ഗൂഗിളില്‍ നോക്കി മതം പഠിച്ച് കീബോര്‍ഡില്‍ കൈവെച്ച് മത വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുന്ന കാലത്ത് മറയില്ലാതെ പെണ്ണിന് നടുറോഡില്‍ ഇറങ്ങിയാലെന്താ എന്ന് ചോദിക്കുന്ന ഓണ്‍ലൈന്‍ മുഫ്തി മങ്കമാര്‍ക്കെല്ല ഉള്‍പ്രേരണയുടെ ഉള്‍ബലത്തില്‍ മനസ്സറിഞ്ഞ് അള്ളാഹുവിനെ സനേഹിക്കുന്ന സഹോദരിമാര്‍ക്കാണ് ഈ എഴുത്ത്. പെണ്ണിന്റെ സൗന്ദര്യവും വ്യക്തിത്വവും മാനിക്കുന്ന ലോകത്തെ ഏക മതം ഇസ്ലാമാണെന്ന് സഹോദരി മനസ്സിലാക്കിയിട്ടുണ്ടാവും. പെണ്ണുടലില്‍ ആത്മാവുണ്ടോ എന്ന് ശങ്കിച്ചിരുന്ന സമൂഹത്തിലാണ് അവള്‍ പളങ്കുപാത്രമാണെന്നും അത് വീണുടയാതെ സൂക്ഷിക്കലാണ് പുരുഷന്റെ ജന്മദൗത്യമെന്നും ഇസ്ലാം പഠിപ്പിച്ചത്. ഭൂമിയിലെ വിഭവങ്ങളില്‍വെച്ച് ഏറ്റവും മഹത്വരമായത് സ്ത്രീകളാണെന്നും അവളുടെ കാല്‍പങ്കജത്തിലാണ് പരമോന്നത ലക്ഷ്യമായ സ്വര്‍ഗ്ഗമെന്നും അനുയായികളെ പഠിപ്പിക്കാന്‍ മറ്റേത് മതത്തിനാണ് കഴിഞ്ഞിട്ടുള്ളത്. ആറാം നുറ്റാണ്ടിലെ കാടത്വ സമൂഹത്തില്‍ തെരുവുനായയുടെ വില കല്‍പ്പിക്കപ്പെടാത്ത പെണ്ണ് അയാളുടെ ഭര്‍ത്തൃവീട്ടിലെ റാണിയാണെന്നാണ് പ്രവാചകന്‍ (സ്വ) ഉദ്‌ഘോഷിച്ചത്.
പ്രിയ സഹോദരീ
സ്‌ത്രൈണ സൗന്ദര്യം അമൂല്യവും ചാരിത്രം ആത്മതുല്ല്യവുമാണ് അതുകൊണ്ടാണ് സ്ത്രീത്വത്തിന് സുരക്ഷയും സമൂഹത്തില്‍ അച്ചടക്കവും നല്‍കുന്ന വസ്ത്രദാരണ രീതി ഇസ്ലാം മുന്നോട്ട് വെച്ചത്. സൂറത്തുന്നൂറില്‍ അള്ളാഹു തന്നെ പറയുന്നു സത്യവിശ്വാസികളോട് അവരുടെ ദൃശ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നിങ്ങള്‍ പറയുക. അവുരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മേല്‍ അവര്‍ താഴ്ത്തിയിട്ടു കൊള്ളട്ടെ (ഖുര്‍ആന്‍) .അസ്വാതന്ത്ര്യത്തിന്റെ മതില്‍ കെട്ടുകളല്ല. സംരക്ഷണത്തിന്റെ ചേര്‍ത്തുപിടിക്കലാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ഹിജാബിനുള്ളില്‍ സ്ത്രീ സുരക്ഷിതയായത് കൊണ്ട് തന്നെയാണ് അവളോട് ഹിജാബ് ധരിക്കാന്‍ ഇസ്ലാം കല്‍പ്പിച്ചത്.
പുരുഷന്‍ പുറത്തിറങ്ങുമ്പോഴുള്ള അവസ്ഥ പോലെയല്ല സ്ത്രീ പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകുന്നത്. രണ്ടും രണ്ടാണ്. പുരഷനോട് ജോലിക്കു പോകാന്‍ പറഞ്ഞ ഇസ്ലാം സ്ത്രീയോട് അത് നിര്‍ബന്ധിച്ചിട്ടില്ല. അത്യാവശ്യമെങ്കില്‍ ശരീഅത്തിന്റെ നിയമം പാലിച്ച് ജോലിക്കു പോകുന്നതില്‍ ഇസ്ലാം വിലക്കിയിട്ടുമില്ല.
ാമസല ാല മ ാൗഹെശാ എന്ന പേരില്‍ യുകെയില്‍ നിന്ന് ഇസ്ലാമിലേക്ക് കടന്ന് വന്ന ഏതാനും സ്ത്രീകളെക്കുറിച്ച് ബി ബി സി സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയുണ്ട്. അതിലൊരു സ്ത്രീയുടെ വികാര നിര്‍ഭരമായ വാക്കുകള്‍ സഹോദരിമാര്‍ സാകൂതം മനസ്സിലാക്കണം. ഞാന്‍ എന്റെ ഔറത്ത് വെളിവാക്കി നടന്നാല്‍ അത് വഴി ഞാന്‍ ജനങ്ങളോട് പറയാതെ പറയുന്ന കാര്യം ഞാന്‍ തോന്നിവാസത്തിനും ഒരുക്കമാണെന്നല്ലേ. അതിനാല്‍ ഇസ്ലാമിന്റെ ഹിജാബിലേക്ക് ഞാന്‍ കടന്ന് വരുന്നു.
സഹോദരീ
മുഖം ഔറത്താകുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതര്‍ക്കിടയില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവരോട് നിങ്ങളെന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ മറക്കു പിന്നില്‍ നിന്ന് ചോദിക്കണം. (അഹ്‌സാബ്: 53) പ്രവാചക പത്‌നിമാരാണ് ഇതിലെ പ്രധാന പരാമര്‍ശമെങ്കിലും സ്ത്രീജന്മങ്ങള്‍ക്ക് മുഴുവന്‍ അത് ബാധകമാണെന്ന് വ്യക്തമാണ്. അബ്ദുറസാഖ് (റ) പറയുന്നുണ്ട് ഹിജാബിന്റെ സൂക്തം അവതരിച്ചതിനു ശേഷം അന്‍സാരി സ്ത്രീകള്‍ പൊതുവെ മുഖപടങ്ങള്‍ ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്. തലയില്‍ കാക്കകള്‍ ഇരിക്കുന്നത് പോലെ തോന്നിപ്പിച്ചിരുന്നു അവരുടെ വേഷം. സഹോദരിമാരുടെ ഉള്ളുണര്‍ത്തേണ്ട ഹദീസാണ് അനസ് ബ്‌നു മാലിക് (റ) റിപ്പോര്‍ട്ട് ചെയ്തത്. സൈനബ ബീവിയുമായുള്ള നബി (സ്വ) യുടെ വിവാഹത്തിന്റെ സന്തോഷത്തില്‍ ഉമ്മുസുലൈം (റ) ഒരു മധുരപലഹാരമുണ്ടാക്കി വീട്ടിലേക്ക് ക്ഷണിച്ചു. നബി (സ്വ) സ്വഹാബികളോടൊത്ത് ഉമ്മു സുലൈം (റ) ന്റെ വീട്ടിലേക്ക് ചെന്നു. അവര്‍ ഭക്ഷണം കഴിക്കുകയും ഒരുപാട് നേരം സംസാരിച്ചിരിക്കുകയും ചെയ്തു. സ്വഹാബത്ത് വീട്ടില്‍ നിന്ന് പിരിഞ്ഞ് പോകുന്നത് വരെ ഉമ്മുസുലൈം (റ) ചുമരിന് നേരെ തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. പ്രിയതമന് അര്‍ഹതപ്പെട്ട മേനി അന്യന് പ്രദര്‍ഷന വസ്തുവാക്കാന്‍ മടികാണിക്കാത്ത പുതുകാലത്തെ മഹിളകള്‍ കേട്ടിട്ടുണ്ടാകുമല്ലോ ഉമ്മുസുലൈം (റ) യെ കുറിച്ച്.
പ്രിയ സഹോദരീ
അതിഥികളെ കൈമറന്ന് സല്‍ക്കരിക്കുന്ന ശീലവും സംസ്‌കാരവുമുള്ളവരാണ് നമ്മള്‍. എന്നാല്‍ ആതിഥ്യത്തിന്റെ വീട്ടില്‍ കയറി വരുന്നവരുമായി യഥേഷ്ടം സമ്പര്‍ക്കം പുലര്‍ത്തുന്ന മങ്കമാര്‍ ആലോചിച്ചിട്ടുണ്ടോ ഇവര്‍ അന്യരാണോ അല്ലയോ എന്ന് ? അന്യന് ആതിഥ്യമരുളേണ്ടത് എങ്ങനെയെന്ന് സഹോദരി അറിയാതെ പോകരുത്. ഇമാം ബുഖരി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ അബൂഉസൈദ് (റ) തിരുനബി (സ്വ)യേയും അനുചരരേയും വീട്ടിലേക്ക് ക്ഷണിച്ചു. വിരുന്നുകാരെ സ്വീകരിക്കാനും ഭക്ഷണം നല്‍കാനും വീട്ടിലുണ്ടായിരുന്നത് അബൂ ഉസൈദ് (റ) ന്റെ ഭാര്യ ഉമ്മു ഉസൈദ് (റ) മാത്രമായിരുന്നു. അവര്‍ ചെറിയൊരു പാത്രത്തില്‍ അല്പം കാരക്കകള്‍ വെള്ളത്തിലിട്ട് കൈകൊണ്ട് കുതിര്‍ത്ത് നബി (സ്വ)ക്ക് നല്‍കി. അവിടെ ഉമ്മു ഉസൈദ (റ) അതിഥികളുമായി സംസാരിക്കുക പോലും ചെയ്തില്ല. അതുകൊണ്ട് തിരുനബി ആതിഥ്യം നിരസിച്ചതുമില്ല. ഹിജാബ് പുലര്‍ത്തി അതിഥികളെ സമീപിക്കുന്നതില്‍ ഇസ്ലാം വിലക്കിയിട്ടില്ല. ഇതൊക്കെ പറയുമ്പോഴും എല്ലാ ചടങ്ങുകളിലും സ്ത്രീകള്‍ വന്ന് തിരുനബി (സ്വ) യെ സ്വീകരിക്കുന്ന പതിവുണ്ടായിരുന്നില്ല എന്നുകൂടി സഹോദരി ചേര്‍ത്ത് വായിക്കണം. നിയമാനുസൃതമായിട്ട് കൂടി അത്തരം ശീലങ്ങള്‍ തിരുമേനി (സ്വ) പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നതും മറക്കരുത്.
ഇസ്ലാമിന്റെ യുദ്ധചരിത്രത്തില്‍ പോര്‍ക്കളത്തിലേക്ക് പോയ സ്വഹാബി വനിതകളെ കുറിച്ച് സഹോദരി കേട്ടിട്ടുണ്ടാകുമല്ലോ. ഒട്ടനവധി സ്വഹാബി വനിതകള്‍ (ഉമ്മുസുലൈം ഉള്‍പ്പെടെ) യുദ്ധങ്ങളില്‍ അണിചേരുകയും പരിക്കുപറ്റിയവരെ ചികിത്സിക്കുകയും ദാഹജലം വിതരണം ചെയ്തതെന്നും ചരിത്രത്തിലുണ്ട്. കര്‍മ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായമനുസരിച്ച് സാക്ഷിപറയാന്‍ ഇടമുള്ളിടത്ത് അത് നിര്‍വ്വഹിക്കാനും ഫത്‌വ നല്‍കാനും സ്ത്രീകള്‍ക്ക് അവകാശങ്ങളുണ്ട്. ഇതിനര്‍ത്ഥം എവിടെയും മുഖപടവും മറയുമില്ലാത്ത പെരുമാറാമെന്നല്ല. സൗന്ദര്യ പ്രദര്‍ശനം നടത്താനുള്ള അനുമതിയുമല്ല. ശരീഅത്ത് അനുസരിക്കുന്ന ഹിജാബിന്റെ നിയമങ്ങള്‍ ഏത് കലുശിത സാഹചര്യത്തിലും കൈവെടിയാതിരിക്കാനുള്ള തന്റേടം സഹോദരിക്കുണ്ടെങ്കില്‍, ഉദ്ധ്യത വിഷയങ്ങളിലൊന്നും തടസ്സങ്ങളേതുമില്ല.
സഹോദരി ഒരു കാര്യം മനസ്സിലാക്കണം.
ധരിക്കുന്ന വ്യക്തിക്ക് നഷ്ടപ്പെട്ട ചാരിത്രം തിരിച്ച് നല്‍കാനോ ആദ്യമേ ഇല്ലാത്ത പവിത്രത ഉണ്ടാക്കിക്കൊടുക്കാനോ ഒരു വസ്ത്രത്തിനുമാകില്ല. അതികൊണ്ട് തന്നെ ഇസ്ലാം ഹിജാബ് നിയമ വിധേയമാക്കിയത് പെണ്ണിന്റെ പവിത്രത ഉറപ്പ വരുത്താന്‍ മാത്രമാണെന്ന് സഹോദരി ധരിക്കേണ്ട. ഇസ്ലാം ഹിജാബ് നിയമമാക്കിയത് സ്ത്രീയുടെ സുരക്ഷക്ക് മാത്രമല്ല, പുരുഷന്റെ സംരക്ഷണത്തിനും കൂടിയാണ്. മനസ്സിലേക്ക് തുറന്ന് വെച്ച കണ്ണാടിയാണല്ലോ മനുഷ്യനേത്രങ്ങള്‍. കണ്ണിലൂടെ മനസ്സില്‍ എത്തുന്ന കാഴ്ചകളാണ് ചിന്തകളായി മനസ്സില്‍ രൂപാന്തരപ്പെടുന്നത്.
പെണ്ണിന്റെ വശ്യസൗന്ദര്യത്തിലേക്ക് പുരുഷന്‍ ആകര്‍ഷിക്കപ്പെടുന്നതും ഇങ്ങനെയാണ്. സ്ത്രീകള്‍ ഹിജാബ് പാലിച്ചില്ലെങ്കില്‍ പുരുഷ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ഒന്നിനുമാവില്ലെന്ന് പ്രവാചകന്‍ (സ്വ)യുടെ അധ്യാപനമുള്ളപ്പോള്‍ ഹറാമിന്റെ നോട്ടത്തില്‍ നിന്ന് ആണിനെ സംരക്ഷിക്കേണ്ട ബാധ്യത പെണ്ണിന് തന്നെയാണെന്ന് സഹോദരി മറക്കരുത്.
പ്രിയ സഹോദരീ
ഹിജാബിന്റെ കാര്യത്തില്‍ ചില പിന്തിരിപ്പന്‍ നയങ്ങള്‍ നമ്മുടെ സാമൂഹിക മണ്ഡലങ്ങളില്‍ സുലഭമാണെന്ന് പറയാതെ വയ്യ. മാപ്പിള പെണ്ണിന്റെ വേഷവും ഹിജാബുമെല്ലാം ചെരുപ്പിനൊത്ത് കാല് മുറിക്കുന്ന വ്യാഖ്യായനങ്ങളുമായാണ് ചില മതഭ്രാന്തര്‍ രംഗത്ത് വന്നത്. യാഥാര്‍ത്ഥ്യാന്വേഷണങ്ങള്‍ക്ക് ശ്രമിക്കാതെ ഇസ്ലാമിനെ വികലമാക്കാന്‍ ശ്രമിച്ച പാശ്ചാത്യരും ഓറിയന്റലിസ്റ്റുകളും ഫെമിനിസ്റ്റുകളും കപട മതേതര നാട്യക്കാരുമെല്ലാം ചോദ്യങ്ങളുടെ ഭണ്ഡാരക്കെട്ടുകള്‍ ഉയര്‍ത്തി ഹിജാബിനെ താറടിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ലഭ്യമായ മുഴുവന്‍ ആയുധങ്ങളും ഇതിനായി അവള്‍ കോപ്പുകൂട്ടുന്നുമുണ്ട്. ഇവരുടെയൊന്നും കുശാഗ്ര ബുദ്ധിയിലും കുടില തന്ത്രങ്ങളിലും അകപ്പെടാതിരിക്കുകയായിരിക്കും സഹോദരിമാരുടെ ഏറ്റവും വലിയ കടമ്പ. മറക്കണമെന്ന് പറഞ്ഞ ഭാഗങ്ങള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തുന്നതോടെ സ്ത്രീയും സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതാകുമെന്നാണ് ഇവരുടെ വിമര്‍ശനങ്ങളുടെയൊക്കെ കാതല്‍. വേനലില്‍ പര്‍ദ്ദയിടുന്ന മാപ്പിള പെണ്ണ് വിയര്‍ക്കുന്നുവെന്ന് സങ്കടപ്പെട്ട ഫെമിനിസ്റ്റുകളൊന്നും ശൈത്യത്തില്‍ അവരിതിട്ട് നടക്കട്ടെ എന്നു പറഞ്ഞിട്ടുമില്ല. ഉന്നയിക്കുന്ന വാദങ്ങളുടെ പിന്നാമ്പുറം പരിശോധിക്കുമ്പോള്‍ ലക്ഷ്യമെന്താണെന്ന് പെട്ടന്ന് മനസ്സിലാകും. ഹിജാബ് ഒരിക്കലും സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. മറിച്ച് അവളുടെ അഭിമാനത്തിനും സൗന്ദര്യത്തിനും വില നല്‍കുകയാണ്. ഒരു സുരക്ഷാ കവചമാണ്. യുദ്ധത്തില്‍ പട്ടാളക്കാര്‍ ധരിക്കുന്ന സുരക്ഷാ സ്‌കാര്‍ഫ് അവരെ ശത്രുവിന്റെ വെടിയുണ്ടയില്‍ നിന്ന് സംരക്ഷിക്കുന്നത് പോലെ ഹിജാബ് കൊത്തിവലിക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ്. അവളുടെ സൗന്ദര്യത്തെ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളില്‍ നിന്നും അവള്‍ക്ക് സംരക്ഷണം നല്‍കുകയാണ്. എവിടെയും ധൈര്യപൂര്‍വ്വം സഞ്ചരിക്കാനുള്ള സുരക്ഷ.
പ്രിയ സഹോദരീ
ഇടനെഞ്ചില്‍ കൈവെച്ച് ചോദിക്കണം. ഹിജാബ് പുരുഷാധിപത്യത്തിന്റെ സൃഷ്ടിയല്ലെന്നും അത് സ്ത്രീയുടെ സംരക്ഷയാണെന്നും ലളിതമായി മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമുണ്ടോ?. ശരീരപ്രദര്‍ശനത്തിന് അനുവദിക്കാത്ത ഹിജാബ് സ്വാതന്ത്ര്യത്തെ വിലക്കുന്നുവെന്ന് സഹോദരിക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? അങ്ങനെയെങ്കില്‍, എന്താണ് വിലക്ക. പുരുഷന് വികാരം ജനിപ്പിക്കുന്ന കാഴ്ചകളൊന്നും കാണാന്‍ ഇടം നല്‍കാതെ ശാന്തമായി പെരുമാറാനും വീടയണയാനും സഹായിക്കുന്ന സാഹചര്യത്തെയാണോ വിലക്ക് എന്ന് വിളിക്കേണ്ടത്. എന്‍സൈക്ലോപ്പീടിയ ബ്രിട്ടാനിക്കയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ നാല്‍പ്പത് ശതമാനം സ്ത്രീകളും (അമുസ്ലിങ്ങള്‍ ഉള്‍പ്പെടെ) ഹിജാബിനെ സുരക്ഷിതമായിട്ടാണത്രെ കാണുന്നത്. ഇസ്ലാമിലേക്ക് വന്ന ബ്രിട്ടനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ഹിജാബിനെക്കുറിച്ച് ഒരഭിമുഖത്തില്‍ പരാമര്‍ശിച്ചത് സഹോദരിമാര്‍ കേള്‍ക്കാതെ പോകരുത്. ഇത് ധരിച്ച് ഞാന്‍ തെരുവിലൂടെ നടക്കുമ്പോള്‍ ജനങ്ങള്‍ ഞാനൊരു മുസ്ലിമും മാനിയും ആണെന്ന് കരുതുകയും ആദരിക്കുകയും ചെയ്യുന്നു. കാമവെറികളുടെ നാട്ടില്‍ ബസ് യാത്രയിലും ഷോപ്പിംഗിലും എന്തിന് ഓഫീസ് ജോലിക്ക് പോലും ധൈര്യമാണ്.
ഹിജാബും പര്‍ദ്ദയും സുരക്ഷാ കവചങ്ങളാണെന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരി കമലാസുരയ്യയുടെ വാക്കുകള്‍ കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളില്‍ വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. സ്ത്രീകളുടെ അര്‍ധ നഗ്ന വസ്ത്രങ്ങളെ ആക്ഷേപിച്ച് ഹിജാബ് പരിഹാരമായി നിര്‍ദ്ദേശിച്ച പ്രമുഖയായ ഒരു അമുസ്ലിം കവിയത്രിയുടെ നിലപാടും ഈയിടെ മലയാളി സമൂഹം ഏറെ ചര്‍ച്ച ചെയ്തതാണ്.
ചിന്താശേഷിയുള്ള സഹോദരിമാര്‍ക്ക് ഇനിയും വിശദീകരണങ്ങള്‍ ആവശ്യമില്ല. തിന്മകളില്‍ അകപ്പെടാതിരിക്കാന്‍ ശരീരമാസകലം മറച്ച് നടക്കുന്ന സ്ത്രീയാണോ അതല്ല, ഹിജാബ് സ്വാതന്ത്ര്യമല്ലെന്ന് വിശ്വസിച്ച് അപകടകരമായ വസ്ത്രങ്ങള്‍ ധരിച്ച് അന്യപുരുഷന്മാര്‍ക്ക് മുമ്പില്‍ ശരീര സൗന്ദര്യം പുറത്ത് കാണിക്കുന്ന പെണ്ണാണോ അപകടകാരി. മറ്റാരും കാണരുതെന്ന തരത്തില്‍ മുഖം മറച്ച് പിടിക്കുമ്പോള്‍ സൗന്ദര്യവും ജീവിതവും ഒളിപ്പിച്ച് വെക്കുകയാണെന്ന് സഹോദരിക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ. നിനക്ക് എല്ലാവരേയും കാണാം ഞങ്ങള്‍ക്ക് നിന്നെ കാണാന്‍ പാടില്ലല്ലേ. എന്നാക്ഷേപിക്കുന്നവരോട് ധൈര്യ സമേതം സഹോദരി പറയണം. എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാം പക്ഷെ, എന്നെ നോക്കുന്ന അനേകായിരം കണ്ണുകളെ ഞാനെങ്ങനെ നിയന്ത്രിക്കാമെന്ന് തുറന്നിട്ട രണ്ട് കണ്ണുകള്‍ സഹോദരി നിയന്ത്രിച്ചാല്‍ സഹോദരിയിലേക്കുള്ള ആയിരം കണ്ണുകളും ഹിജാബ് കൊണ്ട് അള്ളാഹു നിയന്ത്രിക്കും. അബദ്ധമല്ല അഭിമാനമാണ് ഹിജാബെന്ന് പറയാന്‍ അപ്പോള്‍ നാവ് തന്നെ വഴങ്ങും.
പ്രിയ സഹോദരി
വസ്ത്രം ഏതുമാവട്ടെ ധരിക്കുന്നത് തീര്‍ത്തും ധരിക്കുന്നവരുടെ തൃപ്തിയിലേക്ക് ഉദ്ദേശ്യം മാറിയാല്‍ പ്രശ്‌നങ്ങളില്ല നിങ്ങള്‍ ഹിജാബ് ധരിക്കുന്നത് സ്വന്തം ഇഷ്ടപ്പ്രകാരമാകണം അവിടെ ആരുടേയും പ്രേരണയോ നിര്‍ബന്ധമോ കടന്ന് വരാന്‍ പാടില്ല. ഒരു കാര്യം സഹോദരി മനസ്സിലാക്കണം. എല്ലാം പുറത്ത് കാണിക്കുന്നതിലല്ല പലതും കാണിക്കാതിരിക്കുന്നതിലാണ് പെണ്ണഴക്.

COMMENTS