ലക്ഷണമൊത്ത ഫാസിസവും ലക്ഷണക്കേടിന്റെ രാഷ്ട്രീയവും

SHARE:

ഏറെ ഭീതിതവും ആശങ്കാജനകവുമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോയികൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച് 1947ല്‍ ഫലപ്രാപ്തിയി്‌ലെത്തിയ ഇന്ത്യ എന്ന മഹത്തായ ആശയം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ജനാധിപത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമാണ്.ഏറെ ചര്‍ച്ചകള്‍ക്കും മനനങ്ങള്‍ക്കുമൊടുവില്‍ സ്ഥപിച്ചെടുത്ത ബൃഹത്തായ ഭരണഘടന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തികാട്ടുന്നതാണ്. എന്നാല്‍ നമ്മുടെ ഭരണഘടന ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം തന്നെ അതിന്റെ ആണിക്കല്ല് പറിച്ചെടുക്കുന്നു. ഭരണകൂടം ഉയര്‍ത്തിയ ഈ മര്‍ക്കടമുഷ്ടി ഏറെ അപകടകരമാണ്. അതിന്റെ അനന്തരഫലം ഏറെ ദൂര വ്യാപകവുമാണ്. ഏറെ ഗൗരവത്തോടെവേണം ഓരോ ചലനങ്ങളെയും നോക്കികാണാന്‍. ജനങ്ങളെ കളിപ്പിച്ചും കബളിപ്പിച്ചും വളരെ തന്ത്രപൂര്‍വ്വം ഓരോ കരുക്കളും അവര്‍ നീക്കിക്കൊണ്ടിരിക്കുന്നു. ജനാധ്യപത്യത്തിന്റെ മറപിടിച്ച് ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്നത് ഏറെ ഭീതിയോടെ കാണേണ്ടിയിരിക്കുന്നു. 
യതാര്‍ത്ഥത്തില്‍ ജനാധിപത്യവും ഫാസിസവും കടകവിരുദ്ദ ആശയങ്ങളാണ്. ഇവകള്‍ക്ക് ഒരിക്കലും പരസ്പരം സന്ധിയാവാന്‍ സാധിക്കില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഒരു ഫാസി്സ്റ്റ് രാജ്യമാക്കാനുള്ള വ്യഗ്രതയിലാണ് ഭരണകൂടം. അതിനുള്ള എല്ലാ ചടൂല നിക്കങ്ങളും അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഏറെക്കുറെ അവരുടെ ശ്രമത്തിന് ഫലം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനാധിപത്യ സമ്പ്രദായത്തില്‍ ജനങ്ങള്‍ക്കണ് ആധിപത്യമെങ്കില്‍ ഫാസിസം ജനത്തേക്കാള്‍ നേതാവിനേയും വംശത്തേയും ഭരണകൂടത്തേയും ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 
തീവ്ര വലതുപക്ഷ, സേചാതിപത്യ അള്‍ട്ര നാഷണലിസത്തിന്റെ സ്വഭാവമാണ് ഫാസിസത്തിന്റെത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇറ്റലിയില്‍ ആരംഭിച്ച പ്രത്യയ ശാസ്ത്രപരമായ ഒരാശയമാണ് ഫാസിസം. അന്ന് ഇതൊരു വിപ്ലവം എന്ന നിലയിലാണ് കാണപ്പെട്ടത്. സമൂഹത്തെ പുരോഗതിയിലെത്തിക്കാന്‍ ഇതിന് കഴിയുമെന്ന് പൊതുജനം വിശ്വസിച്ചു. ഭസംഘടിച്ചു ശക്തരാവുക' എന്ന ആശയത്തിലൂന്നി ഒരു പറ്റം വൈക്കോല്‍ എന്നര്‍ത്ഥംവരുന്ന ഫാസിസ്‌മോ, ഫാസിസ്റ്റിയോ എന്ന, ആത്യന്തികമായി ഭഫാസസി'യെന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്നാണ് ഫാസിസം രൂപം കൊണ്ടത്.പ്രതീകാത്മക ഐക്യത്തിലൂടെ ശക്തിയെ നിര്‍ദ്ദേശിക്കുകയാണിവിടെ ചെയ്യുന്നത്. അതായത് ഒരു വടി പൊട്ടിക്കല്‍ എളുപ്പമാണ്. എന്നാല്‍ വടിയുടെ ഒരു ബണ്ടില്‍ പൊട്ടിക്ക്രല്‍ വളരെ പ്രയാസകരവും. സമാനമായ ചിഹ്നങ്ങള്‍ വ്യത്യസ്ത ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ വികസിപ്പിച്ചെടുത്തു. സംഘത്തി്ല്‍ ചേര്‍ന്ന് ശത്രുവിനെ ഇല്ലാതെയാക്കുക എന്നതാണ് അവരുടെ തത്വം. തങ്ങളുടെ ആശയത്തിനെതിരെ ആര് ചോദ്യം ചെയ്താലും അവരെ ശത്രുക്കളായി ഫാസിസം കാണുന്നു.അടുത്ത പടി അവരെ ഇല്ലാതാക്കുക എന്നതാണ്. 
. ഫാസിസ്റ്റ് ഇന്ത്യയില്‍ ജനാധിപത്യപരമായി ജീവിക്കുക എന്നത് ഏറെ പ്രയാസകരമായിക്കൊണ്ടിരിക്കുന്നു. ഇറ്റലിയിലും ജര്‍മനിയിലുമുണ്ടായ ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ ഭീകരമാണ് ഇന്ത്യന്‍ ഫാസിസം. ക്ലാസിക്കല്‍ ഫാസിസം പരമാവധി 23വര്‍ഷമാണ് പിടിച്ചിനിന്നതെങ്കില്‍ ഇന്ത്യന്‍ ഫാസിസം ഔദ്യേഗികമായി 1925ല്‍ രൂപം കൊണ്ട്, ഇന്നും ശക്തമായി വളര്‍ന്ന് പൂര്‍ണ്ണതയിലേക്കെത്തിക്കൊണ്ടിരിക്കുന്നു. 

ജാതിപീഢനം ശക്തമായിരുന്ന നാഗ്പൂരില്‍ അതിനെതിരെ താഴെ കിടയില്‍ നിന്ന് വരെ ശക്തമായ പോരാട്ടം നടന്നു. ദേവി ഫൂലെ മുതല്‍ ബി ആര്‍ അംബേദ്ക്കര്‍ വരെയുള്ള നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഈ പ്രതിഷേധത്തേയും വിപ്ലവത്തേയും തകര്‍ക്കാന്‍ വേണ്ടിയാണ് 1925ല്‍ ആര്‍ എസ് എസ് രൂപം കൊണ്ടത്. അനൗദ്യോഗികമായി ഇതിലും എത്രയോ മുമ്പ് തന്നെ ഇന്ത്യയില്‍ ഫാസിസം ആരംഭിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥ എന്നു തുടങ്ങിയോ അന്നു മുതല്‍ തന്നെ ഫാസിസവും അനൗദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞിരുന്നു. എങ്കിലും ക്ലാസിക്കല്‍ ഫാസിസവുമായി ഇന്ത്യന്‍ ഫാസിസത്തെ താരതമ്യം ചെയ്യുമ്പോള്‍ ജര്‍മന്‍ നാസിസത്തോളം പ്രബലവും യുക്തിപരവുമായ ഒരു സൈദ്ദാന്തിക അടിത്തറയും ബദല്‍ സാമ്പത്തിക സാമൂഹ്യ പ്രൊജക്ടും ഹിന്ദുത്വത്തിന് ഇല്ല എന്നതാണ് വാസ്തവം. ക്ലാസിക്കല്‍ ഫാസിസത്തില്‍ ചവിട്ടേല്‍ക്കുന്നവര്‍ തിരിച്ച് എതിര്‍ക്കാന്‍ ശ്രമിക്കും. ഇന്ത്യന്‍ ഫാസിസത്തില്‍ ചവിട്ടേല്‍ക്കുന്നവര്‍ തന്റെ താഴെയുള്ളവരെ ചവിട്ടും. മുകളിലേക്ക് നോക്കില്ല. മാന്യതയുടെ വിഹിതം എല്ലാവര്‍ക്കും നല്‍കുന്നു. എല്ലാവരുടേയും താഴെ എപ്പോഴും ആരെങ്കിലും ഉണ്ടാവുകയും ചെയ്യും. 

ജനങ്ങളെ കബളിപ്പിച്ചും തെറ്റി്ദ്ധരിപ്പിച്ചും പീഢി്്പ്പിച്ചുമാണ് ഫാസിസം വളര്‍ന്നുകൊണ്ടിരിക്കുന്നത്്. പ്രശസ്ത രാഷ്ട്രീയ നയതന്ത്രജ്ഞനായ ഡോ. ലൗറന്‍സ് ബ്രിറ്റ് ലിബര്‍ട്ടി ഫോറത്തിലവതരിപ്പിച്ച (എഅടഇകടങ അചഥഛചഋ) എന്ന പ്രബന്ധത്തില്‍ ഫാസിസത്തിന്റെ പതിനാല് ലക്ഷണങ്ങള്‍ പറയുന്നുണ്ട്. 
 1. അതിശക്തമായ ദേശീയത: ദേശീയ ചിഹ്നങ്ങളും ദേശീയ ഗാനവും മറ്റും തീവ്ര ദേശീയതയുടെ ഭാഗമായി. 2014ന് ശേഷം ഇങ്ങോട്ട് വേണ്ടിടത്തും വേണ്ടാത്തിടത്തും ദേശീയ ചിഹ്നങ്ങള്‍ തിരുകി ക്കയറ്റിയത് കണ്ടവരാണ് നാം. ഇതൊക്കെയുണ്ടായാലെ ദേശസ്‌നേഹം ഉണ്ടാകൂ എന്ന് വരുത്തിത്തീര്‍ക്കുകയും അതിന്റെ പേരില്‍  രാജ്യ ദ്രോഹത്തിന്റെ പേര് പറഞ്ഞ് പൗരന്മാരെ അക്രമത്തിനിരയാക്കുകയും ചെയ്തു. തീവ്ര ദേശീയത തലക്ക് പിടിച്ച് ദേശീയ പതാകയുടെ മാതൃകയിലുള്ള വസ്ത്രം ധരിക്കുക, ദേശീയ മുദ്രയോ പതാകയോ വസ്ത്രത്തില്‍ തുന്നിചേര്‍ക്കുക ഇതെല്ലാം ഫാസിസത്തിന്റെ ലക്ഷണങ്ങളില്‍ പെട്ടതാണ്. നമ്മുടെ പ്രധാന മന്ത്രിയില്‍ നിന്ന് നാമത് കാണുകയുണ്ടായി. ഇതേ മോദിജി തന്നെയാണ് ദേശീയ യോഗദിനാചരണവേളയില്‍ ദേശീയ പതാകകൊണ്ട് വിയര്‍പ്പ് ഒപ്പിയതും മറ്റൊരവസരത്തില്‍ പതാകയില്‍ സ്വന്തം ഒപ്പ് വെച്ച് നല്‍കിയതും. ഇതെല്ലാം അവരുടെ കപട ദേശീയതയാണ് വരച്ചുകാട്ടുന്നത്.
2. മനുഷ്യാവകാശങ്ങളോട് കാണിക്കുന്ന അവഗണന: ജനതയുടെ ചെറുതും വലുതുമായ അധികാരങ്ങളും അവകാശങ്ങളും നിഷേധിച്ചുകൊണ്ട് ഒരു തരം അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് നിലകൊള്ളുന്നു. ഒറ്റയടിക്ക് നോട്ട് നിരോധനം നടപ്പാക്കിയത് മനുഷ്യാവകാശ ലംഘനമല്ലാ എന്ന് സംഘ്്്പരിവാറിന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. പലസംസ്ഥാനങ്ങളിലും ബീഫ് നിരോധനം നടപ്പാക്കി പൗരന്റെ ഭക്ഷണ സ്വാതന്ത്രത്തിനുമേലും  നിയന്ത്രണമേര്‍പ്പെടുത്തുകയുണ്ടായി. ഇതിന്റെ പേരില്‍ രാജ്യത്ത് ഒട്ടനേകം കൊലപാതകങ്ങള്‍ വരെ നടന്നിട്ടും ഒന്നും കണ്ടിലെന്ന ഭാവം മാത്രം നടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇവിടെ ജീവിക്കണമെങ്കില്‍ ഇത്തരം പ്രതിസന്ധികളെല്ലാം സഹിക്കേണ്ടിവരുമെന്ന ധാരണ, തങ്ങളും ഇത്തരത്തില്‍ മുതിരേണ്ടതുണ്ടെന്ന ചിന്ത പൊതുജനങ്ങളില്‍ നിര്‍മ്മിക്കുന്നു. ഇത് നെക്‌സലിസം പോലെയുള്ള ബദല്‍ സംവിധാനത്തിലേക്ക് ആകൃഷ്ടരാവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 
3. പൊതുശത്രുവിനെ നിര്‍വചിക്കുക: ഭൂരിപക്ഷ താല്‍പ്പര്യം സംരക്ഷിക്കുകയെന്ന പേരില്‍ ഗുജറാത്തില്‍ മുസ്ലിംകള്‍ക്കെതിരെയും ഒഡീഷയില്‍ ക്രിസ്ത്യാനികള്‍ക്കും ഗോത്രവര്‍ഗ്ഗത്തിനുമെതിരിലും അക്രമം അഴിച്ചുവിട്ടത് സംഘികളായിരുന്നു. ഇന്ന് രാജ്യത്തൊന്നടങ്കം ദളിത്് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ അക്രമം അഴിച്ചു വിടുന്നതും അവരുടെ അജണ്ടയുടെ ഭാഗമാണ്. അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ അവര്‍ പൊതുശത്രുവായി കാണുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി, ഭൂരിപക്ഷത്തെ സ്വാധീനിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഇതെല്ലാം രാജ്യ നന്മക്കാണെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയും ചെയ്യുന്നു. 
4. പുരുഷ കേന്ദ്രീകൃത സമുഹം: സമൂഹത്തിലെ സ്ത്രീ പ്രാതിനിത്യം പരമാവധി കുറച്ച് പുരുഷ മേധാവിത്വമുള്ള സമൂഹമാക്കുകയാണ്  ഇവര്‍ ചെയ്യുന്നത്. പ്രസവിക്കുക, കുട്ടികളെ പരിപാലിക്കുക എന്നതിലുപരി മാനുഷികമായ മറ്റ് പരിഗണനകള്‍ സ്ത്രീകള്‍ക്ക് ഇവര്‍ നല്‍കുന്നില്ല. 
5. വാര്‍ത്താ വിനിമയ മാധ്യമങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുക: ജനങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു സംവിധാനമാണ് മുഖ്യധാര മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ എന്തുപറയുന്നുവോ അതിനനുസരിച്ച് സമൂഹത്തിന്റെ ട്രന്റ് തന്നെ മാറിമറിയുന്നു. അത്രത്തോളം ഒരു മാധ്യമ വത്കൃത സമൂഹമായി നാം മാറിക്കഴിഞ്ഞു. അതിനാല്‍ തന്നെ ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന നിലയില്‍ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. പലവാര്‍ത്താമാധ്യമ ഏജന്‍സികള്‍ക്കും മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഭരണകൂടത്തിനെതിരെ വരുന്ന പല വാര്‍ത്തകളും മൂടിവെക്കപ്പെടുകയും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഫാസിസ്റ്റ് വാര്‍ത്താ ഏജന്‍സികള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പൊതുജനത്തെ കബളിപ്പിക്കുകയും ചെയ്യുന്നു. ടീവി ചാനലുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ് കാസ്റ്റി്ംഗ് വിഭാഗം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചാല്‍ സ്വതന്ത്രമായി നിലപാട് എടുക്കാനുള്ള സ്വാതന്ത്ര്യം വിലക്കപ്പെടാന്‍ പോകുന്നതിന്റെ സൂചനകള്‍ വ്യക്്തമാകുന്നതാണ.് 
6. ദേശീയ സുരക്ഷ സംബന്ധിച്ച് കൃതൃിമമായ ആശങ്ക സൃഷ്ടിക്കുക: 2018 നവംബര്‍ 8 ന് 1000ന്റെയും 500ന്റെയും നോട്ടുകള്‍ അസാധുവാക്കി സ്വേഛാധിപത്യപരമായ തീരുമാനം കൈകൊണ്ടത് ദേശീയ സുരക്ഷയെ മറയാക്കിക്കൊണ്ടായിരുന്നു. കള്ളപ്പണക്കാരെയും കള്ള പണം കൊണ്ട് ഭീകര പ്രവര്‍ത്തനം നടത്തുന്നവരെയും പിടിച്ച് കെട്ടി സാധാരണക്കാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുമെന്ന് വാഗ്ദാനം നല്‍കി. ഇതിന്റെ പേരില്‍ സാധാരക്കാര്‍ നേരിട്ട പ്രയാസങ്ങളും കഷ്ടതകളും ചെറുതല്ല. എന്നാലൊ കള്ളപണക്കാരുടെ ഒരു രോമം പോലും തൊടാനായതുമില്ല. 2000ന്റെ കള്ളനോട്ടുകള്‍ വ്യാപകമായി അടിച്ചിറക്കപ്പെടുകയും ചെയ്തു. കള്ളനോട്ട് അടിക്കപ്പെട്ടതില്‍ വലിയ പങ്കും മോദിയുടെ സ്വന്തം ഗുജറാത്തിലാണെന്നതും ശ്രദ്ദേയമാണ്. വലിയകുഴപ്പമൊന്നുമില്ലാതെ നീങ്ങിയിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്തെറിയുകയായിരുന്നു ഈയൊരു നയം. ദിനേനെ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയും റദ്ദാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയോടും ഞആക യോടുള്ള ജനങ്ങളുടെ വിശ്വസ്തത ദിവസേനതകര്‍ന്നു കൊണ്ടിരിക്കുന്നു. 
7. മതവും രാഷ്ട്രീയവും തമ്മിലുള്ള കൂട്ടികലര്‍ത്തല്‍:  ഭൂരിപക്ഷ ജനതയുടെ മതവിശ്വാസം കയ്യിലെടുത്ത് അതൊരായുധമാക്കി പൊതുബോധത്തെ നിയന്ത്രിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നു. ബി ജെ പി ഒരു മതസംഘടനയായല്ല രൂപം കൊണ്ടതെങ്കിലും ഇന്നവര്‍ ഹിന്ദു മതത്തിന്റെ വക്താക്കളായി നിലക്കൊള്ളുന്നു. കാരണം ഇന്ത്യയിലെ ഭൂരിപക്ഷം ജനവും ഹിന്ദുവാണെന്നത്തന്നെ. യഥാര്‍ത്ഥത്തില്‍ ഹിന്ദു എന്ന നാമം ഒരു മതത്തെയല്ല, ഒരു സംസ്‌കാരത്തേയാണ് സൂചിപ്പിക്കുന്നതെന്ന സത്യം മറച്ചുവെച്ച് ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഭൂരിപക്ഷമുള്ള മതത്തെ കൂട്ടുപിടിച്ചാലെ നിലനില്‍പ്പുള്ളു എന്നതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അക്രമം അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും മുസ്ലിംകളെ. 
8. കോര്‍പ്പറേറ്റുകള്‍ ഭരണം നിയന്ത്രിക്കുക: സമ്പന്നരെ സംരക്ഷിച്ച് അവര്‍ക്ക് വേണ്ട സഹായവും അനര്‍ഹമായ ആനൂകൂല്യങ്ങളും നല്‍കി പരസ്പരം ധാരണയോടെ നീങ്ങാന്‍ ശ്രമിക്കുന്നു. പാവപ്പെട്ട കര്‍ഷകരെയും തൊഴിലാളികളേയും അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു. തുച്ചമായ കടം തിരിച്ചടക്കാനാവാതെ കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്യേണ്ടിവരുന്നു. കോര്‍പ്പറേറ്റുകളുടെ ശതകോടികള്‍ എഴുതിതള്ളുകയും ചെയ്യുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് അറുപത്തിനാലായിരം കോടിയോളം നികുതിയിനത്തില്‍ ഇളവുകൊടുത്തവര്‍ ആത്മഹത്യ ചെയ്്ത കര്‍ഷകരുടെ പതിനയ്യായിരം കോടിയോളം രൂപയില്‍ ഒരിളവും വരുത്തിയില്ല എന്നത് ശ്രദ്ദേയമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള സര്‍ക്കാരിന്റെ ധൃതിയും രാജ്യ നന്മ മുന്നില്‍ കണ്ടല്ല.
9. തൊഴിലാളികളെ അടിച്ചമര്‍ത്തുക: മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇന്ത്യന്‍ വ്യവസായ മേഘലയില്‍ വന്‍തോതില്‍ കടന്നുവന്നതോടെ ചെറുകിട/ ഇടത്തര വ്യവസായങ്ങള്‍ തകര്‍ന്നു. മോദിഗവണ്‍മെന്റ് മെയ്ക്കിന്‍ ഇന്ത്യ പ്രഖ്യാപിച്ച ശേഷം രാജ്യത്തിന്റെ വ്യാവസായിക കാര്‍ഷിക മേഘലയില്‍ ഉല്‍പാദനം പിറകോട്ടാണ് പോയത്. തൊഴിലവസങ്ങള്‍ കുറയുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി പ്രഖ്യാപിച്ചിരുന്നത് രണ്ട് കോടി തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും പുതുതായി സൃഷ്ടിക്കുമെന്നായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന എട്ട്് വന്‍കിട സ്ഥാപനങ്ങളില്‍ 1.35 ലക്ഷം തൊഴിലാളികള്‍ക്ക് മാത്രമാണ് അവസരം നല്‍കിയത്. തൊഴിലുറപ്പ് പദ്ദതിയെ തകര്‍ക്കുകയും ചെയ്തു. സ്വഛ്ഭാരത് മിഷന്റെ പരസ്യകാമ്പയിനായി 250 കോടി ചെലവഴിച്ചപ്പോള്‍ അതിലെ ക്ലീനിങ് തൊഴിലാളികള്‍ക്ക് കൊടുക്കാനുള്ള 35 കോടിയോളം രൂപ നല്‍കിയതുമില്ല. ഇത്തരത്തില്‍ വന്‍കിട കുത്തകകളെ വെള്ളവും വളവും നല്‍കി വളര്‍ത്തുകയും തൊഴിലാളികളെയും കര്‍ഷരെയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു ഫാസിസ്റ്റ് ഭരണകൂടം. 
10. ബുദ്ധി ജീവികളോടുള്ള വിദ്വേഷം:  ലോകത്തെന്നും ചിന്തിക്കുന്നവരോടും ധിഷണാശാലികളോടും യുക്തിവാദികളോടും ഫാസിസത്തിന്് വിരോധമാണ്. ഇന്ത്യയിലീയിടെ നടന്ന പല സംഭവങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ചരിത്രകാരിയും ജെ എന്‍ യു മുന്‍ പ്രഫസറുമായ റൊമിലാഥാപ്പര്‍ 'മുഖ്യധാരാ ചരിത്രത്തെ ഹിന്ദുത്വ ചരിത്രമാക്കി മാറ്റുന്നു' എന്നഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ചരിത്ര കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെടുകയും പകരം മഹാഭാരതവും രാമായണവും സത്യവും ചരിത്രവുമാണെന്ന് പറഞ്ഞ പ്രഫസര്‍ വൈ സുദര്‍ശനെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തത് ഇപ്പോഴത്തേ ഫാസിസ്റ്റ് ഭരണകൂടമാണ്. എഴുത്തുകാരനും പണ്ഢിതനുമായിരുന്ന കല്‍ബുര്‍ഗി, യുക്തിവാദികളായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ കെന്നുതള്ളി. ജെ എന്‍ യു വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജാമിഅ മില്ലിയ, അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി തുടങ്ങി പല കലാലയങ്ങളും കലാപ കളങ്ങളാക്കി. വിദ്യാര്‍ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു.     
11. ഉന്നതവിദ്യഭ്യാസരംഗം തകര്‍ക്കുക: മോദി സര്‍ക്കാറില്‍ ആദ്യം വിദ്യാഭ്യാസമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് രാജ്യസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമര്‍പ്പിച്ച സത്യവാഗ്മൂലത്തില്‍ മൂന്ന് തരം വിദ്യഭ്യാസ യോഗ്യത കാണിച്ച സ്മൃതി ഇറാനിയായിരുന്നു. സക്കീര്‍ ഹുസൈന്‍, അബുല്‍ കലാം ആസാദ് എന്നിവര്‍ അലങ്കരിച്ച മഹത്തായ പദവിയാണിതെന്ന് ഓര്‍ക്കണം! ഉന്നത വിദ്യഭ്യാസത്തെ തകര്‍ക്കുന്ന നടപടികളാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് നടന്ന് കൊണ്ടിരിക്കുന്നതത്രയും.ഈയിടെ സര്‍വ്വകലാശാലകള്‍ക്കെതിരെ നടന്ന നടപടിക്രമങ്ങള്‍ പലതും പരിശോധിച്ചാല്‍ ഉന്നത വിദ്യഭ്യാസത്തിനെതിരെയുള്ള ഗൂഢ നീക്കങ്ങള്‍ മനസ്സിലാകും. 
12. അഴിമതിയും കുത്തക ചങ്ങാത്തവും: 2014ല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അഴിമതിരഹിത ഭരണവും ദളിത് വിദ്യഭ്യാസവും തുടങ്ങി വിവിധമേഖലകളില്‍ നടത്തിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അഴിമതിരഹിതമെന്ന് പറഞ്ഞ് മോദി വ്യാപം, വിജയ്മല്യ, ലളിത് ഗേറ്റ് വിവാദങ്ങള്‍ തലപൊക്കിയപ്പോള്‍ മൗനം ഭീക്ഷിക്കുക മാത്രമാണ് ചെയ്തത്. വിജയ്മല്യക്ക് കൊടുത്ത ആനുകൂല്യങ്ങളും, പ്രകൃതിചൂഷണം നടത്തിയതിന് അംബാനിക്ക് കൊടുത്ത പിഴയിളവും, അംബാനിയുടെ ജിയോസിമ്മിന്റെ പരസ്യത്തിന് പ്രധാനമന്ത്രിതന്നെ പ്രത്യക്ഷപ്പെട്ടതും അതിന്റെ പിഴ വെറും 500 രൂപയില്‍ ഒതുക്കിയതും ചില കോര്‍പ്പറേറ്റ് ചങ്ങാത്തത്തിന്റെ ഉദാഹരണം മാത്രം. പരമോന്നത നീതിപീഠവും മറ്റ് കോടതികളും ഈ സ്വേഛാധിപത്യത്തെ കാവല്‍ നിന്ന് സംരക്ഷിക്കുന്നു എന്ന് പറഞ്ഞാല്‍ അധികമാവില്ല. സ്വിസ് ബാങ്കിലെ കള്ളപ്പണം മുഴുവന്‍ തിരികെയെത്തിച്ചിട്ട് ഇന്ത്യയിലെ ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് പറഞ്ഞിട്ട് ഒരു രൂപ പോലും കിട്ടിയില്ല എന്ന് മാത്രമല്ല, ഉള്ള പണം തിരികെയെടുക്കാന്‍ തന്നെ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നു.
13. തെരഞ്ഞെടുപ്പിലെ ക്രിത്രിമം: സമീപകാലത്ത് നടന്ന മിക്കത്തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനിലെ ക്രിത്രിമത്വം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. പലസ്ഥലങ്ങളിലും ബി ജെ പിക്ക് അപ്രതീക്ഷിതമായ മൃഗീയ ഭൂരിപക്ഷം ലഭിച്ചു. ഇത് ഏറെ സംശയാസ്പതമാണ്. പല ബി ജെ പി നേതാക്കളും അത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത് ഏറെ വിവാദമായിരുന്നു. 
പരസ്യമായി വോട്ടിങ്ങ് മെഷീന്‍ മാറ്റം ചെയ്യുന്നതും ഏത് ബട്ടണ്‍ അമര്‍ത്തിയാലും ഒരേ ചിഹ്നത്തില്‍ വോട്ട് വീഴുന്നതും തെരഞ്ഞെടുപ്പിലെ ക്രിത്രിമത്തം തെളിയിക്കുന്നതാണ്. അതിനെതിരെ നടപടിയെടുക്കാനോ അഭിപ്രായം പറയാനോ തുനിയാതെ ഫാസിസത്തിന് കൂട്ടുനില്‍ക്കുന്ന ഇലക്ഷന്‍ കമ്മീഷണറും രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ്. 
14. പട്ടാളത്തിന്റെ അധീശത്വം: അഭ്യന്തരമായി പല പ്രശ്‌നങ്ങളുണ്ടായിട്ടും അവയെല്ലാം തൃണവല്‍ക്കരിച്ച് കൊണ്ട് പട്ടാളത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന അവസ്ഥ ഫാസിസ്റ്റുകള്‍ മനഃപൂര്‍വ്വം നിര്‍മിക്കുന്നു. എന്തിനും ഏതിനും പ്രയസങ്ങള്‍ പറയുമ്പോള്‍ പട്ടാളക്കാരുമായി താരതമ്യം ചെയ്യുന്നു. 
നാമെന്ത് കഴിക്കണം, ധരിക്കണം, കാണണം, കേള്‍ക്കണം, എത്ര ചിലവഴിക്കണം, ഏത് വിശ്വസിക്ക്ണം ഇതെല്ലാം തീരുമാനിക്കുന്നതാണ് ഫാസിസം. ഇതെല്ലാം നിറഞ്ഞ് നില്‍ക്കുന്നതാണ് നിലവിലെ ഇന്ത്യന്‍ ഭരണകൂടം. ഇത് രാജ്യത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും ഭീഷണിയാണ്. ഇതിനെതിരില്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമക്കുണ്ടായിരുന്ന  പ്രതാപവും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.

ഉമര്‍ സി.ടി ചെറുവറ്റ


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ലക്ഷണമൊത്ത ഫാസിസവും ലക്ഷണക്കേടിന്റെ രാഷ്ട്രീയവും
ലക്ഷണമൊത്ത ഫാസിസവും ലക്ഷണക്കേടിന്റെ രാഷ്ട്രീയവും
https://www.icit-digital.org/admin/docs/content/featured/5d6bccc917cd9_792.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/02/blog-post_20.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/02/blog-post_20.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content