ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഒരു ഇസ്ലാമിക വായന

SHARE:


വിവര സാങ്കേതികത പരകമോന്നതിയില്‍ വിരാജിക്കുക നവയുഗമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്്. മനുഷ്യന്‍ വളരും തോറും വിവരസാങ്കേതിക വിദ്യ പതിന്മടങ്ങ് വേഗത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത്‌കൊണ്ടിരിക്കുകയാണ്. മനുഷ്യ വിഭവം എങ്ങനെ ഉപകാരപ്രദമാക്കാം എന്ന ചര്‍ച്ചയില്‍ നിന്ന് മനുഷ്യന്റെ ശക്തിയും ബുദ്ധിയും സമന്വയിപ്പിച്ച ഇലക്ട്രോണിക്ക് യന്ത്രങ്ങളെ എങ്ങനെ ഉത്പാദിപ്പിക്കാം എന്ന ചര്‍ച്ചയിലേക്ക് ലോകം വഴിമാറി. വിരല്‍ തുമ്പില്‍ വിവരങ്ങള്‍ വിപ്ലവങ്ങള്‍ തീര്‍ത്തിടത്ത് നിന്നു ശാസ്ത്രം, ആരോഗ്യം ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ രാജ്യത്തിന്റെ നിര്‍ണ്ണായകമായ ശക്തികളില്‍ വരെ കൃത്രിമ ബുദ്ധി പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്ക, ചൈന , ജപ്പാന്‍ ,കൊറിയ തുടങ്ങിയ മുതലാളിത്ത അച്ചുതണ്ടില്‍ വാര്‍ത്തെടുത്ത രാജ്യങ്ങള്‍ മുതല്‍ വികസ്വര രാജ്യങ്ങള്‍ വരെ സമ്പത്തിന്റെ നല്ലൊരു ഭാഗം ഇതിനുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചുരുക്കത്തില്‍ ആധുനിക വിവര സാങ്കേതിക യുഗത്തില്‍ യുദ്ധങ്ങള്‍ വരെ വെര്‍ച്വല്‍ ലോകത്തേക്ക് കുടിയേറിയിരിക്കുകയാണ്. ഓരോ രാജ്യവും തങ്ങളുടെ ഏറ്റവും വലിയ ശക്തിയായി കണക്കാക്കുന്നതും വിവരസാങ്കേതിക വിദ്യയിലെ അവരുടെ മിടുക്കും ക്ഷമതയുമാണ്. ഈ ഘട്ടത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

ചരിത്രം

1950 -കളില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര പ്രതിഭകളുടെ ശ്രമഫലമായിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയം ഉരുത്തിരിഞ്ഞ് വരുന്നത്. ചിന്താ യന്ത്രങ്ങളെ കുറിച്ചുള്ള ആദ്യഗവേഷണം 1930 കളുടെ അവസാനത്തിലും 1940 കളിലും 1950 കളുടെ തുടക്കത്തിലും പ്രചാരത്തിലുള്ള ആശയങ്ങളുടെ സംജ്ഞ നിന്ന് പ്രചോദനം ഉള്‍കൊണ്ടിരുന്നു. ന്യൂറോളജിയിലെ സമീപകാല ഗവേഷണങ്ങള്‍ കാണിക്കുന്നത് ന്യൂറോണുകളുടെ ഒരു വൈദ്യുത ശൃംഖലയാണ് മസ്തിഷ്‌കം. ഇലക്ട്രിക്കല്‍ നെറ്റ്‌വര്‍ക്കുകളിലെ നിയന്ത്രണവും സ്ഥിരതയും നോര്‍ബര്‍ട്ട് വീനറിന്റെ സൈബര്‍ നെറ്റിക്‌സ് എന്ന പഠനം വിവരിച്ചു. ക്രൂസ്ഷാനന്റെ വിവര സിദ്ധാന്തം ഡിജിറ്റല്‍ സിഗ്നലുകളെ വിവരിച്ചു. ആലന്‍ ട്യൂറിംഗിന്റെ കണക്കുകൂട്ടല്‍ സിദ്ധാന്തം ഏതെങ്കിലും തരത്തിലുള്ള കണക്കുകൂട്ടലുകളെ ഡിജിറ്റലായി വിവരിക്കാമെന്ന്് പ്രസ്താവിച്ചു. മുകളില്‍ പറഞ്ഞ ആശയങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം ഒരു ഇല്‌ക്ട്രോണിക്ക് മസ്തിഷ്‌കം നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു. W. ഗ്രേ വാള്‍ട്ടിന്റെ ആമകള്‍, ജോണ്‍ ഹോപ്കിന്‍സിന്റെ ബീസ്റ്റ് തുടങ്ങിയ റോബോട്ടുകള്‍ ഈ സിരയിലെ ജോലിയുടെ ഉദാഹരണങ്ങളായി കണക്കാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചരിത്രത്തിലെ നിസ്തുലനായ നേതാക്കളില്‍ പെട്ട പ്രമുഖനാണ് മിന്‍സ്‌കി. അദ്ദേഹമാണ് 1951 ല്‍ ( ഡീന്‍ എസ്മഡിനൊപ്പം) ആദ്യത്തെ ന്യൂറല്‍ നെറ്റ് മെഷീനായ SNRC നിര്‍മ്മിച്ചത്.

 എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്് ?

 ദൃശ്യ- സംസാര സംവേദനങ്ങള്‍ , തീരുമാനങ്ങളെടുക്കല്‍, വിവര്‍ത്തനം തുടങ്ങി മനുഷ്യബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവര്‍ത്തികള്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തെ കൊണ്ട് ചെയ്യിപ്പിക്കാന്‍ വേണ്ട ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന വിദ്യയാണ്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. AI കമ്പ്യൂട്ടര്‍ സയന്‍സിന്റെ ഒരു ശാഖയാണ്. അത് ബുദ്ധിയുടെ സാരാംശം മനസ്സിലാക്കാനും മനുഷ്യന്റെ ബുദ്ധിക്ക് സമാനമായ രീതിയില്‍ പ്രതികരിക്കുന്ന ഒരു പുതിയ ഇന്റലിജന്റ് മെഷീന്‍ നിര്‍മ്മിക്കാനും ശ്രമിക്കുന്നു. ഈ മേഖലയിലെ ഗവേഷണങ്ങളില്‍ റോബോട്ടിക്‌സ് സ്പീച്ച് റെഗ്നീഷന്‍, ഇമേജ് റെഗ്നീഷന്‍ , നാച്ചുറല്‍ ലാംഗ്വേജ് പ്രൊസസിംഗ് മറ്റു വിദഗ്ദ്ധ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.  കൃത്രിമ ബുദ്ധിയുടെ ജനനം മുതല്‍ , സിദ്ധാന്തവും സാങ്കേതിക വിദ്യയും കൂടുതല്‍ പക്വത പ്രാപിക്കുകയും ആപ്ലിക്കേഷന്‍ ഫീല്‍ഡുകള്‍ വികസിക്കുകയും ചെയ്യുന്നു.ഭാവിയില്‍ കൃത്രിമ ബുദ്ധി കൊണ്ട് വരുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ മനുഷ്യന്റെ ജ്ഞാനത്തിന്റെ പാത്രം ആയിരിക്കുമെന്ന് സങ്കല്‍പിക്കാനാവും. കൃത്രിമ ബുദ്ധിക്ക് മനുഷ്യബോധത്തിന്റെയും ചിന്തയുടെയും വിവര പ്രക്രിയയെ അനുകരിക്കാന്‍ കഴിയും. കൃത്രിമ ബുദ്ധി മനുഷ്യന്റെ ബുദ്ധിയല്ല, മറിച്ച് അത് മനുഷ്യന്റെ ചിന്ത പോലെയാകാം. മറ്റു ചിലപ്പോള്‍ അവ മനുഷ്യ ബുദ്ധിയെ കവച്ചുവെക്കുന്നു. 

ലോകരാജ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും

 ലോകരാഷ്ട്രങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലകളില്‍ മേധാവിത്വം പുലര്‍ത്താന്‍ വേണ്ടിയുള്ള ലോകരാഷ്ട്രങ്ങളുടെ പോരാട്ടം തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങളില്‍ അമേരിക്ക സര്‍വ്വ മേഖലകളിലും അപ്രമാധിത്വം തുടരുന്നുണ്ടെങ്കിലും കൃത്രിമ ബുദ്ധിയുടെ സാധ്യതകളില്‍ യു എസ് ഇന്ന് ചൈനയുടെ മുമ്പില്‍ അടിയറവ് വെച്ചുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ 5 രാജ്യങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകം ഭരിച്ച്‌കൊണ്ടിരിക്കുന്നത്. ഈ അടുത്ത കാലത്ത് സോഫിയ പുറത്തിറക്കിയതോടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും പ്രസ്തുത മത്സരത്തിന്റെ ഭാഗമായി. ചൈനയും റഷ്യയും റോബോട്ടിക്‌സ് നിര്‍മ്മാണ ശാലകള്‍ നിര്‍മ്മിക്കുകയും രാജ്യത്തിന്റെ ഏറിയൊരു പങ്ക് വിവര സാങ്കേതിക വിദക്ക് വേണ്ടി മാറ്റിവെക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ , ഫാര്‍മസി തുടങ്ങിയ തിരക്കുപിടിച്ച മേഖലകളില്‍ റോബോട്ടിക്‌സിന്റെ സഹായം ചൈനയെ മികവുറ്റതാക്കുന്നു. AI യുടെ മേഖലയില്‍ ലോകത്തെ ഭരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ ഇരുപതു രാജ്യങ്ങളില്‍ 11 എണ്ണം യൂറോപ്പിലും 6 എണ്ണം ഏഷ്യയിലും വടക്കേ അമേരിക്കയിലും ആണ്. സമീപകാലത്ത് ഇന്ത്യയും അതിന്റെ മേഖലകളില്‍ ചെറുചലനങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് ആശ്വാസകരമാണ്. ജനസംഖ്യയിലും വിദ്യാഭ്യാസ പുരോഗതിയിലും ചൈനയോടൊപ്പം അളക്കുന്ന ഒരു രാജ്യത്തില്‍ നിന്ന്് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇത്രയൊന്നുമല്ല. അമിത രാഷ്ട്രീയ ചര്‍ച്ചയും അധികാര വടംവലിയും പരസ്പര ചളിവാരിയേറും ഇന്ത്യയെ വികസനത്തില്‍ പിന്നോട്ട് വലിക്കുന്നു. മാന്യമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ആശയസംഘട്ടനങ്ങള്‍ക്കുമൊപ്പം രാജ്യത്തിന്റെ ഭാവി നിലനില്‍പ്പിന് വേണ്ട ന്യൂതനമായ മാറ്റങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇന്ത്യ തയ്യാറാവണം. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പാഠ്യപദ്ധതികളില്‍ AI ഉള്‍പ്പെടുത്തിയത് ഏറെ പ്രശംസനീയമാണ്. ലോകരാജ്യങ്ങള്‍ക്കൊപ്പം മത്സരിച്ച് പിടിച്ച്‌നില്‍ക്കാന്‍ ഇന്ത്യക്ക് സാധ്യമാവണമെങ്കില്‍ ഇതുപോലുള്ള വിപ്ലവകരമായ തീരുമാനങ്ങള്‍ ഇന്ത്യ കൈകൊള്ളേണ്ടതായി വരും. 

കൃത്രിമ ബുദ്ധിയുടെ സാധ്യതകളും സാധുതകളും

തൊഴിലിന്റെ ഓരോ പരീക്ഷണങ്ങളും കണ്ടെത്തലുകളും പുതിയ വാതായനങ്ങള്‍ തുറക്കുന്നുണ്ട്. കമ്പ്യൂ്ട്ടര്‍ സംവിധാനത്തിലൂടെ നടപ്പിലാക്കികൊണ്ടിരിക്കുന്ന തൊഴിലിടങ്ങളിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കഠിനമായ ജോലികള്‍ വരെ ചെയ്യാന്‍ പ്രാപ്തമായ robotic സംവിധാനങ്ങള്‍ക്ക് ജന്മം നല്‍കികൊണ്ടിരിക്കുകയാണ്. ആധുനിക ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ അനന്തമാണ്. കൃത്യമായ code സംവിധാനങ്ങള്‍ വേണ്ട സൈബര്‍ ഇടങ്ങളില്‍ മനുഷ്യ ബുദ്ധിയെ പോലും പിന്തള്ളുന്ന വേഗത ഇത്തരം സംവിധാനങ്ങള്‍ കൊണ്ട് ലഭ്യമാവും. സൈബര്‍ സെക്ക്യൂരിറ്റി, ഫേസ് റെക്കഗ്നൈസേഷന്‍, data analysis, market & advertisment, മെഷീന്‍ ലേണിംഗ്്, ഡാറ്റാ ഡീകോര്‍ഡിംഗ്് തുടങ്ങിയ ബിസിനസ്സ് ഇടങ്ങളില്‍ നിസ്തുലമായ സേവനങ്ങള്‍ അതിവേഗം നടപ്പിലാക്കാന്‍ AI ക്ക് സാധിക്കും. profile making ,  വ്യാജ വീഡിയോ ക്രിയേഷന്‍, opinion survay ശേഖരണം തുടങ്ങിയ സാമൂഹിക രാഷ്ട്രീയ മേഖലയില്‍ വിപ്ലവങ്ങള്‍ തീര്‍ക്കാന്‍ കെല്‍പുറ്റ സംവിധാനമാണ് AI എന്ന് സമീപകാലത്തെ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. കൃത്രിമ ബുദ്ധിയുടെ നവസാധ്യതകളെ പ്രമുഖ എഴുത്തുകാരന്‍ ' ഹബീസി ' അസമയം എന്ന പ്രശസ്ത ശാസ്ത്ര പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. നാളെ എന്തായി തീരും ഈ സാങ്കേതികലോകം എന്ന സ്വപ്‌നാന്വേഷണമാണ് അസമയം. AI യുടെ പഠന സാധ്യതകള്‍ വിദേശ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഓക്‌സ്‌ഫോര്‍ട്, കേംബ്രിട്ജ്, ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പാശ്ചാത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ നല്‍കപ്പെടുന്ന AI പഠനങ്ങള്‍ ഓണ്‍ലൈനായി പഠിച്ചെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാന്‍ സാധിക്കും. പ്ര്‌സ്തുത വിദ്യകള്‍ കരസ്ഥമാക്കി മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തൊഴില്‍ നേടാനും പുതിയ സംവിധാനങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. 
ശാസ്ത്രത്തില്‍ AI യുടെ വ്യാപ്തി വളരെ വലുതാണ്. ടൂത്ത് പേസ്റ്റില്‍ സാധാരണയായി കാണപ്പെടുന്ന ഒരു ഘടകം മലേറിയയെ സുഖപ്പെടുത്താന്‍ പ്രാപ്തമാണെന്ന് കണ്ടെത്തിയതോടെ അടുത്തിടെ ' ഈവ് ' വാര്‍ത്തയില്‍ ശ്രദ്ധ നേടിയിരുന്നു.  ഉണ്ടായിരുന്നു. ഇവിടെ അഭിനന്ദനവിഷയം ഈവ്് ഒരു മനുഷ്യശാസ്ത്രജ്ഞനല്ല , മറിച്ച് മാഞ്ചസ്റ്റര്‍, അബെറിസ്റ്റിത്ത്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം സൃഷ്ടിച്ച റോബോട്ട്. മയക്കുമരുന്ന് കണ്ടെത്തുന്നതിനായി AI ഉപയോഗിക്കുന്ന ഓട്ടോമേഷന്‍ സിസ്റ്റം അതിവേഗം വളരുന്ന ഒരു മേഖലയാണ്, കാരണം യന്ത്രങ്ങള്‍ മനുഷ്യനെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു.

ആശങ്കകളും ആരോപണങ്ങളും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ പ്രവര്‍ത്തനങ്ങളെ സുതാര്യമാക്കുന്നുണ്ട്്. എന്നാല്‍ നല്ലതിനൊപ്പം അനിവാര്യമായ വിപരീത ഫലങ്ങളും പുറത്ത് വിടുന്നുണ്ട്. അവ എന്തായിരിക്കുമെന്ന് നാം തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് ലഘൂകരിക്കാന്‍ നമുക്ക് സാധിക്കൂ. ഇതിഹാസ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഈ അപകടകരമായ മുന്നറിയിപ്പ് പങ്കുവെച്ചു : ഫലപ്രദമായ AI സൃഷ്ടിക്കുന്നതിലെ വിജയം നമ്മുടെ നാഗരികതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും. അല്ലെങ്കില്‍ ഏറ്റവും മോശം, അതിനാല്‍ നമുക്ക്് AI നെ അനന്തമായി സഹായിക്കുമോ അതോ അവഗണിക്കുകയും വശത്താക്കുകയും ചെയ്യുമോ എന്ന് ഞങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. അല്ലെങ്കില്‍ സങ്കല്‍പ്പിക്കാവുന്ന വിധത്തില്‍ നശിപ്പിക്കപ്പെടുന്നു.

കൃത്രിമ ബുദ്ധിയുടെ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ക്ക്് പരിഹാരം കണ്ടെത്തുന്നതിനുള്ള ആദ്യപടി അത്തരം നെഗറ്റീവ് ഈംപാക്ട് കളില്‍ ചിലത് എന്തായിരിക്കുമെന്ന് പരിഗണിക്കുക എന്നതാണ്. ചില പ്രധാന കാര്യങ്ങള്‍ ഇതാ :

AI BIAS :- അല്‍ഗോരിതം മനുഷ്യ നിര്‍മ്മിതമായതിനാല്‍ മനപൂര്‍വ്വം അല്ലെങ്കില്‍ അശ്രദ്ധമായി അല്‍ഗോരിതം അവതരിപ്പിച്ചവര്‍ക്ക്് അവ അന്തര്‍നിര്‍മ്മിത പക്ഷാപാതമുണ്ടാകും. അല്‍ഗോരിതം പക്ഷപാതത്തോടെ നിര്‍മ്മിച്ചതാണെങ്കിലോ അല്ലെങ്കില്‍ അവര്‍ക്ക് പഠിക്കാന്‍ നല്‍കിയിട്ടുള്ള പരിശീലന സൈറ്റുകളിലെ DATA പക്ഷപാതപരമാണെങ്കിലോ , അവ പക്ഷപാതപരമായ ഫലങ്ങള്‍ നല്‍കും. കമ്പനികള്‍ അല്‍ഗോരിതം നിര്‍മ്മിക്കുമ്പോള്‍ ഉത്തരവാദിത്തത്തോടെ പരിശീലിപ്പിക്കുകയും നെഗറ്റീവ് ഫലങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും വേണം. 

*  ചില ജോലികളുടെ നഷ്ടം :-  

 ഇന്ന് ജനങ്ങള്‍ ചെയ്തകൊണ്ടിരിക്കുന്ന ഖനനം, മാനുഫാക്ച്വറിങ്ങ് തുടങ്ങിയ അപകരമായ തൊഴിലുകളില്‍ മെഷീനുകള്‍ പ്രത്യക്ഷപ്പെടുന്നതോടെ പുതിയ തൊഴിലിടങ്ങള്‍ തേടി ജനങ്ങള്‍ പോകേണ്ടിവരും. എന്നാല്‍ ഇത്തരം മെഷീനുകളെ നിയന്ത്രിക്കാന്‍ വേണ്ട അറിവുകള്‍ നേടിയാല്‍ ഒരുപറ്റം ആളുകളുടെ നിലനില്‍പ്പ് ഭദ്രമാവും.

* ആഗോള നിയന്ത്രണങ്ങള്‍ : -

സാങ്കേതിക വിദ്യ കാരണം നമ്മുടെ ലോകം മുമ്പത്തേക്കാള്‍ വളരെ ചെറിയ സ്ഥലമാണെങ്കിലും , സുരക്ഷിതവും ഫലപ്രദവുമായ ആഗോള ഇടപെടലുകള്‍ അനുവദിക്കുന്നതിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമുള്ള AI സാങ്കേതിക വിദ്യ വിവിധ സര്‍ക്കാരുകള്‍ക്കിടയില്‍ നിര്‍ണ്ണയിക്കേണ്ടതുണ്ട്.

*  അനിയന്ത്രിതമായ ഹാക്കിംഗ് :- 

കൃത്രിമ ബുദ്ധി കൈവരിക്കാവുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും മിക്കപ്പോഴും മനുഷ്യരെ പിന്തുടരാനുള്ള നമ്മുടെ കഴിവിനെ അതിജയിക്കുകയും ചെയ്യുന്നു. ഓട്ടോമേഷന്‍ ഉപയോഗിച്ച് ഫിഷിംഗ്,  സോഫ്റ്റ്‌വെയറുകളിലേക്ക് വൈറസുകള്‍ വിതരണം ചെയ്യുക. ലോകത്തെ ഒന്നടങ്കം കീഴടക്കാന്‍ ഉതകുന്ന സൈബര്‍ വൈറസുകള്‍ AI സിസ്റ്റങ്ങള്‍ വെച്ച് പ്രയോജനപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു ചതുപ്പ്‌നിലം കൂടിയാണ് AI സംവിധാനം.


തീവ്രവാദം

 സ്വയംഭരണ ഡ്രോണുകളുടെ വ്യാപനം മുതല്‍ റോബോട്ടിക്ക് കൂട്ടങ്ങള്‍ വിദൂര അക്രമങ്ങള്‍ വരെ അല്ലെങ്കില്‍ നാനോ റോബോര്‍ട്ടുകളിലൂടെ രോഗം എത്തിക്കുക തുടങ്ങിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഈ സംവിധാനങ്ങള്‍ ഇടം നല്‍കും.

 എതെങ്കിലും വിനാശകരമായ സംഭവത്തിന്റെ കാര്യത്തിലെന്ന പോലെ ഇവ പരിഹരിക്കാന്‍ എളുപ്പവഴികളൊന്നുമില്ല. പക്ഷേ പരിഹാരങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ മനുഷ്യര്‍ ഇപ്പോഴും ഉള്ളിടത്തോളം കാലം കൃത്രിമ ബുദ്ധിയുടെ അനേകം നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും നെഗറ്റീവുകള്‍ കുറയ്ക്കാനും സാധിക്കും.

AI ക്ക് ഒരു ഇസ്്‌ലാമിക പരിപ്രക്ഷ്യം

ഇസ്്‌ലാം ഒരു സമഗ്രതയുള്ള മതമാണ്. ലോകത്തുള്ള മുഴുവന്‍ സംഭവങ്ങളെ കുറിച്ചും ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. ആ സൂചനകള്‍ പുതിയ കാലഘട്ടത്തിന്റെ മേച്ചില്‍പുറങ്ങളില്‍ എങ്ങിനെ പ്രദര്‍ശിപ്പിക്കണം എന്ന നമ്മുടെ സമുദായത്തിന്റെ അജ്ഞതയാണ് നവയുഗത്തിലും ഇസ്്‌ലാം സങ്കല്‍പിതമാണ് എന്ന്് ശത്രുക്കള്‍ ആരോപിക്കാന്‍ ഹേതുവാകുന്നത്. ഇസ്്‌ലാമിന്റെ ചരിത്രഭൂമികയില്‍ സംഭവിച്ച ഓരോ ചെറുചലനങ്ങള്‍ പോലും ആധുനികതയിലേക്ക് കൃത്രമായി വിരല്‍ചൂണ്ടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ഉത്തരാധുനിക യുഗത്തില്‍ പ്രത്യക്ഷപ്പെട്ട നവ വിപ്ലവത്തിനെ ഖുര്‍ആന്‍ എങ്ങിനെ പ്രതിപാദിക്കുന്നു എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഉത്തരങ്ങള്‍ തേടി നാം സഞ്ചരിക്കുമ്പോള്‍ നാം ചെന്നെത്തുന്നത് AD 570 ല്‍ ഇസ്്‌ലാമിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ അസൂയ പൂണ്ട ശത്രുക്കള്‍ കിരാതമായ ആ തീരുമാനത്തിലെത്തി. ആനകലഹ സംഭവം. മുസ്്‌ലിം സമുദായത്തിന്റെ പവിത്രമായ കഅ്ബാലയം തകര്‍ക്കാന്‍ ശത്രു സഞ്ചയം വലിയ സന്നാഹങ്ങളുമായി വരുന്നു. ശത്രുസഞ്ചയത്തിന്റെ ആധിക്യവും ശക്തിയും ചെറുത്ത്‌നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു സംഘം മുസ്്‌ലിം പക്ഷത്തുണ്ടായിരുന്നില്ല. കഅ്ബാലയത്തെ സംരക്ഷിക്കാന്‍ അതിന്റെ സംരക്ഷകന്‍ സൈന്യത്തെ അയച്ചു. ഒരു പക്ഷികൂട്ടം, അബാബീല്‍ പക്ഷികള്‍ എന്ന് അവര്‍ അറിയപ്പെടുന്നു. അവരെ അള്ളാഹു പറഞ്ഞയക്കുമ്പോള്‍ ചുണ്ടിലും ഇരുകാലിലുമായി മൂന്ന് കല്ലുകള്‍ നല്‍കിയിരുന്നു. ശത്രുസഞ്ചയത്തിന്റെ മുകളില്‍ പ്രത്യക്ഷപ്പെട്ട പക്ഷിക്കൂട്ടങ്ങള്‍ തങ്ങളില്‍ ഏല്‍പിക്കപ്പെട്ട കല്ലുകള്‍ ഭൂമിയിലേക്ക് വര്‍ഷിച്ച്‌കൊണ്ടിരിക്കുന്നു. കല്ലുകള്‍ ശത്രുസഞ്ചയത്തിന്റെ ശരീരങ്ങളില്‍ അസ്ത്രം കണക്കേ തളച്ചു കയറി. ശിരസ്സില്‍ വീണ കല്ലുകള്‍ ഉദരം കീറി പുറത്തുവന്നു. ആനകള്‍ വിരണ്ടോടി. ഈ ചരിത്ര സംഭവം കേവലം ഇസ്്‌ലാമിന്റെ വിജയമായി കൊട്ടിഘോഷിക്കേണ്ടതല്ല. മറിച്ച് അബാബീല്‍ പക്ഷികള്‍ തൊടുത്തുവിട്ട കല്ലുകള്‍ , അത്രയും മുകളില്‍ നിന്ന് വീഴുന്ന കല്ലുകള്‍ , ചെറിയ കല്ലുകള്‍ അവ മനുഷ്യന്റെ തല തകര്‍ക്കുന്നു, ശരീരം വൃണപ്പെടുത്തുന്നു. ഇവിടെയാണ് മനുഷ്യകുലത്തിന്റെ ചിന്തകള്‍ ആരംഭിക്കേണ്ടത്. ആ ചെറിയ കല്ലുകള്‍ക്ക് ഇത്രമേല്‍ പ്രഹരശേഷി നല്‍കാന്‍ സൃഷ്ടാവ് എന്ത് കൊണ്ട് ശ്രമിച്ചു ?, ആധുനിക കാലത്ത് ഡ്രോണ്‍ ബോംബുകള്‍ , മിസൈലുകള്‍ , ബുള്ളറ്റുകള്‍ തുടങ്ങിയ യുദ്ധസന്നാഹങ്ങളില്‍ ചുക്കാന്‍ പിടിക്കുന്ന വസ്തുക്കള്‍ക്ക് അബാബീല്‍ പക്ഷികള്‍ തൊടുത്തുവിട്ട കല്ലുകളുമായി ബന്ധമില്ലേ ? ബന്ധമുണ്ട്്്് എന്ന് തന്നെ ഉത്തരം പറയേണ്ടിവരും. കാരണം അത്തരം സംവിധാനങ്ങള്‍ മനുഷ്യകുലത്തിന് പരിചപ്പെടുത്തികൊടുക്കുക കൂടിയായിരുന്നു സൃഷ്ടാവ്. ശത്രുവിനെ വിദൂരതയില്‍ നിന്ന് തന്നെ ടാര്‍ജറ്റ് ചെയ്ത് കൊല ചെയ്യാന്‍ സാധ്യമാക്കുന്ന വിദ്യ നവയുഗത്തില്‍ രാജ്യങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ്. 

ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകളില്‍പ്പെട്ടതായിരുന്നു യൂസുഫ് നബിയോട് തന്റെ സഹോദരങ്ങള്‍ ചെയ്തത്. പിതാവിന് യൂസുഫ് നബിയോടാണ് കൂടുതല്‍ സ്‌നേഹമെന്ന് മനസ്സിലാക്കിയ മക്കള്‍ യൂസുഫ് നബിയെ പൊട്ടകിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഈ ചരിത്ര സംഭവം യൂസുഫ് നബിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥയായി നാം പറയാറുണ്ട്. യൂസുഫ് നബിയുടെ സഹോദരങ്ങളുടെ ക്രൂരതയെ വരച്ചുകാട്ടാനായി നാം പറയാറുണ്ട്. എന്നാല്‍ പൊട്ടകിണറ്റില്‍ വീണ യൂസുഫ് നബി (അ) എങ്ങനെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടു ? ഖുര്‍ആന്റെ സൗന്ദര്യം വിവരിക്കുന്ന തഫ്‌സീറുകളുടെ ആഴിയില്‍ നാം പരതുമ്പോള്‍ യൂസുഫ് നബി കിണറിന്റെ ചാരെ നില്‍ക്കുമ്പോള്‍ ജിബ്‌രീല്‍ (അ) അര്‍ഷിന്റെ പരിസരത്താണ് വിരാചിക്കുന്നത്.  എന്നാല്‍ യൂസുഫ് നബിയെ കിണറിലേക്കിടേണ്ട തല്‍ക്ഷണം ജിബ് രീല്‍ കിണറിന്റെ താഴെ ഇരുകരങ്ങളുമായി രക്ഷാകവചമൊരുക്കി. ജിബ് രീല്‍ എന്ന മാലാഖയെ അവിടേക്ക് അയക്കാതെ തന്നെ അള്ളാഹുവിന് യൂസുഫ് നബിയെ രക്ഷിക്കാമായിരുന്നു. പിന്നെ എന്തുകൊണ്ട് ജിബ് രീല്‍ (അ)നെ അയച്ചു ?  

ലിഫ്റ്റ് സംവിധാനം, വിമാനങ്ങള്‍, ഹെലികോപ്റ്റര്‍, പാരച്യൂട്ട് സിസ്റ്റം പുതിയ കാലഘട്ടത്തില്‍ കണ്ടെത്തിയ കുഴല്‍കിണറില്‍ വീണാല്‍ രക്ഷിക്കാനുള്ള സംവിധാനം തുട
ങ്ങിയ ഭൂമിക്ക് കീഴോട്ടും വാനലോകത്തേക്കും ശരവേഗത്തില്‍ കുതിക്കാന്‍ സംവിധാനങ്ങള്‍ സാധ്യമാണെന്ന് മനുഷ്യകുലത്തെ ബോധ്യപ്പെടുത്താന്‍ ചില ചരിത്രനിയോഗങ്ങള്‍ ആവശ്യമായിരുന്നു. അപകടങ്ങളില്‍ പെടുമ്പോള്‍ അത്യാസന്ന ഘട്ടങ്ങളില്‍ കാര്യങ്ങളുടെ ദ്രുതഗതിയിലുള്ള സഞ്ചാരത്തിന് മനുഷ്യകുലം തയ്യാറാവണമെന്ന് നാഥന്‍ ഉത്‌ബോധിപ്പുകകയായിരുന്നു ഈ സംഭവത്തിലൂടെ.

ചുരുക്കത്തില്‍ ഉത്തരാധുനികതയുടെ സര്‍വ്വ നിര്‍മ്മിതികള്‍ക്കും ഇസ്്‌ലാമിന്റെ വെളിച്ചമുണ്ടെന്ന് മനസ്സിലാക്കാന്‍ വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ അപഗ്രഥിച്ചാല്‍ സാധ്യമാവും. ഇസ്്‌ലാമിക ചരിത്രത്തില്‍ പരിശോധിച്ചാല്‍ ഇനിയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

അബൂത്വാഹിര്‍ കൊടുവളളി


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഒരു ഇസ്ലാമിക വായന
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഒരു ഇസ്ലാമിക വായന
https://i0.wp.com/syncedreview.com/wp-content/uploads/2019/12/image-12-1.png?resize=1280%2C580&ssl=1
Al Ihsan Online Magazine
https://www.alihsanonweb.in/2020/02/blog-post_60.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/02/blog-post_60.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content