21-ാം നൂറ്റാണ്ടിലും മനുഷ്യന്‍ പരിണാമത്തിലൂടെ സംഭവിച്ചതാണെന്ന് വിശ്വസിക്കുന്ന യുക്തിവാദം പരിമിത ബുദ്ധിയുടെ തടവറയിലാണിപ്പോഴും. ഭൂമിയിലെ ജൈവവൈവിധ്യം എങ്ങനെയുണ്ടായെന്ന് വിശദീകരിക്കുന്നതിനായി പ്രകൃതിശാസ്ത്ര പണ്ഡിതനായിരുന്ന ചാള്‍സ് ഡാര്‍വിന്‍ 1859-ല്‍ പ്രസിദ്ധീകരിച്ച On the Origin of Species by Means of Natural Selection, Or the Preservation of Favored Races in the Struggle for Life എന്ന ഗ്രന്ഥത്തിലെ ആശയങ്ങളാണ് പരിണാമ സിദ്ധാന്തമായി അറിയപ്പെടുന്നത്. The Origin of Species‑ എന്ന ചുരുക്കപ്പേരിലാണ് ഇപ്പോള്‍ ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പരിണാമ സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിട്ടുണ്ടെങ്കിലും അതിന്റെ മൂലപ്രമാണമായാണ് ഡാര്‍വിന്റെ ഗ്രന്ഥം നിലനില്‍ക്കുന്നത്.
ഒര്‍ജിനോഫ് സിപീഷീസ്’ എന്ന ശാസ്ത്ര ലേഖനത്തിലൂടെ ചാള്‍സ്ഡാര്‍വിന്‍ പരിണാമവാദം ഒരു തിയറിയായി അവതരിപ്പിച്ചതോടെയാണ് ലോകത്ത് പരിണാമ പഠനത്തിന് തുടക്കമാവുന്നത്. പിന്നീട് ഈ തിയറിയെ അടിസ്ഥാനമാക്കി നിരവധി പഠനഗവേഷണങ്ങള്‍ ശാസ്ത്രലോകത്ത് നടക്കുകയും ‘ഡാര്‍വനിസം’ എന്ന പഠനശാഖ രൂപം കൊള്ളുകയും ചെയ്തു.മാറുന്ന ഏതൊരു വസ്തുവിനും സ്രഷ്ടാവുണ്ടാവണമെന്നത് പ്രകൃതിയുടെ നിയമമാണ്.വിശ്വാസികള്‍ പറയുന്ന ദൈവ കഴിവിനും മീതെയാണ് ഡാര്‍വിന്‍ മുന്നോട്ടുവെക്കുന്ന പരിണാമം എന്നു തെളിയിക്കാനാണ് ശരിക്കും ഇന്നു നടക്കുന്ന പരീക്ഷണ നിരീക്ഷങ്ങളെല്ലാം. എന്നാല്‍, ഇതിലൂടെയും അനാദിയും അനശ്വരനുമായ ദൈവത്തിന്റെ ഉണ്മയും ശക്തിയും കൂടുതല്‍ തെളിയുകയാണെന്ന കാര്യം ആര് ചിന്തിക്കുന്നു !. ദൈവം ഏതെങ്കിലും വിശ്വാസികളുടേത് മാത്രമാണെന്ന യുക്തിശൂന്യ ബോധമാണ് ഇവിടെ പ്രശ്‌നം. സൃഷ്ടിക്കപ്പെട്ട ഏതൊരു വസ്തുവിനും സ്രഷ്ടാവുണ്ടെന്നതാണ് കാര്യം. സൃഷ്ടിവാദികളുടെ കേവല ഭാവനയോ മിഥ്യാധാരണയോ ആയി മാത്രം ഈ വാദത്തെ മനസ്സിലാക്കാവതല്ല. യുക്തിയും പ്രകൃതിയും ഇതിനെ സ്ഥിരീകരിക്കുന്നുവെന്നതാണ് വസ്തുത.
ഹിംസാത്മകമായ മത വിമർശനങ്ങൾക്ക് നേതൃത്വം നൽകി റെഡിമെയ്ഡ് ഉത്തരങ്ങളും പ്രീപ്ലാൻഡ് ചോദ്യങ്ങളുമായി നിരന്തരം ദൈവത്തെക്കുറിച്ച് കലഹിച്ച്, ഇസ്‌ലാമിക ശരീഅത്തിനും അഖീദക്കും യുക്തിരാഹിത്യം ചാർത്തി ശാസ്ത്രത്തിന്റെ പേറ്റന്റ് അവകാശപ്പെടുന്ന നവനാസ്തികർക്ക് ഡാര്‍വിന്‍ തുടങ്ങിവെച്ച പരിണാമ സിദ്ധാന്തത്തിനപ്പുറത്തേക്ക് ഒരു പടിവെക്കാന്‍ പോലും ഇന്നും സാധിച്ചിട്ടില്ല. ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ഭൂമിയിലെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃഛികമായുണ്ടായ ഒരു ജീവിയില്‍നിന്ന് കാലക്രമേണ പരിണമിച്ചുണ്ടായതാണ്. മാറ്റപ്പെടാവുന്ന ജൈവവ്യവസ്ഥയായിട്ടാണ് ഡാര്‍വിന്‍ ജീവിയെ കണ്ടിരുന്നത്. പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്‍പിനുള്ള കടുത്ത മാത്സര്യത്തിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ സാഹചര്യത്തില്‍ ഒരു ജീവിയില്‍ ഏതെങ്കിലും വിധത്തില്‍ അതിന് പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. ഒരു ജീവിക്ക് പ്രയോജനപ്പെടുന്ന പൈതൃക വ്യതിയാനത്തെ നിലനിര്‍ത്തുന്നതിനെയാണ് ‘പ്രകൃതി നിര്‍ധാരണം’ അഥവാ ‘പ്രകൃതി തെരഞ്ഞെടുപ്പ്’ (Natural Selection) എന്ന് പറയുന്നത്. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ട കാലത്തിനുള്ളില്‍ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി അത് രൂപാന്തരപ്പെടുന്നു. ഭൂമിയിലുള്ള ലക്ഷക്കണക്കിന് ജീവികള്‍ അങ്ങനെയാണുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്.വിവിധ പരിണാമ ഘട്ടങ്ങള്‍ കടന്നാണ് ജൈവലോകം വികസിച്ചതെന്നും അമീബയും ആനയും കുരുവിയും ദിനോസറുമെല്ലാം ഈ ജൈവ മരത്തിലെ വിവിധ ശാഖകളാണെന്നുമാണ് ഡാര്‍വിനിസം പറയുന്നത്. ആദ്യം കാട്ടു മനുഷ്യനാണ് ഉണ്ടായിരുന്നതെന്നും പിന്നീടത് നാട്ടു മനുഷ്യനായെന്നും ഇതിനെല്ലാം കോടിക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് പക്ഷെ നിയോ ഡാർവിനിസത്തിന്റെ കണ്ടെത്തലുകള്‍. ചിമ്പാന്‍സിയുടെ ശാഖയില്‍നിന്നും പൊട്ടിമുളച്ച പുതിയൊരു ശാഖയിലാണത്രെ ഒടുവിലത്തെ മനുഷ്യന്റെ സൃഷ്ടിപ്പ്. അഥവാ, മനുഷ്യ ജന്മത്തിന്റെ പിന്നോട്ടുള്ള വേരുകള്‍ തേടുമ്പോള്‍ അവനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പൂര്‍വ്വ രൂപം കുരങ്ങാണെന്ന് ചുരുക്കം.
പഴയ പരിണാമ വാദത്തില്‍നിന്നും ഇന്നത്തെ നിയോ ഡാര്‍വിനിസ്റ്റ് വ്യാഖ്യാനങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. വാല് മുറിഞ്ഞ് കുരങ്ങനായെന്ന പഴയ കാല വ്യാഖ്യാനങ്ങളില്‍ നിന്നും വിട്ട് പുതിയ ‘യുക്തി‘യോട് സംവദിക്കുന്നതാണ് പുതിയ വ്യാഖ്യാനങ്ങള്‍. സുദീര്‍ഘമായ ജൈവ പരിണാമ യാത്രയിലെ ഒരു ഘട്ടം മാത്രമാണ് ഇവിടെ മനുഷ്യന്‍. 1500 കോടി വര്‍ഷങ്ങള്‍ മുമ്പു തുടങ്ങിയ ഈ പരിണാമ യാത്ര ഇനിയും മുന്നോട്ടു പോയേക്കുമെന്നാണ് പരിണാമ വാദികളുടെ നിഗമനം. അങ്ങനെയെങ്കില്‍, ഇനിയും കോടിക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ മറ്റെന്തോ ആയി മാറിയേക്കും! ലോകത്തിന്‍റെ ഏതോ ദിക്കിലുണ്ടായ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉടലെടുത്ത ഒരു ജീവകോശത്തില്‍ നിന്നും പരിണമിച്ചുണ്ടായതാണ് ഭൂമിയിലെ സസ്യ മൃഗാതികളായിരുന്നു ഡാര്‍വിന്‍റെ വാദത്തിന്റെ മറ്റൊരു തലം. ഇറ്റലിക്കടുത്തുള്ള ഗാലപ്പോസ് ദ്വീപു സമൂഹത്തിലെ പക്ഷി മൃഗാതികളില്‍ നിരീക്ഷണം നടത്തിയപ്പോള്‍ വ്യത്യസ്ത കാലത്തിനും പുതിയ സാഹചര്യങ്ങള്‍ക്കുമനുസരരിച്ച് ജീവികളില്‍ മാറ്റം സംഭവിക്കുന്നതായി കാണുന്നു എന്ന വാദമായിരുന്നു പ്രത്യുത വാദം സത്യമാണെന്നു സമര്‍ത്ഥിക്കാന്‍ ഡാര്‍വിന്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. പ്രത്യക്ഷത്തില്‍ വിശ്വാസയോഗ്യമായ വാദഗതിയാണിതെന്ന് തോന്നുമെങ്കിലും ഒരുപറ്റം നിഗൂഢതകളുടെയും വിടുവായ്ത്തങ്ങളുടെയും സമാഹാരമാണീ വാദമെന്ന് ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമ്പോള്‍ ആര്‍ക്കും ബോധ്യമാവും.
ആധുനിക ശാസ്ത്രൂയ ഗവേഷണോപാധികള്‍ പോലും പരിണാമ വാദത്തിന്‍റെ പല വാദഗതികളേയും തെറ്റാണെന്ന് തെളിയിച്ചിട്ടും അതിനെ സത്യമാണെന്ന് വരുത്തിതീര്‍ക്കാന്‍ പല ശാസ്ത്രജ്ഞരും ഇന്ന് കുലത്സിത ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. പരിണാമ വാദിയായ കാള്‍ പോപ്പര്‍ തന്നെ പരിണാമം ഒരു ശാസ്ത്രമല്ലെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട് .( Evolution is not a testable scientific theory but a metaphysical research program-Sir Karl Popper. ഇന്നും തെളിയിക്കാനാവാത്ത ഒരു പിടി നിഗമനങ്ങളാണ് പരിണാമ വാദത്തിന്‍റെ കൈമുതല്‍ . ഒരു സ്പീഷിസിനു അകത്ത് നടക്കുന്ന സൂക്ഷ്മ പരിണാമങ്ങള്‍ ആ സ്പീഷിസിന്‍റെ അതിരുകള്‍ വിട്ടു ആ ജീവിയെ മറ്റൊരു ജീവിയാക്കുന്ന തരത്തില്‍ മാറ്റുമെന്ന് ഇന്ന് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല . മാത്രമല്ല ഇത്തരം ജനിതക മാറ്റങ്ങള്‍ അത്തരം പരിനാമാങ്ങളിലേക്ക് നടക്കില്ലെന്ന് വരെ അഭിപ്രായം ശക്തമാകുന്നുണ്ട്. .പരിണാമത്തെ സഹായിക്കുന്ന പോസിടീവ് മ്യൂട്ടേഷനുകള്‍ നടക്കാനുള്ള സാധ്യതകള്‍ ഏറെ ശുഷ്കമാണെന്നും പ്രകൃതിയില്‍ ഏറെയും നടക്കുന്നത് അപകടകരമായ നെഗടീവ് മ്യൂട്ടെഷനുകളാണെന്നും ഇന്ന് തെളിയിക്കപ്പെട്ടതാണ് . നമ്മുടെ ചുറ്റുപാടുകളിലെക്ക് കണ്ണോടിച്ചാല്‍ നമുക്ക് തന്നെ ബോധ്യമാവുന്ന വസ്തുതയാണിത് .
Cystic Fibrosis, muscular dystrophy, hemophilia, leukemia, and sickle-celled anemia തുടങ്ങി അറിയപ്പെട്ടിടത്തോളം നാലായിരം രോഗങ്ങളും ഇതുവരെയും അജ്ഞാതമായി തുടരുന്നവയും കൂട്ടിയാല്‍ മൊത്തം ആറായിരത്തോളം രോഗങ്ങള്‍ ഇത്തരം നെഗടീവ് മ്യൂട്ടെഷനുകളുടെ ഫലമായി ഇന്നുണ്ട് . മാത്രമല്ല , ഉല്‍പരിവര്‍ത്തനങ്ങളില്‍ 99 % ല്‍ അധികവും ഹാനികരമാണെന്ന് നോബല്‍ സമ്മാന ജേതാവായ Hermann J Muller അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ ഉല്‍പരിവര്‍ത്തന വിധേയമാകുന്ന ഘടകം ഉടന്‍ തന്നെ മറ്റു ഘടകങ്ങളുമായി സംവേദനം നടത്തേണ്ടതും അല്ലാത്ത പക്ഷം സ്വയം നശിപ്പിക്കപ്പെടുന്നതുമാണ് എന്ന് ജനിതക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. ഒരു ജീവിയെ മറ്റൊരു ജീവിയാക്കി മാറ്റാന്‍ പ്രകൃതിയില്‍ നിരന്തരം പോസിടീവ് ഉല്പരിവര്‍ത്തനം നടന്നു കൊണ്ടിരിക്കണം എന്നിരിക്കെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു പോസിടീവ് ഉല്‍പരിവര്‍ത്തനത്തെ പേരെടുത്തു പരാമര്‍ശിക്കാന്‍ റിച്ചാര്‍ഡ് ഡോക്കിന്സിനു പോലും കഴിഞ്ഞിട്ടില്ല . പോസിടീവ് ഉല്‍ പരിവര്‍ത്തനങ്ങളുടെ വിരള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ആറ്റോമിക് ശാസ്ത്രഞ്ഞരുടെ മറ്റൊരു അഭിപ്രായം ഇങ്ങനെയാണ് :
"It is entirely in line with the accidental nature of mutations that extensive tests have agreed in showing the vast majority of them detrimental to the organism in its job of surviving and reproducing -- good ones are so rare we can consider them all bad." (Bulletin of the Atomic Scientists 11:331)
ഒരു ആശയത്തെയോ അവകാശവാദത്തെയോ ശാസ്ത്ര സിദ്ധാന്തമായി അംഗീകരിക്കുന്നത്, പരീക്ഷണവിധേയമാക്കി (Test Ability) അതിന്റെ സാധുത തെളിയിക്കാനോ അല്ലെങ്കില്‍ അത് തെറ്റാണെന്നു തെളിയിക്കാനോ (Falsifiability) വകയുണ്ടെങ്കിലാണ്. ആശയം തെളിയിക്കപ്പെട്ടാല്‍ അതിനെ ശാസ്ത്രസത്യമായി കണക്കാക്കാം. ഒരു സിദ്ധാന്തത്തെ നേരിട്ടു തെളിയിക്കാനോ ഖണ്ഡിക്കാനോ (Falsify) സാധ്യമല്ലെങ്കില്‍ അതിന്റെ സാധുത വിലയിരുത്താന്‍ അനുയോജ്യമായ പരോക്ഷമായ വഴികളുണ്ട്. സിദ്ധാന്തം നല്‍കുന്ന പ്രവചനങ്ങളെ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി സിദ്ധാന്തത്തെ തെളിയിക്കുകയോ തള്ളിക്കളയുകയോ ചെയ്യാവുന്നതാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ നേരിട്ടുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാവില്ല. പക്ഷേ, അത് നല്‍കുന്ന പ്രവചനങ്ങളെ ശാസ്ത്രീയമായി വിലയിരുത്താനാകും. പരിണാമ പ്രക്രിയയുടെ സാധുത വിലയിരുത്താനുതകുന്ന ചില പ്രവചനങ്ങള്‍ ഡാര്‍വിന്റെ സിദ്ധാന്തം നല്‍കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനമായതാണ് അതിപ്രാചീനകാലത്തെ അവശിഷ്ടങ്ങള്‍ (Fossils).
ഇനി ഫോസില്‍ റെക്കോര്‍ഡ്‌സും ജനിതക കോഡുകളും വസ്തുതാപരമായി പരിശോധിക്കുമ്പോൾ പരിണാമം വീണ്ടും പിഴവുകളായി പരിണമിക്കുന്നത് കാണാം. മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെങ്കില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ ശാസ്ത്രം ഇന്ന് കണ്ടെത്തുകയും നേരത്തെത്തന്നെ ഇവിടെ ജീവികള്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഈ ഫോസില്‍ രേഖകള്‍ എന്നാണ് വലിയ നാസ്തിക സന്ദേഹം . ദൈവത്തിനും മുമ്പ് ഇവിടെ ജീവിയുണ്ടായിരുന്നുവെന്നും അതുകൊണ്ട് ജീവനാണ് നേരത്തെയുള്ളതെന്നും അതിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. സര്‍വ്വ സ്രഷ്ടാവായ ദൈവം അനാദിയും അനശ്വരനും പണ്ടേക്കു പണ്ടേ ഉള്ളവനുമായിരിക്കെ ഇത്തരം‘സിദ്ധാന്തങ്ങള്‍‘ക്കൊന്നും ദൈവാസ്തിക്യത്തെ ചോദ്യം ചെയ്യാനാവില്ല. നേരത്തെത്തന്നെ ഉള്ള ദൈവമാണ് ഈ ഫോസിലുകളെയും സൃഷ്ടിച്ചത് എന്നുവരുമ്പോള്‍ ദൈവാസ്തിക്യ വാദം ശക്തിപ്പെടുകയാണ് ഈ ഫോസില്‍ റെക്കോര്‍ഡ്‌സിലൂടെ. കാരണം, സൃഷ്ടിയായ പ്രപഞ്ചത്തിലെ സര്‍വ്വതും ഒരു സ്രഷ്ടാവിനെ തേടുന്നുണ്ട്. ആ സ്രഷ്ടാവാണ് അല്ലാഹു.
ഇതു സംബന്ധിച്ച ഡാര്‍വിന്റെ പ്രസ്താവനകള്‍ തന്നെ പരിശോധിക്കാം. അദ്ദേഹം പറയുന്നു: ”സ്പീഷിസുകള്‍ തമ്മിലും, വംശനാശം സംഭവിച്ച ജീവികള്‍ തമ്മിലും പരിണാമത്തിനിടയില്‍, നിര്‍ണയിക്കാന്‍ പോലും സാധ്യമല്ലാത്തത്ര ധാരാളം ഇടനില ഇനങ്ങള്‍ (Intermediate Forms) ഉണ്ടായിരിക്കും. ഈ സിദ്ധാന്തം (അതായത് പരിണാമ സിദ്ധാന്തം) ശരിയാണെങ്കില്‍ അത്തരം ജീവരൂപങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടുണ്ട്” (പേജ്, 231). ”പ്രകൃതി തെരഞ്ഞെടുപ്പിന്റെ (Natural Selection) ഫലമായി മാതൃജീവികളും ഇടയിലുള്ള ഇനങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടതിനാല്‍ അവ പണ്ട് ജീവിച്ചിരുന്നുവെന്നതിനുള്ള തെളിവ് പുരാതന അവശിഷ്ടങ്ങളിലാണ് കണ്ടെത്തുക” (പേജ് 150). ഫോസില്‍ ഗവേഷകനായ സ്റ്റീഫന്‍ ജെ. ഗോള്‍ഡ് ചോദിക്കുന്നു: ”പ്രകൃതി തെരഞ്ഞെടുപ്പിനു അനുകൂലമായ ഒരു നീണ്ട ഇടനില ക്രമത്തിലൂടെയാണ് പരിണാമം മുന്നോട്ടു നീങ്ങുന്നതെങ്കില്‍ എങ്ങനെയാണ് ഒന്നുമില്ലാത്തതില്‍നിന്നും വിപുലമായ എന്തോ വസ്തു ഉണ്ടാകുന്നത് ? അപ്പോൾ ഫോസിൽ റക്കോർഡ്സും മതവിരുദ്ധമല്ല. പരിണാമം ശാസ്തത്തോടു പോലും വസ്തുതാപരമായി കൂറ് പുലർത്തുന്നില്ല എന്നൊരു വീക്ഷണം നാൻസി പിയേഴ്സിയുടെ How Darwinism Dumbs Us Down എന്ന പ്രബന്ധം പങ്കുവെക്കുന്നുണ്ട്:
“The media paints the evolution controversy in terms of science versus religion. But it is much more accurate to say it is worldview versus worldview, philosophy versus philosophy…” “Interestingly, a few evolutionists do acknowledge the point. Michael Ruse made a famous admission at the 1993 symposium of the American Association for the Advancement of Science. ‘Evolution as a scientific theory makes a commitment to a kind of naturalism,’ he said—that is, it is a philosophy, not just facts. He went on: ‘Evolution, akin to religion, involves making certain a priori or metaphysical assumptions, which at some level cannot be proven empirically.’ Ruse’s colleagues responded with shocked silence and afterward one of them, Arthur Shapiro, wrote a commentary titled, ‘Did Michael Ruse Give Away the Store?'” “But, ironically, in the process, Shapiro himself conceded that ‘there is an irreducible core of ideological assumptions underlying science,’ He went on: ‘Darwinism is a philosophical preference, if by that we mean we choose to discuss the material universe in terms of material processes accessible by material operations.'”
"ശാസ്ത്രം മതത്തിനെതിരാണ് എന്ന രീതിയിലാണ് പരിണാമ വിവാദത്തിനു മാധ്യമങ്ങൾ നിറം പിടിപ്പിക്കുന്നത്. എന്നാൽ, ഇത് ഒരു ലോകവീക്ഷണത്തിനു എതിരെയുള്ള, മറ്റൊരു ലോകവീക്ഷണം, ഒരു തത്ത്വചിന്തയ്ക്ക് എതിരെയുള്ള മറ്റൊരു തത്ത്വചിന്ത എന്നു പറയുന്നതാണ് കൂടുതൽ കൃത്യം." “രസകരമെന്നു പറയട്ടെ, ചില പരിണാമവാദികൾ ഈ കാര്യം അംഗീകരിക്കുന്നുണ്ട്. അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ 1993 ലെ സിമ്പോസിയത്തിൽ മൈക്കൽ റൂസ് പ്രസിദ്ധമായ ഒരു കുറ്റസമ്മതം നടത്തി. അദ്ദേഹം പറഞ്ഞു: ‘ഒരു ശാസ്ത്രീയ സിദ്ധാന്തമെന്ന നിലയിൽ പരിണാമം പ്രകൃതിവാദത്തോട് ഒരു തരം പ്രതിബദ്ധത പുലർത്തുന്നു.’ അതായത്, ഇത് കേവലം വസ്തുതകളല്ല, ഒരു തത്ത്വചിന്തയാണ്. അദ്ദേഹം തുടർന്നു: 'പരിണാമം, മതത്തിനോടു സമാനമായ രീതിയിൽ, സ്വന്തം യുക്തിയിൽ ബോധ്യപ്പെട്ട അല്ലെങ്കിൽ അതിഭൗതികമായ അനുമാനങ്ങൾ ഉൾക്കൊള്ളുന്നു, അത് ചില തലങ്ങളിൽ അനുഭവപരമായി തെളിയിക്കാനാവില്ല.'
ഇൻഫർമേഷൻ തിയറി പ്രയോഗിക്കുന്നതിനെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെ രചയിതാവായ ഡോ. ഹുബർട്ട് പി. യോക്കി ദൈവശാസ്ത്രത്തെ അംഗീകരിക്കുന്ന ആളല്ല. മാൻഹട്ടൻ പ്രോജക്റ്റിൽ പ്രവർത്തിച്ചിരുന്ന ഒരു ഭൗതികശാസ്ത്രജ്ഞനും വിവര സൈദ്ധാന്തികനുമാണ് അദ്ദേഹം. തന്റെ Information Theory, Evolution and the Origin of Life എന്ന പുസ്തകം നാം നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്. അതിലദ്ദേഹം “the origin of life is unsolvable as a scientific problem.” "ജീവന്റെ ഉത്ഭവം ഒരു ശാസ്ത്രീയ പ്രശ്നം എന്ന നിലയിൽ പരിഹരിക്കാനാവില്ല" എന്ന് പ്രസ്താവിക്കുന്നുണ്ട്. “ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല” എന്നല്ല, “പരിഹരിക്കാനാവില്ല” എന്നാണ് യോക്കി പറയുന്നത്. ദൈവവിശ്വാസത്തെ അംഗീകരിക്കാത്ത മറ്റൊരാളാണ് നോബൽ സമ്മാന ജേതാവായ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റ് ജോർജ്ജ് വാൾഡ്. ക്വാണ്ടം ബയോളജി സിമ്പോസിയത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:
“It has occurred to me lately—I must confess with some shock at first to my scientific sensibilities—that both questions [the origin of mind and the origin of life from nonliving matter] might be brought into some degree of congruence. This is with the assumption that mind, rather than emerging as a late outgrowth in the evolution of life, has existed always as the matrix, the source and condition of physical reality—the stuff of which physical reality is composed is mind-stuff. It is mind that has composed a physical universe that breeds life and so eventually evolves creatures that know and create: science-, art-, and technology-making animals.”
“ഈയിടെയായി എന്റെ ശ്രദ്ധയിൽ വന്നിട്ടുള്ളത് - എന്റെ ശാസ്ത്രീയ സംവേദന ക്ഷമതകൾക്ക് തുടക്കത്തിലുണ്ടായ ഞെട്ടൽ തീർച്ചയായും ഞാൻ അംഗീകരിക്കുകയാണ് - രണ്ട് ചർച്ചാ വിഷയങ്ങളും [മനസ്സിന്റെ ഉത്ഭവവും നിർജീവ വസ്തുക്കളിൽ നിന്നുള്ള ജീവന്റെ ഉത്ഭവവും] ഒരു പരിധി വരെ പരസ്പരം പൊരുത്തപ്പെടുന്നതാണ് എന്നാണ്. ജീവ പരിണാമത്തിനിടയിൽ പിന്നീട് അധികമായി ഉടലെടുത്തതാണ് എന്നതിനു പകരം ഭൗതിക യാഥാർത്ഥ്യത്തിന്റെ പ്രഭവകേന്ദ്രവും ഉറവിടവും ഉപാധിയുമായി എല്ലായ്പ്പോഴും മനസ് നിലനിന്നിരുന്നു എന്ന അനുമാനത്തിലാണ് ഇത് പറയുന്നത് - ഭൗതിക യാഥാർഥ്യം ഉണ്ടാക്കപ്പെട്ടതിന്റെയും മൂലം മനസാണ്. ജീവനു ജന്മം നൽകിയ ഈ ഭൗതിക പ്രപഞ്ചത്തെ ഉണ്ടാക്കിയത് മനസാണ്. തത്ഫലമായി, മനസ്സിലാക്കാനും സൃഷ്ടിക്കാനും പറ്റുന്ന ജന്തുക്കൾ പരിണമിച്ചുണ്ടായി: അഥവാ, ശാസ്ത്രവും കലയും സാങ്കേതികവിദ്യയുമൊക്കെ ഉണ്ടാക്കുന്ന ജീവികൾ." (George Wald, 1984, “Life and Mind in the Universe”, International Journal of Quantum Chemistry: Quantum Biology Symposium 11, 1984,1-15).
ലോകത്തിലെ പ്രമുഖ രാസ പരിണാമ സൈദ്ധാന്തികരിൽ ഒരാളായിരുന്നു ഡീൻ കെനിയൻ. ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള രാസ പരിണാമ വിശദീകരണങ്ങൾ തരുന്ന, ബെസ്റ്റ് സെല്ലറായ Biochemical Predestination എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. എന്നാൽ, തെളിവുകളുടെ കൂമ്പാരങ്ങൾ അംഗീകരിക്കാനും തന്റെ നാച്യുറലിസ്റ്റ് കാഴ്ചപ്പാടുകൾ ഉപേക്ഷിക്കാനും നിർബന്ധിതനായ കെനിയൻ ദൈവം ഉണ്ടെന്ന വിശ്വാസം സ്വീകരിക്കുകയാണ് ചെയ്തത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തത്ത്വചിന്തകനായ ആന്റണി ഫ്ലീവ് നീണ്ട അമ്പതു വർഷം നിരീശ്വരവാദത്തിന്റെ ബൗദ്ധിക മുന്നണിപ്പോരാളി (intellectual frontman) ആയാണ് അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് അദ്ദേഹം എഴുതിയ Theology and Falsification ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ട ദാർശനിക ലഘുലേഖ. ബയോളജി കണ്ടെത്തിയ വസ്‌തുതകൾ ഫ്ലീവിനെ മറിച്ചു ചിന്തിക്കാൻ നിർബന്ധിതനാക്കി. 2004ൽ അദ്ദേഹം നാസ്തികതയുടെ പടി വിട്ടിറങ്ങി. There Is A God: How the World’s Most Notorious Atheist Changed His Mind - "ദൈവമുണ്ട്: ലോകത്തെ ഏറ്റവും കുപ്രസിദ്ധ നിരീശ്വരവാദി തന്റെ മനസ്സ് മാറ്റിയതെങ്ങനെ ?" എന്ന ഫ്ലീവിന്റെ തന്നെ പുസ്തകം വിഖ്യാതമാണ് .
യുക്ത്യാധിഷ്ഠതമായി ചിന്തിക്കിന്ന ഒരാള്‍ക്ക് ഉള്‍കോള്ളാന്‍ കഴിയാത്ത വാദങ്ങളാണ് പരിണാമ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചില സ്വാര്‍ത്ഥതല്‍പ്പരരുടെ കാര്യപ്രാപ്തിക്ക് വേണ്ടിയാണ് അയാഥാര്‍ത്ഥങ്ങളെ യാഥാര്‍ത്യ വല്‍ക്കരിച്ച് പരിണാമ വാദത്തെ ശാസ്ത്ര സത്യമായി ഉയര്‍ത്തി കാട്ടുന്നതിലൂടെ നടക്കുന്നതെന്ന് സുതരാം വ്യക്തമാണ്. ഡാർവിനിസം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയല്ല. മറിച്ച്, ഭൗതികവാദം മുന്നോട്ടു വെക്കുന്ന ലോകവീക്ഷണത്തിനു ദാർശനിക മാനം നൽകാൻ ശ്രമിക്കുന്ന ഒരു തത്വചിന്ത മാത്രമാണ്.

COMMENTS