ജന്മനാട്ടിന്റെ സ്വാതന്ത്ര്യം ഏതൊരു ദേശസ്‌നേഹികളുടെയും ചിരകാലഭിലാഷമാണ. പിറന്ന മണ്ണും മാതൃഭൂമിയും അന്യദേശീയരുടെ അധീനതയിലായി സ്വന്തം മണ്ണില്‍ വിദേശിയായി ജീവിക്കുമ്പോഴുണ്ടാകുന്ന അസഹനീയത ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമാണ്. വൈദേശികാധിപത്യത്തിനടിമപ്പെടുമ്പോള്‍ സ്വാഭാവികമെന്നോണം ഒരു സമൂഹത്തിന്റെ പ്രതികരണം രണ്ട് രീതിയിലുണ്ടാവുക. ഒന്നെങ്കില്‍ ചെറുക്കുക, അല്ലെങ്കില്‍ അവയെ ഉള്‍ക്കൊള്ളുക. ഇന്ത്യയിലെ വൈദേശികാധിപത്യത്തെ നിസ്പക്ഷമായി സമീപിക്കുമ്പോഴും ഈ രണ്ട് രീതിശാസ്ത്രങ്ങളിലാണ് രൂപപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യം തന്നെയാണ് ഇന്ത്യ. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അന്തസ്സോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ മാത്രം ഉന്നതമാണ് നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ ബഹുസ്വരതയുടെ മുദ്രാവാക്യം. എന്നാല്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിഭജനം മുതല്‍ ഹാഹരി മസ്ജിദ് വരെയുള്ള സങ്കീര്‍ണങ്ങള്‍ വിതച്ചു കൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഈ രാജ്യം വിട്ടത്. സൂര്യനസ്ഥമിക്കാത്ത നാട്ടുകാരേക്കാളുപരി ഫ്രഞ്ചുകാരും ഡച്ചുകാരും പോര്‍ച്ചുഗീസുകാരുമെല്ലാം ഈ നാട്ടില്‍ അധിനി വേശത്തിന്റെ വിത്തു പാകി. പക്ഷെ നാലു നൂറ്റാണ്ടോളം നീണ്ടുനിന്ന ഈ വൈദേശികാധിപത്യത്തിനെതിരെ ഇന്ത്യയില്‍ ഒന്നാം സ്വാതന്ത്ര്യസമരം (ശിപായി ലഹള) തുടങ്ങുന്നതു തന്നെ 1857 ലെ 27000 മുസ്ലിം യോദ്ധാക്കളാണ് 1857 ലെ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചതെന്ന് 'ഇന്ത്യയില്‍ നാല്‍പ്പത്തിയൊന്ന് രാത്രി എന്ന മാര്‍ഷല്‍ ലോര്‍ഡിന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ 1857 ല്‍ ഒന്നാം ശിപായി ലഹള ആരംഭിക്കുന്നതിനേക്കാള്‍ എത്രയോ മുമ്പ് തന്നെ മലബാറില്‍ വിദേശ മേല്‍ക്കോയ്മക്കെതിരെ രൂക്ഷമായ സമരം ആരംഭിച്ചിരുന്നു. ആയിരത്തി എഴുനൂറുകളില്‍ ശാഹ് വലിയുള്ളാഹി ദഹ്‌ലവിയെ പോലുള്ള ധിഷണാശാലികളായ പണ്ഡിതര്‍ ദീര്‍ഘദൃഷ്ടിയോടെ വൈദേശികാധിപത്യത്തിന്റെ അപകടം മണത്തറിഞ്ഞ് ഇന്ത്യ ദാറുല്‍ ഹര്‍ബ് ആണെന്ന് പറഞ്ഞതും രാഷ്ട്രപിതാവ് പോലും ജനിക്കുന്നതിന് മുമ്പ് മഖ്ദൂമുമാരും വെളിയങ്കോട് ഉമര്‍ഖാളിയുമെല്ലാം നികുതിപ്പിരിവിനെതിരെ ശക്തമായി ആഹ്വാനങ്ങള്‍ പുറപ്പെടിയിച്ചതും ഇതിന്റെ മകുടോദാഹരണങ്ങളാണ്. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നാലര നൂറ്റാണ്ടുകാലം ഒരു സമുദായമെന്ന നിലയില്‍ വിദേശികളോട് ആ സൂത്രം പോരാടിയത് മുസ്ലിങ്ങളായിരുന്നു. 1498ല്‍ വാസ്‌ഗോഡ ഗാമ മലബാറില്‍ കപ്പലിറങ്ങിയത് മുതല്‍ക്കാണ് ഇതിന്റെ പ്രാരംഭം അന്ന് തുടങ്ങ്ി ബ്രിട്ടീഷുകാര്‍ നാട് വിടുന്നത് വരെ അവിരാമം നടത്തിയ ചോരയില്‍ ചാലിച്ച സ്വാതന്ത്ര്യ സമര ചരിത്രമാണ് മുസ്ലിങ്ങള്‍ക്ക് വിഷിശ്യാ മലബാര്‍ മാപ്പിളമാര്‍ക്കുള്ളത്. രാജ്യ സ്‌നേഹവും സാമ്രാജ്യത്ത വിരോദവും മാപ്പിളമുസ്ലിമിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നവയായിരുന്നു. അതുകൊണ്ടവര്‍ മാതൃരാജ്യത്തെ ജീവനേക്കാളേറെ സ്‌നേഹിച്ചതും സമര കലാപങ്ങളുടെ തീ ചൂളയിലേക്ക്് മുമ്പില്‍ നോക്കാതെ എടുത്ത് ചാടിയ്ത്്. അഞ്ഞൂറ് വര്‍ഷകാലത്തെ അധിനിവേഷത്തിനെതിരെ പോരാടി ഒരു നാടിന്റെ വിമോചനത്തിന് ജീവന്‍ ബലികൊടുത്ത് വിദേശിയുടെ ഉല്‍പ്പന്നവും സംസ്‌കാരവും ഭാഷപോലും ബഹിഷ്‌കരിച്ചതും ഇതേ വികാരത്തിലൂടെയായിരുന്നു. മഖ്ദൂമാരില്‍ തുടങ്ങി കുഞ്ഞാലി മരക്കാര്‍ മുതല്‍ പഴശ്ശി രാജാവിനൊപ്പം അവസാനം വരെ അടരാടിയ ഇളം പുതുശ്ശേരി ഉണ്ണി മൂസയടക്കം വാരിയം കുന്നത്ത് അഹ്മദ് ഹാജി വരെയുള്ള ലക്ഷക്കണക്കിന് മാപ്പിളമാര്‍ അധിനിവേഷ ഭരണത്തിനെതിരില്‍ ആഞ്ഞടിച്ച് സ്വാതന്ത്ര്യ പോരാട്ടത്തിന് വീര്യം പകര്‍ന്ന ജനകീയരായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുഞ്ചിരോമം പിടിച്ച് കുലുക്കിയ ധീര ദേശാഭിമാനികളായിരുന്നിവര്‍. ഇന്ത്യ ചരിത്രത്തില്‍ ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്നാണ് നമ്മള്‍ സ്വാതന്ത്ര്യം വാങ്ങിയതെങ്കിലും അതിനു മുമ്പും വിദേശികള്‍ ഈ നാട് ഭരിച്ചിട്ടുണ്ട് അവരിവിടെ കോളനിവല്‍ക്കരണം നടത്തി. ഇഷ്ടാനിഷ്ടാനങ്ങള്‍ നടപ്പാക്കാന്‍ മുതിര്‍ന്നപ്പോള്‍ അതിനെതിരെ അപകടം മണത്തറിഞ്ഞ്്് ആദ്യം ശബ്ദിച്ചത്് മഹാ പിള്ളകളെന്ന മാപ്പിളകളായിരുന്നു.
വീര്യം പകര്‍ന്ന മഖ്ദൂമുമാര്‍
മലബാറിലെ പണ്ഡിതശ്രേണിയില്‍ ഒന്നാം സ്ഥാനക്കാരാണ് സൈനുദ്ദീന്‍ മഖ്ദൂം (റ). കൊളോനിയല്‍ കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കുകയും സമൂഹത്തെ അതിനായി സജ്ജരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഹാ പണ്ഡിതന്‍. ഹിജ്‌റ 1467 ല്‍ കൊച്ചിയില്‍ ജനിച്ച മഖ്ദൂം ഒന്നാമന്‍ കൊച്ചിയിലെ തന്നെ പ്രാഥമിക പഠനത്തിന് ശേഷമാണ് ഈജിപ്തിലേക്ക് മതപഠനത്തിനായി പുറപ്പെട്ടത്. പിന്നീട് പൊന്നാനിയില്‍ തിരിച്ചെത്തിയ അദ്ദേഹം പ്രമുഖമായൊരു പള്ളിയും മതപഠന കേന്ദ്രവും സ്ഥാപിച്ചു. അതാണ് ചരിത്രത്തില്‍ മലബാറിലെ മക്കയെന്ന് കീര്‍ത്തിപെറ്റ പൊന്നാനിയായി മാറിയത്. 500വര്‍ഷങ്ങള്‍ക്കു മുമ്പ് വാസ്‌ഗോഡ ഗാമ കോഴിക്കോട് കാപ്പാട് വന്ന് കപ്പലിറങ്ങി മലബാറിനെ കോളനിവവല്‍ക്കരിക്കുന്ന സമയത്ത്് ആദ്യമായി അതിന്റെ അപകടം തിരിച്ചറിഞ്ഞ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് പൊന്നാനിയില്‍ ദര്‍സ് നടത്തിയിരുന്ന മഖ്ദൂം ഒന്നാമനാണ്. പോര്‍ച്ചുഗീസുകാരുടെ ക്രൂരവും പൈശാചികവുമായ ചെയ്തികള്‍ അദ്ദേഹത്തിന് കൈപ്പേറിയ അനുഭവങ്ങളായിരുന്നു. മുസ്ലിം പള്ളികളും ഭവനങ്ങളും തകര്‍ക്കുക, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുക, സ്ത്രീകളേയും കുട്ടികളേയും പീഢിപ്പിക്കുക, ഹജ്ജിന് പോകുന്ന ഹാജിമാരെ തടഞ്ഞ് വെക്കുക തുടങ്ങിയ നടപടികള്‍ തുടര്‍ന്നപ്പോള്‍ സൈനുദ്ദീന്‍ മഖ്ദൂം പറങ്കികള്‍ക്കെതിരെ മാപ്പിളമാരെ സംഘടിപ്പിച്ചു. തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്വില്‍ബാന്‍ എന്ന പേരില്‍ ഒരു ഗ്രന്ഥവും അദ്ദേഹം ഇതിനുവേണ്ടി രചിച്ചു. തഹ്‌രീള് എന്ന പേരില്‍ പ്രസിദ്ധമായ പ്രസ്തുത ഗ്രന്ഥം ഒരു കവിതാസമാഹാരമാണ്. അതിലൂടെ ഗ്രന്ഥകാരന്‍ ഉദ്‌ബോദിപ്പിച്ചത് ജനങ്ങളെ നിങ്ങള്‍ പോര്‍ച്ചുഗീസുകാരോട് സഹകരിക്കരുത് അവര്‍ നമ്മുടെ നാടും സംസ്‌കാരുവും നശിപ്പിക്കാന്‍ വന്നവരാണ്. മദ്യപിച്ചും വ്യഭിചരിച്ചും നടന്ന ആളുകളുടെ സംസ്‌കാരം നമ്മിലേക്ക് പകരും. ആയുധം കൊണ്ടും സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടുന്നത് ഓരോ മുസല്‍മാന്റേയും കടമയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ അള്ളാഹുവിന് മുമ്പില്‍ നിന്ദ്യരാണെന്നുള്ള ആഹ്വാനം മാപ്പിള മുസ്ലിമിനെ തട്ടിയുണര്‍ത്തി. തഹ്‌രീളിന്റെ കോപ്പികള്‍ വ്യത്യസ്ത പ്രദേശങ്ങളിലേക്ക് അയച്ചുകൊടുത്തും കൂടുതല്‍ മാപ്പിളമാരെ സംഘടിപ്പിച്ചു. ഈജിപ്ത് തുര്‍ക്കി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പോലും ഈ വിപ്ലവ കാവ്യം വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ചരിത്രത്തിലിടം കണ്ട കുഞ്ഞാലി മരക്കാര്‍ പോലും സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടതിന് പിന്നില്‍ തഹ്‌രീളിന്റെ സ്വാദീനമുണ്ടെന്ന് വീക്ഷിക്കുന്ന ചരിത്രകാരന്മാരും കുറവല്ല.
പിന്നീട് രണ്ടാം മഖ്ദൂമിന്റെ കാലത്തും പോര്‍ച്ചുഗീസുകാരോടുള്ള സമീപനം തഥൈവ. പൊന്നാനിയില്‍ തന്നെ ജനിച്ച മഖ്ദൂം രണ്ടാമന്‍ ഉപരിപഠനം നടത്തിയത് മക്കയിലാണ്. ജനസമ്മതിയും സ്വാദീനവും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം പറങ്കികളുടെ കഠിന ശത്രു തന്നെയായിരുന്നു. പോര്‍ച്ചുഗീസുകാരോട് ഒരിക്കലും സന്ധിചെയ്യരുതെന്നും അവരുടെ ആധിപത്യം തകര്‍ക്കാന്‍ സമരം ചെയ്യണമെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു. തുടര്‍ന്നദ്ദേഹം നിര്‍വഹിച്ച രചനയാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. അറബി ഭാഷയില്‍ ഒരു കേരളീയ പണ്ഡിതനെഴുതിയ പ്രഥമ ആധികാരിക ചരിത്ര ഗ്രന്ഥം പാശ്ചാത്യ സമൂഹത്തില്‍ പോലും വന്‍ സ്വാദീനം ചെലുത്തി. ഇംഗ്ലീഷ് പോര്‍ച്ചുഗീസ് പേര്‍ഷ്യ ലാറ്റിന്‍ ഫ്രഞ്ച് സ്പാനിഷ് എന്നീ വിദേശ ഭാഷകളിലേക്കും ഉറുദു, കന്നട, തമിഴ്, മലയാളം, ഹിന്ദി എന്നീ ഇന്ത്യന്‍ ഭാഷകളിലേക്കും ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടു. പറങ്കികള്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനമായിട്ടാണ് ഇതിന്റെ ആദ്യ ഭാഗം ആരംഭിക്കുന്നത്.
വെളിയങ്കോട് ഉമര്‍ഖാളി
പട്ടിണിയും ദാരിദ്രവും കാരണം കഷ്ടിച്ച് ജീവിച്ച മാപ്പിളമാര്‍ക്ക് ഭാരിച്ച നികുതി വര്‍ദ്ധനവ് ഒരു പീഢനം തന്നെയായിരുന്നു. അതിനെതിരെ ശബ്ദിക്കാന്‍ മുന്നോട്ട് വന്നത് വേളിയങ്കോട് ഉമര്‍ഖാളിയാണ്. 1800കളിലെ വിദേശാധിനിവേഷത്തോട് പാര്‍ശ്വവത്കൃതരായ മുസ്ലിങ്ങള്‍ പ്രതികരിക്കാതിരുന്ന കാലത്താണ് ഉമര്‍ഖാളി നികുതി നിഷേധ വിപ്ലവത്തിന് തുടക്കമിട്ടത്. പണ്ഡിതനും കവിയും ചികിത്സാരിയുമായ ഉമര്‍ഖാളിക്ക്് അനുയായികള്‍ ഏറെയായിരുന്നു. അള്ളാഹുവിന്റെ ഭൂമിക്ക് ഞാന്‍ നികുതി കൊടുക്കില്ലെന്ന് ബ്രിട്ടീഷ് വൈസ്രോയിയുടെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞ രാജ്യ സ്‌നേഹിയായിരുന്നു അദ്ദേഹം. രാഷ്ട്ര പിതാവിനേക്കാള്‍ എത്രയോ മുമ്പ് ബ്രിട്ടീഷ് അധിനിവേഷത്തെ ചൊറുത്ത ഉമര്‍ഖാളി 1765ലാണ് ജനിക്കുന്നത്. 8ാം വയസ്സില്‍ തന്നെ മാതാവും പിതാവും മരണപ്പെട്ടതോടെ താനൂര്‍, പൊന്നാനി ദര്‍സുകളില്‍ പഠനം നടത്തി. 1819 ഡിസംബര്‍ 18ന്് നികുതി നിഷേധ സമരത്തിന്റെ പേരില്‍ ഖാളിയെ കോഴിക്കോട് ജയിലില്‍ തടവിലിടാന്‍ മലബാര്‍ കലക്ടര്‍ നെക്ലിന്‍ പ്രഭു ഉത്തരവിട്ടു. മാപ്പ് പറയണമെന്ന കലക്ടറുടെ ആവശ്യത്തോട്് അദ്ദേഹം പ്രതികരിച്ചത് കവിതയിലൂടെയായിരുന്നു. ജനം പ്രതിഷേധിച്ചതോടെ ഖാളിയെ മോചിപ്പിക്കേണ്ടിയും വന്നു. ഒപ്പം വെളിയങ്കോട് മുതല്‍ ചേറ്റുവ വരെയുള്ള ഉമര്‍ ഖാളിയുടെ 12 മഹല്ലുകളില്‍ നികുതിപ്പിരിവ് വേണ്ടെന്ന് വെക്കുകയും ചെയ്തു. ഉമര്‍ഖാളി വിതച്ച പോരാട്ടത്തിന്റെ വിത്തുകള്‍ മലബാറിലാകമാനം മുളച്ചു പൊന്തി. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ ഗ്രാമം തോറു കത്തിപ്പടര്‍ന്നു. ഈ പോരാട്ടങ്ങള്‍ക്കെല്ലാം വീര്യം പകര്‍ന്നത് ഖാളിയുടെ കാവ്യമായിരുന്നു. പ്രസ്തുത ഗ്രന്ഥത്തിന്റെ അനേകം പ്രതികള്‍ പകര്‍ത്തിയെഴുതി കേരളത്തിലെ പള്ളികളില്‍ വിതരണം ചെയ്തു. എന്നാല്‍ ഒടുവില്‍ ബ്രിട്ടീഷുകാര്‍ പുസ്തകം കണ്ടുകെട്ടി കവിത നിരോധിക്കുകയാണ് ചെയ്തത്്. പാശ്ചാത്യരുടെ ജയിലെഴുത്തുകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് ലോകത്തെ ഇളക്കി മറിച്ചതെങ്കില്‍ അതിന് മുമ്പ് തന്നെ ഉമര്‍ഖാളിയുടെ കവിത വിപ്ലവമായി മാറിയിരുന്നു
മമ്പുറം സയ്യിദ് അലവി തങ്ങള്‍
ജന്മസ്ഥലമായ യമനില്‍ ഹളറ മൗത്തിലെ തരീമില്‍ നിന്ന് മമ്പുറത്ത് സയ്യിദ് അലവി തങ്ങള്‍ എത്തിച്ചേര്‍ന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ധീരമായ ഇടപെടലുകളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പുകളും നടത്തിയ പണ്ഡിതനായിരുന്നു അദ്ദേഹം. ആയിരത്തി എണ്ണൂറുകളിലെ പഴശ്ശിരാജയുടെ കാലത്താണ് തങ്ങള്‍ ജീവിച്ചത്.
ചെമ്പന്‍ പോക്കറും അത്തന്‍ ഗുരുക്കളും ഉണ്ണിമൂസയും ഹൈദ്രോസ് കുട്ടിയും അധിനിവേഷത്തിനെതിരെ ചെറുത്തതിന് പിന്നില്‍ മമ്പുറം തങ്ങളുടെ പിന്തുണയും സഹായവുമുായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ അന്ത്യം വരെ പോരാടണമെന്ന് ശക്തിയുക്തം വാദിക്കുകയും അതിനായ് നിലകൊള്ളുകയും ചെയ്ത മമ്പുറം തങ്ങള്‍ ബ്രിട്ടീഷുകാരുടെ പേടിസ്വപ്‌നം തന്നെയായിരുന്നു. ജന്മിമാരും ബ്രിട്ടീഷ് ഗവണ്‍മെന്റും മാപ്പിള സമൂഹത്തെ ചൂഷണം ചെയ്തപ്പോള്‍ മമ്പുറം തങ്ങളുടെ ധീരമായ നിലപാടുകളാണ് ബ്രിട്ടീഷുകാര്‍ക്ക് വിനയായത്.
സമകാലിക ലോകത്ത് പ്രസക്തമായ മമ്പുറം തങ്ങളുടെ രചനകള്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ അധിനിവേഷ വിരുദ്ധതയും ദേശ സ്‌നേഹവും വ്യക്തമാക്കുന്നത്. അതില്‍ പ്രശസ്തമായ അധിനിവേഷ വിരുദ്ധ കൃതിയാണ് സൈഫുല്‍ ബത്വാര്‍. മമ്പുറം തങ്ങളും അനുയായികളും പ്രസ്തുത കൃതി ഓരോ മഹല്ലുകളിലും സ്വകാര്യമായി അയച്ചുകൊടുത്ത് അവരെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതിനാല്‍ തന്നെ ഈ കൃതി ബ്രിട്ടീഷുകാര്‍ക്കൊരു തലവേദനയായി മാറി അത്യന്ത്യം സൈഫുല്‍ ബത്വാര്‍ കൈവശം വെയ്ക്കുന്നത് പോലും ബ്രീട്ടീഷ് ഗവണ്‍മെന്റ്് കര്‍ശനമായി നിരോധിച്ചു. മമ്പുറം തങ്ങള്‍ 1845ല്‍ വഫാത്താകുമ്പോള്‍ തന്റെ മരണ ഹേതു പോലും ്ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിനിടയിലേറ്റ ഒരു വെടുയുയായിരുന്നുവെന്നും പറയുന്നു.
മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും തീവ്ര ബ്രിട്ടീഷ് വിരോദിയും ദേശസ്‌നേഹിയുമായിരുന്നു. ബ്രിട്ടീഷുകാര്‍ നാട് കടത്തിയ അദ്ദേഹം ഒമാനിലും ദുഫാറിലും വിശുദ്ധ മക്കയിലും പിന്നീട് താമസിച്ചു. അറേബ്യയില്‍ അഞ്ച് വര്‍ഷം ഗവേഷണങ്ങളില്‍ മുഴുകി ഇരുപത്തഞ്ചാം വയസ്സിലാണ് മലബാറില്‍ തിരിച്ചെത്തുന്നത്. മികവുറ്റ രചയിതാവ് കൂടിയായ തങ്ങള്‍ ഇരുപതോളം ഗ്രന്ഥങ്ങളും രചിക്കുകയുായി. അതിലേറ്റവും പ്രധാനപ്പെട്ടതും ബ്രിട്ടീഷ് ഗവണ്‍മെന്റ് കുകെട്ടിയതുമായ ഗ്രന്ഥമാണ് ഉദ്ദത്തുല്‍ ഉമറാഇ വല്‍ ഹുക്കാം ലി ഇആനത്തില്‍ കഫറത്തി വ അബദത്തില്‍ അസ്‌നാം. ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ക്ക് തിരികൊളുത്തിയ കൃതിയായിരുന്നു ഇത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കഠിന ശത്രുവാണെന്ന് തിരിച്ചറിഞ്ഞാണ് 1852ല്‍ ഇദ്ദേഹത്തെ നാടു കടത്തിയത്. പ്രസംഗപീഠത്തിലോ പുസ്തകത്താളുകളിലോ മറഞ്ഞിരുന്ന് യുദ്ധാഹ്വാനം മുഴക്കുന്ന ഒരു നിഴല്‍ നേതാവിനു പകരം യുദ്ധമുഖത്ത് നേരിട്ട് ഹാജറാവുകയായിരുന്നു തങ്ങള്‍. ചേറൂര്‍ പടയിലേറ്റ മുറിവാണ് തങ്ങളുടെ നിരിയാണത്തിന് കാരണമായതെന്നും പറയപ്പെടുന്നു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
മരണവും അന്തസോടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ കണ്ണുകെട്ടി പിറകില്‍ നിന്ന് വെടിവെച്ച് കൊല്ലലാണ് നിങ്ങളുടെ പതിവെന്ന് കേട്ടിട്ടു്. കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് നെഞ്ചിലേക്ക് വെടിവെക്കാനുള്ള സന്‍മനസ്സ് കാണിക്കണമെന്ന് മാത്രമാണ് അവസാനമായി എനിക്ക് അപേക്ഷിക്കാനുള്ളത്. പട്ടാള കമാന്റര്‍ കേണല്‍ ഹംഫ്രിയുടെ കോടതിയില്‍ നിന്ന വധശിക്ഷാവിധി കേട്ട ശേഷം വാരിയം കുന്നത്ത് തന്റെ അവസാന ആഗ്രഹം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു. 1922 ജനുവരി 20നാണ് ബ്രിട്ടീഷ് പട്ടാളം മലപ്പുറത്തെ കോട്ടക്കുന്നിന്റെ വടക്കെ ചെരുവില്‍ വെച്ച് വാരിയം കുന്നത്തിനെ വെടിവെച്ച് കൊന്നത്. അദ്ദേഹത്തന്റെ മൃതദേഹവും സ്വതന്ത്ര മാപ്പിള സര്‍ക്കാരിന് അനേകം രേഖകളടങ്ങുന്ന മരം കൊ് നിര്‍മ്മിച്ച പെട്ടിയും പെട്രോളൊഴിച്ച് കത്തിക്കുകയും മൂന്ന് മണിക്കൂറിന് ശേഷം വെന്ത് വെണ്ണീരായി എന്ന് ഉറപ്പുവരുത്തി കാവല്‍ നിന്ന ഭടന്മാര്‍ അവശേഷിച്ച് എല്ലുകളും പെറുക്കിയെടുത്ത് പ്രത്യേക ബാഗില്‍ നിക്ഷേപിച്ചാണ് മടങ്ങിയത്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഏറനാട് വെള്ളുവനാട് താലൂക്കുകളില്‍ ആറുമാസം അവധി കൊടുത്ത് സ്വന്തം നിലയില്‍ പാസ്‌പോര്‍ട്ടും നികുതി സമ്പ്രദായവും ഏര്‍പ്പെടുത്തിയ സമാന്തര ഭരണകൂടത്തിന്റെ നായകനായിരുന്നു വാരിയം കുന്നത്ത്. അക്കാലത്ത് ഏറെനാട്ടിലെ സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നെല്ലിക്കുത്തിലെ ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവെട്ടി കുഞ്ഞായിശയുടേയും മകനായ 1866ല്‍ നെല്ലിക്കാത്താണ് ജനനം ഇംഗ്ലീഷ് ഭരണം വെച്ചു പുറപ്പിക്കാന്‍ പാടില്ലെന്ന് വാദിച്ച് സമരത്തിനിറങ്ങിയവരെ പിന്തുണച്ചതിന്റെ പേരില്‍ ഹാജിയുടെ പിതാവിനെ ബ്രിട്ടീഷ് പട്ടാള കോടതി ആന്തമാനിലേക്ക് നാട് കടത്തുകയും അദ്ദേഹത്തിന്റെ 155 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കുകെട്ടുകയും ചെയ്തിരുന്നു. അന്ന് കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം പിന്നീട് സാക്ഷാല്‍കരിക്കുകയായിരുന്നു.
കുഞ്ഞഹമ്മദ് ഹാജി മാതാവിന്റെ വീട്ടിലാണ് ബാല്യകാലത്ത് കഴിഞ്ഞിരുന്നത്. വെള്ളുവങ്ങാട് കുന്നുമ്മല്‍ പ്രൈമറി സ്്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം ആലി മുസ്ലിയാരുടെ ഇളയ സഹോദരന്‍ മുഹമ്മദ് കുട്ടി മുസ്ലിയാരില്‍ നിന്ന് മതവിഷയങ്ങള്‍ പഠിച്ചു. പിന്നീട് ഉപജീവനത്തിനായ് കൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിയുകയായിരുന്നു. ജനസമ്മിതിയും പൊതു പ്രവര്‍ത്തനവും സംസാര ചാരുതിയും ഉായിരുന്ന ഹാജി നേതാവാകുന്നത് ബ്രിട്ടീഷുകാരില്‍ ഭയമുാക്കി. 1908ല്‍ മഞ്ചേരി രാമയ്യര്‍ മുഖേന ഹാജി കോണ്‍ഗ്രസില്‍ മെമ്പര്‍ശിപ്പെടുത്തു. 1921 ആഗസ്റ്റ് 26ന് ചരിത്ര പ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപനത്തോടെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്ക്് അധികാരമില്ലാത്ത് സ്വതന്ത്ര ഭരണം പ്ര്ഖ്യാപിച്ചു. 1920ഓഗസ്റ്റ് 20ന് കോഴിക്കോട് കടപ്പുറത്ത് മഹാത്മാഗാന്ധിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത ഖിലാഫത്ത് കമ്മിറ്റിയോഗത്തിലും കുഞ്ഞഹമ്മദ് ഹാജി പങ്കെടുത്തിരുന്നു. നാട്ടില്‍ ഹിന്ദു മുസ്ലിം ഐക്യം വളര്‍ത്താന്‍ ഹാജി പരമാവധി ശ്രമിച്ചു. അദ്ദേഹത്തന്റെ സൈന്യത്തില്‍ 500ലധികം ആയുധധാരികളായ ഹിന്ദുക്കളുമുായിരുന്നതായ് സര്‍ദാര്‍ ചന്ദ്രോര്‍ത്ത് ആത്മകഥയില്‍ വിവരിക്കുന്നു്. 1922 ജനുവരി 6ന് പാറക്കോട് സൈതാലി മുഖേനെ ചതിയില്‍ പെടുത്തി കുഞ്ഞഹമ്മദ് ഹാജിയേയും ഇരുപത് അനുയായികളേയും കാളികാവില്‍ നിന്ന്് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരിയിലേക്കും പിന്നീട് മലപ്പുറത്തേക്കും അവരെ നടത്തിക്കൊ് പോയി കുഞ്ഞഹമ്മദ് ഹാജിയെ ഒരു നോക്ക കാണാനായി വൂരില്‍ നിന്ന്് മഞ്ചേരി വരെ നാനാജാതി ആപാല വൃദ്ധജനങ്ങള്‍ വഴിയില്‍ കൂട്ടം കൂട്ടമായി നിന്നിരുന്നു( മലബാര്‍ കലാപം മാധവന്‍ നായര്‍).
മാതൃരാജ്യം സ്വാതന്ത്ര്യത്തന്റെ മധുനുകരാന്‍ ജീവന്‍ സമര്‍പ്പിച്ചവരായിരുന്നു അവര്‍. ഇതിലെല്ലാം ഉപരി ആലി മുസ്ലിയാരെ പോലെയുള്ള പണ്ഡിതവര്യര്‍ പോരാട്ട വീര്യത്തന്റെ മാപ്പിള ചരിത്രത്തില്‍ ഇനിയുമു്. സാമ്രാജ്യത്ത കെടുതികള്‍ രാഷ്ട്രീയമായ് കീഴൊതുക്കുന്നതിനുമപ്പുറം തങ്ങളെ സാംസ്‌കാരികമായി ഷണ്ഡീകരിക്കുന്നുവെന്ന മാപ്പിളയുടെ സ്വകാര്യ വേദനയാണ് അവരെ തീവ്ര ബ്രിട്ടീഷ് വിരോധികളാക്കി്ത്തീര്‍ത്തത്. പോരാട്ട വീഥിയില്‍ സ്വന്തം ജീവിതം ബലിയര്‍പ്പിക്കാന്‍ പോലും മാപ്പിളമാര്‍ തയ്യാറായത് ഇതേ കാരണത്തിനാണ് വിശുദ്ധ ദീനിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്് വിഘാതമായി നവീന ശക്തികള്‍ ഉയര്‍ന്നു വരുമ്പോള്‍ പ്രതിരോധം തീര്‍ക്കല്‍ ആദര്‍ശ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു മതനേതൃത്വം. ഇതിന്റെ ഫലമായാണ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെവിടെയും ദര്‍ശിക്കാനാവാത്ത വിധം സുശക്തമായ പോരാട്ടങ്ങള്‍ മലബാറില്‍ അരങ്ങേറിയത്.

COMMENTS