2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായെലിൽ ആക്രമണത്തിന് തുടക്കം കുറിച്ചതോടെ , ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചെ സോഷ്യൽ മീഡിയയിൽ വന്ന് ഫലസ്തീനികളുടെ കാര്യത്തിൽ മൗനം പാലിക്കുകയും ഇസ്രായേലികൾക്ക് സോഷ്യൽ മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ്, ഐ ബി എം ഉൾപ്പെടെയുള്ള ടെക് എക്സിക്യൂട്ടീവുകൾ, തുടങ്ങിയ അനേകം ശക്തമായ എ ഐ പിന്തുണയും നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു . 14,500ലധികം കുട്ടികൾ ഉൾപ്പെടെ 35,000 ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുകയും , നൂറുകണക്കിന് സ്‌കൂളുകളും സർവകലാശാലകളും നശിപ്പിക്കുകയും ഫലസ്‌തീനികളുടെ വീടുകൾ, ആശുപത്രികൾ, പള്ളികൾ തുടങ്ങിയ അനേകം കെട്ടിടങ്ങൾ തകർക്കുകയും ചെയ്ത ഇസ്രാഈലിന്റെ ഈ വംശഹത്യയിൽ എ ഐ ഇസ്രായേൽ ഗവണ്മെന്റിന് വലിയ സഹായം തന്നെ ചെയ്തിട്ടുണ്ട് .ഈ വ്രണപ്പെടുത്തുന്ന നാശനഷ്ടങ്ങളുടെ സിംഹഭാഗവും ലോക ജനങ്ങളിൽനിന്ന് മറക്കുന്നതിനും , നാശത്തിന്റെ കണക്കുകൾക്ക് പരിധി വെക്കാനും വേണ്ടി രൂപകൽപന ചെയ്‌ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളും ഇസ്രായേലി സൈന്യത്തെ സഹായിച്ചിട്ടുണ്ടത്രേ . എ ഐയുടെ പിന്തുണയോടെയുള്ള ഈ കൂട്ടക്കുരുതിക്കിടയിലും , യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബിഗ് ടെക് (Big Tech)കമ്പനി ഇസ്രായേലുമായി നിശബ്ദധയോടെ ബിസിനസ് തുടരുന്നുണ്ട് . ഇസ്രായേലിൽ സ്ഥിതി ചെയ്യുന്ന ഒരു ചിപ്പ് പ്ലാൻ്റിൽ ഇന്റൽ (intel)25 ബില്യൺ ഡോളർ നിക്ഷേപണം ചെയ്തിട്ടുണ്ട് ,അതിനു പുറമെ ഇസ്രായേലിൻ പിന്തുണയായി മൈക്രോസോഫ്റ്റ് ഉപജ്ഞാതാവും കമ്പനിയും ചേർന്ന് രാജ്യത്ത് ഒരു പുതിയ അസുർ ക്ലൗഡ് (azure cloud) മേഖലക്ക് തന്നെ തുടക്കം കുറിച്ചു . സാങ്കേതികവിദ്യയിൽ കേമന്മാരായ പല വിദേശ കമ്പനികൾക്കും ഈ വംശഹത്യ പദ്ധതികളിൽ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമല്ലെങ്കിലും നൂതന കമ്പ്യൂട്ടർ ചിപ്പുകൾ (advanced computer chips), ക്ലൗഡ് കമ്പ്യൂട്ടിംഗ് (cloud computing) തുടങ്ങിയവ ഇസ്രായേലിൻ ലോക സാങ്കേതിക ഗ്രൂപ്പുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് തീർച്ചപറയാൻപറ്റും .
വർഷങ്ങളായി സിലിക്കൺ വാലി എന്ന ഗ്ലോബൽ ടെക്നോളജി ഇസ്രായേലിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഫലസ്തീൻ പിടിച്ചെടുക്കുന്നതിനും ഉതകുന്ന നൂതന സാങ്കേതികവിദ്യകൾ നൽകുന്നുണ്ട്.യുണൈറ്റഡ് സ്റ്റേറ്റിലെ ബിഗ് ടെക് കമ്പനിയും ഇസ്രായേലിൻ്റെ അധിനിവേശത്തിനും ഫലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതിലും പങ്കാളികളാണെന്നതിൽ സങ്കടമുണ്ട്.
2021 മാർച്ചിന്റെ തുടക്കത്തിൽ , ഗൂഗിളും ആമസോണും ചേർന്ന്, ഇസ്രായേലിനും പ്രതിരോധ സ്ഥാപനത്തിനുമായി ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾക്ക് വേണ്ടി 1.2 ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവച്ചു . പ്രോജക്റ്റ് നിംബസ് എന്നറിയപ്പെടുന്ന ഫേഷ്യൽ റെകഗ്നിഷൻ (facial recognition) ഡീമോഗ്രാഫിക് (demographic) വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഡാറ്റ സംഭരിച് പ്രോസസ് ചെയ്യാനും വിശകലനം ചെയ്യാനും ഉതകുന്ന മികവ് രണ്ട് കമ്പനികളും ഇസ്രായേലിന് നൽകുന്നുണ്ട്. പതിറ്റാണ്ടുകളായി, അമേരിക്കൻ ടെക് കോർപറേഷനുകളും നിക്ഷേപകരും എ ഐ സഹായത്തോടെ ഇസ്രായേലിന്റെ ഡിജിറ്റൽ വർണവിവേചന വ്യവസ്ഥയെയും വംശഹത്യയെയും നിശബ്ദമായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, സാങ്കേതികവിദ്യയിൽ അതികേമന്മാരായ വിദേശരാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്നും ഫലസ്തീനിലെ ഗാസ്സയിലും റഫയിലും ഇസ്രായേലിന്റെ വംശഹത്യ തുടർന്നുകൊണ്ടിരിക്കുന്നത്.ഗസ്സയിൽ ഇസ്‌റാഈൽ വംശഹത്യ നടത്തുന്നവെന്ന കേസിൽ റഫയിലും തെക്കൻ ഗാസയിലും നടത്തുന്ന ആക്രമണം നിറുത്തിവെക്കാൻ അന്താരാഷ്ട്രാ ക്രിമിനൽ കോടതി ഉത്തരവിട്ടിട്ടും, റഫയിൽ അടിയന്തരമായി സൈനിക നടപടി നിർത്തണമെന്നും മനുഷ്യ സഹായം എത്തിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയും
ഗസ്സയിലേക്ക് മനുഷ്യ സഹായം എത്തിക്കാൻ റഫയിലെ അതിർത്തി ഉടൻ തുറക്കണെമെന്നും യു.എൻ കോടതിയും ആവശ്യപ്പെട്ടിട്ടും ഇസ്റാഈൽ ഇതിൽ നിന്നും പിന്മാറാത്തത് സാങ്കേതികവിദ്യയിൽ വിദേശരാജ്യങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ്.
നാസിം വേങ്ങര

COMMENTS