പലസ്തിനോട് ഇസ്രായേൽ സേന അവിരാമമായി നടത്തുന്ന അതിക്രമങ്ങൾക്ക് അറുതിവരുത്താനാവുന്നില്ല ലോകരാഷ്ട്രങ്ങൾക്ക് . സഹായഹസ്തവുമായി ചെന്ന ഇറാനിനെ അമേരിക്ക മധ്യമില്ലാ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങൾക്കുമുമ്പിലായി അവതരിപ്പിച്ചു .കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് പുതിയ ആക്രമണ പദ്ധതിയുമായി ലോകശ്രദ്ധ ആകർഷിക്കുകയാണ് ഇസ്രായേൽ .
റഷ്യക്കെതിരെ 16500 ഓളം ഉപരോധങ്ങൾ ഏർപ്പെടുത്തിയ ലോകരാഷ്ട്രങ്ങൾക്ക് ഇസ്രായേലിന് നേരെ ഒരു ഉപരോധമെങ്കിലും കൊണ്ടുവരാൻ കഴിയുന്നില്ല അല്ലെങ്കിൽ ശ്രമിക്കുന്നില്ല എന്നത് വിചിത്രടം തന്നെ .തന്റെ മാതൃഭൂമിയിൽ അഭയാർഥികളായി വന്ന ജൂതന്മാരെ മണ്ണും സ്ഥലവും കൊടുത്ത് സ്വീകരിച്ച ചരിത്രങ്ങളാണ് പാലസ്റ്റീനികൾക്ക് പറയാനുള്ളത് .ശേഷം ചരിത്രം വിരുദ്ധന്മാർ തങ്ങളുടെ ദേശമായി ദ്വിരാഷ്ട്രമെന്ന കുതന്ത്ര പ്രയോഗിച്ചു .
ഇത് പ്രകാരം 1948 മെയ് 14ന് ദേശീയരെ പുറത്താക്കി പലസ്തിനിന്റെ 78 ശതമാനത്തോളം ഭൂമി തട്ടിപ്പറിച്ചെടുത്തു. അവിടെ വസിച്ചിരുന്ന സ്വദേശികളുടെ വംശീയ ഉന്മൂലത്തിനും അത് മൂലം ഒരു ജനതയുടെ മുഴുവൻ കണ്ണുനീർ നൊമ്പരങ്ങൾക്കും സാക്ഷിയായതിന്റെ മാതൃഭൂമി കൈക്കലാക്കുന്നത് കൈയും കെട്ടി നോക്കി നിക്കേണ്ടി വന്നു പലസ്‌തീൻ ജനതക്ക് .നിലവിലെ ഇസ്രാഈലിന്റെ അമേരിക്കൻ അംബാസിഡർ പ്രസ്താവിച്ചത് ഫലസ്തീനികൾ എന്ന സാധനമേ ഇല്ലായെന്നാണ് .ഇതിനെതിരെ വാക്കുകൾ കൊണ്ടല്ലാതെ എതിർക്കാൻ ലോകരാഷ്ട്രങ്ങൾക്ക് കഴിയുന്നില്ല എന്നത് ആശ്ചര്യമുളവാക്കുന്ന കാര്യമാണ് .പലസ്തിനികളെ ഇല്ലാതാക്കാൻ നവീന പദ്ധതികൾ കൊണ്ടുവന്ന് മടുത്തിട്ടെന്നവണ്ണം പുരാതന ജർമൻ നാസികാർ ജൂതന്മാരെ കൊന്നൊടുക്കാൻ പ്രയോകിച്ച കോൺസെൻട്രേഷൻ ക്യാമ്പുകൾ കൊണ്ടുവരാൻ മുതിരുകയാണ് ഇസ്രാഈലിന്റെ തലവന്മാർ . ഏകദേശം 400 കോടി ബില്യൺ ഡോളർ കൊണ്ട് പദ്ധതിയിടുന്ന പുതിയ ക്യാമ്പുകൾ ഇനി തങ്ങളുടെ പൂർവികരുടെ ചരിത്രം അതിലുപരി നാസി പട കൊന്നൊടുക്കിയത് ഏത് രൂപത്തിലാണോ അതെ വിധത്തിൽ ശത്രുക്കളെ ഇല്ലാതാക്കാൻ മൃതുസംഹാര താണ്ഡവമാടിയേക്കാവുന്ന കോൺസെൻട്രേഷൻ ക്യാമ്പുകൾക്ക് രൂപം നൽകുന്നത് .
പലസ്തിനികൾക്ക് സംരക്ഷണവും അതിലുപരി ജീവൻ നിർത്താനും വേണ്ടിയാണ് തങ്ങൾ കോൺസെൻട്രേഷൻ ക്യാമ്പുകൾ നിർമിക്കുന്നു എന്നാണ് അവരുടെ വാദം .ഇത് വഴി ആദ്യഘട്ട നിർ മാണത്തിലൂടെ ഏകദേശം 6 ലക്ഷത്തോളം വരുന്ന പലസ്തിനികൾക്ക് അഭയം നൽകാമെന്നും തുടർന്ന് രണ്ടാംകട്ടെ നിര്മാണത്തിലൂടെ 20 ലക്ഷമാളുകളുടെ ജീവൻ രക്ഷിക്കാമെന്നും അവർ പ്രഖ്യാപിക്കുകവഴി ഒരു ജനതയെ മുഴുവൻ അപഹാസ്യരാക്കുകയാണ് ചെയ്യുന്നത് .ഇസ്രായേലി ഭരണകൂടത്തിൽ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് അവർ നവീന പദ്ധതികൾ കൊണ്ടുവരുന്നതും നടപ്പിലാക്കാൻ ശ്രമിക്കുന്നതും . ജർമൻ ക്യാമ്പുകളിൽ മരണം പതിയിരിക്കുന്നതനുസ്മരിപ്പിക്കും വിധം വളരെ കുദുസ്സം നിന്ന് തിരിയാൻ കഴിയാത്തിടത്തോളം ചെറുതുമാണ് .ഏകദേശം 60,000 പലസ്തിനികളുടെ ജീവനപഹരിച്ച മിസൈലുകളടങ്ങുന്ന ആക്രമണ സാമഗ്രികങ്ങൾക്ക് തന്നെ ഭീമമായ തുക ചിലവഴിച്ചത് കൊണ്ട് തന്നെ ഇസ്രായേലി സായുധസേനാത്തലവന്മാർ തന്നെ ഈ ക്യാമ്പുകൾക്കെതിരാണ് .
തങ്ങളുടെ ഏതവസരത്തിലും സഹായഹസ്തവവുമായി ഓടിയെത്തുന്ന അമേരിക്കയോട് സാമ്പ്യാതിക അഭ്യർത്ഥന നടത്തിനോക്കാമെങ്കിലും ഇറാൻ ഇസ്രായേൽ യുദ്ധമുഖത് ഒത്തുതീർപ്പിലെത്താൻ കിണഞ്ഞപരിശ്രമിച്ച അവർ ഇപ്പോൾ കൈയയച്ച് സഹായിക്കാൻ വിമുഖത കാട്ടുമെന്നുറപ്പാണ് .ഭക്ഷണപ്പൊതിക്ക് വേണ്ടി വിശന്നൊട്ടിയ വയറുമായി പ്രതീക്ഷയോടെ മുന്നില്ലേ നിരയിലുള്ള ആളുകളെ നോക്കി നെടുവീർപ്പിടുന്ന പിഞ്ചുബാല്യങ്ങൾക്കു നേർക്കാണ് ആണത്തമില്ലാത്ത ഇസ്രായേലി സേനകൾ വെടിയുതിർക്കുന്നത് . നവീന മിസെലുകളോ ബോംബുകളോ എന്തുമാകാട്ടെയ് തന്റെ മാതൃഭൂമിക്ക് വണ്ടി സ്വശരീരം തന്നെ സമർപ്പിക്കുന്ന സമരയോദ്ധാക്കൾ പ്രകടിപ്പിക്കുന്ന മനഃസ്ഥൈര്യം ചെറുതൊന്നുമല്ല .
1990കളിൽ ഓസ്‍ലെ ഉടമ്പടിയിൽ ഒപ്പുചാർത്തപ്പെട്ടതിടെയാണ് ചരിത്ര പരവും വേദന ജനകവുമായ സംഭവവികാസങ്ങൾക്ക് പലസ്‌തീൻ ജനത വംശവദരായത് .ഐക്യരാഷ്ട്ര സഭയുടെ റെസല്യൂഷൻ 181 ൽ പോലും പലസ്‌തീൻ രാഷ്ട്ര രൂപീകരണത്തിന് തന്നെ അവരുടെ സ്വന്തം മാതൃഭൂമിയുടെ 44% ത്തോളം ഷ്ടലനാണ് വകവെച്ച് നൽകിയിട്ടുണ്ടെന്ന് വസ്തുത കണ്ടില്ലെന്ന് നടിക്കാനാർക്കുമാകില്ല .
അബുസൽമാൻ

COMMENTS