വീടിന്റെ കിഴക്കേ പറമ്പിലെ പ്ലാവില്‍ കര്‍ക്കിടകം കഴിയാറായിട്ടുംപാകമായ തേന്‍വരിക്കന്‍ തൂങ്ങികിടന്നിരുന്നു. രാത്രിയുടെ യാമങ്ങളില്‍ പെയ്യുന്ന മഴക്കും ചെവിപൊട്ടുന്ന ഇടിക്കുമൊപ്പം അടിച്ചു വീശുന്ന കാറ്റില്‍ ഇടക്കിടെ കൂണൂരി ചെളിയിലേക്ക് വീഴുന്ന ചക്കയുടെ 'പ്ലക്' ശബ്ദവും കേള്‍ക്കാമായിരുന്നു.
ചക്കക്കൂട്ടാനും പുഴമീന്‍ കറിയുമാണ് പത്ത് മണിക്ക് തീന്മേശയില്‍ പുക പാറുന്ന പ്രധാന വിഭവം. ചിലപ്പോള്‍ ചീരാമുളക് കൊണ്ടുള്ള ചമ്മന്തിയുമുണ്ടാവും. കൂട്ടിന് അസ്സല്‍ സുലൈമാനിയും. തണുത്ത് വിറങ്ങലിച്ച പകലില്‍ ഇതിന്റെ സ്വാദ് അത് വേറെത്തന്നെയായിരുന്നു.
പാതിരാ സമയത്തും തോരാതെ പെയ്ത മഴയെ ഭയന്ന് ഉമ്മയെ കെട്ടിപിടിച്ച് കിടക്കുമ്പോഴാണ് മാറോട് ചേര്‍ത്ത് പിടിച്ച് ഉമ്മ ഈ ഓര്‍മ്മ പങ്ക് വെച്ചത്.
ഇന്ന് ആ കൂറ്റന്‍ പ്ലാവവിടെയില്ല. പകരം ഒരു കൂറ്റന്‍ ഫ്‌ളാറ്റിന് അടിത്തറ പാകിയിരിക്കുന്നു. വൈകാതെ പഴുത്ത ചക്കയുടെ മധു നുകരാന്‍ അണ്ണാരകണ്ണനും പറവകളും തേനീച്ചകളും പ്ലാക്കൊമ്പില്‍ ആധിപത്യം സ്ഥാപിച്ചപോലെ വന്‍ കിട കുത്തകകളും ബിസിനസ്സ് രാജാക്കന്മാരും ഇവിടേക്ക് പറന്നടുക്കും.
ഇതൊന്നും ഓര്‍ത്ത് ആരും സമയം കളയാറില്ല. സ്വന്തത്തെ തന്നെ നോക്കാന്‍ നേരമില്ലാത്തെപ്പെഴാ ഒരു മുത്തശ്ശിപ്പാവിനെ. ലോകത്ത് എന്തൊക്കെ നടക്കുന്നു. ഇത് പുതു യുഗമാണ്. മനുഷ്യനെ വെട്ടി നശിപ്പിച്ചാല്‍ പോലും ആര്‍ക്കും പ്രശ്‌നമില്ലാത്ത ഉത്തരാധുനിക യുഗം.
നമ്മുടെ പ്രകൃതി ഇന്ന് സുന്ദരമാണ്. എവിടെ നോക്കിയാലും കാടും കാട്ടുവള്ളിയും. വെള്ളം കെട്ടി നില്‍ക്കുന്ന കുഴികള്‍ പായലും കുളച്ചമ്മിയും നിറഞ്ഞ് വൃത്തികെട്ട നാട്. മഴ പെയ്താല്‍ തവളകളുടെ ചിലപ്പന്‍ കരച്ചില്‍, ചീവീടിന്റെ കാതടപ്പന്‍ ശബ്ദം വേറെയും. ഇന്നെന്തു സുഖം, വെട്ടിയും തീയിട്ടും കാടുകള്‍ തുടച്ചു നീക്കി. കുന്നിന്‍ പ്രദേശം മണ്‍മാന്തി യന്ത്രം കൊണ്ട് തുരന്നെടുത്ത് വെള്ളം കെട്ടി നിന്ന കുഴികളും ചാലുകളുമെല്ലാം നികത്തി വൃത്തിയാക്കിയപ്പോള്‍ തവളകളുടെ പേക്രോം ശബ്ദമോ ചീവീടിന്റെ ചിലചിലപ്പോ ഇല്ല. നാടിനൊക്കെ ഒരു വെളിച്ചം വെച്ചിട്ടുമുണ്ട്.
ഗ്രാമത്തെ നഗരമാക്കുന്ന ജോലിക്കിടെയുള്ള മനോഹരമായ കാഴ്ചയാണ് ട്രിപ്പര്‍ ലോറി മണ്ണുമായി പരക്കം പായുന്നത്. നികത്തപ്പെട്ട വയലിന് നടുവിലൂടെ പുതിയ പാതകള്‍ കണ്ടെത്തി ഉരുളന്‍ കല്ലിലും ചെറിയ കുഴികളിലും കയറിയിറങ്ങിയുള്ള ലോറിയുടെ പോക്ക് കണ്ടാല്‍ ബാക്കി ഭാഗം കൂടി നികത്താനാണെന്ന് തോന്നുകയേയില്ല. കണ്ണഞ്ചിപ്പിക്കുന്ന ഗ്രാമക്കാഴ്ചയാണത്.
പഴമയെ കുറിച്ച് ഇനി സംസാരിക്കണ്ട, പുതുമയെ കണ്ടാസ്വദിക്കാം. അല്ലെങ്കില്‍ പഴമയെ കുറിച്ച് എന്തിന് ഓര്‍ക്കണം. നമ്മള്‍ വിവരമുള്ള ന്യൂജന്‍ ചെറുക്കന്മാരല്ലേ.
അതെല്ലാം പഴമ. മുത്തച്ഛനില്‍ നിന്നും മുത്തിശ്ശിമാരില്‍ നിന്നും പറഞ്ഞു കേട്ട പുരാണം. അവര്‍ പഴമയെ കുറിച്ച് പറയാനും തിന്നാനുമാണ് വായ തുറന്നത്. എനിക്കിന്ന് തിന്നാന്‍ മാത്രം വായ തുറന്നാല്‍ മതി. വല്ലപ്പോഴും കൂട്ടുകാരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയാനും.
സ്മാര്‍ട്ട് ഫോണിനോടാണ് എനിക്ക് പ്രിയം. വിപണിയിലെ ഏറ്റവും പുത്തന്‍ തന്നെ വേണം കൂട്ടുകാരുമായി ഏറ്റവും പുതിയ സംവിധാനത്തില്‍ തന്നെ ഇടപഴകണം. അവരുടെ ലൈക്കുകളും കമന്റുകളുമാണ് എന്റെ ജീവശ്വാസം.
' നീ ഫോണില്‍ പെറ്റ് കിടന്നൊട്ടോ, ഒന്നും തിന്ന്വേം കുടിക്ക്വേം ഒന്നും വേണ്ട'. മുറിയിലെ കിടക്കയില്‍ കിടന്ന് കൂട്ടുകാരുമായി ചാറ്റുമ്പോഴുള്ള ഉപ്പയുടെ ശാസനയാണ്. ഇവര്‍ക്കൊന്നും പുതിയ ലോകം തിരിഞ്ഞിട്ടില്ല. ഇപ്പഴും പഴയ കഥകളും ഓര്‍മ്മകളും ചര്‍ദ്ദിക്കും. പുതുമയെ പുഛിക്കും. പുതിയ ലോകത്തെയും കാലത്തെയും കുറ്റപ്പെടുത്തും. പറയുന്നത് കേട്ടാല്‍ തോന്നും അവരൊക്കെ ഇപ്പഴും പ്രാചീന യുഗത്തിലാണെന്ന്. പള്ളിയില്‍ നിന്ന് ബാങ്ക് കൊടുത്താല്‍ അപ്പൊ തുടങ്ങും ഉമ്മ;
'പോയി നിസ്‌കരിച്ച് വാടാ.., ഇങ്ങനെ കിടന്നാലെങ്ങനാ...' 'ഉം' എന്നൊന്നു മൂളി അവിടെത്തന്നെ കിടന്ന് ഞാന്‍ പിന്നെയും ഫോണ്‍ തോണ്ടും. 'മദ്‌റസേല്് പത്താം ക്ലാസ് വരെ പഠിച്ചിട്ട് ഇതാണോ പഠിച്ചതെ'ന്ന് ഉപ്പയുടെ വക വേറെയും.
ഇവരെപ്പഴും പഴങ്കഥകളും ചരിത്രവും പറയുന്നതെന്തിനെന്ന് എനിക്കൊരുപിടിയുമില്ല. ന്യൂജനറേഷനെ കുറിച്ച് ഇവര്‍ക്കൊരു ധാരണയുമില്ലേ. ഒരു തവണ ഞാനിതവരോട് തുറന്നു ചോദിക്കുകയും ചെയ്തു. 'പഴമയെ കുറിച്ച് ഇടക്കൊക്കെ ഓര്‍ക്കണം. വന്ന വഴി മറക്കാന്‍ പാടില്ല. നമ്മുടെ പരിസരങ്ങളോടും പ്രകൃതിയോടും ചില ബാധ്യതകളും കടപ്പാടുകളും നമുക്കുണ്ട്.' ഇത്രയും പറഞ്ഞ് ഉപ്പ ചിന്തയിലേക്ക് വഴുതി. പിന്നെ ഞാനൊന്നും മിണ്ടിയതുമില്ല.
മഴ ഇപ്പൊഴും ശക്തിയായി പെയ്യുന്നുണ്ട്. മദമിളകിയ കാറ്റും. അങ്ങിങ്ങായി ഒറ്റപ്പെട്ട കൂറ്റന്‍ മരങ്ങള്‍ ചെളിയില്‍ നിലം പൊത്തുന്ന ശബ്ദം. ചിലത് നിലത്തെത്തുന്നില്ല. വൈദ്യുത കമ്പികളുടേയും കൂറ്റന്‍ കെട്ടിടങ്ങളുടെയും കരുത്തിനുമുന്നില്‍ അവകള്‍ നിസ്സഹായരായി. വൈദ്യൂത കമ്പി പൊട്ടിച്ച് ചിലത് ലക്ഷ്യം പ്രാപിച്ചു. പുഴയിലൂടെയുള്ള മലവെള്ള പാച്ചിലിന് അലര്‍ച്ച കൂടിക്കൂടി വന്നു.
ജനല്‍ തുറന്നു പുറത്തേക്ക് നോക്കിയപ്പോള്‍ എവിടെയോ കത്തുന്ന വൈദ്യുത വിളക്കിന്റെ പ്രകാശം മുറ്റത്ത് പ്രതിഫലിക്കുന്നു. പുഴ വെള്ളം വീട്ടു മുറ്റത്ത്.! പിന്നെ മയങ്ങാനായില്ല. പാതിരാത്രിയിലെപ്പോഴോ ഒന്ന് കണ്ണടച്ചു. അധികം കിടന്നില്ല. ഉടന്‍ എഴുന്നേറ്റ് കോലായി വാതില്‍ തുറന്നപ്പോള്‍ പുഴ അകത്തുകൂടി ഒഴുകാന്‍ അരയിഞ്ച് മാത്രം. മഴക്കൊരു ശമനവുമില്ലതാനും. കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് കെട്ടാക്കി. അധികം നില്‍ക്കാന്‍ നേരമില്ല. ജീവന്‍ വേണമെങ്കില്‍ ഉടന്‍ രക്ഷപ്പെടണം. എങ്ങോട്ടു പോകും. സുരക്ഷിതമായ ഒരിടം കണ്ടെത്തണം. രക്ഷാ പ്രവര്‍ത്തകര്‍ ടോര്‍ച്ചും കത്തിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നു. അധികം വൈകിയില്ല, ഒരു ഹൗസ് ബോട്ട് വീട്ടു മുറ്റത്ത് വന്നു നിന്നു. അലക്ഷ്യമായ ജീവിത ഭാരങ്ങളും പേറി ബോട്ട് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി. ഭാഗ്യത്തിന് ഒരു കര പറ്റാനായി.
പിറ്റേ ദിവസം ക്യാമ്പില്‍ വിതരണം ചെയ്ത ദിന പത്രത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കോളങ്ങള്‍ മുഴുവന്‍ മഹാ പ്രളയത്തിന്റെ നടുക്കുന്ന വാര്‍ത്തകള്‍ മാത്രം. മരിച്ചവരുടെ കൂട്ടത്തില്‍ സാഹസിക സെല്‍ഫിക്ക് മുതിര്‍ന്ന ന്യൂജന്‍ ചെക്കന്മാരുമുണ്ടായിരുന്നു. അതിനിടെ എവിടെയോ കണ്ടു 'പ്രളയ കാരണം പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നു കയറ്റം' എനിക്ക് പരിഹാസമാണ് തോന്നിയത്. 'പുതിയ പ്രളയത്തിന് പഴയ പ്രകൃതിയുമായി എന്തു ബന്ധം.'
രണ്ടാഴ്ചയോളം കരണ്ടില്ലാതിരുന്നതിനാല്‍ കിണറ്റില്‍ നിന്ന് ഞാനും വെള്ളം കോരേണ്ടി വന്നു. ഒരു തളികയില്‍ നിന്ന് ഞങ്ങള്‍ കൂടിയിരുന്ന് ഭക്ഷണം കഴിച്ചു. ഫോണില്‍ ചാര്‍ജ്ജ് തീര്‍ന്നതിനാല്‍ സൗഹൃദ സംഭാഷണങ്ങളൊക്കെ നേര്‍ക്ക് നേരെയായി. ഇടക്കിടെ വിശപ്പിന്റെ കാഠിന്യവുമറിഞ്ഞു. കീറിപ്പറിഞ്ഞ വസ്ത്രം ധരിക്കുന്ന തിലുള്ള അഭിമാന-ദുരഭിമാന പ്രശ്‌നങ്ങളൊക്കെ പമ്പ കടന്നു.
ഇതെല്ലാം എന്നെയും പഴയ പാഠം പഠിപ്പിച്ചു. പഴമ്പുരാണം പറഞ്ഞ മുത്തച്ഛനും മുത്തശ്ശിയും ഓളം തള്ളി മനസ്സില്‍ തങ്ങി.

സി ടി ഉമറുല്‍ ഫാറൂഖ്

COMMENTS