ഇബ്‌നു ഹൈസം: മാനുഷിക ചിന്തയെ വെളിച്ചത്തേക്ക് നയിച്ച ദാര്‍ശനികന്‍.

SHARE:

ഗുരുത്വാകര്‍ഷണബലമെന്ന ശാസ്ത്രത്തിന്റെ ഗതിനിര്‍ണ്ണയം നടത്തിയ ഒരു കണ്ടുപിടുത്തത്തിന്റെ പശ്ചാത്തലമായി നാം ഇത്തരത്തില്‍ ഒരു സംഭവത്തെ വിവരിക്കുന്നു. ക്ഷീണിച്ചവശനായി ആപ്പിള്‍ മരത്തിനു കീഴെ വിശ്രമിച്ച ഐസക് ന്യൂട്ടുന്റെ തലയില്‍ ഒരു ആപ്പിള്‍ ഞെട്ടറ്റു വീഴുന്നു. അദ്ദേഹത്തിന്റെ ചിന്താമണ്ഡലം പ്രകാശിക്കുന്നു. എന്ത് കൊണ്ട് ഈ ആപ്പിള്‍ താഴേക്ക് വീഴുന്നു.
   എന്നാല്‍ നാം പാഠപുസ്തകത്തില്‍ കണ്ടും കേട്ടും ക്ഷീണിച്ച ഈ ആപ്പിള്‍ പുരാണത്തിനപ്പുറം ഗുരുത്വാകര്‍ഷണ നിയമത്തിന് ഒരു അസ്തിത്വമുണ്ടെന്ന് നാമറിയുമ്പോള്‍ അത് നമ്മെ കൊണ്ടെത്തിക്കുന്നത് ഇബ്‌നുല്‍ ഹൈസമെന്ന അറേബ്യന്‍ ശാസ്ത്രജ്ഞന്റെ വിസ്മൃതിയുടെ ചരിത്രത്തിലേക്കാണ്. ആധുനിക ലോകം സാധ്യമാക്കിയ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍ക്കടിസ്ഥാനമായി വര്‍ത്തിച്ച കിതാബുല്‍ നാളിര്‍
(book of optics) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇബ്‌നുല്‍ ഹൈസം വിരിച്ചിട്ട പാതയിലൂടെ സഞ്ചരിച്ചാണ് പില്‍ക്കാലത്ത് ഗലീലിയോയും ഐസക് ന്യൂട്ടനും ശാസ്ത്രലോകത്തിന്റെ അമരത്തേക്ക് കയറുന്നത്. 1000 വര്‍ഷങ്ങള്‍ക്കപ്പുറം മ്യൂസിക്ക് തെറാപ്പി മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് ഒരു അറേബ്യന്‍ ശാസ്ത്രജ്ഞന്‍ പരീക്ഷണം നടത്തിയിരുന്നു എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അതിന് അതിശയോക്തിയുടെ മുദ്രണം ചേര്‍ത്തപ്പെട്ടേക്കാം. എന്നാല്‍ നാം ഇന്ന് ആധുനികമെന്ന് വിളിച്ച് അഹങ്കരിക്കുന്ന ശാസ്ത്രീയ ചിന്തകളുടെ ഉത്ഭവം പരിശോധിച്ചാല്‍ ചെന്നെത്തുന്നത് പതിനൊന്നാം നൂറ്റാണ്ടില്‍ ബസ്വറയില്‍ ജീവിച്ചിരുന്ന ഹൈസമിന്റെ വിസ്മയകരമായ ജീവിതത്തിലേക്കാണ്. അതിപ്രകാരമാണ്.
      അബൂ അലി, ഹസനുബ്‌നു ഹസന്‍ എന്നറിയപ്പെടുന്ന ഇബ്‌നുല്‍ ഹൈസം എഡി 965 ജൂലായ് 1ന് ഇറാഖിലെ ബസ്വറയില്‍ ജനിച്ചു. മാതമാറ്റിക്‌സ്, എന്‍ജിനീയറിംഗ്, ഫിസിക്‌സ്, ആസ്‌ട്രോണമി, മെക്കാനിക്‌സ്, ഫിലോസഫി, തിയോളജി തുടങ്ങി ശാസ്ത്രശാഖകളില്‍ നിപുണനായി വളര്‍ന്നു. വൈകാതെ അദ്ദേഹം ബസ്വറ നഗരത്തിന്റെ മേയറായി നിയമിതനായി. ഇതിനിടെ ഈജിപ്തിലെ ഫാത്വിമ ഖിലാഫത്തിന്റെ ഖലീഫയായ ഹാക്കിം അദ്ദേഹത്തെ പറ്റി കേള്‍ക്കാനിടയായി. അദ്ദേഹം ഇബ്‌നുല്‍ ഹൈസമിനെ ആളയച്ചു വരുത്തിച്ചു. നൈല്‍ നദിയുടെ കരകവിഞ്ഞുള്ള ഒഴുക്ക് നിയന്ത്രിക്കാനായി അദ്ദേഹത്തെ കൊണ്ട് ഒരു ഡാം നിര്‍മ്മിപ്പിക്കലായിരുന്നു ഹാകിമിന്റെ ഉദ്ദേശ്യം. എന്നാല്‍ നൈല്‍ നദിയുടെ നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ച ഇബ്‌നുല്‍ ഹൈസമിന് ഒരു കാര്യം ബോധ്യമായി. അന്ന് നിലവിലുള്ള സാങ്കേതികത്വം ഉപയോഗിച്ച് ഡാം നിര്‍മ്മിക്കുക അസാധ്യമാണ്. കാര്യം നേരിട്ട് ഖലീഫയെ ബോധിപ്പിക്കാന്‍ ധൈര്യപ്പെടാത്ത അദ്ദേഹം രാജകോപത്തില്‍ നിന്ന് രക്ഷപ്പെടാനായി ഭ്രാന്തനായി അഭിനയിച്ചു. ഇതദ്ദേഹത്തെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും 10 വര്‍ഷത്തേക്ക് വീട്ടു തടങ്കലിലാക്കി. ഈ പത്തുവര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളെ തന്നെ മാറ്റിമറിച്ച ചിന്തകളുടേയും മനനങ്ങളുടേയും വര്‍ഷങ്ങളായിരുന്നു.
   എന്താണ് പ്രകാശമെന്നും അതെപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും മനുഷ്യന്‍ ഭൗതിക വസ്തുക്കളെ കാണുന്നതെങ്ങനെയെന്നുമുള്ള പഠനങ്ങള്‍ അദ്ദേഹം നടത്തിയതും ദര്‍ശനശാസ്ത്രത്തിന് കിതാബുല്‍ മനാളിര്‍ എന്ന മഹത്തായ ഗ്രന്ഥം സംഭാവന നല്‍കിയതും ഇക്കാലയളവിലാണ്. ഇതദ്ദേഹത്തിന്റെ ദര്‍ശനശാസ്ത്രത്തിന്റെ പിതാവ് എന്ന ഖ്യാതി നേടിക്കൊടുത്തു. ഐസക് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ നിയമം പ്രവചിച്ചതും ഗലീലിയോ ഗലീലി ടെലസ്‌കോപ്പ് കണ്ടെത്തിയതും ഈ കൃതിയുടെ അടിസ്ഥാനത്തിലാണ്.

    പ്രകാശത്തെ പറ്റി അല്‍ ഹസന്‍ നടത്തിയ പരീക്ഷണങ്ങളില്‍ തുടര്‍ പരീക്ഷണം നടത്തി ഐസക് ന്യൂട്ടന്‍ സൂര്യപ്രകാശം ഏഴു ഘടക വര്‍ഷങ്ങളായി വേര്‍തിരിയുന്നുവെന്ന് കണ്ടെത്തി. ഇതു മൂലം ഇന്ന് ഒപ്റ്റിക്‌സിന്റെ പിതാവായി ലോകം ഐസക് ന്യൂട്ടനെ അംഗീകരിക്കുമ്പോള്‍ ഇബ്‌നുല്‍ ഹൈസം വിസ്മൃതിയുടെ ഏടുകളിലേക്ക് മറക്കപ്പെട്ടു. ചരിത്രത്തില്‍ ആരോ ചെയ്ത് വച്ച അനീതിയാണ്. ഇബ്‌നുല്‍ ഹൈസമിന് മുമ്പ് ശാസ്ത്രലോകത്ത് വെറും ഊഹങ്ങള്‍ മാത്രമായിരുന്നു നിലനിന്നിരുന്നത്. പ്ലാറ്റോയും അരിസ്‌റ്റോട്ടിലും ടോളമിയും ഊഹങ്ങള്‍ മുന്നോട്ട് വെച്ചതല്ലാതെ അതിനെ തെളിവു സഹിതം വിശദീകരിച്ചിട്ടില്ലാത്തതിനാല്‍ തന്നെ അവര്‍ തത്വചിന്തയുടെ ഇട്ടാവട്ടത്തില്‍ ചുറ്റിപ്പിണഞ്ഞിരുന്നു എന്നല്ലാതെ ശാസ്ത്രങ്ങളായി എണ്ണപ്പെടുന്നില്ല. ഊഹങ്ങളായി അവതരിപ്പിക്കപ്പെടുന്ന എന്തും പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കപ്പെടണമെന്ന ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം രൂപപ്പെടുത്തിയത് ഇബ്‌നു ഹൈസമായിരുന്നു. അതിനാല്‍ തന്നെ ചരിത്രത്തിലെ ആദ്യ ശാസ്ത്രജ്ഞനായി എണ്ണപ്പെടുന്നു. പ്രകാശമെന്ന ഭൗതികാവസ്ഥയെ സൈദ്ധാന്തികമായി വിശദീകരിക്കുന്നതിനായി അദ്ദേഹം മെഴുകുതിരികള്‍ നിരന്തരമായി വെച്ച് ചെറിയ തുളയിലൂടെ കടത്തി വിട്ട് ഒരു ഇരുണ്ട നിലവറയിലേക്ക് എത്തിച്ചു. ഇരുണ്ട് നിലവറയിലെ ഭിത്തിയില്‍ പതിഞ്ഞ മെഴുകുതിരിയുടെ തല തിരിഞ്ഞ ബിംബത്തെ നോക്കി അദ്ദേഹം പ്രകാശം നേര്‍രേഖയിലൂടെ സഞ്ചരിക്കുന്നതിന്റെ ഭൗതികത്വം വിശദീകരിച്ചു. ഈയൊരു സാധ്യത ഉപയോഗപ്പെടുത്തിയാണ് സമയത്തേയും കാഴ്ചയേയും ഒരു നിമിഷത്തക്ക് നിശ്ചലമാക്കി നിര്‍ത്തുന്ന ക്യാമറയുടെ നിര്‍മിതി ക്യാമറയെന്ന ആശയം ആദ്യമുദിച്ചത് അബുല്‍ ഹസനിന്റെ ചിന്തകളിലാണ്. പ്രകാശത്തെ ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടത്തിവിടുമ്പോള്‍ ഉണ്ടാകുന്ന ആവര്‍ത്തനത്തെ പറ്റി അദ്ദേഹം പഠിച്ചു. ഇതുമൂലം അദ്ദേഹം ആകാശത്തിന് ഇടക്കുണ്ടാകുന്ന നിറമാറ്റത്തെ പറ്റി വിശദീകരിച്ചു.

   1020ന്റേയും 1030ന്റേയും ഇടയില്‍ അദ്ദേഹം വാനശാസ്ത്രത്തെ പറ്റി ഒരുപാട് പുസ്തകങ്ങളെഴുതി. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സഞ്ചാര രീതിയെ പറ്റിയുള്ള ടോളമിയുടെ സിദ്ധാന്തം തെറ്റാണെന്നദ്ദേഹം സമര്‍ത്ഥിച്ചു. വാനഗോളങ്ങളുടെ ചലന വിത്യാസങ്ങളെല്ലാം മറിച്ച് ദൈവത്തിന്റെ നിശ്ചയങ്ങളാണ് മനുഷ്യരില്‍ പല മാറ്റങ്ങള്‍ക്കും കാരണമെന്ന് സമര്‍ത്ഥിക്കുക വഴി അദ്ദേഹം ജ്യോതിശത്തെ തള്ളിപ്പറഞ്ഞു. പ്രകാശം പതിക്കുന്ന കോണിന്റേയും പ്രതിഫലനകോണിന്റെയും ഇടയിലുള്ള അംശബന്ധം എപ്പോഴും സ്ഥിരമായി നില്‍ക്കുന്നതെല്ലെന്നും അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ കണ്ടെത്തലുകളില്‍ പേര്‍ഷ്യന്‍ ശാസ്ത്രജ്ഞനായ കമാലുദ്ദീന്‍ അല്‍ ഫാരിസി തന്റെ തര്‍ഖീഉല്‍ മന്‍സിര്‍ എന്ന കൃതിയിലൂടെ പുനരന്വേഷണം നടത്തി. മധ്യകാലഘട്ടത്തില്‍ അല്‍ ഹസന്റെ ഭ്രഹ്മാണ്ഡ ശാസ്ത്രത്തിലെ കൃതികള്‍ ലാറ്റിനിലേക്കും ഹിബ്രുവിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതിനു ശേഷമാണ് കൂടുതല്‍ പാശ്ചാത്യ ചിന്തകള്‍ ബ്രഹ്മാണ്ഡ ശാസ്ത്രത്തിന്റെ പരീക്ഷണങ്ങള്‍ക്കു തുനിഞ്ഞത്. ഇദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് കൃതിയായ കിതാബുല്‍ മനാളിര്‍ 13ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതിന് ശേഷമാണ് ടെലസ്‌കോപ്പ് പിന്‍ഹോള്‍ ക്യമാറ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തിന് ലഭ്യമായത്. കിതാബുല്‍ മനാളിറിന് പുറമെ 200 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയെങ്കിലും ഇവയില്‍ 55എണ്ണം മാത്രമേ നിലവിലുള്ളൂ. വാന ശാസ്ത്രത്തില്‍ ടോളമി നടത്തിയ പഠനങ്ങളെ ഖണ്ഡിക്കുന്നവയാണ് അല്‍ഹസന്റെ കൃതികള്‍ അതിനാല്‍ തന്നെ ഇദ്ദേഹം ടോളമി രണ്ടാമന്‍ എന്നപേരില്‍ അറിയപ്പെട്ടു. ടോളമിയുടെ അല്‍ മജസ്റ്റ് എന്ന കൃതിയുടെ വിശദീകരണമായി അദ്ദേഹം എഴുതിയ  ഓണ്‍ ദി കോണ്‍ഫികുറേഷന്‍ ഓഫ് ദി വേള്‍ഡ് എന്ന പുസ്തകം എഴുതുകയും ഇതിലൂടെ അദ്ദേഹം ഭൂമിയുടെ ഭൗതികാവസ്ഥയെ വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല. ഭൂമി വൃത്താകൃതിയിലാണെന്നും അതിന്റെ മധ്യ ഭാഗം ലോകത്തിന്റെ കേന്ദ്രമാണെന്നും ഇദ്ദേഹത്തിന്റെ the model of the motions of each of the seven planets എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഗ്രഹങ്ങളുടെ സഞ്ചാര രീതിയെ പറ്റിയുള്ള ടോളമിയന്‍ സിദ്ധാന്തങ്ങലെ ഖണ്ഡിക്കുന്നു. വാനശാസ്ത്രത്തില്‍ മാത്രമായി 25 ഓളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ക്ഷീര പദത്തിന്റെ സ്ഥാനം ഭൂമധ്യ രേഖയുടെ യഥാര്‍ത്ഥ സ്ഥാനം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇവയില്‍ ചര്‍ച്ച ചെയ്യുന്നു. ഗണിത ശാസ്ത്രത്തിന് അദ്ദേഹത്തിന്റെ മിമഹ്യശെ െമിറ ്യെിവേലശെ െഎന്ന കൃതിയുമുണ്ട്. സിയാഹുദ്ദീന്‍ സര്‍ദാറിന്റെ അഭിപ്രായപ്പ്രകാരം ഇബ്‌നുല്‍ ഹൈസം ഒരു സുന്നി വിശ്വാസിയും അശ്അരി ഭരണം പിന്തുടര്‍ന്നയാളുമാണ്. ഇസ്ലാമിക ദൈവശാസ്ത്രത്തില്‍ അദ്ദേഹം എഴുതിയ കൃതികളില്‍ പ്രവാചകത്വത്തെ അദ്ദേഹം ചര്‍ച്ച നടത്തുന്നു. മാത്രമല്ല. finding the direction of Qibla by calculation എന്ന കൃതിയിലൂടെ അദ്ദേഹം നമസ്‌ക്കാരത്തിന് എങ്ങനെ ഖിബ്‌ല നിര്‍ണ്ണയിക്കാമെന്ന് കണ്ടെത്തി. ഇത്തരത്തില്‍ വിപ്ലവാത്മകമായ കണ്ടെത്തലുകള്‍ക്ക് വിത്ത് പാകിയ ഒരു മഹാനായ ശാസ്ത്രജ്ഞന്‍ എത്ര തരത്തില്‍ വിസ്മരിക്കപ്പെട്ടു പോയി എന്ന ചോദ്യത്തിനുത്തരം അവഗണനയുടേയും തിരുത്തെഴുത്തുകളുടേയും മറ്റൊരു ചരിത്രമാണ്.
 ശാസ്ത്രവും സാങ്കേതികതയും യൂറോപ്യന് കുത്തകയാണെന്ന ഒരു ആഗോള ചിന്ത പ്രചുര പ്രചാരം നേടിയ കാലമാണ് ഇരുണ്ട അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ലോകത്തിന് പ്രത്യേകിച്ചും യൂറോപിന് അറിവിന്റെ വെള്ളി വെളിച്ചം പകര്‍ന്ന് നല്‍കിയ ഇസ്ലാമിനെയാണ് കാണാന്‍ സാധിക്കുക. ലക്ഷക്കണക്കിന് ഗ്രന്ഥ ശേഖരങ്ങള്‍ അടങ്ങിയ ഇന്തുലിസിലെ ഗ്രന്ഥശാലകളില്‍ മുസ്ലിം ശാസ്ത്രജ്ഞന്‍ ഗവേഷണം ചെയ്യുമ്പോള്‍ ഇന്നത്തെ കാംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ നിലനില്‍ക്കുന്നിടത്തെ മനുഷ്യര്‍ വെള്ളം കൊണ്ട് ശുദ്ധിയാക്കുന്നത് പോലും അറിയാത്തവരായിരുന്നു. അവിടുന്നിങ്ങോട്ട് അധിനിവേഷത്തിന്റെ മറപറ്റി യൂറോപ്യര്‍ ചരിത്രത്തെ വക്രീകരിച്ച് യൂറോ കേന്ദ്രീകൃതമാക്കുകയായിരുന്നു എന്ന് നിഷ്പക്ഷ ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങളിലൂടെ വ്യകത്മാകുന്നതാണ്.

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഇബ്‌നു ഹൈസം: മാനുഷിക ചിന്തയെ വെളിച്ചത്തേക്ക് നയിച്ച ദാര്‍ശനികന്‍.
ഇബ്‌നു ഹൈസം: മാനുഷിക ചിന്തയെ വെളിച്ചത്തേക്ക് നയിച്ച ദാര്‍ശനികന്‍.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-bxapUpFBm3pcAxs_DPK1DgEM37eR5abc2y7ktFRpM9J1U6_dPDUk9ShQp6j1MRO8K9rgwRJ3e0k_VtB657H_1aIvvXgRyJIu8zIwXT4IzocDMc1Sz7zgkijaGygvmBJoIv_HksyywYLX/s640/ibnu+haitham.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-bxapUpFBm3pcAxs_DPK1DgEM37eR5abc2y7ktFRpM9J1U6_dPDUk9ShQp6j1MRO8K9rgwRJ3e0k_VtB657H_1aIvvXgRyJIu8zIwXT4IzocDMc1Sz7zgkijaGygvmBJoIv_HksyywYLX/s72-c/ibnu+haitham.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/01/blog-post_79.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/01/blog-post_79.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content