ബൈത്തുല്‍ ഹിക്മ: ജ്ഞാനപ്രസരണത്തിന്റെ സ്വരരാഗസുധ

SHARE:

മൂന്നാം ഖലീഫ ഹാറൂണ്‍ റഷീദ് (786-809) ആണ് ബാഗ്ദാദില്‍ ബൈത്തുല്‍ ഹിക്മ എന്ന പേരില്‍ സര്‍വ്വ വിജ്ഞാനങ്ങളുടേയും ഒരു മഹാ കേനന്ദ്രം സ്ഥാപിക്കുന്നത്. അബ്ബാസി ഖിലാഫത്ത് നിലവിലുള്ള സ്ഥലങ്ങളിലെ പ്രമുഖ പണ്ഡിതന്മാരേയെല്ലാം ഹാറൂണ്‍ റഷീദ് ഇവിടേക്ക് ക്ഷണിച്ചു. 
   പ്രധാനമായും മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളിലായിട്ടായുരുന്നു ബൈത്തുല്‍ ഹിക്മയുടെ പ്രവര്‍ത്തനം. ലൈബ്രറി, തര്‍ജ്ജമ, വാന നിരീക്ഷണ മേഖല എന്നിവയായിരുന്നു അവ. ഇന്ത്യന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നെല്ലാം ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. തര്‍ജ്ജമയില്‍ എടുത്ത് പറയേണ്ട സംഭാവന നല്‍കിയവരാണ് ബര്‍മകി കുടുംബം. 
   9ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലൈബ്രറിയായാണ് ബൈത്തുല്‍ ഹിക്മ വിശേഷിപ്പിക്കപ്പെട്ടത്. മഅ്മൂന്‍ അധികാരത്തിലിരുന്ന ഹി.813മുതല്‍  833വരെയുള്ള വര്‍ഷങ്ങള്‍ ബൈത്തുല്‍ ഹിക്മയുടെ സുവര്‍ണ്ണാധ്യായങ്ങളായിരുന്നു. 
   ബൈത്തുല്‍ ഹിക്മയില്‍ ജോലിചെയ്യുന്നവര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പുകള്‍ വര്‍ധിപ്പിച്ച മഅ്മൂന്‍ പതിവായി ഇവിടം സന്ദര്‍ശിക്കാനും കാര്യങ്ങള്‍ ചോദിച്ചറിയാനും അതിയായ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ബൈത്തുല്‍ ഹിക്മയില്‍ ജോലി ചെയ്യുന്നത് അഭിമാനമായ ചിഹ്നമായാണ് ആളുകള്‍ കണ്ടത്. ഇക്കാലത്താണ് പല പ്രോജക്ടുകളും വിജയകരമായി പൂര്‍ത്തിയാക്കിയത്. 
   ബൈത്തുല്‍ ഹിക്മയിലെ പ്രമുഖ ഭൂമി ശാസ്ത്ര വിദഗ്ധനും നുസ്ഹത്തുല്‍ മുഷ്താഖിന്റെ ഫീ ഇഖ്തിറാഖില്‍ ആഫാഖിന്റെ രചയിതാവുമായ അല്‍ ഇദ്‌രീസ് 15 അടി വലിപ്പത്തിലുള്ള ഒരു ഡിസ്‌ക് ആകൃതിയില്‍ ലോക ഭൂപടം വരക്കുകയുണ്ടായി. ഇതില്‍ അക്ഷാംശരേഖയും രേഖാംശ രേഖയും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. സിസിലിയിലെ ക്രിസ്ത്യന്‍ രാജാവായ റോജര്‍ രണ്ടാമന്റെ രാജ സദസ്സിലെ പ്രമുഖ പണ്ഡിതനായി 40 വര്‍ഷങ്ങളോളം ചെലവഴിച്ച അദ്ദേഹം ചൈന, മലായ് ദ്വീപുകള്‍, ഇംഗ്ലണ്ട്, ഐസ്‌ലന്റ് തുടങ്ങിയ പല പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാപ് തയ്യാറാക്കിയത്. 
    ഗിസയിലെ പിരമിഡുകളില്‍ നടത്തിയ പര്യവേഷണം ഇക്കാലത്ത് നടന്ന മറ്റൊരു പ്രധാന പ്രോജക്ടാണ്. ഗവേഷണത്തിന് ഗ്രന്ഥങ്ങളാവശ്യപ്പെട്ട് മറ്റ് സാമ്രാജ്യങ്ങളിലേക്ക് ഖലീഫ ദൂതന്മാരെ അയക്കാറുണ്ടായിരുന്നു. പ്രസിദ്ധ ഗോള സാസ്തര്ജ്ഞനായ സഹ്ലു ബ്‌നു ഹാറൂണെ ബൈസാന്റിയന്‍ രാജാവിനടുത്തേക്ക് ദൂതനായയച്ചത് ഉദാഹരണം. 
   150 വര്‍ഷം വളരെ സജീവമായാണ് ബൈത്തുല്‍ ഹിക്മ മുന്നോട്ട് പോയത്. 116ലധികം ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്ത അസീരിയന്‍ ക്രിസ്ത്യാനിയായ ഹുസൈനു ബ്‌നു ഇസ്ഹാഖ് ബൈത്തുല്‍ ഹിക്മയിലേക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അതുല്യ പണ്ഡിതനാണ്. 
   അരിസ്റ്റോട്ടിലിന്റെ ടോപിക്‌സ് എന്ന കൃതിയാണ് തര്‍ജ്ജമ ചെയ്യപ്പെട്ട പ്രമുഖ ഗ്രന്ഥങ്ങളിലൊന്ന്. അരിസ്റ്റോട്ടിലിനെ കൂടാതെ പൈതഗോറസ്, പ്ലാറ്റോ, ഹിപ്പോക്രൈറ്റ്‌സ്, യൂക്ലിഡ്, പ്രോറ്റിനസ്, ഗാലെന്‍, സുഗുത, ചറക, ആര്യഭട്ട, ബ്രഹ്മ ഗുപ്ത എന്നിവരുടെ ഗ്രന്ഥങ്ങളെല്ലാം തന്നെ തര്‍ജ്ജമ ചെയ്യപ്പട്ടിട്ടുണ്ട്. 
   സാബിത് ബ്‌നു ഖൈസ് (826-901) അപോളോനിയോസ്, ആര്‍ക്കിമിഡീസ്, യൂക്ലിഡ്, ടോളമി എന്നിവരുടെ ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 
    വിവര്‍ത്തനങ്ങള്‍ക്ക് പുറമെ അനവധി നിരവധി ഗവേഷണങ്ങള്‍ക്കും ബൈത്തുല്‍ ഹിക്മ വേദിയായിട്ടുണ്ട്. അല്‍ ഗോറരിതമടക്കം പല ഗണിത ശാസ്ത്ര സംഭാവനകളും ലോകത്തിന് സമര്‍പ്പിച്ച അല്‍ ഖവാറ സ്മി (795-847) യുടെ പ്രസിദ്ധ ഗ്രന്ഥമായ കിതാബുല്‍ ജബര്‍ ബൈത്തുല്‍ ഹിക്മയിലാണ് വെളിച്ചം കണ്ടത്. മുഹമ്മദ് മൂസ, അഹ്മദ് ഹസ്ന്‍ തുടങ്ങിയ ബനൂ മൂസാ സഹോദരന്മാര്‍ ഭൗതിക ശാസ്ത്രത്തില്‍ വിലയേറിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രതിഭകളാണ്. തന്റെ ഗ്രന്ഥത്തില്‍ 100 ലധികം ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും മുഹമ്മദ് മൂസ് വിശദീകരിക്കുന്നുണ്ട്. 350 ഇനം ജീവികളെ 7 വാള്യങ്ങളിലായി വിശദീകരിക്കുന്ന കിതാബുല്‍ ഹയവാനടക്കം 200ലധികം ഗ്രന്ഥങ്ങള്‍ രചിച്ച അല്‍ ജാഹിള് (776-869), വൈദ്യശാസ്ത്രത്തിലെ വിജ്ഞാന കോശമായ  അല്‍ ഹാവിയുടെ രചയിതാവായ അല്‍ റാസി (365-425) ആധുനിക രസതന്ത്രത്തിന്റെ പിതാവായി പാശ്ചാത്യര്‍ പോലും പരിചയപ്പെടുത്തുന്ന ജാബിറു ബ്‌നു ഹയ്യാന്‍ (721-825) രാഷ്ട്രീയമീമാംസയിലെ പ്രമുഖ ഗ്രന്ഥമായ അല്‍ അഹ്കമുല്‍ സുല്‍ത്വാനിയുടെ രചയിതാവായ അല്‍ മാവര്‍ദി (975-1058) ആദ്യമായി ലോക ഭൂപടം വരച്ച പ്രമുഖ ഗോള ശാസ്ത്രജ്ഞനായ നസ്‌റുദ്ദീന്‍ ത്വൂസി എന്നിവരെല്ലാം ബൈത്തുല്‍ ഹിക്മയില്‍ സേവനമനുഷ്ടിച്ചവരാണ്. വാന നിരീക്ഷണത്തിനും ഗോള ശാസ്ത്ര പഠനത്തിനുമായി ബൈത്തുല്‍ ഹിക്മയില്‍ ഒരു വാന നിരീക്ഷണ കേന്ദ്രവുമുണ്ടായിരുന്നു. യഹ്‌യബ്‌നു അബീ മന്‍സൂര്‍ അല്‍ ശമ്മാസി എന്നിവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിവരാണ്. 
   സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു പ്രധാനമായും പഠനങ്ങളെല്ലാം നടന്നത്. മഅ്മൂന്റെ കാലശേഷം അധികാരത്തിലേറിയ മുസ്തഅ്‌സിം (833-842), വാസിഖ് (842-847) എന്നിവരുടെ കാലത്തും വന്‍ പുരോഗതിയിലേക്ക് തന്നെ കുതിച്ച ബൈത്തുല്‍ ഹിക്മയുടെ ഗ്രാഫ് ഇവര്‍ക്ക് ശേഷം ഭരണത്തിലേറിയ മുതവക്കിലിന്റെ കാലത്ത് മന്ദഗതിയിലായി.
   ഘോരമായ ഒരു സുനാമി കണക്കെ പല നഗരങ്ങളേയും നക്കിത്തുടച്ചു വന്ന മംഗോളിയയില്‍ കടന്ന് കയറ്റത്തിന് മുമ്പില്‍ 1258ല്‍ ബഗ്ദാദും തലകുനിച്ചു. ലോക മുസ്ലിംങ്ങളുടെ യശസ്സുയര്‍ത്തി ഏഴ് നൂറ്റാണ്ടിലധികം സര്‍വ്വ മേഖലകളിലും വിജയ ധ്വജമേന്തിയ ഈ നഗരി അധിനിവേഷത്തോടെ അക്ഷരാര്‍ത്ഥത്തില്‍ ആളൊഴിഞ്ഞ ശവപ്പറമ്പായി മാറി. അധിനിവേഷാന്തരം നടന്ന മൃഗീയമായ കൂട്ടക്കൊലകളുടെ ഭീതിദമായ ഓര്‍മകള്‍ ഇന്നും ബാഗ്ദാദിന്റെ തെരുവുകളുടെ ഉറക്കം കെടുത്തുന്നുണ്ട്. മംഗോളിയന്‍ സേന നഗരത്തിലൊന്നടക്കം സംഹാരതാണ്ഡവമാടി. വീടുകളും പള്ളികളും മതകലായലങ്ങളും തുടങ്ങീ എല്ലാം തകര്‍ത്തു തരിപ്പണമാക്കി. ബൈത്തുല്‍ ഹിക്മയടക്കമുള്ള ലൈബ്രറികളില്‍ സൂക്ഷിച്ചിരുന്ന വര്‍ഷങ്ങള്‍ കഠിനാധ്വാനത്തില്‍ പിറവിയെടുത്ത അമൂല്യഗ്രന്ഥങ്ങള്‍ ടൈഗ്രീസിന്റെ വെള്ളത്തെ നീലിമയണിയിച്ചു. അങ്ങനെ നൂറ്റാണ്ടുകളോളം ഇസ്ലാമിക സംസ്‌കൃതിയുടെ അഭിമാന സ്തംഭമായ പ്രോജ്ജ്വലിച്ച് നിന്ന ഒരു നഗരി എന്നന്നേക്കുമായി സര്‍വ്വ പ്രതാപങ്ങളും നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞു. 
   വാന നിരീക്ഷിണ കേന്ദ്രവും ഗ്രന്ഥാലയവും ചേര്‍ന്ന ഈ പഠന കേന്ദ്രത്തിന്റെ ഈ നിര്‍മ്മിതിക്ക് അന്നത്തെ രണ്ട് ലക്ഷം ദിര്‍ഹമാണ് (ഇന്നത്തെ ഏഴ് മില്ല്യണ്‍ ഡോളറിന് തുല്യം) ഖലീഫ നീക്കി
വെച്ചത്. വിവിധ ഭാഷാ പണ്ഡിതന്മാര്‍ ബൈത്തുല്‍ ഹിക്മയില്‍ നിയോഗിക്കപ്പെട്ടു. എല്ലാ വിജ്ഞാന ശാഖകളിലുമുള്ള ഗ്രന്ഥങ്ങള്‍ ( 100 ഒട്ടകങ്ങള്‍ക്ക് ചുമക്കാനുള്ളത്.) അവിടെ ശേഖരിച്ച് വച്ചിരുന്നു. പഹ്‌ലവി സംസ്‌കൃതം, ഗ്രീക്ക്, കാല്‍ദിയന്‍, സുരിയാനി ഭാഷകളിലുള്ള കൃതികള്‍ അറബിയിലേക്ക് ഈ കേന്ദ്രത്തില്‍ വെച്ച് വിവര്‍ത്തനം ചെയ്യപ്പെട്ടു.  
ഡോ ഗുസ്താവ് ലീ ബോണ്‍ എഴുതുന്നു “In those days when books and libraries meant nothing to Europeans, many Islamic lands add books and libraries in plenty. indeed , in Bagdads house of wisdom there where four million Volumes and in Cairo's sulthanic library one million and in the library of suriyan Tripoli three million Volume; in Spain alone under Muslim rule there was an annual publication between seventy and eigty thousand Volumes ”
(DR Gustava le Bon, History of islamic and arab civilization, Volume1 11, p 329) സയ്യിദ് മുജ്തബാ മൂസവിലാരി ഉദ്ധരിച്ചത്. അത്തൗഹീദ് (ഇംഗ്ലീഷ്‌ജേണല്‍)വാള്യം 17 ലക്കം 4)
പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും യൂറോപ്പ്യര്‍ക്ക് ഒന്നമല്ലാതിരുന്ന ഈ ദിനങ്ങളില്‍ പല ഇസ്ലാമിക നാടുകളിലും അവ ധാരാളമായുണ്ടായിരുന്നു. ബാഗ്ദാദിലെ ജ്ഞാന ഭവന ത്തില്‍ നാലു ദശലക്ഷം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. കൈറോവിലെ സുല്‍ത്താന്റെ ഗ്രന്ഥാലയത്തില്‍ ഒരു ദശലക്ഷം; സിറിയന്‍ ട്രിപോളിയിലെ ഗ്രന്ഥാലയത്തില്‍ മൂന്ന് ദശലക്ഷം; മുസ്ലിം ഭരണകാലത്ത് സ്‌പെയിനില്‍ മാത്രം വര്‍ഷം പ്രതി എഴുപതിനായിരത്തിനും എണ്‍പതിനായിരത്തിനും ഇടയ്ക്ക് ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയുട്ടുണ്ട്. ബൈത്തുല്‍ഹിക്മയില്‍ ഓരോ വിജ്ഞാനശാഖയും വേര്‍തിരിച്ച് ഓരോന്നിനും പ്രഗത്ഭ പണ്ഡിതരെ ചുമതലപ്പെടുത്തി. ലൂക്കിന്റെ പുത്രനായ കോസ്സ (രീേെമ), യഹ്‌യബ്‌നു ഹാറൂന്‍, ദുബാന്‍ (റൗയമി) തുടങ്ങിയവരായിരുന്നു ഗ്രീക്ക്, സുരിയാന, പേര്‍ഷ്യന്‍, സംസ്‌കൃതം എന്നീ ഭാഷകളില്‍ നിന്ന് അറബിയിലേക്ക്  വിവര്‍ത്തനം നടത്തിയിരുന്നവരുടെ മേധാവികള്‍. പ്രസിദ്ധ മുസ്ലിം വിശാരദനായിരുന്ന അല്‍കിന്‍ദി ബൈത്തുല്‍ഹിക്മയിലെ പ്രൊഫസറായിരുന്നു. യവനദാര്‍ശനികരായിരുന്ന അരിസ്റ്റോട്ടിലിന്റെയും യൂക്ലിഡിന്റെയും ആര്‍ക്കമഡജീസിന്റെയും ദര്‍ശനങ്ങളും ബൈത്തുല്‍ഹിക്മയെ ഏറെ സമ്പുഷ്ടമാക്കി.

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ബൈത്തുല്‍ ഹിക്മ: ജ്ഞാനപ്രസരണത്തിന്റെ സ്വരരാഗസുധ
ബൈത്തുല്‍ ഹിക്മ: ജ്ഞാനപ്രസരണത്തിന്റെ സ്വരരാഗസുധ
https://sites.google.com/site/ronaldmein/_/rsrc/1426046783311/home/modern%20house%20of%20wisdom.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/02/blog-post_14.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/02/blog-post_14.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content