മൗലാനാ ദാദ്ദു മിയാന്‍ : ജീവിതം , പോരാട്ടം ,നിലപാട്

SHARE:

1921    ലെ മലബാര്‍ സമരത്തെ പറ്റി മലയാളികള്‍ അഭിമാനത്തോടെ വരികളും മൊഴികളും തീര്‍ക്കാറുണ്ട്, ഈ അപദാനങ്ങള്‍ക്ക് പിന്നിലെ ചരിത്രങ്ങളോട് ഏറെ സാമ്യമുള്ള ഒരു മൂവ്‌മെന്റ് ബംഗാളിലും ഉണ്ടായിരുന്നു എന്നത് നമുക്ക് കൗതുകമുണര്‍ത്തും. ഹാജി ശരീത്തുള്ള സ്ഥാപിച്ച ഫറാഇദ് പ്രസ്ഥാനവും അതിന്റെ വിപ്ലവ ചരിതവും ബംഗാളികളെ വിശിഷ്യാ ബംഗാളി മുസ്ലിംകളെ എന്നും ആവേശം കൊള്ളിച്ച മഹദ് ചരിതമാണ്.

 ബ്രിട്ടീഷ് അധിനിവേഷത്തില്‍ മനം മടുത്ത് നാട് വിട്ടതായിരുന്നു ഹാജി മൗലാന  ശരീഅത്തുള്ള. ഹിജാസില്‍ പതിനാല് വര്‍ഷം  
ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖ് ത്വാഹിര്‍ സമ്പല്‍ മക്കിയുടെ കീഴില്‍ സൂഫിയായി കഴിഞ്ഞു കൂടി. അത് പുതിയ ഉണര്‍വ്വ് നല്‍കിയപ്പോള്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
ജനങ്ങളുടെ വിശ്വാസവും സംസ്‌കാരവും ജീവിത നിലവാരവും ഏറെ പരിതാപകരമെന്നു മനസ്സിലാക്കിയ അദ്ദേഹം വിശ്വാസ പരമായി അവരെ സംസ്‌കരിച്ചെടുക്കാനാണ് ആദ്യം ശ്രമിച്ചത്. ഒപ്പം ജന്മിമാരുടെ ചൂഷണങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കി. ഫര്‍ള് അഥവാ നിര്‍ബന്ധിത കര്‍മ്മങ്ങള്‍ക്ക്  പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ഫറാഇദ് പ്രസ്ഥാനം എന്നറിയപ്പെട്ടത്. ബ്രിട്ടീഷ് ഇന്ത്യ ദാറുല്‍ ഹര്‍ബ് (യുദ്ധ ഭൂമി) ആണെന്ന് പ്രഖ്യാപിച്ച അദ്ദേഹം മുസ്ലിംകള്‍ക്ക് മതപരമായ ചില ഒഴിവ് കഴിവുകള്‍ നല്‍കി. പോരാട്ട വേളകളില്‍ മാത്രമുള്ള ഈ ആനുകൂല്യങ്ങള്‍ ( ജുമുഅ, ഹജ്ജ് ഇവയെ നിര്‍ബന്ധ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കി)  വിശ്വാസി സമൂഹത്തില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. 

സമൂഹത്തിലും സമുദായത്തിലും ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു കൊണ്ട് ഹാജി ശരീഅത്തുള്ള വിട പറഞ്ഞതിന് ശേഷം പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ മകന്‍ മുഹ്‌സിനുദ്ദീന്‍ അഹമ്മദ് ആണ് ഈ വിപ്ലവ പ്രസ്ഥാനത്തെ ചരിത്രത്തിലേക്ക് കൈപിടിച്ചയര്‍ത്തിയത്. ദാദ്ദു മിയാന്‍ എന്നറിയപ്പെട്ട ഇദ്ദേഹം 12 ആം വയസ്സില്‍ തന്നെ തുടര്‍ വിദ്യാഭ്യാസം നേടാന്‍ ബംഗാളില്‍ നിന്ന് മക്കയിലേക്ക് യാത്ര തിരിച്ചു. 19 ആം വയസ്സില്‍ പിതാവിന്റെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഇന്ത്യയിലേക്ക് തിരികെയെത്തിയ ദദ്ദു മിയാന്‍ ഫറാഇദ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ചുവടു വെച്ചു. പണ്ഡിതനും സൂഫിയുമായിരുന്നു ഇദ്ദേഹത്തിന്റെ നേതൃത്വം പ്രസ്ഥാനത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതായിരുന്നു. 

ഒരു മതകീയ പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് ഒരു ജനകീയ പ്രസ്ഥാനം കൂടിയായി പതിയെ ഫാറാഇദ് പരിവര്‍ത്തിപ്പിക്കപ്പെട്ടു.  ഹജ്ജ് യാത്രക്കായി വലിയ സംഘത്തോടൊപ്പം കല്‍ക്കത്ത യിലെത്തിയ ധീര വിപ്ലവകാരി ഇമാം സയ്യിദ് അഹമദ് ശഹീദാണ് മൗലാന ദാദ്ദു മിയാന്റെ ജീവിതത്തെ പരിവര്‍ത്തിപ്പിച്ചത്, അദ്ദേഹം നല്‍കിയ വിശ്വാസ, വിപ്ലവ തീക്കനലുകള്‍ ദാദ്ദു മിയാന്‍ പിന്നീട് ആളിക്കത്തിച്ചു. സയ്യിദ് അഹമ്മദ് ശഹീദിനെ ബൈഅത്ത് ചെയ്ത ശേഷം യുവാവായ ദാദ്ദു മിയാന്‍ ഏറെ പരിവര്‍ത്തനത്തിന് വിധേയനായി. 
 യുവത്വത്തിന്റെ ആര്‍ജ്ജവവും ചടുലതയും പ്രകടിപ്പിച്ചെങ്കിലും വളരെ വിവേകത്തോടെ അദ്ദേഹം  ജനങ്ങളെ സംഘടിപ്പിച്ചു, ജന്മിമാരുടെ ചൂഷണത്തെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി, വേല ചെയ്യുന്നവന് ഭൂമിയിലുള്ള അവകാശത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ജന്മിത്വത്തെ തുടച്ചു നീക്കാന്‍ കര്‍ഷകരെ ഉദ്ബുദ്ധരാക്കി. ജനങ്ങളുടെ തര്‍ക്കങ്ങള്‍ പരിഹരിച്ചു, 

ബ്രിട്ടീഷ് സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്ന ഒട്ടേറെ നീക്കങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഓരോ ഗ്രാമത്തിലും തന്റെ പ്രതിനിധികളെ നിയമിച്ചു, ബ്രിട്ടീഷ് ഭരണത്തെ അംഗീകരിക്കില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് സ്വന്തമായി കോടതിയും നിയമവും സ്ഥാപിച്ചു.  നികുതി നല്‍കില്ല എന്നു പ്രഖ്യാപിച്ചു, കര്‍ഷകരെ ബ്രിട്ടീഷുകാര്‍ക്ക് നികുതി നല്‍കുന്നതില്‍ നിന്ന് വിലക്കി, കര്‍ഷകര്‍ ദാദ്ദു മിയാന്റെ പിന്നില്‍ അണിനിരന്നു. വെള്ളക്കാരും ജന്മിമാരും അസ്വസ്ഥരായി. ഇതേ തുടര്‍ന്ന്  1841-42 കാലത്ത് ചെറിയ ഏറ്റുമുട്ടലുകള്‍ നടന്നു. വെള്ളക്കാര്‍ മൗലാന ദാദ്ദു മിയാനെ തന്റെ 48 അനുയായികളോടെയൊപ്പം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. 1847 ലാണ് പിന്നീട് വിട്ടയച്ചത്.

 പുറത്തെത്തിയ ദാദ്ദു മിയാന്‍ ജനങ്ങളെ വീണ്ടും സംഘടിപ്പിച്ചു, ജാതിമതഭേദമന്യേ കര്‍ഷകര്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു, നികുതി നിഷേധത്തോടൊപ്പം കല്‍ക്കത്ത യുടെ തെരുവുകളില്‍ മൗലാന ദാദ്ദു മിയാനും സംഘവും ബ്രിട്ടീഷുകാരെ വിറപ്പിച്ചു മുന്നേറി, 

ബ്രിട്ടീഷ്-ജന്മികള്‍ നിരന്തരമായി കള്ളക്കേസുകള്‍ മിയാനെതിരെ ചുമത്താന്‍ തുടങ്ങി. മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് അന്ന് മൗലാനാ ദാത്തുമിയാന്‍ നല്‍കിയ മറുപടി  'എന്റെ പേരില്‍ അയക്കുന്ന ഓരോ സമന്‍സിനും ഒരു ദാത്തുമിയാനല്ല, അമ്പതിനായിരം ദാത്തുമിയാന്‍ ഒന്നിച്ചായിരിക്കും മറുപടി പറയുക' എന്നായിരുന്നു.

1857 ലെ വിപ്ലവത്തിന്റെ മുഖ്യ സൂത്രധാരനും സജീവ സാന്നിധ്യവുമായിരുന്നു മൗലാന ദാദ്ദു മിയാനും സംഘവും. 1857 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 1859 ല്‍ പുറത്തിറങ്ങി. വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു 1860 വിട്ടയക്കപ്പെട്ടു, ഇതിനിടെ രോഗാതുരനായി 1862 ല്‍ വിപ്ലവകരമായ ആ ജീവിതത്തിന് തിരശീല വീണു. പിന്നീട് അദ്ദേഹത്തിന്റ് സന്തതികള്‍ മൂവ്‌മെന്റിന്റെ നേതൃസ്ഥാനത്ത് വന്നെങ്കിലും കാലക്രമേണ ബ്രിട്ടീഷുകാര്‍ മൂവ്മന്റിനെ അടിച്ചമര്‍ത്തി.

ബംഗാളിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ കൂട്ടായ്മയായിരുന്നു ഫറാഇദ് പ്രസ്ഥാനം. അടിച്ചമര്‍ത്തപ്പെട്ട ബംഗാളിലെ മുസ്ലിംകള്‍ക്കും കര്‍ഷകര്‍ക്കും പുതുജീവന്‍ നല്‍കിയത് ഈ ചലനങ്ങളായിരുന്നു. 

മമ്മൂട്ടി അഞ്ചുകുന്ന്


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മൗലാനാ ദാദ്ദു മിയാന്‍ : ജീവിതം , പോരാട്ടം ,നിലപാട്
മൗലാനാ ദാദ്ദു മിയാന്‍ : ജീവിതം , പോരാട്ടം ,നിലപാട്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgR8KfAPfBxiyHbKym1ni5Nt0XETgD3Y6uObxh1BlrEprJAEwaCv0QHXnzgW0VVGn-KynJyHQkptYE9iZVLY0czfGbyy2aZVdsB09UKf5FQkAgJSBQYalf8kIkutCtKUJJcDYUukgKR2VME/s640/for+web+2.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgR8KfAPfBxiyHbKym1ni5Nt0XETgD3Y6uObxh1BlrEprJAEwaCv0QHXnzgW0VVGn-KynJyHQkptYE9iZVLY0czfGbyy2aZVdsB09UKf5FQkAgJSBQYalf8kIkutCtKUJJcDYUukgKR2VME/s72-c/for+web+2.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/03/blog-post_56.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/03/blog-post_56.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content