കോവിഡ് കാലത്ത് ഗസയുടെ ഭീതികൾ

SHARE:

കോവിഡ് - 19 ലോകത്തിലെ തെരുവുകളെയൊക്കെ ശൂന്യമാക്കിയിരിക്കുകയാണ്. ആഗോള വ്യാപാരങ്ങൾ ബന്ധിപ്പിച്ചിരുന്ന ജനത്തിരക്കേറിയ അങ്ങാടികളൊക്കെ ഒരു ഇത്തിരിക്കുഞ്ഞൻ ജീവിയുടെ വളർച്ചയെ ഭയന്ന് ഒഴിഞ്ഞ് കിടക്കുകയാണ്. എന്നാൽ ഈ ലോക വ്യാപാരത്തിൽ നിന്ന് ഇസ്രായേലും ഈജിപ്തും വിലക്കേർപ്പെടുത്തിയിരുന്നത് പ്രസ്തുത നാടുകളിൽ യഥാക്രമം എണ്ണായിരവും ആയിരവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞിട്ടും ഗസക്ക് ഒരു ഐറണിക് പ്രൊട്ടക്ഷനായി മാറിയിരിക്കുകയാണ്. ഈ കുറിപ്പെഴുതുമ്പോൾ ഗസയിലുള്ള പന്ത്രണ്ട് അസുഖ ബാധിതരും മറ്റു നാടുകളിൽ നിന്ന് മുനമ്പിലേക്ക് മടങ്ങി വന്നവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ്. 
പക്ഷേ, കാര്യങ്ങൾ മാറുകയാണെങ്കിൽ (ഞങ്ങളെ തടഞ്ഞിരുന്നവരോട് കടപ്പാട് കാണിക്കണോ?) ദുർലഭമായ ശുദ്ധജലവും പണിമുടക്ക് തുടരുന്ന വൈദ്യുതിയും അനുയോജ്യമായ ക്ലീനിങ്ങ് സപ്ലൈസിന്റെ കുറവും ആരോഗ്യ മേഖലയിലെ അപര്യപ്തതയുമെല്ലാം ഞങ്ങളെ അപകടത്തിലാക്കും. ഈ പ്രശ്നങ്ങളിൽ ഏറെ പ്രധാനം ജനത്തിരക്ക് തന്നെയാണ്. ചതുരശ്ര മൈലിന് നാൽപത്തിരണ്ടായിരമെന്ന അനുപാതത്തിൽ രണ്ട് മില്യൺ ജനങ്ങളുടെ സ്വദേശമാണ് ഗാസ.

ക്യാമ്പുകൾ: വൈറസ് വിളനിലങ്ങൾ

ഗസ മുനമ്പിലെ ഏറ്റവും ഭീകരമായ തിരക്ക് കാണപ്പെടുന്നത് അഭയാർത്ഥി ക്യാമ്പുകളിലാണ്. ക്യാമ്പുകളെന്നാൽ ഞങ്ങളുടെ സാഹചര്യത്തിൽ എന്താന്നെന്ന് കൂടി അറിയുന്നത് വളരെ പ്രധാനമാണ്. പണ്ടത്തെ ഫലസ്തീനിലെ തങ്ങളുടെ നാടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടപ്പോൾ ആളുകൾ ഓടി വന്ന നേരത്തുണ്ടായിരുന്ന  ടെന്റുകളൊന്നുമല്ല അവയിപ്പോൾ. ഒന്നിനുമേൽ ഒന്നായി അട്ടിയിട്ട് കിടക്കന്നതും ഭൂവിസ്താരക്കുറവ് കാരണം കുടുംബ പെരുപ്പത്തിനൊത്ത് മേലോട്ട് ഉയരുന്നതുമായ കോൺക്രീറ്റ് ബ്ലോക്കുകളാണ് ഇന്നത്തെ ക്യാമ്പുകൾ. 
റാഫയിലെ ബ്ലോക്ക് ജെ എന്ന് പറയപ്പെടുന്ന അത്തരമൊരു ക്യാമ്പിലാണ് ഞാൻ വളർന്നത്. എന്നെ സംബന്ധിച്ച് ക്യാമ്പ് എന്താണെന്ന് പറയാൻ നിന്നാൽ വാക്കുകൾ തോൽക്കും. ഒരു നിലക്ക്, ഞാൻ വളർന്ന ഇടമാണത്. അയൽവാസികൾക്കും കൂട്ടുകാർക്കുമൊപ്പം ഞാൻ ഒന്നിച്ചിരുന്ന സ്ഥലം. എന്റെ പ്രിയപ്പെട്ട വല്യുപ്പ നീളൻ അത്തിമരം നട്ട സ്ഥലം. മറ്റൊരു നിലയിൽ, മങ്ങിയ ചാരനിറമുള്ള ചുമരുകളുടെ അടുപ്പം കാരണം വെളിച്ചമെത്താത്തിടമാണത്. പൊട്ടിയ പൈപ്പുകൾ മേലെയുള്ള കാരണം ചളി നിറഞ്ഞ ഇടവഴികളും ജനത്തിരക്ക് മാനിക്കാതെ, ടിസ്സ്യൂകളും മറ്റുമടക്കം എല്ലാ വേസ്റ്റുകളും ആളുകൾ വലിച്ചെറിയുന്ന അതേ തെരുവുകളുമാണത്. കാരണം അവർക്ക് അങ്ങനെയേ തട്ടിമുട്ടി ജീവിക്കാൻ കഴിയൂ. കോ വിഡ്-19 വന്നാൽ എല്ലാവരും ആറടി അകലം പാലിക്കണമെന്ന് പറഞ്ഞാലുള്ള അവസ്ഥ സങ്കൽപിച്ച് നോക്കൂ. ഒരു ചതുരശ്ര അടിയിൽ ഏഴാളുകൾ വീതമുള്ള 1500 ചതുരശ്ര അടിയിൽ അത്രയും അടുത്ത് ജീവിക്കുമ്പോൾ അവർക്കെങ്ങനെ സാമൂഹിക അകലം പാലിക്കാനാവും? 
ഈ പ്രശ്നം സ്കൂളുകളിലും കാണാനാകും. യു. എൻ അഭയാർത്ഥി ഏജൻസി നടത്തുന്ന സ്കൂളുകളിൽ ക്ലാസിൽ അമ്പത് എന്ന ശരാശരിയിലാണ് വിദ്യാർത്ഥികളുടെ കണക്ക്. 
സർക്കാറിന്റെ കരുതൽ ക്വോറന്റൈൻ കാരണം ആ കുട്ടികളൊക്കെ ഇപ്പോൾ വീടുകളിലാണെന്നത് ക്യാമ്പകളിലെ ജനത്തിരക്ക് കൂടുതൽ മോശമാക്കുന്നു. 
ഇതിനൊക്കെ പുറമെയാണ് നിരന്തര യുദ്ധം മൂലം തകർന്ന് പോയ ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ. ഞങ്ങളുടെ ആകെയുള്ള ശുദ്ധീകരണ പ്ലാന്റിൽ നേരിട്ട് പ്രഹരമേൽക്കുന്നതും ദിനേനയുള്ള വൈദ്യുതി വിഛേദനവും (നിലവിൽ അത് ദിനേന പതിനാറ് മണിക്കൂർ ആണ്) മൂലം ഗസയിലെ കുടിവെള്ളത്തിന്റെ തൊണ്ണൂറ്റിഏഴ് ശതമാനവും മലിനവും കുടിക്കാൻ പറ്റാത്തതുമാണ്. ഫലമോ? ഇത്തരം ശുദ്ധീകരണ പ്ലാന്റുകളിലെ മാലിന്യം കടലിലേക്കും ഭൂഗർഭജലത്തിലേക്കും കിനിഞ്ഞിറങ്ങുന്നു. കുടിക്കാൻ ഞങ്ങളുടെ കുറഞ്ഞ ഫണ്ട് ഉപയോഗിച്ച് കുപ്പിവെള്ളം വാങ്ങേണ്ട ഗതിയാണ്, അതും ഇസ്രായേലിന്റടുത്ത് നിന്ന്. 
2017ലെ യൂനിസെഫ് റിപ്പോർട്ടനുസരിച്ച്, ഗസയിലെ പതിനൊന്ന് ശതമാനം വീടുകൾക്കും ആധുനിക കക്കൂസ് ഇല്ല. മുപ്പത് ശതമാനവും മാലിന്യ സംസ്കരണ ശൃംഖലയുമായി ബന്ധമില്ലാത്തവയാണ്. എഴുപത്തി അഞ്ച് ശതമാനവും വേസ്റ്റ് ഡിസ്പോസൽ മാർഗങ്ങളില്ലാത്തവയാണ്. അതേ സമയം ഒമ്പത് ശതമാനം വീടുകൾക്കും ബാത്ത് റൂം സിങ്കുകളില്ല, പതിനൊന്ന് ശതമാനത്തിനും അടുക്കളയിൽ സിങ്ക് ഇല്ല, പതിനേഴ് ശതമാനം വീടുകൾക്കും കുളിമുറി തന്നെയും ഇല്ല.

ഗസയിൽ ക്വോറന്റൈൻ എളുപ്പമല്ല.
അതേ സമയം, ജനത്തിരക്കിന് പുറമെ മുനമ്പിൽ കൊറോണ വൈറസ് വ്യാപനം സുഗമമാക്കുന്ന മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. ബത്ത്ലഹേമിൽ പലസ്തീൻ അതോറിറ്റി ചെയ്ത പോലെ നുഴഞ്ഞു കയറ്റ ഏരിയകൾ പോലീസിനെ ഉപയോഗിച്ച് വളയൽ ഗസയിൽ ബുദ്ധിമുട്ടാണ്.
ഭരണ സൗകര്യത്തിന് ഗസ മുനമ്പ് തെക്ക് വടക്കായി അഞ്ച് ഗവർണറേറ്റുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ഏരിയകൾക്കിടയിലെ ഗതാഗതം സലാഹുദ്ദീൻ റോഡിലൂടെയാണ്. ഒരു തീരദേശ പാതയും ഇസ്റായേൽ അതിർത്ഥിയോട് ചേർന്ന് ട്രക്കുകൾ ഉപയോഗിക്കുന്ന ഒരു അനൗദ്യോഗിക തെരുവുമാണത്. മുനമ്പിന്റെ ഒരു ഭാഗം മാത്രം ക്വോറന്റെൻ ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗസയിലെയും വെസ്റ്റ് ബാങ്കിലെയും രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലെ ഒരുമയില്ലായ്മയും ആശുപത്രികൾ കൃത്യമായി വീതിക്കപ്പെട്ടിട്ടില്ല എന്നതുമാണ്. രണ്ടര ലക്ഷം താമസക്കാരുണ്ടായിട്ട് കൂടി റാഫ സിറ്റിയിൽ ഒരൊറ്റ ആശുപത്രി പോലും ഇല്ലെന്നത് ഉദാഹരണം.

കഷ്ടപ്പെടുന്ന ആശുപത്രകൾ

ഗസ മുനമ്പിലെ ആശുപത്രികളുടെ ശേഷി സാധാരണ നിലയിൽ തന്നെ അപര്യാപ്തമാണ്. കൊറോണ കേസുകൾ കൈകാര്യം ചെയ്യാൻ ഒരുക്കിയ സർക്കാർ ആശുപത്രകളിലെ ബെഡുകളുടെ എണ്ണം രണ്ടായിരവും ദിനേനയുള്ള ഒക്കുപ്പൻസി തൊണ്ണൂറ് ശതമാനവുമാണ്. അത്ര തന്നെ പ്രധാനമാണ് കോവിഡ് രോഗികളുടെ ശ്വാസകോശത്തിന്റെ ജോലി ചെയ്ത് അവരുടെ ജീവൻ രക്ഷിക്കേണ്ട വെന്റിലേറ്ററുകളുടെ എണ്ണവും. പല സോഴ്സുകളും പല കണക്കുകൾ പറയുന്നുണ്ടെങ്കിലും, ലേക ആരോഗ്യ സംഘടനയുടെ ഫലസ്തീൻ മിഷൻ തലവൻ ജെറാൾസ് റോക്കൻഷോബിന്റെ വാക്കുകൾ പറയുന്നത് ഗസിയിൽ ആകെ 87 എണ്ണമേയൊള്ളൂവെന്നാണ്. അതെല്ലാം ഹൃദ്രോഗികൾക്കും മറ്റുമായി ഉപയോഗിക്കപ്പെടുന്നവയും. ഇന്ന് വരെ ഗസയിലേക്ക് കൂടുതൽ വെന്റിലേറ്ററുകൾ ഇസ്രായേൽ അനുവദിച്ചിട്ടില്ല. 2014ലെ യുദ്ധസമയത്ത് ഫലസ്ഥീനിലെ വീട്ടുകൾ ബോംബിട്ട് തകർക്കാനും തദ്ദേശീയരെ കൊല്ലാനും വന്ന രണ്ട് ഇസ്രായേൽ സൈനികരെയോ അവരുടെ അവശിഷ്ടങ്ങളേയോ ഹമാസ് വിട്ട് നൽകണമെന്നാണ് അവരുടെ ആവശ്യം. പുതുതായ മുനമ്പിലേക്ക് പ്രവേശിക്കുന്നവരെ ശക്തമായി ക്വോറന്റയ്ൻ ചെയ്യുക വഴി സാമൂഹ്യ വ്യാപനം തടയുക മാത്രമാണ് ഗസക്ക് ആകെയുള്ള പ്രതീക്ഷ. സ്കൂളുകൾ, ഹോട്ടലുകൾ, പ്രഥമ സുശ്രൂഷ കേന്ദ്രങ്ങൾ, വീടുകൾ എന്നിവിടങ്ങളിലായി ആരോഗ്യ മന്ത്രാലയം 27 ക്വോറന്റയ്ൻ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. അവിടെ പുറത്ത് നിന്ന്, പ്രത്യേകിച്ചും ഈജിപ്തിൽ നിന്ന്, വന്നവർക്കായി 1816 ബെഡുകളുണ്ട്. റാഫയിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ തുന്നക്കാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രാലയം പറയുന്നു. അടുത്ത വാരം അത് പ്രവർത്തിച്ച് തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
ആഴ്ചകൾ മുമ്പ് വരെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സാമഗ്രികൾ ഫലസ്തീനിൽ ഇല്ലായിരുന്നു. ആരോഗ്യ മന്ത്രാലയം പറയുന്നത് ലോക ആരോഗ്യ സംഘടന ഇസ്രായേലിനെ ടെസ്റ്റിങ്ങ് ഉപകരണങ്ങൾ നൽകാൻ നിർബന്ധിച്ചിട്ടുണ്ടെന്നാണ്. ഇത് വരെ എണ്ണൂറിലധികം പരിശോധനകൾ നടന്നു. അൽ ജസീറ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത് നിലവിൽ ഗസയിൽ രണ്ട് പരിശോധന സാമഗ്രികളുണ്ടെന്നാണ്. കൃത്യമായ കണക്ക് എന്തായിരുന്നാലും ഗസയിലാകെ കോവിഡ് പടർന്ന് പിടിച്ചാൽ ഒന്നോ രണ്ടോ ഉപകരണങ്ങൾ മതിയാകില്ല.
അതേ സമയം തന്നെ, ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വേണ്ട സുരക്ഷാ ഉപകരണങ്ങൾക്ക് വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. തദ്ഫലമായി വിലക്കയറ്റവും ഉണ്ട്. ഇസ്രായേലിന്റെ വിലക്ക് കാരണം സുരക്ഷാ ഉപകരണങ്ങളുടെയും മരുന്നിന്റെയും വിതരണത്തിൽ മുപ്പത് ശതമാനത്തോളം കുറവുണ്ടെന്നും കൊറോണ പ്രതിസന്ധി കാര്യങ്ങളെ ക്രമാതീതമായി വഷളാക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർ മുനീർ അൽ ബർശ് റിപ്പോർട്ട് ചെയ്യുന്നു.
വരാനിരിക്കുന്ന മഹാമാരിയെ ചെറുക്കാൻ പൊതുതാൽപര്യം ആദ്യമെ ഉണർന്നിരിക്കുന്നു. അതിനാൽ തന്നെ മിക്ക ഫാർമസികളിലും സ്റ്റോക്ക് തീർന്നിരിക്കുന്നു. മെഡിക്കൽ വസ്തുക്കളുടെ ചിലവ് വരുന്ന മറ്റൊരു കാര്യം പുറത്ത് നിന്ന് വരുന്നവരുടെ സ്ക്രീനിംങ്ങ് ആണ്. ഉദ്ദേശം 3000 ആളുകൾ ഇത് വരെ അങ്ങനെ വന്നവരുണ്ട്. 

കോവിഡ് മറയാക്കി ഇസ്രായേൽ
പ്രസിദ്ധമായ തെരുവുകൾ ഒഴിഞ്ഞ് കിടക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ഫലസ്തീനിലെ കാമ്പുകളെ പറ്റിയും അതിലെ 'ഫലഭൂഷ്ടമായ' ഇടവഴികളെ പറ്റിയും ആലോചിക്കുക. ആളുകളെ എവിടെ ഐസൊലേറ്റ് ചെയ്യും? ഒരു മുറിയിൽ ഏഴാൾ വീതം പങ്കിടുന്ന വീടുകളിലോ? അതും വെന്റിലേഷൻ ഇല്ലാതെ, കക്കൂസും മറ്റു സൗകര്യങ്ങളും ഇല്ലാതെ! ഇസ്രായേൽ പോലെയൊരു അധിനിവേശ ശക്തിയുടെ നിയന്ത്രണത്തിലായിരിക്കെ ഇത്തരമൊരു പ്രതിസന്ധി വരുമ്പോൾ മറ്റു രാജ്യങ്ങൾ എന്ത് ചെയ്യുമെന്നും സങ്കൽപിച്ച് നോക്കുക.
സത്യത്തിൽ, ഗസയും വെസ്റ്റ് ബാങ്കും സമുചിത കാലപരമായൊരു സ്രോതസ്സ് തയ്യാറാക്കാൻ പാടുപെടുമ്പോഴും ഇസ്രായേൽ ഞങ്ങളുടെ യുവാക്കളെ അറസ്റ്റ് ചെയ്യുന്നതും നഗരങ്ങൾ കീഴടക്കുന്നതും തുടരുന്നു. ബത്ത്സലേം എന്ന മനുഷ്യാവകാശ സംഘം പറയുന്നത് ഈ അഭൂതപൂർവ്വമായ ആരോഗ്യ പ്രതിസന്ധിക്കിടയിലും ഇസ്രായേൽ പോലീസ് ഫലസ്തീനികളെ ചീത്ത വിളിക്കുന്നതും കനത്ത ശിക്ഷാമുറകൾ നൽകുന്നതിലും ഒരു അയവും വരുത്തുന്നില്ലെന്നാണ്.
വെസ്റ്റ് ബാങ്കിലെ ഏരിയകൾക്കിടയിൽ പരിപൂർണ്ണമായ അടച്ചിടൽ ഇസ്രായേൽ സർക്കാർ അടുത്ത് പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ബാങ്കിന്റെയും ഇസ്രായേൽ നാടുകളുടെയും ഇടയിൽ സഞ്ചരിച്ചിരുന്ന തൊഴിലാളികളെ ചീത്ത പറയാനും തൊഴിൽ ഒഴിപ്പിക്കാനും ഇത് അവസരം ഒരുക്കി.
ലോകം മുഴുവൻ കോവിഡ് ആശുപത്രികളിലും പ്രതിരോധ പ്രവർത്തങ്ങളിലും ശ്രദ്ധയൂന്നുമ്പോൾ ആരെങ്കിലും ഗസയുടെ കാര്യം ശ്രദ്ധിക്കുന്നുണ്ടോ?

(https://wearenotnumbers.org/home/Story/Corona_takes_aim_at_Gaza_will_anyone_come_to_its_aid)
വിവർത്തനം: ജലീൽ അയ്യായ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : കോവിഡ് കാലത്ത് ഗസയുടെ ഭീതികൾ
കോവിഡ് കാലത്ത് ഗസയുടെ ഭീതികൾ
https://i2.wp.com/www.middleeastmonitor.com/wp-content/uploads/2020/03/20200319_2_41454015_53239593.jpg?resize=1200%2C800&quality=85&strip=all&ssl=1
Al Ihsan Online Magazine
https://www.alihsanonweb.in/2020/04/blog-post_16.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/04/blog-post_16.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content