ശാസ്ത്രത്തെക്കുറിച്ചുള്ള ഉയര്‍ന്ന ഉല്‍പാദന മൂല്യമുള്ള ടെലിവിഷന്‍ പ്രോഗ്രാമുകളുടേയും സെലിബ്രിറ്റി ശാസ്ത്രജ്ഞരുടെ ജനകീയതയുടേയും ഫലമായി, ശാസ്ത്രത്തോടുള്ള ജനങ്ങളുടെ താത്പര്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, മറുവശത്ത് ശാസ്ത്രത്തിന് നേരെയുള്ള പ്രത്യാക്രമണങ്ങള്‍ ശക്തമാണ്താനും. ഭരണകൂടത്തിലും പൊതുജനങ്ങളിലും കണ്ടുവരുന്ന ശാസ്ത്രവിരുദ്ധതയും എന്‍ലൈറ്റ്‌മെന്റ് പിരീഡിന് മുമ്പുണ്ടായിരുന്നത് പോലെയുള്ള, യാഥാസ്ഥിക ചിന്തകളും ശാസ്ത്രത്തിന് നേരെ സമൂഹത്തില്‍ ഒരു ഓളം സൃഷ്ടിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. പുതുതായി ഉണ്ടാവുന്ന ശാസ്ത്രത്തോടുള്ള താത്പര്യവും വര്‍ധിച്ചുവരുന്ന യാഥാസ്ഥിക ചിന്താ പ്രവണതകളും തമ്മില്‍ നടക്കുന്ന സംഘട്ടനം മനുഷ്യരാശിയെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമാണ്. ശാസ്ത്രത്തെ അതിന്റെ ശരിയായ സ്ഥാനത്തേക്ക് പുനസ്ഥാപിക്കുന്നതിനേക്കാള്‍ വലിയ ദൗത്യം ഇന്ന് മനുഷ്യരാശിക്കില്ല.
കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ ദശകങ്ങള്‍ ശാസ്ത്ര ലോകം കണ്ട ഏറ്റവും ഗംഭീരമായ ചില മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിരുന്നു. എല്ലാറ്റിനുമുപരി 1920കള്‍ ക്വാണ്ടം മെക്കാനിക്‌സ് കണ്ടുപിടിച്ച ദശകമാണ്. ഭൗതികശാസ്ത്രജ്ഞര്‍ ഏറ്റവും ആകര്‍ഷകമായ കണക്കുകള്‍ നിരത്തിയിരുന്ന കാലം, അപ്പോഴേക്കും ഐന്‍സ്റ്റീന്‍ കീർത്തി എല്ലായിടത്തും പരന്നിരുന്നു.
സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകിടന്നിരുന്ന ദരിദ്രസമൂഹങ്ങളുടെ വിമോചനത്തിനായുള്ള ഒരു സാര്‍വത്രിക പ്രത്യാശയെ ശാസ്ത്രം അഭിസംബോധന ചെയ്തപ്പോള്‍ അപകോളനീകരണത്തിലേക്ക് ലോകം അതിവേഗം മുന്നോട്ട് ചലിച്ചു. നെഹ്‌റു പറയുന്നുണ്ട്: ''പട്ടണി, ദാരിദ്ര്യം, ഭ്രാന്ത്, നിരക്ഷരത, അന്ധവിശ്വാസം, അനാചാരങ്ങള്‍ തുടങ്ങി ഒരു സമ്പന്ന രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നത് ശാസ്ത്രത്തിന് മാത്രമാണ്. ശാസ്ത്രത്തെ അവഗണിക്കാന്‍ ആര്‍ക്കാണ് കഴിയുക? ഓരോ ഘട്ടങ്ങളിലും നാം ശാസ്ത്രത്തിന്റെ സഹായം തേടാന്‍ നിര്‍ബന്ധിതരാവുന്നു. ഭാവി ശാസ്ത്രത്തിനും ശാസ്ത്രവുമായി ഇടപഴകുന്നവര്‍ക്കും അവകാശപ്പെട്ടതാണ്.
വാസ്തവത്തില്‍ ശാസ്ത്രം പുതുതായി മോചിപ്പിച്ച ലോകത്തിന് പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടായിരുന്നതിന്റെ പ്രധാനകാരണം വംശം, ലിംഗം, വര്‍ഗ്ഗം എന്നിവയുടെ വിവേചനമില്ലാതെ, ശാസ്ത്രം എല്ലാ ജനങ്ങളേയും ഒരുപോലെ കണ്ടുവെന്നുള്ളതാണ്. ശാസ്ത്രത്തിന്റെ ഈ സാര്‍വത്രികത മാനവികത ആഗ്രഹിക്കുന്നവരെയെല്ലാം ശാസ്ത്രത്തോടടുപ്പിച്ചു.
ക്ലിഫോര്‍ഡ് കോണറിന്റെ ''അമേരിക്കന്‍ ശാസ്ത്രത്തിന്റെ ദുരന്തം'' എന്ന കൃതിയുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടുവെന്ന പ്രധാനപ്പെട്ട ഒന്നാണ് ആദര്‍ശവാദം. അത് തികച്ചും നിഷ്‌കളങ്കമാണെന്ന് തന്നെ കരുതാം. ക്ലിഫോര്‍ഡ് കോണര്‍ ഈ ദുരന്തത്തെ ശാസ്ത്രത്തിന്റെ കോര്‍പ്പറേറ്റൈസേഷനുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. വിവിധ വ്യവസായങ്ങള്‍ക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗിച്ചതും ഭക്ഷണം, കൃഷി, ഫാര്‍മസി, പുകയില തുടങ്ങിയവയില്‍ അപകീര്‍ത്തികരമായ വഴി ശാസ്ത്രം കണ്ടെത്തിയത് തികച്ചും തെറ്റായ നടപടിയായെന്ന് കോണര്‍ വിലയിരുത്തുന്നു. കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കനുസൃതമായി ശാസ്ത്രീയ ഫലങ്ങളെ വളച്ചൊടിക്കുന്നതും കൈക്കൂലി വാങ്ങുന്നതും, പൊതുഗവേശഷണത്തിന്റെ സ്വകാര്യവത്കരണവുമെല്ലാം കോണറിന്റെ വിമര്‍ശനത്തിന് വിധേയമാവുന്നു.
അമേരിക്കന്‍ ശാസ്ത്രനയം സ്വകാര്യ വിപണിയേയും മുതലാളിത്ത കോര്‍പ്പറേറ്റുകളേയുമാണ് അനുകൂലിക്കുന്നതെന്നും പ്രത്യയശാസ്ത്രപരമായി മുതലളാത്തിത്തലേക്കാണ് അത് വളരുന്നതെന്നും സമൂഹം ശാസ്ത്രത്തിന്റെ പരിഗണനയിലുണ്ടാവുന്നില്ലെന്നും കോണര്‍ ശക്തമായി നിരീക്ഷിക്കുന്നു. ഇത് കാരണം ഒട്ടേറെ പ്രതിസന്ധികള്‍ സമൂഹത്തില്‍ ഉടലെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ന്യൂക്ലിയര്‍ ബോംബുകളും മിസൈലുകളും ഉപയോഗിച്ച് ജനങ്ങളെ പീഡിപ്പിക്കുന്നത് വരെയുള്ള ശാസ്ത്രത്തിന്റെ വിനാശകരമായ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കോണര്‍ അസാധാരണമായ ഈ അധാര്‍മ്മിക വ്യവഹാരങ്ങളെക്കുറിച്ച് ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കുന്നു. സൈനിക വ്യവസായിക സ്ഥാപനങ്ങള്‍ ശാസ്ത്രത്തെ യുദ്ധത്തിനായി ഉപയോഗിക്കുന്നത് അങ്ങെയറ്റം നിരാശാജനകമാണ്.
എന്ത് കൊണ്ടാണ് ശാസ്ത്രം മോശമാകുന്നതെന്ന ചോദ്യത്തിന് കോണര്‍ വളരെ ലളിതമായാണ് ഉത്തരം പറയുന്നത്. അതിന് ''ശാസ്ത്രത്തിന്റെ നാസിഫിക്കേഷന്‍'' എന്നതുള്‍പ്പെടെ ചരിത്രപരതയുള്ള ചില പ്രയോഗങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റില്‍ കോര്‍പ്പറേഷന്റെ സ്വാധീനം, ഗവര്‍ണ്‍മെന്റ്, അക്കാദമിയ, വ്യവസായം എന്നിവയുടെ സഹകരണത്തോടെ ബിഗ് സയന്‍സ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ശാസ്ത്രത്തിന്റെ സ്പിരിറ്റ് നഷ്ടപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.
അമേരിക്കന്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ പ്രാഥമിക ലക്ഷ്യം ആളുകളെ കൊല്ലാനുള്ള പുതിയതും കൂടുതല്‍ കാര്യക്ഷമവുമായ മാര്‍ഗ്ഗങ്ങള്‍ക്കായി തിരയലാണെന്നതാണ് അമേരിക്കന്‍ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ദുരന്തമെന്ന് കോണര്‍ വിലയിരുത്തുന്നു. സൃഷ്ടിപരവും നിര്‍മ്മാണാത്മകവുമായ എന്തെങ്കിലും ചെയ്യുന്നതിന് പകരം മനുഷ്യത്വരഹിതവും വിനാശകരവുമായ വിഭവങ്ങളാണ് അമേരിക്കന്‍ ശാസ്ത്രം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ഡോളറുകള്‍ ദാരിദ്രം, രോഗം, പരിസ്ഥിതി നാശം തുടങ്ങിയ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ മാറ്റിവെക്കുന്നതിന് പകരം സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്.
പ്രശ്‌നപരിഹാരത്തിനായി ലോകത്തെ ക്ഷണിച്ചുകൊണ്ടാണ് കോണര്‍ അവസാനിപ്പിക്കുന്നത്. അദ്ദേഹം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ അങ്ങേയറ്റം കേള്‍ക്കാന്‍ രസമുള്ളതും എന്നാല്‍ പ്രായോഗികമായി നടക്കാന്‍ വിദൂരസാധ്യതയുള്ളതുമാണ്. ശാസ്ത്രാധിഷ്ഠ വ്യവസായങ്ങളെ നൂറ് ശതമാനം നാഷണലൈസ് ചെയ്യുക, ശാസ്ത്രത്തിന്റെ ഗുണഫലങ്ങളുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും പബ്ലിക്ക്‌വത്കരിക്കുക, തുടങ്ങിയ അഭിപ്രായങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നു.
ശാസ്ത്രം പരമോന്നതമായി അധികാരം ചെലുത്തിയിരുന്ന ഒരു വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും, ആ രംഗത്ത് തനിക്ക് വലിയ പ്രത്യേക കഴിവുകളൊന്നുമില്ലായിരുന്നുവെങ്കിലും ശാസ്ത്രത്തെ ഓന്തോളജി, ചിന്താ രീതി എന്നിവ മാത്രമല്ല, ഒരു വിമോചനശക്തിയായും ബന്ധപ്പിക്കാവുന്ന ഒന്നാണെന്ന് താന്‍ എല്ലായിപ്പോഴും ആലോചിക്കാറുണ്ടെന്നും ക്ലിഫോര്‍ഡ് പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ പറഞ്ഞുവെക്കുന്നു.
ലത്തീഫ് പാലത്തുങ്കര കടപ്പാട്: countercurrents.org

COMMENTS