ഷർമൻ ജാക്സൺ :- ബ്ലാക്ക്‌ അമേരിക്കന്‍ വിമോചനവായനകള്‍

SHARE:

ലോകത്തിലെ പല കോണുകളിലുമുള്ള അധസ്ഥിത ജനവിഭാഗങ്ങളുടെ വർത്തമാനങ്ങള്‍ വ്യത്യസ്തതയോടെയും ആകർഷണീയതോടെയും മലയാളി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അദർ ബുക്സിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള പുസ്തകമാണ് എൻ. മുഹമ്മദ് ഖലീൽ രചിച്ച ഷർമൻ ജാക്സൺ. ഓസ്‌ഫോർഡ് പ്രസ്സിന്റെ  "Very Short Introductions" എന്ന പുസ്തകപരമ്പരയുടെ മട്ടും ഭാവവും Introducing Scholars എന്ന ഈ പുസ്തക സീരിസിനുമുണ്ട്. സ്പഷ്ടമായ അവതരണ ശൈലിയിൽ കേവലം നൂറിൽപരം പേജുകളിലൂടെ ഒരു പബ്ലിക് ഫിഗറിനെ പരിചയപ്പെടുത്തുകയാണ് ഖലീൽ ഈ പുസ്തകത്തിലൂടെ.


ഇസ്ലാമിക ധൈഷണിക ലോകെത്തെ സുപ്രധാനമായ പാരമ്പര്യ വൈഞ്ജാനിക ശാഖകളെ അടിസ്ഥാനപ്പെടുത്തി കറുത്തവരായ അമേരിക്കൻ വംശജർക്കിടയിൽ ബൗദ്ധികതലത്തിലും ആത്മീയതലത്തിലും ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സമകാലിക മുസ്‌ലിം പണ്ഡിതമുഖമാണ് ഷർമൻ ജാക്സൺ. അമേരിക്കൻ സമൂഹത്തിൽ നിലനിന്നിരുന്ന വംശീയവിവേചനങ്ങൾക്കും പൗരാവകാശ നിഷേധങ്ങൾക്കുമെതിരിൽ ബ്ലാക്ക് അമേരിക്കൻ മൂവ്മെന്റ് കൊടുമ്പിരികൊണ്ട ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ജാക്സൺ ജനിക്കുന്നത്. അത് കൊണ്ടുതന്നെ മാർട്ടിൻ ലൂതർ കിംഗ്, മാൽകം എക്സ്, കേഷ്യസ് അലി, എലിജാ മുഹമ്മദ് തുടങ്ങിയവർ മുന്നോട്ടുവെച്ച വിവിധ ചിന്താപദ്ധതികളുമായി സംവദിക്കാനും അവയെ സൂക്ഷ്മമായി പഠിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1990 -ൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ജാക്സൺ വിവിധ കോളേജുകളിലും മറ്റും അധ്യാപനം നടത്തിയ ശേഷം നിലവിൽ വംശീയത, മതം, അമേരിക്കൻ പഠനങ്ങൾ എന്നീ വിഭാഗത്തിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലി ചെയ്യുകയാണ്.


ജാക്സൺന്റെ ഇടപെടലുകൾ പ്രധാനമായും ജ്ഞാനോൽപാദനത്തിൽ ശ്രദ്ധയൂന്നിക്കൊണ്ടാണ്. അധികാരഘടനയും ജ്ഞാനോൽപാദന പ്രക്രിയയും തമ്മിലുള്ള പരസ്പര ബാന്ധവത്തെ കുറിച്ച് ഫുക്കോ മുതൽ ചോംസ്കി വരെ അടയാളപ്പെടുത്തിയിട്ടുണ്ട്. മാറുന്ന ലോക-സാമൂഹിക ക്രമത്തിൽ അധഃസ്ഥിത ജനസമൂഹങ്ങളുടെ മുന്നേറ്റത്തിനും അസ്തിത്വം അടയാളപ്പെടുത്താനും ഉതകുന്ന ശൈലിയാണ് ജാക്‌സൺ സ്വീകരിച്ചിട്ടുള്ളത്. ഒരു ബ്ലാക് അമേരിക്കൻ അക്കാദമിക് ബുദ്ധിജീവി എന്ന നിലയിൽ ശ്രദ്ധേയനായ ജാക്സൺ ആകെ അഞ്ചു ഗ്രന്ഥങ്ങളാണ് രചിച്ചിട്ടുള്ളത്. അവയുടെ രചനപശ്ചാത്തലം, അപഗ്രഥന ശൈലി ഒപ്പം കാലികപ്രസക്തിയും ചുരുങ്ങിയ വാക്കുകളിലൂടെ വായനക്കാരനു പകർന്നു നൽകുകയാണ് ഖലീൽ തന്റെ ഈ പുസ്തകത്തിലൂടെ.


ആദ്യ രണ്ടു  അധ്യായങ്ങളിലായി ജാക്‌സൺന്റെ Islam and the Black American: Looking Toward the Third Resurrection, Islam and the Black American തുടങ്ങിയ ഗ്രന്ഥങ്ങളിലെ ആശയപശ്ചാത്തലം വിശദമായി തന്നെ വിവരിക്കപ്പെടുന്നുണ്ട്. ബ്ലാക്ക് അമേരിക്കൻ മുസ്ലിം ജനതയുടെ ചരിത്രത്തെ മൂന്ന് പുനരുത്ഥാന (Resurrection) ങ്ങളിലൂടെയാണ് ജാക്സൺ  രേഖപ്പെടുത്തുന്നത്. 1934 മുതൽ 1975 വരെ നീണ്ടുനിന്ന എലിജാ മുഹമ്മദിന്റെ നേഷൻ ഓഫ് ഇസ്‌ലാമിന്റെ ആക്ടിവിസം, ശേഷം വാരിസുദീൻ മുഹമ്മദും ലൂയി ഫറാഖാനും കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ തുടങ്ങിയവയാണ് ആദ്യ രണ്ടു ഘട്ടങ്ങൾ. മൂന്നാം പുനരുത്ഥാന (Third Resurrection) മായി അദ്ദേഹം കാണുന്നത് ബ്ലാക് അമേരിക്കൻ മുസ്‌ലിംകളുടെ ആത്മീയതയിലൂന്നിയ ബൗദ്ധിക വളർച്ചെയെയാണ്. അസ്തിത്വത്തിലൂന്നിയ ആക്ടിവിസ്റ്റ്‌ പദ്ധതികളിൽ നിന്നും മാറി ബഹുസ്വരതയിലൂന്നിയ സാർവ്വലൗകിക ഇടപെടലുകളെയാണ് മൂന്നാം പുനരുത്ഥാനത്തിന്റെ പ്രത്യേകതയായി ജാക്സൺ കാണുന്നത്. പോസ്റ്റ് 9/11 ഇസ്ലാമോഫോബിക് കാലത്ത് ഇത്തരത്തിലുള്ള ഒരു സമീപനത്തിന് പ്രസക്തിയേറെയാണ്.


അമേരിക്കൻ പ്രൊഫസറായിരുന്ന വില്യം ആർ ജോൺസിന്റെ "ദൈവം വംശീയവാദി" ആണെന്ന ആദർശത്തെ നിശിതമായി പഠനവിധേയമാക്കികൊണ്ടാണ് ജാക്സൺ ക്രൈസ്തവ കേന്ദ്രീകൃത ബ്ലാക് അമേരിക്കൻ ദൈവശാസ്ത്ര വ്യവഹാരങ്ങളിലെ അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുന്നത്. അതിനായി അദ്ദേഹം നിദാനമാക്കിയത്  ഇസ്‌ലാമിലെ പാരമ്പര്യ വിജ്ഞാനശാഖയിലെ വിശ്വാസ ശാസ്ത്ര (അഖീദ) ങ്ങളെയാണ്. അശ്അരി, മാതുരീതി, ഹമ്പലി തുടങ്ങി ക്ലാസ്സിക്കൽ ഇസ്‌ലാമിക് കാലഘട്ടത്തിൽ രൂപപ്പെട്ടുവന്ന യുക്തി-തത്വചിന്ത സമ്പുഷ്ടമായ വിശ്വാസശാസ്ത്രത്തെ ആധുനിക ലോകത്തിനു വിശിഷ്യാ പാശ്ചാത്യ സമൂഹത്തിന് സരസമായ ശൈലിയിൽ പകർന്നു കൊടുക്കുകകൂടി ചെയ്യുന്നുണ്ട് ഈ പണ്ഡിതൻ.


ഇസ്‌ലാമിക വൈഞ്ജാനിക ലോകത്തെ കുലപതി ഇമാം ഗസാലി (റ ) യുടെ "ഫൈസലുത്തഫ്'രീഖ  ബൈനൽ ഇസ്‌ലാമി വസ്സന്ദഖ" എന്ന ചെറുകൃതിയെ അടിസ്ഥാനപ്പെടുത്തി ജാക്സൺ രചിച്ച On the Boundaries of Theological Tolerance in Islam എന്ന ഗ്രന്ഥത്തെകുറിച്ചാണ് മൂന്നാം അധ്യായത്തിൽ സംവദിക്കപ്പെടുന്നത്. വിശ്വാസ ശാസ്ത്രത്തിലെ സാങ്കേതിക പദങ്ങളെ വിശാലമായ അർത്ഥത്തിൽ നിർവചിച്ചുകൊണ്ടു വിശ്വാസ സമൂഹത്തിലെ വൈവിധ്യങ്ങളെ ഉൾകൊള്ളാനുള്ള ഇമാം ഗസാലിയുടെ ഉപദേശ നിർദ്ദേശങ്ങളാണ് പ്രസ്തുത ഗ്രന്ഥത്തിന് നിദാനം. അതുവഴി പാശ്ചാത്യ-പൗരസ്ത്യ ഭേദമന്യേ നവ മുസ്‌ലിം സമൂഹങ്ങളിൽ കാണപ്പെടുന്ന തക്ഫീർ (അവിശ്വാസം ആരോപിക്കൽ ) പ്രവണതയെ നിരുത്സാഹപ്പെടുത്താനുള്ള ജിഹ്വ കൂടി ജാക്‌സൺ നൽകുന്നുണ്ട്.


നാലാം അധ്യായത്തിൽ ജാക്‌സൺന്റെ ഏറെ ശ്രേദ്ധേയമായ Sufism for non Sufis എന്ന ഗ്രന്ഥത്തെയാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി ആത്മസംസ്കരണ വിജ്ഞാനശാഖ (തസവ്വുഫ്) യിലെ അഗ്രഗണ്യനും ശാദുലി ത്വരീഖത്തിെന്റെ പണ്ഡിതനുമായിരുന്ന താജുദ്ധീൻ അബുൽ അബ്ബാസ് അഹമദ് ബ്നു അതാഇല്ലാഹ് അസ്സിക്കന്ദരിയുടെ താജുൽ അറൂസ് എന്ന ഗ്രന്ഥത്തെ പരിഭാഷപ്പെടുത്തുകയാണ് ജാക്സൺ ചെയ്തത്. ഇതുവഴി ആധുനിക ലോകം പലപ്പോഴും സങ്കീർണ്ണതയോടെയും ആശയ ദൗർഭല്യതയോടെയും സമീപിക്കുന്ന സൂഫിസത്തെ അതിന്റെ യഥാർത്ഥ ഉത്ഭവകേന്ദ്രങ്ങളിൽ നിന്ന് തന്നെ കാലിക ലോകത്തിനു സംവേദനയോഗ്യമാക്കുകയാണ് ജാക്സൺ ചെയ്യുന്നത്. ഒരുപാട് പണ്ഡിതന്മാരിലൂടെയും ഗ്രന്ഥങ്ങളിലൂടെയും വികാസം പ്രാപിച്ച തസവ്വുഫ് വിജ്ഞാനശാഖയിൽ നിന്നും അതാഇലാഹ് അസ്സിക്കന്ദരിയുടെ ഗ്രന്ഥത്തെ തെരെഞ്ഞെടുക്കുവാനുള്ള കാരണം അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ആത്മസംസ്കരണപാതയുടെ മിതത്വം കൊണ്ടായിരുന്നു എന്ന് രേഖപ്പെടുത്തുന്നുണ്ട് ജാക്സൺ.


പ്രശസ്ത ഈജിപ്ത്യൻ നിയമചിന്തകനും പണ്ഡിതനുമായിരുന്ന ഷിഹാബുദ്ധീനുൽ ഖറാഫിയുടെ ചിന്തകളെ അപഗ്രഥിച്ചു ജാക്സൺ എഴുതിയ Islamic Law and State: Constitutional Jurisprudence of Shihab Din Alqarafi എന്ന ഗ്രന്ഥചർച്ചയാണ് അവസാന അധ്യായത്തിൽ. കോളനിയാനന്തര ലോകത്ത്‌ പ്രത്യേകിച്ച് രാഷ്ട്ര-ദേശങ്ങളുടെ ആവിർഭാവത്തോടെ ഇസ്‌ലാമിക സമൂഹങ്ങളിൽ വന്നുഭവിച്ചിട്ടുള്ള ചോദ്യങ്ങൾക്കും ആശയകുഴപ്പങ്ങൾക്കുമുള്ള ഉത്തരങ്ങൾ തേടുന്ന ശൈലിയിലാണ് തന്റെ ആദ്യകൃതിയെ ജാക്‌സൺ അവതരിപ്പിക്കുന്നത്.


ഇസ്ലാമിക വൈജ്ഞാനിക ചരിത്രത്തിലെ പ്രതിഭകളുടെ അമൂല്യഗ്രന്ഥങ്ങളെയും ചിന്തകളെയുമാണ് ജാക്‌സൺ താൻ പ്രതിനിധീകരിക്കുന്ന ബ്ലാക്ക് അമേരിക്കൻ സമൂഹത്തിനു സമർപ്പിക്കുന്നത്. ഇതുവഴി ബ്ലാക്ക് അമേരിക്കൻ ജനതക്ക് വിശിഷ്യാ മുസ്‌ലിം സമൂഹത്തിനും സാധ്യമാവുന്ന വിമോചനപദ്ധതിയാണ് ജാക്‌സൺ വിഭാവനം ചെയ്യുന്നത്. പാരമ്പര്യ സുന്നി വിജ്ഞാന ശാഖയിലൂന്നികൊണ്ടുള്ള ജാക്‌സന്റെ ബൃഹത്തായ രചനകളുടെ തനിമ ഒട്ടും ചോർന്നു പോവാതെ മലയാള വായനക്കാരന് പകർന്നു നൽകുവാനാണ്‌ ഖലീൽ തന്റെ ആദ്യ പുസ്തക രചനയിലൂടെ ശ്രമിച്ചിട്ടുള്ളത്. അതിനായി കേരളപരിസരത്തുതന്നെ പരിചിതമായിട്ടുള്ള വൈജ്ഞാനിക  പ്രതിഭകളെയും ഗ്രന്ഥങ്ങളെയും മറ്റു സമാന ചിന്തകളെയും നന്നായി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. ശുദ്ധമായ മലയാള ശൈലിയിൽ തനിമയത്വത്തോടെ രചിക്കപ്പെട്ട ഈ പുസ്തകം തീർച്ചയായും വിഞ്ജാനകുതുകികളെ ഏറെ ആകർഷിക്കുന്നതാണെന്നു നിസ്സംശയം പറയാനാകും  

Mohammed Jansher Khan

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഷർമൻ ജാക്സൺ :- ബ്ലാക്ക്‌ അമേരിക്കന്‍ വിമോചനവായനകള്‍
ഷർമൻ ജാക്സൺ :- ബ്ലാക്ക്‌ അമേരിക്കന്‍ വിമോചനവായനകള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzk1q4oSRs6C0hakPsV30P065YZLQMpmQgS9n_3IydjUL9ciy4S-O6Qf-pL4MRRKwxdrYJwaGsh5RuQs_0hvY5rwLynd3ZEVJ8yQkKjFBS0H6Lq0BoFZ6vuTMWxEg3kllYyKKdRU2KAw8q/s640/shermon.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzk1q4oSRs6C0hakPsV30P065YZLQMpmQgS9n_3IydjUL9ciy4S-O6Qf-pL4MRRKwxdrYJwaGsh5RuQs_0hvY5rwLynd3ZEVJ8yQkKjFBS0H6Lq0BoFZ6vuTMWxEg3kllYyKKdRU2KAw8q/s72-c/shermon.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/04/blog-post_28.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/04/blog-post_28.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content