1927 കാലം, സഊദി അറേബ്യ എന്ന രാജ്യത്തിന്റെ ശൈശവദശ, അബ്ദുൽ അസീസ് രാജാവ് നജ്ദിലെ പണ്ഡിതൻന്മാരുമായി കൂടിയാലോചിച്ച് പുതിയ ഭരണപരിഷ്കാരങ്ങൾ കൊണ്ടു വന്നു തുടങ്ങിയ വേള, അനിസ്ലാമികം എന്ന് വിധിച്ചു കൊണ്ട് വീണ്ടും നിരവധി ചരിത്രാവശിഷ്ടങ്ങൾ നാമാവശേഷമാക്കാൻ ഭരണകൂടത്തെ നജ്ദിയൻ പണ്ഡിതർ രാജാവിനെ പ്രോത്സാഹിപ്പിച്ചു. മദീന യിലെ വിഖ്യാതമായ പച്ചഖുബ്ബയായിരുന്നു അടുത്ത ലക്ഷ്യം. നിരവധി ഹദീസുകൾ തെളിവുദ്ധരിച്ചു കൊണ്ട് ഖബറിന്മേൽ ഉള്ള നിർമ്മിതികൾ ഏതായാലും തകർക്കപ്പെടണം എന്ന നിലപാട് പണ്ഡിതന്മാർ രാജാവിനെ ബോധ്യപ്പെടുത്തി. ഇത് കേവലം ഒരു രാഷ്ട്രത്തെ സംബന്ധിക്കുന്ന തീരുമാനമല്ല, ആഘോള മുസ്ലിം സമുദായത്തെ വൈകാരികമായി ബാധിക്കുന്ന ഒന്നാണ് എന്ന തിരിച്ചറിവിൽ അബ്ദുൽ അസീസ് രാജാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പണ്ഡിതരെ വിളിച്ചു കൊണ്ട് അഭിപ്രായമാരാഞ്ഞു. ഈ വിഷയ സംബന്ധമായി ഇന്ത്യയിലെ പണ്ഡിതരുമായും നജ്ദിയൻ പണ്ഡിതരുടെ സാന്നിധ്യത്തിൽ അദ്ദേഹം ദീർഘനേരം ചർച്ച നടത്തി. ആ സംഘത്തെ നയിച്ചിരുന്ന മഹാനായ മനുഷ്യന് രാജാവ് നിലപാട് വ്യക്തമാക്കാൻ അവസരം നൽകി, രണ്ടു മണിക്കൂറിലേറെ നേരം ആ മഹാനുഭാവൻ നടത്തിയ പ്രഭാഷണം അവസാനിച്ച ഉടൻ ആ പണ്ഡിത വര്യനെ ആശ്ലേഷിക്കുകയും ചെയ്തു. ഒരു പുനരാലോചനയോ തുടർ ചർച്ചയോ വേണ്ടതില്ലാത്ത വിധം രാജാവ് പച്ച ഖുബ്ബ യഥാസ്ഥാനത്ത് നിലനിർത്തുന്നതാണ് എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഹദീസ്, കർമ്മ ശാസ്ത്ര, ചരിത്ര ഗ്രന്ഥങ്ങളെയെല്ലാം പരാമർശിച്ചു കൊണ്ട് വിഖ്യാതമായ ആ പ്രഭാഷണം നടത്തിയത് ദാറുൽ ഉലൂം ദേവ്ബന്ധി ന്റെ തലവനായ അല്ലാമാ ഷബീർ അഹമ്മദ് ഉസ്മാനി എന്ന മഹാജ്ഞാനി ആയിരുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡം ഇസ്ലാമിക ലോകത്തിന് സംഭാവന ചെയ്ത മഹാരഥന്മാരിൽ ആഗ്രഗണ്യനാണ് അല്ലാമാ ഷബീർ അഹമ്മദ് ഉസ്മാനി. വിഖ്യാതനായ സൂഫി വര്യനും ഹദീസ് പണ്ഡിതനും ഗ്രന്ഥ്രകാരനും പ്രഭാഷകനും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം, ഒരു പക്ഷെ ഇന്ത്യാ ചരിത്രത്തെ ഏറ്റവും നിർണായകമായി സ്വാധീനിച്ച നിലപാടുകൾ എടുത്ത മുസ്‌ലിം പണ്ഡിതൻ മാറ്റാരുമായിരിക്കില്ല, രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള നിലപാടുകൾ അല്ലാമാ ഷബീർ അഹമ്മദിൽ നിന്നായിരുന്നു മുഹമ്മദലി ജിന്ന കൈക്കൊണ്ടത്. ജിന്നക്കൊപ്പം തന്നെ അയൽ രാജ്യം ആദരിക്കുന്ന പ്രധാന വ്യക്തിത്വമാണ് ഷബീർ അഹമ്മദ് ഉസ്മാനി.
1887 ൽ സ്വതന്ത്ര പൂർവ്വ ഇന്ത്യയിൽ ഉത്തർ പ്രദേശിലായിരുന്നു ജനനം. മൂന്നാം ഖലീഫ ഉസ്മാൻ (റ) ന്റെ സന്താന പരമ്പരയിൽ പെട്ട
ഫസലുൽ ഹഖ് ഉസ്മാനി ആയിരുന്നു പിതാവ്. സമർത്ഥനായ വിദ്യാർത്ഥി ആയിരുന്ന ഷബീർ അഹമ്മദ് പ്രാഥമിക പഠനത്തിന് ശേഷം ദാറുൽ ഉലൂമിൽ പ്രവേശനം നേടുകയും വളരെ വേഗത്തിൽ തന്നെ അവിടെ പഠനം പൂർത്തിയാക്കുകയും ചെയ്തു. ശൈഖുൽ ഹിന്ദ് മൗലാന മഹ്മൂദുൽ ഹസൻ ദയൂബന്ധി ആയിരുന്നു പ്രധാന ഗുരുനാഥൻ, ആത്മീയ സരണിയിൽ ശൈഖുൽ ഹിന്ദുമായി ബൈഅത്ത് ചെയ്യുകയും അവിടുത്തെ ഖിലാഫത്ത് കാരസ്ഥമാക്കുകയും ചെയ്ത ശേഷം ദാറുൽ ഉലൂമിൽ തന്നെ അധ്യാപകനായി സേവനമാരംഭിച്ചു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഗുരു ശൈഖ് മഹ്മൂദുൽ ഹസൻ ഒളിവിൽ കഴിഞ്ഞപ്പോൾ ദാറുൽ ഉലൂമിന്റെ പ്രധാന ഉത്തരവാദിത്തം അല്ലാമാ ഷബീർ അഹമ്മദ് ഉസ്മാനി യിൽ വന്നു ചേർന്നു. ഇക്കാലയാളവിലാണ് സഊദി യിൽ നിന്ന് ക്ഷണമുണ്ടാകുകയും ഇന്ത്യയിൽ നിന്നുള്ള പണ്ഡിത സംഘത്തിന്റെ തലവനായി അബ്ദുൽ അസീസ് രാജാവുമായി ചർച്ച നടത്തുകയും ചെയ്തത്.
തുടർന്ന് ദയൂബന്ദിൽ നിന്ന് ഗുജറാത്തിലെ ദാബേലിൽ ജാമിയ്യഃ ഇസ്ളാമിയ്യഃയിലേക്ക് അധ്യാപനക്കളരി മാറ്റുകയും ഗ്രന്ഥ രചനകൾ ആരംഭിക്കുകയും ചെയ്തു. തന്റെ വന്ദ്യഗുരു ശൈഖുൽ ഹിന്ദ് അല്ലാമാ മഹ്മൂദുൽ ഹസൻ, ശൈഖ് ഹുസ്സൈൻ അഹമ്മദ് മദനി എന്നിവർക്കൊപ്പം ജാമിയ മില്ലിയ ഇസ്ലാമിയ യുടെ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ച അല്ലാമാ ഉസ്മാനി സർവ്വകലാശാലയുടെ സ്ഥാപക കമ്മറ്റി അംഗമാണ്.
പണ്ഡിതോചിതമായ രീതിയിൽ തന്റെ വിഖ്യാതമായ തൂലിക ചലിപ്പിച്ചു എന്നതും ശൈഖ് ഉസ്മാനിയുടെ കേളി ഉയർത്തി,
തന്റെ ഗുരു ശൈഖുൽ ഹിന്ദ് മഹ്മൂദുൽ ഹസൻ ആരംഭിച്ച ഖുർആൻ വ്യാഖ്യാനം തഫ്സീറെ ഉസ്മാനി എന്ന പേരിൽ പൂർത്തീകരിച്ചതാണ് അല്ലാമാ ഷബീർ അഹമ്മദിന്റെ ഏറ്റവും വലിയ സംഭാവനയായി ഗണിക്കപ്പെടുന്നത്. ഈ വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ ആദ്യ മൂന്ന് വാല്യങ്ങൾ ശൈഖുൽ ഹിന്ദും തുടർ വാല്യങ്ങൾ അല്ലാമാ ഷബീർ അഹമ്മദുമാണ് പൂർത്തീകരിച്ചത്. മുസ്ലിം ലോകത്ത് ഏറെ സ്വീകരിക്കപ്പെട്ട ഈ ഗ്രന്ഥം അല്ലാമ യുടെ പ്രസിദ്ധി ഏറെ ഉയർത്തി. സ്വഹീഹ് മുസ്ലിമിന്റെ വിഖ്യാത വ്യാഖ്യാനമായി ലോകം ഗണിക്കുന്ന "ഫത്ഹുൽ മുൽഹിം" അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവിയെടുത്തതാണ്. 1921ൽ അദ്ദേഹം രചിച്ച "തർക്കെ മുവാലാത്ത് ഫീ മുഫസ്സലെ തബ്‌സീറ" എന്ന ലഘുകൃതി മുസ്ലിം പണ്ഡിതരോടും സമൂഹത്തോടും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാട്ടത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു. ഇത് ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ പ്രചോദിപ്പിക്കാൻ ഇത് വലിയൊരു ഘടകമായി മാറി.
സജീവ രാഷ്ട്രീയ പ്രശ്നങ്ങളിലിൽ ഇടപെട്ടിരുന്ന ദയൂബന്ധി പണ്ഡിതന്മാരിൽ മുൻ നിരയിൽ തന്നെയായിരുന്നു അല്ലാമാ ഷബീർ അഹമ്മദ് ഉസ്മാനി. ദേശീയ പ്രസ്ഥാനത്തോട് ചേർന്ന് കൊണ്ട് തന്നെയായിരുന്നു അല്ലാമയുടെയും രാഷ്ട്രീയ നിലപാട്. ദയൂബന്ദ് ദാറുൽ ഉലൂമിലെ പണ്ഡിതന്മാരിൽ ഭൂരിഭാഗവും ആ നിലപാടിൽ തുടർന്നപ്പോൾ 1944 ൽ അല്ലാമാ ഷബീർ അഹമ്മദ് ഉസ്മാനി മുസ്ലിം ലീഗിൽ ചേരുകയും ചരിത്ര പരമായ ഒരു വഴിത്തിരിവാക്കുകയും ചെയ്തു. ദയൂബന്ധിലെ മുഖ്യധാരാ പണ്ഡിത സമൂഹം സ്വാഭാവികമായും അല്ലാമാ ഉസ്മാനി യുടെ രാഷ്ട്രീയ നിലപാടിന് എതിരായിരുന്നു. തന്റെ സതീർത്ഥ്യനായ ശൈഖുൽ ഇസ്ലാം സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി ഈ നിലപാടിനെതിരെ തൂലിക ചലിപ്പിക്കുകയും വ്യക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എങ്കിലും ഇവർ തമ്മിലുള്ള ആദരവിനും ബഹുമാനത്തിനും ഇത് മങ്ങലേല്പിച്ചില്ല എന്നതാണ് പ്രസക്തം. തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ 1945 ൽ
ജംഇയ്യത്തെ ഉലമാ ഏ ഹിന്ദ് വിട്ട അദ്ദേഹം ജംഇയ്യത്തെ ഉലമാ ഏ ഇസ്ലാമി എന്ന സംഘടന രൂപീകരിച്ചു. മരണം വരെ അതിന്റെ അധ്യക്ഷനായിരുന്നു. ഇന്ന് പാകിസ്ഥാനിലെ ഏറ്റവും പ്രബലമായ പണ്ഡിത സംഘമാണ് ഇത്.
ജിന്നാ സാഹിബ് കൈക്കൊള്ളുന്ന പല തീരുമാനങ്ങളുടെ പിന്നിലും അല്ലാമാ ഉസ്മാനി യുടെ കരങ്ങളായിരുന്നു.
പുതിയ രാഷ്ട്ര രൂപീകരണത്തിന് ശേഷം ഭരണഘടനയും അനുബന്ധ കാര്യങ്ങളുമെല്ലാം എല്ലാം ഷബീർ അഹമ്മദ് ഉസ്മാനിയുടെ നേതൃത്വത്തിലായിരുന്നു പുരോഗമിച്ചത്. ആദ്യമായി അയൽ രാജ്യത്തെ ദേശീയ പതാക ഉയർത്തിയതും മൗലാന ഷബീർ അഹമ്മദ് ഉസ്മാനി തന്നെ. 1948 ൽ മുഹമ്മദലി ജിന്ന മരണപ്പെട്ടപ്പോൾ ജനാസ നമസ്കാരത്തിന് നേതൃത്വം നൽകിയതും ശൈഖ് ഷബീർ അഹമ്മദ് ഉസ്മാനി തന്നെ.
പാകിസ്ഥാൻ നിയമനിർമ്മാണ സഭയിൽ അംഗമായിരുന്ന അല്ലാമാ ഉസ്മാനി 1949 ഇഹലോകം വെടിയുകയും കറാച്ചിയിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു.
മമ്മൂട്ടി അഞ്ചുകുന്ന്

COMMENTS