മൗലിദും പ്ലെസിബോ ഇഫക്ടും ഒരു സമകാലിക-താരതമ്യ വായന

SHARE:

മസ്തിഷ്‌കത്തിലെ തോന്നലുകളും, അവ ശരീരവുമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ചില സങ്കീര്‍ണ്ണതകളും നിറഞ്ഞ ഒരു പ്രത്യേക പ്രതിഭാസമാണ് പ്ലെസിബോ. രോഗം അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ സുഖപ്പെടുമെന്നുള്ള പ്രതീക്ഷയാണ് പ്രതിഭാസത്തിനു പിന്നിലുള്ള യുക്തി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൃഢവിശ്വാസമാണ് രോഗമുക്തിയെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകം. 1955ല്‍ ഹെന്‍ റി കെ ബീച്ചര്‍ തന്റെ ദ പവര്‍ഫുള്‍ പ്ലെസിബോ എന്ന ഗവേഷണത്തിലാണ് പ്ലസിബോ ഇഫക്റ്റ് ഒരു ചികിത്സാ രീതിയായി തന്നെ നിര്‍വ്വഹിക്കാമെന്ന് മനസ്സിലാക്കിയെടുക്കുന്നത്. ഏകദേശം 35 ശതമാനം ജനങ്ങളില്‍ ഇതിന്റെ പരിണിത ഫലം കാണാന്‍ സാധിച്ചുവെന്നും ബീച്ചര്‍ പറയുന്നു.

പ്ലെസിബോ (Placebo) സ്വാധീനത്തിന് പല ശാരീരിക, മാനസിക സമ്മര്‍ദ്ധങ്ങളെ പരിഹാരോന്മുഗമായി മാറ്റാൻക്കഴിഞ്ഞിട്ടുണ്ടെന്ന് മെഡിക്കല്‍ സയന്‍സ് രംഗത്തെ നിരവധി വിദഗ്ദര്‍ പോലും അംഗീകരിച്ചു പോരുന്ന വാസ്തവമാണ്. ശുപാപ്തി ചിന്തയേക്കാള്‍ (Positive Thinking) ഒരു പടി കടന്ന്, ശരീരത്തെയും ബുദ്ധിയെയും ഒരുപോലെ നിയന്ത്രിക്കാനുള്ള പ്രത്യേക ശക്തി ഇവയ്ക്കുണ്ടെന്നും ഹാര്‍വാര്‍ഡ് അഫിലിയേറ്റഡ് മെഡിക്കല്‍ സെന്ററായ ബേത്ത് ഇസ്റാഈല്‍ ഡീക്കോണസ് (Beth Israel Deaconess) എന്ന സ്ഥാപനത്തിലെ പ്രധാനിയായ പ്രൊഫ. ടെഡ് കാപ്ച്യൂകിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, അത്തരം പ്ലെസിബോകള്‍ക്ക് സമ്മര്‍ദ്ധ സംബന്ധിയായ (Stress - related) രോഗങ്ങള്‍ക്കും അര്‍ബുദ ചികിത്സങ്ങള്‍ക്കും നന്നായി ഫലപ്രദമായവയാകാനും, ചികിത്സയെന്നതിലുപരി നല്ല ഫീലിങ്ങുകള്‍ സൃഷ്ടിക്കുവാനും സാധിക്കുമെന്ന്  കാപ്ച്യൂക് പറഞ്ഞുവെക്കുന്നുണ്ട്.
ശാസ്ത്രീയ, അക്കാദമിക മൂലകങ്ങളെ സജീവമാക്കിക്കൊണ്ടിരിക്കുന്ന ഇത്തരം വ്യവഹാരങ്ങളോടൊപ്പം (Discourses) കൂട്ടിവായിക്കേണ്ട ദേശാന്തരഗമന സംസ്‌കാരിക ഇടപെടലുകള്‍ വഴി വന്നുചേര്‍ന്ന മൂല്യ സംഹിതകളുണ്ട്. അവ ഒരു ദേശത്തിന്റെ ശാരീരികവും മാനസികവുമായ പ്രവണതകളെയും സമ്മര്‍ദ്ധങ്ങളെയും പ്രതിസന്ധികളെയും നിര്‍വ്വചിക്കുന്നതും, അതിന് ബാഹ്യാന്തരിക പരിഹാരക്രിയകള്‍ രൂപപ്പെടുത്തിയെടുക്കുന്നതും വിവിധ മാനങ്ങളിലൂടെ വീക്ഷിക്കുന്നതിന് ശ്രമകരമായി തോന്നുന്നു. ഇത്തരം പരിഹാരിക മൂല്യസംഹിതകളെ മലബാറിലെ പല ദിക്കുകളിലും ഇന്നും താത്പര്യത്തോടെ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് പൈതൃകവും (Legacy) സാമൂഹികതയും തമ്മിലുള്ള അഭേദ്യ ബന്ധമാണ്. ഈ ബന്ധത്തില്‍ അധിഷ്ഠിതമായ സാംസ്‌കാരിക വിനിമയവും പാരായണ തനിമയുമാണ് ഈ ദേശങ്ങളെ സമ്പമാക്കുന്നത്. താനൂരിലും സമീപ പ്രദേശങ്ങളിലും ഇന്നും നടന്നു വരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള നാട്ടുമൗലിദും, മഖ്ദൂമി പാരമ്പര്യത്തിന്റെ മന്‍ഖൂസ് മൗലിദും ഈയൊരു ബന്ധത്തിന്റെ ഉദാഹരങ്ങളാണ്. ഈ പാരമ്പര്യ-മത സാഹിത്യ രൂപങ്ങളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ചരിത്രപരമായി വര്‍ത്തിച്ച ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ആ പ്രദേശങ്ങള്‍ പ്രകൃത്യാ നേരിട്ട പ്രതിസന്ധിയില്‍ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങളുടെ ഫലമായിരുന്നു ഈ രചനകളൊക്കെ. ഇടക്കിടെ പ്രത്യക്ഷമാകുന്ന തീപിടുത്തത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയായിരുന്നു താനൂരിലെ നാട്ടുമൗലിദ് സാംസ്‌കാരിക രീതി ഹാശിം തങ്ങളെപ്പോലെയുള്ളവരുടെ നിര്‍ദേശ പ്രകാരം നിലനിര്‍ത്തുന്നതിന് ഹേതുവായത്. മന്‍ഖൂസ് മൗലിദെന്ന പ്രവാചക പ്രകീത്തനത്തിന്റെ രചനക്ക് സൈനുദ്ധീന്‍ മഖ്ദൂ(റ)നെ പ്രേരിപ്പിച്ചത് പൊന്നാനിയില്‍ ഒരുകാലത്ത് സര്‍വ്വവ്യാപിയായിരുന്ന പ്ലേഗ് എന്ന മഹാമാരിയുടെ തീക്ഷ്ണ യാഥാര്‍ത്ഥ്യമായിരുന്ന.

ഇവയുടെയൊക്കെ പരിഹാര പരിസരങ്ങളില്‍ അന്തര്‍ലീനമായത് ഒരുതരം പ്ലെസിബോ ഇഫക്ടാണ്. ടെഡ് കാപ്ച്യൂക്ക് പരിചയപ്പെടുത്തുന്ന ഈ പ്രതിഭാസത്തിന് പ്രാധാന്യമര്‍ഹിക്കുന്നത് മനശാസ്ത്രപരമായ ശമനാനുഭവങ്ങളെ ഉണ്ടാക്കിയെടുക്കുന്നിടത്താണ്. ഇവ്വിഷയകമായി അമേരിക്കന്‍ ബയോളജിസ്റ്റായ ബ്രൂസ് ലിപ്റ്റൻ തന്റെ ദി ബയോളജി ഓഫ് ദി ബിലീഫ് എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നത് അവബോധ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയാ പ്രതിഫലിക്കുന്നതും അവയെപറ്റിയുള്ള ചിന്തയും വിശകലനവും അനിയന്ത്രിതവുമാണ് (പേജ്-133). പുസ്തകത്തിന്റെ അഞ്ചാമത്തെ അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നത് ശമനങ്ങള്‍ക്ക് വിശ്വാസം അടിസ്ഥാന ഹേതുവായി വര്‍ത്തിക്കുതിനെ കുറിച്ചാണ്. പ്ലസിബോകളുടെ നിലനില്‍പ്പിന് വിശ്വാസമാണാധാരം ഇവയെ കാണാതെ പോകുന്ന ചില നിരീക്ഷണങ്ങളാണ് അസ്ഥിത്വത്തെ ചോദ്യം ചെയ്യാന്‍ പ്രേരകമാകുന്നത്.

ഇത്തരം ആചാര രീതികളുടെ വംശീയ ശാസ്ത്രം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമാണ്. നാട്ടുമൗലിദിന് ആധികാരിക പിന്‍ബലം അതുമായി ബന്ധപ്പെട്ടുള്ള നാട്ടറിവെന്ന ഓറല്‍ ട്രഡീഷനാണ്. ഒരു തലമുറ പരിചയപ്പെടുന്ന ആശയം മറ്റു തലമുറകളിലേക്ക് കൈമാറി കാര്യബോധത്തോട് കൂടി പിന്തുടരുന്ന സ്വഭാവ സവിശേഷതയാണ് നാട്ടുമൗലിദിനെ സജീവമാക്കിയ പ്രധാന വസ്തുത. ഭക്ഷണം, വസ്ത്രം, നിര്‍മ്മാണം തുടങ്ങിയവയിലുള്ള നടപ്പു രീതികള്‍ കടല്‍ കടന്നു വന്ന നിരവധി സംസ്‌കാരങ്ങളോടൊപ്പം കപ്പല്‍കയറി വന്നതാണ് മൗലിദും. ആ സംസ്‌കാരങ്ങളിലൂടെയുള്ള ആത്മീയ വളര്‍ച്ചയുടെ (Spiritual Plantation) ഭാഗമാകുകയായിരുന്നു. സമുദ്രാന്തര ശൃംഖലകളും അത് മൂലം നടന്ന ആശയ വ്യവഹാരങ്ങളും  പല രാഷ്ട്രങ്ങളുടെയും ആഭ്യന്തര ഉല്‍പാദന വ്യവസ്ഥിതിയെ പരിവര്‍ത്തനങ്ങള്‍ക്ക്  വിധേയമാക്കിയവയായിരുന്നു. മലബാറിലേക്ക് ഇസ്ലാമിന്റെ ആഗമനം ഇത്തരത്തില്‍ ഒരു വ്യവസ്ഥിതിയുടെ മാറ്റത്തേയും പുറമേയുള്ള ഉള്‍ചേരലുകളേയുമാണ് അനിവാര്യമാക്കിയത്. കുടിയേറ്റ പഠനങ്ങളില്‍ (Migration Studies) ഇപ്പോളൊരു ട്രന്റായി നില്‍ക്കുന്നത് സ്വതന്ത്ര സമുദ്ര വ്യവഹാരങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. ഒ.ഡബ്ല്യൂ വോള്‍ട്ടറിന്റെ നിരീക്ഷണ പ്രകാരം ഒരു ദേശത്തിന്റെ ചരിത്ര സംസ്‌കാര നിര്‍മ്മിതിയില്‍ സമുദ്രങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്ക് ചെറുതല്ലാത്തതാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന മൗലിദുകളുടെ രചന നിര്‍വ്വഹിക്കുന്നതില്‍ ഹള്‌റമി മഖ്ദൂമി ആധ്യാത്മിക ശ്രേണിയുടെ സാമൂഹിക ഇടപെടലുകളാണ്.  ആപത്തുകള്‍ വന്നു ഭവിക്കുന്ന സമയത്ത് അന്‍ബിയാ ഔലിയാക്കന്മാരുടെ മഹത്വങ്ങള്‍ പ്രകീര്‍ത്തിച്ച് പ്രതിരോധ വലയം തീര്‍ക്കുന്ന രീതി സമുദ്രാന്തര കുടിയേറ്റ സാംസ്‌കാരിക വിനിമയം മൂലമാണെന്ന് പറയാം. (Eulogy) പ്രകീര്‍ത്തന കാവ്യ വിഭാഗത്തിലുള്ളവയാണ് കേരളത്തില്‍ ഏറെ പ്രചാരം നേടിയ മന്‍ഖൂസ്, മുഹ്‌യുദ്ധീന്‍, രിഫാഈ മൗലിദുകള്‍.

ഗദ്യ-പദ്യ (Prose and verse) ആഖ്യാന രീതികളെ സമ്മിശ്രമായി ഉപയോഗപ്പെടുത്തിയതാണ് മന്‍ഖൂസ് മൗലിദെന്ന പ്രവാചക പ്രകീര്‍ത്തന സാഹിത്യത്തെ സവിശേഷമാക്കുന്നത്. പ്രവാചകന്റെ  സംഭവ ബഹുലമായ ജീവിതത്തെ അടയാളപ്പെടുത്തിയ അത്ഭുത സംഭവങ്ങളും ചരിത്രവിവരണവുമാണ് ഈ കൃതിയുടെ ഇതിവൃത്തം.  ഒരു ജീവിതത്തെ മുന്‍നിര്‍ത്തിയുള്ള ശമന അപേക്ഷ ദൈവത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നതായത് കൊണ്ട് തന്നെ വിശ്വാസത്തിന്റെ വിശുദ്ധിയും ഫലസാഫല്യവും തമ്മിലുള്ള ബന്ധത്തെ കൂട്ടിയിണക്കുന്നു. ആ ബന്ധവും ആത്മ സംതൃപ്തിയുമാണ് ശരീരത്തെ ഉത്തേജിപ്പിക്കുന്നത്. പ്രാര്‍ത്ഥനയും സംഗീതവും തമ്മിലുള്ള താതാത്മ്യം പ്രാപിക്കലാണ് പലപ്പോഴും മനസ്സിന്റെ ലയനത്തെ സാധ്യമാക്കുന്നത്. മൗലിദുകളുടെ കാര്യത്തില്‍ ആ അവസ്ഥ അറിയാതെയെങ്കിലും നമ്മുടെ ശരീരത്തെയും ശാരീരിക ഘടനയേയും സ്വാധീനിക്കുന്നുണ്ട്. അങ്ങനെ ഒരു സംഗീത ചികിത്സ (Music therapy) യായി പരിണമിക്കുന്നു. ഇത് നൂതനമായ ഒരു വസ്തുതയൊന്നുമല്ലായെങ്കിലും ശാസ്ത്രീയമായി പ്രാധാന്യമുള്ളവയാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിച്ചിരിക്കുന്ന സംഗീതത്തിന്റെ അനന്ത സാധ്യതകളെ കുറിച്ച് ഇന്ന് ഒട്ടേറെ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. സംഗീതം ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന സ്മിത പിഷാരടി പറയുന്നു: ലോകത്ത് ആദ്യം മുഴങ്ങിക്കേട്ട ഓങ്കാര നാദത്തില്‍ നിന്ന് തുടങ്ങിയ ശബ്ദപ്രവാഹത്തിന്റെ കയറ്റിറക്കങ്ങള്‍ മനുഷ്യനെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ സാധ്യതകളിലൂടെ വേദകാലം മുതല്‍ക്കേ മനുഷ്യന്‍ സഞ്ചരിച്ച് പോന്നിരുന്നു. ഭാരതത്തില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയ സുശ്രുതന്‍ വേദമന്ത്രങ്ങള്‍ കേട്ടു കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പറയപ്പെടുന്നു. കേവലം കേള്‍വിയെ ആനന്ദത്തിന്റെ പരമോന്നതിയില്‍ കയറ്റി നിര്‍ത്തുന്ന സ്വഭാവമല്ല സംഗീതത്തിനുള്ളത്. അറിയുംതോറും ആഴവും വ്യാപ്തിയുമുള്ള സ്വരങ്ങള്‍ക്ക് രാഗവൃത്തി നല്‍കി ഏറ്റക്കുറച്ചിലുകളോടെ ആലപിക്കുമ്പോള്‍ മനോവികാരങ്ങളെ അത് പിടിച്ച് നിര്‍ത്തുന്നു.

ഒരാള്‍ പാടുന്നതില്‍ ലയിക്കാന്‍ മാത്രം എന്തു കാര്യമാണ് സംഗീതത്തിനുള്ളത് എന്ന അന്വേഷണമാണ് സംഗീതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കുന്നത്. അതിന്റെ രൂപം പ്രാപിക്കല്‍ ഇന്നോ ഇന്നലെയോ നടന്നതല്ല, പുതുതലമുറ പൗരാണികമായ ഈ ചിന്താധാരയെ സൂക്ഷമമായി സമീപിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ശബ്ദം ഏത് ഊര്‍ജ്ജമാണെന്ന് ഈ ശബ്ദ വീചികള്‍ വായുവിലൂടെ സഞ്ചരിച്ച് കര്‍ണപുടത്തിലെത്തി തലച്ചോറ് അതിനെ തിരിച്ചറിയുന്നു. മാത്രമല്ല, വായുവിലേതിനേക്കാള്‍ വേഗതയില്‍ ശബ്ദം ജലത്തിലൂടെ സഞ്ചരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ശരീരത്തില്‍ 60 ശതമാനം ജലമാണെന്നിരിക്കെ ഈ ശബ്ദ വീചികളെ പെട്ടന്ന് സ്വാംശീകരിക്കുവാന്‍ ശരീരത്തിന് സാധിക്കുന്നു. അങ്ങനെയെങ്കില്‍ രോഗത്തെയോ രോഗാവസ്ഥയേയോ മറികടക്കാന്‍ സംഗീതത്തിലൂടെ സാധിക്കും. സംഗീതം ആചാരനുഷ്ഠാനങ്ങളുമായി അഭേധ്യമായ ബന്ധമാണ് ഉണ്ടാക്കിയിട്ടുള്ളത്. ആയുര്‍വേദ ഗ്രന്ഥങ്ങളായ ചരകസംഹിത സുശ്രുത സംഹിത എന്നിവയിലൊക്കെ പറയുന്ന ഒരു ചികിത്സാ രീതിയാണ് ദൈവ വ്യാപ്രായ ചികിത്സ. ഇതൊക്കെ ഒരു എനര്‍ജി ഹീലിങ്ങാണ്. ഈ രീതിയെ മറ്റൊരര്‍ത്ഥത്തില്‍ മൗലിദുകളുടെ കാര്യത്തില്‍ പരീക്ഷിക്കാവുന്നതാണ്. കാരണം മൗലിദുകളും മാലകളുമൊക്കെ വിരചിതമായത് മാനസിക ശാരീരിക രോഗങ്ങളോട് ഇടപെടലുകള്‍ നടത്തുന്ന രൂപത്തിലും ഘടനയിലുമാണ്.
പ്ലെസിബോ പ്രതിഭാസത്തിന് തീവ്രസ്വഭാവം വരുത്തുന്ന മറ്റു ചില ഘടകങ്ങളുണ്ട്. ഒരു സംഗതിയെ ചുറ്റുമുള്ള ഒരുപാട് പേര്‍ പിന്തുടര്‍ന്ന് പോരുകയാണെങ്കില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ അത് വിശ്വസിക്കാനും പിന്തുടരാനുമുള്ള സാധ്യത കൂടുതലാണ്. ഇതിനെ ബാന്‍ഡ്‌വാഗൺ പ്രതിഭാസം ( Bandwagon Effect) എന്നാണ് വിശേഷിപ്പിക്കുന്നത്. ഫാഷനുകള്‍ പ്രചരിക്കുന്നത് ഈയൊരു രീതിയിലൂടെയാണ്. വൈകാരിക പിരിമുറുക്കവും നിഷേധ വിചാരങ്ങളും മനസ്സില്‍ നിലനില്‍ക്കുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന രോഗങ്ങളെ psychosomatic Disease എന്നാണ് വിളിക്കുന്നത്. 90 ശതമാനം രോഗങ്ങളും നേര്‍ച്ചകളും ഭക്തിയും വിശ്വാസവും കൊണ്ട് ഭേദപ്പെടുന്നത് സര്‍വ്വ സാധാരണയാണ്. ഇത്‌കൊണ്ട് തന്നെയാണ് മൗലിദ് പാരായണങ്ങള്‍ ഫാഷന്‍ ആയി ഇന്നും മലബാറില്‍ നിര്‍വ്വഹിച്ച് പോരുന്നത്.

എന്നാല്‍ ഇത്തരം മൗലിദ് പാരായണങ്ങളില്‍ അന്തര്‍ലീനമായ സാമൂഹിക സാംസ്‌കാരിക സവിശേഷതകള്‍ വ്യത്യസ്ത മാനങ്ങളില്‍ നോക്കി കാണുമ്പോഴാണ് ഇവയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ ശ്രദ്ധേയമാകുന്നത്. മൂല്യങ്ങളെ തിരസ്‌കരിക്കലല്ല അവയെ ഒരു സംസ്‌കൃതിയോട് എങ്ങനെ ചേര്‍ത്തു നിര്‍ത്തണമെന്നതാണ് പുതിയ പഠനങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൗത്യം.

സൂഫി വനിതയായ നഫീസത്തുല്‍ മിസ്‌രിയയെ പ്രശംസിച്ചും പ്രകീര്‍ത്തിച്ചും പാടിപ്പറഞ്ഞുമുള്ള നഫീസത്ത് മാല പ്രസവ വേദനക്ക് സാന്ത്വനമായി ഇന്നും കേരളത്തിലൊക്കെ പ്രചാരത്തിലുണ്ട്. ഗ്ലാസ്‌കോ യൂനിവേഴ്‌സിറ്റിയിലെ ഡോ ഒഫീറ ഗംലിയേല്‍ സൂചിപ്പിക്കുന്നത് പോലെ മൗലിദുകളും മാലകളുമടങ്ങിയ കാവ്യ ശകലങ്ങളുടെ ഉള്ളടക്കവും ലിറിക്‌സ് ഘടനയും ആത്മീയാനുഭൂതിയും ശാരീരിക സ്വസ്ഥതയും നല്‍കുന്ന തരത്തിലുള്ളവയാണ്.  പക്ഷേ അവ മാപ്പിളകള്‍ പാരമ്പര്യമായി പിന്തുടര്‍ന്ന് വരുന്ന ദ്രാവിഡന്‍ ടൂണില്‍ ചൊല്ലുതിന് പകരം തനതായ ഒരു രാഗം സൃഷ്ടിച്ച് സസൂക്ഷമം നിര്‍വ്വഹിക്കുമ്പോഴാണ് ഒരു സംസ്‌കാരത്തെ വ്യതിരക്തമാക്കുന്നത്.

ചുരുക്കത്തില്‍ വിശ്വാസം ജീവിത രീതികളില്‍ മാറ്റം ചെറുതെല്ലാത്ത ഒന്നാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പൗരത്വ ഭേതഗതിയുടെ നിലനില്‍പ്പിന് അസ്ഥിവാരമിടാന്‍ മലബാറിലെ മുസ്ലിംകള്‍ അനുഷ്ഠിച്ച അജ്മീര്‍ മൗലിദ് മലബാറിന്റെ പൈതൃക തനിമ ഇന്നും മൗലിദിലും അനുബന്ധ കര്‍മങ്ങളിലും ഊന്നിയതാണെന്നിനുള്ള സുപ്രധാന ഉദാഹരണമാണ്. സമകാലിക സാഹചര്യത്തില്‍ വിശ്വാസത്തിന്റെ വിവിധ മാനങ്ങളെ കുറിച്ചന്വേഷിക്കുമ്പോള്‍ ഒരറ്റ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതായത്, കോവിഡ്-19 ഒരു ലോക വ്യാപക മഹാമാരിയായതോടെ ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ള പല യുക്തിവാദികളും മിതവാദികളും ദൈവത്തെ അന്വേഷിച്ചിറങ്ങിയെന്നത് തെളിയാര്‍ന്ന വസ്തുതയാണ്. 1799 ലെ ജോണ്‍ ഹൈഗാര്‍ത്തിന്റെയും 1955 ലെ ഹെന്റി കെ ബീച്ചറിന്റെയും നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്ലെസിബോ എന്ന പ്രതിഭാസത്തിന് ശാസ്ത്രീയമായി രൂപം പ്രാപിച്ചതെങ്കിലും എല്ലാ മതങ്ങളുടെയും പ്രത്യേകിച്ച് ഇസ്ലാം മതത്തിന്റെയും ആശയാദര്‍ശങ്ങള്‍ പിറവിയെടുക്കന്നത് വിശ്വാസത്തെ ആധാരമാക്കിയാണ്.

*സുഹൈല്‍ സാഗര്‍ കാടപ്പടി*

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മൗലിദും പ്ലെസിബോ ഇഫക്ടും ഒരു സമകാലിക-താരതമ്യ വായന
മൗലിദും പ്ലെസിബോ ഇഫക്ടും ഒരു സമകാലിക-താരതമ്യ വായന
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjElFsF2Xp2x6maGo8vgHUGc0lthzu5_L9i9HOlekzdLMnE0vNJXz36kR2g1DDg0KYFpT2QAwK7FNrpIzOBGmds2-rBq2nzh0ZNjdMAUOpkFQxru4Cp0RX6yQoxhlVaVyXkCYdpA-2seECG/s640/images+%25281%2529.jpeg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjElFsF2Xp2x6maGo8vgHUGc0lthzu5_L9i9HOlekzdLMnE0vNJXz36kR2g1DDg0KYFpT2QAwK7FNrpIzOBGmds2-rBq2nzh0ZNjdMAUOpkFQxru4Cp0RX6yQoxhlVaVyXkCYdpA-2seECG/s72-c/images+%25281%2529.jpeg
Al Ihsan Online Magazine
https://www.alihsanonweb.in/2020/04/blog-post_9.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/04/blog-post_9.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content