സാമൂഹ്യ ജനാധിപത്യമാണ് കേരള മോഡൽ

SHARE:

കൊറോണ വൈറസ് മഹാമാരി ലോകത്തിന്റെ മുക്കുമൂലകളെ ആഘാതത്തിലാഴ്ത്തിയ അസ്വാഭാവികവും നൃശംസവുമായ പരീക്ഷണമാണ്. ഇതിനെതിരെ ദേശീയ, അന്തർദേശീയ തലങ്ങളിൽ ദൃശ്യമാകുന്ന പ്രതികരണങ്ങളുടെ വ്യാപ്തി അസാമ്യമായി നിലനിൽക്കുന്നുവെന്നു മാത്രമല്ല, പ്രതികരിക്കാനുള്ള സർക്കാരുകളുടെ രാഷ്ട്രീയ, ആധികാരിക ശേഷി കൂടി വെളിപ്പെടുത്തുന്നു. ഇന്ത്യക്കകത്തും സ്ഥിതി മറ്റൊന്നല്ല. കേന്ദ്ര സര്‍ക്കാർ ലോക്ക് ഡൗണിന് ഉത്തരവിട്ടെങ്കിലും യഥാർത്ഥത്തിൽ അതിന്റെ ക്ഷേമ പ്രത്യാഘാതങ്ങൾ പരിഹരിക്കാനും കൊറോണ ബാധയെ കൃത്യമായി തടയാനും ആവശ്യമായ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങളാണ്. കേരളത്തേക്കാൾ വരില്ലെങ്കിലും നിരവധി സംസ്ഥാനങ്ങൾ ഇത്തരത്തിൽ സജീവമാണ്. 

കൊറോണ വൈറസ് രേഖപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനവും രാജ്യത്തെ ആക്റ്റീവ് കേസുകളുടെ നിരക്കിൽ ഒരിക്കൽ മുന്നിലുമായിരുന്ന കേരളം, ഇപ്പോൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിനഞ്ചാം സ്ഥാനത്താണ്. കൂടാതെ മൊത്തം സജീവ കേസുകളുടെ എണ്ണവും (ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരിശോധന നടത്തിയ സംസ്ഥാനങ്ങളിലൊന്നായിട്ടും) ഒരാഴ്ചയായി കുറയുന്നുവെന്നു മാത്രമല്ല പുതിയ കേസുകളുടെ എണ്ണത്തിൽ താഴെയുമാണ്. 0.62% ശതമാനം മാത്രം മരണനിരക്കുള്ള കേരളത്തിന്റെ കൊറോണ പ്രതിരോധ രീതി ലോകത്തിനു തന്നെ മാതൃകാപരമാണ്. കേരളത്തിന്റെ ജനസാന്ദ്രത, ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള ആഴത്തിലുള്ള ബന്ധം, പൗരന്മാരുടെ ഉയർന്ന അന്തർ‌ദ്ദേശീയ മൊബിലിറ്റി എന്നിവ കണക്കിലെടുക്കുമ്പോൾ ഇത് ഒരു ഹോട്ട്‌സ്‌പോട്ടായി ഗണിക്കപ്പെടുന്നു. അതിനാൽ തന്നെ സംസ്ഥാനം ഈ വക്രത നേരാക്കാൻ കേന്ദ്രം ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നതിനു മുമ്പേ 20,000 കോടിയുടെ സമഗ്ര സാമ്പത്തിക പാക്കേജ് പുറത്തിറക്കി. ഇന്ത്യയിലും അന്തർദ്ദേശീയ തലത്തിലും കേരളം വേറിട്ടു നിൽക്കുന്നത് എന്തുകൊണ്ടാണ്? 

സാമൂഹ്യവികസനത്തിലെ കേരളത്തിന്റെ ഈ പ്രഘോഷിത വിജയത്തിൽ അതിന്റെ സാംസ്കാരിക, ചരിത്ര, ഭൂമിശാസ്ത്രപരമായ അസാധാരണതയുടെ അനന്തമായ സിദ്ധാന്തങ്ങൾക്ക് നിസ്തുലമായ പങ്കുണ്ട്. എന്നാൽ ഒരു മഹാമാരിയെ മെരുക്കാനും അതിവേഗം രൂപകൽപ്പന ചെയ്ത വിപുലമായ ഒരു സുരക്ഷാ വല കെട്ടിപ്പടുക്കാനുമാകുന്നത് അടിസ്ഥാനപരമായി ഭരണകൂടത്തിന് അതിന്റെ പൗരന്മാരുമായുള്ള ബന്ധത്താലാണ്. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ, മാറിമാറിവരുന്ന കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് സഖ്യങ്ങളുടെ കീഴിലുള്ള സർക്കാരുകളിലൂടെ ആവർത്തിച്ചു കറങ്ങിയ സാമൂഹ്യ സമാഹരണത്തിന്റെയും ജനകീയ പ്രതികരണങ്ങളുടെയും ചക്രങ്ങൾ ഫലത്തിൽ ശക്തമായ ഒരു സാമൂഹിക ജനാധിപത്യത്തെ രൂപപ്പെടുത്തി. നിലവിലെ പ്രതിസന്ധി ഈ സാമൂഹിക ജനാധിപത്യത്തിന്റെ താരതമ്യ നേട്ടങ്ങളെ അടിവരയിടുന്നതാണ്. 

ആദ്യമായി, എല്ലാ പൗരന്മാർക്കും അടിസ്ഥാന ക്ഷേമവും വിശാലമായ അവസരവും പ്രദാനം ചെയ്യുന്നതിനുള്ള രാഷ്ട്രീയ പ്രതിബദ്ധതയെ വലയംവെക്കുന്ന  ഒരു സാമൂഹിക ഉടമ്പടിക്കു മേലാണ് സാമൂഹിക ജനാധിപത്യം നിർമ്മിച്ചിരിക്കുന്നത്. 1930 കളിലെ ക്ഷേത്ര പ്രവേശന പ്രസ്ഥാനം മുതൽ 1950 കളിലും 1960 കളിലുമുള്ള കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾ, 1980 കളിലെ ബഹുജന സാക്ഷരതാ പ്രസ്ഥാനം, 1990 കളിൽ ജനങ്ങളുടെ വികേന്ദ്രീകൃത ആസൂത്രണത്തിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തി (കെ‌എസ്‌എസ്‌പി) ന്റെ കീഴിലുള്ള പ്രസ്ഥാനം, ഏറ്റവും സമീപകാലത്ത് വിവിധ ലിംഗ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ എന്നിവക്കു കീഴിലെ ജനകീയ സമാഹരണത്തിന്റെ ആവർത്തിച്ചുള്ള എപ്പിസോഡുകളിൽ നിന്നാണ് കേരളത്തിൽ സാമൂഹ്യ ഉടമ്പടി ആവിര്‍ഭവിക്കുന്നത്. ഈ പ്രസ്ഥാനങ്ങൾ സാമൂഹ്യ പൗരത്വത്തിന്റെ ശക്തമായ ബോധം വളർത്തിയെടുക്കുക മാത്രമല്ല, പൊതുപ്രവർത്തനത്തിനുള്ള നിയമപരവും സ്ഥാപനപരവുമായ ശേഷിയുടെ ശക്തി വർദ്ധിപ്പിച്ച പരിഷ്കാരങ്ങൾക്ക് പ്രേരകമാവുകയും ചെയ്തു. രണ്ടാമതായി, അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ഷേമത്തിന് ഊന്നൽ നൽകുന്നത്, മുൻ‌നിരയിലുള്ള സംസ്ഥാന അഭിനേതാക്കളിൽ നിന്ന് ഉത്തരവാദിത്വത്തെ നിരന്തരമായി ആവശ്യപ്പെടുന്ന ഊർജ്ജസ്വലവും സംഘടിതവുമായ ഒരു സിവിൽ സമൂഹത്തെ ശക്തിപ്പെടുത്തി. മൂന്നാമത്, ഇത്തരത്തിൽ സമാഹരിക്കപ്പെട്ട സിവിൽ സമൂഹത്തിന്റെയും മത്സരാധിഷ്ഠിത പാർട്ടി സംവിധാനത്തിന്റെയും സുസ്ഥിരമായ അവകാശാഭ്യാർത്ഥനയുടെ സമ്മര്‍ദ്ദം, പൊതു സേവനങ്ങൾ കാര്യക്ഷമമാക്കാനും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊതു ആരോഗ്യ സംവിധാനമാകുന്ന തരത്തിൽ സാമൂഹ്യ സുരക്ഷാ വല നിരന്തരം വികസിപ്പിക്കാനും, അധികാരത്തിലുള്ള കക്ഷിയെ പരിഗണിക്കാതെ കേരളത്തിലെ എല്ലാ സർക്കാരുകളെയും നിർബന്ധത്തിലാക്കി. നാലാമതായി, ആ സമ്മർദ്ദം കഴിഞ്ഞ രണ്ട് ദശകങ്ങളായി പ്രാദേശിക ഭരണകൂടത്തെ ശാക്തീകരിക്കുന്നതിനുള്ള കേരളത്തിന്റെ യത്നത്തിന് ഊര്‍ജം പകര്‍ന്നു. കേരളത്തിലെപ്പോലെ വിചക്ഷണവും പ്രാപ്തവുമായ പ്രാദേശിക സർക്കാരുകൾ ഇന്ത്യയിൽ ഒരിടത്തുമുണ്ടാകില്ല. അവസാനമായി, ഏതൊരു സമ്പൂര്‍ണ ജനാധിപത്യത്തിന്റെയും അമൂല്യ സമ്പത്തായി ഗണിക്കപ്പെടുന്ന, വിശാലവും അഗാധവുമായ അധികാരങ്ങൾ കയ്യാളുന്ന ഒരു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പൊതുവായ വിശ്വാസ്യതയും ഒപ്പം ആളുകളെ അധീനരായോ ഉപഭോക്താക്കളായോ അല്ലാതെ അവകാശങ്ങളെ വഹിക്കുന്ന പൗരന്മാരായി കണക്കാക്കുന്ന സമതുലിതാവസ്ഥയുമാണ്. 

ഇങ്ങനെ ഒരുക്കിയെടുത്ത ശേഷി എങ്ങനെയാണ് മേൽപറഞ്ഞ വക്രത നേരെയാക്കാനും വിശാലവും ഫലപ്രദവുമായ ക്ഷേമ നടപടികൾ നടപ്പിലാക്കാനും സഹായകമാകുന്നത്? കോവിഡ് മഹാമാരി പോലുള്ള ഒരു ഭീകര പ്രതിസന്ധിയോട് പ്രതികരിക്കാനുള്ള ഒരു ഗവൺമെന്റിന്റെ ശേഷി സാമ്പത്തികവും സാമൂഹികവുമായ വിഭവങ്ങൾ സമാഹരിക്കുക, നിർദ്ദേശങ്ങൾ നിറവേറ്റാൻ സംസ്ഥാന അഭിനേതാക്കളെ പ്രാപ്തരാക്കുക, വിത്യസ്ത അധികാരികളെയും അധികാരപരിധികളെയും ഏകോപിപ്പിക്കുക, ഒരുപക്ഷേ, പ്രധാനമായും പൗരന്മാരെ അനുസരണാശീലരാക്കുക തുടങ്ങിയ നിർമ്മലമായ ഒരു ശൃംഖലയെ ആശ്രയിച്ചിരിക്കുന്നു. ഫലപ്രദമായ പ്രതികരണം കാര്യക്രമങ്ങളിലൂന്നിയ തീരുമാനമെടുക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത്. 

കേരളത്തിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത നിമിഷം തന്നെ, മുഖ്യമന്ത്രി പിണറായി വിജയൻ പതിനെട്ടു വ്യത്യസ്ത പ്രവർത്തന സംഘങ്ങളെ ഏകോപിപ്പിച്ച ഒരു സംസ്ഥാന പ്രതികരണ സംഘത്തെ തയാറാക്കുകയും ദൈനംദിനം പത്രസമ്മേളനങ്ങൾ നടത്തുകയും പൊതുജനങ്ങളുമായി നിരന്തരം ആശയവിനിമയത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നെ കേരളത്തിന്റെ സാമൂഹിക ഉടമ്പടിക്കാവശ്യമായതും ഭദ്രമാക്കി. ജന പങ്കാളിത്തത്തെക്കാൾ പ്രതികരണം ഒരു എൻഫോഴ്‌സ്‌മെന്റ് പ്രശ്‌നമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി മലയാളികളുടെ പൗരബോധത്തെ നേരിട്ട് ഉണർത്തുക്കുക മാത്രമല്ല, വൈറസ് വിവേചനം കാണിക്കില്ലെന്നും അതിനാൽ  പകർച്ചവ്യാധിയെ കൂട്ടായ ശ്രമം കൂടാതെ ചെറുക്കാനാകില്ലെന്നും പൊതുജനങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു. 

രണ്ടാമതായി, സ്വകാര്യ ആരോഗ്യ സേവനങ്ങളുടെ സമീപകാല വളർച്ചക്കു ശക്തമായ പൊതു സാന്നിധ്യത്തെ ആകർഷിക്കാനായെങ്കിലും, വിശാലവും സജീവവുമായ ആരോഗ്യ പരിരക്ഷാ സംവിധാനം ഒരുക്കിയെടുക്കാൻ സർക്കാരിനു കഴിഞ്ഞു. ഒരു പൊതുനന്മ സ്വകാര്യമായി നൽകുന്നത് നിരർത്ഥകമാണെന്നല്ല, മറിച്ച് അമേരിക്കയിലെ കുഴപ്പങ്ങൾ കാണുന്ന ഏതൊരാൾക്കും മനസ്സിലാകുന്നതുപോലെ, ലാഭത്തിനുവേണ്ടിയുള്ള ആരോഗ്യ സംവിധാനങ്ങൾ അഭിമുഖീകരിക്കുന്ന സ്പഷ്ടമായ ഏകോപന പ്രശ്നങ്ങൾ തുറന്നുകാട്ടാൻ ഈ വൈറസ് മഹാമാരി പോലെ മറ്റൊന്നില്ല. കേരളത്തിലെ പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തകർ തീർച്ചയായും ഏകീകൃതരും സംഘടിതരുമാണ്, മാത്രവുമല്ല തുടക്കം മുതലേ ആദ്യം പ്രതികരിച്ചവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകിയതും. 

മൂന്നാമതായി, ഇതിനകം തന്നെ സജ്ജരായിരുന്ന സിവിൽ സമൂഹത്തെ സർക്കാർ സജീവമാക്കുകയും ചെയ്തു. കേസുകൾ വര്‍ദ്ധിച്ചതോടെ രണ്ട് ലക്ഷം സന്നദ്ധ പ്രവർത്തകരോട് ഗൃഹസന്ദർശനം നടത്താനും കഷ്ടപ്പെടുന്നവരെയും ആവശ്യക്കാരെയും തിരിച്ചറിയാനും സർക്കാർ ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിന് കുടുമ്പശ്രീ പ്രസ്ഥാനമൊക്കെയുള്ള ഒരു സമീകൃത സിവിൽ സമൂഹത്തിൽ ഉൾച്ചേർന്ന ഒരു സംസ്ഥാനത്തിന്, കോൺടാക്റ്റ് ട്രെയ്‌സിംഗ് സംഘടിപ്പിക്കുന്നത് മുതൽ കുടുമ്പശ്രീ കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ പ്രതിദിനം മൂന്ന് ലക്ഷം ഭക്ഷണം എത്തിക്കുന്നതുവരെയുള്ള ഫലപ്രദമായ ഇടപെടലുകൾ സൃഷ്ടിക്കുന്നതു സുഖപ്രദമാണ്. 

നാലാമതായി, നാം രാഷ്ട്രീയം മെച്ചപ്പെടുത്തിയാൽ നമുക്കു മികച്ചൊരു പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം ഉണ്ടാകും. എന്നാൽ ഇതുപോലുള്ള ഒരു പ്രതിസന്ധിയിൽ അതിന്റെ ഫലപ്രാപ്തി അപ്രസിദ്ധമായ അവസാന കിലോമീറ്ററിലേതു പോലെയയിരിക്കും. രണ്ടു പതിറ്റാണ്ടുകളായി പ്രാദേശിക ഭരണകൂടങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഫലം ഇവിടെ സുവ്യക്തമായി. ഹോട്ട്‌സ്‌പോട്ടുകളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രീകരിക്കുന്നതായാലും, ആവശ്യക്കാരെ കണ്ടെത്തുന്നതായാലും, അതിഥി തൊഴിലാളികൾ, വൃദ്ധർ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള ആനുകൂല്യങ്ങളെ വിതരണം ചെയ്യുന്ന വിശാലമായ ശ്രേണിയുടെ നിയന്ത്രണമായാലും, പഞ്ചായത്ത്, ജില്ലാ, മുനിസിപ്പാലിറ്റി തലങ്ങളിൽ സംസ്ഥാന അഭിനേതാക്കളുടെയും സിവിൽ സമൂഹ പങ്കാളികളുടെയും ശ്രമങ്ങളെ ഏകോപിപ്പിക്കാനുള്ള അവരുടെ ശേഷിയാണ് അത്യന്താപേക്ഷിതം. 

പാൻഡെമിക് എന്നത് സാമൂഹ്യനിലനില്പിനുള്ള ശാരീരിക പരീക്ഷണമാകുമ്പൊഴും, പൊതുജനവിശ്വാസം ഒരിക്കലും പരീക്ഷണത്തിന് വിധേയമാകുന്നില്ല. ജനാധിപത്യങ്ങളിൽ, ആജ്ഞാനുവർത്തിത്വം ഉറപ്പിക്കേണ്ടതുണ്ട്. അതിജീവനാര്‍ത്ഥം പൊരുതുന്ന ഒരു സമൂഹത്തിന്റെ ക്ഷേമം കാത്തുസൂക്ഷിക്കാൻ പൗരന്മാരോട് വീട്ടിൽ താമസിക്കാനും ജോലി ഉപേക്ഷിക്കാനും അവർ ഇപ്പോൾ ചെയ്യുന്ന വ്യക്തിഗത ത്യാഗങ്ങൾ അനിവാര്യമാണെന്ന് വിശ്വസിക്കാനും ആവശ്യപ്പെടുക എന്നത് എളുപ്പമല്ല, പ്രത്യേകിച്ച് അതൊരു അദൃശ്യ ശത്രുവിനെതിരെയാകുമ്പോൾ. വിശ്വാസ്യത അളക്കാൻ പ്രയാസമാണ്, എങ്കിലും ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന സർക്കാരിതര സംഘടനയായ ജനാഗ്ര കൊച്ചി ഉൾപ്പെടുന്ന പത്ത് ഇന്ത്യൻ നഗരങ്ങളിൽ അടുത്തിടെ നടത്തിയ സർവേ ഫലം കാണിക്കുന്നത് ജാതിമതവർഗ്ഗഭേദമെന്യേ മലയാളികൾക്ക് അവരുടെ ഭരണസ്ഥാപനങ്ങളിലും പ്രാദേശികമായി തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പ്രതിനിധികളിലും വളരെ ഉയർന്ന വിശ്വാസമുണ്ട്. ഇത് മറ്റെന്തിനേക്കാളും കേരളത്തിന്റെ സാമൂഹിക ഉടമ്പടിയുടെ ബലിഷ്ഠ സ്വഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഈ മഹാമാരിക്കപ്പുറം, എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് ഇന്ത്യയും, ഇതിന്റെ സാമ്പത്തിക ക്ഷേമ പ്രത്യാഘാതങ്ങൾ വർഷങ്ങളോളം നേരിടേണ്ടി വരും. ഈ ക്രൂരവും പ്രവചനാതീതവും ബാഹ്യവുമായ ആഘാതം ജനാധിപത്യ പൗരത്വത്തിന്റെ ഏറ്റവും അനിവാര്യവും സങ്കീർണ്ണവുമായ വെല്ലുവിളികളെയാണ് ദൃശ്യമാക്കുന്നത്. ചൈനയുടെ സ്വേച്ഛാധിപത്യ മനോഭാവം കാരണം കാര്യങ്ങളെല്ലാം ആരംഭത്തെക്കാളും മോശമായിക്കൊണ്ടിരിക്കുന്ന ഇതുപോലൊരു അശുഭ സമയത്തും ചിലർക്ക് അവരുടെ സ്വേച്ഛാധിപത്യ പ്രലോഭനം ഒഴിവാക്കാനാവുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “സമ്പൂർണ്ണ” അധികാരം അവകാശപ്പെടുകയും ഗവർണർമാരുടെ അധികാരം അപഹരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, ഭാരതീയ ജനതാപാർട്ടി മഹാമാരിയെ വർഗ്ഗീവൽകരിച്ചു വിമർശകരെ നിശബ്ദരാക്കാൻ ഈ പ്രതിസന്ധിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യം ആദ്യമെ പ്രതിസന്ധിയിലായിട്ടുള്ള ഒരു ഘട്ടത്തിലാണ് നിശ്ചയദാര്‍ഢ്യത്തോടെയും സഹാനുഭൂതിയോടെയും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഫലവത്തായ രീതിയിൽ കേരളം പ്രതിസന്ധിയെ കൈകാര്യം ചെയ്തതെന്നും, സമത്വവാദം, സാമൂഹ്യ അവകാശങ്ങൾ, പൊതു വിശ്വാസം എന്നിവയുടെ പൈതൃകങ്ങൾ വളർത്തിയെടുക്കുന്നതിലൂടെയാണ് അത് കൃത്യമായി സാധ്യമായതെന്നും ഓർക്കേണ്ടതുണ്ട്.

അഫ്സൽ പി.കെ. മങ്ങാട്ടുപുലം

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : സാമൂഹ്യ ജനാധിപത്യമാണ് കേരള മോഡൽ
സാമൂഹ്യ ജനാധിപത്യമാണ് കേരള മോഡൽ
https://img.etimg.com/thumb/msid-75156127,width-1070,height-580,overlay-economictimes/photo.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/05/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/05/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content