ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എക്കാലത്തെയും സുവർണ്ണ കാലഘട്ടങ്ങളിലെ ചരിത്രത്തിൽ എന്നും നിറഞ്ഞ് നിൽക്കുന്ന കാലമാണ് ഡൽഹി - മുഗൾ സുൽത്താന്മാരുടെ കാലഘട്ടം. മദ്ധ്യേഷ്യൻ പാരമ്പര്യമുള്ളത് കൊണ്ട് തന്നെ അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംസ്കാരമായിരുന്നു പേർഷ്യൻ. പേർഷ്യൻ അപ്രമാദിത്യം കൂടുതലായത് കൊണ്ട് തന്നെയാണ് അറബി ഭാഷയെ പോലെ തന്നെ അക്കാലത്തെ ഗ്രന്ഥരചനകളെയെല്ലാം സ്വാധിനിക്കാൻ പേർഷ്യൻ ഭാഷക്ക് കഴിഞ്ഞതും. ഇന്ത്യയിലേക്ക് കടന്നു വന്ന ഭൂരിപക്ഷം പണ്ഡിതന്മാരും അറബി ഭാഷയോടൊപ്പം പേർഷ്യൻ ഭാഷ കൈകാര്യം ചെയ്തിരുന്നു.
തുർക്കിഷ് ഭാഷ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്നവരായിരുന്നിട്ട് കൂടിയും ഡൽഹി മുഗൾ സുൽത്താന്മാർ അവരുടെ സാഹിത്യ രചനകളെ അറബി, പേർഷ്യൻ ഭാഷകളിൽ കേന്ദ്രീകരിച്ചതിന് പിന്നിലെ യുക്തി എന്തായിരിക്കാം?
മുഗളർ ഇന്ത്യയിൽ ഭരണം ആരംഭിച്ചതിന് ശേഷം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തഴച്ചു വളർന്ന ഭാഷ മാത്രമല്ല പേർഷ്യൻ. ഡൽഹി സുൽത്താന്മാരുടെ കാലഘട്ടത്തെ ചരിത്ര രേഖകളിൽ വളരെ ഭംഗിയായി ആവിഷ്കരിച്ച ഭാഷയാണ് പേർഷ്യൻ. പിന്നീട് മുഗളർ ആ ഭാഷയെ ഔന്നിത്യത്തിലേക്കുയർത്തി സുന്ദരമാക്കി എന്നതാണ് ചരിത്ര വസ്തുത. അത് കൊണ്ട് തന്നെയാണ് 13 മുതൽ 18 വരെയുള്ള കാലഘട്ടം പേർഷ്യൻ ഭാഷയുടെ സുവർണ്ണ കാലഘട്ടമായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഓരോ ചരിത്ര വിദ്യാർത്ഥിയും അറിഞ്ഞിരിക്കേണ്ട ഭാഷയാണ് പേർഷ്യൻ. ഇന്ത്യൻ പാഠ്യ പദ്ധതിയിൽ ഒരു വേള അറബിയേക്കാളും മറ്റേത് ഭാഷകളേക്കാളും പ്രാധാന്യം നൽകേണ്ട പേർഷ്യൻ ഭാഷയുടെ ഇന്നിൻ്റെ സ്ഥിതിയെ വിസ്മരിച്ച് മുന്നോട്ട് പോകാൻ ചരിത്രത്തിന് കഴിയില്ല. സ്വാതന്ത്രത്തിന് മുമ്പുള്ള ഈ രാജ്യത്തിൻ്റെ ചരിത്രം തലമുറകൾ വായിക്കേണ്ടതും പരതേണ്ടതും കെളോണിയൽ ചിന്തകൾ കുത്തിക്കയറ്റി വീർപ്പിച്ച് വെച്ച ഇംഗ്ലീഷ് അക്ഷരമാലകൾക്കിടയിൽ നിന്നല്ല. മറിച്ച് രാജ്യത്തിൻ്റെ സംസകാരത്തിലലിഞ്ഞു പോയ ആ ഭാഷയെ മനസ്സിലാക്കുന്നതിലൂടെയാണ്.
യഥാർത്ഥത്തിൽ ഇന്ത്യൻ ചരിത്രത്തെ വായിക്കപ്പെടേണ്ടതും നിർവചിക്കപ്പെടേണ്ടതും പേർഷ്യൻ ഗ്രന്ഥങ്ങളിൽ നിന്നാണെന്ന വലിയ പാഠങ്ങൾ അറിഞ്ഞ് കൊണ്ട് മൂടിവെക്കുകയും ഇന്ത്യയുടെ സംസ്കാരത്തെ ഒരു പ്രത്യേക ബിന്ദുവിൽ ഏകീകരിക്കാനുമുള്ള ശ്രമങ്ങൾ സ്വാതന്ത്രത്തിന് മുന്നേ ഇന്ത്യയിൽ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പേർഷ്യൻ ഭാഷയെ പോലെ മറ്റൊരു ഭാഷയും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഇത്രമേൽ സ്വാധീനിച്ചതായി കാണില്ല. ഇന്ത്യയിലേക്ക് കടന്ന് വന്ന വൈദേശിക ഭാഷകളിൽ ഇന്ത്യൻ സംസ്കാര വൈചാത്യങ്ങളെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു ഭാഷ കാണുക പ്രയാസമായിരിക്കും.
നിരവധി ചരിത്ര- കാവ്യ ഗ്രന്ഥങ്ങളാണ് ഡൽഹി സുൽത്താന്മാരുടെ കാലഘട്ടത്തെ ആസ്പഥമാക്കി പേർഷ്യനിൽ രചിക്കപ്പെട്ടത്. മാലിക് താജുദ്ധീൻ റെസയാണ് ഇന്ത്യയിൽ ജീവിച്ച ആദ്യത്തെ പേർഷ്യൻ കവി. ഇൽത്തുമിഷിൻ്റെ കാലഘട്ടത്തിലാണ് ഇദ്ദേഹം ജനിക്കുന്നത്.
'മിൻഹാജ് ഇ സിറാജിൻ്റെ 'തബഖാതെ നസ്റി' എന്ന പേർഷ്യൻ ഗ്രന്ഥത്തിൽ ഡൽഹി സുൽത്തൻമാരുടെ ചരിത്രരേഖകൾ ധാരാളം കാണാം. ഗിയാസുദ്ധീൻ തുഗ്ലക്കിൻ്റെ കാലത്ത് ജീവിച്ച അഹ്‌മദ് ഹസൻ അബ്ദുസിയുടെ 'ബസാത്തീനുൽ ഉൻസ്' തുഗ്ലക്ക് കാലത്തെ പ്രധാന കാവ്യ ഗ്രന്ഥമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സാഹിതീയ മേഖലകളിൽ നിറഞ്ഞ് നിന്ന അമീൻ ഹസൻ, അമീർ ഖുസ്രു, ശാക്കിർ മിർ ഹസ്സൻ ദഹ്‌ലവി, അബുൽ ഫസൽ, ഫായിസീ തുടങ്ങിയവർ പേർഷ്യൻ സാഹിത്യത്തിലെ അതികായന്മാരായി അറിയപ്പെട്ടവരായിരുന്നു. പ്രസിദ്ധമായ 'തുഗ്ലക്ക് നാമ:' മസ്നവി എന്നിവ അമീർ ഖുസ്രുവിൻ്റെ പേർഷ്യൻ ഭാഷയിലെ പ്രസിദ്ധമായ സാഹിത്യ സംഭാവനക്കളാണ്.
സിയാഉദ്ധീൻ ബരണി, ഉർഫി, അബ്ദുൽ ഖാദിർ ബദയൂനി എന്നീ പ്രമുഖരുടെ ചരിത്ര ഗ്രന്ഥങ്ങൾ പേർഷ്യൻ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ബരണിയുടെയും ശംസു സിറാജ് അഫിഫിൻ്റെയും 'താരീഖെ ഫിറോസ് ഷാഹി' എന്ന ചരിത്ര ഗ്രന്ഥം ഡൽഹി സുൽത്താന്മാരുടെ കാലഘട്ടത്തെ വ്യക്തമായി വരച്ച് കാണിക്കുന്നുണ്ട്. ലോദി ഭരണാധികാരികളിൽ അറിയപ്പെട്ട ഭരണാധികാരി സിക്കന്ദർ ലോദി പേർഷ്യൻ സാഹിത്യത്തിൽ അറിയപ്പെടുന്ന പണ്ഡിതനായി ചരിത്രം വിലയിരുത്തുന്നു. ഷാഹ് വലിയുല്ലാഹ് ദഹ്‌ലവി മറ്റനേകം കർമ്മ ശാസ്ത്ര പണ്ഡിതരും അറബി ഭാഷയോടൊപ്പം തങ്ങളുടെ എഴുത്തുകൾ കേന്ദ്രീകരിച്ചിരുന്ന ഭാഷ കൂടിയാണ് പേർഷ്യൻ.
അക്കാലത്ത് പേർഷ്യൻ സാഹിത്യങ്ങളിൽ തിളങ്ങി നിന്ന കലാ മേഖല കവിതയായിരുന്നു. ബേദിൽ, നാസിരി, ഉർഫി, ഫായിസി, അമീർ ഖുസ്രു, മിർസാ ഗാലിബ് തുടങ്ങിയ കവികളിലൂടെ പേർഷ്യൻ ഭാഷ അതിൻ്റെ ഉത്തുംഗധിയിലെത്തി. മുഗൾ രാജാവായ ബാബർ 'ബാബർ നമ:' എന്ന പേരിൽ അദ്ദേഹം തന്നെ എഴുതിയ സ്വന്തം ചരിത്രം പേർഷ്യനിലാണുള്ളത്. തുടർന്ന് വന്ന ഹുമയൂൺ, ബാബർ, ജഹാൻഗീർ, ഔറംഗസേബ് എന്നീ മുഗൾ രാജാക്കന്മാരും പേർഷ്യൻ ഭാഷയെ അതിയായി സ്നേഹിച്ചവരായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സൂഫികളുടെ ഭാഷ കൂടിയായിട്ടാണ് പേർഷ്യൻ കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ പ്രബോധന പ്രവർത്തനങ്ങളുമായി വന്ന സൂഫി ചിന്താധാരകൾ അധികവും പേർഷ്യൻ സംസ്കാരവുമായി ഇഴകി ചേർന്ന് ജീവിച്ചവരായിരുന്നു. ചിശ്തി, സുഹ്റവർധി, നഖ്ഷബന്ധി സൂഫി ധാരകൾ പേർഷ്യൻ സംസകാരത്തിൽ നിന്നുയർന്ന് വന്നവയാണ്. മധ്യേഷ്യയിലെ മംഗോളുകളുടെ ആക്രമണത്തിൽ നിന്ന് പ്രാണ രക്ഷാർത്ഥം ഓടി വന്ന സൂഫികളെ സംരക്ഷിക്കാൻ പ്രത്യേക നയരേഖ രൂപപ്പെടുത്തിയത് അടിമ വംശ സ്ഥാപകനായ ഇൽത്തുമിഷാണ്. ശൈഖ് അലി ഹുജ് വിരിയുടെ 'കശ്ഫുൽ മഹ്ജൂബ്', ശിഹാബുദ്ധീൻ സുഹ്റവർദിയുടെ 'അവാരിഫുൽ മആരിഫ്' എന്നീ അറബി ഗ്രന്ഥങ്ങൾ പേർഷ്യൻ സംസ്കാരത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൂടുതൽ വരച്ചുകാട്ടി.
ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസത്ത ഇത്രയധികം ഉൾച്ചേർന്ന ഭാഷ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേറെ കാണുക പ്രയാസമായിരിക്കും. ഡൽഹി - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ ഭാഷ കൂടുതൽ തിളങ്ങി നിന്നത് കോടതി വ്യവഹാരങ്ങളിലാണ്. അതു കൊണ്ടാണ് 'കോടതി ഭാഷ' (court language) യായി പേർഷ്യൻ ഇന്ത്യയിൽ അറിയപ്പെട്ടത്. മാത്രമല്ല അക്കാലഘട്ടത്തിൽ എഴുതപ്പെട്ട ഫത്‌വ സമാഹാരങ്ങൾ പരിശോധിച്ചാൽ ഫാരിസി ഭാഷയുടെ സ്വാധീനം മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിക്കും. ഫതാവെ ഫിറോസ് ഷാഹി, ഫതാവെ തത്താർ ഖാനി, ഫതാവെ ഖാറെകാനി, ഫതാവെ ജഹാൻന്ദാരി എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഖിൽജി, തുഗ്ലക്ക് കാലഘട്ടത്തിലെ കോടതി വ്യവഹാരങ്ങളിലൂടെ പേർഷ്യൻ ഭാഷ വളർന്നു കഴിഞ്ഞിരുന്നു. സ്വതന്ത്രാനന്തര ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമങ്ങൾ പൊതുവെയും വായിക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിലാണെങ്കിലും അവയിൽ പലതും തർജ്ജമ ചെയ്യപ്പെട്ടത് പേർഷ്യനിൽ നിന്നാണ് എന്ന വസ്തുതയെ വിസ്മരിക്കാൻ കഴിയില്ല. ഡൽഹി - മുഗൾ കാലഘട്ടത്തിൽ ഭരണനിർവ്വഹണ മേഖലകളിൽ ജോലി ചെയ്തിരുന്ന ഹിന്ദുക്കളും മുസ്‌ലിംകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഭാഷയായിരുന്നു പേർഷ്യൻ. ഇന്തോ - പേർഷ്യൻ വാസ്തുവിദ്യയെ മഹത്വപ്പെടുത്തുന്ന സാംസ്കാരിക നായകന്മാർ എന്ത് കൊണ്ട് ഇന്ത്യൻ സംസ്കാരത്തിൽ ഉൾചേർന്ന് പോയ പേർഷ്യൻ ഭാഷയുടെ വ്യാപ്തിയെക്കുറിച്ച് വാചാലരാകുന്നില്ല?
ഇന്ത്യയിലെ 'മുസ്‌ലിം ചരിത്രം' യഥാർത്ഥത്തിൽ വിദ്യാർത്ഥികൾ വായിക്കേണ്ടതും മനസ്സിലാക്കേണ്ടതും അതിൻ്റെ മൂലഗ്രന്ഥങ്ങളിൽ നിന്നാവണം. തർജ്ജമ ഗ്രന്ഥങ്ങളോ നിരൂപണ രൂപേണ തയ്യാറാക്കിയ ഗ്രന്ഥങ്ങളോ അല്ല ചരിത്ര പഠനത്തിനായി അവലംബമാക്കേണ്ടത്. ഒരു വേള കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളും മതപാഠ ശാലകളുമാണ് പേർഷ്യൻ ഭാഷയുടെ സാധ്യതകളെ കുറച്ചെങ്കിലും ഉപയോഗപ്പെടുത്തുന്നവരെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉറുദു ഭാഷയുടെ സത്ത സിരകളിലാവാഹിച്ചവരാണ് ഉത്തരേന്ത്യയിലെ മതപണ്ഡിതരും അക്കാദമിക രംഗത്തുള്ളവരും. എന്നാൽ ഇവരുടെ ഉറുദു ഗ്രന്ഥങ്ങളിലെ ചരിത്ര വായനകളിലുണ്ടാവുന്ന കുറവുകൾ നികത്തണമെങ്കിൽ പേർഷ്യൻ ഭാഷ സ്വായത്തമാക്കിയേ മതിയാകൂ എന്ന നിർബന്ധബുദ്ധിയാണ് പ്രസ്തുത ഭാഷയെ അടുത്തറിയാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ രണ്ട് ഭാഷയിൽ ഉറുദു ഭാഷയെ പോലും വേണ്ടവിധം, ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ നമ്മുടെ മതപണ്ഡിതന്മാർക്കോ, മതകലാലയങ്ങൾക്കോ ഇത് വരെയും കഴിഞ്ഞിട്ടില്ല. ഇന്ന് കേരളത്തിലെ പല മത കലാലയങ്ങളും ഉറുദു അധ്യാപകരായ പുറത്തുള്ള പ്രഗത്ഭരായ അധ്യാപകരെ കൊണ്ട് സമ്പന്നമാണ്. എന്നാൽ വിഷയാധിഷ്ഠിത അധ്യാപനത്തിന് അപ്പുറം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടവ ലഭ്യമാക്കാൻ ഇന്നും ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. അല്ലാമ ഇഖ്ബാൽ പേർഷ്യൻ ഭാഷയെക്കുറിച്ച് പറഞ്ഞ മഹത്തായ രണ്ട് ഈരടികൾ ഇങ്ങനെയാണ് ' ഉറുദു ഭാഷ മധുരം തന്നെ എന്നാൽ പേർഷ്യനാണ് മധുരതരം '. പേർഷ്യൻ ഭാഷയിലാണ് ഇഖ്ബാലിൻ്റെ നിരവധി ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടുള്ളത്. ഇഖ്ബാലിൻ്റെ ജലാലുദ്ധീൻ റൂമിയുമായുള്ള ബന്ധങ്ങളെ ഒരു വേള പഠനവിധേയമാക്കിയാൽ പേർഷ്യൻ ഭാഷയോടുള്ള ഇഖ്ബാലിൻ്റെ ആത്മബന്ധം മനസ്സിലാകും.
ഒരു കാലത്ത് കേരളത്തിലെ മദ്രസകളിൽ പാഠ്യവിഷയമായി നിലനിന്നിരുന്ന പേർഷ്യൻ ഭാഷയുടെ ഇന്നിൻ്റെ അവസ്ഥ എവിടെയാണെത്തി നിൽക്കുന്നത്? ഇന്ത്യയിലെ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് കരുത്തുറ്റ സംഭാവനകൾ നൽകിയ പേർഷ്യൻ ഭാഷ കേരളത്തിലെ എത്ര മതകലാലയങ്ങളിൽ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്? മുസ്‌ലിം സമുദായത്തിൻ്റെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രധാന ചരിത്ര മുഹൂർത്തങ്ങൾ ഇന്നും അടയാളപ്പെടുത്തിയുള്ളത് പേർഷ്യൻ ഗ്രന്ഥങ്ങളിലാണെന്ന വസ്തുത നിലനിൽക്കെ പ്രസ്തുത ഭാഷയെ അടുത്തറിയാനുള്ള അവസരങ്ങൾ തുറന്നിടുന്നsത്ത് വ്യക്തമായ നയസമീപനങ്ങൾ കൈകൊള്ളാൻ സ്ഥാപന മേലാധികാരികൾക്ക് കഴിയേണ്ടതുണ്ട്.
ബഹുഭാഷ പണ്ഡിതന്മാരെ വാർത്തെടുക്കുന്നുവെന്ന തത്വം പൊതുവിൽ അംഗീകരിക്കുകയും അതിന് വേണ്ട പാഠ്യപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക കലാലയങ്ങൾ 'ബഹുഭാഷ' വാക്യത്തിൽ അന്തർലീനമായ വിശാലമായ ഭാഷ സ്വാത്രത്തെ കാലോചിതമായി വ്യാഖ്യാനിക്കാൻ ബാധ്യസ്ഥരാണ്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്നതോ, ഇന്ന് നിലനിൽക്കുന്നതോ ആയ ഭാഷകളിൽ ഉറുദു പേർഷ്യൻ അറബിക് തുടങ്ങിയ ഭാഷകളെപ്പോലെ തന്നെ പ്രധാനപ്പെട്ടവയാണ് സംസ്കൃതം, തമിഴ്, ബംഗാളി എന്നിവ. ഇന്ത്യയുടെ ചരിത്ര ഗ്രന്ഥങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ മേൽ പരാമർശിച്ച ഭാഷകളിൽ എഴുതപ്പെട്ട ഇസ്‌ലാമിക വിജ്ഞാനിയങ്ങൾ ഇനിയും വെളിച്ചത്ത് വന്നിട്ടില്ല എന്നത് യാഥാർത്ഥ്യമായി തന്നെ നിലനിൽക്കുന്ന വസ്തുതയാണ്. ഇസ്‌ലാമിക കലാലയങ്ങളിൽ അറബി ഭാഷ ഗ്രന്ഥങ്ങൾ വായിക്കപ്പെടുന്നത് പോലെ മുകളിൽ പരാമർശിക്കപ്പെട്ട ഇന്ത്യൻ ഭാഷകളിലും കരുത്തുറ്റ പണ്ഡിതന്മാർ വളർന്ന് വരേണ്ടത് അനിവാര്യതയാണ്. ബംഗാളി ഭാഷയും സാഹിത്യ മേഖലക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. ചുരുക്കത്തിൽ അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളെ കൂടി അടുത്തറിയാനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് മതകലാലയങ്ങളിലൂടെ ലഭ്യമാക്കുമ്പോൾ മാത്രമാണ് 'ബഹുഭാഷ' പണ്ഡിതരെന്ന തലത്തിലേക്ക് വളരാൻ അവർക്ക് കഴിയുകയുള്ളൂ.
സ്വബാഹ് ആലുവ

COMMENTS