ദൈവസാമീപ്യം നേടാൻ സത്യാന്വേഷണത്തേക്കാളോ ജ്ഞാനസമിക്ഷയേക്കാളോ ഉത്തമമായ മാർഗമില്ല. -ഇബ്നുൽ ഹൈസം
ജ്ഞാനാന്വേഷണം വിജ്ഞാന ദാഹിയുടെ ശമനത്തിലേക്കുള്ള സഞ്ചാരപാതയാണ്. ഭൂഗോളത്തിൻ്റെ സർവ്വദിശയിലേക്കും എത്തിച്ചേരാവുന്ന തരത്തിൽ നീണ്ടുകിടക്കുന്ന വൻപാതകൾ. യാത്ര പ്രയാസകരമാണെങ്കിലും അന്വേഷണത്തിൻ്റെ ചവപ്പുരസത്തിൽ അവനെല്ലാം മറന്ന് അനുസ്യൂതം മുന്നോട്ടു ചലിക്കുന്നു. സർവ്വവും ത്വജിച്ച് തൻ്റെ പ്രാണനെ പുൽകാൻ പ്രേമി അലയുന്നത് പോലെ. ഇവിടെ രണ്ടുപേരുടെയും അലച്ചിലിൻ്റെ രസതന്ത്രമൊന്നാണ്. പ്രണയം. ജിജ്ഞാസു. ചൈനയിൽ പോയിട്ടാണെങ്കിലും അറിവ് നേടണം എന്ന ഇസ്‌ലാമികാഖ്യാനം ഇതിൻ്റെ സ്വീകാര്യതയെ ശാക്തീകരിക്കുന്നു. അതുകൊണ്ടുതന്നെ അറബ് ലോകത്ത് നിന്ന് ധൈഷണിക വാതിലുകൾ തുറക്കാൻ പലരുമെത്തി. അവരിൽപെട്ട ഒരു ബാഗ്ദാദിയൻ്റെ അജ്ഞതയിൽ നിന്നുള്ള മോചന പ്രഖ്യാപനമാണ് അൽമുൻഖിദു മിനള്ളലാൽ.
മുൻഖിദിൻ്റെ സ്വാധീനവലയം ഇന്നേറെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും കാരണങ്ങളുടെ അന്വേഷണത്തിൽ കുടുങ്ങി വിശ്വാസം ചുമന്ന് നടക്കുന്നവരാൽ. ജീവിത ലക്ഷ്യവും ആത്മീയസുഖവും നഷ്ടപ്പെട്ട അനർത്ഥമായ ജീവിതഗതിയിലാണിന്നവർ. തൻ്റെ പാതയിൽ മുമ്പെ സഞ്ചരിച്ച് സാഫല്യം കൈവരിച്ച ഒരുമാതൃകയും ഇന്നുവരെക്കും ലഭിക്കാത്തതു കൊണ്ട് തന്നെ മുൻഖിദിനെ വായിക്കുവാനും ഒരു വ്യക്തിത്വസാക്ഷത്തെ ഉൾകൊള്ളാനും അവർ സജ്ജരാകുന്നു. പ്രധാനമായും മൂന്ന് ദിശകൾ മുൻഖിദിനെ വായിക്കുന്നതിലൂടെ കാണാൻ സാധിക്കും. ഒന്ന്: ഇമാം ഗസ്സാലി(റ) ൻ്റെ വ്യവഹാരങ്ങൾ, രണ്ട്:അന്വേഷണാനുഭവങ്ങളിലൂടെ ഉരുവപ്പെട്ട ധൈഷണിക ഘടന. മൂന്ന്: വിമർശന പഠനങ്ങളുടെ രീതിശാസ്ത്രം. ഇവ ഉൾകൊള്ളുന്നതിലൂടെ ചിതറിയ ഏതൊരു ചിന്താഗതിയും ഋജുമാർഗത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ ആത്മകഥയായി ഇതിനെ വായിക്കാൻ പലർക്കും താല്പര്യമില്ല. ഗ്രന്ഥകർത്താവ് കേന്ദ്രകഥാപാത്രമായി സാഹചര്യങ്ങളിലൂടെ നിർമിച്ചെടുത്ത ഒരു നോവൽ (bildungsroman) എന്ന സാഹിത്യഗണത്തിൽ അവർ ഇതിനെ ഉൾപ്പെടുത്തുന്നു. പക്ഷെ അഗസ്റ്റിനിന്റെ confessions ഉം ദക്കാർത്തയുടെ discourse on method ഉം ന്യൂമാൻ്റെ apologiya pro vita sua യും മുൻഖിദിലൂടെ അനുഭവിക്കുമ്പോൾ ആ വാദം അനർത്ഥമാകുന്നുണ്ട്. H.A.R Gibb ധൈഷണിക അന്തർധാരയെ തിരിച്ചറിഞ്ഞ അഗസ്റ്റിനോടും ലൂഥറിനോടും തുല്യതയാർജ്ജിച്ച വ്യക്തിത്വമായാണ് ഇമാം ഗസ്സാലിയെ കാണുന്നത്.
ഇസ്‌ലാമിക ചരിത്രത്തിൽ മുൻഖിദിന് മുമ്പെ പല ജ്ഞാനികളുടെയും ആത്മകഥ അനാവൃതമായിട്ടുണ്ട്. ഇബ്നുൽ ഹൈസം അൽ അന്തലൂസിയുടെ ring of the dove, tuq al humma, al akhliq wa siyar എന്നിവ ഉദാഹരണമാണ്. മാത്രമല്ല ഇബ്നു സീനയും അൽ ഫാറാബിയും രചന നിർവഹിച്ചിരുന്നു. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ സ്വാധീനമാണ് മുൻഖിദിന് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. ഇതിൻ്റെ പ്രധാന കാരണമായി കരുതപ്പെടുന്നത് ശത്രുക്കൾ വരെ അംഗീകരിച്ച ഇമാം ഗസ്സാലിയുടെ ആത്മാർത്ഥമായ അന്വേഷണവും ലക്ഷ്യബോധവുമാണ്. പൂർവികരുടെ ജീവിത ചരിത്രങ്ങൾ മുസ്‌ലിം പണ്ഡിതന്മാരുടെ തത്വശാസ്ത്ര, സാഹിത്യ രചനകളിൽ ഉണ്ടായിരുന്നുവെങ്കിലും ആത്മകഥ എന്ന സാഹിത്യരൂപം കാണാൻ സാധ്യമല്ല. ഇസ്‌ലാമിക സാഹിത്യ വിഭാഗത്തിൽ ആത്മകഥയെ ഉൾപ്പെടുത്താതിരുന്നതാണ് ഇതിന്റെ മൂലകാരണം. അതുകൊണ്ടുതന്നെ, ജീവിതത്തെ സാർവ്വലൗകികമായല്ല ഇമാം ഗസ്സാലി അനാവരണം ചെയ്യുന്നത്. മറിച്ച് അക്കാലത്തെ ധൈഷണിക ചക്രവാളത്തിലേക്കുള്ള യാത്രാനുഭവം പങ്കുവെക്കുകയാണ്. george.F.McLean അൽമുൻഖിദിനെ semi-autobiographical work എന്ന് പരിചയപ്പെടുത്തിയത് ഇതിനാലാണ്. ധൈഷണിക യാത്രയിൽ തനിക്കുണ്ടായ അനുഭവങ്ങൾ ഏതൊരു സത്യാന്വേഷകനും പിന്നിടേണ്ടവയാണെന്ന് ഇമാം ഗസ്സാലി ഓർമപ്പെടുത്തുന്നു. അപ്പോസ്‌തിലന്മാർക്കിടയിൽ വളർന്ന് ക്രൈസ്തവ വിശ്വാസങ്ങളിൽ അന്തർലീനമായി കിടക്കുന്ന യുക്തിരാഹിത്യത്തിൽ മനം മടുത്ത് മുസ്‌ലിമായ നൂഹ് ഹാമിം കെല്ലറിൻ്റെ ജീവിതം ഇത് ശരി വെക്കുന്നുണ്ട്. സത്യാന്വേഷണത്തിൻ്റെ ഈ ഘട്ടത്തിൽ മുൻഖിദിലൂടെയാണ് അദ്ദേഹം സത്യത്തെ പുല്കിയത്. കെല്ലറിൻ്റെ അഭിപ്രായത്തിൽ ഹെഗൽ അവതരിപ്പിച്ച wise man ന് വേണ്ട സർവത്ര ഗുണങ്ങളും മേളിച്ച നിസ്തുല വ്യക്തിത്വമാണ് ഇമാം ഗസ്സാലി(റ). തത്വചിന്തകരുടെ ദർശനരീതിക്കും സിദ്ധാന്തങ്ങൾക്കുമെതിരിൽ ഇമാം ഉയർത്തിയ വിമർശന ശരങ്ങൾ ആധുനികതയുടെ വികല ആശയങ്ങളെ പിടിച്ചുകെട്ടാൻ ഇന്നും നമ്മെ സഹായിച്ചു കൊണ്ടിരിക്കുകയാണ്.
ഈ രചനയുടെ ഹേതുകം ഒന്നാം അധ്യായത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ചിന്താസരണികൾ പിന്നിട്ട് താനെങ്ങനെ ആത്മജ്ഞാനത്തിൻ്റെ ഉത്തുംഗ ശൃംഗത്തിൽ എത്തിച്ചേർന്നു എന്നതിനെ വിശദീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ശിഷ്യനയച്ച കത്തിനുള്ള മറുപടിയാണ് ഈ കൃതിയുടെ രചന. മതശാസ്ത്രങ്ങളുടെ ആന്തരിക രഹസ്യങ്ങൾ, അവയുടെ ലക്ഷ്യം, ദൈവശാസ്ത്ര സരണികളുടെ ചതിക്കുഴികൾ, അവയുടെ ആഴം എന്നിവ വിശദമാക്കാൻ താങ്കൾ എന്നോട് ആവശ്യപ്പെടുകയുണ്ടായി. അനവധി പ്രസ്ഥാനങ്ങളുടെയും ചിന്താസരണികളുടെയും ഇടക്കെവിടെയോ നഷ്ടപ്പെട്ടുപോയ സത്യത്തെ കുരുക്കഴിച്ചെടുക്കുന്നതിനുള്ള എൻ്റെ അനുഭവങ്ങളുടെ പാരമ്പര്യ വിശ്വാസത്തിൻ്റെ നിഗ്മ തലങ്ങളിൽ നിന്ന് ആന്തരിക ജ്ഞാനത്തിൻ്റെ ഉത്തുംഗ ശൃംഗത്തിൽ ഞാനെങ്ങനെ എത്തിച്ചേർന്നു എന്ന കാര്യവും അറിയാൻ താങ്കൾ താല്പര്യം പ്രകടിപ്പിച്ചു എന്നാണ് ഗ്രന്ഥകാരൻ ഇതെക്കുറിച്ച് പറയുന്നത്. ചോദ്യകർത്താവ് ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്. സൈദ്ധാന്തിക ദൈവശാസ്ത്രത്തിൽ നിന്നു എന്തു പഠിച്ചു? നേതാവിനെ അനുകരിക്കുന്നതിൽ സത്യന്വേഷണത്തെ പരിമിതപ്പെടുത്തുന്ന തഅ്‌ലീമുകളുടെ ഗുരുപ്രോക്ത ചിന്താമാർഗ്ഗത്തിൽ നിന്ന് എന്ത് പഠിക്കാൻ കഴിഞ്ഞു? തത്വചിന്താ പദ്ധതികളെ തിരസ്കരിച്ചത് എന്തുകൊണ്ട്? സൂഫികളുടെ തത്വങ്ങളിൽ നിന്നും തൃപ്തിയോടെ സ്വീകരിച്ചത് എന്താണ്? ഒരുപാട് ചിന്താധാരകളെ അനുസന്ധാനം ചെയ്ത് സ്വരൂപിച്ചതിൻ്റെ ആകത്തുകയെന്ത്? നിശാപൂരിൽ കാലങ്ങൾക്ക് ശേഷം തിരിച്ചെത്തിയത് എന്തിനാണ്? തുടങ്ങിയ ചോദ്യങ്ങളുടെ വിശദമായ മറുപടിയാണ് അൽ മുൻഖിദ്. മറ്റൊരു പശ്ചാത്തലം അക്കാലത്തെ സമൂഹവും ഛിദ്രതയിലകപ്പെട്ട മുസ്‌ലിം സമുദായവുമായിരുന്നു. മത പഠനത്തിൽ പണ്ഡിതരെ വിമർശിച്ച് പൂർണ്ണമായും അവരെ മാറ്റിനിർത്തി സ്വന്തമായ വ്യാഖ്യാനങ്ങളും ആശയങ്ങളും മതത്തിൻ്റെ മേൽ അവർ വെച്ച് പിടിപ്പിച്ച സാഹചര്യം. യുക്തിഭദ്രമായ ഇടപെടലുകൾ രചനാലോകത്ത് അത്യാവശ്യമായിരുന്നു. ഇമാം ഗസ്സാലി അൽ മുൻഖിദിലൂടെയും തഹാഫുതുൽ ഫലാസഫയിലൂടെയും അത് സാധ്യമാക്കി.
വഫാത്തിൻ്റെ അഞ്ചു വർഷം മുമ്പാണ് ഇത് വിരചിതമാകുന്നത് . താൻ പിന്നിട്ട ചിന്താപഥങ്ങളെ തന്മയത്വത്തോടെ വിശദീകരിക്കുന്നതോടൊപ്പം സത്യാന്വേഷണത്തിനിടയിൽ തനിക്കുണ്ടായ ആത്മസംഘർഷങ്ങൾ ഹൃദ്യമായ രീതിയിൽ വരച്ചിടുന്നുമുണ്ട് ഈ കൃതി. വൈജാത്യങ്ങളടങ്ങിയ ചിന്താപദ്ധതികളെ സമീപിച്ചതിൻ്റെ അനുഭവങ്ങൾ സവിസ്തരം ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഗുരുപ്രോക്ത പ്രസ്‌ഥാനം (തഅ്‌ലീമിയ്യ) അടക്കം ആസ്തിക്യവാദികളിൽ തന്നെ പിണഞ്ഞു കിടക്കുന്ന തെറ്റായ ധാരകളെ വിശദീകരിക്കുന്നതോടൊപ്പം തന്നെ ഉപമാലങ്കാരത്തോടെ കാലത്രയഭിത്തികളെ ധർമോചിതമായി ചിന്തിപ്പിക്കാൻ കെൽപ്പുള്ള ഗുണവചനങ്ങൾ കൂട്ടിച്ചേർക്കുന്നു. ആശയത്തോടൊപ്പം തന്നെ വളർന്ന സഹിത്യരുചിയും മുൻഖിദിലൂടെ അനുഭവിക്കാനാവും.
ഏതൊരു വിജ്ഞാനശാഖയുടെയും വക്താക്കൾക്ക് പിഴവ് പറ്റിയത് എവിടെ എന്ന് കണ്ടുപിടിക്കണമെങ്കിൽ ആ വിജ്ഞാന ശാഖയിൽ കുറ്റമറ്റതും പൂർണ്ണവുമായ കഴിവുണ്ടായിരിക്കണം. മൗലികവും സമഗ്രവുമായി പഠിക്കാതെ എതിർക്കാൻ മോഹിക്കുന്നത് അന്ധൻ അസ്ത്രമെയ്യുന്നതുപോലെയാണ്. വാക്കുകളിലെ ഉൾപ്രേരകം വിമർശന ബുദ്ധിയെ തളച്ചിടുകയല്ല മറിച്ച് യഥാർത്ഥ വിമർശനം രൂപപ്പെടുത്താൻ സഹായിക്കുകയാണ്. മത-വിശ്വാസ-ചിന്ത-കക്ഷി-അഭിപ്രായന്തര വൈവിധ്യങ്ങളെ സമീപിക്കുന്നവർ തീർച്ചയായും ഉൾകൊള്ളേണ്ട വാചകമാണിത്. കാരണം സമൂഹത്തിൽ പലർക്കും ജീവഹാനി വരുത്തുന്ന സംഭവങ്ങളാണ് ഇവ. ഓരോരുത്തരും തങ്ങളുടെ കൈവശമുള്ളതിൽ അവേശവും സംതൃപ്തിയും കൊള്ളുന്നു . ഇവിടെ ഓരോ വിഭാഗത്തിൻ്റെയും വിശ്വാസങ്ങളെ സസൂക്ഷ്മം സംശോധന ചെയ്ത് സൈദ്ധാന്തിക നിഗൂഢ രഹസ്യങ്ങൾ പുറത്തെടുത്ത് അസത്യത്തിൽ നിന്ന് സത്യത്തെയും കൃത്രിമാശയങ്ങളിൽ നിന്ന് ഋജു ആശയങ്ങളെയും തിരഞ്ഞുപിടിക്കാൻ ധൈഷണികൻ്റെ നിരീക്ഷണങ്ങൾക്ക് സാധിക്കുന്നത് സത്യാന്വേഷകരെ ഭഗപ്പെടുത്തി പഠിക്കാനുള്ള ശ്രമങ്ങളാണ്. ‘വ്യക്തിയെ നോക്കിയല്ല സത്യത്തെ തീരുമാനിക്കേണ്ടത് മറിച്ച് വ്യക്തമായ കണ്ടുപിടിത്തങ്ങളിലൂടെ തന്നെ ആരാണ് അതിൻ്റെ വക്താക്കളെന്ന് മനസ്സിലാക്കാം ’ അലി (റ) ൻ്റെ ഈ വചനം അനുകർത്താവാകുന്നതിൻ്റെ നിബന്ധന അനുകർത്താവാണെന്ന് സ്വയം അറിയാതിരിക്കലാണ് എന്ന തത്വത്തിലേക്ക് ഇമാമിനെ എത്തിച്ചു. സൈദ്ധാന്തിക ദൈവശാസ്ത്രജ്ഞന്മാർ,ആന്തരാർത്ഥവാദികൾ, ദാർശനികർ, സൂഫികൾ ഈ നാല് വിഭാഗത്തിനതീതമല്ല സത്യമെന്ന് തിരിച്ചറിഞ്ഞ് സത്യന്വേഷണ പഥത്തിൽ യഥാക്രമം ഇമാം പഠിക്കാൻ തുടങ്ങി: ‘സകല ദാർശനികരെയും അവരുടെ ദർശനത്തിൻ്റെ മൂല്യവും യാഥാർത്ഥ്യവും ഗ്രഹിക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ പഠിച്ചു. ദൈവശാസ്ത്രകാരന്മാരുടെ ലക്ഷ്യങ്ങളും അവരുടെ സംവാദങ്ങളും ഞാൻ ഗവേഷണ ബുദ്ധ്യാ അനുസന്ധാനം ചെയ്തു. സൂഫികളുടെ പരിശുദ്ധിയുടെ രഹസ്യമറിയാൻ ഞാൻ ശ്രമിച്ചു’ എന്ന് ഇമാം തന്നെ പറയുന്നുണ്ട്.
ഖലീഫയുടെ യാദൃശ്ചികമായ ആജ്ഞയോടെയാണ് തഅ്‌ലീമിയ്യാക്കൾ ( മത അറിവിൻ്റെ ഉറവിടം ഗുരുനാഥനാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു ശീഈ വിഭാഗം ) ക്കെതിരെ ഒരുമ്പിട്ടിറങ്ങാൻ ഇമാം തയ്യാറാകുന്നത്. മുമ്പേ തദ് വിഷയത്തിൽ ആലോചന ഉണ്ടായെങ്കിലും ഈ പ്രേരണ ഇരട്ടാലിംഗനമായി. അങ്ങനെ അവരുടെ ഗ്രന്ഥങ്ങളും പൂർവ്വാചാര്യന്മാരുടെ ജീവിതരീതിയും എല്ലാം പഠിച്ചു. തഅ്‌ലീമിയ്യാ പ്രസ്ഥാനത്തിൻ്റെ പൂർവ്വ സരണിയിലൂടെയല്ല പിൽക്കാല സമൂഹത്തിൻ്റെ വ്യവഹാരരത്തിലൂടെയാണെന്ന് മഹാന് ഈ പഠനങ്ങളിൽ നിന്നും ബോധ്യപ്പെട്ടു. അവർ പൂർവ്വികരിൽ നിന്നും വ്യതിചലിച്ച് പുത്തൻ വാദങ്ങൾ സ്വീകരിച്ചതായി കണ്ടെത്തി. ഇവയെല്ലാം ക്രോഡീകരിച്ച് യുക്തിഭദ്രമായി ചിട്ടപ്പെടുത്തുകയും ചെയ്തതാണ് പിന്നീട് വലിയ വിനയായത്. സത്യ വാദികൾ ഇമാമിനെ വിമർശിക്കാൻ തുടങ്ങി: ഇത് ഇവർക്ക് അനുകൂലമായ പ്രവർത്തനമാണ് നിങ്ങൾ ബലപ്പെടുത്തുകയും ക്രോഡീകരിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ അവർക്ക് തങ്ങളുടെ വാദഗതികളെ അവ്യക്തത കളിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നില്ല. ഈ സന്ദർഭത്തെ മുൻഖിദിൽ മുഅ്‌ത്തലിസത്തിനെ വിമർശിച്ച് രചന നിർവഹിച്ച ഹാരിസുൽ മുഹ്സിവിയെയും അവരുടെ ശ്രമത്തെ അവഗണിച്ച അഹമദ് ബിനു ഹന്ബൽ (റ ) നെയും ഓർമിപ്പിക്കുന്നു. പിന്നീട് രൂഢമൂലമായ ഗവേഷണം നടത്തി ഇമാം ശരിയായ സമീപനം കൊണ്ടുവന്നു. ഗുരു വേണം ‘മാത്രമല്ല ആ ഗുരു പാപ മുക്തനായിരിക്കണം. മുഹമ്മദ് നബി (സ്വ) ആ വിശേഷങ്ങൾ ഒത്ത ഏകൻ’. തുടർന്നുള്ള വാദങ്ങളും പ്രതിവാദങ്ങളും തഖ്-ലീദിൻ്റെയും ഇജ്തിഹാദിൻ്റെയും യുക്തിപരമായ അവതരണ പശ്ചാത്തലത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
മുഴുവൻ സമസ്യകളെയും നിർദ്ധാരണം ചെയ്യാൻ മാത്രമുള്ള ശക്തി ബുദ്ധിക്കില്ല എന്നതിലൂടെ തത്വചിന്താരീതിയിലുള്ള സത്യാവിഷ്‌കാരത്തെ എങ്ങനെ സമീപിച്ചു എന്ന് കാണാവുന്നതാണ്. അരിസ്റ്റോട്ടിലിയൻ തത്വങ്ങളിലെ അബദ്ധങ്ങളെ സൂക്ഷ്മ ഗവേഷണത്തിന് വിധേയമാക്കി അതിനൊരു വിമർശനമായാണ് തഹാഫുതുൽ ഫലാസിഫ വിരചിതമാകുന്നത്. അരിസ്റ്റോട്ടിലിയൻ ചിന്തയുടെ കെണിയിലകപ്പെട്ട് മതത്തെ വ്യാഖ്യാനിച്ച അൽഫാറാബിയും ഇബ്നു സീനയും മുസ്‌ലിം ലോകത്തെ ആശയ രാഹിത്യത്തിൻ്റെ വഴിയിലേക്കെത്തിച്ചിരുന്നു. വിശ്വാസ ദൃഢീകരണത്തിന് തദ് വിഷയകമായി തന്നെ ഇമാം രചനകൾ നിർവഹിച്ച് ആശയങ്ങൾ രൂപപ്പെടുത്തി. പ്രധാനമായും അതൊരു വെല്ലുവിളിയായിരുന്നുവെങ്കിലും വ്യക്തമായ ബോധത്തോടെ നിരീക്ഷണങ്ങളോടെ, ആത്മാർത്ഥതയോടെ ക്ഷിപ്രഗതിയിൽ തന്നെ പ്രതിരോധിച്ചത് തെറ്റിൽ അഭിരമിച്ചവന് തൻ്റെ വിശ്വാസത്തിൽ കലർന്ന സ്ഖലിതങ്ങളെ മനസ്സിലാക്കാനും തിരുത്താനും സാധിച്ചു. യവന വിജ്ഞാനീയങ്ങളിൽ നിന്ന് ഗണിതശാസ്ത്രം, ജ്യാമിതി , ന്യായശാസ്ത്രം എന്നിവ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതോടൊപ്പം അവയെ എതിർക്കുന്നവരെ മതത്തിലെ മൂഢന്മാരായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. യവനരുടെ തത്വശാസ്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും പ്രശ്നഭാഗങ്ങൾ വിമർശന ബുദ്ധ്യാ സ്വീകരിച്ചാൽ മതിയെന്നുമാണ് മുൻഖിദിൻ്റെ കാഴ്ചപ്പാട്. തത്വശാസ്ത്രത്തോട് ശാസ്ത്രമെന്ന നിലക്ക് അദ്ദേഹത്തിന് വിരോധമുണ്ടായിരുന്നില്ല എന്ന് തഹാഫുത്തിൻ്റെ ശീർഷകത്തിൽ നിന്ന് മനസിലാക്കാം. തഹാഫുതുൽ ഫൽസഫ (ഫിലോസഫി) അല്ല മറിച്ച് തഹാഫുതുൽ ഫലാസിഫ (ഫിലോസഫേർസ്) യാണ് ഉദ്ദേശിക്കുന്നത് എന്ന് വളരെ വ്യക്തമാണ്.
തത്വചിന്താസരണികൾ ആറാണെന്നാണ് മുൻഖിദിൻ്റെ വാദം. യഥാർത്ഥത്തിൽ ശാസ്ത്രവും തത്വചിന്തയും വഴിപിരിയുന്നതിനു മുമ്പുള്ള സങ്കൽപ്പമനുസരിച്ചാണ് ഈ വിഭജനം. ആധുനിക തത്വചിന്തയുടെ പഠനമേഖലകൾ അഞ്ചാണ്. വില്ൽഡ്യൂറണ്ട് തൻ്റെ ‘ ദി ഹിസ്റ്ററി ഓഫ് ഫിലോസഫി’ യുടെ ആമുഖത്തിൽ അവയെ ഇങ്ങനെ എണ്ണുന്നു. 1. തർക്കശാസ്ത്രം 2.സൗന്ദര്യശാസ്ത്രം 3.ധർമമീമാംസ 4.രാഷ്ട്രതന്ത്രം 5.അതിഭൗതികശാസ്ത്രം. മറ്റൊരു വിഭജനരീതി അനുസരിച്ച് സത്തമീമാംസം ( ontology), ജ്ഞാനമീമാംസം ( epistemology), ധർമാമീമാംസം (ethics) എന്നിവയാണ് ആധുനിക തത്വചിന്തയുടെ ഉപശാഖകൾ. കൂടുതൽ പ്രചാരവും ഈ വർഗീകരണത്തിന് തന്നെയാണ്. കള്ളനാണയത്തോട് തൊട്ട് കിടക്കുന്നത് കൊണ്ട് നല്ല നാണയം കള്ളനാകണമെന്നില്ല. പരസ്പര സമ്പർക്കം മൂലം സത്യം അസത്യമോ അസത്യം സത്യമോ ആവുന്നില്ല. തത്വശാസ്ത്ര പഠനത്തിൻ്റെ അപകടത്തെയും അതുകൊണ്ടു പിണയുന്ന ചതിയെയും സംബന്ധിച്ച് ഇത്രമാത്രമാണ് ഇമാം പറയുന്നത്.
സത്യാന്വേഷണത്തിൻ്റെ പാതയിൽ സഞ്ചരിച്ച ഇമാം അവസാനം എത്തിച്ചേർന്നത് പരമ സത്യത്തിലേക്കായിരുന്നു. അധമവാസികളിൽ നിന്നും ദുർഗുണങ്ങളിൽ നിന്നും മനസ്സിനെ ശുദ്ധീകരിച്ച് ദൈവസ്മരണ കൊണ്ട് ഹൃദയത്തെ അലംകൃതമാക്കുന്ന ഒരു കൂട്ടമാണ് ഇമാമിനെ ഇതിലേക്ക് എത്തിച്ചേരാൻ സഹായിച്ചത്. തത്വവും പ്രയോഗവും ചേർന്ന അവരുടെ മാർഗം ഇമാമിനെ ഹഠാദാകർഷിച്ചു. അബൂത്വാലിബ് മാക്കിയുടെ ഖൂതുൽ ഖുലൂബ്, ഹാരിസുൽ മുഹാസിബിയുടെ ഗ്രന്ഥങ്ങൾ, ജുനൈദ്, ഷിബിലി, അബൂയസീദ് ബിസ്താമി(റ) എന്നിവരുടെ വചനങ്ങൾ തൻ്റെ നിരീക്ഷണപാഠവത്തിനു മുമ്പിൽ തീജ്വാലയായ് ജ്വലിച്ചതോടെ സംശയലേശമന്യേ തസവ്വുഫിനെ ഇമാം പുൽകി. ഏറ്റവും ശ്രേഷ്ടനായ സൂഫി ആയിത്തീരുന്നത് വെറും പഠനം വഴിയല്ല. ആത്മീയാവസ്ഥകളുടെ (ഹാൽ) വിവിധ പടവുകൾ തരണം ചെയ്താണെന്നും മനസ്സിൻ്റെ ഗുണപരിവർത്തനം വഴിയാണ് ഇത് സാധിക്കുന്നതെന്നും ഇമാം മനസ്സിലാക്കി. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ചിന്ത എല്ലാം പിടിച്ചുകുലുക്കി. തന്നെ വേട്ടയാടിയ മാനസികാവസ്ഥയെ ഇമാം വിശദീകരിക്കുന്നു: ‘ഞാൻ എൻ്റെ അവസ്ഥയെ കുറിച്ച് തന്നെ ചിന്തിച്ചു, ഭൗതികമായ പ്രലോഭനങ്ങളിൽ ആമഗ്നനാണ് ഞാനെന്ന് മനസ്സിലായി, അധ്യാപനം കുലീനമാണ്, എന്നാൽ ഞാൻ പഠിപ്പിക്കുന്ന ശാസ്ത്രങ്ങളൊന്നും പരലോക ജീവിതത്തിന് ഗുണകരമോ സ്വന്തം നിലയിൽ പ്രാധാന്യമുള്ളവയൊ അല്ല എന്നെനിക്കു തോന്നി, ജോലി മുഖേനെ ഞാൻ ലക്ഷ്യമാക്കുന്നത് ദൈവപ്രീതിയല്ല, മറിച്ച് ഐഹിക നേട്ടവും പ്രശസ്തിയുമാണെന്നു ഞാൻ കണ്ടു, ആ ഗർത്തത്തിൻ്റെ വക്കിലാണു ഞാൻ അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ ശാശ്വതമായ നരഗാഗ്നിയിൽ പതിക്കും, എല്ലാം ഉപേക്ഷിച്ച് ബാഗ്ദാദ് വിടാൻ ഒരുവേള ഞാൻ തീരുമാനിക്കും, അടുത്ത നിമിഷം ആ തീരുമാനം ഞാൻ മാറ്റും, ഉള്ളത് കളയരുത്, പിന്നീടത് തിരിച്ചുപിടിക്കാൻ കഴിയുകയില്ല എന്നൊക്കെയാവും അപ്പോഴത്തെ ചിന്ത. ദൈവത്തെയും പരലോകത്തെയും കുറിച്ച് ചിന്തിക്കുമ്പോൾ വീണ്ടും മനസ്സ് പതറും, ഇങ്ങനെ അനിശ്ചിതത്വത്തിൻ്റെ ആറുമാസം കടന്നു പോയി. ഞാൻ മൗനിയും രോഗഗ്രസ്തനുമായി. അവസാനം ഞാൻ അല്ലാഹുവിൽ അഭയം തേടി. പീഢിതൻ്റെ വിളികേൾകുന്ന ദൈവത്തോടെ ഞാൻ പ്രാർത്ഥിച്ചു. സ്ഥാനം, സമ്പത്ത് ,കുടുംബം എന്നിവ ത്യജിക്കാനുള്ള മാർഗം അവൻ എളുപ്പമാക്കി’.
തസവ്വുഫിനെയും തത്വ ചിന്തയെയും ഒരു ചരടിൽ കോർക്കാൻ ഇമാമിന് സാധിച്ചു. ദൈവസാമീപ്യം തൊട്ടറിയാൻ ഉതകും വിധം വളർന്ന് സൂഫീ സിൽസിലയിലെ മുഖ്യ കണ്ണിയായി ശൈഖ് അബൂ ഹാമിദ് അൽഗസ്സാലി(റ) മാറി. തത്വചിന്താ വിജ്ഞാനീയങ്ങളെ സംബന്ധിച്ചുള്ള ഗവേഷണ പഠനങ്ങളുടെ ഫലമായി ഇമാം നേടിയ അറിവ് മൂന്നു മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. ഒന്ന് ദൈവത്തിൻ്റെ അസ്തിത്വം, രണ്ട് പ്രവാചകത്വം, മൂന്ന് അന്തിമ വിചാരണ. മുൻഖിദിൻ്റെ പാരായണത്തിലൂടെ വായിക്കുന്നവരുടെ ഹൃദയത്തിൽ ഈ വിശ്വാസഘടകങ്ങൾ സുദൃഢമാക്കിത്തീരുമെന്ന് സുവിദിതം. സാഹചര്യത്തെളിവുകളുടെയും വിശദീകരണ സാധ്യമല്ലാത്ത അനുഭവജ്ഞാനത്തിന്റെയും ഫലമായിട്ടാണ് ഇമാമിന് മേൽപറഞ്ഞ മൂന്നു കാര്യങ്ങളെ ഗ്രഹിച്ചെടുക്കാനായത്. ഈ ആന്തരിക ബോധക്രമത്തെ മനസ്സിലാക്കാതെ, ഇമാമിൻ്റെ വാചകങ്ങളുടെ ഉപരിപ്ലവ സാരമുൾകൊണ്ടവർ ആ ജീവിതത്തിൻ്റെ വിമർശകരായി ഇന്നും നിലകൊള്ളുകയാണ്.
പരമമായ സൂക്ഷ്മത, തഖ്‌വ ഇവയാണ് പാരത്രിക സൗഭാഗ്യത്തിൻ്റെ മൂല്യഘടകങ്ങൾ. ജീവിതവിജയം അനുഭവിക്കാൻ ആത്മാനുഭൂതിയുടെ പറുദീസായിലൂടെ സാധിക്കൂ എന്ന സന്ദേശമാണ് ദൈവികതയിൽ ആമഗ്നനായ ഈ ആദ്ധ്യാത്മിക ജ്ഞാനിയുടെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അടങ്ങിയ ചൈതന്യ ജീവിതം അടയാളപ്പെടുത്തുന്നത്.
ഇയാസ് സുലൈമാൻ

COMMENTS