'അബ്ദുറഹ്മാൻ സൊരി : അടിമയാക്കപ്പെട്ട രാജകുമാരൻ'

SHARE:

നമുക്കിടയിൽ അമേരിക്കൻ വംശീയതയെ പറ്റിയുള്ള ചൂട് പിടിച്ച ചർച്ചകൾ നടക്കുന്ന സമയമാണ് ഇത്. സാമാന്യ ജനതയുടെ സൗന്ദര്യബോധം മുതൽ വര്ണവിവേചനത്തിന്റെ അന്താരാഷ്ട്ര രാഷ്ട്രീയം വരെ ചർച്ച ചെയ്യപ്പെടുന്നു. ജോർജ് ഫ്ലോയ്ഡ് എന്ന രക്തസാക്ഷി പൊതുനിര്മിതികളെ പൊളിച്ചു പണിയുന്ന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.  ഈ തരത്തിലുള്ള ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ ലോകം ചർച്ചക്കെടുക്കാൻ തയ്യാറാവാത്തതും എന്നാൽ ആഫ്രോ അമേരിക്കൻ ആക്ടിവിസ്റ്റുകൾ ഉറക്കെ വിളിച്ചു പറയാൻ ശ്രമിക്കുന്നതുമായ ഒരു ചരിത്ര ശകലമുണ്ട്, ചരിത്രത്തിൽ ബദൽ കണ്ടെത്താൻ കഴിയാത്ത ക്രൂരതയുടെ നിറചാർത്തായ ട്രാൻസ്അറ്റ്ലാന്റിക് അടിമക്കച്ചവടമാണത്. ഒന്നേകാൽ കോടിയോളം  ജീവിതങ്ങൾ ആധുനിക മനുഷ്യന്റെ   പൊതുബോധനിർമിതിയുടെ പരിണിത ഫലമായി ഇരുണ്ട ഭൂഖണ്ഡത്തിന്റെ മറവിൽ വിസ്മരിക്കപ്പെടുന്ന ക്രൂരമായ ഒരു ചരിത്രവും സംസ്കാരവുമാണത്.  മൂന്നു നൂറ്റാണ്ടോളം നീണ്ടുനിന്ന കിരാതനടപടിയുടെ ഭാഗമായി ആഫ്രിക്കയിലെത്തിയവരുടെ പിന്ഗാമികളാണ് ഇന്നത്തെ ആഫ്രോഅമേരിക്കൻ ജനവിഭാഗങ്ങൾ അധികവും. അതിനിടയിൽ നിന്ന് നമുക്ക് ലഭിച്ച കുറഞ്ഞ ചില ചരിത്ര വ്യക്തിതങ്ങളിൽ ഒരാളാണ് അബ്ദുൽറഹ്മാൻ സൊരി.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് അടിമവേലക്കായി യൂറോപ്യന്മാർ പിടിച്ചു കൊണ്ട് പോയവർക്ക് ഒരു ഇരുണ്ട ഭൂതകാലമാണ് യൂറോപ്യന്മാർ കല്പിച്ചു നൽകിയത്. ആ ഇരുണ്ട ഭൂതകാല നിർമിതികൊണ്ട് അവർ അടിമത്വത്തിന് അർഹരാണെന്ന് വരുത്തി തീർക്കാൻ ഒരളവ് വരെ അവർക്ക് സാധിച്ചു. എന്നാൽ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല എന്നതാണ് യാഥാർഥ്യം.അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒരാളാണ് അബ്ദുൽ റഹ്മാൻ സൊരി. അടിമകൾക്കിടയിലെ രാജകുമാരൻ. 

1788 ൽ പടിഞ്ഞാറെ ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലെത്തിയ അടിമക്കപ്പലിലെ ചരക്ക് മനുഷ്യരായിരുന്നു. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നും പറഞ്ഞു വെളുത്തവൻ സമരം ചെയ്യുന്ന കാലത്ത് അവരുടെ കറുത്ത സഹോദരരെ അവർ തന്നെ അടിമകളാക്കി വിറ്റു കൊണ്ടിരിക്കുകയായിരുന്നു. ആ കപ്പലിൽ ഉണ്ടായിരുന്ന മനുഷ്യർ മിസിസിപ്പിയിലെ നാശ്ശെത്സിൽ വിൽക്കപ്പെട്ടു.  അകൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഇരുപത്താറു വയസ്സ്കാരനായ യുവാവ്. അതായിരുന്നു സോരി രാജകുമാരൻ. പടിഞ്ഞാറെ ആഫ്രിക്കയിലെ ഏറ്റവും വലിയ സുൽത്താനെറ്റിലെ രാജകുമാരൻ.

ലോകത്ത് ഇന്ന് നിലനിൽക്കുന്നതിൽ വച് ഏറ്റവും വലിയ വംശസംസ്കാരമായ ഫുലാനി വംശത്തിലെ ഉപവിഭാഗങ്ങളിൽ ഒന്നായ ടോർഡോബേ വിഭാഗത്തിൽ 1762 ലാണ് അബ്ദുറഹ്മാൻ ഇബ്രാഹിം സൊരി ജനിക്കുന്നത്. ഉന്നതമായ ധിഷണശക്തി ഉണ്ടായിരുന്ന സോരി നന്നേ ചെറുപ്പത്തിൽ തന്നെ ഇംഗ്ലീഷും അറബിയും നാല് ആഫ്രിക്കൻ ഭാഷകളുമടക്കം ആറ് ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു.

പോസ്റ്റ് മിഡീവൽ കാലഘട്ടത്തിലെ ആഫ്രിക്കൻ രാഷ്ട്രീയം അതിജീവനപോരാട്ടത്തിലേക്ക് കടന്ന സമയമായിരുന്നു അത്. ഉത്തരആഫ്രിക്കയിലെ ഓട്ടോമൻ ശക്തി ക്ഷയിച്ചതും അദൽ സുൽത്താനെറ്റിന്റെ തകർച്ചയും മറ്റും ആഫ്രിക്കയെ യൂറോപ്പിന്റെ ഭക്ഷണപാത്രം എന്ന നിലയിലെത്തിച്ചിരുന്നു. ആ സമയത്താണ് ഫുലാനി ദേശങ്ങളിൽ വ്യാപകമായി അധിനിവേശ വിരുദ്ധ നീക്കങ്ങൾ നടക്കുന്നത്. ഒരു ഭാഗത്ത്‌ ഉസ്മാൻ ഡാൻ ഫോഡിയോയുടെ നേത്യത്വത്തിൽ സോകോട്ടോ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടപ്പോൾ വടക്കൻ മേഖലയിൽ അബ്ദുറഹ്മാൻ സോരിയുടെ പിതാവ് അൽമാമി ഇബ്രാഹിം സൊരിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് ഫെഡറേഷൻ ഓഫ് ഫുറ്റാ ജൂലോൺ രൂപീകരിക്കപ്പെട്ടു. അബ്ദുറഹ്മാൻ സൊരിയുടെ  പഠനകാലതാണ് അദ്ദേഹത്തിന്റെ പിതാവ്  ഗിനിയയിലെ ടിമ്പോ നഗരം കേന്ദ്രീകരിച്ചു ഫുറ്റ ജലോൺ  സ്ഥാപിക്കുന്നത്. ഈ സമയത് പഠന ആവശ്യങ്ങളുമായി തിമ്പുക്തുവിലായിരുന്ന അബ്ദുറഹ്മാൻ 1781 ൽ തന്റെ പഠനങ്ങൾ പൂർത്തിയാക്കിയതിന് ശേഷം പിതാവിന്റെ പോരാട്ടങ്ങളിൽ പങ്ക് ചേർന്നു. അപ്പോഴേക്കും വടക്കൻ ആഫ്രിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായി ഫുറ്റ ജലോൺ മാറിയിരുന്നു.

ഫ്രഞ്ച് പോർട്ടുഗീസ് പട്ടാളങ്ങളുടെ അധിനിവേശങ്ങളെയും കൊള്ളകളെയും മനുഷ്യക്കടത്തുകളെയും ഫലപ്രദമായി തടുക്കുക എന്നതായിരുന്നു അൽമാമി ഇബ്രാഹിമിന്റെ ലക്ഷ്യം. അബ്ദുറഹ്മാന്റെ 26ആം വയസ്സിൽ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തെ ഫുറ്റ ജൂലോനിന്റെ ഭാഗമായിരുന്ന ബമ്പാറയുടെ അമീർ (ഗവർണർ) ആയി നിയോഗിച്ചു.  തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലുമുള്ള വൈദേശിക ആധിപത്യം അവസാനിപ്പിക്കാൻ 1788ൽ 2000 ഓളം പട്ടാളക്കാരുള്ള ഒരു സൈന്യത്തിന് നേതൃത്വം കൊടുക്കാൻ ഇബ്രാഹിം അബ്ദുറഹ്മാനെ നിയോഗിച്ചു.

ആ യുദ്ധത്തിൽ പരാജയപ്പെട്ട അമിറിനെയും ബാക്കിയായ സൈന്യത്തെയും ഫ്രഞ്ച് സൈന്യം അടിമയാക്കി പിടിച്ചു. അമേരിക്കൻ ഭൂഖണ്ഡത്തിലെ യൂറോപ്പിന്റെ  കച്ചവടതാല്പര്യങ്ങളെ  സംരക്ഷിക്കാൻ മനുഷ്യക്കടത്തുകൾ നടന്നിരുന്ന കാലമായിരുന്നു അത്. അക്കൂട്ടത്തിൽ ഒരു അടിമകപ്പലിൽ ഫുറ്റ ജൂലോണിന്റെ രാജകുമാരനും അറ്റ്ലാന്റിക്കിന് കുറുകെ അടിമയായി കടത്തപ്പെട്ടു.അങ്ങനെയാണ് അദ്ദേഹം മിസ്സിസ്സിപ്പിയിൽ എത്തുന്നത്. നഷെസിലെ ചന്തയിൽ വച് അദ്ദേഹത്തെ തോമസ് ഫോസ്റ്റർ എന്ന പരുത്തി കൃഷിക്കാരൻ തന്റെ പരുത്തിപടത്തിലെ പണിക്കായി അദ്ദേഹത്തെ വില കൊടുത്തു വാങ്ങി.

ഫുറ്റ ജൂലോണിന്റെ രാജകുമാരന്റെ  അമേരിക്കൻ ഭൂഖണ്ഡത്തിലെ നാല്പത് വർഷം നീണ്ടുനിൽക്കുന്ന അടിമജീവിതത്തിന്റെ തുടക്കമായിരുന്നു അത്. ഫുറ്റ ജൂലോണിലെ പരുത്തികൃഷിയെ പറ്റി നല്ല ധാരണയുണ്ടായിരുന്ന അബ്ദുറഹ്മാൻ കൃഷിയിടത്തിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കഴിവും അറിവും കണ്ടു മതിപ്പ് തോന്നിയ ഫോസ്റ്റർ അദ്ദേഹത്തെ ഒരു മേല്നോട്ടക്കാരനായി നിയോഗിച്ചു.

അബ്ദുറഹ്മാന്റെ കഴിവും കാര്യപ്രാപ്തിയും കൊണ്ട് തനിക്ക് നന്നായി സമ്പാദിക്കാം എന്ന് മനസ്സിലാക്കിയ ഫോസ്റ്റർ അദ്ദേഹത്തിന് കൊറച്ചു സ്വാതന്ത്ര്യം ഒക്കെ അനുവദിച്ചു കൊടുത്തു. അതിന്റെ ഭാഗമായി അബ്ദുറഹ്മാൻ സ്വന്തമായി ഒരു പച്ചക്കറി തോട്ടം ശരിപ്പെടുത്തി എടുക്കകയും പച്ചക്കറികൾ ചന്തയിൽ കൊണ്ട് പോയി വിട്ട് വരുമാനവുമുണ്ടാക്കാൻ തുടങ്ങി. 1794 ൽ അബ്ദുറഹ്മാൻ തന്നെ പോലെ തന്നെ അടിമയാക്കപ്പെട്ടു അമേരിക്കയിൽ എത്തിയ ഇസബെല്ലയെ വിവാഹം ചെയ്തു. ഇരുണ്ട  അടിമജീവിതത്തിനിടയിൽ നേരിയ പ്രകാശത്തിന്റെ കിരണങ്ങൾ അദ്ദേഹം കണ്ടെത്തി തുടങ്ങി.ആ ദാമ്പത്യത്തിൽ അദ്ദേഹത്തിന് അഞ്ചു ആൺകുട്ടികളും നാല് പെണ്കുട്ടികളുമുണ്ടായി. പക്ഷെ അന്നത്തെ നിയമമനുസരിച് അദ്ദേഹത്തിന്റെ മക്കളൊക്കെ അടിമകളാക്കപ്പെട്ടു. 

അങ്ങനെയിരിക്കെയാണ് അദ്ദേഹം ഒരിക്കൽ ചന്തയിൽ വച് ഐറിഷ് സർജൻ ആയിരുന്ന ഡോ. ജോൺ കോക്സിനെ പരിചയപ്പെടുന്നത്. ഒരിക്കൽ ഒരു നാവികപര്യവേഷണത്തിന്റെ ഭാഗമായി തിമ്പോ നഗരം സന്ദർശിചിരുന്ന കൊകസിന് അബ്ദുറഹ്മാന്റെ പിതാവിനെയും കുടുംബത്തെയും നന്നായി അറിയാമായിരുന്നു. അൽമാമി ഇബ്രാഹിമിന്റെ അതിഥിയായി നിന്നിരുന്ന കോക്സ് അബ്ദുറഹ്മാൻ അവിടത്തെ രാജകുമാരനാണെന്ന് തിരിച്ചറിഞ്ഞു.രാജകുമാരന്റെ മോചനത്തിന് വേണ്ടി കോക്സ് ഫോസ്‌റ്ററിനെ സമീപിച്ചു. ഒരു വലിയ സുൽത്താനെറ്റിന്റെ രാജകുമാരനെ മോചിപ്പിക്കാൻ വേണ്ടി എന്ത് വില കൊടുക്കാനും കോക്സ് തയ്യാറായിരുന്നു. പക്ഷെ അബ്ദുറഹ്മാൻ എന്ന മനുഷ്യന് പകരം അദ്ദേഹത്തെ തന്റെ പണിയന്ത്രമായി കണ്ടിരുന്ന ഫോസ്റ്റർ അദ്ദേഹത്തെ വിൽക്കാൻ തയ്യാറല്ലായിരുന്നു. ഫോസ്‌റ്ററുമായി വിലപേശലുകൾ നടത്തിയ കോക്സ് പിന്നീട് നിയമനടപടിയിലൂടെ ശ്രമിക്കാൻ തീരുമാനിച്ചു, പക്ഷെ അമേരിക്കൻ ഗവണ്മെന്റിന്റെ നിയമങ്ങൾ അതിന് അപര്യാപ്തമായിരുന്നു.

1816ൽ മരിക്കുന്നത് വരെ കോക്സ് അബ്ദുറഹ്മാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിക്കൊണ്ടിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകനും പരിശ്രമിച്ചു. 

1826 ൽ തന്റെ കുടുംബത്തിന് അബ്ദുറഹ്മാൻ ഒരു കത്തെഴുതി. ആൻഡ്രു എന്ന പത്രവില്പനക്കാരൻ ആ കത്ത് അന്നത്തെ മിസിസിപ്പിയിലെ സെനറ്റർ ആയിരുന്ന തോമസ് റീഡീന് കൈമാറി.അബ്ദുറഹ്മാനിൽ മതിപ്പ് തോന്നിയ റീഡ് ഈ കത്ത് മൊറോക്കോയിലെ അമേരിക്കൻ കോണ്സുലേടിലേക്ക് അയച്ചു കൊടുത്തു. അവിടന്ന് അത് അന്നത്തെ മൊറോക്കൻ സുൽത്താൻ അബ്ദുറഹ്മാന്റെ കയ്യിലെത്തി. വിവരങ്ങൾ പരിശോധിച്ച സുൽത്താൻ അബ്ദുറഹ്മാൻ പറയുന്നത് സത്യമാണെന്നു മനസ്സിലായി. ഫുറ്റ ജൂലോൺ രാജകുടുംബവുമായി മൊറോക്കൻ സുൽത്താന് കുടുംബ ബന്ധം ഉണ്ടായിരുന്നു. 

സുൽത്താൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ആഡംസുമായി ബന്ധപ്പെടുകയും അബ്ദുറഹ്മാന്റെ സ്വാതന്ത്ര്യത്തിന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ നയതന്ത്രനടപടികളുടെ ഭാഗമായി 1829ൽ അബ്ദുറഹ്മാൻ മോചിതനായി. പക്ഷെ അദ്ദേഹത്തിന്  സ്വതത്രനായി  അമേരിക്കയിൽ നിൽക്കാൻ നിയമം അനുവദിക്കുന്നില്ലായിരുന്നു. ആഫ്രിക്കയിലേക്ക് തിരിച്ചു പോവേണ്ട സാഹചര്യം വന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മോചിതരായിട്ടുമില്ല. മോചനത്തിന് വേണ്ടി അബ്ദുറഹ്മാൻ  ആഡംസിനെ ബന്ധപ്പെട്ടിട്ടും ഫലംകണ്ടില്ല.

അബ്ദുറഹ്മാന്റെ മോചനം തന്നെ ആഡംസിനെതിരെ ഇലക്ഷന് ആയുധമായി അദ്ദേഹത്തിന്റെ എതിരാളികൾ പ്രയോഗിച്ചിരുന്നു. അത്രത്തോളം വര്ണവെറിയന്മാരായ ജനാതിപത്യ വാദികളായിരുന്നു അന്ന്  അമേരിക്കൻ ജനതയിൽ നല്ലൊരു വിഭാഗവും.

നീണ്ട പത്തു മാസത്തെ പരിശ്രമത്തിനൊടുവിൽ ഇസബെല്ലയുടെ മോചനം സാധ്യമായി. പക്ഷെ മക്കൾ ഇപ്പോഴും അടിമത്വത്തിൽ തന്നെയായിരുന്നു. അവരെ മോചിപ്പിക്കാനുള്ള പകുതി പണമേ അബ്ദുറഹ്മാന് സ്വരുക്കൂട്ടാൻ പറ്റിയുള്ളൂ. അങ്ങനെ ആ നിരാശയോടെ 1829 ൽ അബ്ദുറഹ്മാനും ഭാര്യയും വടക്കൻ ആഫ്രിക്കൻ തീരമായ  ലൈബീരിയയിലേക്ക് പോയി. 

ലൈബീരിയയിൽ എത്തിയ സൊരി ആദ്യം തന്റെ മണ്ണിൽ തലയമർത്തി കൊണ്ട് പരമകാരുണികന് സുജൂദ് ചെയ്തു. തന്റെ മണ്ണിൽ തിരിച്ചെത്തിയ രാജകുമാരൻ ലൈബീരിയയിൽ  എത്തുമ്പോഴേക്കും രോഗബാധിതനായിരുന്നു. കടുത്ത പനിയും ക്ഷീണവും അബ്ദുറഹ്മാനെ തളർത്തി. അദ്ദേഹത്തിന് അവിടെ നിന്ന് അദ്ദേഹത്തിന്റെ സ്വന്തം നാടായ ഫുറ്റ ജൂലോണിലേക്ക് പോവാനുള്ള പറ്റിയില്ല. നാല് മാസത്തെ രോഗാവസ്ഥക്ക് ശേഷം ലൈബീരിയയിൽ വച് അദ്ദേഹം മരണപ്പെട്ടു.

ഫുറ്റ ജൂലോണിൽ മടങ്ങിയെത്താനുള്ള അദ്ദേഹത്തിന്റെ നാല്പത് വർഷത്തെ പരിശ്രമം ഫലം കണ്ടില്ല. തന്റെ മക്കളെയും അദ്ദേഹത്തിന് നഷ്ട്ടപ്പെട്ടു.ഒരു രാജകുമാരന്റെ നൊമ്പരപ്പെടുത്തുന്ന നഷ്ട്ടങ്ങൾ ലൈബീരിയയിലെ മൊണ്റോവിയയിൽ കബറടക്കപ്പെട്ടു. കൂടെ ഒരു ജനതയുടെ നൂറ്റാണ്ടുകളുടെ നെടുവീർപ്പുകളും. 

പലവിധത്തിലുള്ള അമേരിക്കൻ അടിമ വിമോചന പോരാട്ടങ്ങളിലും ഇരുപതാം നൂറ്റാണ്ടിലെ ആഫ്രോഅമേരിക്കൻ പോരാട്ടങ്ങളിലും അബ്ദുറഹ്മാൻ സ്മരിക്കപ്പെട്ടു. സ്വന്തം പിത്രത്വവും സംസ്കാരവും മായ്ക്കപ്പെട്ടു മൃഗതുല്യരായി പരിഗണിക്കപ്പെട് ചൂഷണത്തിന്റെ ഏറ്റവും ക്രൂരമായ മുഖങ്ങൾ കണ്ട ആഫ്രോ അമേരിക്കൻ ജനത തങ്ങളുടെ ഉന്നതനായ മുൻഗാമിയുടെ മഹത്തായ പാരമ്പര്യത്തെ പറ്റി പഠനങ്ങൾ നടത്തി. 

ഇന്ന് സൊരിയുടെ പരമ്പരയിൽ പെട്ട കാരൻ രാജകുമാരി മിസ്സിസ്സിപ്പിയിലുണ്ട്. നൂറ്റാണ്ടുകൾക്കു ശേഷം തങ്ങൾ അടിമയാക്കി കൊണ്ട് വന്ന രാജകുമാരന്റെ പരമ്പരയിലെ കണ്ണിയെ രാജകീയചിഹ്നം എന്ന നിലക്ക് രാജകുമാരി എന്ന് ഔദ്യോഗികമായി അമേരിക്ക അഭിസംബോധന ചെയ്യുന്നു.

മുഹമ്മദ് ഇസ്മാഈൽ ഇബ്റാഹീം

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : 'അബ്ദുറഹ്മാൻ സൊരി : അടിമയാക്കപ്പെട്ട രാജകുമാരൻ'
'അബ്ദുറഹ്മാൻ സൊരി : അടിമയാക്കപ്പെട്ട രാജകുമാരൻ'
https://encrypted-tbn0.gstatic.com/images?q=tbn:ANd9GcSFaDvujEsyOOpXKwkOT_xUxY8Sl3_A06EaL-o0GfCB9ff-gK_Ggw&s
Al Ihsan Online Magazine
https://www.alihsanonweb.in/2020/06/blog-post_18.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/06/blog-post_18.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content