ഇന്ത്യ -ചൈന പ്രശ്നങ്ങൾ കാരണങ്ങൾ പലതുണ്ട്. അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള രാജ്യങ്ങളും ഇരു തമ്മിലുള്ള ദീർഘകാല രാഷ്ട്രീയ സമസ്യകളിലേക്ക് വഴിമാറിയത്, 1962ലെ ഇന്ത്യ ചൈന യുദ്ധവും ഏതാണ്ട് 3500 ഓളം വരുന്ന ഹിമാലയൻ അതിർത്തി നിർണ്ണയം അപരിഹാര്യമായി തുടരുന്നതും ഇരുരാജ്യങ്ങൾക്കും ജനതക്കും ഇടയിൽ നല്ല അയൽ ബന്ധങ്ങൾക്കും പരസ്പര സഹകരണത്തിനും പ്രതിബന്ധമായി തുടരുന്നു. കൂടാതെ മൂന്നാം ലോക രാജ്യത്തിന്റെ ഇടപെടലും നല്ല അയൽപക്ക ബന്ധത്തിന് തടസ്സമാകുന്നു, ഇന്ത്യക്ക് അമേരിക്കയും ചൈനയ്ക്ക് പാകിസ്ഥാനും നൽകുന്ന പിന്തുണ ഇരു രാജ്യങ്ങളുടെയും ശത്രുത വളരാൻ സഹായിക്കുന്നതേയുള്ളൂ കോൺഗ്രസ് സർക്കാരാണ് അമേരിക്കയുമായുള്ള സൗഹൃദത്തിലൂടെ മുതലാളിത്ത താൽപര്യങ്ങൾ സ്വീകരിക്കാൻ തുനിഞ്ഞത് എന്നാൽ ബിജെപി സർക്കാരാണ് ഇതിനെ കൂടുതൽ പിൻതാങ്ങിയത് . കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഏറെയായി ചൈന കൈവരിച്ച സാമ്പത്തിക പുരോഗതിയും അതിന്റെ വിപുലീകരണ മോഹങ്ങളും പദ്ധതികളും ഇരു രാജ്യങ്ങളെയും പരസ്പരം സംശയത്തോടെ വീക്ഷിക്കാൻ നിർബന്ധിതമാക്കുന്നു. ചൈനയുടെ സാമ്പത്തിക വിപുലീകരണ പാദമുദ്രകൾ പതിയാത്ത രാജ്യങ്ങളൊന്നും തന്നെ ഇന്ത്യയുടെ അതിർത്തികളിൽ ഇല്ലെന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു. പുതുതായി ചൈന ആവിഷ്കരിച്ച സിൽക്ക് റൂട്ട് പദ്ധതി ഇന്ത്യൻ സാമ്പത്തിക, രാഷ്ട്രീയ ദേശീയ താല്പര്യങ്ങൾക്ക് ഭീഷണിയാണെന്ന് പൊതുവേ കരുതപ്പെടുന്നു. സാമ്പത്തിക, സൈനിക, നയതന്ത്ര രംഗങ്ങളിൽ കൈവരിച്ച വളർച്ചയും രാഷ്ട്ര സുരക്ഷയെപ്പറ്റി ഉത്കണ്ഠകളും ഇന്ത്യയുടെ സമീപനങ്ങളിലും തദനുസൃത മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തോട് കൂട്ടിവായിക്കുന്നതായിരിക്കണം ഗാലവൻ താഴ്‌വര അടക്കമുള്ള സംഘർഷ പൂർണമായ അന്തരീക്ഷങ്ങൾ.45 വർഷത്തിനുശേഷം ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽപരസ്പരം ഏറ്റുമുട്ടി കഴിഞ്ഞ ജൂൺ 15 രാത്രി 20 ഇന്ത്യൻ സൈനികർ രാജ്യത്തിനായി വീരമൃത്യു വരിക്കേണ്ടി വന്ന ദുരന്ത നിമിഷത്തിന് നാം സാക്ഷികളാകേണ്ടി വന്നു, തങ്ങളുടെ കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടതായി ചൈനീസ് അധികൃതർ അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ അവർ നൽകിയിട്ടില്ല, 44 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ഒരു ഇന്ത്യൻ വാർത്ത ഏജൻസി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ സംയമനത്തോടെ പരിഹരിക്കാനുള്ള രാഷ്ട്ര നേതാക്കളുടെ നയതന്ത്ര ചർച്ചകൾ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ കര, വ്യോമ സേന വ്യൂഹങ്ങളെയും യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ യുദ്ധസന്നാഹങ്ങളും അതിർത്തിയിലേക്ക് നീക്കിയതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രസിഡണ്ട് ചൗ എൻ ലായിയും പഞ്ചശീല തത്വങ്ങളിലൂന്നി സമാധാനപരമായി മുന്നോട്ടുപോകാനാണ് ഉത്സാഹിച്ചത്. എന്നാൽ ഇന്ത്യയുടെ ചേരിചേരാ നയങ്ങളെ കാറ്റിൽ പറത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇന്ന് കാണാൻ സാധിക്കുന്നത്. 1865 ൽ ബ്രിട്ടീഷ് ഗവൺമെന്റ് വരച്ച അതിർത്തിയാണ് ഇന്ത്യ ഇപ്പോഴും അംഗീകരിക്കുന്നത്. എന്നാൽ ചൈന ഇപ്പോഴും ഈ മാപ്പിനെ പിന്തുണച്ചിട്ടില്ല, മാത്രമല്ല ആ മേഖലയിൽ റോഡുകളും പാലങ്ങളും അടക്കം കഴിഞ്ഞ ദശകങ്ങളിൽ ശക്തമായ ഉപരിഘടനക്ക് ചൈന അടിത്തറ പാകിയിട്ടുണ്ട്. സമീപകാലത്തായി ഇന്ത്യയും മേഖലയിൽ റോഡുകളും പാലങ്ങളും എയർസ്ട്രിപ്പുകളുമടക്കം അടിസ്ഥാന സൗകര്യവികസനം ശക്തമാക്കിയിട്ടുണ്ട്. ഇരു ഭാഗത്തും നടക്കുന്ന ഇത്തരം നിർമാണ പ്രവർത്തനങ്ങളാണ് സംഘർഷത്തിലേക്ക് നയിക്കുന്നത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷുകാർ വരച്ചത് അനുസരിച്ച് ജമ്മു കാശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള 3488 കിലോമീറ്ററാണ് ഇന്ത്യ ചൈന അതിർത്തി പ്രദേശം. എന്നാൽ ഇരു രാജ്യങ്ങളും ഇതുവരെ കൃത്യമായ അതിർത്തി രേഖകൾ കൈമാറാൻ ശ്രമിച്ചിട്ടില്ല.
ഇന്ത്യ ചൈന അതിർത്തിയിൽ മാത്രമല്ല അസ്വാരസ്യങ്ങൾ രൂപപ്പെടുന്നത് ലഡാക് മേഖലയിലെ സൈനിക സന്നാഹങ്ങൾക്കൊപ്പം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അസ്വസ്ഥതകൾ വർദ്ധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത കാലത്തായി ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ മേൽ നേപ്പാൾ ഉന്നയിച്ചിരിക്കുന്ന അവകാശവാദവും അവഗണിക്കാവുന്നതല്ല. ദേശീയ പൗരത്വ നിയമ ഭേദഗതി, പൗരത്വരജിസ്റ്റർ തുടങ്ങിയ വിഷയങ്ങൾ മറ്റൊരു അതിർത്തി രാജ്യമായ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾക്ക് കല്ലുകടി സൃഷ്ടിച്ചിട്ടുണ്ട്. ശ്രീലങ്ക- ഇന്ത്യ ബന്ധങ്ങളും ഏറെ അഭിലഷണീയമാണെന്ന് പറയാൻ സാധ്യമല്ല.
ചൈന ടിബറ്റ് കീഴടക്കിയതോടെ ആരംഭിച്ച അതിർത്തി പ്രശ്നങ്ങൾ തികച്ചും സൗഹാർദ്ദപരമായി സമീപിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടായെങ്കിലും ഉഭയകക്ഷി ബന്ധങ്ങളിലുള്ള വിഘ്നങ്ങൾ തടസ്സം നിൽക്കുകയായിരുന്നു.
ഇന്ത്യ -ചൈന അതിർത്തി തർക്കങ്ങളുടെ നാൾവഴികൾ
1949 ലാണ് ചൈന റിപ്പബ്ലിക് ആവുന്നത് 1953 ൽ ചൈന ടിബറ്റ് കീഴടക്കിയതോടെ ചൈനയുമായി അതിർത്തിയുടെ പേരിൽ തർക്കങ്ങൾ ആരംഭിച്ചു ഇന്ത്യയും ചൈനയും ആദ്യ കാലങ്ങളിൽ ചിരവൈരികളായിരുന്നില്ല ,തികച്ചും ഭായി- ഭായി ബന്ധത്തിലായിരുന്നു രാജ്യങ്ങൾ മുന്നോട്ടു പോയിരുന്നു 1959 ഇന്ത്യ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് അഭയം നൽകിയത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി, അതോടെ ചൈന ഇന്ത്യയെ സംശയത്തിന് നിഴലിൽ നോക്കാൻ തുടങ്ങി, ടിബറ്റൻസ് ചൈനീസ് ഭരണകൂടം നയങ്ങളെ ചോദ്യം ചെയ്യുന്നതിൽ ഇന്ത്യക്ക് പങ്കുണ്ടെന്നു വരെ കിംവദന്തി പരന്നു. കൂടാതെ ചില ഹിന്ദുത്വ വാദികളും കോൺഗ്രസിന് അകത്തെ ഹിന്ദുത്വ പക്ഷപാതികളും പ്രതിസന്ധി മറികടക്കുന്നതിന് തടയിട്ടു. 1960 ൽ മറ്റൊരവസരത്തിൽ പടിഞ്ഞാറൻ മേഖലയിൽ ചൈനയുടെ അവകാശവാദം ഇന്ത്യ അംഗീകരിച്ചാൽ കിഴക്കൻ മേഖലയിൽ ഇന്ത്യയുടെ അവകാശം അംഗീകരിക്കുന്നു എന്ന് പ്രഖ്യാപിച്ചു എന്നാൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇതിനോട് യോജിച്ചില്ല.
1962 ന് ചൈന നേഫയിൽ യുദ്ധം ആരംഭിച്ചു 1963 ൽ പാകിസ്ഥാൻ ചൈനക്ക് സങ്കസഗം താഴ്‌വര ഇന്ത്യയെ പ്രകോപിപ്പിക്കാൻ എന്ന രീതിയിൽ കൈമാറി. 1975 സ്ഥിതി കൂടുതൽ അരക്ഷിതമായി എന്നാൽ 1976 ലെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെ ട്ടു. പിന്നീട് 1986 മുതൽ 87 വരെയുള്ള കാലഘട്ടത്തിൽ അതിർത്തി അശാന്തവും യുദ്ധഭീതിതവും ആയിരുന്നു. ഇതിനിടയിൽ ഇരു രാഷ്ട്ര നേതാക്കളും സമാധാന സന്ധിക്കായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടായിരുന്നു 1988ൽ രാജീവ് ഗാന്ധിയും 2003ൽ എ. ബി വാജ്പേയിയും ചൈനീസ് സന്ദർശനം നടത്തി. 2008 ൽ ചൈനീസ് സൈന്യത്തിന് പെട്രോളിങ്ങിൽ അതിർത്തി ലംഘനം വർധിച്ചു. അപ്പോഴും ഇന്ത്യ സമവായത്തിലൂടെ യുള്ള സമീപനമാണ് സ്വീകരിച്ചത്. എന്നാൽ 2014 ൽ ലഡാക്കിൽ വൻ അതിർത്തി ലംഘനം ഉണ്ടായി, 2017 അയൽപക്ക ബന്ധം കൂടുതൽ കുഴപ്പത്തിൽ ചെന്ന് ചാടുകയായിരുന്നു ഭൂട്ടാൻ അതിർത്തിയിൽ ഇന്ത്യയും ചൈനയും നേർക്കുനേർ ഭാഗ്യവശാൽ സംഘട്ടനം ഒന്നും ഉണ്ടായില്ല.
2014 ൽ എൻ ഡി എ അധികാരത്തിൽ വന്ന ശേഷം 18 തവണ മോദിയും ഷി ചിൻ പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് മോദി അഞ്ചുതവണ ചൈന സന്ദർശിക്കുകയുമുണ്ടായി. തന്റെ വ്യക്തിപ്രഭാവം ഉറപ്പിക്കുക മാത്രം ലക്ഷ്യമാക്കി നടത്തിയ അത്തരം നയതന്ത്രവ്യായാമങ്ങൾ കേവലം പാഴ് വേലകൾ ആയിരുന്നു എന്നാണ് ഗാൽവൻ തെളിയിക്കുന്നത്. 2018 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ വലിയ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. എന്നാൽ അതിർത്തിയെ സംബന്ധിച്ചൊന്നും ചർച്ച ചെയ്യപ്പെട്ടില്ല ചർച്ചകൾ പൂർണമായും ആണവത്തിലും വാണിജ്യത്തിലുമൊക്കെ ഒതുങ്ങി. എങ്കിലും കൂടിക്കാഴ്ച സംഘർഷത്തിന് പിരിമുറുക്കം അല്പം കുറയ്ക്കുന്നതിന് സഹായിച്ചു. 2019 ൽ ചൈന കാശ്മീർ വിഷയത്തിൽ പാകിസ്ഥാനൊപ്പം നിന്നത് ഇന്ത്യയെ ചൊടിപ്പിച്ചു 2019ൽ നടന്ന മോഡി -ഷി രണ്ടാം ഉച്ചകോടി സമ്പൂർണ പരാജയമായിരുന്നു. തുടർന്ന് മാസങ്ങളോളം അതിർത്തി യുദ്ധസമാനമായ അന്തരീക്ഷത്തിലായിരുന്നു. 2020 മെയ് 5 ഓടെ നാഥുല്ല പാസ് കടന്ന് പാങ്‌ഗോങ്ട് തടാകത്തിന് അടുത്തേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചുകയറിയതിന്റെ ബാക്കിപത്രമാണ് ഗാൽവൻ താഴ്‌വാരം.
ഗാൽവൻ താഴ്‌വരയിൽ സംഭവിച്ചതെന്ത്??
ലഡാക്കിന്റെ കിഴക്കൻ പ്രദേശത്തെ താഴ്‌വരയാണ് ഗാൽവൻ താഴ്‌വര അതിർത്തി പ്രദേശത്തിന്റെ തൊട്ടടുത്താണ് ഈ സ്ഥലം. LAC (Line of actual control ) അഥവാ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമാന്തരമായി ഇന്ത്യ BSDBO എന്ന തന്ത്രപ്രധാനമായ 20 വർഷത്തെ ഗതാഗത സ്വപ്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. എന്നാൽ ചൈന ഈ പദ്ധതിയെ തൃപ്തികരമായിട്ടല്ല നോക്കിക്കണ്ടത്, ആധിപത്യം ഇന്ത്യ തട്ടിയെടുക്കും എന്ന ആശങ്ക അവരെ വേട്ടയാടി. പാങ്‌ഗോങ്ട്സോ തടാകത്തിന് അടുത്തുള്ള 8 fingers ലും (മലനിരകളിലും) പെട്രോളിങ് നടത്തിയിരുന്നത് ഇന്ത്യൻ പട്ടാളം ആയിരുന്നു. നേരത്തെ ഏപ്രിൽ വരെ 4 മലനിരകളിൽ വീതം ഇരു സൈന്യങ്ങളും മുഖാമുഖമായിരുന്നു. തങ്ങൾക്ക് അടുത്ത രണ്ട് മലനിരകൾ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് സൈന്യം അടുത്ത രണ്ട് മലനിരകളിലേക്ക് അതിക്രമിച്ചുകയറി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘട്ടനത്തിൽ ആണ് സംഘട്ടനത്തിലാണ് 20 സൈനികർ വീരമൃത്യു വരിച്ചത്.
ഇന്ത്യയും നേപ്പാളും അതിർത്തി തർക്കത്തിന്റെ പുതിയ മേൽവിലാസം
ഇന്ത്യയൊട്ടാകെ നേപ്പാൾ- ഇന്ത്യ അതിർത്തി തർക്കത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടുകയാണ്. ദിവസങ്ങൾക്ക് മുൻപ് ജമ്മു& കാശ്മീർ വിഭജനത്തോടെ ഇന്ത്യ പുതിയ മാപ്പ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെ നേപ്പാളിന്റെ ഭാഗത്തുനിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു, നേപ്പാളും പാർലമെന്റിൽ ഇന്ത്യയിലെ ചില പ്രദേശങ്ങൾ കൂടി യോജിപ്പിച്ചുകൊണ്ട് പുതിയ ഭൂപടം പാസാക്കിയിരുന്നു ഇന്ത്യൻ ഭൂപ്രദേശത്തെ സുപ്രധാന ഭാഗങ്ങൾ അവകാശപ്പെടുന്ന നേപ്പാൾ സർക്കാരിന്റെ ഭൂപടത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഏകപക്ഷീയമായ ഈ നടപടി ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീനിവാസ്ത വ്യക്തമാക്കിയിരിക്കുകയാണ്.
ഇത്തരം നീതിരഹിതമായ കാർട്ടോഗ്രാഫിക് വാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയേയും മാനിക്കണമെന്നും ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായാണ് ഈ നടപടിയെന്നും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തുകയുണ്ടായി.
ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ ഉൾപ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ അധോസഭ അടുത്തിടെ അംഗീകരിച്ചിരുന്നു. കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ എന്തുവില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി പാർലമെന്റിൽ പറഞ്ഞിരുന്നു.
തർക്കത്തിന്റെ തുടക്കം
ഇന്ത്യയും നേപ്പാളും 1800 കിലോമീറ്റർ( 1118 മൈൽ ) അതിർത്തി പങ്കിടുന്നുണ്ട് 2019 നവംബറിൽ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും പുതുതായി വിഭജിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശങ്ങൾ കാണിക്കുന്നതിനായി ഇന്ത്യ ഭൂപടം പുറത്തിറക്കിയതിനുശേഷം ആറുമാസം കഴിഞ്ഞാണ് നേപ്പാളുമായുള്ള അതിർത്തിയിലെ സംഘർഷം ആരംഭിച്ചത്. കാലാപാനി യും ലീഗിനെയും ഇന്ത്യൻ ഭാഗമായി ചിത്രീകരിക്കുന്നതിൽ നേപ്പാൾ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയുമായുള്ള പടിഞ്ഞാറൻ അതിർത്തി നിർവചിച്ച ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളുടെ 1816 ലെ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് നേപ്പാൾ ലിപുലേഖ് പാസ് അവകാശപ്പെടുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധം മുതൽ ഇന്ത്യൻ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും കാലാപാനി, ലിംപിയധുര എന്നീ മേഖലകൾ തന്ത്രപ്രധാനമായ പ്രദേശങ്ങളാ ണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.
രണ്ടാമത്തെ തർക്കം
മെയ് എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസിനെ ചൈനയിലെ കൈലാഷ് മാൻസരോവരുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെ നേപ്പാൾ ഇതിൽ പ്രതിഷേധിക്കുകയും പ്രദേശത്തെ സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. എന്നാൽ ഉത്തരാഖണ്ഡിലെ പിതോരാഗഡ്
ജില്ലയിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കെ.പി ഒലിയുടെ പ്രസംഗം
നേപ്പാൾ പ്രധാനമന്ത്രി കെ. പി ഒലി പാർലമെന്റിൽ നടത്തിയ പ്രസംഗമാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയത്. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശം എന്തുവിലകൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ ഒലി നേപ്പാളിൽ കോവിഡ് കേസുകൾ വ്യാപിച്ചതിന് ഇന്ത്യയെ കുറ്റപ്പെടുത്തി. ഇന്ത്യൻ വൈറസ് ചൈനീസ്, ഇറ്റാലിയൻ വൈറസുകളേക്കാൾ മാരകമാണ് കെ.പി ഒലി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടന്നുവരുന്നവരിലൂടെ വൈറസ് പടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കെ.പി ഒലി കരുക്കൾ നീക്കുകയാണെന്നും, ജനങ്ങളിൽ തീവ്രദേശീയ വികാരമുണർത്തി നേപ്പാളിനെ വോട്ടുബാങ്ക്ക്കാൻ ശ്രമിക്കുകയാണെന്നാണ് വിമർശനാത്മകമായ വിലയിരുത്തൽ.
മുഹമ്മദ് ജസീം എ.കെ
jaseemm805@gmail.com
7736321658

COMMENTS