ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹം ഇന്ത്യയിലാണ് വരാനിരിക്കുന്നത്"എന്നാണ് ബ്രിട്ടീഷ് പാർലമെന്റിൽ ഒരു അംഗം ഈയിടെ പ്രസ്താവിച്ചത്.പൗരത്വ ബില്ലിനെതിരെയാണ് അദ്ദേഹം അത് പറഞ്ഞത്.അഭയാർത്ഥികൾ ലോകത്ത് ഒരിടമില്ലാതെ അലയുന്നത് നമുക്ക് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.അഭയാർത്ഥികൾ എന്നും ഭൂപടത്തിൽ ഒരിടം തേടിയലയുന്നത് യഥാർത്ഥത്തിൽ മാനവികതക്ക് വിരുദ്ധമാണ്. ഈ ലോകത്ത് ഒരു മനുഷ്യൻ എന്ന ലേബലിൽ ജീവിക്കാൻ സാധിക്കുമോ എന്ന് നാം വിലയിരുത്തേണ്ടതുണ്ട്.
മുസ്‌ലിം രാഷ്ട്രം, ജൂത രാഷ്ട്രം എന്നിങ്ങനെ വേർതിരിക്കുമ്പോൾ ഒരു വിഭാഗം ജന്മദേശം നഷ്ടപ്പെട്ട് അന്യരായിത്തീരുന്നു. 1991 നു ശേഷം വലിയ യുദ്ധഭീതിയോ അധിനിവേശങ്ങളോ ലോകത്തെ വരിഞ്ഞു മുറുക്കിയിട്ടില്ലെന്ന് അമേരിക്കൻ സ്കോളർ മൈക്കിൾ ജഹോൾഡ് പറഞ്ഞു വെക്കുമ്പോഴും അമേരിക്കയെപ്പോലുള്ള കോർപ്പറേറ്റുകൾ നടത്തിയ ലാഭാധിഷ്ഠിത അധിനിവേശങ്ങൾ വിസ്മരിക്കാനാവില്ല.
ദേശീയതയിൽ നിന്നും മാനവികതയിലേക്കുള്ള ദൂരം.
ഓരോ സ്വതന്ത്ര സമൂഹങ്ങളും സ്വയം ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നുണ്ട്.അതിലൂടെയാണവർ സാമൂഹ്യ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.അതായ ത് ദേശീയത എന്നത് അനാദിയായ ഒന്നല്ല. ഒരു ഭൂപ്രദേശം രാഷ്ട്രമായി മാറുന്നത് ഒരു ദീർഘകാല പ്രക്രിയയാണ്. അങ്ങനെയാണ് അതിനൊരു ദേശീയത രൂപപ്പെടുന്നത്. ആദ്യകാല ഗോത്രങ്ങളിലും നാട്ടുരാജ്യങ്ങളിലും എല്ലാം ഒരു ഭൂപ്രദേശവും അധികാര കേന്ദ്രവും കാണാം.
ഈ സങ്കൽപ്പങ്ങളെ തീവ്രമായി ഉൾക്കൊള്ളുകയും വികലമായ ബോധങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നതാണ് മാനവികതയിൽ നിന്നും ദേശീയതയെ അകറ്റി നിറുത്താൻ കാരണമാകുന്നത്.
2007 ന്റെ അവസാനത്തോടെ ലോകം മുഴുവൻ ഉള്ള അഭയാർത്ഥികളുടെ എണ്ണം ഏഴു കോടി കവിഞ്ഞിരിക്കുന്നു. ഇത്രയും പേർ ഭൗമഗോളത്തിൽ ജീവിക്കാനുള്ള അർഹത നഷ്ടപ്പെട്ടവരാണ്. മാനവികതയുടെ വീക്ഷണത്തിൽ വിലയിരുത്തിയാൽ ജീവനേക്കാൾ വലുതല്ല മറ്റൊന്നും.ആ തരത്തിൽ കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
"ദേശീയതക്ക് നമ്മുടെ ആത്യന്തികമായ അഭയസ്ഥാനമാകാൻ കഴിയില്ല.എന്റെ അഭയം മാനവികതയാണ്." രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകൾ ഇങ്ങനെയാണ്. എന്നാൽ ടാഗോർ ദേശീയ വിരുദ്ധനല്ല. തികഞ്ഞ ദേശസ്നേഹിയാണ്. നമ്മുടെ ദേശീയ ഗാനത്തിന്റെ രചയിതാവായ ടാഗോർ അഭിപ്രായപ്പെടുന്നത് മാനവികതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെ ന്നാണ്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളേക്കാൾ കൂടുതലാണ് ഇന്ത്യയിലെ വൈവിധ്യങ്ങളും വൈജാത്യങ്ങളും. അത്കൊണ്ടു തന്നെ ഇന്ത്യയ്ക്കകത്ത് വിവിധ ദേശീയതാ വൈരുദ്ധ്യങ്ങൾ കാണാം. ഇന്ത്യൻ ദേശീയ പ്രസ്ഥാനമാണ് ആദ്യമായി 'സമഗ്ര ഇന്ത്യൻ ദേശീയത' എന്ന ആശയം മുന്നോട്ട് വെക്കുന്നത്.
മതാടിസ്ഥാനത്തിലുള്ള ദേശീയതക്ക് പകരം ഭാഷാടിസ്ഥാനത്തിലുള്ള ദേശീയതയാണ് ഇന്ത്യയിൽ രൂപപ്പെട്ടത്. പഞ്ചാബിൽ പോലും സിഖ് ദേശീയതക്ക് പകരം പഞ്ചാബി ഭാഷാ ദേശീയതയാണ് നിലവിൽ വന്നത്. മതേതരത്വത്തിന്റെ വലിയ വക്താവായിരുന്നു ടാഗോർ എന്നതും ശ്രദ്ധേയമാണ്. ഇത്തരം നേതാക്കളുടെ ആശയങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിവേരുകൾ.
ഗോൾവാൾക്കർ ഇങ്ങനെ പറയുന്നുണ്ട് "അഹിന്ദുക്കൾ എല്ലാം ഹിന്ദുത്വം സ്വീകരിക്കുകയും ഹിന്ദുത്വത്തെ ആദരിക്കുകയും ചെയ്യണം". ഈ ആശയങ്ങളിൽ ഒന്ന് പോലും ഇന്ത്യൻ രാഷ്ട്രം സ്വീകരിച്ചിട്ടേയില്ല. ഫെഡറൽ സംവിധാനത്തിനു പകരം യൂണിറ്ററി ഭരണം വേണമെന്നും ഗോൾവാൾക്കർ പറയുന്നുണ്ട്. ചുരുക്കത്തിൽ,ഈ ആശയങ്ങളെല്ലാം സ്വതന്ത്ര ഇന്ത്യ നിരാകരിക്കുകയാണ് ചെയ്തത്.
ഇന്ത്യയിൽ മുസ്‌ലിമിന്റെ ഇടം ചർച്ച ചെയ്യപ്പെടുമ്പോൾ 'ദേശീയ മുസ്‌ലിം' എന്ന പദം ഒന്ന് വിശകലനം ചെയ്യണം. ഈ പദത്തിന് സമാനമായി മറ്റൊരു മതവുമായി ബന്ധപ്പെട്ട് ഒരു പദമില്ല. ദേശീയ ബോധത്തിന് മുസ്‌ലിമിന്റെ ഐഡന്റിറ്റി കാണിക്കേണ്ട വിധങ്ങൾ ആണിത് ചൂണ്ടിക്കാട്ടുന്നത്. ഇവിടെ ഇന്ത്യയിൽ ജനിച്ച വിദേശി, വിദേശത്തു ജനിച്ച ഇന്ത്യക്കാരൻ എന്നിവരുടെ പൗരത്വം കണക്കാക്കിയാൽ തന്നെ ഇതു മനസ്സിലാകും. വിദേശത്തു ജനിച്ച എൻആർഐ ഇന്ത്യക്കാരൻ ഒരു പക്ഷേ ഒരു തവണ പോലും ഇന്ത്യ സന്ദർശിച്ചിട്ടു പോലും ഉണ്ടാവില്ല. എന്നാൽ ഇവരെയും ഇന്ത്യക്കാരായി തന്നെയാണ് കണക്കാക്കുന്നത്.
ഇന്ത്യക്കൊരു തീവ്ര ദേശീയത അനുയോജ്യമല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. മിത ദേശീയതയിൽ ഊന്നി പൗരന്റെ കർത്തവ്യങ്ങളും ദേശീയബോധവും അത് അനുധാവനം ചെയ്യുന്നു. ഇന്ത്യൻ സ്വത്വത്തിൽ നിന്നും ഹിന്ദു സ്വത്വത്തിലേക്ക് അതിനെ വഴി തിരിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതക്ക് വിരുദ്ധമാണ് എന്ന് തന്നെ പറയണം.
ദേശീയ മുസ്‌ലിംകൾ എന്ന സങ്കൽപ്പത്തെ ശ്യാമേന്ദ്ര പാണ്ഠേ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകൾ പൊതുവേ രാജ്യസ്നേഹികളും സമാധാന പ്രിയരും ആണെന്ന് പാണ്ഡെ പറയുന്നു. ദേശ സ്നേഹത്തിന് മതം പ്രാധാന്യം നൽകുന്നുണ്ട്. അത് മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ് അവർ ഇന്നും ഇന്ത്യയിൽ തന്നെയിരിക്കുന്നത്, എന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്. ഇന്ത്യക്ക് മത ദേശീയത സാധ്യമല്ല എന്നു മാത്രമല്ല, ദേശീയതയെ എത്രത്തോളം മാനവികമായി കാണാൻ രാജ്യത്തിനു കഴിഞ്ഞു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഒരു വിദേശ പൗരനും ഇന്ത്യൻ നിയമ രീതി അവകാശങ്ങൾ നൽകുന്നുണ്ട്. അവന്റെ സുരക്ഷയിലും നീതിയിലും അത് നിർണായകമായി ഇടപെടുന്നുണ്ട്. ഇതാണ് രാജ്യത്തിന്റെ മാനവികതാ ബോധം അനിഷേധ്യമാം വിധം നിലനിർത്തുന്നത്. ഇതിനെ കെട്ടിയുറപ്പിക്കാൻ വേണ്ടിയാണ് സംസ്ഥാനങ്ങൾ തമ്മിൽ വേർതിരിവില്ലാതെ ഫെഡറൽ സംവിധാനം രാജ്യം നിലനിർത്തുന്നത്. സംസ്ഥാനങ്ങൾക്ക് പ്രത്യേക പൗരത്വമോ പ്രത്യേക പാസ്പോർട്ടോ ആവശ്യമില്ല. എന്നാൽ ഇതിലും ഭേദഗതികൾ കൊണ്ടുവരാൻ ഒരുങ്ങുന്നത് യഥാർത്ഥ ദേശീയതയെ തകർക്കാൻ ശ്രമിക്കുന്നവരാണ്.
ഇടമില്ലാത്തവന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയവും.
ലോകത്തെ ഏഴ് കോടി അഭയാർത്ഥികൾ ഭൂമി എന്ന ഈ ഗോളത്തിൽ ഇടം നേടാനാകാത്തവരാണ്. അവർ ജീവിക്കാൻ പോലും അർഹത നേടിയില്ലെന്ന് സാരം. എന്നാൽ ഈ നിലപാടിന്റെ യാഥാസ്ഥികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പ്രസ്തുത അഭയാർത്ഥികൾ ഓരോരുത്തരും ഓരോ രാജ്യങ്ങളിൽ ജനിച്ചവരാണ്. ആട്ടിയോടിക്കുന്നവരും ആട്ടിയോടിക്കപ്പെടുന്നവരും ഇതിൽ തുല്യരുമാണ്. പിന്നെന്തുകൊണ്ടാണ് ഇവർ ഇടമില്ലാത്തവരായി മാറുന്നത് എന്ന ചോദ്യം ദേശീയ പ്രസക്തമാണ്.
ഭൂമിശാസ്ത്രപരമായി സ്വദേശം ഉള്ളവരാണ് ഈ കോടിക്കണക്കിന് ജനങ്ങൾ. എന്നാൽ രാഷ്ട്രീയപരമായി ഇവർ നിശ്ചിത ദേശമില്ലാത്തവരാകുന്നു. അഭയാർത്ഥി ദുരന്തത്തിന്റെ ദയനീയമായ സിംപലായി മാറിയ ഐലൻ കുർദിക്കും ഭൂമിശാസ്ത്രപരമായി ഒരിടമുണ്ട്. എന്നാൽ ദേശീയത ചമയുന്ന അധികാരികളുടെ ശ്ലോകങ്ങളിൽ ഇവർ ഇടം ഇല്ലാത്തവരാണ്. ദേശീയതയിൽ നിന്നും സാർവലൗകികതയിലേക്ക് ഉയർന്ന ചിന്തിക്കുമ്പോൾ മാത്രമേ ലോകത്ത് മാനവരാശിക്ക് പുതിയ തലങ്ങളിലേക്ക് ഉയരാൻ സാധിക്കൂ. ഇതിലൂടെ നഷ്ടപ്പെടുന്ന വലിയ സമ്പത്തും ഊർജ്ജവും ശാസ്ത്ര സാങ്കേതിക പുരോഗതിക്കായി ചിലവഴിക്കാനും സാധിക്കും.
ഫവാസ് കടുങ്ങല്ലൂർ
8594001619

COMMENTS