മാധ്യമധര്‍മ്മങ്ങളും ഇസ്ലാമിക ചിത്രങ്ങളും

SHARE:

എക്കാലത്തെക്കാളും ധാരുണമായ കോവിഡ് 19 ന്റെ സംഘര്‍ഷഭരിതമായ കടന്നുവരവ് ഒരുപാട് സ്വയം സന്നദ്ധരായ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മുഖ്യധാരയിലെത്തിച്ചു. ധീരമായ പോരാട്ടത്തിലൂടെയും കഠിന പ്രയത്‌നത്തിലൂടെയും അവര്‍ മനുഷ്യജീവന്റെ വീണ്ടെടുപ്പിനായുള്ള യുദ്ധമുഖത്ത് തീര്‍ത്തും സായുധ സജ്ജരായി വര്‍ത്തിക്കുന്നു. പക്ഷെ ഈ പോരാട്ടത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് മറ്റുചില വൈദ്യന്മാര്‍ ഒരു അസാധാരണമായ യുദ്ധം നയിക്കുകയാണ്. കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും പറയാം. വര്‍ഗീയ വൈദ്യന്മാരായ അവര്‍ പകയുടെയും വിദ്വേഷത്തിന്റെയും പുഷ്ടിയുള്ള വളര്‍ച്ചക്ക് വേണ്ടി പല മരുന്നുകൂട്ടുകളും പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍നിരയില്‍ നിന്നും അത്തരക്കാരെ പാലും പഴവും നല്‍കി നയിക്കുന്നത് ഈയൊരു പ്രതിസന്ധി ഘട്ടത്തെ മറപിടിച്ച് വര്‍ഗീയ അജണ്ടകളുടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കരുക്കള്‍ നീക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്. മുസ്ലികള്‍ക്കെതിരെയുള്ള വിഷം മുറ്റിയ പ്രചുരപ്രചാരങ്ങളുമായി മുഖ്യധാരാമാധ്യമങ്ങള്‍ പോലും ഇന്ന് രംഗത്തുണ്ട്. അവര്‍ വര്‍ഗീയ വൈറസുകളുടെ മാരകമായ പരിവര്‍ത്തനത്തിന് വെള്ളവും വളവും നല്‍കി പുതിയൊരു പ്രതിസന്ധിക്ക് വഴിവെക്കുന്നു. 
ഈ കൊറോണക്കാലത്ത് സര്‍ക്കാരുകളും അന്താരാഷ്ട്ര സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ളവര്‍ പിന്‍സീറ്റിലിരുന്ന് വെറുപ്പിന്റെ കരിമ്പടങ്ങള്‍ നാട്ടി വിജയം സാധിച്ചെടുക്കുന്നു. അവരുടെ നിഗൂഢ അജണ്ടകളുടെ ഗതിവിഗതികള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പലപ്പോഴും നാം സജ്ജരെല്ലാതെ പോകുന്നു. ഇവിടെ ചില മാധ്യമ പ്രവര്‍ത്തകരുടെ ജോലി ഒരു പ്രത്യേക ജനവിഭാഗത്തെ പഴിക്കലും അവരെ മാറ്റിനിര്‍ത്തി വിവേചനം പ്രകടിപ്പിക്കലുമാണ്. ഒരു മീഡിയയുടെ മൗലിക സ്വഭാവമെന്നത് സത്യത്തെ വരച്ച് കാട്ടുന്നത് മാത്രമാണ്. പക്ഷെ ഇത്തരം മാധ്യമങ്ങള്‍ അവപാടെ നിരാകരിക്കുന്നു. 
ഈ ഒരു പകര്‍ച്ചവ്യാധി നമ്മുടെ ആരോഗ്യത്തിനും സാമ്പത്തിക വ്യവസ്ഥക്കും നല്ല നടപ്പിനും തീര്‍ത്തും വിനാശകരമാണ്. അതതിന്റെ ഉത്തുംഗതയിലെത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഐക്യത്തിലേര്‍പ്പെട്ട് ജീവിക്കേണ്ടതിന് പകരം പഴിച്ചും തൊഴിച്ചും ജീവിക്കുന്നത് കാരണം ഈ സാഹചര്യം തീര്‍ത്തും ഒരു മഹായുദ്ധത്തിന്റെ പ്രതീതി കൈവരിച്ചിട്ടുണ്ട്. ഇങ്ങനെ മനുഷ്യകുലം ചിലര്‍ ചിലര്‍ക്കെതിരെ തിരിഞ്ഞ് വിപ്ലവങ്ങളിലേര്‍പ്പെടുമ്പോള്‍ സംഘടിതമായ ചെറുത്തുനില്‍പ്പിന്റെ ധാര്‍മിക മുഖം അവിടെ അസ്തമിക്കുകയാണ്. 

വെറുപ്പിന്റെ വീര്യം

മോശപ്പെട്ടവരുടെ മേല്‍ മാത്രം പ്രശോഭിക്കുന്ന വെളിച്ചത്തിന്റെ ഉപജ്ഞാതാക്കളായ ഒരുപാട് രചയിതാക്കള്‍ അര്‍ദ്ധരാത്രിയിലും അണയാത്ത തിരിക്കു മുമ്പില്‍ കുത്തിയിരിക്കുകയാണ്. നേരത്തെ വികൃതമാക്കിയ ഇസ്ലാമിക ചിത്രങ്ങള്‍ക്കുമേല്‍ കരിവാരിത്തേച്ച് ഉപചാപങ്ങള്‍ പടച്ചുവിടുന്ന കപടവാര്‍ത്താ വിദഗ്ധരും പ്രവര്‍ത്തകരും സാമ്പത്തിക പിന്‍ബലത്തോടു കൂടെ തന്നെ ഇസ്ലാമോഫോബിയയുടെ വീര്യവര്‍ദ്ധക കഥകള്‍ നിര്‍മിച്ചെടുക്കുന്നു. വൈവിധ്യവും പ്രത്യേക തരത്തില്‍ ഒരു കാലത്തോടും സ്ഥലത്തോടും ബന്ധിതമല്ലാത്ത മുസ്ലിം സ്വത്വത്തെയും വിശ്വാസത്തെയും അവര്‍ കടന്നാക്രമിച്ച് കൊണ്ടിരിക്കുന്നു. 
തങ്ങളുടെ മുസ്ലിം വിരുദ്ധ നിലപാടുകളെ ഉത്പാദിപ്പിക്കുന്നതിനോടൊപ്പം അവരതിനെ മെരുക്കിയെടുക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മുഴുവന്‍ വ്യവഹാരങ്ങളും മുന്‍നിശ്ചയിച്ച വരികളിലൂടെയാണ് അവതരിക്കപ്പെടുന്നത്. ഇവിടെ ജീം മോറിസോണിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്, മാധ്യമങ്ങളെ ആരാണ് നിയന്ത്രിക്കുന്നത് അവരാണ് മനസ്സിനെയും നിയന്ത്രിക്കുന്നത്. 

മാധ്യമങ്ങള്‍ ചെയ്യേണ്ടത്

ഉദാത്തമായ ഒരു ലോകക്രമത്തില്‍ മാധ്യമപ്രവര്‍ത്തനം (ജേര്‍ണലിസം) വിവക്ഷിക്കപ്പെടുന്നത് സത്യസന്ധമായ ധര്‍മമായാണ്. അതുകൊണ്ട് ലോകത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരും നിപുണവും വിശ്വാസയോഗ്യരുമായിരിക്കല്‍ അനിവാര്യമാണുതാനും. കൈയ്‌മെയ് മറന്ന് സത്യത്തിന് വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന അത്തരം പരിത്യാഗികളെയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതും ഉപകാരപ്രതമായി ഗണിക്കുന്നതും. സത്യപ്രചാരണം നടത്തുകയും നിഗൂഢ ശക്തികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു മാധ്യമ പ്രവര്‍ത്തനം സാക്ഷാല്‍കരിക്കാതെ സഭ്യവും ജനാധിപത്യപരവുമായ ഒരു അന്തരീക്ഷം തീര്‍ത്തും അവിശ്വസിനീയവും അസാധ്യവുമാണ്. 
ഒരിക്കലുണ്ടായിരുന്ന മാധ്യമങ്ങളുടെ പ്രതാഭവും വിശ്വസ്തതയും വര്‍ത്തമാനത്തോട് തീര്‍ത്തും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. പുരാതന മൂല്യങ്ങള്‍ക്ക് തടവ് കല്‍പിച്ച് കൊണ്ട് ലോകം മറ്റൊരു രീതിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. മറ്റെല്ലാ സ്ഥാപന വ്യവസ്ഥകളെയും പോലെ മാധ്യമപ്രവര്‍ത്തന രംഗവും ഇന്ന് അതിന്റെ ലോകപ്രതിക്ക് മുമ്പില്‍ പകച്ച് നില്‍ക്കുന്നു.
മാര്‍ക് ത്വയിന്‍ ഒരിക്കല്‍ പറഞ്ഞു, മാധ്യമങ്ങള്‍ നിരുപാധികം പുറത്തുവിടുന്നതും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതുമായ കാര്യങ്ങളില്‍ തൃപ്തിപ്പെടുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്ന ജനങ്ങള്‍ മണ്ടന്മാരാണ്. അവര്‍ ഇന്ന് കൂണുപോലെ മുളച്ചുപെന്തിക്കൊണ്ടിരിക്കുന്നു. 

വസ്തുതകള്‍ പവിത്രമായിരിക്കണം

ഇവിടുത്തെ മുഖ്യ വിഷയം വിശ്വാസതയാണ്. അത് മാധ്യമങ്ങളെ സംബന്ധിച്ചടത്തോളം വിശ്വാസയോഗ്യമാകുക / ആക്കുക എന്നതാണ്. യഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തി അവ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വമുണ്ട്. അതായത് വസ്തുതകള്‍ ആഴത്തില്‍ ഗ്രഹിക്കുകയും ജനങ്ങളുമായി സംവദിക്കുകയും കര്‍ശനമായി പരിശോധിക്കുകയും ചെയ്യണം. തെറ്റുകളോട് പുറം തിരിഞ്ഞ് നില്‍ക്കാനോ അവയെ നിര്‍മാര്‍ജ്ജനം ചെയ്യാനോ ഒരിക്കലും സന്ദേഹം പ്രകടിപ്പിക്കരുത്. സംരേക്ഷണങ്ങള്‍ക്ക് മുമ്പ് സംഭവങ്ങളുടെ വസ്തുത നിചപ്പെടുത്തുകയും വേണം. 
മീഡിയകള്‍ തങ്ങളെ വിവേചനപരമായും പക്ഷപാതപരവുമായ ഫ്രയ്മിലാണ് നോക്കിക്കാണുന്നെതെന്നൊരു ധാരണ മുസ്ലിം സമൂഹത്തിനിടയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും അത് പുലര്‍ന്ന് കാണുകയും ചെയ്യുന്നു. അക്രമത്തെയും അനാചാരങ്ങളെയും ഇസ്ലാം എത്രതവണ അപലപിച്ചിട്ടുണ്ടെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ islam extremism എന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മതിയാകും. അപ്പോള്‍ ഇത്തരം നീചവൃത്തികളുമായി ഇസ്ലാമിന്ന് കുലബന്ധം പോലുമില്ലെന്നും ഇസ്ലാം സമാധാനത്തിന്റെ മാതൃകയില്‍ പടുത്തുയര്‍ത്തപ്പെട്ടതാണെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. മുസ്ലിംകളും പണ്ഡിതരും അവയെ എത്തരത്തില്‍ അപലപിച്ചുവെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. തീവ്രവാദത്തിൻ്റെ ശബ്ദങ്ങളാണ് ഇന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. ബഹുസ്വരതയുടെയും സ്വാതന്ത്ര്യത്തിന്റെയും ധ്വനികളാകട്ടെ വറ്റിപ്പോയ തൊണ്ടകളില്‍ അങ്ങനെതന്നെ ശേഷിക്കുന്നു. 

അനുചിതമായ ഉള്ളടക്കം

ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മാധ്യമ ശ്രദ്ധ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ നെഗറ്റീവ് ഇമേജുകള്‍ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ കൈകൊള്ളുന്ന സമീപനങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങളെ വിവേചനാത്മകമായാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് എന്നൊരു വ്യാപകമായ വസ്തുത പ്രചരണം മുസ്ലിംകള്‍ക്കിടയിലുണ്ട്. പക്ഷെ മറുവശത്ത് വസ്തുതകള്‍ പകല്‍ പോലെ വ്യക്തമാണെങ്കിലും മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകളില്‍ സുന്തുഷ്ടരല്ല. കാരണം അവര്‍ മുസ്ലിംകളെ മുന്‍നിര്‍ത്തി അവരുടേതായ വാര്‍പ്പുമാതൃകകള്‍ പടച്ചുവെച്ചിട്ടുണ്ട്. അതിനോട് കൂടെ അത്തരം മാതൃകക്‌ളെ തിരഞ്ഞെടുക്കപ്പെട്ട ഇതിവൃത്തത്തിലൂടെ ദൃഢീകരിക്കുകുയും ചെയ്യുന്നു. അപ്പോള്‍ സത്യങ്ങളെ മറച്ച് വെച്ച് തങ്ങളുടെ യഥാര്‍ത്ഥ ധര്‍മത്തെ പൂര്‍ത്തിയാക്കാതെയുള്ള ഇത്തരം മാധ്യമങ്ങളുടെ ലക്ഷ്യം വാസ്തവത്തില്‍ എന്താണ്, ഉത്തരം വളരെ ലളിതം, പണം.
സംഘടിക മാധ്യമങ്ങള്‍ (collective media) പണപ്പെരുപ്പത്തിന്റെ ഏകശിലാരൂപമാണ്. സ്വന്തം പ്രത്യയശാസ്ത്രങ്ങളെ പുഷ്ടിപ്പെടുത്താനും ശ്രോദ്ധാക്കളിലേക്ക് ക്ഷിപ്ര വേഗതയില്‍ കടന്ന് ചെല്ലാനും ആഗ്രഹിക്കുന്ന വ്യവസായിക പ്രഭുക്കളുടെ സംരംഭമാണത്. 
മാധ്യമപ്രവര്‍ത്തകരില്‍ പലര്‍ക്കും ഒരു സംഭവം കൃത്യ മായി അവതരിപ്പിക്കാന്‍ കഴിയാതെ പോകുന്ന സന്ദര്‍ഭങ്ങളുണ്ട്. ഒരു പക്ഷെ അതിന്റെ വസ്തുുത എന്ന ആത്മാവ് നഷ്ടപ്പെട്ടത് കൊണ്ടാവാം അത്. അത്തരം സംഭവങ്ങള്‍ ഇസ്ലാമിനെ കുറിച്ചാകുമ്പോള്‍ അവര്‍ കൂടുതല്‍ അവ്യക്തതയിലേക്ക് കൂപ്പുകുത്തുന്നു. അതുകൊണ്ട് പത്രപ്രവര്‍ത്തകര്‍ അവര്‍ക്ക് സമൂഹത്തില്‍ നിന്നും പരിചിതമായി അനുഭവിച്ചറിയാന്‍ കഴിഞ്ഞ ആഖ്യാനങ്ങളെ പിന്‍പറ്റുന്നു. അവിടെ മുസ്ലിംകള്‍ അസഹിഷ്ണുതയുള്ള തീവ്രവാദികളായും അവരുടെ വേദഗ്രന്ഥങ്ങള്‍ വിപ്ലവങ്ങളുടെ പ്രചോദന വസ്തുവായി പരിണമിക്കുകയും ചെയ്യുന്നു. 
വക്രീകരിക്കപ്പെട്ട ഈ ഇസ്ലാമിക ചിത്രങ്ങള്‍ ഒരുപക്ഷെ അമുസ്ലിംകളുടെ ഇസ്ലാമിനെ കുറിച്ചുള്ള അവബോധം കൊണ്ടും സ്വയം തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ മുസ്ലിംകള്‍ക്ക് തന്നെ കഴിയാതെ പോയ്ത് കൊണ്ടുമാണ്. അങ്ങനെ വരുമ്പോള്‍ ഫലവും പ്രവച യോഗ്യമാകുന്നു, അഥവാ വെറുപ്പിനെ വെറുപ്പ് പുഷ്ടിപ്പെടുത്തുന്നു. 
ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞത അമുസ്ലിംകള്‍ക്കിടയിലും അതുപോലെ മുസ്ലിംകള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. അജ്ഞരായ അമുസ്ലിംകള്‍ ഇസ്ലാമിനെ തെറ്റിദ്ധരിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ഒപ്പം ഇസ്ലാം ഭീതിയുടെതാണെന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അവരുടെ കാല്‍പനികതയും അനുമാനങ്ങളും സത്യത്തെയും യഥാര്‍ത്ഥത്തെയും കവച്ച് വെക്കുന്നു. അതുപോലെ ത്‌ന്നെ മുസ്ലിംകള്‍ തങ്ങളുടെ മിഥ്യാബോധങ്ങളില്‍ അഭിരമിക്കുന്നുമുണ്ട്. 
അമുസ്ലിംകളോട് വിദ്വേഷത്തോടും ഭയത്തോടും പ്രതികരിക്കുന്ന മുസ്ലിംകള്‍ പലപ്പോഴും അവരുടെ സമൂഹത്തിനുള്ളില്‍ ഒരുതരം പ്രതിരോധാത്മക നിലപാടുകളും സമരാസക്തമായ വാചാടോപങ്ങളില്‍ അധിഷ്ടിതമായ ഒരു പോരാട്ടാന്തരീക്ഷവും സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും കാലുഷ്യതക്കുമിടയില്‍ സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ശബ്ദങ്ങള്‍ മുങ്ങിപ്പോവുകയാണ്. അതിനാല്‍ സത്യത്തിന്റെ സുഖമമായ വളര്‍ച്ചക്ക് വേണ്ടി മുക്ക്മൂലകള്‍ വെടിപ്പാക്കല്‍ അനിവാര്യമാണ്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിയും.
വാര്‍ത്തകളുടെ വസ്തുനിഷ്ടത മനസ്സിലാക്കാനും അപഗ്രഥിക്കാനും മതപണ്ഡിതരും സാമൂഹിക പ്രവര്‍ത്തകരും വേണ്ടത്ര സജ്ജരല്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഒരു പക്ഷെ ന്യൂസ് റൂമുകളില്‍ തകൃതിയായി നടക്കുന്ന അജണ്ടകളെ കുറിച്ച് അവര്‍ ബോധവാന്മാരെല്ലായിരിക്കാം. അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ അജണ്ടകള്‍ സജ്ജീകരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞിരിക്കില്ല. 
മതപണ്ഡിതരും സംവാദജ്ഞരും എത്തരത്തില്‍ തങ്ങള്‍ക്ക് പത്രപ്രവര്‍ത്തനരംഗത്തും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും തിളങ്ങാന്‍ സാധിക്കുമെന്നതിനെ ചെല്ലിനടക്കുന്ന പരിശീലനങ്ങള്‍ ഉപകാരപ്പെട്ടേക്കാം. തങ്ങളുടെ വിശ്വാസത്തിന്റെയും വാസ്തവങ്ങളുടെയും മേല്‍ വെറുപ്പിന്റെ കരിനിഴല്‍ വീഴ്ത്താന്‍ മാധ്യമങ്ങള്‍ക്ക് വഴിയൊരുക്കിക്കൊടുക്കരുത് അവരൊരിക്കലും. കാരണം സംവാദങ്ങളുടെ ചൂടില്‍ വസ്തുനിഷ്ടത ഒരിക്കലും ദുര്‍ബലമായിപ്പോകരുത്. 
ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും വിശ്വാസികള്‍ക്കും പരസ്പരം നിയന്ത്രണങ്ങളെയും പരിമിതകളെയും മനസ്സിലാക്കാലും നിരൂപണവിധേയമാക്കലും അനിവാര്യമാണ്. പക്ഷെ പുതുതലമുറയില്‍ മീഡിയ ആഗ്രഹിക്കുന്നത് വിപണ സാധ്യതകളെയും സബ്‌സിക്രിപ്ഷനുകളെയും ഒതുക്കിക്കിവെച്ച് വ്യക്തിനിഷ്ട താത്പര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ്. അവിടെ പല വൈകാരിക സംഭവങ്ങളും വാസ്തവങ്ങളും വില്‍ക്കപ്പെടുന്നു. 
If it bleeds, it leads എന്ന പഴഞ്ചൊല്ല് പോലെയാണ് സംഭവങ്ങള്‍. ലക്ഷ്യങ്ങള്‍ ഒരുപക്ഷെ സാധൂകരിക്കപ്പെടുന്നത് രക്തം വീണമണ്ണിലാകാം എന്ന് സാരം. വിപരീത മുഖത്ത് അതിനര്‍ത്ഥം പ്രേക്ഷകര്‍ പ്രതികരിക്കുന്നില്ല എന്നല്ല, മറിച്ച് പുരാവൃത്തങ്ങളെ കവച്ച് വെച്ച് രാഷ്ട്രീയ സാമ്പത്തിക വാര്‍ത്തകള്‍ അതിരുകവിയുന്നു എന്നതാണ്. 
വാര്‍ത്താമാധ്യമങ്ങളെ സംബന്ധിച്ചടത്തോളം റിപ്പോര്‍ട്ടര്‍മാരെ പരിശീലിപ്പിക്കുന്നതിലൂടെ അവര്‍ക്ക് മത സമൂഹങ്ങളെ കുറിച്ച് അറിവോടെ റിപ്പോര്‍ട്ട് ചെയ്യാനും കഴിയും. പക്ഷെ ദൈനംദിന മാധ്യമ പ്രവര്‍ത്തനങ്ങളുടെ തണുത്തുറഞ്ഞുപോയ വാസ്തുതയാണിത്. മതപണ്ഡിതരെ സംബന്ധിച്ചടത്തോളം ഇസ്ലാമിക തത്വങ്ങളുടെ വൈവിധ്യ സ്വഭാവമത്രയും ട്രാന്‍സ്പാരന്‍സിയെയും മാധ്യമങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അവര്‍ക്ക് സാധിക്കും. വിശാലമായ ചര്‍ച്ചകളാണല്ലോ വസ്തുതകളിലെ വൈവിധ്യങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നത്. 

മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം

മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ യഥാര്‍ത്ഥ ദൗത്യത്തെ മനസ്സിലാക്കി അതിന് വേണ്ടി പ്രവര്‍ത്തിക്കണം. മതേതരത്വത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങ
ള്‍ വകവെച്ച് ന്ല്‍കുന്ന പ്രവൃത്തി സ്വാതന്ത്ര്യത്തിനോട് തീര്‍ച്ചയായും അവര്‍ക്ക് കൂറ് പുലര്‍ത്തേണ്ടതുണ്ട്. ജോസഫ് പുലിട്‌സര്‍ III ന്റെ നമ്മള്‍ ഈ കലുശി താന്തരീക്ഷത്തെ മറികടക്കുകയും നമ്മുടെ ഉത്തരവാദിത്വ ബോധം കൊണ്ട് ഇരുള്‍ മൂടിയ പ്രദേശങ്ങളെ തേജസുറ്റതാക്കുകയും ചെയ്യും എന്ന ധര്‍മസിന്താത്തിലൂന്നിയ മാധ്യവപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിബദ്ധത ദൃഢപ്പെടുത്തേണ്ട സമയമാണിത്.


മോയിന്‍ ഖാസി
വിവര്‍ത്തനം: സല്‍മാന്‍ കൂടല്ലൂര്‍

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മാധ്യമധര്‍മ്മങ്ങളും ഇസ്ലാമിക ചിത്രങ്ങളും
മാധ്യമധര്‍മ്മങ്ങളും ഇസ്ലാമിക ചിത്രങ്ങളും
https://www.straitstimes.com/sites/default/files/styles/article_pictrure_780x520_/public/articles/2019/04/08/yq-fakenews-08042019.jpg?itok=NAcSs7Wo×tamp=1554718327
Al Ihsan Online Magazine
https://www.alihsanonweb.in/2020/07/blog-post_9.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/07/blog-post_9.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content