ജനാധിപത്യത്തെ കുറിച്ച് പ്രശസ്ത ഇടതുപക്ഷ ഫ്രഞ്ച് ചിന്തകൻ റാൻസിയ (Jacques Ranciere) പങ്കുവെക്കുന്നത് ഇങ്ങനെയാണ്, ജനാധിപത്യം എന്നത് അതുവരെ അദൃശ്യരാക്കപ്പെട്ട ആളുകളെ ദൃശ്യമാക്കുന്നതും അതുവരെ കേൾക്കാതിരുന്ന ശബ്ദങ്ങളെ കേൾപ്പിക്കുന്നതും, മൃഗങ്ങൾ എന്ന രീതിയിൽ സമൂഹത്തിൽ നിന്ന്, മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട മനുഷ്യരെ മനുഷ്യരാക്കി മാറ്റുന്നതുമായ ഒരു വിശാലമായ വ്യവസ്ഥ എന്നാണ്. അഥവാ മതത്തിനും മനുഷ്യനുമിടയിൽ വേർത്തിരിവില്ലാതെ ജനതയുടെ വൈവിധ്യത്തെ നിരന്തരമായി ഉയർത്തിപ്പിടിക്കുന്ന ഏറ്റവും അടിതട്ടിലെ മനുഷ്യന് അനുഭവിക്കാവുന്ന ഒരു വികാസത്തെ കുറിച്ച്, പുരോഗതിയെ കുറിച്ചുള്ള ഒരു സങ്കൽപ്പമാണ് ജനാധിപത്യം എന്നത്. എന്നാൽ ജനാധിപത്യത്തിൻ്റെ നിർദ്ദിഷ്ട നിർവചനത്തിനു നിരക്കാത്ത ആധുനിക ജനാധിപത്യ ദേശ രാഷട്ര നിർമിതി, ജനാധിപത്യത്തിൻ്റെ ജനിതക പ്രേരണകളെ പോലും വകവെക്കാതെ, മത വർഗീയതയുടെ പുനർജന്മത്തിനു സാക്ഷ്യം വഹിക്കുന്നത് വ്യക്തമായൊരു സത്യമാണ്. മനുഷ്യനെന്ന പരിഗണനയില്ലാതെ മതവൈര്യം മൂത്ത് ന്യൂനപക്ഷത്തിൻ്റെ വിശ്വാസത്തെ മോശമായി ചിത്രീകരിക്കാനും അവരെ ഭയപ്പെടുത്താനും അക്രമിക്കാനും തുനിയുന്ന ഭരണീയ താത്പര്യങ്ങൾ ഇന്ത്യ പോലുള്ള ജനാധിപത്യ രാഷ്ട്രത്തിലെ ദൈനം ദിന കാഴ്ചയിലെ പരിചിതമായ സവിശേഷതകളാണ്. അതിലൂടെ സനാതനമായ മത സങ്കൽപ്പവും ജനാധിപത്യ സങ്കൽപ്പവും സ്വേചാധിപത്യത്തിൻ്റെ പാവകളായി രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യത്തിൻ്റെ അവിർഭാവ ചരിത്രം തന്നെ രാജപദവിക്കു മേലുള്ള ഏകാധിപത്യ, ദിവ്യവകാശ കരിമ്പുടവ വലിച്ചുകീറുന്ന, മാനവ സമൂഹത്തിൻ്റെ സ്വയം വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ മാറ്റത്തിൽ സ്വത്വംകൊണ്ട് പ്രതിനിധീകരിക്കാനുള്ള അവകാശമായിരുന്നു ജനാധിപത്യം ആ സമൂഹത്തിനു നേടികൊടുത്തത്.
പുരാതന ഗ്രീസിലും അതിൻ്റെ പരിസര പ്രദേശങ്ങളിലുമാണ് ജനാധിപത്യാഭിമുഖ്യവും ഭരണഘടന വ്യവസ്ഥയും ആരംഭിച്ചതെങ്കിലും ചരിത്രപരമായി ചില സവിശേഷ കാരണങ്ങളാൽ ജനാധിപത്യവത്കരണ പ്രക്രിയയുടെ ഐക്യരൂപത്തോടെയുള്ള വളർച്ച തുടങ്ങിയതായി പറയപ്പെടുന്നത് എ.ഡി 12-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്. രാജാവിൻ്റെ ഏകാധിപത്യപരമായ പ്രവൃത്തികളോടുള്ള ജനങ്ങളുടെ വിയോജിപ്പിൻ്റെ ഫലമായി എ.ഡി 1215ൽ ചാൾസ് ഒന്നാമനെ ശിരച്ഛേദം നടത്തുകയുണ്ടായി. തുടർന്ന് വന്ന ജയിംസ് രണ്ടാമൻ ജനതയുടെ എതിർപ്പിൽ ചകിതനായി രാജ്യം വിട്ടോടിപോയപ്പോൾ 1688 ലെ മഹത്തായ വിപ്ലവ വിജയത്തോടെ ബ്രിട്ടീഷ് ജനത അധികാരം പിടിച്ചെടുത്തു. ഇത് ഇംഗ്ലീഷ് സ്വാതന്ത്ര്യത്തിൻ്റെ ഒന്നാം ചാർട്ടറായി ചരിത്രത്തിൽ രേഖപെടുത്തപ്പെട്ടിട്ടുണ്ട്.
1106ൽ വില്യം ഒന്നാമനാൽ വിളിക്കപ്പെട്ട "സാലിസ്ബറി പ്രതിജ്ഞ" യിലൂടെയാണ് ബ്രിട്ടണിലെ കർഷകരും സാധാരണക്കാരും സ്വാതന്ത്ര്യത്തിൻ്റെ രുചി അറിയുന്നത്. അതാണ് അവരെ 1689 ലെ അവകാശ നിയമം നേടിയെടുക്കാൻ പ്രേരിപ്പിക്കപ്പെട്ടത് എന്ന് പറയാം. ആ നിയമമാണ് നികുതിയും റവന്യൂവും പിരിക്കാനുള്ള അധികാര സ്വാതന്ത്ര്യം എടുത്തു കളഞ്ഞത്. ഇതു നേടിയതിനു ശേഷം ബ്രിട്ടീഷ് ജനത പ്രഖ്യാപിച്ചത് ഇങ്ങനെയാണ് 'പാർലമെൻ്റ സ്വതന്ത്രമായി, ജനങ്ങൾക്ക് സംവാദ സ്വാതന്ത്ര്യം തിരിച്ചുകിട്ടി, എന്ന്. ഈ അവകാശ വീണ്ടെടുപ്പിലൂടെ രാജാവ് ഇനി മേൽ ദൈവത്തിൻ്റെ പ്രതിപുരുഷനെല്ലന്നും രാജ പദവിക്കു മേലുള്ള ദിവ്യവകാശം മനുഷ്യരഹിതമാണെന്നും പ്രഖ്യാപിക്കപ്പെട്ടു. അതോടപ്പം രാജാവിനെ തെരഞ്ഞെടുക്കുന്നതിൽ പാർലമെൻ്റിനു പൂർണാധികാരവും നൽകി. ഏതാണ്ട് അഞ്ഞൂറ് വർഷം നീണ്ടു നിന്ന സുദീർഘമായ ഈ ജനാധിപത്യവത്കരണത്തിൽ ആയിരങ്ങൾ രക്തസാക്ഷികളാവുകയും അതിലേറെ പേർ ജീവനോടെ ചുട്ടെരിക്കുകയും ചെയ്തു. അരക്ഷിതാവസ്ഥയും ആവർത്തിച്ചു വന്ന അഭ്യന്തര കലാപവും മൂലം തൈംസ് നദിയുടെ ഇരു കരകളിൽ ശവങ്ങൾ അടിഞ്ഞുകൂടുകയും തൈംസ് നദി രക്തത്താൽ നിറം മാറുകയും ചെയ്തു എന്നു പറയുമ്പോൾ ആ ഭീകര ചിത്രം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.
ഈ അവകാശ സ്വാതന്ത്ര്യത്തിൻ്റെ ഫലമായി 1665ൽ സൈമൺ പാർലമെൻ്റിൽ ആദ്യമായി ഹൗസ് ഓഫ് പിയേഴ്സിനു പുറമെ സാമാന്യ ജനങ്ങൾ തങ്ങളുടെ ഹൗസ് ഓഫ് കോമൺസും സ്ഥാപിക്കുകയുണ്ടായി. 1258 ലെ ദിവ്യാവകാശ തത്വങ്ങളും സ്വേചാധിപത്യത്തിൻ്റെ അധികാര പെരുമാറ്റങ്ങൾക്കിടയിൽ നിന്ന് സാധാരണക്കാർക്കും കർഷകർക്കും രാജ്യത്ത് മനുഷ്യനായി പ്രധിനിതീകരിക്കാനുള്ള അവകാശമായി ജനങ്ങൾ ഈ മാറ്റത്തെ കണ്ടു. ശേഷം 1376ലെ സാമ്പത്തിക ഘടനാ പരിവർത്തനത്തിൽ നിന്നു ഉരിതിരിഞ്ഞു വന്ന ശുദ്ധ പാർലമെൻ്റെ,1640ൽ രൂപം കൊണ്ട ലോങ് പാർലമെൻ്റ്, 1653ൽ രൂപം കൊണ്ട റാപ് പാർലമെന്റ് എന്നിവയിലൂടെയെല്ലാം, എല്ലാവരെയും സ്പർശിക്കുന്നത് എല്ലാവരും അംഗീകരിക്കണമെന്ന ജനാധിപത്യത്തിൻ്റെ പരമപ്രധാനമയ ലക്ഷ്യപ്രാപ്തിയാണ് ബ്രിട്ടീഷ് സമൂഹം നേടിയെടുത്തത്. പിന്നീട് ചരിത്രപരമായ സാഹചര്യങ്ങളാൽ അവിടെ കാബിനറ്റ് സമ്പ്രദായവും രാഷട്രീയ പാർട്ടികളും ഉയർന്നു വന്നു. അവകൾക്ക് അകമ്പടിയേകി കൺസർവേറ്റീവുകളും ലിമ്പറുകളും ലേബർ പാർട്ടിക്കാരും വന്നു. ഈ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി 1884ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ്സ്റ്റൺ റിഫോം ആക്ട് പാസാക്കുകയുണ്ടായി. അതിലൂടെ പ്രായപൂർത്തി വോട്ടവകാശം ബ്രിട്ടിഷ് സമുഹം നേടിയെടുക്കുകയും ചെയ്തു. ഈ സുദീർഘമായ കാലയളവിലെ അന്ധി പരീക്ഷകൾക്കൊടുവിൽ ബ്രിട്ടിഷ് സമൂഹം ജനാധിപത്യ ഭരണഘടനയുട ഭാഗമായി. അങ്ങനെ ഇംഗ്ലണ്ടിൻ്റെ അലിഖിത ഭരണഘടന ലോകത്തിലെ മറ്റു ഭരണഘടനകളുടെ മാതാവായി അറിയപ്പെട്ടു.
ജനാധിപത്യവും ദൈവിക നിയമങ്ങളും
ദൈവത്തിൻ്റെ പ്രതിപുരുഷാധിപത്യ ഭരണസമ്പ്രദായത്തിനെതിരെ രൂപം കൊണ്ട മഹത്തായ ആശയമാണ് ജനാധിപത്യമെന്നത്. ജനാധിപത്യത്തെ രാഷ്ട്രത്തിൻ്റെ പരമപ്രധാനമായ ഘടകമായി സ്വീകരിക്കുന്ന പല രഷ്ട്രങ്ങളും അത് പുലർത്തുന്ന മൗലിക പരിപ്രേക്ഷ്യങ്ങളെ പോലും പരിഗണിക്കാറില്ല. രാഷ്ട്ര നിർമിത നിയമങ്ങൾക്കതീതമായി സർവകാലീനവും സർവലൗകികവുമായ ചില നിയമങ്ങളുണ്ട്. രാഷട്ര നിർമിത നിയമങ്ങൾ ഈ പ്രാകൃത നിയമങ്ങൾക്കനുസൃതമായിരിക്കണമെന്നാണ് നിയമ വിദത്തിൻ്റെ രത്നചുരുക്കം. ജീവൻ, സ്വാതന്ത്ര്യം, ആനന്ദം നേടാനുള്ള പരിശ്രമം എന്നിവ എല്ലാ മനുഷ്യർക്കും ദൈവദത്തമായി ലഭിച്ച അവകാശങ്ങാണ്. ഒരു ഭരണകൂടത്തിനും അതിൽ അന്യമായി കൈകടത്താനുള്ള അവകാശമില്ല. അത്തരത്തിലുള്ള കൈകടത്തലിലൂടെ സൃഷ്ടിക്കുന്ന നിയമത്തിനു സാധ്യതയില്ലന്നാണ് ഇന്ത്യൻ ഭരണഘടനയും അത് മുന്നോട്ട് വെക്കുന്ന ജനാധിപത്യ തത്വവും പ്രഖ്യാപിക്കുന്നത്. മനുഷ്യൻ്റെ പ്രകൃതിദത്തമായ നിയമങ്ങളെ ഹനിക്കുന്ന രാഷ്ട്ര നിർമിത നിയമങ്ങളെ ഇന്ത്യൻ ഭരണഘടനയുടെ സവിശേഷമായ അധികാരമുപയോഗിച്ച് സുപ്രീം കോടതിക്ക് അസാധുവാക്കാവുന്നതുമാണ്. അമേരിക്കൻ ഭരണഘടനയിലെ
"ഡ്യൂപ്രോസസ് ക്ലോസ്" എന്നതും ഇതേ ആശയം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
ഭരണഘടനയോടും ജനാധിപത്യത്തോടും ചേർന്നു നിൽക്കുന്ന ഈ സനാതന നിയമ ധാർമിക തത്വങ്ങളുടെ ഉറവിടമായി മധ്യകാല ചിന്തകൻ നിസെറോ സെൻ്റ തോമസ് അക്വിനാസ് ദൈവത്തെയാണ് അവതരിപ്പിച്ചത്. അത് ദൈവിക സൃഷ്ടിയാണെന്നും അതിൻ്റെ പരാതികളും പരിമിതികളും തുടങ്ങുന്നതും അവസാനിക്കുന്നതും ദൈവത്തിലെന്നാണ് അദ്ദേഹം വാദിക്കുന്നത്.
![]() |
| തോമസ് അക്വിനാസ് |
യഥാർത്ഥത്തിൽ നിയമങ്ങളുടെ ഒരു മുഖവുരയായിട്ടാണ് നിയമമിമാംസകർ പ്രകൃത നിയമത്തെ പരിഗണിക്കുന്നത്. മനുഷ്യ സ്വാതന്ത്ര്യം, സമത്വം, മനുഷ്യ സഹജമായ നന്മ എന്നിവയാണ് ഈ വിപ്ലവ പ്രഖ്യാപനങ്ങൾ ഊന്നി പറയുന്നത്. പ്രാകൃത നിയമത്തിൻ്റെ പ്രായോഗികത സൂചിപ്പിച്ചു കൊണ്ട്, നീതി പൂർവ്വമല്ലാത്ത നിയമം തന്നെയില്ല എന്നാണ് മധ്യകാല പ്രാകൃത നിയമ വാദി സെൻ്റ് ഒഗസ്റ്റിൻ പറഞ്ഞത്. എന്നാൽ ഈ നിയമങ്ങൾക്ക് വിരുദ്ധമായ ഭരണനീക്കങ്ങൾ ജനാധിപത്യ വിരുദ്ധമാകുന്നതോടപ്പം, അതിൻ്റെ നിർവാഹകർ കേവലം കൊള്ള സംഘങ്ങൾ മാത്രമാണെന്നാണ് സിസറോ നിരീക്ഷിക്കുന്നത്.
ഈ പ്രാകൃതവാദത്തെ ഖണ്ഡിച്ചുകൊണ്ട് രൂപം കൊണ്ടതാണ് പോസിറ്റിവിസം. ജറെമി ബെൻതാമാണ് ലീഗൽ പോസിറ്റിവിസത്തിനു തുടക്കമിട്ടതെങ്കിലും ജോൺ ഓസ്റ്റിനാണ് അതിൻ്റെ ആചാര്യനായി അറിയപ്പെട്ടത്. ഓസ്റ്റിൻ നിയമത്തെ ദൈവിക പരിഗണനയിൽ നിന്ന് മോചിപ്പിച്ച് രാഷ്ട്രത്തിൻ്റെ പരമാധികാര ശാസനയായി വ്യാഖ്യാനിച്ചു. ഓസ്റ്റിൻ്റെ ഈ നിയമ വ്യാഖ്യാനം പല രാഷ്ട്രങ്ങൾ ഏറ്റെടുക്കുകയും അത് ഉദ്ദരിച്ച്കൊണ്ട് രാജ്യത്തെ ന്യൂനപക്ഷ അതിക്രമങ്ങളെ നീതീകരിക്കുകയു ചെയ്തു. ജർമനിയിലെ നാസി ഭരണകൂടം നടപ്പാക്കിയ നികൃഷ്ടമായ നിയമങ്ങളെ ന്യായികരിക്കാൻ നാസികൾ ഉദ്ദരിച്ചതും ഓസ്റ്റിൻ്റെ വാദങ്ങളായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാസി നേതാക്കളെ യുദ്ധ കുറ്റത്തിന് വിചാരണ ചെയ്ത ട്രിബ്യൂണലിൽ പ്രാകൃത നിയമവും പോസിറ്റിവിസവുമെന്ന നിയമമീമാംസയിലെ പരസ്പര പ്രതിയോഗികളായ രണ്ടു ചിന്താധാരകളുടെ പരസ്പര ഏറ്റുമുട്ടലായിരുന്നു. നാസി കുറ്റവാളികൾക്ക് വേണ്ടി വാദിച്ച ഹെർമൻ ജെർഹെയ്സ് പ്രധാനമായും ഓസ്റ്റിൻ്റെ ലീഗൽ പോസിറ്റിവിസം മുൻനിർത്തി, നാസി ഭരണകൂടത്തിൻ്റെ ശാസനകൾ പ്രകരമാണ് തൻ്റെ കക്ഷികൾ പ്രവർത്തിച്ചത് എന്നും ഓസ്റ്റിൻ്റെ സിദ്ധാന്തപ്രകാരം തൻ്റെ കക്ഷികൾ അനുസരിച്ചത് സാധുവായ നിയമത്തെയാണ് എന്നായിരുന്നു. എന്നാൽ ഈ വാദങ്ങളെ തള്ളികളഞ്ഞ ട്രിബ്യൂണൽ കോടതി, രാഷട്ര നിർമിത നിയമങ്ങൾക്ക് മുകളിൽ സർവലൗകികമായ ഒരു ഉന്നത പ്രാകൃത നിയമമുണ്ടെന്നും അതിന് അനുസൃതമായിരിക്കണം രാഷ്ട്ര നിയമങ്ങളെന്നും വിധിച്ചു. ശേഷം 1998 ൽ നടന്ന സാർവലൗകിക മനുഷ്യവകാശ പ്രഖ്യാപനം പ്രാകൃത നിയമങ്ങളുടെ പ്രായോഗിക പ്രസക്കിയും സാമൂഹിക അനിവാര്യതയും സൂചിപ്പിക്കുന്നതായിരുന്നു.
ചുരുക്കത്തിൽ ജനാധിപത്യം പുലർത്തുന്ന അടിസ്ഥാന തത്വങ്ങളിൽ പലതും മനുഷ്യ കൈകടത്തലുകൾക്ക് അതീതമാണ്. ദൈവനിശ്ചിതമായ ഈ നിയമങ്ങൾ ജനാധിപത്യ രാഷ്ട്രത്തിലെ ഓരോ പൗരൻ്റെയും അടിസ്ഥാന അവകാശം കൂടിയാണ്. അവകൾക്കുമേലുള്ള രാഷ്ട്രത്തിൻ്റെ നിയന്ത്രണം നിയമപരമായി സാധൂകരിക്കാതതുമാണ്. ഈ അനിഷേധ്യമായ അവകാശങ്ങളുടെ സമാഹാരമാണ് ഭരണഘടന സങ്കൽപ്പം എന്നത്. 1688ൽ ഇംഗ്ലണ്ടിൽ, രാജാവും പാർലമെൻ്റും തമ്മിൽ നടന്ന മഹത്തായ വിപ്ലവ (ഗ്ലോറിയസ് റവല്യൂഷൻ)ത്തിൽ നിന്നാണ് ആധുനിക ഭരണഘടനാവാദം ഊരിതിരിഞ്ഞു വന്നത്. അഥവാ വ്യക്തിയുടെ പ്രാധാന്യവും, സ്വതന്ത്ര്യവും, അവസര സമത്വം, മനുഷ്യപുരോഗതി തുടങ്ങി ജനാധിപത്യം പോറ്റുന്ന ദൈവദത്തമായ അവകാശങ്ങളെ ഭരണകൂടത്തിൻ്റെ തത്വദീക്ഷയില്ലാത്ത പ്രവർത്തനത്തിൽ നിന്ന് സംരക്ഷിക്കുക എന്ന പൗരൻ്റെ പരമ പ്രധാനമായ ദൗത്യപൂർത്തികരണമാണ് ഗ്ലോറിയസ് റവല്യൂഷനിലൂടെ ബ്രിട്ടീഷ് സമൂഹം നേടിയെടുത്തത്.
സാദിഖ് ചെട്ടിയാംകിണർ



COMMENTS