ആയാസോഫിയ വീണ്ടും പുനര്‍ജ്ജനിക്കുമോ

SHARE:


വലിയ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവചരിത്രമാണ് ചരിത്രമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ചരിത്രം വലിയ സൗധങ്ങളുടെയും കാര്യങ്ങളുടെയും കൂടി കഥയാണ്. ഇവ്വിഷയമാണ്, ഹാഗിയ സോഫിയ അല്ലെങ്കില്‍ ആയാസോഫിയ (വിശുദ്ധ ജ്ഞാനം) യുടെ സ്വത്വത്തിലേക്ക് വരുമ്പോഴുള്ളതിനേക്കാള്‍ കഷ്ടിച്ച് കൂടുതല്‍ വ്യക്തമാവുന്നത്.
ചര്‍ച്ച്, പള്ളി, മ്യൂസിയം- ഇങ്ങനെ വ്യത്യസ്ത വേഷങ്ങളിലായി ആയാസോഫിയ വര്‍ഷങ്ങളോളം നിലകൊള്ളുകയും ഓരോ മാറ്റവും അതിപ്രധാനമായ രാഷ്ട്രീയ മാറ്റത്തോടൊപ്പവുമായിരുന്നു. ഈ വര്‍ഷവും അത് വ്യത്യസ്തമായിരുന്നില്ല.
ആയാസോഫിയയെ അതിന്റെ മുമ്പത്തെ നിലയിലേക്ക് പള്ളിയായി തന്നെ മാറ്റലോട് കൂടി, തുര്‍ക്കി കോടതി ലോകമൊട്ടുക്കും വിവാദത്തിന്റെ തിരിനാളത്തിന് തീകൊളുത്തിയിരിക്കുകയാണ്. വിശ്വാസികളായ ക്രിസ്ത്യാനികള്‍ ഇതിനെ എതിര്‍ക്കുമെന്നത് മനസ്സിലാക്കാവുന്നതാണ്. അവര്‍ അനുഭവിക്കുന്നത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനേകം മുസ്ലിംകള്‍ക്ക് കൊർദോവയിലെ ഗ്രാന്റ് മസ്ജിദ് കത്ത്രീഡല്‍ ആക്കി മാറ്റിയപ്പോഴുണ്ടായ അതേ വേദന തന്നെയാണ്. എന്നാല്‍, ചില മുസ്ലിങ്ങള്‍ തന്നെ ആയാസോഫിയ പള്ളിയാക്കപ്പെടുന്നതില്‍ സംഘട്ടനത്തിലാണ്, അ‌ല്ലെങ്കില്‍ സാക്ഷാല്‍ വിദ്വേഷമുള്ളവരാണ് എന്നുള്ളതാണ് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. 

എന്തിനാണവര്‍ ആശാഭംഗരാവുന്നത്? ഇസ്ലാമിന്റെ നിയമങ്ങള്‍ക്കും ആത്മാവിനും തന്നെ എതിരായി കൊണ്ടുള്ള നിയമനിര്‍മ്മാണമാണിതെന്ന അവരുടെ വികാരത്തിന് വല്ല ഘനവുമുണ്ടോ? ഇത് വെറും രാഷ്‌ട്രീയരങ്ങാണ് എന്നതില്‍ എത്രമാത്രം സത്യമുണ്ട്?
   ഇത്തരം ചിലവാദഗതികളുടെ സംഗ്രഹം വിശദമായി താഴെ ചേര്‍ക്കുകയാണ്. അവ ഓരോന്നും തന്നെ ഇന്നത്തെ മുസ്ലിംകളാണെന്ന നിലയില്‍ നമ്മുടെ പങ്കിനെയും നമ്മുടെ സമകാല ചിന്താധാരയെയും വ്യക്തമാക്കുന്നവയുമാണ്.

1. അത് വെറുമൊരു മ്യൂസിയമായിത്തന്നെ നിലനില്‍ക്കണം.
ആയാസോഫിയ മ്യൂസിയമായി തന്നെയാണ് അവശേഷിക്കുന്നത്. ഭരിക്കുന്ന രാഷ്ട്രവും ഗവണ്‍മെന്റും ആവര്‍ത്തിച്ചു പറയുന്നത് അത് പള്ളിയും മ്യൂസിയവുമാണ് എന്ന് തന്നെയാണ്. പക്ഷേ നിര്‍ഭാഗ്യമെന്നോണം ആ തലക്കെട്ട് വായിച്ചാല്‍ നിങ്ങള്‍ക്ക് തോന്നുക മ്യൂസിയം നശിപ്പിക്കപ്പെട്ടുവെന്നാണ്. പക്ഷേ അങ്ങനെയല്ലല്ലോ.
  ദ്വധര്‍മ്മങ്ങളോട് കൂടിയുള്ള സമുച്ചയങ്ങളെ കൊണ്ട് നിറഞ്ഞതാണീ ലോകം. വൈറ്റ്ഹൗസ് ഗവണ്‍മെന്റിന്റെ സീറ്റും പ്രസിഡന്റിന്റെ വസതിയുമാണ്. വത്തിക്കാന്‍ എന്നത് മ്യൂസിയവും ചര്‍ച്ചും അതൊടൊപ്പം തന്നെ അത് പോപ്പിന്റെ വസതിയുമാണ്. സെന്റ് പോള്‍ കത്രീഡല്‍ ചര്‍ച്ചായി നിലകൊള്ളുമ്പോള്‍ തന്നെ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രവുമാണ്. ഒരേ സമുച്ചയത്തില്‍ തന്നെ പള്ളിയും മ്യൂസിയവും സംയോജിപ്പിക്കുന്നതില്‍ നിന്ന് മുസ്ലിംകളെ മാത്രം ഒഴിവാക്കുകയാണെങ്കില്‍ അത് തീര്‍ത്തും അപരിചിതമാവും. എന്നാല്‍ അത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ പള്ളിയുടെ പദവിക്കെതിരെയുള്ളവര്‍ പറയുന്നത്.
പള്ളിയുടെ പദവിയിലേക്ക് തന്നെ മാറ്റിയതിന്റെ പ്രതിയോഗികള്‍ വാദിക്കുന്നത് വാസ്തവത്തില്‍ മ്യൂസിയത്തെ സംരക്ഷിക്കാനല്ല, മറിച്ച് ആരാധനയെന്ന ഉദ്ദേശത്തോടെ,  അതിനായി മാത്രം നിര്‍മ്മിക്കപ്പെട്ട ഒരു കെട്ടിടത്തില്‍ ആരാധന തടയുന്നതിന്ന് വേണ്ടിയാണ്. 

2. ആദ്യം തന്നെ പള്ളിയാക്കി മാറ്റിയത് നിയമലംഘനമായിരുന്നു.
അല്പ ജ്ഞാനം ആപത്താണ്- കൂറേ മുസ്ലിംകള്‍ ഉദ്ദരിക്കുന്നത് ഉമര്‍ (റ) നെയും അദ്ദേഹം ജറൂസലേമിലെ പരിശുദ്ധ സമാധിസ്തംഭവുമായി നടന്ന ഇടപെടലിനെയുമാണ്. വാസ്തവത്തില്‍ ഇതു തന്നെയാണ് നമ്മുടെ സൂക്ഷമാലുക്കളായ മുന്‍ഗാമികളുടെ മേല്‍ തങ്ങളുടെ തന്നെ പ്രവണതകളെ അലസമായി ആസൂത്രണം ചെയ്യുന്ന ഇന്റലക്റ്റ്വല്‍ മുസ്ലിം എന്ന് വിളിക്കപ്പെടുന്ന ഇവരാല്‍ പ്രയോഗിക്കപ്പെടുന്ന ഒന്നാം നമ്പറായിട്ടുള്ള ഒഴിവ്കഴിവ്. ചര്‍ച്ച് പള്ളിയാക്കി മാറ്റാന്‍ കഴിവുണ്ടായിട്ടും അതിന് വിസമ്മതിച്ച ഉമർ(റ)ന്റെ സംഭവത്തെ  ഉദാഹരിച്ച് കൊണ്ട് ഇസ്‌ലാം ഒരു അമിതാഘോഷത്തോടെ ജയിച്ചടക്കുന്ന മതമല്ലെന്ന് തുച്ചമായ ധര്‍മാഭിമാനം പോലുമില്ലാതെ അവര്‍ പറയുന്നു.   
ഏതൊരു വിജയക്കൊടി പറത്തുന്ന സൈന്യവും കീഴടക്കിയ പ്രദേശങ്ങളുടെ മൊത്തം ഉടമസ്ഥാവകാശം കൈവശം വെക്കുന്നുയെന്നത് ചരിത്രത്തിലൊക്കെയും തന്നെ സാധാരണമാണ്. ഇവ്വിഷയകരമായിട്ടുള്ള ഇസ്ലാമിക നിയമവും വാസ്തവത്തില്‍ തീര്‍ത്തും പുരോഗമനോന്മുഖമായതായിരുന്നു. കീഴടക്കപ്പെട്ട സ്ഥലങ്ങളിലുള്ള സ്വത്ത് വകകള്‍ അതിന്റെ ഉടമസ്ഥര്‍ക്ക് തന്നെയാണ്, കീഴടക്കിയവര്‍ക്കല്ല. ഇമാം ഖുര്‍ത്വുബിയും അവരോടൊപ്പമുള്ള മറ്റുള്ളവരുടെയും അഭിപ്രായമനുസരിച്ച് സ്വയം കീഴടങ്ങലോടു കൂടെയല്ലാതെ ആ പ്രദേശം പിടിച്ചടക്കിയാല്‍ മാത്രമേ അവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാൻ പാടുള്ളൂ. ജറൂസലേം കീഴടങ്ങി, ഡമസ്‌കസും കീഴടങ്ങി. എന്നാൽ  കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടങ്ങാൻ  തയ്യാറല്ലായില്ല. അത്‌കൊണ്ട് തന്നെ കീഴടക്കലിന്റെ ഭാഗമായി ചര്‍ച്ചിനെ പള്ളിയാക്കി മാറ്റിയത് ഇസ്ലാമികമായും അക്കാലത്തെ നിയമമനുസരിച്ചും അംഗീകൃതമായ ഒന്നായിരുന്നു.
കോണ്‍സ്റ്റാന്റിനോപ്പിളിലെ   കോച്ചാ മുസ്തഫ പാഷാ എന്ന ജില്ലയുടെ വിഷയം കൊണ്ട് ഇത് എടുത്തുകാണിക്കപ്പെട്ടിട്ടുമുണ്ട്.  അവിടത്തെ നിവാസികള്‍ മുഹമ്മദ് ഫാതിഹിന്ന് വേറെത്തന്നെയായി കീഴടങ്ങിയവരായിരുന്നു. അനേകം ചര്‍ച്ചുകളുടെ ഏറ്റവും വലിയ സാന്ദ്രതയുള്ളതായിരുന്നു പ്രസ്തുത പ്രദേശം, എന്നാല്‍ ഒന്നും തന്നെ എടുക്കുകയോ, തൊടുക പോലും ചെയ്തില്ല. 
പള്ളിയാക്കിയതിന് ശേഷം നിസ്കരിക്കാൻ എത്തിയവർ

3. പക്ഷേ, കാലങ്ങളായി അത് മ്യൂസിയമായിരുന്നല്ലോ- പിന്നെന്തിനൊരു തിരിച്ച് പോക്ക്?  
ചില റിസോഴ്സുകൾ പറയുന്നത് മുഹമ്മദ് ഫാതിഹ് തന്റെ സ്വന്തം സമ്പത്ത് കൊണ്ട് ചര്‍ച്ച് വിലകൊടുത്ത് വാങ്ങിയതിനുള്ള തെളിവ് അവര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ്. തുര്‍ക്കി അധികാരികളാല്‍ അത് അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രസ്തുത തെളിവ് ഇത് വരെ ബാഹ്യ സ്രോതസ്സുകളാല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ, നിങ്ങള്‍ അതിനെ പിടിച്ചുവെക്കുകയാണെങ്കില്‍ പോലും, മുഴുവന്‍ കോപ്ലക്‌സുകളുടെ സ്ഥാപിത നില വഖ്ഫ് സ്വത്തായിട്ടാണെന്നത് അവിതര്‍ക്കിതമായതാണ്. വഖ്ഫ് സ്വത്തുക്കള്‍ ഏകപക്ഷീയമായി എടുക്കപ്പെടുവാനോ മറ്റു ആവശ്യങ്ങള്‍ക്കായി  ഉപയോഗിക്കപ്പെടാനോ സാധിക്കില്ല. ആയാസോഫിയയെ പള്ളിയില്‍ നിന്നും മ്യൂസിയമാക്കി മാറ്റിയത് അന്നത്തെ ധാര്‍മിക-ആത്മീയ-നിയമ മൂല്യങ്ങള്‍ക്കെതിരെയുണ്ടായ അത്യന്ത്യം വിവാദപൂര്‍ണ്ണമായ തീരുമാനമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അത്യന്തം സെക്യുലറിസ്റ്റായ യുദ്ധാനന്തര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ താല്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ സ്റ്റേറ്റ് നിയമസാധുത നല്കിയ ഒരു നടപടിയായിരുന്നു അത്. ഇത് തികച്ചും അനീതിയായിരുന്നു. എട്ട് ദശകങ്ങളോളം അവിടെ അതുണ്ടായിരുന്നു എന്നത് കൊണ്ട് ആ അനീതി തുടരപ്പെടണമെന്ന് പറയുന്നത് ഭൂഷണമല്ല.

4. ഇസ്താംബൂളില്‍ ഇനിയും പള്ളികള്‍ നമുക്കാവശ്യമില്ല...
തങ്ങളുടെ പ്രാദേശിക പള്ളി ഗവണ്‍മെന്റിനാല്‍ ഏകപക്ഷീയമായി എടുക്കപ്പെടുകയും, പിന്നെ അവര്‍ അത് തിരിച്ച് ചോദിക്കുമ്പോള്‍, അവിടെ നഗരത്തില്‍ ഒരുപാട് പള്ളികളുണ്ടല്ലോ അതിലധികവും പകുതി കാലിയാണല്ലോ അതിനാല്‍ നാമിത് കൈവശം വെക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥര്‍ കൈകഴുകുന്നത് യുക്തമാണെന്ന് ആരെങ്കിലും ചിന്തിക്കുമോ? തീര്‍ച്ചയായും ഇല്ല. അതിനാല്‍ തന്നെ നിങ്ങള്‍ക്കത് നന്നായി തോന്നുന്നില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്കെന്തിന് അത് നന്നായി തോന്നണം. വാസ്തവത്തില്‍, ഇത് തന്നെയായിരുന്നു ഇന്ത്യയില്‍ ആര്‍.എസ്. എസ്സുകാര്‍ ബാബരി മസ്ജിദ് കൈവശപ്പെടുത്തുന്നതിലും ഉപയോഗിച്ച വാദം.   
ഒരു പള്ളിയെന്നുള്ളത് മറ്റെല്ലാ സ്വത്ത് വകകളെയും പോലെയല്ല. അത് അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളതും യുക്തിവത്കരിക്കാനോ മാറ്റക്കച്ചവടം ചെയ്യാനോ നമുക്കനുവാദമില്ലാത്തതുമാകുന്നു. അല്ലാഹുവിന്ന് ഒരു പള്ളിയുടെ  പോലും ആവശ്യമില്ല. പക്ഷേ അത് നാമിനി പള്ളി നിര്‍മ്മിക്കണ്ടായെന്നോ അത് മറ്റുള്ളവര്‍ക്ക് കൊടുക്കണമെന്നോ അര്‍ത്ഥമാക്കുന്നില്ല. പ്രയോജനവാദ സിദ്ധാന്തം പോലെയാണെങ്കില്‍, ഏതൊരു വസ്തുവും അതിന്റെ ഉടമസ്ഥനില്‍ നിന്ന് പൂര്‍ണ്ണമായി ഉപയോഗിക്കപ്പെടുന്നില്ലയെങ്കില്‍ മറ്റുള്ള ആര്‍ക്കും അത് ആക്രമിച്ച് കൈക്കലാക്കാമെന്നത് നീതിപൂര്‍വ്വമായ നായാട്ടാണെന്നാണ്. ഇതൊരിക്കലും നമ്മുടെ സ്വത്ത് വകകളില്‍ തന്നെ നാമിത് അംഗീകരിക്കുകയില്ല. പിന്നെങ്ങനെ നാമുമായി ബന്ധപ്പെടാത്തവയില്‍ നമുക്കിത് അംഗീകരിക്കാനാവും?

5. ഇതൊക്കെയൊരു രാഷ്ട്രീയപ്രേരിതമല്ലേ.
പൊതുയിടങ്ങളിലുള്ള എല്ലാ തീരുമാനങ്ങളും രാഷ്ട്രീയമോ അല്ലെങ്കില്‍ മറ്റു രീതിയില്‍ രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാവുന്നതോ ആണ്. 
ആയാസോഫിയയെ ജസ്റ്റീനിയന്‍ ഗംഭീര കത്രീഡലാക്കി മാറ്റിയതും രാഷ്ട്രീയ പ്രേരിതമല്ലേ. മുഹമ്മദ് ഫാതിഹ് കീഴടക്കിയപ്പോള്‍ തന്നെ അതിനെ പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചതും രാഷ്ട്രീയ തീരുമാനമായിരുന്നു. മുസ്തഫാ കമാല്‍ പള്ളിയില്‍ ആരാധന നിര്‍ത്തലാക്കിയതും അതിനെ മ്യൂസിയമാക്കി പരിവര്‍ത്തിപ്പിച്ചതും രാഷ്ട്രീയ പ്രേരിതമായിരുന്നു. ഇപ്പോള്‍ സമുച്ചയത്തെ പള്ളിയും മ്യൂസിയവുമാക്കി ഉപയോഗിക്കാനുള്ള നിലവിലെ തുര്‍ക്കി ഭരണകൂടത്തിന്റെ തീരുമാനവും രാഷ്ട്രീയയപരം തന്നെ. 
കെട്ടിടത്തെ പരിവര്‍ത്തിപ്പിക്കന്നതിന്റെ പിന്നില്‍ രാഷ്ട്രീയ താല്പര്യമാണോ അല്ലേ എന്നല്ല ചോദ്യം- അതെല്ലായിപ്പോഴും അതിന് രാഷ്ട്രീയ തലം ഉണ്ടായിരുന്നു. മറിച്ച്, പ്രവാചകര്‍ (സ) യാല്‍ ഹദീസിലൂടെ പുകഴ്ത്തപ്പെടുകയും അതിനെ പള്ളിയാക്കി മാറ്റുകയും ചെയ്ത ഒരാളുടെ (മുഹമ്മദ് ഫാതിഹ്) രാഷ്ട്രീയത്തോടാണോ അതോ അതേ പ്രവചാകരെ തന്നെ -അധര്‍മ്മ അറബി- എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും അതിനെ മ്യൂസിയമാക്കി മാറ്റുകയും ചെയ്തവന്റെ (മുസ്തഫാ കമാല്‍) രാഷ്ട്രീയത്തേയാണോ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യമാണ് പ്രധാനം.

6. ഇത് അമുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും നമ്മളെ ജനമദ്ധ്യത്തില്‍ മോശമാക്കുകയും ചെയ്യും.
ഇതായിരിക്കും ഒരുപക്ഷേ അവരുടെ വാദഗതികളില്‍ യഥാര്‍ത്ഥമായിട്ടുള്ള ഒരേ ഒരു വാദം- അതിന് വല്ല അര്‍ത്ഥവുമുണ്ടെങ്കില്‍. മുകളില്‍ കൊടുത്തിട്ടുള്ള മറ്റെല്ലാ വാദഗതികളും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാനുള്ള  ആഗ്രഹത്തിന്ന് വേണ്ടിയുള്ള ബൗദ്ധികമായ (അല്ലെങ്കില്‍ അതിനെക്കാളും താഴെയുള്ള) പുകമറകളാണ്. പ്രത്യേകിച്ചും, നമുക്കുള്ള എല്ലാ സുഹൃത്തുക്കളെയും നമ്മുടെ കൂടെത്തന്നെ സംരക്ഷിക്കണമെന്ന ആവശ്യമുള്ളപ്പോള്‍. നിലവിലെ ഭൗമ-രാഷ്ട്രീയ സാഹചര്യം വെച്ചുനോക്കുമ്പോള്‍ ഇത് മനസ്സിലാക്കാവുന്നതാണ്. ന്യൂനപക്ഷമായി ജീവിക്കുന്ന മുസ്ലിംകളുടെ അവരവരുടെ രാജ്യങ്ങളിലെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെ പ്രതിബിംബിച്ചു കൊണ്ട് കെട്ടിടത്തിന്റെ നിലവിലെ സ്റ്റാറ്റസ് മാറ്റുന്നതിനോടുള്ള എതിര്‍പ്പിനെ നിങ്ങള്‍ കണ്ടെത്തിയതു കൊണ്ടുമായിരിക്കാം.
എന്നിരിക്കലും, നിക്ഷ്പക്ഷമായി അതിലേക്ക് നാം നോക്കുകയാണെങ്കില്‍ ഈ വാദത്തിന്നും അതിര്‍വരമ്പുകളുണ്ടെന്ന് കാണാം. ആന്തലൂസിയ (സ്‌പെയിന്‍) യില്‍ അരങ്ങേറിയ വംശീയ തുടച്ചുനീക്കലില്‍ മുസ്ലിംകളും ഇത്‌പോലെ വേദനിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മുസ്ലിംകളും സമമാണ്. അല്‍ ഹമ്പ്രയോ,  കോർദോവ പള്ളിയോ നമുക്ക് തിരിച്ച്കിട്ടുമെന്ന് അതിന്നര്‍ത്ഥമുണ്ടോ? - ഇതേ മുഹമ്മദ് ഫാതിഹ് തന്നെ കീഴടക്കിയ പാര്‍തെനോണിനെ പറ്റി എന്ത് പറയുന്നു?- അതും പള്ളിയായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍. താത്താറികളുടെ പള്ളിയുടെ ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട സെന്റ് ബാസിലിന്റെ ബസിലിക്ക സ്ഥിതി ചെയ്യുന്ന ക്രീംലിനിനെ പറ്റി എന്ത് പറയുന്നു? അതേപോലെ, നാമിങ്ങനെ പരസ്പരം കലഹിക്കാതെ പോരുന്ന അതേ സമയത്ത് തന്നെ ഫിലിപ്പീന്‍സിനെ നമുക്ക് തിരിച്ച് കിട്ടോ? 
പ്രശ്‌നത്തിന് വഴി വെക്കുന്ന അത്യന്തം കലുശിതമായ ഇത്തരം സാഹചര്യങ്ങളില്‍ ഇത് പോലുള്ള തീരുമാനമെടുക്കല്‍ അപ്രായോഗികമാണെന്ന് മാത്രമല്ല ന്യായീകരിക്കാനാവാത്തതുമാണ്. നിശ്ചിത ശ്രോതാക്കള്‍ക്ക് ഹിതകരമായിട്ടുള്ളതിന്റെ ഇടുങ്ങിയ മാതൃകക്ക് പുറത്തുള്ള ഇസ്‌ലാമിക വിശ്വാസങ്ങളുടെ അനേകം ആവിഷ്‌കരണങ്ങള്‍ മറ്റുചിലര്‍ക്ക് അനിഷ്ടകരമായതായി കാണപ്പെടാം. മറ്റുള്ളവരുടെ ആശ്വാസ സംരക്ഷണത്തെ മുഖ്യമായും ഒന്നാമതായും കണ്ട് നാം തീരുമാനമെടുക്കുകയാണെങ്കില്‍ ഒരു വിശ്വാസ സംഹിതക്ക് പകരം അടിസ്ഥാനമില്ലാത്ത ഒരുകൂട്ടം ആചാരങ്ങളിലാണ് നിങ്ങള്‍ ഒടുവില്‍ എത്തിച്ചേരുക. 

ചിലപ്പോള്‍ നാം ചെയ്യുന്ന നമ്മുടെ വിശ്വാസത്തിന്റെ അനുചിതമായ പ്രകടനങ്ങളും നമ്മുടെ സാംസ്‌കാരികവും ചരിത്രപരവുമായ പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നത് മറ്റുള്ളവരില്‍ പ്രത്യാഘാതം സൃഷ്ടിച്ചേക്കാം. പക്ഷേ അത് നാം ചെയ്യുന്നതെന്തോ അത് ഹിംസാത്മകവും കുറ്റമുള്ളതുമായത് കൊണ്ടല്ല, മറിച്ച് നമുക്ക് വ്യത്യസ്ത മൂല്യങ്ങളും വ്യതിരക്ത ആദര്‍ശങ്ങളുമുള്ളത് കൊണ്ടാണ്. 
   
ചുരുക്കത്തില്‍,  ആയാസോഫിയ പരിവര്‍ത്തന പശ്ചാത്തലത്തില്‍ ഏറ്റവും അസ്വസ്ഥമാക്കുന്നത് കളിച്ചുകൊണ്ടിരിക്കുന്ന ഇരട്ട നിലപാടുകളാണ്. ഇസ്താംബൂളില്‍ നൂറുക്കണക്കിന് ചര്‍ച്ചുകളും സിനഗോഗുകളും ഉണ്ടായിരിക്കേ ഏതന്‍സില്‍ ഒരു മുസ്ലിം പള്ളി വരെയില്ല. എന്നിട്ടും ഗ്രീക്കുകാര്‍ തുര്‍ക്കികളെ വിളിക്കുന്നത് അസഹിഷ്ണുതരെന്നാണ്. റോമന്‍ കത്തോലിക്കക്കാര്‍ ആയാസോഫിയയുടെ എല്ലാ അമൂല്യവസ്തുക്കളും കൊള്ളയടിക്കുകയും വെനീസിലെ സെന്റ് മാര്‍ക്ക്‌സ് ചര്‍ച്ചിലേക്ക് (ഇന്നും അവ അവിടെ കാണാം)കൊണ്ടുപോകുകയും ചെയ്തു. എന്നിട്ടും പോപ്പ് പറയുന്നത് അത് പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചത് കൊണ്ട് അദ്ദേഹം മുസ്ലിംകളാല്‍- ബൈസാന്ത്യന്‍ അനന്തരസ്വത്ത് സംരക്ഷിച്ച- അസന്തുഷ്ടനാണെന്ന്. കത്തോലിക് ചര്‍ച്ചുകള്‍ ദുഖദിനമായി ആചരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 
തിരിച്ച് വീണ്ടും പള്ളിയാക്കരുതെന്ന് ആവശ്യപ്പെടുന്ന എല്ലാ വിമര്‍ശകരും ഗ്രാനഡയിലെ പള്ളിയുടെ സ്ഥാനത്ത് നിര്‍മ്മിച്ച കത്ത്രീഡലിനെ പറ്റി അല്ലെങ്കില്‍ ക്ഷേത്രമായി മാറിയ ഇന്ത്യയിലെ ബാബരി മസ്ജിദിനെ പറ്റി അല്ലെങ്കില്‍ ഫലസ്തീനിലെ ബാര്‍ ആയി പരിവര്‍ത്തിപ്പിച്ച അല്‍ അഹ്‌മര്‍ പള്ളിയെ പറ്റി നിശബ്ദരാണ്.  
എന്നാല്‍ ഇതാണ് മാനുഷിക പ്രകൃതി, അവര്‍ അവരുടെ വെടുയുണ്ടകള്‍ ഇങ്ങനെ ഉതിര്‍ത്തു കൊണ്ടേയിരിക്കും. എന്നിരിക്കേ, മുസ്ലിംകളെന്ന നിലക്ക് നാമും ആയാസോഫിയ പള്ളിയാക്കി തിരിച്ചുകൊണ്ടുവരുന്നതിനെതിരേ ആണെങ്കില്‍ നാം നമ്മിലേക്ക് തന്നെ സുദീര്‍ഘമായി ഒന്ന് നോക്കേണ്ടതുണ്ട്. മുഹമ്മദ് ഫാതിഹ് കോണ്‍സ്റ്റാന്റിനോപ്പ്ള്‍ കീഴടക്കിയതു പോലെ നാം നമ്മുടെ തന്നെ അജ്ഞതയെ, അപകര്‍ഷതബോധത്തെ, അരക്ഷിതാവസ്ഥയെ കീഴടക്കേണ്ടതുണ്ട്.

ഡോ. മുഹമ്മദ് വാജിദ് അഖ്തര്‍
(കൗണ്‍സില്‍ മെമ്പര്‍, ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍)

വിവര്‍ത്തനം : ശഫീഖ് ഹുദവി കൊട്ടാനിച്ചേരി

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ആയാസോഫിയ വീണ്ടും പുനര്‍ജ്ജനിക്കുമോ
ആയാസോഫിയ വീണ്ടും പുനര്‍ജ്ജനിക്കുമോ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCHNAOmyOYQjXXqvqy_8sioPyz1Wtl94ZH5k5r5kt9BTU1SX0RFSvMUCyrQ7F2N8GDQszI3RHSf8uDHqfmzkzf2hOQypFivIn8MuT2V9JMhXJAZ1l46bHeGE5MPsTIezb-3kpLlI2_M4y4/w328-h213/images+%25285%2529.jpeg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCHNAOmyOYQjXXqvqy_8sioPyz1Wtl94ZH5k5r5kt9BTU1SX0RFSvMUCyrQ7F2N8GDQszI3RHSf8uDHqfmzkzf2hOQypFivIn8MuT2V9JMhXJAZ1l46bHeGE5MPsTIezb-3kpLlI2_M4y4/s72-w328-c-h213/images+%25285%2529.jpeg
Al Ihsan Online Magazine
https://www.alihsanonweb.in/2020/08/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/08/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content