കോഫിയും മുസ്‌ലിം മിഡിൽ ഈസ്റ്റും

SHARE:

 

കുറഞ്ഞ പക്ഷം പതിനഞ്ചാം നൂറ്റാണ്ട് മുതൽക്കെ തന്നെ മുസ്ലിംകൾക്കിടയിലെ ജനകീയപാനീയമായി തീർന്നതും പ്രസക്തമായ ചർച്ചകൾക്കും വാദമുഖങ്ങൾക്കും വിഷയീഭവിച്ചതുമായ ഒന്നാണ് കാപ്പി (കോഫി ) . ഈ കുറിപ്പ് പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിനും  പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിനുമിടയിൽ  കോഫിയുമായുള്ള ആധുനിക മിഡിൽ ഈസ്റ്റിലെ  വിവിധ മുസ്‌ലിം ഇടപെടലുകളെക്കുറിച്ചുള്ള ഒരു  ആമുഖമാണ്   .

1. ഇസ്ലാമിലെ ധൈഷണിക നൈരന്തര്യത്തെ - വിശേഷിച്ചും കർമശാസ്ത്രവ്യവഹാരങ്ങളെ - കോഫി എങ്ങനെയായിരുന്നു   ഉത്തേജിപ്പിച്ചത് .

2. ഉലമാക്കളുടെയും ഉമറാക്കളുടെയും  , സ്വാലിഹീങ്ങളുടെയും  മരണാനന്തര ജീവിതത്തെ കോഫി എപ്രകാരമായിരുന്നു  ജാഗ്രതപ്പെടുത്തിയത്.

3 .സ്വവർഗരതി രീതിയുടെ  ജനകീയതയെയും ( popularity of homosexual orientation )

സ്വവർഗരതിജന്യമായ കാവ്യകലയെയും  കോഫി ഏത് രീതിയിലാണ് പോത്സ്യാഹിപ്പിച്ചത് .

4 .മുസ്ലിംകളുടെ സാമ്പത്തികവും കാലികം (temporal) അഥവാ സമയം ചെലവിടുന്നതിന്റെയും സംസ്കാരങ്ങളെ  കോഫി എങ്ങനെയാണ് മാറ്റിമറിച്ചത്  .

1 .വടക്കുപടിഞ്ഞാറൻ - വടക്കുകിഴക്കൻ ആഫ്രിക്കൻ നാടുകളിലെ ഇസ്‌ലാമികവിജ്ഞാനത്തിന്റെ വികാസത്തിന് കോഫി എപ്രകാരമായിരുന്നു വഴിയൊരുക്കിയതെന്ന് ആൻഡ്രെ റെയ്മണ്ട് (André Raymond) തന്റെ ഗ്രന്ഥമായ  Cairo (Harvard University Press, 2000) ൽ  വിശദീകരിക്കുന്നുണ്ട്.

14, 15 നൂറ്റാണ്ടുകളിൽ തുടർച്ചയായുണ്ടായ പകർച്ചവ്യാധികൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും ശേഷം, കോഫിവാണിജ്യത്തിലൂടെ  പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഈജിപ്ത് സാമ്പത്തികപുരോഗതി കൈവരിക്കുന്നുണ്ട് . യമനിൽ നിന്നുള്ള കോഫി ഈജിപ്തിലേക്കായിരുന്നു കൊണ്ടുവന്നിരുന്നത്. ഈജിപ്തിൽ നിന്നായിരുന്നു വിശാലമായ ഇന്ത്യൻ മഹാസമുദ്ര വിപണിയിലേക്ക്  കോഫി എത്തിച്ചേർന്നിരുന്നത്.

       ഇതിനിടയിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ സആദി ഭരണം നാമാവശേഷമായിരുന്നു. അത് കൊണ്ട് ,  ആ പ്രദേശത്തെ സാമ്പത്തിക, ധൈഷണിക, അടിസ്ഥാനസൗകര്യ മന്ദഗതി  അഭിവൃദ്ധി പ്രാപിച്ച കാലത്ത്  അതിജീവിക്കപ്പെടുകയും തിംബുക്‌ത് (Timbuktu) , ബിലാദേ സുഡാൻ (Bilad-e-Sudan) , മഗ് രിബ് (Maghréb) അഥവാ വടക്കുപടിഞ്ഞാറൻ ആഫ്രിക്ക പ്രദേശങ്ങളിലെ ഉലമാക്കൾ കൈറോയുടെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ആരംഭിക്കുകയുമുണ്ടായി.   മുൻകാലങ്ങളിൽ  ഹജ്ജ്കാലങ്ങളിൽ മാത്രം സംഭവിച്ചിരുന്ന  പരസ്പരബന്ധങ്ങളിലേക്കും പാഠവിമർശന വ്യവഹാരം (cross textual interactions), സംവാദങ്ങൾ (dialogues) പോലോത്തവയിലൂടെയുള്ള   അന്നത്തെ ഇസ്ലാമിക വിജ്ഞാനത്തിന്റെ വ്യാപനത്തിലേക്കും ഇത് നയിച്ചു .

2. പതിനഞ്ചാം നൂറ്റാണ്ട് മുതൽക്കെ തങ്ങളുടെ മരണാനന്തര ജീവിതത്തെ ജാഗ്രതപ്പെടുത്തുന്ന ഒരു ഉപാധി എന്ന നിലയിൽ യമൻ പ്രദേശങ്ങളിൽ - വിശേഷിച്ചും തരീമിൽ - ഉലമാക്കളും സ്വാലിഹീങ്ങളും കോഫിയെ എങ്ങനെയായിരുന്നു നോക്കിക്കണ്ടിരുന്നത് എന്നത് എങ് സാങ് ഹോ (Engseng Ho) തന്റെ  Graves of Tarim: Genealogy and Mobility across the Indian Ocean’ (University of California Press, 2006) എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട് . പതിനഞ്ചാം നൂറ്റാണ്ട് മുതൽക്കെ , ഏദിൻ(Aden) , സാബിദ്(Zabīd) എന്നിവയുടെ ചുറ്റുമുള്ള ചെങ്കടൽ പ്രദേശങ്ങളിലെ ശാദുലി സൂഫികൾ  രാത്രികാലങ്ങളിലെ ഉറക്കമൊഴിച്ചുള്ള മന്ത്രങ്ങൾക്കിടയിൽ  അല്ലെങ്കിൽ ദിക്റിനിടയിൽ  കോഫി  ഉപയോഗിച്ചിരുന്നു എന്ന്  മാർഷൽ ഹോഡ്സൺ (Marshall Hodgson), റാൽഫ് എസ് . ഹാറ്റോക്സ്‌ (Ralph S. Hattox) എന്നിവരെ  ഉദ്ദരിച്ച് അദ്ദേഹം നിഗമനത്തിലെത്തി. സാധാരണ കോഫി പഞ്ചസാര ഉപയോഗിച്ച് തയ്യാറാക്കുമ്പോഴും, മതകീയമായ അവസരങ്ങളിൽ (പ്രത്യേകിച്ചും ദിക്റുകളിൽ ) മധുരമില്ലാത്തതാണ്  "പ്രായമായ ആളുകൾ" കൂടുതൽ  ഇഷ്ടപ്പെട്ടിരുന്നത് / ഇഷ്ടപ്പെടുന്നത് (പ്രായമായ ആളുകളാണ് സാധാരണയായും പൊതുവായും ഇത്തരം സംഗമങ്ങളിൽ ഒരുമിച്ചുകൂടാറുള്ളത്) .

ചില കോഫികൾക്കുള്ള  ശാദുലിയ്യ എന്ന പേര് "ശാദുലിയുമായി ബന്ധപ്പെട്ടത് " എന്നാണ് അർത്ഥമാക്കുന്നത്. " ഒരു വ്യക്തി മരിക്കുമ്പോൾ മൂന്ന് കാര്യങ്ങളല്ലാതെ അവന് അല്ലെങ്കിൽ അവൾക്ക് അവശേഷിക്കില്ല :

ഉപകാരപ്രദമായ വിജ്ഞാനം, അവർക്ക് വേണ്ടി പ്രാർഥിക്കുന്ന സൽവൃതരായ സന്താനങ്ങൾ, തുടർച്ചയുണ്ടാവുന്ന നല്ല പ്രവർത്തികൾ " എന്ന പ്രവാചകന്റെ ഹദീസ് പിന്തുടർന്ന്  അനവധി ഉലമാക്കളും സ്വാലിഹീങ്ങളും ധനികരും തങ്ങളുടെ സമ്പത്ത് സംഭാവന(വഖ്ഫ് ) യായി ശാദുലിയിലും മറ്റ് ആത്മീയസംഗമങ്ങളിലും കോഫിയും ഈത്തപ്പഴവും വാഗ്ദാനം ചെയ്യുന്നതിനായി   മാറ്റിവെക്കാറുണ്ടായിരുന്നു.

ദിക്ർ ചൊല്ലുന്ന ജനങ്ങൾ തങ്ങളുടെ ആരാധന ദീർഘിപ്പിക്കാൻ ആ കോഫിയും ഈത്തപ്പഴങ്ങളും ഉപയോഗിക്കുന്നതിലൂടെ   തങ്ങളുടെ മരണശേഷവും  തങ്ങളുടെ ഖബറിടങ്ങളിലേക്ക് ഒഴുകിയെത്തുന്ന പ്രതിഫലത്തെ അത് നിലനിർത്തുമെന്ന് അവർ വിശ്വസിച്ചു. തങ്ങളുടെ മരണാനന്തര പദവികളെ സ്വാധീനിക്കുന്ന "സ്ഥിരമായ ഉപഹാരം " (സദഖ: ജാരിയ്യ) എന്ന നിലയിലാണ് അവർ കോഫിയെയും ഈത്തപ്പഴത്തെയും നോക്കിക്കണ്ടത്. അത് കൊണ്ട് കോഫി മുസ്ലിംകളുടെ മരണാനന്തരസങ്കൽപങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാം .

3. ഖാലിദ് അൽ റോയഹേബ് ( Khaled el-Rouayheb) തന്റെ പുസ്തകമായ Before Homosexuality in the Arab-Islamic, 1500-1800  (Chicago University Press, 2005) സ്വവർഗരതി സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും വ്യാപനത്തിന് കോഫി എവ്വിധമാണ് വഴിയൊരുക്കിയത് എന്ന് വിശദീകരിക്കുന്നുണ്ട് .

ബാഗ്ദാദിലെയും കോൺസ്റ്റാന്റിനോപ്പിളിലെയും കോഫി ഹൗസുകളിൽ  ചില ദരിദ്രരായ ആൺകുട്ടികൾ തങ്ങളുടെ ഉപഭോക്താക്കളെ സേവിക്കാനായി പ്രവർത്തിച്ചിരുന്നതായി പെഡ്രോ ടൈക്സീരിയ(Pedro Teixeira) , ജോർജ് സാൻഡേസ്(George Sandys) എന്നിവരെ  ഉദ്ധരിച്ച് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

കൂടുതൽ ഉപഭോക്താക്കൾ ആകർഷിക്കാനായിരുന്നു ഇത്. നുള്ളൽ , സ്പർശിക്കൽ , വെറുതെ കാണുക , മധുരമായി സംസാരിക്കുക പോലോത്ത ഉപഭോക്താക്കളുടെ ശാരീരികമായ ആവശ്യങ്ങളെയും  ആസക്തികളെയും പൂർത്തീകരിക്കാൻ  ദരിദ്രരായ    ആൺകുട്ടികളിലൂടെ  കോഫിഷോപ്പുകൾ സേവനമനുഷ്ഠിച്ചു .

(അക്ഷരാർത്ഥത്തിലുള്ള ) നഗരങ്ങളിലെ വരേണ്യവർഗങ്ങൾക്കിടയിൽ  സ്വവർഗരതി സംസ്കാരത്തിന്റെ സ്വാഭാവികതയെ  ഇത് സ്വാധീനിച്ചു. എല്ലാ ദിവസവും രാവിലെ കോഫി ഷോപ്പുകൾ വരേണ്യജനങ്ങളാൽ  നിറയുന്നതും   അഹ്മദ് എൽ-ഇന്യതി (Ahmad el-‘Ināyāti) പോലുള്ള കവികളുടെ    സ്വവർഗാസക്തി ഉളവാക്കുന്ന  കവിതകളുടെ വ്യാപനവും ഉദാഹരണം .

എന്തിനേറെ, അക്കാലത്തെ(ഇന്നും) പ്രണയ- മദ്യ കാവ്യ സാഹിത്യ(love and wine poetry )ത്തിലെ ഒരു പതിവ് രൂപകമായിരുന്നു  cup - bearer( മദ്യശാലകളിൽ , വിശേഷിച്ചും ഉന്നതരുടെ മദ്യശാലകളിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തി).

4. കേമൽ കഫദർ(Cemal Kafadar) തന്റെ പ്രബന്ധത്തിൽ (2015 ൽ  Duke University Middle East Study Centre ൽ അവതരിപ്പിച്ചത് ) പതിനാറാം നൂറ്റാണ്ടിൽ മധ്യ ഓട്ടോമൻ പ്രദേശങ്ങളിലെ ഉലമാക്കൾ കോഫി നിയമവിരുദ്ധമാക്കുന്നതിനും 'അനിസ്ലാമികത' മൂലം  അതിന് എതിരായി ഫത്‌വ  പുറത്തിറക്കുന്നതിനും കോഫി എങ്ങനെയാണ് വഴിയൊരുക്കിയതെന്ന് പ്രതിപാദിക്കുന്നുണ്ട് .

തുടക്കം മുതൽ തന്നെ, കോഫി ഷോപ്പുകൾ രസിക പ്രിയർക്കും  അലസന്മാർക്കും  ഒത്തുചേരാനുള്ള  സ്ഥലമായി തീർന്നിരുന്നു .

ജനങ്ങൾ  20-30 അംഗങ്ങളുള്ള ചെറിയ സംഘങ്ങൾ  രൂപീകരിച്ച് ഷോപ്പുകളിൽ  സാഹിത്യസംവാദങ്ങളും ചർച്ചകളും ആരംഭിച്ചു.

ചിലർ കോഫി ഷോപ്പിൽ  ചെസ്, ബാക്ക്ഗാമൺ (backgammon - ഒരിനം ചതുരംഗം) എന്നിവ കളിച്ച് സമയം  ചെലവഴിച്ചു. ആളുകൾ കളികളിൽ  ‘പന്തയം’ വെച്ചു ,  വിനോദത്തിനും ആഢംബരത്തിനുമായി ചെലവേറിയതും  അന്യാവശ്യമായതുമായ  അത്താഴം വാഗ്ദാനം ചെയ്തു .

ഉയർന്ന പദവിയിലും തസ്തികയിലുമുള്ളവരിൽ പോലും ഈ സംസ്കാരം തീക്ഷ്ണമായി. ഓദ്യോഗികമായി  ഉന്നതർ കോഫി ഷോപ്പുകളിൽ ധാരാളം സമയം പാഴാക്കാൻ തുടങ്ങി.

അവസാനം , "ആളുകൾ കോഫി ഹൗസുകൾക്ക് അടിമകളായിത്തീർന്നിരിക്കുന്നു: ആരും പള്ളിയിലേക്ക് വരുന്നില്ല "  എന്ന് പറയുന്നതിലേക്ക് ഇത്   ഉലമയെയും  മുഅദ്ദിനുമാരെയും  നയിച്ചു.

കൂടാതെ, പള്ളികളെ കോഫി ഷോപ്പുകൾക്കനുസരിച്ച്  മാറ്റിസ്ഥാപിക്കുന്നതും "ആസക്തിയുടെ യുക്തി "(logic of addiction) യുമായിരുന്നു. കോഫി  “മുസ്‌കീർ” (ലഹരി) എന്ന വിഭാഗത്തിൽ പെടുന്നുവെന്നും   ഇസ്ലാമിക ആരാധനകളിൽ പങ്കെടുക്കുന്നതിൽ  നിന്ന് ജനങ്ങളെ അത് തടയുന്നുവെന്നും  അതിനാൽ കോഫി  അനിസ്‌ലാമികമാണെന്ന തരത്തിൽ  ഫത്‌വ പുറപ്പെടുവിക്കാൻ ചില പണ്ഡിതന്മാരെ  പ്രേരിപ്പിച്ചു

അൻവർ ഹനീഫ

വിവ : സിറാജ് റഹ്മാൻ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : കോഫിയും മുസ്‌ലിം മിഡിൽ ഈസ്റ്റും
കോഫിയും മുസ്‌ലിം മിഡിൽ ഈസ്റ്റും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhi8USHAJshTGCukVwbQz2FrCCwR9DK-NZvtWlP390fpbD86PwPhpN4nY1fJfHLvpus1hzwDaFbGCXKUK4kZzgYvBGUA99ikeUTrHHva3mRvd5KsMIcOCEcgnzgHXVK2Fr7imJZksVqu14f/w340-h200/coffee-map.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhi8USHAJshTGCukVwbQz2FrCCwR9DK-NZvtWlP390fpbD86PwPhpN4nY1fJfHLvpus1hzwDaFbGCXKUK4kZzgYvBGUA99ikeUTrHHva3mRvd5KsMIcOCEcgnzgHXVK2Fr7imJZksVqu14f/s72-w340-c-h200/coffee-map.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/09/Coffee-MiddleEast-islam.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/09/Coffee-MiddleEast-islam.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content