ഹരാരിയുടെ A brief history of human kind എന്ന പുസ്തകം തികച്ചും മറ്റു രചനകളിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായിട്ടാണ് അനുഭവപ്പെടുന്നത്. ചരിത്രത്തെ എങ്ങനെ ഒരു philosophical dimension ലൂടെ എഴുതാം എന്ന് ഹരാരി തന്റെ എഴുത്തിലുടനീളം പ്രതിവചിക്കുന്നുണ്ട്. മനുഷ്യ ചരിത്രത്തിലെ മൂന്ന് വിപ്ലവങ്ങളായ cognitive revolution, agricultural revolution, scientific revolution ഇവ നമ്മുടെ സംസ്കാരത്തെ, നാഗരികതയെ കെട്ടിപ്പടുക്കുന്നതിൽ എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട് എന്നതിന്റെ ഒരു speulative reading എന്ന് ഈ പുസ്തകത്തെ നമുക്ക് ഒരർത്ഥത്തിൽ വിവക്ഷിക്കാം. അതിലുപരി, ഹരാരി രസകരുവും, ഏറെ ചിന്തിപ്പിക്കുന്നതുമായ ഒരുപാട് വാദങ്ങൾ, തത്വചിന്തകൾ മുന്നോട്ടു വെക്കുന്നുണ്ട്. ആ വാദങ്ങളുടെ ഒരു പുനർവായനയാണ് ഈ എഴുത്തിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്.
അദ്ദേഹം മുന്നോട്ടു വെച്ച പല വാദങ്ങളും ഒരു പുതിയ ചിന്താധാരക്ക് തിരി കൊളുത്തുന്നുണ്ടെങ്കിലും, അവ ഒരു പുനപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. കാരണം, അദ്ദേഹത്തിന്റെ ചില വാദങ്ങളെ ഒരു രണ്ടാം വായനയിൽ തീർത്തും അസംബന്ധമായി ഏതൊരു വായനക്കാരനും മനസിലാക്കാൻ സാധിക്കുമെന്നത് ഒരു പച്ചയായ യാഥാർഥ്യമാണ്. അദ്ദേഹത്തിന്റെ ഏറെക്കുറെ വാദങ്ങളുടെയും ഒരു മറുപക്ഷ വായന കൊണ്ടുവരാനുള്ള ഒരു എളിയ ശ്രമമാണ് ഇത്.
പ്രധാനമായും ഹരാരി മുന്നോട്ടു വെച്ച പല വാദങ്ങളും പൊതുമണ്ഡലത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ്. കൃഷിയെ കുറിച്ച് അദ്ദേഹം ദിഫൈൻ ചെയ്തിട്ടുള്ളത് "The biggest fraud in history" (ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം) എന്നാണ്. ഒരർത്ഥത്തിൽ അത് ശരിയാണെങ്കിലും, രണ്ടാമതൊരു വട്ടം ചിന്തിക്കുമ്പോൾ ആ വാദം തീർത്തും മണ്ടത്തരമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. കൃഷി മനുഷ്യനെ സുസ്ഥിര വാസനക്കാരനാക്കി. മനുഷ്യന്റെ variety of meals-ൽ നിന്നും balanced diet- ലേക്ക് മനുഷ്യന്റെ ആഹാരശൈലി ചുരുങ്ങി, സ്വകാര്യത തീവ്രമാക്കി, കൃഷിയുടെ ഭവിഷ്യത്തുകളെ കുറിച്ച് ഹരാരി മുന്നോട്ടു വെക്കുന്ന വാദങ്ങൾ ഇതാണ്. യഥാർത്ഥത്തിൽ, മനുഷ്യനെ, ഹോമോ സാപിയൻസിനെ മറ്റു ജീവികളിൽ നിന്നും വേർത്തിരിക്കുന്നത് എന്താണ്? എന്ത് ഘടകമാണ് മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള അന്തരത്തെ സൂചിപ്പിക്കുന്നത്? നിസ്സംശയം നമുക്ക് പറയാം അത് മാറ്റമാണ്, ആ മാറ്റത്തിന്റെ തുടക്കമാണ് യഥാർത്ഥത്തിൽ Agricultural Revolution. ആ കൃഷിയിൽ നിന്നാണ് മനുഷ്യ രാശിയുടെ, വികസനത്തിന്റെ വിപ്ലവം തുടങ്ങുന്നത്. പിന്നെങ്ങനെ, കാർഷിക വിപ്ലവത്തെ "Biggest Fraud" എന്ന് അദ്ദേഹത്തിന് ഇവിടെ വിശേഷിപ്പിക്കാൻ സാധിക്കും?
![]() | ||
| Yuval Noah Harari |
അതുപോലെ, വിദ്യാഭ്യാസന്റെയും ശാസ്ത്രത്തിന്റെയും വിഷയത്തിൽ മതം തീരെ പങ്ക് വഹിച്ചിട്ടില്ല എന്നു ഹരാരി വാദിക്കുന്നു. അപ്പോൾ, മുസ്ലിം സമൂഹത്തിന്റെ ശാസ്ത്രത്തിലുള്ള ലക്ഷത്തിൽ പരം സംഭാവനകളും, ബൈത്തുൽ ഹിക്മ എന്ന വൈജ്ഞാനിക വിപ്ലവത്തിന്റെ കേന്ദ്രവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ചൗസറിന്റെ കാലത്തുള്ള പുരോഹിതരുടെ ഇടപെടലുകളുമൊക്കെ തീർത്തും അർത്ഥശുന്യമാവുകയോ…? ചുരുക്കത്തിൽ, മധ്യകാല സംഭവങ്ങളെ വീക്ഷിക്കുന്നതിൽ, അവയുടെ പ്രതിഫലനങ്ങളെ കൊണ്ടുവരുന്നതിൽ ഹരാരിയിൽ ഏറെ പിഴവുകൾ നമുക്ക് കാണാൻ സാധിക്കും. ഒരു തത്വചിന്തകനെന്ന നിലക്ക്, അദ്ദേഹം മുന്നോട്ടു വെച്ച് പല തത്വങ്ങളും പൂർണമായും ശരിവെക്കാൻ സാധിക്കില്ല. കാരണം, ഒരിടത്ത് അദ്ദേഹം പറയുന്നു " ലോകത്തിൽ ആരും ഈ ആധുനിക കാലത്ത് പട്ടിണിയിലല്ല". അതേ സമയം, 60 മില്യൺ അഭയാർഥികൾ പട്ടിണിയിലാണെന്ന് കാര്യം അദ്ദേഹം വിസ്മരിക്കുന്നു എന്നത് തീർത്തും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ പിഴവായി കൃതിയിൽ നമുക്ക് കാണാൻ സാധിക്കുന്നത്, അദ്ദേഹം പൂർണമായും മെറ്റാഫീസിക്സ്നെ നക്ഷശഖാന്തം എതിർത്തുവെന്നതാണ്. മെറ്റാഫീസിക്സ് എന്ന പഠന മണ്ഡലം അദ്ദേഹം പൂർണമായും തന്റെ പുസ്തകിതിലൂടെ എതിർക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മനുഷ്യചരിത്രത്തിലെ ഒരു ശാസ്ത്രീയ പഠനതിലേക്ക് മാത്രമായി ഈയൊരു പുസ്തകം ചുരുങ്ങിയെന്നതും ഖേദകരം തന്നെ.
ഹരാരി ഇത് എഴുതാനുള്ള പശ്ചാത്തലം, ത്വര Jarel Diomand ന്റെ Gun, Germ and steel എന്ന പുസ്തകത്തിൽ സ്വാധീനം ചെലുത്തിയാണ്. എന്നാൽ, ഡയമണ്ട് മുന്നോട്ടുവെച്ച വാദത്തിൽ നിന്നും തീർത്തും വിഭിന്നമായ ഒരു സങ്കല്പമാണ് ഹരാരി സപ്പിയൻസിലൂടെ മുന്നോട്ടുവച്ചിട്ടുള്ളത്. ഡയമണ്ട് പറയുന്നത് "history is the story of triumph of power on mind" അതേ സമയം ഹരാരി പറയുന്നത് "history is the gradual triumph of mind over matter". ഇത്തരത്തിൽ, സാപ്പിയൻസ് മറ്റു രചനകളിൽ നിന്നും വ്യത്യസ്തമാണെങ്കിലും, തത്വചിന്താപരമായും, ചരിത്രപരമായും പല പിഴവുകൾ ഇതിൽ ഉണ്ട് എന്ന് നമുക്ക് കാണാൻ സാധിക്കും.
സാപിയൻസ്നെക്കുറിച്ച് ഒരു നിരീക്ഷകൻ വീക്ഷിക്കുന്നത് " An outdated Anthropology text with minor mistakes"എന്നാണ്. മറ്റൊരു നിരൂപകൻ എഴുതുന്നത് "It is written from an european perspective" എന്നുമാണ്. അതിനാൽത്തന്നെ, Elitism (ശ്രേഷ്ഠവത്കരണം) വല്ലാതെ പ്രതിഫലിക്കുന്നുണ്ട് താനും.
Happiness നെ കുറിച്ച് ചർച്ച ചെയ്യുന്ന അവസാന ഭാഗത്ത്, ഹരാരി പറയുന്നത് ഒരു മനുഷ്യന്റെ സന്തോഷം അളക്കുന്നത് അവന്റെ സമ്പത്തിനെ അടിസ്ഥാനമാക്കിയാണ് എന്നാണ്. വ്യക്തിപരമായി, തികച്ചും ഇതിനോട് വിയോജിക്കുന്നു, ഞാൻ മനസ്സിലാക്കുന്നത് ഒരു വ്യക്തിയുടെ സന്തോഷം അവന്റെ സമ്പത്തിലല്ല, മറിച്ച് തനിക്കുള്ള സമ്പത്തിൽ എത്രത്തോളം സന്തുഷ്ടനാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. കാരണം, എത്രയോ സമ്പന്നരുടെ ജീവിതം തീർത്തും പൊറുതിമുട്ടിയ കഥകൾ നമുക്ക് പരിചിതമാണല്ലോ.
ചുരുക്കത്തിൽ, ഹരാരി മുന്നോട്ടുവെച്ച പല വാദങ്ങളും നിരീക്ഷണങ്ങളും പൊതുമണ്ഡലത്തിൽ വച്ച് തീർത്തും തെറ്റാണ് എന്നത് ഒരു അവിതർക്കിതമായ വിഷയമാണ്. എങ്കിലും, ഒരു ചരിത്ര ഗവേഷകന്, ഒരു തത്വചിന്തകന്, വളരെ ഉപകാരപ്പെട്ട ഒരു പുസ്തകമാണ് സാപ്പിയൻസ്. പല വ്യത്യസ്തമായ അതിലുപരി വളരെ രസകരമായ കാഴ്ചപ്പാടുകൾ ഹരാരി ഇതിലൂടെ മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ അവയൊക്കെ ഒരു മറുപക്ഷ വായനക്ക്, ഒരു പുനർ പരിശോധനയ്ക്ക് വിധേയമാക്കണം എന്നേയുള്ളൂ. സാപ്പിയൻസിന് ഒരുപാട് ക്രിറ്റിക്കൽ റിവ്യൂസ് ഇന്റർനെറ്റിൽ ലഭ്യമാണ്. പ്രധാനമായും ഫോക്കസ് ചെയ്തിട്ടുള്ളത് ഹരാരിയുടെ തീവ്രമായ നാസ്തിക കാഴ്ചപ്പാടിനെയാണ്. ഒരു ചരിത്രകാരനെന്നതിലുപരി, ഒരു തത്വചിന്തകനെന്നതിലുപരി, ഏതൊരു വ്യക്തിയും തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകമാണ് സാപ്പിയൻസ്.
മിറാസ് എം. ടി


COMMENTS