ഫാസിസത്തോട് കവിതയിലൂടെ പോരാടുന്നു

SHARE:

ഒരു കുട്ടം മാധ്യമ വാര്‍ത്തകള്‍ കൊണ്ട് പൊറുതിമുട്ടുന്നവരുടെയും ആഴത്തിലുള്ള സംവേദനക്ഷമത ആഗ്രഹിക്കുന്നവരുടെയും ശബ്ദമായി ട്രംപിന്‍റെയും കോവിഡ് -19ന്‍റെയും ദിനങ്ങളില്‍ എഴുതപ്പെട്ട ഒരു കവിതാ സമാഹാരമാണ് 'ലാസ്റ്റ് ബെഞ്ച്'. ഇത് നിരുപാധികം ട്രംപിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയും പതനം ആരംഭിച്ച (ഇപ്പോള്‍ പതനം പൂര്‍ണ്ണമായ) അദ്ദേഹത്തിന്‍റെ പ്രസിഡന്‍സിയെ ഭീകരതയായി കണക്കാക്കുകയും ചെയ്യുന്നു. ശരിയാണെങ്കിലും അല്ലെങ്കിലും, ഇതാണ് ഈ പുസ്തകത്തിന്‍റെ കാഴ്ച്ചപ്പാട്, ഇത്തരത്തില്‍ സമാനത തോന്നുന്നവര്‍ക്കും നിലവിലെ ഭരണത്തില്‍ നിരാശരായവര്‍ക്കും ഈ സമാഹരണം ആകര്‍ഷകമായിരിക്കും. ഒരു പ്രസിഡന്‍റ് മാറുന്നത് കൊണ്ട് കാര്യങ്ങള്‍ മാറില്ലെന്ന് അറിയാം, കൊണ്ടുവന്ന പല പ്രശ്നങ്ങളും വ്യവസ്ഥാപിതമാണെന്നുമാണ് ഈ പുസ്തകത്തിലുടനീളം പറയുന്നത്.

നിലവിലെ ഗവണ്‍മെന്‍റിലുള്ള നിരാശയുടെ അനേകം വഴികളും രാഷ്ട്രീയത്തിന്‍റെ മൊത്തത്തിലുള്ള ഫലപ്രാപ്തിയും പര്യവേക്ഷണം ചെയ്യുന്ന കവിതകളുടെ ഒരു ശേഖരം വായിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൂര്‍ണ്ണമായി മുഴുകാനുള്ള ഒരുപാട് കവിതകള്‍ നിങ്ങള്‍ക്കിതില്‍ കണ്ടെത്തിയേക്കാം. നിങ്ങള്‍ ഏത് രാഷ്ട്രീയ തൊപ്പി ധരിക്കുന്നവരാകട്ടെ, ഈ പ്രഥമ ലക്കത്തിലെ എഴുത്തുകാരുടെ ഉറച്ച കര്‍ത്തൃത്വത്തെ അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കുകയില്ല. താന്‍ തിരഞ്ഞെടുത്തത് ഏറ്റവും മികച്ച എഴുത്തുകാരാണെന്നും അവരുടെ എഴുത്തുകള്‍ ശ്രദ്ധേയമാണെന്നും ഉറപ്പുവരുത്തുന്നതിനായി എഡിറ്റര്‍ പ്രത്യേക ശ്രമം നടത്തി എന്ന് വ്യക്തമാണ്.

ഈ പ്രസിദ്ധീകരണത്തിന്‍റെ അടിയന്തിര സ്വഭാവത്തെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു, നിങ്ങള്‍ക്ക് 'തത്സമയം' വായിക്കുന്നതായി തോന്നാം - ഇത് ജെന്നിഫര്‍ ലാഗിയറുടെ 'എ ന്യൂ വാര്‍' എന്ന കൃതിയില്‍ ഈ പുസ്തകത്തെ കുറിച്ച് എടുത്തുകാണിക്കുന്നു, അത് പോലെ മൈക്കല്‍ കോഹന്‍റെ ഒരു ഉദ്ധരണിയില്‍ ഇങ്ങനെ ആരംഭിക്കുന്നു, "അയാൾ 2020 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഒരിക്കലും സമാധാനപരമായ അധികാരമാറ്റം ഉണ്ടാകില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു.' പ്രവചനം ശരിയാവില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ ഏതുവിധേനയും, ഞങ്ങള്‍ ഇപ്പോഴുള്ളവരാകുന്നു, എഴുത്തും ഇപ്പോഴാകുന്നു, രചയിതാക്കളും നിലവിലുണ്ട്, അതിനാലാണ് ഞങ്ങള്‍ക്ക് സാങ്കേതികവിദ്യയുള്ളത്, ഇങ്ങനെയാണ് ലാസ്റ്റ്ബെഞ്ച് പ്രസക്തവും രസകരവുമാകുന്നത്.

ഇത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ ഒരുപാട് ചിന്തിക്കാതെ ആശയങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കത്തക്ക വളരെ വ്യക്തതയുള്ളതും യാഥാര്‍ത്ഥ്യമായതുമായിരിക്കേണ്ടതുണ്ട്. ഇവ പഞ്ച്ലൈന്‍ (നര്‍മ്മത്തെ ഉള്‍കൊള്ളിക്കുന്ന അവസാനത്തെ പ്രധാന വാക്യം), ബോട്ടം ലൈന്‍ (പ്രധാന ആശയം), പ്രധാന കാഴ്ച്ചപ്പാടുകള്‍, എന്താണ് സംഭവിക്കുന്നതെന്നതിന്‍റെ അവലോകനം എന്നിവയൊക്കെ ഉള്‍കൊള്ളുന്നതായതിനാല്‍ ആഴത്തില്‍ ചിന്തിക്കേണ്ടി വരുമ്പോള്‍ അതിലുള്ള ശ്രദ്ധ നഷ്ടപ്പെടും. നമുക്ക് പ്രകോപനപരമായ ചിന്തകള്‍ക്കപ്പുറം വലിയ വിശദാംശങ്ങളുടെ ആവശ്യമില്ല. 'ലാസറ്റ് ബെഞ്ച്' ഇങ്ങനെ തന്നെയാണ് നമുക്ക് വായിക്കാന്‍ സാധിക്കുന്നത്.

വ്യക്തിപരമായി, ഞാന്‍ രാഷ്ട്രീയത്തോട് യോജിക്കട്ടെ ഇല്ലാതിരിക്കട്ടെ, അതിലെ ശബ്ദത്തെയും കവിതയിലൂടെ വിവരിക്കപ്പെടുന്നതിനെയും അതിന്‍റെ പിന്നിലെ നര്‍മ്മവും ഭയാനകതയും അഭിനന്ദിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുകയില്ല. ഇത് 2020ലെ ഒരു വേദം എന്ന് തന്നെ പറയാം, മാത്രമല്ല വിത്യസ്ത നിമിഷങ്ങള്‍ ഒരുമിച്ച് വന്നത് കാരണം ഇത് വളരെ പ്രസക്തമായതുമാകുന്നു.

തീര്‍ത്തും കാവ്യാത്മക ആസ്വാദനം എന്ന നിലയില്‍, മേരി എല്ലെന്‍ ടാലിയുടെ 'ഫൂള്‍സ് ലൈക് മി' (Fools Like Me) എന്ന കവിത അതിന്‍റെ ലാളിത്യവും ശ്രദ്ദേയമായ പ്രാദേശിക ഭാഷയും കാരണം എനിക്ക് വളരെ ആസ്വാദകരമായിരുന്നു, ഇപ്പോഴത്തെ പോലെ തന്നെ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്ത് എഴുതപ്പെടാമായിരുന്ന ഒരു ക്ലാസിക്ക് റസിസ്റ്റന്‍സ് കവിതയാകുന്നു ഇത്. ടാല്ലിയുടെ കവിതകളെല്ലാം ഇഷ്ടപ്പെട്ടു, കാരണം ടാല്ലിയുടെ തന്നെ രണ്ടാമത്തെ രചനയായ 'വീറിംഗ് ഫ്രം എ വില്ലനെല്ലെ' വീണ്ടും വീണ്ടും ഓര്‍മ്മയിലേക്ക് വരികയാണ്. 'ഉടമ്പടിയുടെയും വിശ്വാസത്തിന്‍റെയും രാഷ്ട്രമായ യു.എസ്, വീണ്ടും വരൂ' എന്ന വരി കുളിരുളവാക്കുന്നതായിരുന്നു.

ഹാസ്യദ്യോതകമായ ഫലിതവും ഉചിതമായ തമാശയും കാരണം ഞാന്‍ അഭിനന്ദിച്ച മറ്റൊരു കവിതയാണ് ജോണ്‍ മില്‍കെറൈറ്റിന്‍റെ ബീഭത്സതയും ഫലിതവും മിശ്രിതമായ 'ലവ് ലറ്റര്‍ ടു പ്രസിഡന്‍റ്' (പ്രസിഡന്‍റിനുള്ള പ്രേമലേഖനം). 'ഞാന്‍ ഒരു അപരിചിതനെ സ്നേഹിക്കുന്നതുപോലെ എനിക്ക് നിന്നെ സ്നേഹിക്കാന്‍ കഴിയില്ല', അല്ലെങ്കില്‍ 'ജോസഫ് സ്റ്റാലിന്‍റെ പ്രേതം നിരീക്ഷിക്കുന്നുണ്ടാകാം.' പോലോത്ത നിരവധി അവിസ്മരണീയമായ വരികള്‍ ഇതിലുണ്ട്. ചില രചനകളില്‍ എനിക്കൊന്നും എത്തിച്ചിട്ടില്ല, പക്ഷേ മറ്റുള്ളവര്‍ക്ക് അവയില്‍ ധാരാളം കാര്യങ്ങള്‍ കണ്ടെത്താനാകുമെന്ന് എനിക്കുറപ്പുണ്ട്, വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്നും ആ സമയത്ത് നിങ്ങളുടെ ആശയങ്ങളുമായി അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിലാണ് കാര്യം. ഉദാഹരണത്തിന്, ടോം മോണ്ട്ഗോമറിയുടെ 'ശീര്‍ഷകമില്ലാത്തത്' (Untitled) എന്ന കവിത കൊണ്ട് എന്ത് ഉദ്ദേശിച്ചതെന്ന് മനസ്സിലായി, പക്ഷേ ആത്യന്തികമായി ഇത് കുട്ടികളുടെ കവിതയുടെ ഒരു പതിപ്പ് പോലെയാണ് എനിക്ക് വായിക്കാന്‍ സാധിച്ചത്, ഇതില്‍ കൂടുതലൊന്നും എനിക്കിതില്‍ കണ്ടെത്താനായില്ല. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, മരിയന്‍ വെല്‍റ്റ്മാന്‍റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ സോംഗ്ബുക്ക്' (Make America Great Again Songbook)എന്ന കവിത അവിശ്വസനീയമാംവിധം സാമര്‍ത്ഥമുള്ളതും ഒരുപാട് തമാശകള്‍ നിറഞ്ഞതുമാകുന്നു, കവി കുട്ടിക്കവിതയുടെ സാഹിത്യരൂപം എടുക്കുകയും ട്രംപിന്‍റെ പ്രചാരണ മുദ്രാവാക്യങ്ങള്‍ പ്രധാന പ്രമേയമായി വളരെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

This land is your land,
This land is my land,
In a prison van to Rikers Island
Ave Maria, Holy Mother take pity
On aylum seekers lost in this city.
(ഈ ദേശം നിങ്ങളുടെ ദേശമാണ്,
ഈ ദേശം എന്‍റെ ദേശമാണ്

റിക്കേഴ്സ് ദ്വീപിലേക്കുള്ള ഒരു ജയില്‍ വാനില്‍ ഈ നഗരത്തില്‍ അഭയം തേടി വന്ന് പരാജിതരായ അഭ്യാര്‍ത്ഥികളെ ഓര്‍ത്ത് വിശുദ്ധ അമ്മ സഹതപിക്കുകയാണ്)

യാഥാര്‍ത്ഥ്യതയും കുട്ടികളുടെ പാട്ടിന്‍റെ ശൈലിയും വളരെ മികച്ച രീതിയില്‍ സമന്വയിപ്പിച്ച് വര്‍ണ്ണനകള്‍ കൊണ്ട് ആശ്ചര്യപ്പെടുത്തുകയും ചെറുതായി ഭയപ്പെടുത്തുകയും ചെയ്യുകയാണ് ഈ കവിതാ ശലകം.

മരിയന്‍ സ്ലൈക്കിന്‍റെ 'ട്രംപിന്‍റെ അമേരിക്കയിലെ വേനല്‍ കാലം' (Summer In Trump's America) എന്ന കവിത ഇന്നത്തെ ശൂന്യമായ തെരുവുകളുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന ആവിഷ്ക്കാരമാകുന്നു. കൂടാതെ കോവിഡ്-19ന് ഏതെങ്കിലും വിധത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് നിങ്ങള്‍ വാദിക്കുകയോ ഇല്ലാതിരിക്കട്ടെയോ, ഉപേക്ഷിക്കപ്പെട്ട തെരുവുകളില്‍ നാം അവരെ കാണുന്നത് പോലെയുള്ള സ്ലൈക്കിന്‍റെ ചിത്രീകരണത്തെ നിങ്ങള്‍ക്ക് അഭിനന്ദിക്കേണ്ടതുണ്ട്. ജിം കോക്സിന്‍റെ 'എര്‍ത്ത് ഡേ' എന്ന കവിതയില്‍ ആഗോളതാപനവും അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളും അടിസ്ഥാനമാക്കി ട്രംപിനെ അധിക്ഷേപിക്കുന്ന മറ്റൊരു മാര്‍ഗം കാണാന്‍ സാധിക്കും. ഞാന്‍ പ്രാസത്തില്‍ വലിയ തത്പരനല്ലെങ്കിലും, അദ്ദേഹം ചില കാര്യങ്ങളെ മോശമായും തമാശയായും കൊണ്ട് വന്ന് അതിനെ പുനരാവിഷ്കരിക്കുക എന്ന മികച്ചൊരു പ്രവര്‍ത്തിയെ ഞാന്‍ അഭിനന്ദിക്കുന്നു. 'ഇതൊക്കെ എപ്പോള്‍ അവസാനിക്കും' എന്ന് അദ്ദേഹം കവിതയിലുടനീളം ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. ലെസെക് ചുഡ്സിയാസ്കിയുടെ 'റീഫില്‍സ് ആര്‍ ഫ്രീ' എന്ന മനോഹരമായ കവിത ജനങ്ങളുടെ പ്രതികരണങ്ങള്‍ ഉയര്‍ത്തുന്നതാകുന്നു, "എവിടെയാണ് നല്ല ഭക്ഷണം / തിരിച്ചറിയാന്‍ കഴിയാത്ത കഷ്ടത" എന്നിങ്ങനെയുള്ള വരികള്‍ വായിച്ച് കഴിഞ്ഞാല്‍ നീണ്ട ചിന്തകള്‍ക്ക് വഴിയൊരുക്കുന്ന ഒരു ക്ലാസിക് കവിതയാകുന്നു ചുഡ്സിയാസ്കിയുടെ 'റീഫില്‍സ് ആര്‍ ഫ്രീ'.

അതുപോലെ തന്നെ, കെല്ലി റസ്സല്‍ അഗോഡണിന്‍റെ 'ഞാന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മുഖത്തേക്ക് നോക്കുമ്പോള്‍, ഞാന്‍ കാണുന്നത് എന്‍റെ ആഘാതങ്ങള്‍ ചുറ്റി നടക്കന്നതായിട്ടാണ്'

എന്ന ഉല്‍കൃഷ്ടമായ കവിതാ ശകലത്തില്‍ അതിജീവിച്ച ഏതൊരാള്‍ക്കും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. എല്ലാം വിശദീകരിച്ച് നശിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, എന്നിരുന്നാലും എല്ലാവര്‍ക്കുമായി ചില കാര്യങ്ങളും അത് പോലെ ഒരുപാട് പ്രാഗല്‍ഭ്യമുള്ള എഴുത്തുക്കാരും 'ലാസ്റ്റ് ബെഞ്ചില്‍' ലഭ്യമാണ്. പലപ്പോഴും വ്യത്യസ്ത കവികളുടെ കവിതാസമാഹാരം വായിക്കുമ്പോള്‍, അവയില്‍ പകുതിയും അനാവശ്യമായി എന്തിന് ഉള്‍പ്പെടുത്തിയെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, പക്ഷെ ഇതില്‍ അത്തരത്തിലുള്ള ചിന്തകള്‍ക്കു വകയില്ല. ഏറ്റവും മികച്ച രചനകള്‍ ക്രമീകരിക്കുന്നതില്‍ എഡിറ്റര്‍ പ്രത്യേക കഴിവ് തെളിയിച്ചുവെന്ന് തന്നെ പറയാം.

ഞാന്‍ എല്ലാ കവിതയിലൂടെയും കടന്ന് പോകാന്‍ താത്പര്യപ്പെടുന്നു, അതിന്ന് എനിക്ക് സാധിക്കുമെങ്കിലും ഞാന്‍ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല, അത് ഈ പ്രസിദ്ധീകരണത്തിന്‍റെ

വായനാക്ഷമതയും പ്രസക്തിയും മനസ്സിലാക്കിത്തരുന്നു. ശുഭാപ്തിവിശ്വാസമുണര്‍ത്തുന്ന എന്തെങ്കിലും ലഭിക്കുന്ന ചില മുത്തുകള്‍ അതിലുണ്ടെന്നും, അത് പോലെ നിങ്ങള്‍ അവരെ കുറിച്ച് എന്ത് എഴുതുന്നു എന്ന് പരിഗണിക്കാത്ത ഒരു നല്ല കവിത എഴുതാന്‍ എന്താണ് വേണ്ടതെന്ന് ശരിയായ അവബോധമുള്ള മികച്ച എഴുത്തുകാരുമുണ്ടെന്നും പറയാതിരിക്കാന്‍ വയ്യ. 'ജനുവരി 1' എന്ന കവിതയില്‍ മാര്‍ഗരറ്റ് ഷാഫര്‍ പോള്‍ ഷാഫര്‍ 'ന്യൂനപക്ഷം' എന്ന ലേബലിന് യോജിക്കാത്തവര്‍, എന്നല്ല സമീപകാല സംഭവങ്ങളാല്‍ അങ്ങനെ വിളിക്കപ്പെടല്‍ വിലക്കപ്പെട്ടവരുടെ ശബ്ദം നല്‍കുന്നു. 'അമേരിക്കയ്ക്കായി തിരയുന്നു' (Searching for America) എന്ന കവിതയില്‍ ശറില്‍ ലത്തീഫ് നിരവധി അമേരിക്കാരുമായി ബന്ധപ്പെടുന്ന ഒരു സങ്കീര്‍ത്തനം കൊണ്ട് എന്നെ അമ്പരിപ്പിച്ചു. എനിക്ക് കൂടുതല്‍ പറയാന്‍ താല്‍പ്പര്യപ്പെടുന്നില്ല, നിങ്ങള്‍ വായിക്കൂ... നിങ്ങള്‍ക്ക് അതില്‍ ഒരുപാട് കാര്യങ്ങള്‍ എത്തിക്കും. ഒന്നുമല്ലെങ്കില്‍, ഇത് അമേരിക്കയിലെ പകുതി അല്ലെങ്കില്‍ പകുതിയിലധികം പേര്‍ എന്ത് ചിന്തിക്കുന്നു, എന്ത് അനുഭവിക്കുന്നു, എന്ത് പറയുന്നു എന്നതിനെ കുറിച്ചാണ്. ഇതിനെ മനസ്സിലാക്കിയാല്‍ രാജ്യത്തിന്‍റെ പകുതിയോളം ശബ്ദം കുറയ്ക്കാന്‍ സാധിക്കും.

അവസാനം ഒരു പ്രകടന പത്രിക പോലും ഉണ്ട്, അത് കണ്ടെത്താന്‍ ഞാന്‍ നിങ്ങള്‍ക്ക് വിട്ട്ത്തരുന്നു. 'വാര്‍ത്ത കാണാന്‍ കഴിയില്ല, പക്ഷേ ഞാന്‍ പരാജയപ്പെട്ടവനുമല്ല.' എന്ന ഈ അവസാനത്തെ പ്രധാനമായ വാക്കില്‍ ഞാന്‍ റോസ് ഡ്രൂവിനെ അനുകൂലിക്കുന്നു.

കാന്‍ഡിസ് ലൂയിസ ഡാക്വിന്‍

വിവർത്തനം: ശാദുലി പള്ളിപ്പുഴ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഫാസിസത്തോട് കവിതയിലൂടെ പോരാടുന്നു
ഫാസിസത്തോട് കവിതയിലൂടെ പോരാടുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBDWF6HoFekNL1sHQotz59H9JvVDRdH1yPmPcjWWLWFHAf3WooZXuygZTDrJDbQzv7CMEZPw2pDmVYyy-POsD_3IYIR3UEJDWKaAa3AyIENnz-BVOpTFQSokh1EZSOS60vmT1eMJUrVCqR/s320/PicsArt_12-27-04.02.00.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBDWF6HoFekNL1sHQotz59H9JvVDRdH1yPmPcjWWLWFHAf3WooZXuygZTDrJDbQzv7CMEZPw2pDmVYyy-POsD_3IYIR3UEJDWKaAa3AyIENnz-BVOpTFQSokh1EZSOS60vmT1eMJUrVCqR/s72-c/PicsArt_12-27-04.02.00.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/12/Book-Review-poem-Fascism.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/12/Book-Review-poem-Fascism.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content