അവർക്ക് വേണ്ടത് അഭയമാണ്.
അവർ അഭയത്തെ അർത്ഥിക്കുന്നവരാണ്.
മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനിൽനിന്ന് അന്യവത്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികൾക്കെല്ലാം പിന്നീട്, അവർ പൊരുതി നേടിയതിൽനിന്ന് അഭയം തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറികടന്നുപോന്ന്, തളർന്ന് മടുത്തുനില്ക്കുന്ന ആധുനിക മനുഷ്യന്റെ മുമ്പിൽ മാനവചരിത്രം നിതാന്തമായ ഒരു അഭയാർത്ഥി പ്രവാഹത്തിന്റെ രൂപംകൊള്ളുന്നു. ഒരിടത്തുനിന്ന് വേറൊരിടത്തേക്കല്ലെങ്കിൽ ഒരു കാലത്തി ൽനിന്ന് വേറൊരു കാലത്തിലേക്ക് മനുഷ്യൻ അഭയം തേടി നീങ്ങിക്കൊണ്ടേയിരിക്കുന്നു. വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുൾപ്പായയും പേറിക്കൊണ്ടു നീങ്ങുന്ന,കഴിക്കാന്‍ ഭക്ഷണമില്ലാതെ മെലിഞ്ഞുണങ്ങിയ മനുഷ്യക്കോലങ്ങളുടെ ഭീതിദമായ ചിത്രം നാം ഓരോ ദിനവും കണ്ടുകൊണ്ടിരിക്കുന്നു. അവസാനം വിഭ്രാന്തവും നിസ്സഹായവുമായ അവസ്ഥയിലും മനുഷ്യപ്രയത്നം നിരർത്ഥകമല്ലെന്നും പൊരുതുന്ന മനുഷ്യന്റെ പ്രയത്നംതന്നെയാണ് ജീവിതത്തെ സാരവത്തും ജീവിതയോഗ്യവുമാക്കിത്തീർക്കുന്നതെന്നുമുള്ള കണ്ടെത്തലേക്ക് ആണ് നമ്മെ നയിക്കുന്നത്.
1951ലെ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ രാഷ്ട്രീയത്തിന്റെയും, വിശ്വാസത്തിന്‍റെയും, മതത്തിന്റെയും പേരിൽ സഹിക്കേണ്ടിവരുന്ന ഒട്ടനവധി പീഡനങ്ങളുടെയും പേരില്‍ പലായനം ചെയ്യുന്നവരെയാണ് അഭയാര്‍ത്ഥികളുടെ നിര്‍വ്വചനത്തില്‍ പെടുത്തിയിരിക്കുന്നത്. ഇപ്പോഴും തുടർന്നവരുന്ന അഭയാർത്ഥി പ്രവാഹത്തെയും ഈ നിർവചനത്തിൽ തന്നെയാണ് ഉൾകൊള്ളിച്ചിരിക്കുകയാണ്. അഭയാര്‍ത്ഥിത്വത്തിന്‍റെ ദുരിതം പേറുന്നവര്‍ക്ക് ആ മേല്‍വിലാസത്തില്‍തന്നെ എന്നും ജീവിക്കേണ്ടിവരുന്നു. അഭയം നല്‍കിയ രാജ്യത്തിന്‍റെ പുരോഗതിയില്‍ ഏതൊക്കെ രീതിയില്‍ പങ്കാളികളായാലും അവര്‍ അഭയാര്‍ത്ഥികള്‍ എന്ന വിളിപ്പേരില്‍നിന്ന് മോചിതരാകുന്നില്ല.
വംശീയ-ആഭ്യന്തര യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥി പ്രശ്നം ഏറെ തീക്ഷ്ണമാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍, കഴിക്കാന്‍ ഭക്ഷണമില്ലാതെ മെലിഞ്ഞുണങ്ങിയ മനുഷ്യക്കോലങ്ങളുടെ ഭീതിദമായ ചിത്രം നാം ഓരോ ദിനവും കണ്ടുകൊണ്ടിരിക്കുന്നു. സ്വന്തം നാട്ടില്‍പോലും അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്ന ജനങ്ങളുടെ രോദനവും മുന്നേറ്റത്തിന്‍റെയും, വികസനത്തിന്റെയും, പുരോഗതിയുടെയും കഥ പറയുന്ന ആധുനിക ലോകത്തിന് കേള്‍ക്കേണ്ടിവരുന്നു.
യുദ്ധം നാശംവിതച്ച അഫ്ഗാനില്‍നിന്നും ഇറാഖില്‍നിന്നും വന്‍ അഭയാര്‍ത്ഥിപ്രവാഹമാണ് സമീപരാജ്യങ്ങളിലേക്ക് ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്കും, ഇറാനില്‍ നിന്ന് പാകിസ്ഥാനിലേക്കും, ബുറുണ്ടിയില്‍നിന്ന് ടാന്‍സാനിയയിലേക്കും, വിയറ്റ്നാം, ചൈന എന്നിവിടങ്ങളില്‍നിന്ന് അമേരിക്കയിലേക്കും അഭയാർത്ഥി പ്രവാഹം തുടർന്ന് കൊണ്ടിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, ഉഗാണ്ട, എത്യോപ്യ, കോംഗോ, കെനിയ, മധ്യആഫ്രിക്കന്‍ റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളില്‍ നിന്ന് ജനങ്ങള്‍ പരസ്പരം അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട് എന്ന വാർത്തയും വളരെ ഖേദകരമാണ്.
സമാധാനത്തിന് നൊബേൽ പുരസ്കാരം കരസ്ഥമാക്കിയ സൂചിയുടെ ഭരണകാലയളവിലാണ് മ്യാന്മറിൽ ഒട്ടേറെ അഭയാർത്ഥി സംഘങ്ങൾ അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് അടിമപ്പെട്ട് ഉരുകി തീർന്നത്. ലോകം ഒന്നടങ്കം ഇത്തരമൊരു ദുഷ്പ്രവർത്തിയെ എതിർത്തപ്പോഴും സമാധാനത്തിന്റെ നോബൽ ജേതാവിന്റെ നിശബ്ദത വളരെയേറെ ശ്രദ്ധേയമായ ഒന്നായിരുന്നു.ജീവന്ന് കൊതിയില്ലാത്തവരായിട്ടാരും ഉണ്ടാവില്ലലോ...ഇത്തരമൊരു ഘട്ടത്തിലാണ് നിഷ്ട്ടൂരമായ അക്രമങ്ങൾക്ക് പുറമെ സ്വന്തം നാടും വീടുമുപേക്ഷിക്കേണ്ടിവന്നത്.സ്വന്തം നാട്ടിൽ സുരക്ഷിതമായ ജീവിതം ഏതായാലും ലഭ്യമല്ല എന്ന യാതാർഥ്യം തിരിച്ചറിഞ്ഞ ഒരു പറ്റം അഭയാർത്ഥി സംഘങ്ങൾ രാജ്യം വിടാൻ തുനിഞ്ഞപ്പോൾ അതിർത്തിയിൽ വെച്ച് അവരെ പിടികൂടി ക്രൂരമായ പ്രവർത്തനങ്ങൾക്കടിമകളാക്കി അഭയാർത്ഥി ക്യാമ്പിൽ പോയി തളച്ചിടുകയാണ്.
ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായിരിക്കെയാണ് ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറുന്നത്.തുടർ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതും ശ്രദ്ധേയമായ മറ്റൊരുകാര്യമാണ്.അഭയാര്‍ത്ഥി പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ബന്ധപ്പെട്ട സംഘടനകള്‍ നടത്തുന്നുണ്ടെങ്കിലും പ്രധാനമായും രണ്ട് പരിഹാരമാര്‍ഗങ്ങളാണ് മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്:
ഒന്ന് അഭയാര്‍ത്ഥികളെ അവരുടെ സ്വന്തം രാജ്യത്തേക്കുതന്നെ മടക്കിക്കൊണ്ടുവരികയും പുനരധിവസിപ്പിക്കുകയും ചെയ്യുക. രണ്ട്, അഭയം നല്‍കിയ രാജ്യത്ത് തന്നെ അവരെ താമസിപ്പിക്കുക അല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്ത് പുനരധിവസിപ്പിക്കുക എന്നതാണവ.
എങ്കിലും പരിഹാരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമപ്പുറം അഭയാര്‍ത്ഥി പ്രവാഹം തുടരുകതന്നെയാണ്. വരും നാളുകളില്‍ അത് വലിയ തോതില്‍ വര്‍ദ്ധിക്കാനും സാധ്യത ഏറെയാണ്.
സ്വന്തം നാടും വീടും സമ്പത്തും നഷ്ടമായി മറ്റൊരു രാജ്യത്തിന്‍റെ ആശ്രയത്വത്തിന് യാചിക്കേണ്ടിവരുന്നവര്‍. മതത്തിന്‍റേയും നിറത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ അക്രമാസക്തമായ കരങ്ങൾ പടരുമ്പോഴും വർദ്ധിച്ചുവരുന്നത് അഭയാര്‍ത്ഥികളാക്കപ്പെടുന്നവരുടെ എണ്ണമാണ്.
ആഫ്രിക്കൻ അഭയാർത്ഥി ദിനമായ ജൂൺ 20. ഈ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ 2001 ജൂൺ 20 മുതൽ ലോകമെങ്ങും അഭയാർത്ഥി ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു.
അപകടങ്ങളെയും, ഭയത്തെയും പ്രയാസങ്ങളേയും നേരിടാനുള്ള മാനസികവും ശാരീരികവുമായ ധാര്‍മ്മികവുമായ മനോവീര്യം അഭയാര്‍ത്ഥികള്‍ക്ക് ഉണ്ടാകട്ടേയെന്ന് ഈ ദിനം ആശംസിക്കുന്നു.അവരുടെ മനസ് തളരാതിരിക്കാന്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രവൃത്തികള്‍ ഉണ്ടാകട്ടെ എന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. അഭയാര്‍ത്ഥികള്‍ ഏറ്റുവാങ്ങുന്ന പീഡനങ്ങളും കഷ്ടപ്പാടുകളും തുറന്ന കണ്ണുകളോടെ കാണാനും, ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുവാനും ലോകത്തെ ചിന്തിപ്പിക്കാന്‍ ഈ ദിനത്തിന് കഴിയേണ്ടിയിരിക്കുന്നു.
അവഗണനയുടെ ഒരു കോണിലേക്ക് അഭയാർഥി സമൂഹത്തെ തള്ളപ്പെടുമ്പോൾ അവിടെ തകർന്നടിയുന്നത് ഉപകാരപ്രദമായ ഒരുപാട് ഭാവിതലമുറയാണ്. എങ്ങനെയാണന്നല്ലേ... അവരോട് കാണിക്കുന്ന ആനാദരവുകളും, അവഗണനകളും മാറ്റിവെച്ച് സ്വന്തം രാജ്യത്തെ ജനങ്ങളായി അവരെ ചേർത്ത്പിടിച്ച് ആവശ്യമായ രീതിയിലുള്ള ശാരീരികവും മാനസികവുമായ പിന്തുണകൾ നൽകുമ്പോൾ അതിലൂടെ അവർക്ക് ലഭ്യമാകുന്നത് ഒരു പുത്തനുണർവ്വാണ്...
അവരുടെ പുതുജീവിതമാണ്.....
ഇത്തരത്തിൽ മതിയായ വിദ്യാഭ്യാസവും കൂടി അവർക്ക് നൽകുമ്പോൾ അവിടെ വളർന്നുവരുന്നത് ഭാവി സ്വപ്നങ്ങളാണ്. അതിനാൽ അഭയാർഥികളായി കഴിയുന്ന ജനതയെ ചേർത്തുപിടിച്ച് അവരുടെ ഭാവിഭാസുരമാക്കാനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ജാതിമതദേശഭേദമന്യേ സർവ്വരും തയ്യാറാവുക... അതിലൂടെ പുതുതലമുറയെ വാർത്തെടുക്കാം......തീർച്ച.....
മുഹമ്മദ് സ്വാലിഹ് ചേലേമ്പ്ര

COMMENTS