1952 ജൂണ്‍ മാസത്തില്‍ നടന്ന ഈജിപ്ഷ്യന്‍ സ്വതന്ത്ര സമരത്തിലെ മുഖ്യ പട്ടാള മേധാവികളിലൊരാളാണ് സയ്യിദ് കമാല്‍. സാറായിയെന്ന ഈജിപ്ഷ്യന്‍ ഗ്രാമത്തില്‍ കൊട്ടാര സദൃശ്യമായ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തന്റെ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം സര്‍വ്വ സമ്മതനായിരുന്നത് കൊണ്ട് തന്നെ ഈജിപ്തുക്കാരുടെ സമുന്നത നേതാവായിരുന്ന സര്‍വത് ഉക്കാശക്ക് നല്‍ക്കപ്പെട്ട ആദരങ്ങള്‍ അവര്‍ സയ്യിദ് കമാലിനും നല്‍കിപ്പോന്നു. സയ്യിദ് കമാലിന്റെ കൊട്ടാരത്തിന്റെയും ഉദ്യാനത്തിന്റെയും സംരക്ഷകനായിരുന്നു ദംലു ഗ്രാമത്തിലെ സാധാരണക്കാരനായിരുന്ന മജ്ദീ മുഹമ്മദ് ജീലാനി. മജ്ദിയും സയ്യിദ് കമാലിന്റെ സഹോദര പുത്രിയായ കാമിലിയ്യുമായുള്ള പ്രണയമാണ് നോവലില്‍ വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നത്. തന്റെ പ്രണയിനിയോടുള്ള അനല്‍പ്പമായ പ്രണയത്താല്‍ മജ്ദി കൊട്ടാരത്തിന്റെ മുന്‍വശത്തെ ഉദ്യാനത്തിലെ പൂചെടികളെപ്പോലും അവളുടെ പേരിന്റെ ആദ്യാക്ഷരമായ 'കാഫ്' എന്ന അക്ഷരത്തിന്റെ രൂപത്തിലായിരുന്നു വിതാനിച്ചത്. കാമിലിയ്യയുമായുള്ള കൗമാരകാലത്തെ പ്രണയത്തിന്റെ നിഴലോര്‍മ്മകള്‍ മനസ്സിലുണ്ടായതിനാല്‍ തന്നെ കാലങ്ങള്‍ക്ക് ശേഷം അവരുടെ വിവാഹം നടത്തിക്കൊടുക്കാനും സയ്യിദ് കമാല്‍ തന്നെ മുന്‍കൈയ്യെടുത്തു.
1952 ലെ വിപ്ലവത്തിന്റെ വാര്‍ഷിക ദിനമായ ജൂലൈ 23 ന് തന്നെ വിവാഹദിനമായി തെരെഞ്ഞെടുത്തുവെന്നതില്‍ സയ്യിദ് കമാലിന് തന്റെ രാജ്യത്തോടുള്ള സ്‌നേഹത്തെയാണ് എഴുത്തുകാരന്‍ ഈ നോവലിലൂടെ വരച്ചു കാട്ടുന്നത്. 1948 ലെ ഫലസ്തീന്‍ വിമോചന സമരത്തില്‍ പങ്കെടുത്ത സയ്യിദ് കമാല്‍ തന്നിലെ ദേശസ്‌നേഹിയുടെ കഥ മജ്ദിയുമായി പങ്കുവെക്കുന്ന സന്ദര്‍ഭവും നോവലിലുണ്ട്. ഈജിപ്തിനു ലഭിച്ച സ്വാതന്ത്രം ഈജിപ്തുകാരുടെ മാത്രമല്ലെന്നും കൊളോണിയല്‍ യുഗത്തിനു കീഴിലുള്ള മുഴുവന്‍ രാഷ്ട്രങ്ങളുടെയും വിമോചന കഥയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
കൈറോ സര്‍വ്വകലാശാലയില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാമിലിയ്യയുടെ ജീവിതം തികച്ചും വ്യത്യസ്തമായ തരത്തിലാണ് നോവലിസ്റ്റ് ചിത്രീകരിച്ചിട്ടുള്ളത്. ഒരു അറബീ പെണ്‍കുട്ടിക്ക് അന്യമായ സങ്കല്‍പ്പങ്ങളും സ്വപ്‌നങ്ങളുമാണ് അവളുടേത്. ഇന്ത്യന്‍ ചരിത്രവും സംസ്‌കാരവും പൂര്‍ണ്ണാര്‍ത്ഥത്തില്‍ മനസ്സിലാക്കിയ കാമിലിയ്യ തന്റെ അമ്മാവനായ സയ്യിദ് കമാലിനെ ഉപമിക്കുന്നത് പോലും ടാഗോറിനോടാണ്. ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അവളുടെ അടങ്ങാത്ത അഭിനിവേശമാണ് ഒരു ഇന്ത്യന്‍ ഗുരുവില്‍ നിന്നും യോഗ പഠിക്കാനവളെ പ്രാപ്തയാക്കിയത്. കാളിദാസന്റെ കുമാരസംഭവവും കാമസൂത്രയും മനപ്പാഠമാക്കുകയും തന്റെ പ്രണയസങ്കല്‍പ്പത്തിന്റെസൗധമായി താജ്മഹലിനെകണക്കാക്കുയും ചെയ്യുന്ന കാമിലിയ്യ എന്ന ഈ കഥാപാത്രത്തെ പരാമര്‍ശിക്കുന്നതിലൂടെ ഇന്ത്യയും അറബ് ലോകവും നൂറ്റാുകളായി നിലനിര്‍ത്തിപ്പോന്ന ബന്ധത്തിന് തെളിവുകൊണ്ടുവരാനും എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
കഥയില്‍ ദുഷിതകാലത്തിന്റെ മുദ്രകള്‍ കയറിവരുന്നതോടെയാണ് സയ്യിദ് കമാലിന്റെ തിരോധാന കാലം സാറായീ ഗ്രാമത്തില്‍ പ്രതിഫലിക്കുന്നത്. ഒരു വശത്ത് സയ്യിദ് കമാലിന്റെ തിരോധാനത്തെക്കുറിച്ചുള്ള പരവാദങ്ങള്‍ സജീവമാകുമ്പോഴാണ് ദുഃഖിതനായിരിക്കുന്ന മജ്ദിക്ക് തന്റെ യജമാനന്റെ ഫോണ്‍ വരുന്നത്. പെരുന്നാളിന് പതിവായി ഗ്രാമീണര്‍ക്ക് വിതരണം ചെയ്യാറുള്ള സമ്പത്ത് ഈ വര്‍ഷവും നല്‍കാന്‍ തന്റെ സുഹൃത്തായ ഹാജ് സംനൂദിന് വേണ്ടതെല്ലാം ചെയ്യണമെന്ന് പറയുന്നതോടെ തങ്ങളുടെ നേതാവിന്റെ തിരോധാനത്തില്‍ വേദനിച്ചിരിക്കുന്ന സാറായി നിവാസികള്‍ക്ക് വല്ലാത്തൊരു പ്രതീക്ഷയാണ് കൈവരുന്നത്. തന്റെ സഹോദരി പുത്രി കാമിലിക്കൊപ്പം സയ്യിദ് കമാല്‍ നഗരത്തിലുെന്ന വാര്‍ത്ത മജ്ദിയെ സംബന്ധിച്ചിടത്തോളം ഇരട്ട മധുരമാണ് സമ്മാനിക്കുന്നത്.
സയ്യിദ് കമാലിന്റെ ഈ തിരോധാന സമയത്ത് തന്നെയാണ് നഗരത്തിലെ ഭൂമാഫിയകളുടെ കുടില ബുദ്ധി സാറായി ഗ്രാമത്തിലേക്ക് പാഞ്ഞുവരുന്നതും നോവലില്‍ അബൂഖാലിദ് എന്ന വില്ലന്‍ രംഗപ്രവേശനം ചെയ്യുന്നതും. സയ്യിദ് കമാലിന്റെ സുഹൃത്തായ ഹാജ് സംനൂദിന്റെ മകന്‍ അബൂഹഫീള് എന്ന നാട്ടുകാരന്റെ സഹായത്തോടെ സാറായി ഗ്രാമത്തെ വിലക്കെടുക്കാനാണ് അബൂഖാലിദ് ശ്രമിക്കുന്നത്. ജീവിതത്തില്‍ ഇത്രയും അധികം പണം ആദ്യമായി കിട്ടുകയെന്ന ബോധമാണ് പല ഗ്രാമീണരേയും ആ ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ അവരുടെ ലക്ഷ്യം സയ്യിദ് കമാലിന്റെ കൊട്ടാരവും ഉദ്യാനവുമായിരുന്നുവെന്നത് മനസ്സിലാകുന്നത് അവസാനത്തിലാണ്.
സാറായി ഗ്രാമത്തില്‍ ജീവിച്ചിരുന്ന അബൂഖാലിദിന്റെ ജോലിക്കാരന്‍ അബൂഹഫീളിന്റെ അതിസങ്കീര്‍ണ്ണമായ ഒരു കുടുംബ ചിത്രം വരച്ചിടുന്നതിലൂടെ ആധുനിക അറബീ കുടുംബങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ തുറന്നുകാട്ടാനും എഴുത്തുകാരന് സാധിച്ചിട്ടു്.
മജിദിയുമായുള്ള കാമിലിയ്യയുടെ വിവാഹം തന്റെ കൊട്ടാരത്തില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു കൊാണ് തിരോധാനത്തിന് ശേഷം സയ്യിദ് കമാലിന്റെ തിരിച്ചുവരവ്. കല്യാണ ദിവസം തന്റെ കൊട്ടാരവും ഉദ്യാനവും വസിയ്യത്ത് ചെയ്ത സയ്യിദ് കമാലിനെ പിന്നീട് നാം കാണുന്നത് ര് ദിവസത്തിന് ശേഷം തന്റെ ഉദ്യാനമധ്യത്തില്‍ കൊല്ലപ്പെട്ട് കിടക്കുന്നതായിട്ടാണ്. സ്വത്തിനു വേണ്ടി മജ്ദിയാണ് കൃത്യം നടത്തിയതെന്ന പേരില്‍ മജ്ദിയെ പോലീസ് അറസ്റ്റ് ചെയ്യുന്നുെങ്കിലും അവസാനം യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്.
ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ ജീവിതതലത്തെ സവിസ്തരം പ്രതിപാദിക്കാതെ ചില സൂചകങ്ങള്‍ നല്‍കി പിന്‍വാങ്ങുന്ന ഈ കൃതി വായിക്കുമ്പോള്‍ ഒരു അപസര്‍പ്പക നോവലിന്റെ പ്രതീതിയില്‍ വായനക്കാരെ രസിപ്പിച്ചുകൊണ്ടിരിക്കും. കാമിലിയ്യ എന്ന പേരില്‍ ഡോ: അബ്ദുല്‍ മജീദും ഡോ: മന്‍സൂര്‍ അമീനും ചേര്‍ന്ന് മലയാളത്തിലേക്കും എ ബാക്ക്‌യാര്‍ഡ് ഗാര്‍ഡന്‍ എന്ന പേരില്‍ ഹാരിസ് വാഫി ചേളാരി ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്ത ഈ നോവല്‍ വായനക്കാര്‍ക്ക് തികച്ചും വേറിട്ടൊരനുഭമായിരിക്കും സമ്മാനിക്കുക എന്ന് തീര്‍ച്ച.
യാസീന്‍ റഷീദ് പയ്യനാട്

COMMENTS