യുഎസ് മിലിട്ടറി അറബിക് കോഴ്സ്ബുക്കുകളും ലോകവ്യാപനവും

SHARE:

വിയറ്റ്നാം യുദ്ധകാലത്ത് മണ്ടേരിയൻ  ചൈനീസ് വ്യാഖ്യാതാവും വിവർത്തകനുമായുള്ള നാലരവർഷത്തോളം നീണ്ട സേവനത്തിന്റെ അവസാന കാലത്താണ് പുതിയൊരു ആർമി പോസ്റ്റിലേക്ക് ഞാൻ നിയമിതനാകുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തേതു പോലോത്ത ബഹുനില ബാരക്കുകളിൽ ഗ്ലാസുകൾ കൊണ്ട് ബൂത്തുകളായി തിരിച്ച ഭാഷാപഠനമുറിയിലായിരുന്നു ജോലി. ഓരോ ബൂത്തിലും 7 ഇഞ്ച് TNH-11 റീൽ-ടു-റീൽ ടേപ് റെക്കോഡുകളുമുണ്ടായിരുന്നു. അവിടുത്തെ സൗകര്യങ്ങളുപയോഗിക്കുന്നവരെ സഹായിക്കാനായി ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരാളും , രണ്ടാം നിലയിൽ അമ്പതോളം ഭാഷകളുടെ പഠനസഹായി ശേഖരവുമുണ്ടായിരുന്നു.

    1965 കളിൽ ഞാനൽപം അറബി പഠിക്കാനാരംഭിച്ചു. പക്ഷേ, അന്നത്തെ എന്റെ പ്രശ്നം അറബി എങ്ങനെ പഠിക്കാം എന്നതിനുള്ള പഠന സഹായി ഒന്നുമില്ലായിരുന്നുവെന്നതാണ്. ഇന്നത് തീർത്തും അത്ഭുതവും അപരിചിത്വതവും നിറഞ്ഞ കാര്യമായിരിക്കും. ഒരൊറ്റ ക്ലിക്ക് വഴി വിവിധ തലത്തിലും പ്രാവീണ്യത്തിലുമുള്ള അറബി ഭാഷാ പഠന സഹായികൾ ഒരാൾക്ക് ലഭ്യമാകും.

    മുമ്പ് ആർക്കെങ്കിലും അറബി (ചൈനീസ് പോലും) പഠിക്കണമെന്നുണ്ടെങ്കിൽ ഭാഷാ സഹായികൾക്കായി വലിയ തിരച്ചിൽ നടത്തേണ്ടിയിരുന്നു. എന്നാൽ അവിടെ രണ്ടാം നിലയിൽ തീർത്തും അപരിചിതമായ ഭാഷകൾ പഠിക്കാൻ പോലുമുള്ള വിലയേറിയ മെറ്റീരിയലുകളുടെ കലവറയായിരുന്നു. അറബി ഭാഷ കേൾക്കാൻ സഹായിക്കുന്ന വല്ലതുമുണ്ടോയെന്ന് ഞാനവിടെ പരതി നോക്കി. എഴുതപ്പെട്ട മെറ്റീരിയലുകൾ കിട്ടുമായിരുന്നെങ്കിലും, അറബി പോലുള്ള കഠിന ഭാഷകളിൽ കേൾക്കാനുള്ള വല്ലതും കിട്ടുകയെന്നത് വളരെയേറെ ദുഷ്കരമായിരുന്നു.


    എന്നിരുന്നാലും, യു.എസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ ' ലാംഗ്വേജ് ഫെമിലിയറൈസേഷൻ '  കോഴ്സുകളുടെ ബോക്സഡ് സെറ്റുകളായുള്ള ഒരു സീരീസ് ഞാൻ കണ്ടെത്തി. ഓരോന്നിലും രണ്ട് വീതം ഇരട്ടവശങ്ങളുള്ള LP33 1/3 rpm ഫോണോഗ്രാഫ് റെക്കോർഡുകളും ഒരു ബുക്ക്ലെറ്റും ഉണ്ടായിരുന്നു. ബുക്ക്ലെറ്റിന്റെ ആദ്യ കോളത്തിൽ ഇംഗ്ലീഷും, രണ്ടാമത്തേതിൽ ഫൊണറ്റിക് ട്രാൻലിറ്ററേഷനും, മൂന്നാമത്തേതിൽ വാക്കുകളുടെയും ശൈലികളുടെയും നേറ്റീവ് സ്ക്രിപ്റ്റുകളും ഉണ്ടായിരുന്നു. അറബി ഭാഷയുടെ കാര്യത്തിൽ ടൈപ്പ് റൈറ്ററിൽ അറബി തന്നെയായിരുന്നു ടൈപ്പ് ചെയ്തിരുന്നത്. പ്രിന്റ് വളരെ ചെറുതുമായിരുന്നു.

    ചില വാക്കുകൾ, ശൈലികൾ, ഉച്ഛാരണങ്ങളെല്ലാം മനപാഠമാക്കി പഠിക്കുന്ന 'അതിജീവന ഭാഷ( Survival Language) യെന്ന് വിളിക്കാവുന്ന തോ , ACTFL ( American Council of Teachers of foreign Languages) ൽ നോർവിസ് ലോ(Low), നോർവിസ് മിഡ് (Mid) പ്രൊഫിഷ്യൻസി ലെവലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതോ ആയിരുന്നു ഈ ഭാഷാ കോഴ്സുകൾ. സ്ക്രിപ്റ്റുകളെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചുമുള്ള നിർദ്ധേശങ്ങളില്ലായിരുന്നുവെങ്കിലും, വിദേശ ലിപികൾ കേൾക്കാനും പറയാനും മനസ്സിലാക്കാനും അക്കാലത്ത് വിലപ്പെട്ടതും കണ്ടെത്താൻ പ്രയാസമുള്ളതുമായ വിഭവങ്ങൾ ഇവിടെ സമൃദ്ധമായിരുന്നു. ഓരോ വാക്കും വാക്യവും നേറ്റീവ് സ്പീക്കർ രണ്ടു തവണ ആവർത്തിക്കും. ഫോണോഗ്രാഫ് റെക്കോർഡിൽ നേറ്റീവ് സ്പീക്കർ അത് ഉച്ചരിക്കുന്നത് പോലെ വേഗത്തിൽ പറയാൻ നമുക്ക് സമയം ലഭിക്കുമായിരുന്നു.

    അഭിവാചനങ്ങൾ , അങ്ങാടിയിലെ ചോദ്യങ്ങൾ, കാലാവസ്ഥ, സൈനിക വാക്കുകൾ, കമാന്റുകൾ തുടങ്ങി പല മേഖലകൾ ഉള്ളടങ്ങിയതായിരുന്നു ആ ബുക്ക്ലെറ്റുകളും ഫോണോഗ്രാഫ് റെക്കോഡുകളും. ഇടക്കിടെ ലാംഗ്വേജ് ലാബിൽ പോയി ലിസണിംഗ് റൂമുകൾ ഞാനുപയോഗപ്പെടുത്തുമായിരുന്നു. ഓരോരുത്തർക്കും ഇരിക്കാൻ സൗകര്യവും സൗണ്ട് പ്രൂഫിങ് മെറ്റീരിയലുകൾക്കൊപ്പം ഫോണോഗ്രാഫും ഹെഡ്സെറ്റും ഉള്ളതായിരുന്നു ആ മുറികൾ. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മെറ്റീരിയലിലെ വാക്കുകളും വരികളും കേട്ട് ആവർത്തിച്ച് പഠിക്കാനുള്ള സൗകര്യമായിരുന്നു അത്.

    ഞാൻ പറയുന്നത് റെക്കോർഡ് ചെയ്ത് കേട്ട് , തിരുത്തുവാനുള്ള സ്വയം വിശകലന സൗകര്യവും അവിടെയുണ്ടായിരുന്നു. "Self- Monitor ( സ്വയം വിശകലനം )" എന്നത് ക്രമേണ " Audio - Lingual Method" എന്നായി മാറുകയും, ആശയ വിനിമയ പാഠ്യ രംഗത്ത് വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തു.

    1970 കളിൽ ഈ ഭാഷാപഠനലാബ് ഒഴിവാക്കാൻ സൈന്യം തീരുമാനിച്ചു. അവിടെയുണ്ടായിരുന്ന പുസ്തകങ്ങൾ, റെക്കോർഡുകൾ , ടേപ്പുകൾ, പത്രങ്ങൾ, മാഗസിനുകൾ തുടങ്ങി വിദേശനിർമ്മിത ടേപ്പ് റൈറ്ററുകളടക്കം സൈന്യത്തിന്റെ പഴയ കെട്ടിടത്തിനു പിന്നിലെ ചവറ്റു കേന്ദ്രത്തിൽ നിക്ഷേപിക്കാനും , തത്സ്ഥാനത്ത് പുതിയ പാർക്കിംഗ് ഏരിയ പണിയാനുമായിരുന്നു പദ്ധതി. അവരൊഴിവാക്കിയ മെറ്റീരിയലുകൾക്കിടയിൽ നിന്നും വിദേശ ഭാഷാപഠന സഹായികൾ, പേത്യേകിച്ചും അറബിയുടേതും അറബിയുമായി ബന്ധപ്പെട്ടതും ഞാൻ പെറുക്കിയെടുത്തു. കൂടുതൽ എടുക്കണമെന്നുണ്ടായിരുന്നെങ്കിലും എന്റെ ശരീരം അതിനനുവദിച്ചില്ല.


1970 കളുടെ അവസാനങ്ങളിലൊക്കെ ജന്മദിനത്തിലും മറ്റു വിശേഷ ദിവസങ്ങളിലും ചെറിയ വിദേശഭാഷാ കോഴ്സുകളുടെ സീരീസ് അമ്മയെനിക്ക് സമ്മാനമായി നൽകിയിരുന്നു. ഇവയിൽ അഞ്ചെണ്ണം , ഇന്ന് ഫ്ലെക്സി ഡിസ്കുകൾ എന്നറിയപ്പെടുന്ന, അന്നത്തെ ഫ്ലോപ്പി ഡിസ്ക്കുകളായിരുന്നു. രണ്ടേമുക്കാൽ ഡോളറായിരുന്നു അന്നവയുടെ വില. ന്യൂയോർക്ക് , ഓഹിയോ , ക്ലെവ്‌ലാൻഡ് എന്നിവിടങ്ങളിലെ വേൾഡ് പബ്ലിഷിംഗ് കമ്പനി ഇവ "വേൾഡ് ഫോറിൻ ലാംഗ്വേജ് റെക്കോർഡ് സീരീസ് " എന്ന പേരിൽ ഇറക്കിയിട്ടുണ്ട്. എന്റെ അമ്മക്ക് അവയെല്ലാം വാങ്ങാനാവത്തതിനാൽ അറബിക്, മണ്ഡാരി ചൈനീസ്, ഗ്രീക്ക് , മൊഡേൺ ഹീബ്രൂ , ജപ്പാനീസ്‌ , കൊറിയൻ, റഷ്യൻ എന്നിവയായിരുന്നു വാങ്ങിയിരുന്നത്. കൂടെയുള്ള പുസ്തകത്തിൽ മൂന്ന് കോളങ്ങളാണുണ്ടായിരുന്നത്. ഇംഗ്ലീഷ് , ലിപ്യന്തരണം, കൂടെ നേറ്റീവ് സ്ക്രിപ്റ്റും. എന്നാൽ ഈ ബുക്ക്ലെറ്റിലോ  റെക്കോർഡിംഗിലോ ഒന്നും മിലിറ്ററിക്കാർക്കുണ്ടായിരുന്ന ഭാഗം ഉണ്ടായിരുന്നില്ല. കാഫ്കയുടെ മെറ്റാമോർഫിസിൽ കാണിച്ച പോലയല്ലെങ്കിലും, മുമ്പ് മിലിട്ടറിക്കാർ പഠിക്കാനുപയോഗിച്ച കോഴ്സുകളുടെ അതേ ശേഖരങ്ങൾ സിവിലിയൻ കൊമേഴ്ഷ്യൽ കോഴ്സുകളായി മോർഫ് ചെയ്യപ്പെട്ടിരിക്കുന്നു.

    1980 കളിൽ, ഇപ്പോൾ പ്രവർത്തനരഹിതമായ ബോർഡേഴ്സ് ബുക്ക് സ്റ്റോറിലെ വിദേശഭാഷാ വിഭാഗം പരിശോധിക്കുന്നതിനിടയിൽ, രണ്ട് കാസറ്റുകളും ഒരു ബുക്ക്ലെറ്റുമടങ്ങുന്ന അറബിക് കോഴ്സ് സെറ്റ് പതിനഞ്ച് ഡോളറിന് വിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ ഹോണ്ട അക്കോർഡ് കാറിൽ കാസറ്റ് റെക്കോർഡർ ഉള്ളതിനാൽ ഇത് വളരെ ഉപകാരപ്രദമാവുമെന്ന് ഞാനൂഹിച്ചു. എന്നാൽ വാഷിംഗ്ടൺ ഡി.സിയിലെ എജ്യൂക്കേഷണൽ സർവീസസ് കമ്പനി, പഴയ മിലിട്ടറി ലാംഗ്വേജ് കോഴ്സുകൾ കാസറ്റുകളാക്കി വിലകൂട്ടി വിൽക്കുന്നതായിരുന്നു അത്.


ബോർഡേർസ് ബുക്ക് സ്റ്റോർ പതിയെ നഷ്ടത്തിലായിത്തുടങ്ങിയപ്പോൾ പുസ്തകങ്ങളും മറ്റും തുച്ഛവിലക്ക് കാലിയാക്കൽ കച്ചവടം നടത്തി. അറബിയടക്കമുള്ള നിരവധി ഭാഷാ കോഴ്സുകളുടെ സി.ഡികൾ വാങ്ങിക്കാൻ ഞാൻ തീരുമാനിച്ചു. അക്കാലത്ത് സി.ഡി മോഷണങ്ങൾ വ്യാപകമായതിനാൽ വാങ്ങിക്കുന്നതിന് മുമ്പ് സി.ഡി പാക്കേജ് പൊട്ടിക്കാനോ പരിശോധിക്കാനോ അനുവാദമുണ്ടായിരുന്നില്ല. എന്റെ കാറിലാണെങ്കിൽ കാസറ്റ് പ്ലയർ മാറി, സി.ഡി പ്ലെയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    ഞാൻ വീട്ടിലെത്തി സി.ഡികളോരോന്ന് കേൾക്കാനാരംഭിച്ചു. സങ്കടമെന്തെന്നാൽ, ഗവൺമെന്റിന്റെ ഈ പുതിയ ഭാഷാപഠന സി.ഡികളുടെ ഉള്ളടക്കം പൂർണ്ണമായും WW2 സമയത്തെ മിലിറ്ററി ലാംഗ്വേജ് പഠന കോഴ്സിലേതായിരുന്നു. നേറ്റീവ് സ്പീക്കർ പറയുന്നതിന് മുമ്പ് തന്നെ ഓരോ വാക്കുകളും വരികളും എനിക്ക് പറയാനാവുമായിരുന്നു. ആകെയുള്ളൊരു മാറ്റം അത് ലെവാന്റെൻ ഡയലക്ടായിരുന്നുവെന്നതാണ്.

    പക്ഷേ, കുർദിഷ്, ലാവോ, കംബോഡിയൻ തുടങ്ങിയവ ഒഴിവാക്കി ഐറിഷ് , ലാറ്റിൻ (!) , പോളിഷ്, സ്വീഡിഷ് , യിദിഷ് (!) എന്നിവയും ഹൗസയും ഹിന്ദുസ്ഥാനിയും മാറ്റി ഹിന്ദിയുമാക്കിയിരുന്നു.

Department of defense educational services language familiarisation courses, World foreign language record series (1965), language/30 (1974) തുടങ്ങിയ പേരുകളിലാണ് മിലിറ്ററി പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിരുന്നത്. ഇന്നും ആമസോണിലൊക്കെ ഈ സീരീസിലെ പുസ്തകങ്ങൾ ലഭ്യമാണ്. ഈ കോഴ്സ് മെറ്റീരിയലുകളൊക്കെയും ഇപ്പോഴും എന്റെ വീട്ടിലുണ്ട്. ചിലപ്പോൾ അവ കേൾക്കാറുമുണ്ട്.


റഗിനാൾഡ് ഹെഫ്നർ

വിവർത്തനം : ബിഷ്ർ ഇസ്മാഈൽ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : യുഎസ് മിലിട്ടറി അറബിക് കോഴ്സ്ബുക്കുകളും ലോകവ്യാപനവും
യുഎസ് മിലിട്ടറി അറബിക് കോഴ്സ്ബുക്കുകളും ലോകവ്യാപനവും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieFnGEE-pKmdsTyqKD0sEF4Cra3E8kB5DGS8dJeuH_M5BXuGwiASzcevKcMKIVXFYZwM9raSxvfEifKrVqGhl29g2WJojNGqnjRmOnFtJXgukFdwGfkqXJtRtkE0nxmiDkiOlcKNS3_eGG6GvxSby0duZBbbm91WJPRiBx23ntsc-em11AndN2bt3gYA/w640-h482/us%20miltry.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieFnGEE-pKmdsTyqKD0sEF4Cra3E8kB5DGS8dJeuH_M5BXuGwiASzcevKcMKIVXFYZwM9raSxvfEifKrVqGhl29g2WJojNGqnjRmOnFtJXgukFdwGfkqXJtRtkE0nxmiDkiOlcKNS3_eGG6GvxSby0duZBbbm91WJPRiBx23ntsc-em11AndN2bt3gYA/s72-w640-c-h482/us%20miltry.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2022/05/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2022/05/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content