1921 ലെ കലാപത്തെ അവരിങ്ങനെയും വായിച്ചിരുന്നു

SHARE:

 1921 ലെ മലബാർ കലാപം. അത്ഭുതപൂർവമായ ആ മഹാ വിപ്ലവത്തെ പലരും പല കാഴ്ചപ്പാടിലൂടെയുമാണ് വിലയിരുത്തിയത്. ജന്മി കുടിയാൻ സംഘർഷമായിരുന്നു എന്ന് ചിലർ, വർഗീയ കലാപമായിരുന്നുവെന്ന് മറ്റു ചിലർ. അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ്‌ കമ്മറ്റി ഈ കലാപത്തെ ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലെന്ന് തള്ളിക്കളഞ്ഞു. ആർ. സി. മജൂന്താറിനെ പോലുള്ള ചരിത്രകാരൻമാർ വർഗീയ ലഹളയായി മുദ്രകുത്തി. കലാപത്തിന്റെ ചരിത്രമെഴുതാൻ ഗവണ്മെന്റ് നിയമിച്ച ഹിച്ച് കോക്ക് വർഗീയ കലാപമാണിതെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തി. ഡോ. ഡെയിലിന്റെ അഭിപ്രായത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ അവസരത്തിൽ സംഭവിച്ചതാണിതെങ്കിൽ കൂടി ഒരു ദേശീയ പ്രക്ഷോഭം അല്ലെന്നാണ്.

ദേശീയ പ്രസ്ഥാനത്തോട് അനുബന്ധിച്ചുണ്ടായ കാർഷിക സമരങ്ങളായാണ് ധന ഗരെ, കെ. എൻ. പണിക്കർ, കോൺറാഡ് വുഡ്, ഹാർഡ് ഗ്രേവ്സ് ജൂനിയർ, സൗമ്യെന്ദ്രനാഥ ടാഗോർ ഇ. എം. എസ്. നമ്പൂതിരിപ്പാട് എന്നിവർ ഇതിനെ ചിത്രീകരിക്കുന്നത്.

       സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിൽ ഫ്യൂഡൽ ബന്ധങ്ങളെ നിഷ്കാസനം ചെയ്യുന്നതിനും ദേശീയ ബോധം പൗരന്മാരിൽ വളർത്തിയെടുക്കുന്നതിനും ധീരമായി പടപൊരുതിയത് മലബാറിലെ കർഷകരായിരുന്നു. ഫ്രാൻസ് ഫനോൺ കർഷക വർഗം നൈസർഗീഗമായിതന്നെ ശക്തിയേറിയ വിപ്ലവകാരികളാണെന്ന് സിദ്ധാന്തിക്കുമ്പോഴും ലോകത്തെങ്ങുമുള്ള സമരങ്ങളിലെന്നോണം ഈ പ്രക്ഷോഭങ്ങൾക്കും ആശയപരമായും സംഘടനപരമായും  ചടുലമായൊരു നേതൃത്വത്തെ ജാൻചെസനൊ നിർദ്ദേശിക്കുന്നു.കാർഷിക കലാപങ്ങളിൽ മതപരമായ ഘടകങ്ങൾ നിഴലിച്ചു നിൽക്കുന്നതായി എല്ലായ്പ്പോഴും കാണാം. മലബാർ കലാപത്തിനും, അതിന് മുമ്പ് ഏറനാട്ടിൽ നടന്ന കലാപങ്ങൾക്കും ഇത്തരമൊരു മതപരമായ പരിവേഷം കാണാനാകും. അക്കാരണത്താൽ അവ കാർഷിക കലാപങ്ങളല്ലാതായിത്തീരുന്നില്ല.മാഞ്ചു ഭരണത്തിനെതിരായി യുനാൻ പ്രദേശത്തും വടക്കു പടിഞ്ഞാറൻ ചൈനയിലും അരങ്ങേരിയ മുസ്ലിം കലാപങ്ങളുടെ പശ്ചാത്തലം കാർഷിക മേഖലയിൽ നേരിട്ടിരുന്ന അസംതൃപ്തിയായിരുന്നു. സമാനമായ ദുരവസ്ഥയായിരുന്നു മ്യാവോ ന്യൂന പക്ഷവും കലാപത്തിലേർപ്പാടാനുള്ള കാരണം. ഇത്തരത്തിൽ, ന്യൂനപക്ഷമെന്ന നിലയിൽ അവരനുഭവിച്ചിരുന്ന അവശതകൾ കൂടി കലാപങ്ങളുടെ തീക്ഷണത വർധിപ്പിക്കുവാൻ പ്രേരണയായി എന്ന് ചെസനൊ നിരീക്ഷിക്കുന്നു. മലബാറിലെ മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ഖിലാഫത് കമ്മിറ്റികളാണ് 1921 ൽ ഒരു സംഘടനയുടെ സ്ഥാനം ഏറ്റെടുത്തതെന്ന് കാണാം. ഇത്തരത്തിലുള്ള സംഘടിത മുന്നേറ്റം മുമ്പ് നടന്ന സ്വാഭാവിക കലാപങ്ങളിലും കാണാനാകും. പട്ടാളഭരണം തുടങ്ങിയപ്പോൾ അഹിംസക്ക് പകരം ഇസ്ലാമിക തത്വ സംഹിതക്ക് ഊന്നൽ നൽകിയത് കലാപത്തിന് കൂടുതൽ പ്രചോദനം നൽകിയതായി നിരീക്ഷിക്കാൻ സാധിക്കും.കലാപത്തിന് നേതൃത്വം നൽകിയിരുന്ന മുസ്‌ലിയാര്മാരും, ഹാജിമാരും തങ്ങന്മാരും ഗാന്ധിയൻ തത്വ ശാസ്ത്രത്തേക്കാൾ ഇസ്ലാമിക തത്വ സംഹിതയുമായിട്ടായിരുന്നു ബന്ധിക്കപ്പെട്ടിരുന്നത്. ഖിലാഫത് പ്രവർത്തകർ ഉപയോഗിച്ചിരുന്ന ചന്ദ്രക്കലയുള്ള വെള്ളക്കൊടി തന്നെ ആ കാര്യം വിളിച്ചു പറയുന്നുണ്ട്.

ഒരു പ്രത്യേക മതക്കാരെ അപമാനിക്കും വിധം ഗവണ്മെന്റ് നടപ്പിലാക്കിയ വാർനൈവ്സ് ആക്റ്റും, ഔഗ്റേജസ് ആക്റ്റും, അവക്കെതിരായുള്ള പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ അവയുടെ വകുപ്പുകൾ പ്രകാരം ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരായി നടപടികളെടുത്തതും വലിയ

വിപ്ലവങ്ങൾക്ക് കാരണമായി. യുദ്ധത്തിന് ശേഷം പുനരധിവാസത്തിന് യാതൊരു വിധ സൗകര്യങ്ങളും നൽക്കാതെ,പെൻഷൻ പോലും കൊടുക്കാതെ പിരിച്ചു വിട്ട അനേകം പട്ടാളക്കാർ ഏറനാട്ടിലും തിരിച്ചെത്തി. ഇത്തരത്തിലുള്ള സാമ്രാജ്യത്വത്തതിന്റെ അക്രമ പ്രവർത്തനങ്ങളാണ് അഹിംസ സിദ്ധാന്ധത്തിൽ നിന്നും മാപ്പിളമാരെ വ്യതിചലിപ്പിച്ചുകൊണ്ട് കലാപത്തെ ക്ഷണിച്ചു വരുത്തിയതെന്ന് നമുക്ക് കണ്ടെത്താനാകും.

പത്തൊമ്പതാം നൂറ്റാണ്ടിൽ തെക്കേ മലബാറിൽ നടന്ന ഒട്ടുമിക്ക മാപ്പിള കലാപങ്ങളുടെയും നിദാനം കാർഷിക മേഖലയിലെ അസംതൃപ്തിയായിരുന്നുവെന്ന് വില്യം ലോഗൻ തന്റെ റിപ്പോർടുകളിൽ അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം 1881 ജനുവരി 7ന് മദ്രാസ്സ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ഇപ്രകാരം പറയുകയുണ്ടായി. "മാപ്പിള താലൂക്കുകളിലൂടെയുള്ള എന്റെ യാത്രാ വഴിയിൽ അവിടുത്തെ ആളുകളുടെ വികാരങ്ങൾ നല്ലപോലെ മനസ്സിലാക്കാൻ സാധിച്ചു. അവിടെ ജന്മിയും കുടിയാനുമായുള്ള ബന്ധം ഒരു തകർച്ചയുടെ വക്കത്തെത്തിയിരിക്കുന്നു എന്നതിന് യാതൊരു സംശയവുമില്ല. പക്ഷേ, ആ സ്ഥിതി 1875-76 ലേതു പോലെ മറ്റൊരു കൂട്ടായ്മ കവർച്ചയിലേക്കോ അതുമല്ലെങ്കിൽ മാപ്പിള കലാപങ്ങളിലേക്കോ വഴി തെളിയിച്ചേക്കാം."

ലോഗന്റെ റിപ്പോർടുകളനുസരിച്ച് 1881ജനുവരി 25ന് മദ്രാസ്സ് ഗവണ്മെന്റ് മലബാറിലെ കുടിയായ്മ ബന്ധങ്ങളെ പറ്റിയും ജന്മി -കാണ മര്യാദയെ പറ്റിയും അന്വേഷിക്കാനായി ലോഗൻ സ്പെഷ്യൽ കമ്മിഷനെ നിയമിക്കുകയും മലബാറിലെ കാർഷിക ബന്ധങ്ങളെയും കുടിയായ്മകളെയും കുറിച്ച് പഠിച്ച കമ്മീഷൻ മാപ്പിള കലാപങ്ങൾക്ക് കാരണമായ ഗ്രാമീണ ദാരിദ്ര്യത്തെ പറ്റിയും ദുസ്സഹമായ സാഹചര്യങ്ങളെ പറ്റിയും സുദീർഘമായ വിശകലനം നടത്തുകയും ചെയ്തു.

വസ്തുനിഷ്ടമായി കലാപത്തെ അപഗ്രഥിക്കുമ്പോൾ ഫ്യൂഡൽ ബന്ധങ്ങൾക്കും സാമ്രാജ്യത്വത്തിനും എതിരായുള്ള സായുധ സമരമാണിതെന്ന് മനസ്സിലാക്കാനാകും. പക്ഷേ, ഒരു കാർഷിക കലാപമാണെങ്കിൽ എന്തുകൊണ്ട് ഹിന്ദുക്കളായ കർഷകർ ജന്മിമാർക്കും സാമ്രാജ്യത്വ നടപടികൾക്കുമെതിരെ ശബ്ദിച്ചില്ല എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. ഹിന്ദുക്കളായ കർഷകർ 1921ൽ പോലും ഫ്യൂഡൽ ബന്ധങ്ങൾക്കെതിരായി മുന്നേറുവാൻ പറ്റിയ സ്ഥിതിയില്ലല്ലായിരുന്നു.. ബ്രഹ്മണനും, അമ്പലവും ജന്മിത്വവുമെല്ലാം ഉൾക്കൊണ്ട വ്യവസ്ഥിതിയുടെ ചട്ടകൂടിലായിരുന്നു ഹൈന്ദവരായ കർഷകർ. ജന്മിമാർക്കവരെ സമൂഹത്തിൽ നിന്ന് പുറത്താക്കുവാനും നീചമായ വിധം ശിക്ഷിക്കുവാനും കഴിഞ്ഞിരുന്നു. അവരെ പിന്താങ്ങുന്ന രാഷ്ട്രീയ പാർട്ടികളോ ആശയങ്ങളോ വളർന്നു വന്നിരുന്നില്ല. മർദ്ദകനും മർദ്ധിതനും ഒരേ കപ്പലിൽ തന്നെ. പക്ഷേ, മാപ്പിളമാരായ കർഷകരെ സംബന്ധിച്ച് പള്ളിയും സമൂഹവും വേറെ തന്നെയായിരുന്നു. അതിനാൽ ജന്മിമാർ മിക്കവാറും ഹിന്ദുക്കളായിരുന്ന പശ്ചാത്തലത്തിൽ ഈ കർഷകരെ ബഹിഷ്കരിക്കാൻ മുതിർന്നിരുന്നില്ല. കൂടാതെ മതത്തിന്റെ തത്വ ശാസ്ത്രപരവും, പള്ളി ജുമുഅത് തുടങ്ങിയ സാമൂഹ്യപരവുമായ ബന്ധങ്ങൾ പ്രേത്യേകിച്ചും ജാതി വിഭജനമില്ലാത്ത ഒരവസ്ഥയിൽ അവരെ ഒരു രാഷ്ട്രീയ സംഘടനയിലെന്ന പോലെ എകീകരിച്ചു. അതിനാൽ ഫ്യൂഡൽ ഘടകങ്ങളുമായി സംഘട്ടനം നടത്തുവാനുള്ള കഴിവ് കൂടുതലായും മാപ്പിളമാർക്കായിരുന്നു(മലബാർ കലാപം, ഡോ. കെ. കെ. എൻ. കുറുപ്പ് ).

1921 ലെ ലഹള കാർഷിക വിപ്ലവമായിരുന്നുവെന്ന് ഇ. എം. എസ് നമ്പൂത്തിരിപ്പാട് 'ആഹ്വനവും താകീതും'എന്ന തന്റെ ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഈ സമരം വൈദേശിക ഭരണകൂടത്തിനെതിരായി മാത്രമേ സംഘടിപ്പിക്കാൻ പാടുള്ളുവെന്നും, കഴിയുന്നതും സമാധാനപരമായി നടത്തണമെന്നും സമര നേതാക്കളായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും നിഷ്കർഷിച്ചിരുന്നു.അനാവശ്യമായി ആരെയും ആക്രമിക്കരുതെന്നും ദേഹോപദ്രവം എൽപ്പിക്കരുതെന്നും അവർക്ക് നിർബന്ധമുണ്ടായിരുന്നു.ഹിന്ദുക്കളെ ഏതെങ്കിലും നിലക്ക് ഉപദ്രവിക്കുകയോ അവരുടെ സ്വത്ത്‌ കൊള്ളയടിക്കുകയോ നിർബന്ധിതമായി മതം മാറ്റുകയോ ചെയ്‌താൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും നിഷ്കരുണം അവരെ ശിക്ഷിക്കുമെന്നും നേതാക്കൾ കൽപന പുറപ്പെടുവിപ്പിച്ചിരുന്നു. സമര ബാധിത പ്രദേശങ്ങളിൽ ഹിന്ദു കുടുമ്പങ്ങൾക്ക് സംരക്ഷണം നൽകാൻ അവർ പ്രേത്യേക ഏർപാടുകൾ ചെയ്തിരുന്നു. കലാപത്തെ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള നയനിർമാണമാണ് നേതാക്കൾ കൈ കൊണ്ടിരുന്നതെന്ന് സാരം.

മലബാർ കലാപത്തിൽ യാതൊരു വിധ  സാമൂധായിക ഭ്രാന്തും ഉണ്ടായിരുന്നില്ലെന്നും

1857 ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ‘ശിപായിലഹള’ എന്നു ബ്രിട്ടീഷുകാര്‍ വിളിച്ചതു പോലെ തന്നെയായിരിക്കാം ഇതിനെ മാപ്പിളലഹള എന്നു വിളിക്കുന്നതെന്നും '1921 മലബാർ ലഹള' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ കോഴിപ്പുറത്ത് മാധവ മേനോൻ അഭിപ്രായപ്പെടുന്നുണ്ട്.എന്നാൽ, കലാപ ക്കാലത്ത്  പോരാളികൾ ഒത്തുകൂടാനുള്ള കേന്ദ്രങ്ങളായി ഉപയോഗിച്ചത് പള്ളികളായതിനാലും പോരാട്ട വേളകളിൽ യുദ്ധതിനുള്ള ആഹ്വാനമായി തക്ബീറുകളെ  തെരഞ്ഞെടുത്തതിനാലും കലാപത്തിന്റെ പ്രചോദക ശക്തി മത ബോധമായിരുന്നെന്ന് വാദിക്കുന്നവരുണ്ട്.എന്നാൽ, മൊത്തത്തിൽ കലാപകാരികളെ പ്രചോദിപ്പിച്ച ഘടകം മത ബോധമായിരുന്നെങ്കിൽ കൂടി അത് മറ്റൊരു മത സമൂഹത്തോടുള്ള ശത്രുത എന്നർത്ഥത്തിലുള്ള വർഗീയതയല്ല,അടിസ്ഥാനപരമായി അതിന് രാഷ്‌ട്രീയ സ്വഭാവമാണുണ്ടായിരുന്നെതെന്ന് 'മലബാർ കലാപം 1921-'22 'എന്ന രചനയിൽ എം. ഗംഗാദരൻ ഉന്നയിക്കുന്നു.

സമുദായവുമായി അടുത്ത ബന്ധമുള്ള പരമ്പരാഗത ബുദ്ധിജീവികളാൽ വികസിക്കപ്പെട്ട മത വിദ്യാഭ്യാസ പ്രത്യയ ശാസ്ത്രങ്ങളിൽ മാപ്പിള കർഷകർ വിപ്ലവത്തിനുള്ള ഊർജം സംഭരിച്ചതെന്നും 

മത ബോധമായിരുന്നു കലാപത്തിനുള്ള പാത്രീഭൂതമായി വർത്തിച്ചതെന്നും കെ. എൻ പണിക്കർ തന്റെ' Against lord and state' എന്ന കൃതിയിലൂടെ വ്യക്തമാക്കുന്നത് കാണാം.

തീർച്ചയായും മലബാർ കലാപം മേല്പറഞ്ഞ നിരവധി കാരണങ്ങളാൽ ഉണ്ടായിതീർന്ന ഒന്നാണ്. അതിനെ ഏതെങ്കിലും ഒന്നിനകത്തു മാത്രം ഒതുക്കി കൊണ്ടുള്ള വർഗീയ ഫാസിസ്റ്റ് ശ്രമങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതും വിമർശിക്കേണ്ടവയുമാണ്. അല്ലാത്തപക്ഷം, അത് ചരിത്രത്തോട് കാണിക്കുന്ന നെറികേടും അനീതിയുമായി തീരും.


ബാദ്ഷ അബ്ദുൽ കാദർ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : 1921 ലെ കലാപത്തെ അവരിങ്ങനെയും വായിച്ചിരുന്നു
1921 ലെ കലാപത്തെ അവരിങ്ങനെയും വായിച്ചിരുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS1GBHyahlNP2Yp0RL5oHKAu-BxbQIJ4os4Ndr63M8Ema776i7WLopLBkKlVgqON5mmd0Gm6t20JCDw47bUe_wvEA7RTqwwOfzXEBUORLlXmExK1LRoD_5zwDqKtMLfy89eDcfKiLH5k_ejUPB0hiQdMmAE3rbE4ij_c0O3VQN83aCyYN8kR6f-WZz/w640-h482/1921.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS1GBHyahlNP2Yp0RL5oHKAu-BxbQIJ4os4Ndr63M8Ema776i7WLopLBkKlVgqON5mmd0Gm6t20JCDw47bUe_wvEA7RTqwwOfzXEBUORLlXmExK1LRoD_5zwDqKtMLfy89eDcfKiLH5k_ejUPB0hiQdMmAE3rbE4ij_c0O3VQN83aCyYN8kR6f-WZz/s72-w640-c-h482/1921.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2022/08/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2022/08/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content