ഗണിതശാസ്ത്രത്തെയും, തത്വചിന്തകളെയും, ജ്യോതിശാസ്ത്രത്തെയും, തന്റെ ബുദ്ധിവൈഭവം കൊണ്ട്
ഉത്തംഗതിയിലേക്ക് എത്തിച്ച സൂഫിവര്യനായിരുന്നു ഉമർ അൽ ഖയ്യാം എന്ന് ചരിത്രത്തിൽ അറിയപ്പെട്ട ഗിയാസുദ്ധീൻ അബുൽ ഫതാഹ് ഉമർ ബിൻ ഇബ്രാഹീം ഖയ്യാം നിഷാബുരി. അദ്ദേഹത്തിന്റെ പിതാവ് ഇബ്രാഹീം ഖയ്യാമി മകനെ ചെറുപ്രായത്തിൽതന്നെ
സ്വരാഷ്ട്രക്കാരനായ ബാഹ്മനിയാറിൻ്റെയടുതത്തേക്ക് വിദ്യയഭ്യസിക്കാനയച്ചു. പ്രശസ്ത താത്വികനും ഭിഷ്വഗ്വരനുമായ ഇബ്‌നുസീനയുടെ ശിഷ്യന്മാരിൽ പ്രധാനിയായിരുന്നു ബാഹ്മിനിയാർ.ത്വത്തശാസ്ത്രത്തിലും ഗണിതത്തിലും ഉമർ ഖയ്യാം ജ്ഞാനം അഭ്യസിച്ചത് അവിടെവെച്ചായിരുന്നു . ടോളമിയുടെ ഗോളശാസ്ത്രഗ്രന്ഥമായ അൽ മജസ് ത്വി മുൻ നിർത്തി ഖവാജി അൽ അൻബാരിയുടെ കീഴിൽ ഗോളശാസ്ത്രത്തിലും ഉമർ ഖയ്യാം അഗാധമായ പാണ്ഡിത്യം നേടി. 1066ൽ അദ്ദേഹത്തിൻ്റെ പിതാവ് മരണപ്പെട്ട് മാസങ്ങൾക്കു ശേഷം ഗുരുവായിരുന്ന ബാഹ്മിനിയാറും കാലംപുൽകി സമർഖന്തിലുള്ള പിതാവിൻ്റെ സനേഹിതൻ അബൂത്വാഹിർ നഗരത്തിലെ ന്യായാധിപനായിരുന്ന കാലത്ത് ഉമർ അൽ ഖയ്യാം അവിടേക്ക് പോയി. അദ്ദേഹത്തിന്റെ ചെലവിൽ ഉമർ ഖയ്യാം ഗണിത-വാനശാസ്ത്ര പഠനവും തുടർന്നു. ഇതിനിടെ യൂക്ലിഡിനെയും തൻ്റെ മുൻഗാമിയായ ഖവാരിസ്മിയെയും തിരുത്താൻപോലും ഉമർ ഖയ്യാം ധൈര്യം കാണിച്ചു.ഉമർ ഖയ്യാമിന്റെ ഗ്രന്ഥരചനയിലെ പൊളിച്ചെഴുത്തും നവീന കണ്ടുപിടുത്തങ്ങളും അദ്ദേഹത്തെ രാജ്യാന്തരതലത്തിൽ പ്രശസ്തനാക്കി. 1073 സൽജൂഖി സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഇസ്‌ഫഹാനിൽനിന്ന് പ്രത്യേക അവസരം അദ്ദേത്തെ തേടിയെത്തി.രിസാലതുൻ ഫിൽബറാഹീൻ അലാ മസാ ഇലിൽ ജബ്‌രി വൽമുഖാബല, രിസാലതുൻ ഫീ ശറഹി -മാ ഉഷ്കില മിൻ മുസ്വാദറതി കിതാ ബി ഉഖ് ലൈദിസ് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ജന്മം എടുത്തിട്ടുണ്ട് . അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും യൂക്ലിഡിൻറെ വാദങ്ങൾക്കുള്ള നിരൂപണമായിരുന്നു .1092ൽ മന്ത്രി നിളാമുൽ മുൽക് കൊല്ലപ്പെടുന്നതോടെ ഉമർ ഖയ്യാമിൻ്റെ ജീവിതം വീണ്ടും പ്രയാസത്തിൽ ആയി . മാസം ഒന്ന് തികയുന്നതിനു മുമ്പേ രാജാവ് മലിക് ഷായും ഇഹവാസം വെടിഞ്ഞതോടെ ഉമർ ഖയ്യാമിൻ്റെ എല്ലാ സ്ഥാനങ്ങളും ഇല്ലാതെയായി
അദ്ദേഹത്തിന്റേതായ ചിന്തകളും കണ്ടെത്ത ലുകളുമായി മുന്നോട്ടുപോയ ഉമർ ഖയ്യാമിന് സമൂഹത്തിൽനിന്നും പണ്ഡിതലോകത്തുനിന്ന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് . തലസ്ഥാനനഗരിയിൽ നിൽക്കാൻ പറ്റാതായതുകൊണ്ട് അദ്ദേഹം മക്കയിലേക്കു തീർത്ഥയാത്ര ആരംഭിച്ചു.ഉമർ ഖിയ്യാമിന്റെ പരീക്ഷണശാലകളിലെ കണ്ടുപിടുത്തങ്ങളെ ജിജ്ഞാസാപൂർവം നോ ക്കിക്കാണാൻ ആ കാലഘട്ടത്തിലെ നവോത്ഥാന നായകൻ മുഹമ്മദ് ഹാമിദ് അൽ ഗസ്സാലിയടക്കമുള്ള പല പ്രമുഖരും എത്തിയിരുന്നുവത്രെ.മാലിക് ഷാ രാജാവിന്റെ കൊട്ടാരത്തിലെ മന്ത്രി നിളാമുൽ മുൽക്, തലസ്ഥാന നഗരിയിൽ അദ്ദേഹത്തിനു പ്രത്യേക വാനനിരീഷക്ഷണകേന്ദ്രം നിർമ്മിച്ചുനൽകി. ഇവിടെ നിന്നാണ് ഉമർഖയ്യാം ജലാലി കലണ്ടർ നിർമ്മിക്കാനുള്ള യത്നത്തിൽ മുഴുകുന്നത് . 1079ൽ അദ്ദേഹം
അന്നു ലഭ്യമായ സങ്കേതികവിദ്യ ഉപയോഗിച്ച് ജലാലി കലണ്ടർ രൂപപ്പെടുത്തി . മനുഷ്യ ചരിത്രത്തിൽ സംഭവിച്ച ഒരു വലിയ കണ്ടുപിടിത്തത്തിനു ലോകം സാക്ഷിയാവുകയായിരുന്നു.വർഷത്തിന്റെ ദൈർഘ്യം 365.24219858156 ദിവസമാണെന്ന് അദ്ദേഹം ആരാഞ്ഞു .വിശ്വഗ്രന്ഥമായ ലോസ്റ്റ് ഹിസ്റ്ററിയിൽ പറയുന്നു: “210-ാം നൂറ്റാണ്ടിൽ ഹബിൾ ടെലസ്കോപ്പിൻ്റെയും ആറ്റമിക് ക്ലോക്കിന്റെയും ക മ്പ്യൂട്ടറുകളുടെയും സഹായത്തോടെ കണക്കുകൂട്ടിയപ്പോൾ കിട്ടിയത് 365.242190 ദിവസമെന്ന ഉത്തരമാണ്. ഖയ്യാമിന്റെ കണക്കിൽ ആറാമത്തെ ദശാംശ സ്ഥാനത്തു മാത്രമാണ് ചെറിയ വ്യത്യാസം വന്നത്. സെക്കൻ്റിൻ്റെ ചെറിയൊരു അംശവിത്യാസം മാത്രമേ വരൂ അത്.
ഇത്രയും കൃത്യതവരുത്താൻ അക്കാലത്ത് പരിമിതമായ ചുറ്റുപാടിൽനിന്ന് ഉമർ ഖയ്യാമിനു സാധിച്ചിട്ടുണ്ടെങ്കിൽ അതൊരു അത്ഭുതമാണ്.ഗോളശാസ്ത്രത്തിലും ഗണിതജ്ഞാനത്തിലും പ്രധാനപെട്ട സംഭാവനകൾ സമർപ്പിച്ച ഉമർ ഖയ്യാം കവി കൂടിയായിരുന്നു. പാശ്ചാത്യലോകത്ത് അദ്ദേഹം കൂടുതൽ പ്രശസ്തനാക്കിയത് കവിയായിട്ടായിരുന്നു. റുബാഇയ്യാതാണ് അദ്ദേഹത്തിന്റെ കാവ്യശൈലി. അദ്ദേഹത്തിൻ്റെ കാലശേഷം മൂന്നു നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നാണ് അദ്ദേഹത്തിന്റേതായ കാവ്യശകലങ്ങൾ പേർഷ്യൻ ഭാഷയിൽ കണ്ടെടുക്കപ്പെടുന്നത്.
1131ൽ ഇറാനിലാണ് അദ്ദേഹം
ഇഹലോകവാസം വെടിയുന്നത്. ജീവിതത്തെ ദൈവത്തിലേക്കുള്ള പ്രയാണമായി കരുതി ജീവിച്ച സൂഫിവര്യനാണ് ഉമർ അൽ ഖയ്യാമിന്റെ ജീവിതനിലപാടുകളെ ഖണ്ഡിക്കുന്നവർ കുറച്ചുകൂടി നീതി പുലർത്തേണ്ടതുണ്ട്.
നാസിം വേങ്ങര

COMMENTS