വിദ്യാഭ്യാസം വിമോചനമാവുമ്പോള്‍ ഏറ്റവും വലിയ വിമോചകരാവുന്നത് വിദ്യാര്‍ത്ഥികളാണ്. ഭരണകൂടത്തിന്റെ അനീതിയും അക്രമവും അരാജകത്വത്തിലേക്ക് വഴിതെളിയിക്കുമ്പോള്‍ തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥി സമൂഹം പ്രതിനിധീകരിക്കുന്നത് ഏറ്റവും വലിയ പ്രതിപക്ഷത്തെയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിപക്ഷമായ ഉല്‍ബുദ്ധരായ, വികസനോന്മുഖ രാഷ്ട്രം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥി സമൂഹം തെരുവിലിറങ്ങിയപ്പോള്‍ പൊതുജന പിന്തുണ അതിന് ലഭിക്കുകയും തുടര്‍ന്ന് വിപ്ലവകരമായ മാറ്റങ്ങള്‍ അതിലൂടെ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. 1989 ല്‍ കമ്മ്യൂണിസ്റ്റ് ചൈനയിലെ ടിയാന്‍മെന്‍ ചത്വരത്തില്‍ വെച്ച് നടന്ന ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം കൊണ്ടുവന്ന മാറ്റങ്ങള്‍ ചൈനയെ തെല്ലൊന്നുമല്ല സ്വാധീനിച്ചത് വെയ്ചിങ്ങ് എന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ ജനാധിപത്യപ്രക്രിയയിലെ ആധുനികവത്കരണത്തിന് വേണ്ടി പാര്‍ട്ടി നേതാക്കള്‍ക്ക് കത്തെഴുതിയതിനെ തുടര്‍്ന്ന് നേരിട്ട ജയില്‍ ശിക്ഷയും അദേഹത്തിന്റെ അഭിഭാഷകന്‍ നേരിട്ട വിവേചനവും കാരണമായി ഉടലെടുത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയര്‍ത്തിയത് ജനാധിപത്യം,സ്വാതന്ത്ര്യം തുടങ്ങിയ മുദ്രാവാക്ക്യങ്ങളാണ്. ഒടുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ നിയയൊഴിക്കുകയാണ് ഭരണകൂടം ചെയ്തത്. ജനപ്രക്ഷോഭം കൂടാതെ മുല്ലപ്പൂ വിപ്ലവവും അമേരിക്കന്‍ വിയറ്റ്‌നാം പോരാട്ടവുമൊക്കെ വിദ്യാര്‍ത്ഥി വിപ്ലവത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇന്ത്യയുടെ ചരിത്രവും ഇത്തരം വിദ്യാര്‍ത്ഥി വിപ്ലവത്തില്‍ നിന്ന് വ്യത്യസ്തമല്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ തന്നെ മര്‍ദ്ധക-ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ചാലകശക്തിയായി വര്‍ത്തിച്ചുവന്നത് കലാലയങ്ങളാണ്. ഏറ്റവും ഒടുവില്‍ ഇന്ത്യയുടെ അടിസ്ഥാന സങ്കല്‍പങ്ങളെ പോലും ഇല്ലായ്മ ചെയ്യുന്ന വിധത്തില്‍ ഭരണകൂടം ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദരഗതി നിയമവും കൊണ്ടുവന്നപ്പോള്‍ ഇവിടെ രണ്ടാം സ്വാതന്ത്ര്യത്തിനായി പ്രതിഷേധം ഏറ്റവും ശക്തമായ രീതിയില്‍ ഉയര്‍ന്നുവന്നത് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ഉത്ഭവകേന്ദ്രങ്ങളായ കാമ്പസുകളില്‍ നിന്നാണ്.്ഇത്തരം കാമ്പസുകളാണ് നാളെയുടെയും ജനാധിപത്യത്തിന്റെയും ഭാവി. അവരുടെ പ്രധിഷേധങ്ങളിലാണ് ഈ ജനാധിപത്യത്തിന്റെ ഭാവി നോക്കിക്കാണുന്നത്. ജാമിഅ മില്ലിയ്യയും അലിഗഡും ജെ എന്‍ യുവും ഒക്കെ പ്രതിനിധാനം ചെയ്യുന്നത് ശക്തമായ ജനാധിപത്യ പ്രതീക്ഷയാണ്.
ഭരണകൂടവും ഇന്ത്യന്‍ ക്യാമ്പസുകളും
ശക്തമായ ജനാധിപത്യപ്രക്രിയയുടെ വാക്താക്കളായ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഇളകിമറിയുമ്പോള്‍ ഉല്‍ബുദ്ധരായ ജനാധിപത്യ മതേതര ഭാരതം എന്നും നിലനില്‍ക്കണമെന്നാശിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ നിക്കപ്പൊറുതിയില്ലാത്തതാക്കിതീര്‍ത്തിരിക്കുകയാണ്. പച്ചയായ പാരമ്പര്യ അടിസ്ഥാന ലംഘനങ്ങള്‍ കണ്‍മുന്നില്‍ കണ്ടവരാണ് ഈ വിദ്യാര്‍ത്ഥി സമൂഹം. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ വിദ്യാഭ്യാസരംഗത്തുണ്ടായ അരക്ഷിതാവസ്ഥയും കാവിവല്‍കരണവും വിദ്യാര്‍ത്ഥികളെ നക്‌സലിസ്്റ്റുകളായും ര്ാജ്യദ്രോഹികളായും മുദ്രകുത്തലും അവരുടെ ഗ്രാന്റുകളും കാമ്പസിന്റെ സ്വയം ഭരണാവകാശവുമൊക്കെ റദ്ദാക്കലും വല്ലാതെ വിദ്യാര്‍ത്ഥികളെ ഭരണ വിരുദ്ധവികാരത്തിലേക്ക് തള്ളിവിട്ടു. ഏറെക്കാലം നിലനിന്ന ഈ നീതിനിശേധത്തിന്റെ പൊട്ടിത്തെറിയാണ് ഇന്ത്യന്‍ കാമ്പസുകളില്‍ നിന്ന് കണ്ടത്. ശക്തമായ ജനാധിപത്യത്തെ പരിരക്ഷിക്കുന്ന ഇത്തരം ഇന്ത്യന്‍ കാമ്പസുകള്‍ ഇന്ത്യന്‍ പുതുനവോത്ഥാനത്തിന്റെ ഉദാഹരണങ്ങളാണ്.
ആമുവും ജാമിഅമില്ലിയ്യയും പ്രതിനിധീകരിക്കുന്നത്
ജാമി ആ മില്ലിയ്യയില്‍ കണ്ടത് പ്രതിഷേധത്തിന്റെ ഏറ്റവും മൂര്‍ത്തി ഭാവത്തിന്റെ രൂപമായിരുന്നു. കാരണം ജാമിഅയും ആമുവും അടക്കമുളള മുസ്ലിം ന്യൂനപക്ഷ കാമ്പസുകള്‍ നേരിട്ടത് കൊിടിയ വിവേചനമായിരുന്നു. അധികാര വര്‍ഗത്തിന്റെ കാവിവല്‍കരണത്തിനെതിരെ ഏറ്റവും ശക്തമായി നിലകൊള്ളാന്‍ ജാമിഅയ്ക്കും ആമുവിനും സാധിക്കുന്നത് ഇരയുടെ മാനിഫെസ്‌റ്റോയുടെ ഭാഗമായാണ്. ഇരകളുടെ സ്വരം എന്നതിലുപരി തങ്ങളുടെ സമൂഹം എത്രമാത്രം പീഡിതരാണ് എന്നും രാജ്യം എത്തരത്തിലേക്കാണ് നീങ്ങുന്നത് എന്നും ഉല്‍ബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം മനസ്സിലാക്കിയെടുത്തു. ജാമിഅമില്ലിയയിലെ വിദ്യാര്‍ത്ഥികളെ പോലിസ് അടിച്ചമര്‍ത്തിയത് കൊണ്ട് മാത്രമല്ല മറ്റു ഇതര ഇന്ത്യന്‍ കാമ്പസുകള്‍ ഈ പ്രതിഷേധങ്ങളിലേക്ക് കടന്നുവന്നത്. മറിച്ച് ജനാധിപത്യഭാരതം നിലനിര്‍ത്തണമെന്ന ഒരു പറ്റം സഹപാഠികളുടെ നിലപാടും പ്രവര്‍ത്തനങ്ങളും ഒപ്പം ചേര്‍ത്തുപിടിക്കുകയായിരുന്നു.
ജെ.എന്‍.യു തുടങ്ങി വെച്ചത്

രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായാണ് ജെ.എന്‍.യു വാഴ്ത്തപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇന്ന് നടക്കുന്ന കാമ്പസുകളിലെ പ്രതിഷേധങ്ങള്‍ക്കൊക്കെ ആത്മവിശ്വാസം പകര്‍ന്നത് ജെ.എന്‍.യുവാണ്. ഭരണ കൂടത്തിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ കൊണ്ടുവരണമെന്നതിന്റെ രൂപവും ആവശ്യകതയും തുറന്നുകാട്ടുകയാണ് ജെ എന്‍ യു കഴിഞ്ഞ ഒര് മാസക്കാലമായി ചെയ്തുവരുന്നത്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതിന് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം കഴിഞ്ഞ മാസത്തിലെ മാത്രം പ്രക്ഷോഭമാണ്. തുടര്‍ന്ന് ഒരു മാസമായി കാമ്പസ് ക്ലാസുകള്‍ നടക്കാതെ അടഞ്ഞുകിടക്കുകയാണ്. അതിനു മുമ്പേ തുടങ്ങിയിട്ടുണ്ട് ജെഎന്‍ യുവിന്റെ പ്രതിശേധ പോരാട്ടം. അധസ്ഥിതവിഭാഗത്തെ ഇല്ലായ്്മ ചെയ്യാനുള്ള നീക്കങ്ങളെ ശ്കതമായ നിലയില്‍ പ്രതികരിച്ച ജെഎന്‍ യുവിനെ തീവ്രവാദി കേന്ദ്രമായാണ് മോദി ഭരണകൂടം മുദ്രകുത്തിയത്. നജീബും രോഹിതു വെമുലയും കാമ്പസില്‍ പ്രവേശനം നേടിയതിന് ശേഷമാണ് വിവേചനം നേരിട്ടതെങ്കില്‍ ഇനി അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ പ്രവേശനം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് ഭരണകൂടം മാറുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് താങ്ങാത്ത തരത്തിലേക്ക് ഫീസ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇതിന്റെ പിന്നിലെ ഗൂഡലക്ഷ്യം ഇവരെ പുറത്താക്കല്‍ തന്നെ. പക്ഷേ എല്ലാ ഭരണകൂടഅജണ്ടകളെയും കീറിമുറിച്ച് വലിച്ചൊ ട്ടിച്ചാണ് ജെഎന്‍ യു ഇതര ക്യാമ്പസുകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത്.
ജനാധിപത്യ രീതിയില്‍ പ്രതികരിച്ച വി്ദ്യാര്‍ത്ഥികളെ സായുധമായും കായികമായുമാണ് ഭരണകൂടം നേരിട്ടത്. പക്ഷേ, ജനാധിപത്യ ഇന്ത്യയുടെ ഭാവിയില്‍ വിശ്വാസമുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിശേധ പോരാട്ടം തുടര്‍ന്നു. നവോത്ഥാനത്തിന്റെ പുതിയ അടയാളമായി മാറിയ ഈ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളിലാണ് നാളെയുടെ പ്രതീക്ഷ. മോദി ഭരണകൂടം പ്രവചിച്ചതിലും ശക്തമാണ് വിദ്യാര്‍ത്ഥി ഭരണകൂടം. അവരാണ് രാജ്യത്തിന്റെ ഭാവിയെന്ന് ഭരണകൂടം തിരിച്ചറിയേണ്ടിയിരിക്കുന്നു.

COMMENTS