മൂന്നടി ഉയരമുള്ളവള്‍
എട്ടടി ഉത്തരത്തില്‍ തൂങ്ങിയാല്‍
ആത്മഹത്യയാണത്രെ!
കുഞ്ഞുമേനിയില്‍ തെളിഞ്ഞ്
കാണുന്ന
കാമഭ്രാന്തന്മാരുടെ നഖങ്ങളും
നരഭോഗികളുടെ ചോരപാടുമൊക്കെ
ഒരു തോന്നലാണെന്ന്.
മരണം മൊത്തിക്കുടിച്ച
വിളറിയ ചുണ്ടുകളില്‍
ദുരൂഹതകളൊന്നും കാണരുതെന്ന്.
ആത്മഹത്യ വിശ്വസിക്കാന്‍
കഴിയാത്തവര്‍
എത്രയും വേഗം കൊലപാതക സാധ്യതയും
തെളിവും ചിതയില്‍ കത്തിക്കണമത്രെ !
ആത്മഹത്യയല്ലെന്ന് കണ്ടവര്‍ക്ക്
കണ്ണടച്ച് അവളുടെ ആത്മാവിന്റെ
നിത്യശാന്തിക്കായി കരയാനെ പാടുള്ളൂ.
തൂങ്ങിയത് പൊക്കമില്ലാത്ത
നിറം മങ്ങിയ കുട്ടിയായതാണ്
മരണം ആത്മഹത്യയാണെന്ന
സൂചനയിലെത്തിയത്.
ശരീരത്തിലെ ജാതിയും വര്‍ണ്ണവും
പോസ്റ്റ്് മോട്ടം ചെയ്താണ്
ആത്മഹത്യയെന്നുറപ്പിച്ചത്.
ആത്മഹത്യയാകുമ്പോള്‍
കാര്യങ്ങള്‍ എളുപ്പമാണല്ലോ !
പ്രതിയില്ല ഇരയില്ല
അന്വേഷണവും കോടതിയുമൊന്നും വേണ്ട.
എല്ലാം ഒരു ചിതയില്‍
കത്തിക്കുകയേ വേണ്ടൂ.

COMMENTS