70 മുതല്‍ 80 ശതമാനം വരെ മരണസാധ്യതയുള്ള നിപാ വൈറസിനെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചവരാണ് കേരളീയര്‍. അങ്ങനെയുള്ള ഒരു കേരളീയരുടെ ഇടയിലേക്ക് സമാനമായ അല്ലെങ്കില്‍ നിപയുടെ അത്രപോലും ഭയപ്പെടാനില്ലാത്ത കൊറോണ വൈറസ് വരുമ്പോഴേക്ക് എല്ലാവരും മാസ്‌കും ഗ്ലൗസും അണിഞ്ഞ് ഭീതിയുടെ അന്തരീക്ഷം ഉണ്ടാകുന്നത് അനാവശ്യമാണ്.
സാധാരണ രീതിയില്‍ മൃഗങ്ങളില്‍ കണ്ട് വരുന്ന ഒരു വൈറസാണ് കൊറോണ. 2009ല്‍ സാര്‍സ് എന്ന പേരില്‍ ചൈനയിലും 2012ല്‍ മെര്‍സ് എന്ന പേരില്‍ സൗദിയില്‍ ഈ രോഗബാധയുണ്ടായിട്ടുണ്ട്. പനി, ചുമ, ശ്വാസ തടസ്സം എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. ചിലരില്‍ ഗുരുതരമായ ന്യൂമോണിയയിലേക്ക് പോവുകയും മരണ കാരണമാവുകയും ചെയ്‌തേക്കാം. നിലവില്‍ ലോക ശ്രദ്ധ പിടിച്ച് പറ്റാന്‍ കാരണം പെട്ടെന്നുള്ള പടര്‍ന്നു പിടിക്കലാണ്. എന്നാല്‍ കൂടി വളരെ നേരത്തെ തന്നെ ചൈനക്കിത് കൊറോണ വൈറസാണെന്ന് കണ്ട് പിടിക്കാന്‍ സാധിച്ചു. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇതിന്റെ മരണസാധ്യത 3 ശതമാനം മാത്രമാണ്. അതായത് 100 പേര്‍ക്ക് രോഗം പിടിപെട്ടാല്‍ 3 പേര്‍ മാത്രമേ മരിക്കാന്‍ സാധ്യതയുള്ളൂ. കൊറോണയ്ക്ക് പ്രത്യേക ആന്റി വൈറസ് ഇല്ലെങ്കിലും ജലദോശം മറ്റു വൈറല്‍ പനികള്‍ എന്നിവയൊന്നും പ്രത്യേക മറുമരുന്നുകള്‍ കഴിച്ചിട്ടില്ല മാറുന്നത് എന്ന വസ്തുത നാം വിസ്മരിക്കരുത്. രോഗ ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സയിലൂടെ ഗുരുതര രോഗികളെ പോലും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാം. വാക്‌സിന്‍ ലഭ്യമല്ലെന്ന് ചെറിയ ആശങ്കയുണ്ടെങ്കിലും വൈകാതെ ലഭ്യമായേക്കും. 2009 ല്‍ എച്ച് വണ്‍ വണ്‍ വണ്‍ വന്നപ്പോയും സമാന സാഹചര്യമായിരുന്നു. പക്ഷെ പെട്ടെന്ന് തന്നെ H-1 N-1 സാധാരണ രോഗമായി മാറി നമ്മുടെ നാട്ടില്‍ രോഗം വരാനുള്ള ഏക സാധ്യത ചൈനയില്‍ നിന്ന് തിരിച്ച് വരുന്നവര്‍ മാത്രമാണ്. ഇവരിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. ഇവര്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് മുന്നോട്ടു പോകണം. എല്ലാവിധ ലോകോത്തര ചികിത്സാ സംവിധാനങ്ങളും കേരളത്തിലുണ്ട്. നിപാ പ്രതിരോധ പരിചയമുള്ളത് കൊണ്ട് കൃത്യമായ രോഗ നിയന്ത്രണം സാധ്യമാവുക തന്നെ ചെയ്യും. ആരോഗ്യ അടിയന്തിരാവസ്ഥയെ ഭയപ്പെടാതെ രോഗവസ്തുതകള്‍ മനസ്സിലാക്കി സാമൂഹ്യ ബാധ്യത കൃത്യമായി നിറവേറ്റുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ മറ്റൊരു പ്രതിരോധ മാതൃക കൂടി ലോകത്തിന് മുന്നില്‍ മലയാളികള്‍ക്ക് പങ്കുവെയ്ക്കാന്‍ കഴിയും....

COMMENTS