മുന്‍ നിര രാഷ്ട്രീയക്കാരുടെയോ പ്രധാനനേതാക്കളുടെയോ പിന്തുണയില്ലാതെ താല്‍ക്കാലിക ടെന്റിലാരംഭിച്ച ഒരു സമരത്തിന് ഇന്ന് രാജ്യമെമ്പാടും പിന്തുണയേറുകയാണ്. ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് 10 ഉമ്മമാരാണ് ശഹീന്‍ഭാഗ് സമരത്തിന് തുടക്കം കുറിച്ചത്. പക്ഷേ, ഇന്ന് ഇത് പതിനായിരംങ്ങള്‍ സമ്മേളിക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള രാജ്യത്തെ ഏറ്റവും വലിയ സമര കേന്ദ്രമാണ്. മാത്രമല്ല, ശഹീന്‍ബാഗ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും ബിഹാറിലെ പട്‌നയിലും കൊല്‍ക്കത്തയിലും കേരളത്തിലുമൊക്കെ അവതരിക്കുകയും ചെയ്തു.
വൈവിധ്യങ്ങളുടെ പോരാട്ടം
പോരാട്ട നഗരിയില്‍ വെറും 37 ദിവസം പ്രായമായ കൈക്കുഞ്ഞു മുതല്‍ 90 ല്‍ അധികം വയസ്സുള സ്ത്രീകള്‍ വരെയുണ്ട്. 118 വര്‍ഷത്തെ ഏറ്റവും കടുത്ത തണുപ്പ് ഡല്‍ഹിയെ ബാധിച്ചിട്ടും അവരുടെ കുഞ്ഞ് പിഞ്ചോമനകള്‍ മരണമടഞ്ഞിട്ടും സമരത്തില്‍ നിന്ന് പിന്നോട്ടൊരടി പിന്മാറാന്‍ അവര്‍ തയ്യാറല്ല. രാജ്യം ഫാഷിസ്റ്റ് കൈകളുടെ നിഷ്ഠൂര ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടി വിലപിച്ചാല്‍ പോരയെന്ന നിശ്ചയ ദാര്‍ഢ്യമാവണം അവരുടെ ഈ മുന്നേറ്റത്തിന് കാരണം. വേറിട്ട പ്രതിഷേധങ്ങള്‍ കൊണ്ട് ധന്യമാണ് ശഹീന്‍ബാഗ്. റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയഗാനമാലപിച്ചും ഭരണഘടന ആമുഖം വായിച്ചും റോഡില്‍ ചിത്രങ്ങള്‍ വരച്ചും ഇന്ത്യാഗെയ്റ്റിന്റെ മാതൃകയില്‍ മരിച്ചവരുടെ പേരുകള്‍ എഴുതിവെച്ച് അവര്‍ക്ക് മരണാനന്തര ജീവന്‍ നല്‍കിയും കരിനിയമത്തിന്റെ മുന്നറിയിപ്പുമായി ഡിറ്റല്‍ഷന്‍ സെന്റര്‍ മാതൃക ഉണ്ടാക്കിയും ഗാനമാലപിച്ചും ജനാധിപത്യത്തിന്റെ വേറിട്ട മുഖമാവുകയാണ് ശഹീന്‍ബാഗ്.
ശഹീന്‍ബാഗിന്റെ രാഷ്ട്രീയം
ശഹീന്‍ബാഗിന് ഒരു രാഷ്ട്രീയമേയുള്ളൂ, ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കണം, ഇവിടെ സംഘ്പരിവാറിന്റെ ആശയങ്ങള്‍ക്കും ഗൂഢാലോചനകള്‍ക്കും ചെവികൊള്ളില്ലെന്ന് തന്നെയാണ് അവര്‍ വിളിച്ച് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സമരത്തിനിത്രത്തോളം പിന്തുണ ലഭിച്ചതും പോലീസിന് പോലും നൂറടി അകലത്തില്‍ നിലയുറപ്പിക്കേണ്ടിവന്നതും ശഹീന്‍ബാഗ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുഖ്യചര്‍ച്ചവിഷയമായതും അമാനത്തുല്ല ഖാന്‍ വിജയിച്ചതും ഈയൊരു രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ഇതൊരു സമാധാന പൂര്‍വ്വമായ ജനാധിപത്യ സമരമായത് കൊണ്ട് തന്നെയാണ് വൈദ്യസഹായത്തിന് എയിംസിലെ ഡോക്ടര്‍മാര്‍ സന്നദ്ധരായതും ധാരാളമാളുക ഭക്ഷണവും മറ്റു സാധനങ്ങളുമായി മുന്നോട്ട് വന്നതും .
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരിഛേദനയാണ് ശഹീന്‍ബാഗ്. ഇന്ത്യന്‍ ഫാഷിസം അന്ത്യം കണ്ടിട്ടേ ഉറങ്ങൂ എന്ന് പ്രഖ്യാപിക്കുന്ന കരുത്തരായ ഉമ്മമാരുടെ സമരമാണിത്. സമരക്കാരുടെ വേഷം കണ്ടാല്‍ തിരിച്ചറിയുമെന്ന് പറഞ്ഞ പ്രധാനമന്ത്രിക്ക് തക്കമറുപടിയുമായിട്ടാണ് ഇവിടേക്ക് ഓരോ ജനവിഭാഗവും കടന്നുവരുന്നത്. ഇവിടെ പണിമില്ലാത്തവനും പണമുള്ളവനും എന്ന വേര്‍തിരിവില്ലാതെ നാളെയുടെ ഇന്ത്യക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയാണ്. ഇതുകൊണ്ടൊക്കെ തന്നെയാ ണ് 'ശഹീന്‍ബാഗിനോടുള്ള വെറുപ്പില്‍ വോട്ട് ചെയ്യൂ. ഫലം വരുമ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം വിടണം' എന്ന അമിത്ഷായുടെ വാക്കുകള്‍ക്ക് ഡല്‍ഹിയിലെ ജനം മറുപടി നല്‍കിയത്. ആ മറുപടിയായിട്ടാണ് ഓരോ ദിവസ്സവും ശഹീന്‍ബാഗില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ശഹീന്‍ബാഗിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞവര്‍ ക്കുള്ള മറുപടിയായിട്ടാണ് രാജ്യം മുഴുന്‍ ശഹീന്‍ബാഗ് സമരങ്ങള്‍ കൊണ്ടുവന്നത്.
കടുത്ത തണുപ്പിലും ശഹീന്‍ബാഗില്‍ സത്രീ ളുടെ ചൂടുള്ള ചര്‍ച്ചകകളിലും സംവാദങ്ങളിലും ശഹീന്‍ബാഗില്‍ നിന്നുയരുന്ന അഹമ്മദ് ഫൈസിന്റെ “ഹം ദേഖേം നേ” ഈരടിയിലും സമരത്തിന്റെ ജ്വാല പതിന്മടങ്ങ് വര്‍ധിച്ച് വരികയാണ്.
മുഹമ്മദ് സ്വാലിഹ് പികെ ഇയ്യാട്

COMMENTS