സ്‌നേഹപൂര്‍വ്വം അഭിലാഷ് പ്ലാവിലച്ചോട്ടില്‍...!

SHARE:



അഭിലാഷിന്റെ ചെറിയ ക്യാമറ നേതാവിന്റെ അലസ പ്രഭാഷണത്തെ കഷ്ടിച്ച് ചവച്ചിറക്കുന്നുണ്ട്. സ്‌റ്റേജിനഭിമുഖമായി നിറഞ്ഞ ഒഴിഞ്ഞ കസേരകള്‍ നേതാവിന് നേരെ വാപൊളിച്ച് നില്‍ക്കുന്നു. ഇടക്ക് അതിലെ പറന്ന ഒരു കാക്ക പിറകിലെ വലതു വശത്തുള്ള കസേരയുടെ ഉപരിതലത്തില്‍ തന്റെ കാഷ്ടത്താല്‍ പുതിയൊരു കലാരൂപത്തിന് പിറവി നല്‍കി.

     “ പൊളിറ്റിക്‌സ് ഈസ് ദി ഇംപോര്‍ട്ടന്റ് പാര്‍ട്ട് ഓഫ് അവര്‍ ലൈഫ് ” . 
      ഏതോ സായിപ്പിന്റെ ഇംഗ്ലീഷ് പ്രഭാഷണത്തില്‍ നിന്ന് അടിച്ചു മാറ്റിയ വാചകം നേതാവ് തെല്ലൊരു അഹങ്കാരത്തോടെ അതേപടി കസേരപ്രക്ഷകരിലേക്ക് തട്ടിവിട്ടു. ഇലക്ഷന്‍ ഭാഷണമായതിനാല്‍ മോഡേണ്‍ ശൈലിയില്‍ ചില വികസന പ്രഖ്യാപനങ്ങളും (വെറും വാക്ക് മാത്രം)     പ്രഭാഷണത്തിനിടയില്‍ നേതാവ് തിരുകി കയറ്റി. കസ്റ്റമറെ കിട്ടാതെ കടയുടെ മുമ്പില്‍ അന്തിച്ച്് നിന്ന ബാര്‍ബര്‍ മാധവന്‍ എല്ലാം മനസ്സിലായെന്ന ഭാവത്തില്‍ വെറുതെ ഒന്ന് തലയാട്ടി. വെറുപ്പിക്കല്‍ കൂടിയപ്പോള്‍ നാട്ടിലെ ഏതോ ഒരു സാമൂഹിക സ്‌നേഹി മൈക്ക് സെറ്റിന്റെ വയര്‍ കണക്ഷന്‍ വലിച്ചൂരി. ബലേ ഭേഷ്്.. അതിഗംഭീരം...!. 
      പ്രഭാഷണം മുടങ്ങിയതിന്റെ ജാള്യത മറച്ചു പിടിച്ച് അങ്ങാടിയിലെ സ്ഥിരം മനുഷ്യജീവികള്‍ക്ക് നേരെ കൈവീശി നേതാവ് സ്‌റ്റേജില്‍ നിന്ന് പുറത്തെ പച്ചമണ്ണില്‍ കാല്‍വെച്ചു. 

  “ രണ്ട് നാരങ്ങ സോഡ വിത്ത് ടു കട്‌ലറ്റ് ”
  
       കണാരന്റെ ചായക്കടയില്‍ കയറി നേതാവ് ഉറക്കെ പ്രഖ്യാപിച്ചു. അവിടെ ഇരുന്ന എതിര്‍പാര്‍ട്ടി അണികള്‍ പത്രങ്ങള്‍ പകുതി മടക്കി അയാളെ ഒന്ന് അമര്‍ത്തി നോക്കി. തന്റെ വികസന പട്ടികയില്‍ ഈ ഓലമേഞ്ഞ ചായക്കടയും ഉള്‍പ്പെടുമെന്ന് പറഞ്ഞപ്പോള്‍ കണാരന് വിശ്വാസം വന്നില്ല. പിന്നെ കുടിച്ച ചായയുടെ കാശ് തരാതെ നേതാവ് ഇറങ്ങി പോകുന്നത് കണ്ടപ്പോഴാണ് ചായക്കട ' മുതലാളിക്ക് ' വികസന വാഗ്ദാനത്തിന്റെ അപ്രഖ്യാപിത ലക്ഷ്യം പിടികിട്ടിയത്. അപ്പോഴും രണ്ട് പേര്‍ നേതാവിനെ സദാ പിന്തുടര്‍ന്നു . അഭിലാഷും അയാളുടെ ക്യാമറയും. 
   
      കൈപ്പുറക്കല്‍ തറവാട് . തലമുറകളായി നാടിന്റെ ഭരണം കയ്യാളിയത് ഈ തറവാട്ടിലെ അന്തേവാസികളായിരുന്നു. എന്നാല്‍ തറവാട് ഇപ്പോള്‍ അധികാരം നഷ്ടപ്പെട്ട് ശ്മശാനത്തിലേക്ക് കാല്‍ നീട്ടി ഇരിപ്പാണ്. നുമ്മടെ നേതാവ് ഈ തറവാട് പരമ്പരയിലെ നാല്‍പത്തി ഏഴാം സന്തതിയാണ്. ഇന്ന് തറവാട്ടില്‍ മൂന്ന് ജീവികളാണുള്ളത്. നേതാവ്, നേതാവിന്റെ അമ്മച്ചി ( സ്ഥലത്തെ പ്രധാന പരദൂഷണ സപ്ലയര്‍ എന്ന് അറിയപ്പെടുന്നു), അമ്മച്ചിയുടെ പുന്നാര ആട്ടിന്‍കുട്ടി (പേര് പിങ്കി). മകന്‍  സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ അമ്മച്ചി തറവാടിന്റെ മുമ്പില്‍ ഒരു ബോര്‍ഡ് കുത്തി. 
               “ ഇനിയും തോറ്റാല്‍ തറവാടിന്റെ പടി ചവിട്ടരുത'് ”. .. 

    സംഗതി ശരിയാണ്. നേതാവിന് മൂന്ന് വട്ടം തോറ്റ പാരമ്പര്യമുണ്ട്. ഈ വട്ടം ഞാന്‍ ജയിക്കും, തീര്‍ച്ച. അയാള്‍ ആത്മഗതം ചെയ്തു.( എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഒരല്‍പം തെമ്മാടിയാണെന്നതാണ് ഏക ആശ്വാസം.).
             
    ഇലക്ഷന്‍ അടുത്ത ദിവസമാണ്..
   
   എന്തോ ഉറപ്പിച്ച മട്ടില്‍ നേതാവ് മുണ്ട് മടക്കി കുത്തി നേരെ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കയറി. ഇന്‍സ്‌പെക്ടര്‍ റാവുത്തര്‍ സ്ഥിരം കള്ളന്‍ കുറുപ്പിന്റെ (ക്രൂപ്പ് എന്ന് നാട്ടുകാര്‍ വിളിക്കുന്നു) തലയില്‍ കാല്‍ വെച്ച് മയങ്ങുകയാണ്. ഉരുണ്ട മൂക്കും സദാ പുറത്തേക്ക് തള്ളി നില്‍ക്കുന്ന കുമ്പയും ഈ കുഗ്രാമത്തില്‍ റാവുത്തറുടെ മാത്രം പ്രത്യേകതയാണെന്ന് പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ ചിലപ്പോള്‍ പറയാറുണ്ട്. നേതാവ് വരവറിയിക്കാനെന്നോണം ഒന്ന് തൊണ്ടയനക്കി. അത് ഫലം കണ്ടു. ഇന്‍സ്‌പെക്ടര്‍ എഴുന്നേറ്റ് നിന്ന് നേതാവിനെ 'ഹസ്തദാനം' ചെയ്തു. തുടര്‍ന്ന് ഇലക്ഷന്റെ സുഗമമായ സഹകരണത്തിന് വേണ്ടി സ്വല്‍പം കൈക്കൂലി കൈമാറ്റം. പിന്നെ ചടങ്ങ് കഴിഞ്ഞതിന്റെ നിര്‍വൃതിയില്‍ സ്‌റ്റേഷന് പുറത്തേക്ക്. കൂടെ അഭിലാഷും അഭിലാഷിന്റെ ക്യാമറയും.
       
     പിന്നെ പഞ്ചായത്ത് 'ആപീസി'ലേക്കാണ് നേതാവ് ചെന്ന് കയറിയത്. എല്ലാ മെമ്പര്‍മാര്‍ക്കും അയാളുടെ വക തുല്യഅനുപാതത്തില്‍ സ്‌നേഹ തുക കൈമാറ്റം ( ചില 'അസൂയക്കാര്‍' അതിനെ കൈക്കൂലി എന്നും വിളിക്കുന്നു). തുടര്‍ന്ന് ഇലക്ഷന്‍ പിന്തുണ തേടി നേതാവിന്റെ അഞ്ച് മിനിറ്റ് കരകര പ്രസംഗം. ഇവിടെയും അഭിലാഷിന്റെ ക്യാമറക്ക് ജീവനുണ്ടായിരുന്നു. പക്ഷെ നേതാവ് ഇതൊന്നും അറിഞ്ഞതേയില്ല.
    
      ആപീസില്‍ നിന്ന് ഇറങ്ങി വീണ്ടും ചില കൈക്കൂലി പര്യടനങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക്.
   
      പിറ്റേന്ന് പ്രഭാതം. അന്തിയുറക്കിന്റെ വലയില്‍ നിന്ന് പുറത്തിറങ്ങി അമ്മച്ചിയുടെ സ്‌പെഷ്യല്‍ ദോശയും ചട്‌നിയും തൊണ്ടയിലേക്ക് കുത്തികയറ്റി ടി വി ക്കു മുമ്പില്‍ ഇരിപ്പുറപ്പിച്ചു. 
          
     ഇലക്ഷന്‍ ഡേ...! 
സ്ഥാനാര്‍ത്ഥി ആയത് കൊണ്ടോ എന്തോ നേതാവ് വോട്ട് ചെയ്തില്ല. 

     റിസല്‍ട്ട് വന്നു, നേതാവ് എട്ട് നിലയില്‍ പൊട്ടി. മൂന്ന് വട്ടം ലഭിച്ച പത്ത് ശതമാനം പോലുമില്ല. അന്തം വി്ട്ട് നിന്ന അയാളുടെ ഫോണിലേക്ക് ഒരു ഫോട്ടോ മെസ്സേജ്. അതില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ദാസപ്പനും അഭിലാഷും തോളില്‍ കൈവച്ച് ചേര്‍ന്ന് നില്‍ക്കുന്നു. ഇത് കണ്ട് പ്ലിങ്ങായി നുമ്മടെ നേതാവ് അട്ടത്തെ ചിലന്തി വലയിലേക്ക് നോക്കിനില്‍ക്കെ അഭിലാഷ് വക അടുത്ത മെസ്സേജ്,
   

ആവശ്യമെങ്കില്‍ വീണ്ടും വിളിക്കുക,
സ്‌നേഹപൂര്‍വ്വം അഭിലാഷ് പ്ലാവിലച്ചോട്ടില്‍...!


ബുജൈര്‍ തലപ്പെരുമണ്ണ




COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : സ്‌നേഹപൂര്‍വ്വം അഭിലാഷ് പ്ലാവിലച്ചോട്ടില്‍...!
സ്‌നേഹപൂര്‍വ്വം അഭിലാഷ് പ്ലാവിലച്ചോട്ടില്‍...!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiylWRuL7SlEnJynsyFEDxiLUmyVYEPyvo1QvTO3tjtwvqIR0o-YmAb80xfDWMiJD7L264wQB8usSmTGy8STxWYhcfS8EA-FhrEUj1puECqRFSeoApHM_ienBVkbrFfqae_LzjunVVT6fAj/s640/Untitled-1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiylWRuL7SlEnJynsyFEDxiLUmyVYEPyvo1QvTO3tjtwvqIR0o-YmAb80xfDWMiJD7L264wQB8usSmTGy8STxWYhcfS8EA-FhrEUj1puECqRFSeoApHM_ienBVkbrFfqae_LzjunVVT6fAj/s72-c/Untitled-1.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/02/blog-post_36.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/02/blog-post_36.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content