രാജ്യത്തെ കേമ്പസിടങ്ങൾ കേന്ദ്ര സർക്കാറിന്റെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളാൽ ശബ്ദമുഖരിതമാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഫാസിസത്തെ ഭയപ്പെടുത്തുന്നു എന്നതിന്റെ നേർചിത്രമാണ് സമരങ്ങൾ അരങ്ങേറുന്ന സർവ്വകലാശാലകൾ ക്കെതിരെയുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾ തുറന്ന് കാട്ടുന്നത്. ഹോസ്റ്റൽ മുറികളിൽ കയറി അടിച്ചോടിച്ചും ടിയർഗ്യാസും ഷല്ലുകളും മുന്നറിയിപ്പില്ലാതെ ഉപയോഗിച്ചും അതിഭീകരമായ തേർവാഴ്ച്ചയാണ് പോലീസ് കാമ്പസുകളിൽ നടത്തുന്നത്. അതിന് മുമ്പിലൊന്നും വിദ്യാർത്ഥി പ്രതിഷേധ സ്വരങ്ങൾ ഇടറുന്നില്ലെന്ന് കണ്ടപ്പോഴാണ് മുഖം മൂടി ഗുണ്ടകളെ ഇറക്കുമതി ചെയ്തത്. അലീഗഢ് സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരപ്പന്തലിന് നേരെ ഒരു യുവാവ് വെടിയുയർത്തുമ്പോൾ പിന്നിൽ പോലീസ് കൈയും കെട്ടി നോക്കി നിൽക്കുന്ന ചിത്രം ഇത് സർക്കാർ ആസൂത്രിത നീക്കമാണെന്ന് നമുക്ക് വ്യക്തമാക്കി തരുകയായിരുന്നു.
ലാത്തിക്കോ ടിയർ ഗ്യാസിനോ ഗുണ്ടായിസത്തിനോ വെടിയുണ്ടക്കോ വിദ്യാർത്ഥി സമര വീര്യത്തെ കെടുത്താൻ സാധ്യമല്ലെന്ന തിരിച്ചറിവിൽ നിന്നാകണം, ഇല്ലാത്ത വകുപ്പുകളും കുപ്രചരണങ്ങളും ചുമത്തി വിദ്യാർത്ഥി നേതാക്കളെ വേട്ടയാടുക എന്ന പുതിയ തന്ത്രം കേന്ദ്ര സർക്കാർ മെനഞ്ഞത്. സമര മുറവിളി കളുയരുന്ന കാമ്പസുകളിലെ വിദ്യാർത്ഥി നേതാക്കളെ മോഭി- മീഡിയകളും പോലീസും ഈ തന്ത്രമുപയോഗിച്ച് വ്യാപകമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇതിലെ അവസാന ഇരകൾ മാത്രമാണ് ഷർജീൽ ഉസ്മാനും ഇമാം ഷർജിലും.
പന്ത്രെണ്ടോളം എഫ്.ഐ.ആറുകളിൽ പ്രതിചേർക്കപ്പെട്ട, അറുപതോളം കേസുകൾ ചുമത്തപ്പെട്ട അലീഗഢ് സർവ്വകലാശാല വിദ്യാർത്ഥിയാണ് ഷർജീൽ ഉസ്മാൻ. പൗരത്വ നിയമത്തിനെതിരെ ശബ്ദമുയർത്തി എന്ന ഒറ്റ കാരണത്താൽ ഇല്ലാത്ത വകുപ്പുകൾ ചുമത്തപ്പെട്ട് (ഗുണ്ടാ ആക്ട് വരെ) യോഗി ആദിത്യനാദിന്റെ പോലീസ് വേട്ടയ്ക്ക് ഷർജീൽ ഉസ്മാൻ ഇരയാകേണ്ടി വന്നു. എന്നാൽ സർക്കാറിന്റെ ഇത്തരം ഭയപ്പെടുത്തലുകളൊന്നും സമരവീര്യത്തെ തളർത്തില്ലെന്നും ഇനിയും പതിന്മടങ്ങ് ശക്തിയോടെ സമരവുമായി മുന്നോട്ട് പോകുമെന്നും ഷർജീൽ ഇപ്പോഴും ഉച്ഛ സ്വരത്തിൽ പറയുന്നു. ഫാസിസത്തിന് മുന്നിൽ വിദ്യാർത്ഥി സമരങ്ങൾ പേടിച്ച് പത്തിമടക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ആ വാക്കുകൾ രാജ്യത്തിന് നൽകുന്നത്.
പ്രക്ഷോഭത്തിന്റെ പേരിൽ മാധ്യമ-ഭരണകൂട വേട്ടക്കിരയായ സമാനപേരുകാരനായ മറ്റൊരു വിദ്യാർത്ഥിയാണ് ഇമാം ഷർജിൽ എന്ന ജെ.എൻ.യു വിദ്യാർത്ഥി. യു. എ.പി.എ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി അകാരണമായി ഇമാം ഷർജീൽ അറസ്റ്റിലായി. അലീഗഡിലെ സമരപ്പന്തലിൽ ഈ വിദ്യാർത്ഥി നേതാവ് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വിദ്വേശ പ്രചരണം നടത്തുകയായിരുന്നു സർക്കാർ അനുകൂല മാധ്യമങ്ങൾ.മോദി മീഡിയ എന്നറിയപ്പെടുന്ന ഇഗ്ലീഷ് ഹിന്ദി ചാനലുകൾ രാജ്യദ്രോഹി എന്ന ലേബലിൽ ഇമാം ഷർജീലിനെ അഘോഷിച്ചു. പിന്നാലെ ബി.ജെ.പി സ്വാധീനമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ രാജ്യദ്രോഹമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഷർജീലിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു ചെയ്തത്.
എന്നാൽ ഇതിലൊന്നും തൃപ്തിയടങ്ങാതെ വന്നപ്പോൾ ഇമാം ഷർജീലിന്റെ ഗ്രാമത്തിലെ മുപ്പത് വീടുകളിൽ കയറി റെയ്ഡ് ചെയ്ത് ബന്ധുക്കളെ ഭീക്ഷണിപ്പെടുത്താൻ സർക്കാർ തുനിഞ്ഞു.
ഇമാമിന്റെ കൈ വെട്ടണമെന്ന ശിവസേന നേതാവിന്റെ ആഹ്വാനത്തിലും തെരുവിൽ വെച്ച് കൊല്ലുകയാണ് ചെയ്യേണ്ടതെന്ന ബി.ജെ.പി നേതാവ് സംഗീത് സോമിന്റെ പ്രഖ്യാപനത്തിലും ഇമാം ഷർജീലിന് മേലുള്ള പ്രതിയോഗികളുടെ വിദ്വേഷം എത്ര മേൽ വേരൂന്നി നിൽക്കുന്നുവെന്ന് തെളിഞ്ഞ് കാണാം. കനയ്യ കുമാറിനെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയപ്പോൾ ചെറുത്ത് നിന്ന ജെ.എൻ.യു ഇസ്ലാം ഭീതിയും രാജ്യ സുരക്ഷയും ഉൾച്ചേർന്ന ഷർജീൽ ഇമാമിന്റെ വിഷയത്തിൽ ഇടപെടുന്നതിലും അറസ്റ്റിനെതിരെ സമ്മർദ്ദം ഉണ്ടാക്കുന്നതിലും പരാജയപ്പെട്ടു എന്ന വസ്തുതയും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. സർക്കാർ നയത്തിനെതിരെ ശബ്ദിച്ചു എന്ന ഒറ്റ കാരണത്താലാണ് ഇമാം ഷർജീൽ ഭരണകൂട വേട്ടയ്ക്ക് ഇരയാകേണ്ടി വന്നത്.
സർക്കാറിനെതിരെ ശബ്ദിക്കുന്നവർ കുപ്രചരണങ്ങൾക്കും കള്ളക്കഥകൾക്കും ഇരയായി തടവിലടക്കപ്പെടുമെന്ന ഭയമാണ് ഇമാം ഷർജീലിലൂടെ വിദ്യാർത്ഥി സമരങ്ങൾക്കു മേൽ മോദി സർക്കാർ ഒളിച്ച് കടത്താൻ ശ്രമിക്കുന്നത്.
ഷർജീൽ ഇമാമിന് ശേഷം സമരങ്ങളിലെ മുസ്ലിം വിദ്യാർത്ഥി നേതാക്കൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള തത്രപ്പാടിലാണിപ്പോൾ മോദി - മീഡിയകൾ. ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായ അഫ്രീൻ ഫാത്തിമക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന വേട്ട അതിന്റെ ഉദാഹരണമാണ്. ഈ അലഹബാദുകാരിയുടെ പ്രസംഗങ്ങൾ വക്രീകരിച്ചും വളച്ചൊടുച്ചുമാണ് വിദ്യോഷ പ്രചരണങ്ങൾ മാധ്യമങ്ങൾ അഴിച്ച് വിടുന്നത്. " ഷർജീൽ ഇമാമിന് ശേഷം നിങ്ങൾ കേൾക്കേണ്ടത് ഈ പെൺ കുട്ടിയുടെ സംസാരമാണ് " എന്ന് പറഞ്ഞ് ഫാത്തിമയുടെ പ്രസംഗം ട്വീറ്റ് ചെയ്ത ബി.ജെ.പി വാക്താവ് സംബിത് പാത്രയൊക്കെ പറയാതെ പറയുന്നത് വിദ്യാർത്ഥി വേട്ട ബി.ജെ.പി സർക്കാറിന്റെ ആസൂത്രിത നീക്കമാണെന്ന വസ്തുതയാണ്.
പൗരത്വ നിയമത്തിനെതിരെ ഉയരുന്ന വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താനുള്ള ബി.ജെ.പി സർക്കാറിന്റെ ഒടുവിലത്തെ തന്ത്രമായാണ് ഈ വിദ്യാർത്ഥി വേട്ടയാടപ്പെടലുകളെ കാണേണ്ടത്. വിദ്യാർത്ഥി സ്വരങ്ങൾ ഫാസിസത്തിന് തലവേദനയുണ്ടാക്കുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഭരണകൂടത്തിന്റെ ഈ നടപടികൾ. ഊർജ്ജമുറ്റി നിൽക്കുന്ന വിദ്യാർത്ഥി സമരങ്ങളിലാണ് ഇനി പ്രതീക്ഷ. അത് കൊണ്ട് വേട്ടയാടപ്പെടുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തെ മുഴുൻ ജനങ്ങളുടെയും ഐക്ക്യ ദാർഢ്യവും പിന്തുണയും ഈ ഘട്ടത്തിൽ ആവശ്യമാണ്.

COMMENTS