ഡല്‍ഹിയില്‍ അരങ്ങേറുന്ന സംഘ്പരിവാറിന്റെ നരനായാട്ട് മുസ്ലിംങ്ങള്‍ വേട്ടയാടപ്പെട്ട ഗുജറാത്ത് വംശഹത്യയെയാണ് ഓര്‍മ്മിക്കുന്നത്. പൗരത്വ നിയമ പ്രതികൂലികള്‍ക്കെതിരെ ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്ത കലാപിത്തിന്റെ മറവില്‍ ഗുജറാത്ത് മോഡല്‍ വംശഹത്യയാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് കേള്‍ക്കുന്ന മുസ്ലിം നാമങ്ങളിലുള്ള കടകളും മുസ്ലിംങ്ങളുടെ വീടുകളും തിരഞ്ഞ്പിടിച്ച് കലാപകാരികള്‍ അഗ്നിക്കിരയാക്കുന്ന സംഭവവും ഹിന്ദുവോ മുസ്ലിമോ എന്ന് ചോദിച്ച് മുസ്ലിം നാമധാരികള്‍ക്ക് നേരെ നിറയൊഴിക്കുന്ന ചിത്രവും മതേതര ഇന്ത്യക്ക് നേരെ ഭീതിയുടെ ആയിരം ശരങ്ങളാണ് എറിയുന്നത്. ജര്‍മനിയിലെ ജൂതവേട്ടയ്ക്ക് സമാനമായ രീതിയില്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ മുസ്ലിം വേട്ടകള്‍ നിരന്തരമുണ്ടാകുമ്പോള്‍ ഫാസിസത്തിന്റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന ഇന്ത്യയുടെ അവസാന നിലവിളി മാത്രമാണ് ഡല്‍ഹിയില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്.
മുന്‍ ബി.ജെ.പി എം.എല്‍. എ കപില്‍ മിശ്ര പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്തുയര്‍ന്ന സമര പന്തലുകളെല്ലാം ഉന്മൂലനം ചെയ്യാന്‍ സമയം അതിക്രമിച്ചെന്നും അതിന് നാം ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും പറഞ്ഞ് കലാപകാരികള്‍ക്ക് കിരാത നരനായാട്ടിനുള്ള തിരി കൊളുത്തികൊടുക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജഅ്ഫറബാദില്‍ പൗരത്വ നിയമത്തിനെതിരെ ഷാഹിന്‍ ബാഗ് മാതൃകയില്‍ ആരംഭിച്ച സ്ത്രീകളുടെ സമര പന്തലിന് നേരെ ആക്രമണങ്ങള്‍ അഴിച്ച് വിട്ടതോടെ സംഘ്പരിവാര്‍ കലാപ ഭൂമിക്ക് ഡല്‍ഹി് സാക്ഷിയാവുകയായിരുന്നു. 19 ഓളം ജീവനുകള്‍ കലാപകാരകളാല്‍ കൊല്ലപ്പെട്ടു. അന്‍പതോളം വീടുകളും കടകളും അഗ്നിക്കിയാക്കി. മാത്രമല്ല, ഡല്‍ഹിയിലെ മുസ്ലിം പള്ളികകളുടെ മിനാരങ്ങള്‍ തകര്‍ത്ത് ഹനുമാന്‍ കൊടി നാട്ടികൊണ്ട് സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്ക് വര്‍ഗീയ മുഖം നല്‍കി. മോദി വിളിയും ജയ്ശ്രീറാം വിളിയും കലാപകാരികള്‍ ആക്രമണങ്ങള്‍ക്കിടയില്‍ മുഴക്കികൊണ്ടിരുന്നു.
എന്നാല്‍ കിഴക്കന്‍ ഡല്‍ഹിയുടെ തെരുവുകള്‍ കലാപത്തില്‍ കത്തിയെരുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയായരുന്നു പോലീസ്. ഗുജാറത്ത് കലാപത്തിലും ജാമിഅ, അലീഗഡ് വിദ്യാര്‍ത്ഥി വേട്ടയിലും കണ്ടപോലെ കലാപകാരികളുടെ സഹായഹസ്തരാവുകയായരുന്നു അവര്‍. പോലീസിന്റെ അനാസ്ഥ കാരണം ഡല്‍ഹിയില്‍ ആക്രമണങ്ങള്‍ കുത്തഴിഞ്ഞപ്പോള്‍ സൈന്യത്തെ ഇറക്കാന്‍ തയ്യാറാവാതെ നിന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി കലാപത്തിന് കൈയ്യടി നല്‍കി പ്രോത്സാഹനം നല്‍കുന്നതിന് തുല്ല്യമായിരുന്നു. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്ര മോദിയും തുടരുന്ന മൗനം ബി.ജെ.പി യുടെ ആസൂത്രിത നീക്കമായിരുന്നു ഡല്‍ഹി കലാപമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയെ തുറന്ന് പറയാന്‍ പോലും ഇരുവരും തയ്യാറായിട്ടില്ല.
മതേതര ഇന്ത്യ ഏറെ ആഘോഷിച്ച ഡല്‍ഹി തെരഞ്ഞെടുപ്പ് കെജ്‌രിവാളിന്റെ വിജയത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് സംഭവത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം. ഡല്‍ഹിയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യ മന്ത്രി മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ അദ്ദേഹം ആക്രമണത്തില്‍ പരിക്കേറ്റവരെ കാണാനെങ്കിലും തയ്യാറായത്. പോലീസിനു മേലുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനുണ്ടായിരുന്നെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും ഞാന്‍ പരിഹരിച്ച് തരാം എന്ന പതിവ് പല്ലവി ട്വിറ്ററില്‍ പാടി സംഭവത്തിന്റെ ഉത്തരാവദിത്വത്തില്‍ നിന്ന് ഉള്‍വലിയികുയായിരുന്നു മുഖ്യമന്ത്രി കെജ്‌രിവാള്‍ ചെയ്തത്. ശീല ക്ഷീമന്ത് ഡല്‍ഹി മുഖ്യമന്ത്രിയായ സമയത്ത് ഡല്‍ഹിയില്‍ നടന്ന ഒരു ആക്രമണ സംഭവത്തില്‍ ശീലക്ഷീമന്ത് മൗനം പാലിച്ചതില്‍ ' ഡല്‍ഹിയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്നതെന്ന് രോശം കൊണ്ട വ്യക്തിയാണ് കെജ്‌രിവാള്‍. ആ രോശം ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞ് കുത്തുകയാണ്.
ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ എത്തി നില്‍ക്കുകയാണ് മുസ്ലിം വംശഹത്യയുടെ കഥകള്‍. 2000 ത്തോളം മുസ്ലിംങ്ങളെ ചുട്ട് ചാമ്പലാക്കിയ 2002 ല്‍ ബി.ജെ.പി യുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിന്റെ നോവ് ഇപ്പോഴും ബാക്കിയായുണ്ട്. 2002 ല്‍ നിന്ന് 2020 ലേക്ക് എത്തിനില്‍ക്കുമ്പോല്‍ ഗുജറാത്തില്‍ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് മുസ്ലിം വംശഹത്യ വ്യാപിച്ചിരിക്കുകയാണ്. അന്ന് കലാപത്തിന് നേതൃത്വം നല്‍കിയത് മോദി മുഖ്യമന്ത്രിയായിരിക്കേയാണെങ്കില്‍ ഇന്നത് പ്രധാനമന്ത്രിയായി നിര്‍വ്വഹിക്കുന്നു എന്ന വ്യത്യാസം മാത്രം.
മുസ്ലിം പള്ളികളുടെ മിനാരങ്ങള്‍ തകര്‍ത്ത് ഹനുമാന്‍ കൊടി നാട്ടുന്നതനോടും മുസ്ലിംങ്ങളെ തിരഞ്ഞ്പിടിച്ച് കൊലകത്തിക്കിരയാക്കുന്നതിനോടും കണ്ണടച്ച് ഡല്‍ഹി കലാപത്തെ 'മതേതരത്വം' നല്‍കി വെള്ളം പൂശാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ യാഥാര്‍ത്യങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാവുകയാണ് ചെയ്യുന്നത്.
നിരന്തര പ്രശ്‌നങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുക എന്നതാണ് ഫാഷിസത്തിന്റെ സ്വഭാവം.അതിന്റെ തുടര്‍ച്ചയാണ് ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ എത്തിയിരിക്കുന്നത്.
നിരന്തര പ്രശ്‌നങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുക എന്നതാണ് ഫാഷിസത്തിന്റെ സ്വഭാവം.അതിന്റെ തുടര്‍ച്ചയാണ് ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെ എത്തിയിരിക്കുന്നത്.
മുഹ്‌സിന്‍ ഷംനാദ് പാലാഴി

COMMENTS