ഹോളോ കാസ്റ്റ്് ഒരു സ്ത്യമോ മിഥ്യയോ എന്ന സമസ്യയെ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ഭീകരമായ വായനാനുഭവമാണ് ഈ പുസ്തകം.
ഒഷ്വിറ്റ്‌സിലെയും ബെല്‍സകിലേയും തടവുമുറിയില്‍ പിടഞ്ഞു വീഴുന്ന ജീവിതങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് വരച്ചു കാണിക്കുന്നതിനാല്‍ ഈ പുസ്തകം നിങ്ങള്‍ വായിക്കുന്നത് മരണത്തെയാണ്.
ജൂതന്മാര്‍ വെറും രണ്ടാം കിട പൗരന്മാരാണെന്ന് ജര്‍മന്‍ ജനതയെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ഹിറ്റ്‌ലര്‍ ആദ്യം ചെയ്തത്. കടക്കമ്പോളങഅങളില്‍ അവര്‍ക്ക് പ്രത്യേക ടാഗ് ഏര്‍പ്പെടുത്തി. ക്രമേണ ജൂതന്മാര്‍ ജര്‍മന്‍ ജനതയെ ബാധിച്ച പുഴുക്കളാണെന്ന് ഒരു വലിയ ജനവിഭാഗം സമ്മതിക്കാന്‍ തുടങ്ങി ബി.ബി.സി പോലെയുള്ള വാര്‍ത്ത വിനിമയ മാധ്യമങ്ങള്‍ ഇവ റിപ്പോര്‍ട്ട് ചെയ്തിട്ട് കൂടി പരിഷ്‌കൃതരായ ജര്‍മന്‍ ജനത ഇതിനെതിരെ നാവുയര്‍ത്തിയില്ല എന്നത് ഫാസിസത്തിന്റെ കരാളഹസ്തങ്ങള്‍ ഒരു ജനതയെ എത്തരത്തില്‍ മാറ്റിയെഴുതി എന്നതിന് ഉദാഹരണമാണ്.
തടവുകാരില്‍ നിന്നും കുടുംബ ബന്ധമുള്ള വരെ വേര്‍തിരിക്കുകയും.ശേഷം അമ്മയെ കൊന്ന് മകനേയും തിരിച്ചും മര്‍ദ്ദിപ്പിക്കുകയും ചെയ്യുക എന്നത് ഓഷ്വിറ്റ്‌സിലെ ഒരു ക്രൂര വിനോദമായിരുന്നു.
പിടഞ്ഞു മരിക്കുന്ന ജൂതന്മാരുടെ നേരിട്ട് കാണാന്‍ കുടുംബസമേതം വന്നിരുന്ന ഓഫീസര്‍മാരുമുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ഈ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം എത്രമേല്‍ ഭീകരമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
നമ്മുടെ മനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ് എന്ന സഹോദരന്‍ അയ്യപ്പന്റെ വാക്കുകളോട് ചേര്‍ത്ത് ഈ പുസ്തകത്താളുകളില്‍ കണ്ണോടിക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഒരു ബൗദ്ധികമായ ഭാവം സമ്മാനിക്കുമെന്നുറപ്പ്. .
ഫൈസല്‍ മുളളൂര്‍ക്കര
ഫൈസല്‍ മുളളൂര്‍ക്കര

COMMENTS