പകര്‍ച്ചവ്യാധിയുടെ കാലത്ത് കര്‍മശാസ്ത്ര മുണര്‍ത്തുന്ന സാഹചര്യവായന

SHARE:


"ശുചിത്വമാണ് പ്രധാനം"                 
ശുദ്ധി വിശ്വാസത്തിന്റെ പാതിയാണെന്നും ശുചിത്വവും ആരോഗ്യപരിരക്ഷയും വിശ്വാസപരമായ കടമയാണെന്നും മുഹമ്മദ് നബി(സ) പഠിപ്പിച്ചു. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പരിസരം വൃത്തിയായും ഭംഗിയായും സൂക്ഷിക്കണമെന്ന് ഓര്‍മിപ്പിച്ചു. നമസ്‌കാരത്തിന്റെ സ്വീകാര്യതയ്ക്ക് ശുദ്ധിയാണ് പ്രധാന നിബന്ധന. അഞ്ചുനേരം നമസ്‌കാരത്തിന് അംഗസ്നാനം ചെയ്യണമെന്നു വരുമ്പോള്‍ രാപകല്‍ ഒരാള്‍ വൃത്തിയോടെയും ശുചിത്വബോധത്തോടെയും ഇരിക്കാനുള്ള സാഹചര്യമൊരുങ്ങും.

പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യുമെന്ന് ഖുര്‍ആനിക സാക്ഷ്യം.

മദീനയ്ക്കടുത്തുള്ള ഖുബാ നിവാസികളുടെ ശുചിത്വബോധത്തെ ഖുര്‍ആനിലെ അത്തൗബ അധ്യായത്തിലെ 108-ാം വചനത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു. പരിസരം സുന്ദരവും ശുചിത്വപൂര്‍ണവുമാക്കാന്‍ പ്രവാചകന്‍ അനുചരര്‍ക്കു  പ്രോത്സാഹനമേകി. മലിനമാക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്തു. സുഗന്ധച്ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു.  

കെട്ടിനില്‍ക്കുന്ന വെള്ളവും അരുവികളും അശുദ്ധമാക്കുംവിധം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കരുതെന്ന് പ്രവാചകന്‍ ആവശ്യപ്പെട്ടു. 

ശാരീരിക സംശുദ്ധി ഹൃദയവിശുദ്ധിയുടെ നിദാനമെന്ന് ഇസ്ലാം അടിവരയിടുന്നു. ദന്ത ശുദ്ധീകരണത്തെ നബി (സ)  ഊന്നിപ്പറഞ്ഞു.  ശുചിത്വം സാമൂഹികമായ കടമയാണ്. ഒരാള്‍ അതില്‍ പരാജയപ്പെട്ടാല്‍ പ്രയാസം ഒരു സമൂഹത്തിനാകെയാണ്. സാമൂഹികാരോഗ്യ സംരക്ഷണത്തിനു പ്രധാന്യം നല്‍കുമ്പോഴേ വൈയക്തികാരോഗ്യം സാര്‍ത്ഥകമാവൂ. തിരിച്ചറിവിന്റെ തിരിതെളിഞ്ഞാല്‍ മാറ്റങ്ങളുടെ മറ്റൊലി മുഴങ്ങും. 

കൊറോണയുടെ പിടിയില്‍ ലോക സമൂഹം അന്ധാളിച്ചു നില്‍ക്കുകയാണ്. മരണം അയ്യായിരം കവിഞ്ഞു. ബാധിച്ചവര്‍ നിരവധിയാണ്. ഐസോലാഷനില്‍ കഴിയുന്നവരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. എന്നാല്‍ ശുദ്ധിയിലൂടെ ഒരു വിധം രോഗങ്ങളില്‍ നിന്ന് മോചനം നേടാം എന്നാണ് മതം 
പഠിപ്പിക്കുന്നത് .നിത്യശുദ്ധി പകര്‍ച്ചവ്യാധിക്കാലത്തെ ഉത്തമ പൂരണമാണെന്നാണ്  ദീനുല്‍ ഇസ്ലാമിന്റെ കാഴ്ച്ചപ്പാട് .

വൃത്തിയും സൗന്ദര്യവും ഇഷ്ടപ്പെടാത്ത ആരുമുണ്ടാകില്ല.മനുഷ്യനെ ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ച നാഥന്‍ ഭംഗിയും സൗന്ദര്യവുമുള്ളവനും അതിഷ്ടപ്പെടുന്നവനുമാണ്.ആ നാഥന്‍ അടിമകളായ മനുഷ്യര്‍ക്ക് ജീവിത നിയമമായി നല്‍കിയ മതവും വൃത്തിക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങള്‍ മനുഷ്യനെ സര്‍വ്വ മേഖലയിലും ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്.ഏറ്റവും വലിയ പാപമായ ശിര്‍ക്കില്‍ നിന്ന് ശഹാദത്കലിമ ഉച്ചരിക്കലോടെ ഒരു മനുഷ്യന്‍ ശുദ്ധമാകുമ്പോള്‍ നിത്യജീവിതത്തിലെ പാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍ അഞ്ച് നേരത്തെ നമസ്‌കാരവും,ഹൃദയക്കറകള്‍ കഴുകിക്കളയാന്‍ വര്‍ഷത്തില്‍ ഒരു മാസത്തെ വ്രതവും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.സാമ്പത്തിക ശുദ്ധിയാണ് സകാത്തിലൂടെ ലക്ഷീകരിക്കുന്നതെങ്കില്‍,സര്‍വ്വ ശൂദ്ധീകരണവും ഒരുമിച്ചു കൂടി ഹജ്ജ് കര്‍മ്മവും മനുഷ്യന് നിയമമാക്കപ്പെട്ടിരിക്കുന്നു.
സൂറതുല്‍ അഅറാഫില്‍ അല്ലാഹു പറയുന്നു :ഓ ആദം സന്തതികളേ,എല്ലാ ആരാധനാ വേളകളിലും നിങ്ങള്‍ അലങ്കാരം അണിയുക(അഅറാഫ്31).ഇതിന്റെ തഫ്സീറില്‍ നസഫി(റ)പറയുന്നു അഥവാ മുടി ചീകി,സുഗന്ധം പൂശി വൃത്തിയായി വരിക, തന്റെ രക്ഷിതാവുമായി അഭിമുഖം നടത്താന്‍ വരുമ്പോള്‍ ഏറ്റവും നല്ല വസ്ത്രം ധരിക്കാന്‍ അടിമ ശ്രദ്ധിക്കേണ്ടതുണ്ട്.നബി(സ)പറയുന്നു:അല്ലാഹു തന്റെ അടിമകള്‍ക്ക് ചെയ്യുന്ന അനുഗ്രഹങ്ങള്‍ അവരില്‍ പ്രകടമായി കാണാന്‍ ഇഷ്ടപ്പെടുന്നവനാണ്.നല്ല രൂപത്തില്‍ പടക്കപ്പെട്ട  മനുഷ്യ സമൂഹം എപ്പോഴും നല്ല വൃത്തിയില്‍ നടക്കുന്നത് സൃഷ്ടാവിനെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്നര്‍ത്ഥം.

സാമൂഹിക ജീവിയായ മനുഷ്യന്‍ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും വൃത്തി സൂക്ഷിക്കണമെന്ന് ഇസ്ലാമികകര്‍മ്മശാസ്ത്രം കല്‍പിക്കുന്നു.ഫിഖ്ഹിന്റെ അദ്ധ്യായങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയാല്‍ നമുക്കിത് വ്യക്തമാകും.ഇമാം ത്വബ്റാനി(റ)നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം നിങ്ങളുടെ വീട്ടു പരിസരം നിങ്ങള്‍ വൃത്തിയാക്കുക,ജൂതന്‍മാര്‍ അവരുടെ പരിസരങ്ങള്‍ വൃത്തിയാക്കുകയില്ല.ഗൃഹശുചിത്വത്തിന് ഇസ്ലാം നല്‍കിയ പ്രാധാന്യം ഇതില്‍ നിന്ന് മനസ്സിലാക്കാം. രാത്രി സമയങ്ങളില്‍ അടിച്ചു വാരരുതെന്നും,അടിച്ചു വാരിയ അവശിഷ്ടം വീട്ടില്‍ ഉപേക്ഷിക്കരുതെന്നും, ചിലന്തി വല കാലങ്ങളോളം വീട്ടില്‍ അവശേഷിപ്പിക്കരുതെന്നും ഇവ കാരണം ദാരിദ്ര്യം ഉണ്ടാകുമെന്നും മതം പഠിപ്പിക്കുന്നു. ദാരിദ്ര്യം ഉണ്ടാകുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് ഇമാം ശര്‍വാനി ഇത് വ്യക്തമാക്കുന്നുണ്ട്(ശര്‍വാനി1,238).ശരീരവും വസ്ത്രവുമൊക്കെ വൃത്തിയായി കൊണ്ടുനടന്നാല്‍ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും കളിയാടുന്നതാണ്.ഇമാ ശാഫിഈ (റ) പറയുന്നു:ആരെങ്കിലും വസ്ത്രം വൃത്തിയായി സൂക്ഷിച്ചാല്‍  മനോ വിഷമങ്ങള്‍ കുറയുകയും,സുഗന്ധത്തോടെ നടന്നാല്‍ ബുദ്ധി വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് (ഫത്ഹുല്‍ മുഈന്‍)

ദിവസങ്ങളില്‍ വളരെ പ്രധാനപ്പെട്ട വെള്ളിയാഴ്ച ജുമുഅക്ക് തയ്യാറാകുന്ന മുസ്ലിം ഒരു പാട് മര്യാദകള്‍ പാലിക്കേണ്ടതുണ്ട്.വൃത്തിയായി കുളിക്കുക,നല്ല വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക,ദുര്‍ഗന്ധം ഒഴിവാക്കുക,നഖം മുറിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്.ഇത് പറഞ്ഞ് ഇമാം ഇബ്നു ഹജര്‍(റ)പറയുന്നു''ഈ കാര്യങ്ങള്‍ ജനങ്ങള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോഴൊക്കെ നിര്‍വ്വഹിക്കേണ്ടവയാണ്,വെള്ളിയാഴ്ച ശക്തിയായ സുന്നത്തുണ്ടെന്ന് മാത്രം''(തുഹ്ഫ ആദാബുല്‍ ജുമുഅ).താടിയും മീശയും വെട്ടിശ്ശെരിപ്പെടുത്തുക,കക്ഷ,ഗുഹ്യ ഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യുക,എന്നിവയും പ്രത്യേകം സുന്നത്തുണ്ട്.ക്രമാതീതമായി വളരുമ്പോഴൊക്കെ ഇവ നീക്കം ചെയ്യണമെന്നും രോമങ്ങള്‍ നാല്‍പതിലേറെ ദിവസവും നഖം പത്തിലേറെ ദിവസവും നീക്കം ചെയ്യാതിരിക്കല്‍ കറാഹത്താണെന്നും പണ്ഡിതര്‍ രേഖപ്പെടുത്തുന്നു (ഇആനതുത്താലിബീന്‍).നീക്കം ചെയ്യുന്ന രോമങ്ങളും നഖങ്ങളും കുഴിച്ചിടല്‍ സുന്നത്താണെന്ന് പഠിപ്പിക്കുന്നതിലൂടെ പ്രകൃതിയിലെ ശുചിത്യം കൂടി ലക്ഷികരിക്കുന്നുണ്ട്.

മനുഷ്യജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് ദന്ത ശുദ്ധീകരണം.മിസ്വാക്ക് പതിവാക്കല്‍ കൊണ്ട് നമുക്കിത് നേടിയെടുക്കാവുന്നതാണ്.എന്റെ സമൂഹത്തിന് പ്രയാസമായി എനിക്ക് തോന്നുമായിരുന്നില്ലെങ്കില്‍ സദാസമയം മിസ്വാക്ക് ചെയ്യാന്‍ ഞാനവരെ കല്‍പ്പിക്കുമായിരുന്നു(മുത്തഫഖുന്‍ അലൈഹി).ആഇശ ബീവി(റ)പറയുന്നു:ഒരിക്കല്‍ നബി(സ)പറയുകയുണ്ടായി മിസ്വാക്ക് ചെയ്യുന്നത് ദന്ത ശൂദ്ധീകരണത്തിനും അല്ലാഹുവിന്റെ പ്രീതിനേടുവാനും നല്ല മാര്‍ഗ്ഗമാണ്(നസാഇ).ഈ ഹദീസുകള്‍ കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം.വായനാറ്റം പോലോത്ത സാമുഹിക വിപത്തുണ്ടാക്കുന്നവയില്‍ നിന്ന് രക്ഷപ്പെടുന്നതിന് പുറമെ ധാരാളം ആത്മീയ ഫലങ്ങളും ഇത് കൊണ്ട് നേടിയെടുക്കാം.മിസ്വാക്ക് പതിവാക്കുന്ന വ്യക്തിക്ക് എഴുപത് ഉപകാരം ലഭിക്കുമെന്നും അതില്‍ ഒന്ന് മരണവേളയില്‍ ശഹാദത് കലിമ ചൊല്ലാന്‍ ഓര്‍മ്മ വരികയെന്നതുമാണ്(മിര്‍ഖാത് ശര്‍ഹു മിശ്കാത്).

മുഅമിനായ വ്യക്തി ആന്തരികശുദ്ധിയോടൊപ്പം ബാഹ്യ ശുദ്ധിയും ശ്രദ്ധിക്കേണ്ടതുണ്ട്.അവനെപ്പെഴും വുളൂ പതിവാക്കുന്നവനായിരിക്കുമെന്ന് ഒരു നബി വചനത്തില്‍ കാണാം.ബിലാലി(റ)നോടൊരിക്കല്‍ നബി(സ)ചോദിച്ചു സ്വര്‍ഗ്ഗത്തല്‍ ഞാന്‍ കാലുകുത്തിയിടങ്ങളിലൊക്കെ നിന്റെ കാലടിശ്ശബ്ദം കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്,ഇത്ര വലിയ സ്ഥാനം കരഗതമാക്കാന്‍ എന്തൊരു ഇബാദത്താണ് നീ പ്രത്യേകം പതിവാക്കിയത്.ബിലാല്‍(റ)മറുപടി പറഞ്ഞു എനിക്ക് ചെറിയ അശുദ്ധി ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ വുളു എടുക്കുകയും രണ്ട് റക്അത്ത് നിസ്‌കരിക്കുകയും ചെയ്യാറുണ്ട്(റൂഹുല്‍ ബയാന്‍-3-163,164).വിജ്ഞാന വര്‍ദ്ധനവുദ്ധേശിക്കുന്നവര്‍ അഞ്ച് കാര്യങ്ങള്‍ ശീലമാക്കണമെന്ന് പണ്ഡിതര്‍ പഠിപ്പിക്കുന്നു-1)രാത്രി രണ്ട് റക്അത്തെങ്കിലും പതിവാക്കുക-
2)സദാസമയം വുളൂ പതിവാക്കുക-3)ദൈവഭക്തിയുള്ളവനാകുക4)വികാരപൂര്‍ത്തീകരണത്തിന് വേണ്ടിയല്ലാതെ ഇബാദതിന് വേണ്ടി ഭക്ഷണം കഴിക്കുക-5)മിസ്വാക് ചെയ്യുക.

വസ്ത്ര ധാരണയിലും ഇസ്ലാം സൗന്ദര്യവും അതോടൊപ്പം വൃത്തിയും പരിഗണിക്കുന്നുണ്ട്.നല്ല വസ്ത്രം ധരിക്കണമെന്ന് പറയുന്നിടത്തൊക്കെ വെള്ളയാകല്‍ പ്രത്യേകം പുണ്യമുണ്ടെന്ന് ഫുഹാക്കള്‍ പഠിപ്പിക്കുന്നു.കാരണം അതാണ് വൃത്തിപാലിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.സമുറത്(റ)ല്‍ നിന്ന് നിവേദനം,നബി(സ)പറയുന്നു നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക കാരണം അതാണ് ഏറ്റവും വൃത്തിയുള്ളതും നല്ലതും,അതില്‍ തന്നെ മരിച്ചവരെ നിങ്ങള്‍ കഫന്‍ ചെയ്യുകയും വേണം(നസാഇ).ശൂദ്ധി ഈമാനിന്റെ പകുതിയാണെന്നും ക്ഷമ ഈമാനിന്റെ മറ്റൊരു പാതിയാണെന്നും പഠിപ്പിക്കുന്ന ഇസ്ലാം ആന്തരിക ശുദ്ധിയും ബാഹ്യ ശുദ്ധിയും ഒരു പോലെ പ്രാധാന്യം നല്‍കുന്നമതമാണെന്നാണ് നാം മനസ്സിലാക്കേണ്ടത്.ഹൃദയശുദ്ധിയുള്ളവര്‍ക്ക്(തഖ്വയുള്ളവര്‍ക്ക്)മാത്രമേ ബാഹ്യ ശുദ്ധിയും ജീവിതത്തില്‍ സൂക്ഷിക്കാനാവൂ.അവരാണ് അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാര്‍.അല്ലാഹു നമ്മെ ശുദ്ധരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ.ആമീന്‍

ഡോ ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി




COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : പകര്‍ച്ചവ്യാധിയുടെ കാലത്ത് കര്‍മശാസ്ത്ര മുണര്‍ത്തുന്ന സാഹചര്യവായന
പകര്‍ച്ചവ്യാധിയുടെ കാലത്ത് കര്‍മശാസ്ത്ര മുണര്‍ത്തുന്ന സാഹചര്യവായന
https://www.mercurynews.com/wp-content/uploads/2020/01/coronamask.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/03/blog-post_20.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/03/blog-post_20.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content