ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരില്‍ നെഞ്ചു വിരിച്ചു നിലകൊണ്ട മഹാ വ്യക്തിത്വമായിരുന്നു മൗലാന ഷാഹ് ഇസ്മായില്‍ ശഹീദ് ദഹ് ലവി, പണ്ഡിതനും ആത്മജ്ഞാനി യുമായിരുന്ന ആ ധീര പുത്രന്‍ ഇമാം ഷാഹ് വലിയ്യുല്ലാഹി ദഹലവി യുടെ പൗത്രനാണ്.
ക്രി. 1779 ഏപ്രില്‍ 26 ( റബീഉല്‍ അവ്വല്‍ 12 ) നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പണ്ഡിത പാരമ്പര്യമുള്ള കുടുംബമായിരുന്നതിനാല്‍ പ്രാഥമിക മത പഠനം കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു. പിതൃ സഹോദരനായിരുന്ന ഇമാം ഷാഹ് അബ്ദുല്‍ അസീസ് ദഹ്ലവി യില്‍ നിന്നാണ് ആത്മീയ വിദ്യകള്‍ സ്വായത്തമാക്കിയത്. ബ്രിട്ടീഷ് അധിനിവേശം ശക്തി പ്രാപിക്കുന്ന കാലമായിരുന്നു അത്. മുസ്ലിംകളുടെ വിശ്വാസ സംരക്ഷണത്തിന് ഭീഷണി നേരിട്ടപ്പോള്‍ അന്ന് മുസ്ലിംകളുടെ ഇമാം ആയിരുന്ന ഷാഹ് അബ്ദുല്‍ അസീസ് ദഹലവി ഇന്ത്യ ദാറുല്‍ ഹര്‍ബ് ആയി പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരോട് ജിഹാദ് ന് അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ ശിഷ്യനായ സയ്യിദ് അഹമ്മദിനെ പോരാട്ടത്തിനായി രണ ഭൂമിയിലേക്ക് തയ്യാറാക്കി അയച്ച കൂട്ടത്തില്‍ സഹോദര പുത്രനായ ഷാഹ് ഇസ്മായിലിനെയും ചേര്‍ത്ത് കൊടുത്തു.
നഖ്ശബന്ധി സൂഫി സില്‍സിലയില്‍ ബൈഅത്ത് ചെയ്തവരായിരുന്നു മൗലാന ഷാഹ് ഇസ്മായില്‍.
ഇമാം സയ്യിദ് അഹമ്മദ് മൗലാനാ ഷാഹ് ഇസ്മായിലിനൊപ്പം ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങളുടെ സൈന്യത്തിനൊപ്പം ദീര്‍ഘ യാത്രകള്‍ നടത്തി. അനേകം നാട്ടുരാജാക്കന്മാരുടെ സന്ധി ചെയ്ത് ബ്രിട്ടീഷുകാര്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്ത സിഖ് നാട്ടു രാജ്യങ്ങള്‍ക്കുമെതിരെ സായുധ പോരാട്ടങ്ങള്‍ നടത്തി. പോരാട്ടവും ആത്മീയതയും ഇഴപിരിക്കാന്‍ കഴിയാത്ത ത്വരീഖത്ത് മുഹമ്മദീയ എന്നറിയപ്പെട്ട സൂഫി ധാരയായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്.
മൗലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി എഴുതുന്നു ' മുസ്ലിം സമൂഹത്തില്‍ ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കിയ മഹാ വ്യക്തിത്വമാണ് മൗലാന ഇസ്മായില്‍ ഷഹീദ്, പോരാട്ട വീര്യവും പ്രാമാണികതയും സമ്മേളിച്ച അദ്ദേഹത്തില്‍ നിന്നാണ് പിന്‍ തലമുറ ആവേശം കൊണ്ടിട്ടുള്ളത്' അഞ്ചോളം ഗ്രന്ഥങ്ങള്‍ ഈ വിഷയ സംബന്ധമായി മൗലാന അലി മിയാന്‍ എഴുതിട്ടുണ്ട്. മുസ്ലിംകളില്‍ വേരുറപ്പിച്ച അന്ധവിശ്വാസങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കുമെതിരില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ പലര്‍ക്കും അനഭിമതനാണ് മൗലാന ഇസ്മായില്‍ ഷഹീദ്. അദ്ദേഹത്തിനെതിരില്‍ ബ്രിട്ടീഷ് അനുകൂലികള്‍ വ്യാപകമായി കുപ്രചരണങ്ങള്‍ അഴിച്ചു വിട്ടിരുന്നു, ഇന്നും വ്യാപകമായി അവരുടെ പിന്മുറക്കാര്‍ ഇത് പ്രചരിപ്പിക്കുന്നുവെങ്കിലും പോരാട്ട വീര്യം പ്രദര്‍ശിപ്പിച്ച മുന്‍ഗാമികളുടെ ചരിത്രം മറ നീക്കി പുറത്ത് വരുന്ന ഈ ഘട്ടത്തില്‍ ഷാഹ് ഇസ്മയില്‍ ശഹീദിന്റെ തിളക്കം കൂടുകയാണ്. ഇമാം അന്‍വര്‍ ഷാഹ് കശ്മീരി പറഞ്ഞത് പോലെ ' അല്ലാഹു സാക്ഷ്യപ്പെടുത്തിയ ആ മഹദ് ജീവിതത്തെ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ നിങ്ങള്‍ നടത്തുന്നത് പാഴ് വേല മാത്രമാണ് '
വെള്ളക്കാരന്റെ തോക്കിന് മുമ്പില്‍ പതറാതെ വെല്ലുവിളിച്ച അദ്ദേഹം സുന്നത്തും ശരീഅത്തും മുറുകെപ്പിടിച്ചു സൂക്ഷ്മതയോടെ ജീവിച്ചു.വലിയ പ്രവാചകാനുരാഗിയായിരുന്നു മഹാനവറുകള്‍, ചരിത്ര പ്രസിദ്ധമായ യാത്രകളില്‍ തന്റെ ആത്മീയ ഗുരു കൂടിയായ സയ്യിദ് അഹമ്മദ് ശഹീദിനെ അനുഗമിച്ച അദ്ദേഹം
1831 ല്‍ ബാലാക്കോട്ടിലെ യുദ്ധക്കളത്തില്‍ മഞ്ഞു പെയ്യുന്ന പ്രഭാതത്തില്‍ അധിനിവേശ സേനയുമയുള്ള പോരാട്ടത്തില്‍ രക്ത സാക്ഷിത്വം വഹിച്ചു...
പില്‍ക്കാലത്തെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രചോദനമായത് ഷാഹ് ഇസ്മായില്‍ ശഹീദിന്റെ ചരിത്രമാണ്. അദ്ദേഹത്തിന്റെ ശഹാദത്തിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പോരാട്ട ഭൂമികയായ ദാറുല്‍ ഉലൂം ദയൂബന്ദിന് തുടക്കമായത്. വിഖ്യാതരായ ഒരുപാട് പണ്ഡിത പോരാളികള്‍ക്ക് പ്രചോദനമായ മഹദ് ജീവിതമായിരുന്നു മൗലാന ഇസ്മായില്‍ ശഹീദിന്റേത്....
റഹിമഹുമുള്ളാഹ്....
മമ്മൂട്ടി അഞ്ചുകുന്ന്

COMMENTS