മന്‍സൂര്‍ഹല്ലാജ്; ദൈവപ്രണയം ആയുധമാക്കിയസൂഫി വര്യന്‍

SHARE:

“നീ ഞാനും ഞാന്‍ നീയും, ഞാന്‍ സ്‌നേഹിക്കുന്ന ഞാന്‍ അവനാണ്.ഞാന്‍ സ്‌നേഹിക്കുന്ന അവന്‍ ഞാന്‍ തന്നെയാണ്. എന്റെ ശിരോവസ്ത്രത്തിനുള്ളില്‍ ഞാന്‍ ദൈവത്തെഅല്ലാതെ മറ്റൊന്നിനെയുംമൂടിവെച്ചിട്ടില്ല. ഞാനാണ്‌സ്‌നേഹിക്കുന്നവന്‍. സ്‌നേഹിക്കപ്പെടുന്നവനും ഞാന്‍ തന്നെ. ഒരു ശരീരത്തിലുള്ള രണ്ടാത്മാക്കള്‍ നമ്മള്‍. നീയെന്നെ കണ്ടാല്‍ അവനെ കണ്ടു. അവനെ കണ്ടാല്‍ എന്നെയുംകണ്ടു.മുന്തിരി വീഞ്ഞില്‍ ശുദ്ധ വെള്ളത്തില്‍ ലയിക്കും പ്രകാരം നിന്റെ ആത്മാവ് എന്റെ ആത്മാവില്‍ കലര്‍ന്നു. നിന്നെ സ്പര്‍ഷിക്കുന്ന വസ്തുഎന്നെയുംസ്പര്‍ഷിച്ചു. അപ്പോള്‍എല്ലാ അവസ്ഥയിലും നീ ഞാനായി മാറി”. എന്ന സ്‌നേഹ പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ പലപ്പോഴുംസുഹൃര്‍ത്തുക്കളോടും തന്റെകാമുകികളോടുംകാമുകന്മാരോടും പറയാറുള്ള പദമാണ്. പ്രണയ കാവ്യങ്ങളില്‍ അറിയപ്പെട്ട ലൈല തന്റെ മജ്‌നൂനിനോടോ,ഗുരുവിനെ വര്‍ഷങ്ങള്‍ തേടി നടന്ന ജലാലുദ്ദീന്‍ റൂമി ഗുരുശംസ് തബ്‌രീസിനോടോ, റസൂലിന്റെ രണ്ട് അരികില്‍എപ്പോഴുംകൂടെ ഉണ്ടായിരുന്ന ഉമര്‍ (റ), അബൂബക്കര്‍ (റ) മുത്ത് നബിയോടൊ പറഞ്ഞ വാക്കുകളല്ലഇത്. മറിച്ച് ഇഹലോകത്ത് വെച്ച് ഒരിക്കലും ഒരു മനുഷ്യന് കാണാന്‍ പറ്റാത്ത (ഇഹലോകത്ത് വെച്ച് റസൂല്‍ (സ) തന്നെ സിദ്‌റത്തുല്‍ മുന്‍തഹ എന്ന പദവിയിലെത്തിയിട്ടാണ്അല്ലാഹുവിനെ കണ്ടത്) സൃഷ്ടാവ്അല്ലാഹുവിനോടുള്ള പദമാണിത്. അഥവാസൂഫിവര്യന്‍ മന്‍സൂര്‍ ഹല്ലാജിന്റേതാണ് ഈ വാക്കുകള്‍. തന്റെദൈവത്തോടുള്ളഅഘാത പ്രണയവുംസ്‌നേഹവുമായിരുന്നു ഇതിനുള്ള കാരണം. 

കൃസ്താപ്ദം 857 ലാണ് പേര്‍ഷ്യയിലെ ബെയ്ഡ പ്രവിശ്യയിലെ ശിറാസില്‍ പരുത്തി കര്‍ഷക കുടുംബത്തില്‍ അബൂമുഗീസ് ഹുസൈന്‍ ബ്ന്‍ മന്‍സൂര്‍ അല്‍ഹല്ലാജ് ജനിക്കുന്നത്. ഹല്ലാജ് എന്നാല്‍ അറബിയില്‍ പരുത്തി നെയ്യുന്നവര്‍ എന്നാണര്‍ത്ഥം.കുട്ടിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും പിന്നീട് ഇസ്‌ലാമിന്റെ അതി ഭൗതിക ജ്ഞാന ലോകത്തേക്ക് കടന്ന് വരികയുംചെയ്തു. ആ പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കുകയും കര്‍മ്മശാസ്ത്രം, ഹദീസ് എന്നിവകളില്‍അഘാത പാണ്ഡിത്യം കരസ്ഥമാക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ ഇഷ്ട സ്വഭാവമായിരുന്നു യാത്ര. തന്റെയാത്രകള്‍ക്കിടെ നിരവധി ഔലിയാക്കളുടെയുംസൂഫി പണ്ഡിതന്മാരുടെയും അടുക്കല്‍ ചെന്ന് അവരോട് സംവദിക്കാറുണ്ടായിരുന്നു. അക്കാലത്തെ പ്രസിദ്ധ സൂഫി വര്യയായിരുന്ന ദുന്നൂറുല്‍ മിസ്‌രിയുടെ ശിഷ്യത്തവുംതുസ്തൂരി(റ),ജുനൈദുല്‍ ബഗ്ദാദി (റ)എന്നിവരുടെ ശിഷ്യത്വവുംമന്‍സൂര്‍ അല്‍ഹല്ലാജ്കരസ്ഥമാക്കിയിരുന്നു. തന്റെയാത്രക്കിടയില്‍ഹല്ലാജ് ഇന്ത്യയില്‍ വന്നതായുംകാശ്മീരി വസ്ത്രവും അണിഞ്ഞിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 

ഒരിക്കല്‍ അബ്ദുല്ലതുറുഗ്ബാദി ശിഷ്യര്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ കറുത്ത കാശ്മീരി വസ്ത്രം ധരിച്ച ഒരുയുവാവ് കറുത്ത രണ്ട് പട്ടികളുമായി ഖാന്‍ ഖാനിലേക്ക് വന്ന് കയറി. വൃത്തികെട്ട അനീച പ്രവര്‍ത്തനം കണ്ട് ശിഷ്യര്‍ക്ക് കോപം തോന്നി. പക്ഷെ തന്റെഗുരുഅദ്ദേഹത്തെ തന്റെ ഇരിപ്പിടത്തിലേക്ക് ഇരുത്തി ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചതിന് ശേഷം അദ്ദേഹംഎങ്ങോട്ടോ നീങ്ങി മറഞ്ഞു. അപ്പോള്‍ തന്റെ ശിഷ്യന്മാര്‍ചോദിക്കുകയുണ്ടായി. നജസുള്ള പട്ടികളെയുംകൂട്ടി ഇവിടെ വന്ന ആ സഭാ മര്യാദയില്ലാത്തയാളെ അങ്ങ് എന്തിന് ഇത്രയുംബഹുമാനിച്ച്‌സ്വന്തം ഇരിപ്പിടത്തില്‍ ഇരുത്തി.  തുറുഗ്ബാദി പറഞ്ഞു. മന്‍സൂര്‍ അല്‍ഹല്ലാജ്ആണത്. അദ്ദേഹത്തിന്റെ അടുത്തുള്ള നായകള്‍ നഫ്‌സാണ് (അഹം) നമ്മളില്‍ അത് അകത്തായിരിക്കുമ്പോള്‍ ഹല്ലാജില്‍അത്പുറത്താണ്. അതവരുടെ പിന്നാലെ സഞ്ചരിക്കുന്നു. നാം അവയുടെ പിന്നാലേയും. ഹല്ലാജിന് സൂഫികള്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രമാദിത്യംതുറന്ന് കാണിക്കുന്നുണ്ട് ഈ സംഭവം.ഹല്ലാജിനെ പോലെ നീ ആയിത്തീരുക എന്ന് ഉന്മാദാവസ്ഥയില്‍ ജലാലുദ്ദീന്‍ റൂമി പറയാറുണ്ടായിരുന്നു. ഞാനാണ് പരമാര്‍ത്ഥം ഞാന്‍ എന്നെ പരിശുദ്ധനാക്കുന്നു. അല്ലാഹുഅല്ലാതെ മറ്റൊന്നും കീശയിലില്ല. എന്നെല്ലാം പലപ്പോഴായിഹല്ലാജ് പറയുമായിരുന്നു. ഖലീഫ മുഖ്തദിര്‍ ബില്ലാഹിയുടെ ഭരണ കാലത്ത് ഹിജ്‌റ 309 ല്‍ ദുല്‍ഹിജ്ജ മാസത്തില്‍ ബഗ്ദാദ് പട്ടണം ഈ വാക്കുകള്‍ കൊണ്ട് കോരിത്തരിച്ചു.ഹല്ലാജിന്റെ ഇത്തരിത്തിലുള്ള പദപ്രയോഗങ്ങള്‍ നിമിത്തം ജനങ്ങളുടെവിശ്വാസം നാശത്തിലാവുമോ എന്ന് പണ്ഡിതന്മാര്‍ ഭയക്കുകയുംചെയ്തു.പക്ഷെ ഹല്ലാജിന്റെജ്ഞാന ലോകത്തെ ഉള്‍ക്കൊള്ളാന്‍ സമകാലികര്‍ക്ക് കഴിഞ്ഞില്ല.ദൈവാസ്തിത്വവും പ്രവാചകത്വവുംവാദിക്കലിനെ തൊട്ട് ഞാന്‍ ദൈവത്തോട് അഭയംതേടുന്നു എന്നും ഞാന്‍ ദൈവത്തെ ആദരിക്കുന്ന മനുഷ്യന്‍ മാത്രമാണെന്നും നോമ്പും നിസ്‌കാരവും അല്‍പം അതികമാക്കുന്നു എന്നല്ലാതെമറ്റൊന്നും എനിക്കില്ലെന്നുംഹല്ലാജ്ഇടക്കിടക്ക് ആവര്‍ത്തിക്കാറുണ്ടായിരുന്നു. 

ഹല്ലാജ് അവരോടായി പറഞ്ഞു“എന്റെ പുറം സംരക്ഷിതമാണ്. രക്തം നിശിദ്ധമാണ്. എന്റെവിശ്വാസം ഇസ്‌ലാമാണ്.വഴി പ്രവാചക ചര്യയാണ്. എന്റെ രക്തം അനുവദനീയമായി പ്രഖ്യാപിക്കല്‍ വിലക്കപ്പെട്ടതാണ്. എന്റെ രക്തത്തിന്റെകാര്യത്തില്‍ നിങ്ങള്‍ ദൈവത്തെ ഭയപ്പെടുക”. പക്ഷെ വന്‍തോതില്‍ പരാതികള്‍ ലഭിച്ചതോട്കൂടിഖലീഫ പണ്ഡിതന്മാരുടെ അഭിപ്രായംതേടി. പണ്ഡിതന്മാര്‍മൂന്ന് പക്ഷമായിവിധി നല്‍കി. പ്രബല വിഭാഗം 'ഹഖീഖത്ത് മഅ്‌രിഫത്ത് എന്നിവ മറഞ്ഞ കാര്യമാണെന്നുംതെളിഞ്ഞ നിയമ വ്യവസത്ഥയായ ശരീരത്തിന്റെമുന്നില്‍ഗുരുതരമായ തെറ്റ്ഹല്ലാജ്‌ചെയ്തു എന്നും പശ്ചാത്തപിക്കാത്ത പക്ഷം വധശിക്ഷ നടപ്പാക്കണമെന്നും' അഭിപ്രായപ്പെട്ടവരാണ്. ശരീഅത്തിന് വിരുദ്ധമായത് പ്രവര്‍ത്തിച്ച ഖിള്‌റ് (റ) നെ മൂസാ പ്രവാചകന്‍ (അ)എതിര്‍ത്തതും പക്ഷെ കലീമുംമുര്‍സലുംഊലുല്‍ അസ്മുമായ മൂസാനബി (അ) ന് ഖിള്‌റ്‌നെ(റ) മനസ്സിലാക്കാന്‍ അവരോട്തന്നെ വിശദീകരണംതേടേണ്ടി വന്നു. സത്യത്തില്‍ഖിള്‌റ്‌േനക്കാള്‍(റ) എത്രയോസ്ഥാനമുണ്ട് മൂസാ നബിക്ക(അ). അത് പോലെ ഉമറ് (റ) നമസ്‌കരിക്കാത്ത വലിയ്യിനെതിരെവാളോങ്ങിയതുമൊക്കെ തെളിവായി ഉദ്ധരിക്കപ്പെടുന്നു. സത്യത്തില്‍ഖിള്‌റ്(റ) കുട്ടിയെ വധിച്ചതും ആ ഔലിയാ നിസ്‌കരിക്കാതിരുന്നതുംമൂസാ നബിയുടെയും ഉമറ് (റ) യുടെയും വീക്ഷണത്തില്‍ പാപമായിരുന്നു. അത് പോലെ ഹല്ലാജ് (റ) ഉദ്ധരിച്ച അനില്‍ ഹഖ് എന്ന പദം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറ്റൊരുകൂട്ടരുടെവിശദീകരണം.

എന്നാല്‍ ഒരുവിഭാഗം പണ്ഡിതര്‍ വിധി പറയാന്‍ കൂട്ടാക്കിയിരുന്നില്ല. മുസ്‌ലിം പണ്ഡിതന്മാരില്‍ മുന്‍നിരക്കാരനായ ഇമാം നവവി(റ) സൂഫികള്‍, ഔലിയാക്കള്‍ എന്നിവരുടെഓരോവാക്കിലും എഴുപത് വാഖ്യാനങ്ങള്‍ കൊടുക്കുകയും അതില്‍ എതിര്‍പ്പിന്റെചുവയില്ലാത്തത് സ്വീകരിക്കുകയുംവേണമെന്നാണ്പറയുന്നത്. 'അനല്‍ ഹഖ്' എന്നാല്‍ സത്യത്തില്‍ അത് 'അന ബില്‍ ഹഖ'്എന്നാണന്നുംഅപ്പോള്‍ അര്‍ത്ഥമാക്കുന്നത് 'ഞാന്‍ പൂര്‍ണ്ണമായുംദൈവം എന്ന സത്യത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു' എന്നുമാണന്ന്ചില പണ്ഡിതന്മാര്‍വ്യാഖ്യാനിക്കുന്നു. മഹാനായ റൂമി പറയുന്നു അനല്‍ ഹഖ് എന്ന വിശ്രുതമൊഴി വലിയ വാദമാണന്ന്ചിലര്‍ ധരിക്കുന്നു. സത്യത്തില്‍ ഞാന്‍ അടിമയാകുന്നു എന്ന് പറയലാണ് വലിയ വാദം. മഹാനായ മുഹ്‌യുദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി അന്ന് ഉണ്ടായിരുന്നുവെങ്കില്‍ഹല്ലാജിനെ കൊല്ലുന്നവരുടെ കയ്യിനെ പിടിച്ചേനെ എന്ന് പറഞ്ഞു വെക്കുന്നുണ്ട്്. ഇവരെല്ലാം അഭിപ്രായപ്പെടുന്നത് ലോകം കണ്ട ഏറ്റവും വലിയ ഏക ദൈവ വിശ്വാസിയായിരുന്നു ഹല്ലാജ് എന്നാണ്. 

സൂഫി ചിന്താ ധാരയുമായിമുന്നോട്ട് പോകുന്ന കപടനാണ് അദ്ദേഹം എന്നും എല്ലാ അറിവുകളും തന്റെ അടുക്കല്‍ ഉണ്ടെന്നും ഹല്ലാജ്‌വാദിച്ചിരുന്നു എന്നും ഭരണാധികാരികളോട്കൂടെ നില്‍ക്കുകയും വലിയ തെറ്റുകള്‍ ചെയ്യുകയും രാജ്യത്തെ തകിടം മറിക്കാനുമാണ്ഹല്ലാജ് ശ്രമിച്ചത് എന്നുമാണ് ഇബ്‌നു നളീംഹല്ലാജിനെക്കുറിച്ച് പറഞ്ഞത്. നിരീശ്വര വാദത്തിന്റെ പേരില്‍ അദ്ദേഹംകൊല ചെയ്യപ്പെടുകയാണ് ഉണ്ടായത്. അദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ ഒന്നുംതന്നെ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്നതിന് അല്ലാഹുവിനോട്‌സ്തുതി. അദ്ദേഹത്തിന്റെതുടക്കം നല്ലതായിരുന്നു തുടര്‍ന്ന് ദീനില്‍ നിന്ന് വിട്ട് നില്‍ക്കുകയുംസിഹ്‌റ് പടിച്ചെടുക്കുകയും ജനങ്ങള്‍ക്ക് മുന്നില്‍ മായാജാലങ്ങള്‍ പ്രദര്‍ഷിപ്പിക്കുകയും പണ്ഡിതന്മാരെകൊല ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമൊക്കെ അദ്ദേഹംചെയ്തതിനാല്‍അദ്ദേഹത്തെ അംഗീകരിക്കാന്‍ പ്രയാസമാണ് എന്ന് നാഫിള് അദ്ദഹബി പറയുന്നു. 
ചാട്ടവാര്‍ഓരോ പ്രാവശ്യവുംദേഹത്തില്‍ പതിയുമ്പോഴും ഹല്ലാജ്'അഹദ'് എന്ന് വിളിക്കുമായിരുന്നു. ശേഷം വധശിക്ഷക്ക് വേണ്ടി വാളുകള്‍ മൂര്‍ച്ച കൂട്ടുമ്പോള്‍ അദ്ദേഹംചിരിക്കുന്നത് കണ്ട് അവരില്‍ ഒരുവന്‍ ചോദിച്ചു. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? മരണസമയത്തുംചിരിക്കുന്നോ? ഹല്ലാജ് മറുപടി പറഞ്ഞു. ഇല്ലാത്ത ഒന്നിനെ കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ട് ചിരിച്ചതാ എങ്ങനെയാണ് ഒരുതിരമാലയെ കൊല്ലാന്‍ കഴിയുക. ഏതൊക്കെ വിധത്തില്‍ നശിപ്പിച്ചാലും അത് കടലില്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും. പിന്നെ എങ്ങനെ ചിരിക്കാതിരിക്കും. കൈകാലുകല്‍ ഛേദിക്കപ്പെട്ടപ്പോള്‍ഛേദിക്കപ്പെട്ട കൈകൊണ്ട് മുഖംതുടച്ച് ചോര പുരണ്ടതോടെഹല്ലാജ് അവരോട് പാടിയ കവിത ഇപ്രകാരമായിരുന്നു.  “ഒരു പാട് രക്തംവാര്‍ന്ന് പോയ എന്റെമുഖം മഞ്ഞളിച്ച് പോയി.അത് വിളറിക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഭീരുവായിരിക്കാന്‍ ഞാനാശിക്കുന്നില്ല. നിങ്ങള്‍ എന്നെ വധിക്കുക നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും എനിക്ക് രക്ത സാക്ഷിയുടെ പദവിയും. ദൈവമെ എനിക്ക് നിന്നിലേക്കുള്ള അകലംകുറച്ച് കൊണ്ടിരിക്കുകയാണിവര്‍ ഇവരുടെ സന്തോഷവും ആഹ്ലാദവും ഇവരില്‍ നിന്ന് നീ ഇല്ലാതാക്കരുതേ”
മര്‍ദ്ധിച്ച് കണ്ണുകള്‍ ചുഴ്‌ന്നെടുത്ത് കൈകളുംകാലുകളും തലയും വെട്ടി മാറ്റി കഷ്ണങ്ങളാക്കിയശരീര ഭാഗങ്ങളെ കത്തിച്ച് കൊണ്ട് വധ ശിക്ഷ ആഘോഷിച്ച് ഭൗതിക ലോകത്തിന്റെഎല്ലാ ആശ്രയങ്ങളുംതിരസ്‌കരിച്ച് ഉടമക്കാരനിലേക്ക് ഉയര്‍ന്ന് പറന്ന് തെറിച്ചു വീഴുമ്പോയുംഹല്ലാജിന്റെചോരത്തുള്ളികള്‍ക്ക് ജീവനുണ്ടായിരുന്നു.


ശുഹൈബ് കെ തൃത്താല

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മന്‍സൂര്‍ഹല്ലാജ്; ദൈവപ്രണയം ആയുധമാക്കിയസൂഫി വര്യന്‍
മന്‍സൂര്‍ഹല്ലാജ്; ദൈവപ്രണയം ആയുധമാക്കിയസൂഫി വര്യന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiC7bv0wGifSq2VeG757fTFc2yYGQE11OiwQXgDFnhl18RvJihLRB4EqRYNNZvBwIq7LKcbSxAV_4k907j6Bcss09M-LVAmW7WNloLDJ2iqZdO1F8TkAVEMiUoz7brXnxIikpcXagBn9h4v/s640/WhatsApp+Image+2020-03-25+at+10.09.41+AM.jpeg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiC7bv0wGifSq2VeG757fTFc2yYGQE11OiwQXgDFnhl18RvJihLRB4EqRYNNZvBwIq7LKcbSxAV_4k907j6Bcss09M-LVAmW7WNloLDJ2iqZdO1F8TkAVEMiUoz7brXnxIikpcXagBn9h4v/s72-c/WhatsApp+Image+2020-03-25+at+10.09.41+AM.jpeg
Al Ihsan Online Magazine
https://www.alihsanonweb.in/2020/03/blog-post_24.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/03/blog-post_24.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content