ഈ അടുത്തായി സോഷ്യൽ മീഡിയയിൽ ആകെ വൈറ ലായി കൊണ്ടിരിക്കുന്ന ഒരു മൾട്ടി പവർ ഫാഷനിന് ഉടമയായ ഇറാനിയൻ പെൺകുട്ടിയാണ് അനാഹിത ഹാഷിംസാദഹ്. അവളുടെ പുഞ്ചിരി കൊണ്ട് ലോകത്തെ സന്തോഷിപ്പിക്കുകയാണ് അവൾ. അനാഹിത എന്ന പേരിൽ വിളിക്കാൻ ആഗ്രഹിക്കപ്പെടുന്ന ഈ പെൺകുട്ടിയെ ലോകം അറിയുന്നത് ആ നാല് വയസ്സുകാരിയുടെ കലർപ്പില്ലാത്ത മുഖത്ത് എപ്പോഴും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി കൊണ്ടാണ്. നിത്യം ആക്രമിക്കപ്പെടുന്ന ഇറാൻ രാഷ്ട്രത്തിലെ പേർഷ്യൻ ആർക്കിടെക്ച്ചറിൽ അറിയപ്പെട്ടതും ലോകത്തിന്റെ പകുതി എന്ന് ഇംഗ്ലീഷിൽ അർത്ഥം നൽകുന്നതുമായ ഇസ്ഫഹാൻ എന്ന പ്രദേശത്ത് അലി ഹാഷിംസാദഹിന്റെയും മറിയം ഹാഷിംസാദഹിന്റെയും മകളായി 2016 ജനുവരി 10 ന് ലോകത്തിന് തന്നെ ഭാവിയിൽ പുഞ്ചിരിയുടെ പ്രതീകമായി മാറാൻ ജനിക്കുന്നത് .
ഇൻസ്റ്റഗ്രാമിലെ അനാഹിത
അനാഹിതയെ ലോകം ഏറ്റെടുത്തത് അവളുടെ ആകർഷണീയമായ പുഞ്ചിരി കൊണ്ടും ശരീര ഭംഗി കൊണ്ടുമാണെങ്കിലും അവളെ ലോകം അറിയുന്നതും വീക്ഷിക്കുന്നതും ഇൻസ്റ്റഗ്രാം അക്കൗന്റിലൂടെയാണ് . നാല് വയസ്സുകാരി എങ്ങനെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നു എന്ന ഒരു സംശയം സമൂഹത്തിന് മുന്നിൽ ഉണ്ടായിരിക്കാം. അനാഹിത ഹാഷിംസാദഹിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാനേജ് ആൻഡ് കൺട്രോൾ ചെയ്യുന്നത് അവളുടെ മറിയം എന്ന പേരുള്ള മാതാവാണ്. ഒരുപക്ഷേ താൻ പോലും അറിയുന്നുണ്ടാവില്ല തന്നെ 683000 ഇൻസ്റ്റാഗ്രാം യൂസേഴ്‌സ് ഫോളോ ചെയ്യുന്നുണ്ട് എന്ന കാര്യം.
2018 ലാണ് അനാഹിതയുടെ മാതാവ് അവളുടെ പേരിൽ ഒരു അക്കൗണ്ട് ഉണ്ടാക്കി തുടങ്ങുന്നത്. തുടർന്ന് അനാഹിതയുടെ ഫോട്ടോകൾ അതിൽ പോസ്റ്റ് ചെയ്യുകയും അത് പിന്നീട് എല്ലാവരും ഷെയർ ചെയ്യാൻ തുടങ്ങുകയും പലരുടെയും വാട്സ്ആപ്പ് പ്രൊഫൈൽ, ഫോണിലെ വാൾപേപ്പർ, ആനാഹിതയായി തുടങ്ങി. പക്ഷേ പിന്നീട് നിർഭാഗ്യകരം എന്ന് പറയട്ടെ അനാഹിതയ്ക്ക് 80000 ഫോളോവേഴ്സ് ഉണ്ടായിരുന്ന കാലത്ത് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും തുടർന്ന് അത് ഡിലീറ്റ് ആക്കുകയും ചെയ്തു.
പക്ഷേ മാതാവ് തന്റെ തീരുമാനത്തിന് മാറ്റം നൽകിയില്ല. തന്റെ നാലു വയസ്സുകാരിയുടെ പുഞ്ചിരി കണ്ട് ഇന്ന് ഒരുപാട് മനപ്രയാസം അനുഭവിക്കുന്നവർക്ക് അല്പം ശാന്തി കിട്ടുന്നുണ്ട് എന്ന് മനസ്സിലാക്കിയ ആ മാതാവ് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുകയും മകളുടെ ഫോട്ടോ അതിലൂടെ ഷെയർ ചെയ്യാൻ തുടങ്ങുകയും ചെയ്തു.
ഇന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വെറും ഒരു വർഷം കൊണ്ട് 683000 ഫോളോവേഴ്സാണുളളത്. മുന്നൂറിലേറെ പോസ്റ്റുകളും സ്റ്റോറികളും കൊണ്ട് ഇതിനകം ആ പേജ് ആകർഷണീയം ആക്കി മാറ്റിയിട്ടുണ്ട് ആ മാതാവ്. തന്റെ മൂന്നാം വയസ്സിലേ ഇത്രയും ശ്രദ്ധ പിടിച്ചുപറ്റി ഒരുപാട് മോഡലുകളുടെ ഇൻസ്പിറേഷൻ ആയി മാറിയിട്ടുണ്ട് അനാഹിത. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല അനാഹിത തിളങ്ങി നിൽക്കുന്നത്, ഫേസ്ബുക്കിലെ അനാഹിതയുടെ പേജിന് 38000 ലൈക്കും ഫോളോവേഴ്സും പേഴ്സണൽ അക്കൗണ്ടിന് 5000 ഫ്രണ്ട്സും നാൽപതിലേറെ ഫെയ്ക്ക് അക്കൗണ്ടും (ഫാൻസ്) 30ലേറെ ഫേക്ക് പേജ് അക്കൗണ്ടും (ഫാൻസ്) ട്വിറ്റെറിൽ 3755 ഫോളോവേഴ്‌സും ഉണ്ട് ഈ കൊച്ചു നാലുവയസ്സുകാരി പെൺകുട്ടിക്ക്.
ഈ അടുത്ത് ആയിട്ട് യൂട്യൂബിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും അനാഹിത ഹാഷിംസാദഹ് കൊറോണ വൈറസ് ബാധിതിയായി ഹോസ്പിറ്റലിൽ വേദനകൊണ്ട് പിടയുന്ന വീഡിയോ വൈറലായി കാണുന്നുണ്ട്. ആ വീഡിയോയിൽ ഉള്ള പെൺകുട്ടി അനാഹിത ആണെന്നോ അത് കൊറോണ വൈറസ് കാരണമാണോ ഹോസ്പിറ്റലിൽ കഴിയുന്നതെന്ന് എന്നോ ഇതുവരെ വരെ സ്ഥിരീകരിച്ചിട്ടില്ല.
ജുറൈസ് പൂതനാരി

COMMENTS