കൊറോണ കാലത്തെ പ്രവാസ ജീവിതം

SHARE:


ലോകം നടുങ്ങിയ മഹാമാരി ജിസിസി രാജ്യങ്ങളിലും പടര്‍ന്നപ്പോള്‍ ദുരിതം പേറിയവരിലേറെയും പ്രവാസികളാണ്. ജീവിതം പച്ച പിടിപ്പിക്കാന്‍ കടല്‍ കടന്ന് വിദേശത്തേക്ക് പറന്നവര്‍ നാട്ടിലെത്താനാവാതെ ദുരിതക്കയത്തിലാണ്.
കൊറോണ കാലത്തെ ജീവിതം അയവിറക്കുകയാണ്   
സഊദി അറേബ്യയിലെ പ്രവാസി മലയാളി.


വെള്ളിയാഴ്ച്ച ജുമുഅയുടെ സുന്നത്ത് കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ റൂമില്‍ എല്ലാവരും ഇരുന്ന് ഉറക്കെ ഖുര്‍ആനോതുന്നു. പെട്ടെന്നത് ഒരു മരണവീടിനെ ഓര്‍മ്മിച്ചു. ഇങ്ങനെ ഖുര്‍ആനോത്ത് പതിവില്ലാത്തതാണ്. എന്താണെന്ന് അറിയില്ല, ഈ വെള്ളിയാഴ്ച്ച റൂമിലുള്ള എല്ലാവര്ക്കും വല്ലാത്തൊരു ഭയഭക്തിയൊക്കെ വന്നത് പോലെ തോന്നി. പതിവിലും നേരത്തെ എല്ലാവരും എഴുനേറ്റിട്ടുണ്ട്. സാധാരണ ഖുത്ബ തുടങ്ങിയാലും പള്ളിയിലെത്താത്തവര്‍, അല്‍ ഖഹ്ഫ് ഓതാത്തവര്‍ പോലും നേരത്തെ കുളിച്ച് മാറ്റി ഓത്ത് തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊക്കെയായാല്‍ ഇബ്ലീസ് എന്തെങ്കിലും ചെയ്ത് കൊറോണയെ ഓടിക്കുമെന്ന് കൂട്ടത്തിലാരോ തമാശ പറയുന്നത് കേട്ടു. 
ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെയാണ് ബാങ്ക് കൊടുത്തത്. അത് കേട്ടപ്പോള്‍ ഉള്ളില്‍ നിന്നൊരു നീറ്റല്‍ പോലെ. സാധാരണ ആ ബാങ്കിന് മുമ്പേ പള്ളിയിലെത്താന്‍ ഓടുന്നതാണ്. പക്ഷെ ഇന്ന് ആ ബാങ്കിന് തന്നെ വല്ലാത്തൊരു ദു:ഖ സ്വരമുള്ളത് പോലെ. ഹയ്യാലസ്സലാത്... എന്ന് വിളിച്ചപ്പോള്‍ മുഅദ്ദിന്റെ സ്വരം ഒന്ന് ഇടറിയ പോലെ. സാധാരണ ആ വിളി വരുന്നതിന് മുമ്പേ പള്ളി നിറയുന്നതാണ്. റോഡുകളില്‍ വരെ മുസല്ല നിരക്കുന്നതാണ്. ഇന്ന് പക്ഷെ... ആ മിനാരങ്ങളിപ്പോള്‍ ആളുകള്‍ ഇരച്ചിരച്ച് വരുന്നത് കാത്തിരിക്കുന്നുണ്ടാവുമോ.. മിമ്പര്‍ ഖത്തീബിന്റെ ഘനഗംബീരമായ ശബ്ദത്തിന് വേണ്ടി കാതോര്‍ക്കുന്നുണ്ടാവുമോ... മിഹ്റാബ് ഇമാമിന്റെ ശ്രവണ സുന്ദരമായ ഖിറാഅത്തിനെയും പ്രതീക്ഷിച്ചിരിക്കുന്നുണ്ടാവുമോ.. സത്യം പറഞ്ഞാല്‍ പ്രവാസികളെ സംബന്ധിച്ചെടുത്തോളും വല്ലാത്തൊരു അനുഭവമായിരുന്നു ഈ വെള്ളിയാഴ്ച്ച. മരണ വീടിന്റെ മൂകത പോലെ ആ ചിത്രമങ്ങനെ മനസ്സില്‍ അവശേഷിക്കും. 

കൊറോണ ഭീതിയെ തുടക്കം മുതല്‍ ശ്രദ്ധിക്കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും തുടങ്ങിയവരാണ് പ്രവാസികള്‍. ചൈനയിലെ വൂഹാനില്‍ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ അത് പ്രവാസി ജീവിതങ്ങളെയും ബാധിച്ച് തുടങ്ങിയിരുന്നു. മൊബൈല്‍ പാര്ട്സുകളും ഇലക്ട്രോണിക്സുകളും മറ്റുമായി ചൈനയില്‍ സാധനങ്ങള്‍ വരാതായി. നിരന്തരമായി ചൈന സന്ദര്‍ശിക്കുന്നവര്‍ക്ക് വിലക്ക് വന്നു. പോയി വന്നവര്‍ വല്ലാത്ത ഭീതിയിലായി. അതിനിടക്കാണ് നാട്ടില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന വാര്‍ത്തകളെത്തുന്നത്. സ്വഭാവികമായും നാട്ടിലെ കാര്യങ്ങളില്‍ നാട്ടിലുള്ളവരേക്കാള്‍ ആശങ്കയുള്ളവരാണല്ലോ പ്രവാസികള്‍. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ വീട്ടിലറിയും മുമ്പേ പ്രവാസികള്‍ അറിഞ്ഞിരിക്കും. ഈ കാര്യത്തിലും അത് തന്നെ സംഭവിച്ചു. ഓരോ നിമിഷവും അതിനെ കുറിച്ചുള്ള വാര്‍ത്തളും അപ്ഡേറ്റുകളും അറിയാനായി കാത്തിരുന്നു. ചൈനയില്‍ നിന്നുള്ള വിവരങ്ങള്‍ ഭീതിതമായ രൂപത്തിലേക്കെത്തിയിരുന്നെങ്കിലും നാട്ടിലെ കേസുകള്‍ നെഗറ്റീവായി എന്ന് കണ്ടതോടെ പല പ്രവാസികളുടെ മനസ്സിലെ ഭീതിയുടെ കാര്‍മേഘം മെല്ലെ മെല്ലെ ഒഴിഞ്ഞ് പോയിരുന്നു എന്ന് തോന്നുന്നു. എല്ലാം കലങ്ങി തെളിയുന്നത് പോലെ..
കാര്യങ്ങളങ്ങനെ പോയി കൊണ്ടിരിക്കെ പെട്ടെന്നാണ് സൗദി അറേബ്യ ഉംറ നിര്‍ത്തി വെച്ചതായി പ്രഖ്യാപിക്കുന്നത്. അപ്പോഴാണെന്ന് തോന്നുന്നു പ്രവാസികള്‍ വീണ്ടും കൊറോണ വാര്‍ത്തകളെ ഗൗരവത്തിലെടുത്ത് തുടങ്ങുന്നത്. അപ്പോഴേക്കും കൊറോണ വൈറസിന് കോവിഡ്-19 എന്ന ഓമനപ്പേരൊക്കെ വീണ് കഴിഞ്ഞിരുന്നു. കോവിഡ് ചൈന കടന്ന് ഇറ്റലിയിലേക്കും സ്പെയിനിലേക്കും ജര്‍മ്മനിയിലേക്കും ഇങ്ങ് ഇനാറിലേക്കും വരെ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളും ഭീഷണിയുടെ മുള്‍മുനയിലെത്തിയിരുന്നു. പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്ന് പെട്ടെന്നാണ് സംഭവിച്ചത്. ഖതീഫില്‍ ഇറാനില്‍ നിന്നെത്തിയെ ചില ആളുകളില്‍ കോവിഡ് സ്ഥിതീകരിക്കപ്പെടുന്നു. ഈജിപ്തില്‍ നിന്നെത്തിയ ഒരാള്‍ വഴി ജിദ്ദയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുത്തുന്നു. ഖത്തറിലും കുവൈത്തിലും യു.എ.ഇയിലുമെല്ലാം കോവിഡ് എത്തിയതായി വാര്‍്ത്തളും വരുന്നു. വീണ്ടും ഭീതിയുടെ കാര്‍മേഘം പ്രവാസി ജീവിതങ്ങളില്‍ ഇരുട്ട് പരത്തുന്നു. 
കോവിഡ് കേസുകളുടെ അപ്ഡേഷനുകള്‍ ലഭിക്കാനായി worldmeter ല്‍ പ്രത്യേക ഒപ്ഷനുള്ളതായി അറിഞ്ഞതോടെ അതിലേക്ക് പോയി നോക്കി. കാര്യങ്ങള്‍ കൈവിട്ട പോക്കാണ്. ലോക്കത്ത് മിക്ക രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ചൈന ഏകദേശം എണ്‍പതിനായിരം കടന്നിരിക്കുന്നു. പിന്നാലെ ഇറ്റലിയും ഇറാനുമെല്ലാം കുതിച്ച് പായുന്നുണ്ട്. തുടക്കത്തിലെ പോലല്ല, ഗ്രാഫുകളൊക്കെ റോക്കറ്റ് വിട്ട പോലെ കുത്തനെ മേലോട്ട് കുതിച്ചുയരുകയാണ്. ഇറ്റലിയില്‍ നിന്ന് വന്നവര്‍ വഴി നാട്ടില്‍ വീണ്ടും കേസുകളെത്തിയിരിക്കുന്നു. ജാഗ്രതാ നിര്‍ദേശങ്ങള്‍ നാല് വഴിക്കും വരുന്നുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി നിരന്തരം വാര്‍ത്ത സമ്മേളനങ്ങള്‍ നടത്തുന്നു. ഭരണപക്ഷ പ്രതിപക്ഷ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രണ്ട് പേരുടെയും ആവശ്യം ഒന്നു തന്നെ. ജാഗ്രത വേണം. വൈറസ് ബാധ തടയുന്നതിന് കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ വേണം. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളൊക്കെ മെല്ല മെല്ലെ വഴി തിരിഞ്ഞു വരുന്നുണ്ട്. വാട്സപ്പുകളില്‍ കേശവമാമന്മാരും മെല്ലെ മെല്ലെ തലപൊക്കി തുടങ്ങിയിട്ടുണ്ട്. വേണ്ടതും വേണ്ടാത്തതുമായ മെസേജുകള്‍ വന്നു കൊണ്ടേയിരിക്കുന്നു. സെന്‍കുമാറിന്റെ പോള്‍ ഹെയ്ലിക്ക് വേണ്ടി ഗൂഗിളില്‍് തെരച്ചില്‍ നടന്ന് കൊണ്ടേയിരിക്കുന്നു. അതിനിടയിലാണ് ആരോഗ്യ മന്ത്രി പുതിയ കാമ്പയിന്‍ പ്രഖ്യാപിക്കുന്നത്. #Breakthehelpline അതോടെ ഗ്രാഫിക് ഡിസൈനര്‍മാര്‍ മുതല്‍ ട്രോളന്മാര്‍ വരെ അവരുടെ ക്രിയേറ്റിവിറ്റി പുറത്തെടുക്കാന്‍ തുടങ്ങി. ഹാന്റ് വാഷുകളും സാനിറ്റൈസറുകളും മാസ്‌കുകളും നിരത്തിലിറങ്ങാന്‍ തുടങ്ങി. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, സെല്‍ഫ് ക്വാറന്റൈന്‍ തുടങ്ങിയ പുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി തുടങ്ങി. 

പ്രവാസ ലോകത്തും കാര്യങ്ങള്‍ മറിച്ചായിരുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് നിരന്തരമായ ബോധവത്കരങ്ങള്‍ വന്നു കൊണ്ടേയിരുന്നു. ദിവസവും ഫോണിലെത്തുന്ന എസ്.എം.എസ് എന്താണെന്ന് മനസ്സിലായില്ലെങ്കിലും കൊറോണ കുറിച്ചാണെന്ന് തിരിഞ്ഞു. ഹോര്ഡിംഗ്സുകളിലും ഡിസ്പ്ലേ ബോര്‍ഡുകളിലും ബോധവത്കരണ മെസേജുകള്‍ നിറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് നടപടികളും കടുത്ത് വന്നു. ആദ്യം വിദേശികള്‍ക്കുള്ള ഉംറ നിര്‍ത്തലാക്കി. പിന്നെ സ്വദേശികള്‍ക്കും ഉംറ നിര്‍ത്തലാക്കി. മത്വാഫും റൗളയും അടച്ചു. ഇരു ഹറമുകളിലും ആളൊഴിഞ്ഞു. അങ്ങാടികളില്‍ ആളുകള്‍ മാസ്‌ക് ധരിച്ച് രംഗത്തെത്തി. ഓഫീസുകളില്‍ സാനിറ്റൈസറുകളും മാസ്‌കുകളും വീണ്ടുമെത്തി. ഹോസ്പിറ്റലുകളിലും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ടെമ്പറേച്ചര്‍ ചെക്കിംങ് തുടങ്ങി. സംഘടനാ യോഗങ്ങളും പരിപാടികളും പെട്ടെന്ന് നിലച്ചു. ആളുകള്‍ മെല്ലെ മെല്ലെ റൂമിലേക്ക് ഒതുങ്ങി കൂടാന്‍ തുടങ്ങി. ഇതിനിടയില്‍ ഷോപ്പുകളൊക്കെ പൂട്ടാന്‍ പോവുകയാണെന്ന കിംവദന്തി പരന്നു. ആളുകള്‍ രാത്രിക്ക് രാത്രി ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പോയി സാധനങ്ങള്‍ ശേഖരിച്ചു കൂട്ടി. എയര്‍പ്പോര്‍ട്ടുകളില്‍ കനത്ത ചെക്കിംങ് തുടങ്ങി. സംശയമുള്ളവരെ പിടിച്ച് ക്വാറന്റൈന്‍ ചെയ്യാന്‍ തുടങ്ങി. ഓരോ രാജ്യത്ത് നിന്നുള്ള ഫ്ളൈറ്റുകള്‍ നിര്‍ത്തലാക്കി കൊണ്ടിരുന്നു. ആദ്യം ഇറ്റലി, പിന്നെ യൂറോപ്പ്. കൂട്ടത്തില്‍ ഇന്ത്യയിലേക്കും നിര്‍ത്തലാക്കി. ഇന്ത്യയിലുള്ളവര്‍ 72 മണിക്കൂറുകള്‍ക്കകം മടങ്ങി വരണമെന്ന് നിര്‍ദേശം വന്നു. ആളുകള്‍ ടിക്കറ്റുകള്‍ക്ക് വേണ്ടി പരക്കം പാഞ്ഞു. കിട്ടുന്ന പൈസക്ക് ടിക്കറ്റെടുത്തു. ബാക്കിയുള്ളവര്‍ ബേജാറിലായി. റീ എന്‍ട്രി തീരാനായവരും ഇഖാമ കാലാവധി കഴിയാറായവരും വിസിറ്റ് വിസയില്‍ വന്നവരുമെല്ലാം പരിഭ്രാന്തരായി പരക്കം പാഞ്ഞു. കിട്ടാവുന്നവരെയെല്ലാം വിളിച്ച് നോക്കി. ഇടക്ക് സൗദി കോണ്‍സുലേറ്റിലേക്ക് വിളിച്ചവര്‍ക്ക് കൊറോണയെ വിളിച്ച് നോക്കാനുള്ള കിടിലന്‍ മറുപടി കിട്ടി. അത് കേട്ടവര്‍ കേട്ടവര്‍ ചിരിച്ച് ചിരിച്ച് ഊപ്പാടിളക്കി. എയര്‍ലൈന്‍സ് കമ്പനികള്‍ അവസരം നോക്കി കച്ചവടം കൊഴുപ്പിച്ചു. ചിലര്‍ സ്പെഷ്യല്‍ ഫ്ളൈറ്റുകള്‍ ഏര്‍പ്പാടാക്കി. സര്‍ക്കാറും കൂടെ നിന്നു. സൗദി സര്‍ക്കാറില്‍ നിന്ന് പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തകള്‍ വന്ന് കൊണ്ടിരുന്നു. 
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. മുഴുവന്‍ ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകളും നിര്‍ത്തലാക്കുന്നു. ആരോഗ്യം, പ്രതിരോധം, ആഭ്യന്തരം ഒഴികെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫീസുകളും പൂട്ടാന്‍ തീരുമാനിക്കുന്നു. കമ്പനികളോട് ആളെ കുറക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദിനം പ്രതി കേസുകളുടെ എണ്ണം കൂടിക്കൊണ്ട് വരുന്നു. ആരോഗ്യ വകുപ്പിന്റെ ട്വീറ്റുകളും നിര്‍ദേശങ്ങളും വന്ന് കൊണ്ടേയിരിക്കുന്നു. ഹോട്ടലുകളിലും ആശുപത്രികളിലും മികച്ച സംവിധാനങ്ങളോടെ രോഗികളെ സുശ്രൂഷിക്കുന്നു. ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി കൊണ്ടേയിരിക്കുന്നു. ഖത്തറില്‍ നിന്നും കുവൈത്തില്‍ നിന്നും അത്ര സുഖകരമല്ലാത്തെ വാര്‍ത്തകളെത്തുന്നു. ഇറ്റലിയില്‍ നിന്നും പേടിപ്പെടുത്തുന്നു ദൃസാക്ഷി വിവരണങ്ങള്‍ വരുന്നു. ചൈനയും ഉത്തരം കൊറിയയും സിങ്കപ്പൂരും അതിജീവിക്കുന്ന ആശ്വാസ വാര്‍ത്തകളെത്തുന്നു. 

പെട്ടെന്നൊരു ദിവസമാണ് ഞെട്ടിപ്പോയത്. സാധാരണ പോലെ ഓഫീസ് കഴിഞ്ഞ് തിരിച്ച് പോവുകയാണ്. പബ്ലിക് ഇല്ലാത്തത് കൊണ്ട് തന്നെ വിംഗ് ഹെഡിനെ ചട്ടം കെട്ടി നേരത്തെ ഇറങ്ങിയിരുന്നു. ഒഴിഞ്ഞ റോഡായതിനാല്‍ കുറച്ച് ഡ്രൈവിംഗ് പരിശീലനവും നടത്തി. പക്ഷെ ബത്തയിലെത്തിയപ്പോള്‍ നല്ല ബ്ലോക്ക്. ഇതെന്താ സംഭവമെന്ന് ആലോചിച്ചങ്ങനെ ഇരിക്കുന്നതിനിടക്കാണ് അത് ശ്രദ്ധിക്കുന്നത്. കടകളൊക്കെ അടച്ചിരിക്കുന്നു. ബക്കാലകളും ഫാര്‍മസികളും മാത്രമാണ് തുറന്ന് വെച്ചത്. കുറച്ച് കൂടി മുന്നോട്ട് പോയപ്പോഴാണ് കാര്യം മനസ്സിലായത്. പോലീസ് റോഡ് ക്ലോസ് ചെയ്തിരിക്കുന്നു. ഒരു ബത്തയിലെ പ്രധാന ഏരിയ മുഴുവന്‍ പോലീസ് വലയത്തിലാണ്. രാവിലെ രണ്ട് പേര് വീണ് കിടക്കുന്ന വീഡിയോ കണ്ടിരുന്നെങ്കിലും അത് ഫെയ്ക്കാണെന്നായിരുന്നു കരുതിയത്. പക്ഷെ ഈ നിയന്ത്രണങ്ങള്‍ കണ്ടപ്പോള്‍ ആകെ പേടിയായി. ബത്തയിലും കൊറോണയെത്തിയോ.. ? ബത്തയില്‍ കൊറോണ വന്നാല്‍ പിന്നെ കാര്യം പോക്കാണ്. സൗദി അറേബ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരമാണ് ബത്ത. നാനാവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇവിടെ തിങ്ങി പാര്‍ക്കുന്നു. വൈറസിന് പരക്കാന്‍ ഒരു പണിയുമുണ്ടാവില്ല. പിന്നെ എന്ത് സംഭവിക്കുന്ന കാര്യത്തില്‍ ഒരു നിശ്ചയവുമുണ്ടാവില്ല !
ബത്തയിലിപ്പോള്‍ യുദ്ധ സമാനമായ അന്തരീക്ഷമാണ്. ആളും ആരവുമായി നിറഞ്ഞ് നിന്ന ബത്ത ഇപ്പോള്‍ നിശ്ചലമായി കിടക്കുകയാണ്. ബക്കാലകളും ഫാര്‍മസികളും ഹോട്ടലുകളുമല്ലാത്ത എല്ലാ കടകളും അടഞ്ഞ് കിടക്കുന്നു. കൂട്ടം കൂടുന്നവരെ ആട്ടിയോടിക്കാനായി പോലീസ് റോന്ത് ചുറ്റുന്നു. ലൗഡ് സ്പീക്കര്‍ വഴി അനൗണ്‍്സ് ചെയ്യുന്നു. ബസ്സുകളും ടാക്സികളും നിലച്ചിരിക്കുന്നു. എല്ലാ ഗല്ലികളും ഇരുട്ട് പരന്നിരിക്കുന്നു. ആളുകളുടെ മുഖങ്ങളിലെല്ലാം വല്ലാത്തൊരു ഭീതിയും സങ്കടവും നിഴലിച്ച് നില്‍ക്കുന്നു. മറ്റുള്ളവര്‍ വര്‍ക്ക് അറ്റ് ഹോമിലാണ്. ഭക്ഷണ പാചകവും പാനവും നന്നായി നടക്കുന്നു. പരസ്പരം സംസാരിക്കുന്നു. പുതിയ ചര്‍ച്ചകളും സംവാധങ്ങളും നടക്കുന്നു. ഊണും ഉറക്കവും നാട്ടുകാര്‍ക്കുള്ള ഉപദേശങ്ങളും തടസ്സങ്ങളില്ലാതെ തുടരുന്നു. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. പുറത്ത് നിന്നെത്തിയാല് റൂം മുദീറിന്റെ കടുത്ത നിര്‍ദേശങ്ങള്‍ പാലിക്കണം. മുടങ്ങി കിടന്ന ക്ലീനിങ്ങൊക്കെ മുറപോലെ നടത്തണം. ഓരോരുത്തര്‍ക്കും പ്ലെയിറ്റും ഗ്ലാസ്സും വീതം വെച്ചു നല്‍കിയിട്ടുണ്ട്. മുസ്സലകള്‍ക്ക് വരെ പ്രത്യേകം പ്രത്യേകം ഉടമകളായി. പള്ളികളിലിപ്പോള്‍ വിജനമാണ്. മുഅദ്ദിന്‍ ബാങ്ക് കൊടുത്ത് പോവുന്നു. മിഹ്റാബുകള്‍ കാലിയായിരിക്കുന്നു. എല്ലാം കണ്ടും കേട്ടും മിനാരങ്ങള്‍ മൂക സാക്ഷികളായിരിക്കുകയാണ്. ആകാശത്ത് നിന്ന് പടച്ചവന്റെ സഹായങ്ങളിറങ്ങുന്നതും കാത്ത്.........

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : കൊറോണ കാലത്തെ പ്രവാസ ജീവിതം
കൊറോണ കാലത്തെ പ്രവാസ ജീവിതം
https://tvsamskara.com/wp-content/uploads/2020/02/corona-uae-390x220.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/03/blog-post_29.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/03/blog-post_29.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content