അല്ലാമാ ഫസലുല്‍ ഹഖ് ഖൈറാബാദി : വിജ്ഞാനം, വിപ്ലവം, ത്യാഗം

SHARE:

ആന്ധമാനിലെ സെല്ലുലാര്‍ ജയിലുകളെ കുറിച്ചു നമുക്ക് കേട്ട് കേള്‍വിയേ ഉള്ളൂ. കേവലം ഒരു വിരല്‍ തുമ്പില്‍ ജീവിതവും മരണവും തീരുമാനിക്കാന്‍ അവസരം ലഭിച്ചിട്ടും ജീവിതം വേണ്ടെന്ന് വച്ച ഒരുപാട് മനുഷ്യരില്‍ ഒരാളെക്കുറിച്ചാണ് ഈ കുറിപ്പ്. ഒരു മാപ്പ്, അല്ലെങ്കില്‍ താന്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ ഒന്നും ചെയ്തിട്ടില്ല, ഇനി ചെയ്യില്ല എന്നൊരു സത്യവാങ്മൂലം അത് മതിയായിരുന്നു അന്ന് ഇടുങ്ങിയ സെല്ലുലാര്‍ മുറികളിലെ കഠിന തടവില്‍ നിന്ന് ഫസലുല്‍ ഹഖിന് രക്ഷപ്പെടാന്‍. ഖൈറാബാദിലെ ഫസലുല്‍ ഹഖ്. ഇന്ത്യന്‍ വിപ്ലവ വീര്യത്തിന്റെ സൂര്യതേജസ്സ്. വ്യക്തമായിപ്പറഞ്ഞാല്‍ മൗലാനാ ഫസലുല്‍ ഹഖ് ഖൈറാബാദി.  ആന്ധമാനിലെ ഒരുള്‍പ്രദേശത്ത് അന്തിയുറങ്ങുകയാണ് ആ മഹാജ്ഞാനി.

വിഖ്യാതനായ ഇമാം ഷാഹ് വലിയ്യുല്ലാഹി യുടെ പുത്രന്മാരായ ഇമാം ഷാഹ് അബ്ദുല്‍ അസീസ് ദഹ്ലവിയില്‍ നിന്നും ഷാഹ് അബ്ദുല്‍ ഖാദിര്‍ ദഹ്ലവിയില്‍ നിന്നുമാണ് ഫസലുല്‍ ഹഖിന്റെ മതപഠനം. മഹാ പണ്ഡിതനായ
പിതാവ് അല്ലാമാ ഫസല്‍ ഇമാം ഖൈറാബാദിയില്‍ നിന്നും അദ്ദേഹം വിദ്യ നുകര്‍ന്നു. 13 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ ദീനീ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ ഒരു പണ്ഡിതനായിക്കഴിഞ്ഞിരുന്നു അല്ലാമാ ഫസലുല്‍ ഹഖ്. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് പ്രവേശിക്കുകയും പുറമെ അധ്യാപനം നടത്തുകയും ചെയ്തു.
1824 ല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് രാജിവെച്ചു സാഹിത്യ രചനകളില്‍ മുഴുകി. മിര്‍സ ഗാലിബ്, ബഹദൂര്‍ ഷാ സഫര്‍ എന്നീ വിഖ്യാതരായിരുന്നു അക്കാലത്ത് സുഹൃത്തുക്കള്‍.

പിന്നീട് അദ്ദേഹം പലയിടത്തും മാറി മാറി പല തസ്തികകളിലായി  ജോലി ചെയ്തു.  1855 ല്‍  ലക്നോവില്‍ ചീഫ് ജഡ്ജി ആയി സേവനം ചെയ്യുന്ന കാലത്ത് അയോധ്യ യില്‍ ബാബര്‍ നിര്‍മ്മിച്ച ഒരു പള്ളി തകര്‍ത്ത് ഹനുമാന്‍ ക്ഷേത്രം പണിതതില്‍  പ്രതിഷേധിച്ചു കൊണ്ട് ഒരു നമസ്‌കാരം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. അവിടെ പങ്കെടുത്ത 269 മുസ്ലിംകള്‍ ദാരുണമായി കൊല ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഒത്താശയോട് കൂടിയായിരുന്നു ഇത്. ഇത് ഒരു വലിയ സമരത്തിന് തിരി കൊളുത്തി. അല്ലാമാ ഖൈറാബാദി പോരാട്ട രംഗത്തേക്ക് ഇറങ്ങാന്‍ പ്രേരകമായ സംഭവം ഇതായിരുന്നു.

1857 ലെ വിപ്‌ളവത്തോടനുബന്ധിച്ച് നടന്ന സമരപോരാട്ടങ്ങളില്‍  സജീവസാന്നിധ്യമായിരുന്നു അല്ലാമ ഖൈറാബാദി. മുസ്ലിംകള്‍ക്ക് ബ്രിട്ടീഷുകാര്‍ക്കതിരെയുള്ള പോരാട്ടം മതപരമായ ബാധ്യത ആയി അദ്ദേഹം ഫത്വ നല്‍കി. സ്വതന്ത്ര ഇന്ത്യക്ക് അദ്ദേഹം ഒരു ഭരണഘടന നിര്‍മ്മിച്ചതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍  സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ  ജിഹാദിന് ആഹ്വാനം നല്‍കിയ അല്ലാമാ ഫസലുല്‍ ഹഖ് വെള്ളക്കാരന്റെ നോട്ടപ്പുള്ളിയായി. 1857 ലെ സമാരാനന്തരം വ്യാപകമായ അറസ്റ്റ് നടന്നു. അല്ലാമാ ഫസലുല്‍ ഹഖും പിടിയിലായി. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കോടതിയില്‍ മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇത് മതിയായിരുന്നു അദ്ദേഹത്തെ ആന്ധമാനിലേക്ക് നാടുകടത്താന്‍.

കാലാപാനി ജയിലില്‍ 1858 ലാണ് അദ്ദേഹമെത്തുന്നത്. അവിടെ നിന്നും മാപ്പ് എഴുതിക്കൊടുത്ത് പുറത്തു ചാടാനുള്ള അവസരവും അദ്ദേഹം നിരസിച്ചതായി പറയപ്പെടുന്നു. എന്നാല്‍ മകന്‍ അബ്ദുല്‍ ഹഖ് ബ്രിട്ടീഷ് രാജ്ഞിയെ കണ്ട് തന്റെ പിതാവിന്റെ മോചന ഉത്തരവ് സംഘടിപ്പിച്ചു പോര്‍ട്ട് ബ്ലയറില്‍ കപ്പല്‍ ഇറങ്ങിയ ദിവസമാണ് അദ്ദേഹം ഖബറടക്കപ്പെട്ടത്. 1861 ല്‍ തന്റെ മരണം വരെ അല്ലാമാ ഫസലുല്‍ ഹഖ്  കഠിന തടവില്‍ കിടന്നു.

ജയില്‍ വാസക്കാലത്ത് എഴുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചര്യ.  1857 ലെ വിപ്ലവത്തിന്റെ ഉദ്ഭവവും അതിന്റെ സ്വഭാവവും അതിന്റെ പരിണിതകളും വിശകലനം ചെയ്യുന്ന  അല്‍ സൂറത്തുല്‍ ഹിന്ദിയ കൃതി ഉള്‍പ്പെടെ വിഖ്യാതമായ മൂന്ന്  കൃതികള്‍ അല്ലാമ യുടെ തൂലികയില്‍ നിന്ന് അക്കാലത്ത് വിരചിതമായി. മറ്റു രണ്ടും ഖസീദകള്‍ ആണ്, ഖസീദ ഹംസിയ്യ, ഖസീദ ദലിയ്യ, ഇതും ചരിത്രപ്രാധാന്യമുള്ളവ തന്നെയാണ്. ബ്രിട്ടീഷ് ആധിപത്യവും, രാഷ്ട്രീയവും, സമരങ്ങളും, ജയിലും തന്നെയാണ് ഇതിവൃത്തം.
ഉറുദു ഭാഷയില്‍ രചിക്കപ്പെട്ട ആദ്യത്തെ  പ്രവാചക ജീവചരിത്ര ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ത്വരീഖായെ ഹബീബുല്ലാഹ്' എന്ന ഗ്രന്ഥം അല്ലാമാ ഖൈറാബാദിയുടെ സഹ തടവുകാരനായിരുന്ന മുഫ്തി ഇനായത്തുള്ള കക്രോവി രചിച്ചതും(1860)
 അതേ ജയിലില്‍ അതേ കാലത്ത് തന്നെയായിരുന്നു. , ബ്രിട്ടീഷുകാര്‍ നാട് കടത്തി മാള്‍ട്ട ജയിലില്‍ തടവിലിട്ട കാലത്താണ്  പില്‍ക്കാലത്ത് മൗലാന മഹ്മൂദുല്‍ ഹസന്‍ ദയൂബന്ധി ഖുര്‍ആന്‍ തഫ്‌സീര്‍ എഴുതിയത് എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം..

വിവേകത്തേക്കാള്‍ കൂടുതല്‍ വികാരപരമായി വിഷയങ്ങളെ സമീപിക്കുന്ന രീതിയായിരുന്നു മൗലാന ഫസലുല്‍ ഹഖിന്റേത് . അദ്ദേഹത്തിന്റെ രാഷ്ട്രീയ, മത  നിലപാടുകളില്‍  ഇത് ദര്‍ഷിക്കാവുന്നതാണ്. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ ആദരിക്കുമ്പോഴും അദ്ദേഹത്തിന്റെ ചില നിലപാടുകളോട് പില്‍ക്കാല പണ്ഡിതരില്‍ പലരും വിയോജിച്ചത്.

1820 കളില്‍ ഷാഹ് വലിയുള്ളാഹിയുടെ പൗത്രനും വിഖ്യാത പോരാളിയുമായിരുന്ന അല്ലാമാ ഷാഹ് ഇസ്മയില്‍ ശഹീദ് ദഹ്ലവിയുടെ ചില നിലപാടുകളെ  വിമര്‍ശിച്ചു കൊണ്ട് അല്ലാമാ ഫസലുല്‍ ഹഖ് രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഡല്‍ഹിയിലെ പണ്ഡിതര്‍ രണ്ടു ചേരിയിലാവാന്‍ ഇത് ഇടയാക്കി. പില്‍ക്കാലത്ത് ദൗര്‍ഭാഗ്യവശാല്‍  ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ സംഭവിച്ച ഭിന്നതക്ക് തുടക്കമിട്ടത് അല്ലാമാ ഖൈറാബാദി ആണെന്ന് അഭിപ്രായം ചില ചരിത്ര നിരീക്ഷകരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. പില്‍ക്കാലത്ത് ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ സാധുതയെയും പങ്കാളിത്തത്തിന്റെയും പേരില്‍ പോലും ഭിന്നതയുണ്ടായി. മൗലാന ഫസലുല്‍ ഹഖിന്റെ പോരാട്ടങ്ങളെ കുറിച്ച തന്റെ പ്രബന്ധത്തില്‍ ചരിത്ര ഗവേഷകനായ  ഐജാസ് അഹമ്മദ് ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട് ( 'THE REVOLT OF 1857 AND MAULVI FAZLE HAQ KHAIRABADI', Golden Research Thoughts I Volume 4)

മതപണ്ഡിതന്‍, വിപ്ലവകാരി എന്നിവക്ക് പുറമെ പുകള്‍ പെറ്റ കവി കൂടിയായിരുന്നു അല്ലാമാ ഖൈറാബാദി. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ നാനൂറിലേറെ കവിതകള്‍ അദ്ദേഹത്തിന്റേതയുണ്ട്. ഇതില്‍ പലതും ഏറെ പ്രസിദ്ധവുമാണ്. മിര്‍സ ഗാലിബിന്റെ ദിവാന്‍ പോലും ഭാഷാശുദ്ധി വരുത്തിയിരുന്നത് അല്ലാമാ ഖൈറാബാദി ആയിരുന്നു.
കേവലം നാല് മാസം കൊണ്ട് ഖുര്‍ആന്‍ ഹൃദ്ദിസ്ഥമാക്കിയ മഹാ പ്രതിഭയായിരുന്നു അല്ലാമാ  ഫസലുല്‍ ഹഖ്. കര്‍മ്മശാസ്ത്രം, തത്വജ്ഞാനം എന്നിവയില്‍ അവഗാഹമുള്ള അദ്ദേഹം അക്കാലത്തെ മത പണ്ഡിതരില്‍ ആഗ്രഗണ്യനായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്‍ ഹഖ് ആണ് മദ്രസത്തുല്‍ ഖൈറാബാദിയ എന്ന വിഖ്യാതമായ കലാലയം സ്ഥാപിച്ചത്. സ്വപുത്രന്‍ ഉള്‍പ്പെടെ ഒട്ടേറെ വിഖ്യാതനായ ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്.

ഇന്ത്യന്‍ പോരാട്ട വീര്യത്തിന്റെ പ്രതീകമായ ആ ചരിത്ര പുരുഷന്റെ ഖബറിടം
ആന്ധമാന്‍ ദ്വീപില്‍ ഇന്നും പരിപാലിക്കപ്പെട്ടു പോരുന്നുണ്ട്

മമ്മൂട്ടി അഞ്ചുകുന്ന് 

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : അല്ലാമാ ഫസലുല്‍ ഹഖ് ഖൈറാബാദി : വിജ്ഞാനം, വിപ്ലവം, ത്യാഗം
അല്ലാമാ ഫസലുല്‍ ഹഖ് ഖൈറാബാദി : വിജ്ഞാനം, വിപ്ലവം, ത്യാഗം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzacci4gRX1-IXwc4E8JQcMbdCFdMioOfn4E_7omIMYfVWT0FI5QRs_-ZiqwbYlUhSbM_Skv_fCQ1oNyq7e0gYhFirAlvUEhTiwCoE2Vu6Hp0boK0BVczxfx6gbFuzHYjLU5v2rlb8ZQBu/s640/fasal.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzacci4gRX1-IXwc4E8JQcMbdCFdMioOfn4E_7omIMYfVWT0FI5QRs_-ZiqwbYlUhSbM_Skv_fCQ1oNyq7e0gYhFirAlvUEhTiwCoE2Vu6Hp0boK0BVczxfx6gbFuzHYjLU5v2rlb8ZQBu/s72-c/fasal.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/03/blog-post_30.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/03/blog-post_30.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content