ഇല്ലുമിനാറ്റി: വിവിധ സങ്കല്‍പ്പങ്ങളും ഒരു സത്യവും

SHARE:


2019 ല്‍ മലയാള സിനിമയില്‍ ' ലൂസിഫര്‍ ' എന്ന ചലചിത്രം വന്നതോടുകൂടിയാണ് iluminaty  എന്ന സങ്കല്‍പ്പത്തെ കേരളക്കര ചര്‍ച്ചാവിഷയമാക്കുന്നത്. iluminaty  യെ ക്കുറിച്ചു ഒരുപാട് സങ്കല്‍പ്പങ്ങളുണ്ട്. ലോകം ഭരിക്കുന്നവരാണ് iluminaty കള്‍ എന്നും അവരുടെ നിയന്ത്രണത്തിലാണ് ഭൂമിയിലെ മുഴുവന്‍ വസ്തുക്കളും എന്നതൊക്കെ അതിലെ സുപ്രധാന സങ്കല്‍പങ്ങളാണ്. യത്ഥാര്‍ത്തതില്‍ എന്താണ്  iluminaty  അങ്ങനെയൊരു സംഘടന പ്രവര്‍ത്തിച്ചിരുന്നോ ?  ലോകം ഭരിച്ചുകൊണ്ടിരിക്കുന്നത് അവരാണോ ? ഇങ്ങനെയൊരു സംഘടന ഉണ്ടായിരുന്നെങ്കില്‍ അവരുടെ ലക്ഷ്യം എന്ത് ?  തുടങ്ങിയ ആധുനിക കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന iluminaty   യുടെ പിന്നാമ്പുറ രഹസ്യങ്ങളിലേക്ക് ഒരു കാല്‍ വെപ്പ് നടത്തുകയാണ് ഇവിടെ
എന്താണ് ഇല്ലുമിനാറ്റി
conspiracy theory ( ഗൂഡാലോചന സിദ്ധാന്തം ) യുടെ വിഹാര കേന്ദ്രമാണ് ഇന്റര്‍നെറ്റ്. മനുഷ്യ കുലത്തിന്റെ ജന്മസിദ്ധമായ ഒരു സവിശേഷതയാണ് നിഗൂഡതകളില്‍ ചൂഴ്ന്നിറങ്ങി യത്ഥാര്‍ത്ഥ്യങ്ങള്‍ തേടി കണ്ടെത്തുക എന്നുള്ളത്. ആ താത്പര്യത്തെ വാണിജ്യ വത്കരിക്കുകയാണ് conspiracy theory. ലോകത്തില്‍ തന്നെ ഏറ്റവും കാഴ്ച്ചക്കാരുള്ള website ആണ് conspiracy theory യുടേത്. conspiracy theory ഒട്ടനേകം നിഗൂഡ വസ്തുക്കളുടെ ഒരു കലവറയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇല്ലുമിനാറ്റി. ശാസ്ത്രം, സാങ്കേതികം, രാഷ്ട്രീയം, സിനിമ തുടങ്ങിയ സമൂഹത്തിന്റെ എല്ലാക്കിടയിലുള്ളവരെയും സ്വാധീനിക്കാന്‍ കഴിവുള്ള പ്രമുഖരെല്ലാം ഇല്ലുമിനാറ്റിയുടെ നിയന്ത്രണത്തിലാണ് എന്നാണിവര്‍ പറയുന്നത്. new world order അതായത് ഒരൊറ്റ രാജ്യം, ഒരൊറ്റ ശക്തി, ഒരൊറ്റ ഭരണാധികാരി എന്ന ഒരു സങ്കല്‍പ്പത്തെ ലോകത്തിന്‍ മുന്നില്‍ കൊണ്ട് വരാനുള്ള ഒരു തീവ്ര ശ്രമമാണ്് ഇല്ലുമിനാറ്റിയുടേത്. 
   ആരംഭം 
          1776 കളില്‍ ജര്‍മ്മനി ശക്തമായ മതാധിപത്യ രാജ്യമായിരുന്നു. നിയമവും ശിക്ഷയുമെല്ലാം ചര്‍ച്ചിന്റെ നിയന്ത്രണത്തിലായിരുന്നു നടത്തിയിരുന്നത്. തീവ്രമായ മതാന്ധവിശ്വാസങ്ങളും അശാസ്ത്രിതയും കൊടികൊട്ടിവാണിരുന്ന ആക്കാലത്ത് ഇത്തരം അന്ധമായ വിശ്വാസങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുവാന്‍ വേണ്ടി ആദം നൈശാബ് എന്ന തത്വചിന്തകന്‍ തന്റെ നാല് ശിഷ്യഗണങ്ങളെ സംഘടിപ്പിച്ച് “ബവേറിയന്‍” എന്ന രഹസ്യ സംഘടനക്ക് തുടക്കം കുറിച്ചു. perfect iblistion   (പൂര്‍ണ്ണ ഉടംമ്പടി ) എന്നായിരുന്നു അതിന്റെ ആദ്യ നാമം. പിന്നീട് 1778 ല്‍ iluminati എന്ന പുതിയ നാമധേയം സ്വീകരിച്ചു. 1779 ല്‍ free mason theory എന്ന രഹസ്യ സംഘടനയുമായി അവര്‍ ലയിച്ചു. അതോടെ ഇല്ലുമിനാറ്റില്‍ അംഗ സംഖ്യ വര്‍ദ്ധിച്ചു. അവര്‍ ക്രൈസ്തവ മതത്തിലെ അന്ധവിശ്വസങ്ങളെ സമൂഹ മധ്യേ നിര്‍വിശങ്കം ചോദ്യം ചെയ്തു. മാത്രമല്ല മറ്റ് മതങ്ങളെല്ലാം തികഞ്ഞ അസംബന്ധമാണെന്ന് പ്രഖ്യാപിച്ച് ഒരു പുസ്തകം പുറത്തിറക്കുകയും ചെയ്തു. അതോടെ അന്നത്തെ കത്തോലിക്ക് ചര്‍ച്ചുകള്‍ക്ക് illuminaty ഒരു വലിയ തലവേദനയായി. ബവേറിയന്‍ ഭരണകര്‍ത്താവായിരുന്ന ചാള്‍സ് തിയാഡര്‍ ഇല്ല്യൂമിനിറ്റിയുടെ പ്രവര്‍ത്തനം നിരോധിച്ചു .ഇതോടെ ഇല്ല്യൂമിനിറ്റിയുടെ പ്രവര്‍ത്തനം നിലച്ചു എന്നാണ് ലോകം കരുതിയത്. എന്നാല്‍ 1997-98 വര്‍ഷങ്ങളില്‍ illuminate  എന്ന സംഘടനയും അതില്‍ വിശ്വസിക്കുന്ന ആളുകളും ഉണ്ടെന്ന് ഉന്നയിച്ച് robinson,burian എന്നിവര്‍ പുസ്തകങ്ങള്‍ ഇറക്കി.97-ല്‍ റോബിന്‍സന്റെ the memors illustracting the history of the jacob എന്ന പുസ്തകവും 98-ല്‍ ബ്യുറിയന്റെ the proof of conspiracy -എന്ന പുസ്തകവും വലിയ ശ്രദ്ധയാകര്‍ഷിച്ചു.ചിതലരിച്ച ഇല്ല്യൂമിനിറ്റിയുടെ ചര്‍ച്ചകള്‍ ഈ പുസ്തകങ്ങളില്‍ നിന്നാണ് സജീവമാകുന്നത്.
വിവിധ സങ്കല്‍പങ്ങള്‍
   ഇല്ല്യൂമിനിറ്റിയെ കേന്ദ്രീകരിച്ച് ഒരുപാട് സങ്കല്‍പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് തെളിയിക്കാന്‍ ഇന്നേ വരെ കഴിഞ്ഞിട്ടില്ല. എങ്കിലും അവയില്‍ പലതും സത്യത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തി ചിന്തിക്കാന്‍ സാധിക്കുന്നതാണ.് അതില്‍ മര്‍മ്മപ്രധാനമായ ചില സങ്കല്‍പങ്ങള്‍ വ്യക്തമാക്കുകയാണിവിടെ. ലോകത്ത് സാമ്പത്തിക രംഗം നിയന്ത്രിക്കുന്നത് rock child family  യാണ്. ഇത്‌പോലെ പതിമൂന്ന് കുടുംബങ്ങളാണ് ലോകത്തെ നിയന്ത്രിക്കുന്നത്. റോക്‌ചൈല്‍ഡ് ഫാമിലിക്ക് ലോകത്താകമാനം ബാങ്കിംഗ് ശൃംഗലകളുണ്ട്. 
                               ഇല്ല്യൂമിനാറ്റിയുടെ പ്രധാനപ്പെട്ട തിയറിയാണ് ഫ്‌ളാറ്റ് എര്‍ത്ത് തിയറി. അതായത് ഭൂമി യഥാര്‍ത്ഥത്തില്‍ പരന്നതാണെന്നും അത് ഗോളാകൃതിയിലുള്ളതാണെന്ന് നമ്മുടെ വിദ്യഭ്യാസപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ വിജ്ഞാനം ജനങ്ങളിലെത്തിക്കാന്‍ വേണ്ടിയാണെന്ന് അവര്‍ വാദിക്കുന്നു. മറ്റൊന്ന് മനുഷ്യന്‍ ചന്ദ്രനില്‍ ഇന്നേവരെ കാലുകുത്താന്‍ സാധിച്ചിട്ടില്ല എന്ന വാദമാണ്. ചന്ദ്രനില്‍ ഇറങ്ങിയെന്ന് നാം പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ഹോളീവുഡ് സെറ്റില്‍ ഷൂട്ട് ചെയ്ത വ്യാജ ചിത്രങ്ങളാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇത്തരം കുപ്രചരണങ്ങളെ ശാസ്ത്രീയമായി  നമുക്ക് എതിര്‍ക്കാന് സാധിക്കുമെന്ന് ഏറെ സുവ്യക്തമാണ്. 
ലോകത്തിലെ സര്‍വ്വവസ്തുക്കളും ഇല്ല്യൂമിനാറ്റിയുടെ നിയന്ത്രണത്തിലാണ്. ആ വസ്തുക്കളിലെല്ലാം അവരുടേതായ ഒരു ചിഹ്നം വളരെ സൂക്ഷ്മമായി പതിപ്പിക്കണമെന്ന് അവര്‍ ഇല്ല്യൂമിനാറ്റിയുടെ മുഴുവന്‍ അംഗങ്ങള്‍ക്കും നിര്‍ദ്ദേശം  നല്‍കിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ നമുക്ക് പരിശോധിക്കാം. നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു ബ്രാന്റാണ് ഗൂഗിള്‍. ഗൂഗിളിന്റെ ലോഗോ സൂക്ഷ്മമായി പരിശോധിച്ചാല്‍ മാസന്റെ് ഗ്രൂപ്പിന്റെ സിമ്പലുമായി ഏറെ സമാനത പുലര്‍ത്തുന്നത് കാണാം. ഈ മാസന്റ് ഗ്രൂപ്പ് ഇല്ല്യൂമിനാറ്റിയുടെ ഉപഘടകമാണ്. മാസന്റ്  ഗ്രൂപ്പിന്റെ ലോഗോയിലെ “ജി” എന്ന ഇംഗ്ലീഷ് ലെറ്റര്‍ ഗോഡ് ,ജിയോമെട്രീസ് എന്നിവയെ സൂചിപ്പിക്കുന്നു. 
ഫെയ്‌സ്ബുക്ക് ലോഗോ റ്റൂബര്‍ക്കെയ്ന്‍ സിമ്പലുമായി തുല്യതയുള്ളതാണ്. റ്റൂബെല്‍ക്കെയ്ന്‍ ഇല്ല്യൂമിനാറ്റിയുടെ സിമ്പലാണ്. ജിമെയ്ല്‍ ലോഗോ മാസ്രോണിക്ക് അപ്രോണ്‍ സിമ്പലുമായി തുല്യം നില്‍ക്കുന്നു. ഇതിന് ഇല്ല്യൂമിനാറ്റിയുമായി അഭേദ്യ ബന്ധമുണ്ട്. ഗൂഗിള്‍ പ്ലേയുടെ സിമ്പല്‍{സിഗില്‍ ഓഫ് ലൂസിഫര്‍} ചെകുത്താന്റെ ചിഹ്നവുമായി കടുത്ത ബന്ധമുണ്ട്. നാം ഗ്രാഫിക്ക് കാര്‍ഡ് ആയി ഉപയോഗിക്കുന്ന nvidia യുടെ ലോഗോ ഇല്ല്യൂമിനാറ്റിയുടെ  eye of Providences  മായി ബന്ധമുണ്ട്. അതുപോലെ കാര്‍ ബ്രാന്റ് ആയ മസ്ദ യുടെ ലോഗോ ഔള്‍ ഓഫ് മിനറ എന്ന സാത്താനിക്ക് ചിഹ്നവുമായി അടുപ്പമുണ്ട്. കൊക്കൊക്കോള എന്ന ബ്രാന്റ് പേര് കണ്ണാടിക്ക് മുമ്പില്‍ കാണിച്ചാല്‍ “ലാ മക്ക  ലാ മുഹമ്മദാ” എന്ന് കാണാന്‍ സാധിക്കും. ഇങ്ങനെ ഇല്ല്യൂമിനാറ്റിയുടെ ഓരോ ചിഹ്നവും ഏറെ രഹസ്യമായി അവര്‍ ഒളിപ്പിച്ചിട്ടുണ്ട്. 
ഇല്ല്യൂമിനാറ്റിയില്‍ വിശ്വസിച്ച് പിന്നീട് അതിനെ എതിര്‍ത്തവരെ അവര്‍ തേടിപ്പിടിച്ച് കൊന്നിട്ടുണ്ട്. അതില്‍
പ്രധാനികളാണ് എബ്രഹാം ലിംഗണും ജോണ്‍സ് കന്നടിയും മൈക്കില്‍ ജാക്‌സനും.  ഇവരുടെയൊന്നും മരണം എങ്ങനെയാണെന്ന് ഇതുവരെ കാണ്ടെത്താന്‍ സാധിച്ചിട്ടില്ല. 
യാഥാര്‍ത്ഥത്തില്‍ ഇത്തരം വിശ്വാസങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഇതുവരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തരം സങ്കല്‍പങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിച്ച് കച്ചവത്ക്കരിക്കാനുള്ള ഗൂഢശ്രമങ്ങള്‍ ഇതിന്് പിന്നില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇല്ല്യൂമിനാറ്റിയെന്ന രഹസ്യ സംഘടനയുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ കോണ്‍സ്പിരാറ്റീ് തിയറിസ്റ്റുകള്‍ി കള്‍ പറയുന്ന കഥകളുമായി ഇവക്ക് ബന്ധമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

അബൂത്വാഹിര്‍ കൊടുവളളി


COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഇല്ലുമിനാറ്റി: വിവിധ സങ്കല്‍പ്പങ്ങളും ഒരു സത്യവും
ഇല്ലുമിനാറ്റി: വിവിധ സങ്കല്‍പ്പങ്ങളും ഒരു സത്യവും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJRLqV_hBLnZzdDOVv6wH68coNcHJMbMMkoMwCBqeFuRtbrpni643FiAg6Sov85Ty-11SV2BEH-Mu8str8y6dBKQVsVW8cEQXTeUHJmnQ-PxTlN67BF9uECXl1AIGyJfGEk1EvrUc-uuiU/s640/Mohanlal-s-Lucifer-Lucifer-Movie-Trailer-Stills-53.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJRLqV_hBLnZzdDOVv6wH68coNcHJMbMMkoMwCBqeFuRtbrpni643FiAg6Sov85Ty-11SV2BEH-Mu8str8y6dBKQVsVW8cEQXTeUHJmnQ-PxTlN67BF9uECXl1AIGyJfGEk1EvrUc-uuiU/s72-c/Mohanlal-s-Lucifer-Lucifer-Movie-Trailer-Stills-53.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/03/blog-post_5.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/03/blog-post_5.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content