രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഭക്ഷണവും മറ്റു അടിസ്ഥാന ആവശ്യങ്ങളും കിട്ടാതെ വന്നപ്പോൾ കോട്ടയത്തെ ചങ്ങനാശ്ശേരിയിലെ പായിപ്പാടിൽ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തോടെ ഇതര സംസ്ഥാന തൊഴിലാളികൾ വീണ്ടും മുഖ്യധാരയിൽ ചർച്ചയാവുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്ന രീതിയിലുള്ള പ്രബുദ്ധരെന്ന് നടിക്കുന്ന ചിലരുടെ പ്രതികരണങ്ങൾ ഇപ്പോഴും മലയാളി സമൂഹം ഇതരസംസ്ഥാന തൊഴിലാളികളോടുള്ള തുടർന്നുപോരുന്ന അപരതവത്കൃത സമീപനം തുറന്നു കാട്ടുന്നതാണ്. അവർക്ക് വേണ്ട സഹായ സൗകര്യങ്ങൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടത് കൊണ്ടാണ് ഒരു പായിപ്പാട് സംഭവത്തിന് കേരളം സാക്ഷിയാകേണ്ടി വന്നത്. സർക്കാരും ഇവരെ സമൂഹത്തിൽ നിന്ന് ഒരു മുഴം അകലെ നിർത്തിയിരുന്നെന്ന് വ്യക്തം.
*അതിഥി തൊഴിലാകളും കേരളവും*
അന്യ സംസ്ഥനങ്ങളിൽ നിന്ന് വന്ന് കേരളത്തിൽ തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്, കുടിയേറ്റ തൊഴിലാളികൾ അഥവാ അന്യസംസ്ഥാന തൊഴിലാളികൾ. ഇന്ന് ഇവർ സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും അറിയപ്പെടുന്നത് അതിഥി തൊഴിലാളികൾ എന്ന പേരിലാണ്. എങ്കിലും ഇന്ന് നല്ല സംസ്കാരം പിന്തുടരുന്ന പലർക്കും ഈ പേരിനോട് യോജിപ്പില്ല. കാരണം ഇവർ തൊഴിൽ ചെയ്യാൻ വേണ്ടി വന്നവരാണ്. അതിഥികളായി വന്നവരാണെങ്കിൽ ഇവരെ നാം തൊഴിൽ ചെയ്യിപ്പിക്കാൻ പാടില്ല. കാരണം നമ്മുടെ സംസ്കാരം അതിഥി ദേവോ ഭവ എന്നതാണ്. അവർ ഇവിടെ വന്നതും ഇവിടെ നിന്നും ഇന്നേവരെ വിട്ട് പോകാത്തതും അവരുടെ കുടുംബവും നാടും ഇവിടം കൊണ്ട് പുലരുന്നതു കൊണ്ടാണ്.
എന്നാലും ചില കലാപ,വർഗീയ സ്നേഹികളും, ആന്റി നാഷണലിസ്റ്റ്കളും ഇവരെ കൊണ്ട് സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാകുന്നുണ്ട്. അതിലൊന്നാണ് പായിപ്പാട്ട് ഈയടുത് സംഭവിച്ചത്. ഇതിനുമുമ്പ് ചില കൊലപാതക ചിത്രങ്ങളിലൂടെ ഇവരുടെ വാട്സപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും കേരളത്തിൽ അന്യസംസ്ഥാനക്കാരെ കൊലപെടുത്തുന്നു എന്ന വ്യാജ വാർത്ത വ്യാപിപ്പിച്ചിരുന്നു. ഇത് കാരണം ഇവരിൽ പെട്ട പലരും നാട്ടിലേക്ക് മടങ്ങിപ്പോവുകയും ആ സമയത്ത് പല വ്യവസായ മേഖലകളും സ്തംഭിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കണക്ക് പ്രകാരം 30 ലക്ഷതിന്നു മേലെ ആളുകൾ കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ഇവർ വലിയ തോതിൽ ഇവിടേക്ക് വരാനും, കുടുംബമായിട്ട് ഇവിടെ തന്നെ തുടരാനും ഒരുപാട് കരണങ്ങളുണ്ട്. കേരളത്തിൽ പള്ളികളിലെ ഇമാം ആയിട്ടും, പാടങ്ങളിലെ പണിക്കാരൻ ആയിട്ടും, ഡോർ കമ്പനികളിലെ തൊഴിലാളി ആയിട്ടും, മറ്റു പല വ്യവസായ മേഖലകളിലും ഇവർ തുടരുന്നു...
*എന്തുകൊണ്ടാണ് കേരളത്തിലേക്ക്?*
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഈ കേരളത്തിലേക്ക് വളരെക്കാലം മുൻപ് തന്നെ അന്യ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ വരുന്നുണ്ട്. അത് കേരളത്തിൽ നിന്ന് ലഭിക്കുന്ന നല്ല വേതനം കൊണ്ടും, നല്ല സംസ്കാരം കൊണ്ടും, കേരളത്തിന്റെ വളർച്ച കൊണ്ടുമാണ്.
പല ജോലികൾക്കായി കേരളത്തിൽ വന്നിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ രേഖകളും, കണക്കും, എവിടെയും ലഭ്യമല്ല. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ ജി ഓ ക്ക് കീയിലുള്ള CMID ( *center for migration inclusive
develepment)* യുടെ കണക്ക് പ്രകാരം 30 ലക്ഷത്തോളം ആളുകൾ ഇന്ന് കേരളത്തിൽ തൊഴിൽ ചെയ്യുന്നുണ്ട്. (2016-2017) എങ്കിലും ഇവരുടെ കണക്കോ, മറ്റ് വ്യക്തിപരമായ കാര്യങ്ങളോ പൂർണ്ണവും വ്യക്തവുമല്ല. കാരണം പല കണക്കുകളും റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ആണ്. ഇതിന് പ്രധാന കാരണം താൽക്കാലിക തൊഴിലിനായി വരുന്ന ഇവരുടെ താമസസ്ഥലങ്ങൾ സ്ഥിരസ്ഥലത്ത് ആയിരിക്കില്ല. അതുകൊണ്ട് തന്നെ കൃത്യമായ രേഖകൾ അസാധ്യമാണ്.
പ്രധാനമായും ആസാം, ജാർഖണ്ട് എന്നീ സംസ്ഥാനങ്ങൾ പോലെയും മറ്റ് 194 ഓളം ജില്ലകളിൽ നിന്നുമാണ് കേരളത്തിലേക്ക് മാത്രമായി ഇവരുടെ കുടിയേറ്റം നടക്കുന്നത്.
വർധിച്ച തോതിലുള്ള കുടിയേറ്റത്തിനുള്ള കാരണം പലതരത്തിലുണ്ട്. കുടിയേറുന്നവരിൽ പല ആളുകളും ട്രൈബൽ വിഭാഗക്കാരാണ്. മറ്റൊന്ന് സ്വന്തം സംസ്ഥാനത്തിലെ വ്യവസായ ശൃംഖല തകരുമ്പോൾ അതിലെ തൊഴിലാളികൾ അതേയവസരം അന്വേഷിച്ചു വരുന്ന തൊഴിലാളികളും ഉണ്ട്. മാത്രമല്ല ജാർഖണ്ഡിലെ ദളിത് സമൂഹം അവരുടെ ജീവിത പ്രശ്നം കൊണ്ട് കുടിയേറുന്നവരാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കൂടിയേറുന്ന ഒരു വിഭാഗമാണ്, ന്യൂനപക്ഷമായത് കൊണ്ട് വർഗീയതയും കലാപം കാരണം (2008ഒഡീഷയിൽ നടന്നത്) കേരളത്തിലേക്ക് തിരിച്ച ഒഡീഷയിലെ ക്രൈസ്തവർ. ഇന്ന് പെരുമ്പാവൂർ ഭാഗങ്ങളിൽ ഇവരുടെ മത വിശ്വാസമനുസരിച്ച്,ഇവരുടെ ഭാഷയിൽ,പ്രാർത്ഥന നടത്താനുള്ള സൗകര്യം കേരളക്കാർ ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ നല്ല വേതനവും, സൗഹൃദവും, സന്തോഷവും,സുഖജീവിതവും ലഭിക്കുന്നതിനാൽ ആണ് ഇവരുടെ കേരളത്തിലേക്കുള്ള വരവ് വർദ്ധിക്കാനുള്ള കാരണം എന്ന് ഇവർതന്നെ പറയുന്നു. എറണാകുളത്തുള്ള പെരുമ്പാവൂർ ഭാഗത്താണ് ആദ്യമായിട്ട് ഇവർ എത്തുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആയതിനാൽ ഇന്ന് മെട്രോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, അവിടുത്തെ വ്യവസായ മേഖലകളിൽ പണിയെടുക്കുന്ന മിക്കവരും, ജാർഖണ്ഡ്, ബിഹാർ,ഉത്തർപ്രദേശ്,ആസാം, സംസ്ഥാനക്കാരനാണ്. നല്ല രീതിയിലുള്ള ജോലികൾ ചെയ്ത് ദിവസവേതനത്തിൽ നല്ലൊരു ശതമാനവും വീട്ടിൽ അയച്ചു തന്റെ നാട്ടിൽ ചെറിയ തോതിൽ ബിസിനസും, കച്ചവടവും നടത്തി ജീവിക്കുന്ന ഒരുപാട് പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഇന്ന് ഈ തൊഴിലാളികളോട് ചോദിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാക്കാം അവരുടെ നാട്ടിൽ ഓട്ടോറിക്ഷ വാങ്ങിയതും, മൊബൈൽ വാങ്ങിയതും, അതിനാസ്പദമായ സൗകര്യം വരാൻ കാരണവും,കേരളത്തിൽ നിന്ന് ജോലി ചെയ്തു കിട്ടുന്ന കൂലിയിൽ നിന്നാണ്. ചുരുക്കത്തിൽ ഇവരുടെ നാടിന്റെ വളർച്ച കേരളത്തെ മുൻനിർത്തി ഇവരിലൂടെ സംഭവിച്ച മാറ്റങ്ങളാണ്. എന്നാൽ നാട്ടിൽ ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട കൂലി ലഭിക്കുന്നതിനാലും ജീവിത നിലവാരം ഉയരുന്നതിനാലും 15 വർഷം മുമ്പ് ആരംഭിച്ച ഈ വരവ് ഇപ്പോഴും തലമുറകളായി വന്നുകൊണ്ടിരിക്കുന്നു. ഇവരുടെ വരവ് കേരളത്തിന്റെ മിക്ക മേഖലകളിലും, സമ്പദ്ഘടനയിലും വലിയ മാറ്റത്തിനും ഉയർച്ചയ്ക്കും കരണമായിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന പല ഗ്രാമ പ്രദേശങ്ങളിലും മൊബൈൽ ഷോപ്പുകളും മറ്റ് കടകളും വാടക റൂമുകളും, എല്ലാം അധികരിച്ചു വരുന്നുണ്ട് എന്നത് ചുറ്റും കണ്ണോടിച്ചാൽ മനസിലാക്കാം.
*ഹമാരി മലയാളവും ആവാസ് പദ്ധതിയും*
കേരളത്തിലെ പാഠങ്ങളിൽ വരെ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളു മായി നല്ലരീതിയിൽ ഇടപഴകാനും,നമ്മുടെ സംസ്കാരം അവരെ പഠിപ്പിക്കാനും,മലയാളത്തിൽ ഇവരെ സാക്ഷരരാക്കാനും,വേണ്ടിയാണ് കേരള സർക്കാർ ഹാമാരിമലയാളം എന്ന പദ്ധതി നടപ്പിലാക്കിയത്.
മാത്രമല്ല കേരളത്തിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും, സൗകര്യങ്ങളൊരുക്കാൻ, വേണ്ടിയും വിവരശേഖരണവും,രജിസ്ട്രേഷൻ നടത്തി തിരിച്ചറിയൽ കാർഡ് നൽകി ആരോഗ്യ പരിരക്ഷ ഉറപ്പുവരുതാനുമാണ് ആവാസ് പദ്ധതി. ഇൻഷുറൻസ് പദ്ധതിയും, സൗജന്യ ചികിത്സയും,നൽകാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇങ്ങനെ മനം കൊള്ളിക്കുന്ന പദ്ധതികൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കൊണ്ടുവന്നെങ്കിലും അതൊന്നും നല്ല രീതിയിൽ പൂർത്തിയാക്കാനോ നടപ്പാക്കാനോ സർക്കാരിന് ആയിട്ടില്ല. മാത്രമല്ല ഇന്നേവരെ എത്ര ഇതരസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്ത് ഉണ്ട് എന്ന് കണക്കാക്കാനും സർക്കാരിന് കഴിഞ്ഞിട്ടില്ല.
കൊലപാതക സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ അവരുടെ കണക്കിനെ സംബന്ധിച്ച് ചർച്ച ഉണ്ടാകാറുള്ളൂ. ജിഷയുടെ കൊലപാതകം നടന്ന സമയത്ത് കണക്കെടുപ്പിന്റെ ചർച്ച വന്നെങ്കിലും അത് പൂർത്തീകരിക്കാൻ സർക്കാരിന് ആയിട്ടില്ല. സംഭവത്തിന് മുമ്പ് ജിഷയുടെ വീട് ലക്ഷം വീട് പദ്ധതി പ്രകാരം നിർമ്മിക്കാൻ അപേക്ഷ നൽകിയിരുന്നു അതും പൂർത്തിയാക്കാൻ സർക്കാരിനായിട്ടില്ല. അങ്ങനെ പൂർത്തീകരിച്ചു നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ ജിഷയുടെ ജീവൻ രക്ഷിക്കാമായിരുന്നു .എന്നത് വേറെ വിഷയമാണ്.
മറ്റൊരു വിഷയം വൃത്തിഹീനമായ സ്ഥലത്താണ് ഇവർ താമസിക്കുന്നത് ഇവരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ആയതിനാൽ ഇവർ ക്കിടയിലൂടെ രോഗവ്യാപനത്തിന് ഏറെ സാധ്യതയുണ്ട്. അതിന്റെ ഒരു തെളിവാണ് മെഡിക്കൽ ഓഫീസർ ഡോക്ടർ സിറാഖുദ്ദീന്റെ അനുഭവം. പെരുമ്പാവൂരിലെ ബസ്സ് റൂട്ടിലെ ഒരു സ്ഥിരം ബസ് യാത്രക്കാരന് വിട്ടുമാറാത്ത പനിയും, കഫക്കെട്ടും, ഉണ്ടായി വർഷങ്ങൾക്ക് ശേഷവും ഈ രോഗം വിട്ടുമാറാത്തതിനാൽ ഡോക്ടർ ഇതിനെക്കുറിച്ച് നല്ലരീതിയിൽ ഒന്ന് പഠിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ രോഗിയുടെ ജീവിതശൈലി ഡോക്ടർ ചോദിച്ചറിയുകയും അപ്പോൾ അദ്ദേഹം യാത്ര ചെയ്യുന്നത് പെരുമ്പാവൂർ ബസ് റൂട്ടിലാണ് എന്ന് മനസ്സിലാക്കി ആ മേഖലയിൽ ബസ്സിൽ ഏറ്റവും കൂടുതൽ സഹയാത്രികരായി ഉണ്ടാക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ ആണ്.അങ്ങനെ അവരുടെ ജീവിതശൈലികാരണം ആണ് അദ്ദേഹത്തിലേക്ക് രോഗം പിടിപെട്ടത് എന്ന് ഡോക്ടറുടെ പഠനത്തിലൂടെ കണ്ടെത്താൻ സാധിച്ചു.
നമുക്ക് വരില്ല എന്ന് കരുതുന്ന പല രോഗങ്ങളും ഇതിലൂടെ പിടിപെടുന്നു. ഇതിന്റെ പ്രധാന കാരണം ഇവരെ ആരോഗ്യമേഖലയിലും അന്യരായി കാണുന്നു എന്നതാണ്. ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ മെഡിക്കൽ ഇൻസ്പെക്ഷൻ നടത്തിയും നല്ല ജീവിത സൗകര്യം ഒരുക്കി കൊടുക്കാൻ തൊഴിലുടമകളോട് സർക്കാർ പറയുകയും അല്ലാത്തപക്ഷം നടപടികളിലേക്ക് നീങ്ങുകയും വേണം. ഇതിൽനിന്നെല്ലാം ഇവർ ബോധവാന്മാരാക്കുന്നത് കൊറോണ കാലത്തോ, നിപ്പയുടെ കാലത്തോ, പ്രളയത്തിന്റെ കാലത്തോ അല്ലെങ്കിൽ എന്തെങ്കിലും വിപത്ത് വരുമ്പോൾ മാത്രമാണ്. അതിനാൽ ഇവരെ ജീവിതശൈലിയെ കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവാന്മാരാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.
മറ്റൊരു പ്രശ്നം ആഴ്ചക്ക് ശേഷം കൂലി നൽകാമെന്ന വ്യവസ്ഥയിൽ ജോലി ചെയ്യുകയും എന്നാൽ പറഞ്ഞ ശമ്പളം കൃത്യമായി ലഭിക്കാതെ വരികയും ചെയ്യുന്നതോടെ ഇവർ മറ്റു ഭാഗങ്ങളിൽ ജോലിക്കായി പോകുന്നു എന്ന വിഷയമാണ്. ഇത് പലരെയും ബാധിക്കുന്നുണ്ട്. മാത്രമല്ല ഇക്കൂട്ടർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളും ശമ്പളവും വാങ്ങി കൊടുക്കാനും രോഗികളാക്കുന്നവർക്ക് വേണ്ടത്ര പരിചരണം ലഭ്യമാക്കാനും ആരോഗ്യകാര്യങ്ങളിൽ ഇടപെടാനോ ഒരു രാഷ്ട്രീയ നേതൃത്വവും തയ്യാറാകുന്നില്ല. അപകടത്തിലോ അല്ലാതെയോ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ പോലും അപൂർവ്വ സന്ദർഭം ഒഴിച്ചാൽ വേണ്ടത്ര സഹകരണം ലഭിക്കാറില്ല. പലപ്പോഴും ഇവർ പണിയെടുത്ത് കിട്ടുന്ന കൂലി പിരിവെടുതാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. മാത്രമല്ല അപകട ഇൻഷൂറൻസ് എന്താണെന്ന് പോലും ഇവർക്ക് അറിയുകയുമില്ല. ഇത്തരത്തിലുള്ള
സർക്കാരിന്റെ ചില അശ്രദ്ധ കാരണമാണ് ചിലത് സംഭവിച്ചത്. ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളം കയ്യിൽ സൂക്ഷിക്കാതെ അപ്പപ്പോൾ നാട്ടിലേക്ക് അയക്കുകയാണ് ഇവർ ചെയ്യുന്നത്. അങ്ങനെ ആഴ്ച അവസാനം അയച്ചതിനു പിന്നാലെയാണ് ജനകീയ കർഫ്യൂവും ലോക്ക് ട്രൗണും വന്നത്. ഇതിനിടയിൽ പലരും നാട്ടിലേക്ക് തി രിക്കുകയും ചെയ്തിരുന്നു.
തുടർന്ന് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് ഇവിടെ കുടുങ്ങിയ ഈ കൂട്ടരെ കുറിച്ച് തുടക്കത്തിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. ഇവരുടെ തൊഴിൽ ഉടമസ്ഥർ ഇവരെ ഇറക്കി വിടുകയുണ്ടായി. പൈസ ഇല്ലാത്തതിനാൽ അവർക്ക് ആരുംതന്നെ ഭക്ഷണവും നിൽക്കുന്നില്ല. ചില ഭാഗങ്ങളിൽ സർക്കാർ ഭക്ഷണം ഇവർക്ക് എത്തിച്ചുകൊടുത്തു എങ്കിലും അത് പൂർണതോതിൽ വിജയിക്കാത്ത കാരണത്താൽ സർക്കാർ അടുത്തുള്ള വീടുകളിൽ നിന്ന് ഇവർക്ക് ഭക്ഷണം നൽകാനും പറഞ്ഞിരുന്നു. എന്നാൽ വീട്ടുകാരും ഇവരെ വീണ്ടും അന്യരായി കാണുകയാണ് ചെയ്തത്. അങ്ങനെ അധികമായി ബുദ്ധിമുട്ടിയ സമയത്താണ് തങ്ങളുടെ നാട്ടിലേക്ക് പുറപ്പെടാൻ അവർ മുതിർന്നത് എന്നുള്ളത് സർക്കാർ വിഭാഗങ്ങൾ മനസ്സിലാക്കണം.
അവരോട് ഇനിയും ഈ വിമുഖത തുടർന്നാൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക് മടങ്ങുന്ന കാഴ്ച്ചയായിരിക്കും കാണേണ്ടി വരിക. കൊറോണെയേക്കാൾ വലിയ ദുരന്തമായിരിക്കും കേരളത്തിന് അന്ന് നേരിടേണ്ടി വരിക.
സുഹൈൽ കാവനൂർ

COMMENTS