ഫെബ്രുവരി 19 ന് ഒരു വലതുപക്ഷ തീവ്രവാദി ജര്‍മ്മന്‍ നഗരമായ ഹനാവു നഗരത്തില്‍ രണ്ട് വ്യത്യസ്ത ഹുക്കാ കേന്ദ്രങ്ങളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വെടിവെയ്പ്പ് നടത്തുകയുണ്ടായി. വെടിവെയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ഇരയായ ഓരോരുത്തര്‍ക്കും കുടിയേറ്റ പശ്ചാത്തലമുണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 43 കാരനായ തോബിയാസ് ആര്‍ എന്ന ആക്രമണകാരി, വൈറ്റ് മേധാവിത്വ കാഴ്ചപ്പാടുകള്‍ക്ക് വേണ്ടി വാദിക്കുകയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത നിരവധി വാചകങ്ങളും വീഡിയോകളും അവശേഷിപ്പിച്ചതായി പെട്ടെന്നുതന്നെ വെളിപ്പെട്ടു. അഗാധമായ വംശീയ മാനസികാവസ്ഥയുടെ ലക്ഷണങ്ങളാണ് ആക്രമണകാരി കാണിച്ചതെന്ന് ജര്‍മ്മന്‍ അധികൃതര്‍ പറയുന്നു.
ജര്‍മ്മനിയിലെ വംശീയ വീക്ഷണങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ദ്രുതഗതിയിലുള്ള മുഖ്യധാരാ പ്രവേശം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആര്‍ക്കും ആക്രമണത്തിന് പിന്നിലെ പ്രത്യക്ഷമായ വൈറ്റ്-മേധാവിത്വ പ്രേരണകള്‍ അത്ഭുതപ്പെടുത്തുകയില്ല. വാസ്തവത്തില്‍, 2017 ലെ പൊതുതെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ, മുസ്ലീം വിരുദ്ധ ബദല്‍ ജര്‍മ്മനി (അഫ്ഡി) പാര്‍ട്ടിയുടെ പ്രാധാന്യം ഉയര്‍ന്നപ്പോള്‍ മുതല്‍, ജര്‍മ്മനി ഒരു 'മുസ്ലീം ആക്രമണത്തെ' അഭിമുഖീകരിക്കുന്നുവെന്നും ഇത് തടയാന്‍ നടപടിയെടുക്കാന്‍ രാഷ്ട്രീയ വരേണ്യവര്‍ഗ്ഗങ്ങള്‍ വിസമ്മതിക്കുന്നുവെന്നുമുള്ള വംശീയ അവകാശവാദം തീവ്രവലതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഈ അവകാശവാദങ്ങള്‍ അവരെ മുഖ്യധാരയിലേക്കുയര്‍ത്തുകയുയും ചെയ്യുകയുണ്ടായി.
അഫ്ഡിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി മൂലം ഭീഷണി നേരിട്ടതായി തോന്നുന്ന കേന്ദ്ര-വലതു രാഷ്ട്രീയക്കാര്‍ ഈ കുടിയേറ്റ വിരുദ്ധ, ഇസ്ലാമോഫോബിക് കാഴ്ചപ്പാടുകളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആലോചിക്കാന്‍ തുടങ്ങി, ഒപ്പം, തീവ്ര വലതുപക്ഷ വിവരണങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കുകയും ചെയ്തു. വംശീയവാദികള്‍ക്ക് കൂടുതല്‍ ശബ്ദമുയര്‍ത്താനും വംശീയമായി ഏകതാനമായ 'വെളുത്ത' രാഷ്ട്രമായി ജര്‍മ്മനിയുടെ പുനര്‍ജന്മം സുഗമമാക്കുന്നതിന് നടപടിയെടുക്കാനും ഇത് അധികാരപ്പെടുത്തി.
മാനസികമായി അസ്ഥിരനായ ഒരു വ്യക്തി നടത്തിയ ഒറ്റത്തവണ ദുരന്തമായി ഹനാവു വെടിവയ്പ്പ് ചിത്രീകരിക്കാന്‍ അഫ്ഡി ശ്രമിച്ചിട്ടും, ജര്‍മ്മന്‍ സമൂഹം വംശീയവും വിവേചനപരവുമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നതിന്റെ നേരിട്ടുള്ള ഫലമാണ് ആക്രമണം. കഴിഞ്ഞ ആഴ്ചത്തെ ദുരന്തത്തിന് മുമ്പ്, സമാനമായ ആക്രമണങ്ങളുടെ ഒരു പരമ്പരയ്ക്ക് ജര്‍മ്മനി സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ തീവ്ര വലതുപക്ഷ അനുഭാവിയാല്‍ കുടിയേറ്റ അനുകൂല ജര്‍മ്മന്‍ രാഷ്ട്രീയക്കാരനായ വാള്‍ട്ടര്‍ ല്യൂബെക്കിനെ വധിച്ചതും കിഴക്കന്‍ നഗരത്തിലെ ഒരു സിനഗോഗിന് പുറത്ത് നടന്ന മാരകമായ വെടിവയ്പും ഉള്‍പ്പെടെ ഒട്ടേറെ ഒറ്റപ്പെട്ടതും പൊതുവായതുമായ അക്രമങ്ങള്‍ മുമ്പും നടന്നിരുന്നു. എന്നിരുന്നാലും, വര്‍ധിച്ചുവരുന്ന ആശങ്കാജനകമായ ഈ പ്രവണതക്ക് മാറ്റം വരുത്താന്‍ സമയം വൈകിയിട്ടില്ല. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരും അഭയാര്‍ഥികളും നേറ്റീവ്' ജനസംഖ്യയുമായി യോജിച്ച് ജീവിക്കുന്ന ഒരു മള്‍ട്ടി കള്‍ച്ചറല്‍ വിജയഗാഥയാണ് ജര്‍മ്മനി. എന്നാല്‍ ഈ മള്‍ട്ടികള്‍ച്ചറല്‍ വിജയഗാഥ തിരിച്ചുപിടിക്കാന്‍ ജര്‍മ്മന്‍ അധികാരികള്‍ ഹനാവു ആക്രമണത്തെ ഒരു വേക്കപ്പ് കോളായി കണക്കാക്കുകയും തീവ്ര വലതുപക്ഷത്തോടുള്ള അവരുടെ മനോഭാവത്തെ അടിസ്ഥാനപരമായി മാറ്റുകയും വേണം.
ആക്രമണത്തിനുശേഷം, പ്രമുഖ ജര്‍മ്മന്‍ രാഷ്ട്രീയക്കാര്‍ അതിന്റെ പിന്നിലെ വംശീയ പ്രേരണകളെ അംഗീകരിക്കുകയും അപലപിക്കുകയും ചെയ്യുകയുണ്ടായി.
ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലോ മെര്‍ക്കല്‍ പറഞ്ഞു, 'വര്‍ഗ്ഗീയത ഒരു വിഷമാണ്, ഈ രാജ്യത്ത് വര്‍ഗ്ഗീയത കാരണം നിരവധി കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. അതേസമയം, പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ ദുഖം പ്രകടിപ്പിക്കുകയും ജര്‍മ്മനിയില്‍ 'വംശീയ വിദ്വേഷം ഭീഷണിപ്പെടുത്തുന്ന എല്ലാ ആളുകള്‍ക്കും ഒപ്പം നില്‍ക്കുകയും ചെയ്യുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തത് പ്രതീക്ഷാവഹമാണ്.
ആക്രമണം മാനസികരോഗിയായ വ്യക്തിയുടെ ഒറ്റപ്പെട്ട ഒരു നടപടിയല്ലെന്ന ജര്‍മ്മന്‍ നേതൃത്വത്തിന്റെ ഉപസംഹാരം, ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. എന്നിരുന്നാലും, ജര്‍മ്മനി തങ്ങളുടെ കുടിയേറ്റ ജനസംഖ്യയില്‍ ഭേദഗതി വരുത്താനും അവരെ വീണ്ടും ജര്‍മ്മന്‍ സ്റ്റേറ്റ് അധികാരികളെ വിശ്വസിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഒരു പടി കൂടി കടന്ന് അവരുടെ മുന്‍കാല പരാജയങ്ങള്‍ പുതിയ സാഹചര്യം രൂപപ്പെട്ടുവന്നതിന് കാരണമായെന്ന് അംഗീകരിക്കേണ്ടതുണ്ട്. കുടിയേറ്റ സംഘടനകള്‍, എന്‍ജിഒകള്‍, ഒരുപക്ഷേ ഏറ്റവും പ്രധാനമായി, കുടിയേറ്റ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയക്കാര്‍ ഉള്‍ക്കൊള്ളുന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടികളെല്ലാം തന്നെ ജര്‍മ്മനിയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വലതുപക്ഷ ഭീകരതയുടെ ഭീഷണിയെക്കുറിച്ച് ജര്‍മ്മന്‍ അധികാരികള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ ജര്‍മ്മന്‍ നേതൃത്വം തയ്യാറാവണം. ഒപ്പം അവരുടെ ആശങ്കകള്‍ മുഖവിലക്കെടുക്കുകയും അടിയന്തിരമായി പരിഹാരം കാണുകയും ചെയ്യുമെന്ന് വാഗ്ദാനം നല്‍കുകയും വേണം. അധികാരികളുടെ ആത്മാര്‍ത്ഥമായ ക്ഷമാപണം കുടിയേറ്റ ന്യൂനപക്ഷ സമുദായങ്ങളെ സുഖപ്പെടുത്താന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല, എന്നിരുന്നാലും, തങ്ങളുടെ നേതാക്കള്‍ അവരുടെ ആശങ്കകള്‍ ശ്രദ്ധിക്കുകയും ഉചിതമായ നടപടി കൈക്കൊള്ളുകയും ചെയ്യുന്നുവെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഈ സമുദായങ്ങള്‍ക്ക് ജര്‍മ്മനിയില്‍ വീണ്ടും സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ.
ജര്‍മ്മനിയിലെ വംശീയതയുടെ മുഖ്യധാരാ പ്രവേശം തടയുന്നതിനും ഹനാവുവില്‍ കണ്ടതുപോലുള്ള ആക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജര്‍മ്മന്‍ അധികാരികള്‍ അവരുടെ കുറ്റകൃത്യ വിരുദ്ധ നയങ്ങള്‍ വീണ്ടും വിലയിരുത്തേണ്ടതുണ്ട്. വളരെക്കാലമായി, ജര്‍മ്മന്‍ രാഷ്ട്രീയക്കാര്‍ എല്ലാ മുസ്ലിം കുടിയേറ്റക്കാരെയും സംഘടിത കുറ്റകൃത്യങ്ങളില്‍ അമിതമായി പങ്കാളികളാക്കുന്ന നിയമവിരുദ്ധരാക്കി മാറ്റുന്ന തീവ്ര വലതുപക്ഷ വിവരണങ്ങളിലേക്ക് നയിക്കുന്ന നയങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഉദാഹരണത്തിന്, കഴിഞ്ഞ ജനുവരിയില്‍, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് 'അറബി പശ്ചാത്തലത്തിലുള്ള കുടുംബ കുറ്റകൃത്യങ്ങള്‍' ലക്ഷ്യമിട്ട് 1,300 ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച റെയ്ഡുകളില്‍ വിന്യസിച്ചിരുന്നു. റെയ്ഡുകള്‍ ഹുക്കാ ബാറുകളെയാണ് ലക്ഷ്യമിടുന്നതെന്നാണ് പോലീസ് വക്താവ് ഒലിവര്‍ പെയ്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്, പ്രത്യേകിച്ചും ഇത്തരം സ്ഥാപനങ്ങള്‍ പലപ്പോഴും ഈ കുടുംബ വിഭാഗങ്ങളിലെ അംഗങ്ങളുടെ സങ്കേതങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. സംസ്ഥാന ആഭ്യന്തരമന്ത്രി ഹെര്‍ബര്‍ട്ട് അവകാശവാദം ഇരട്ടിയാക്കി, ഹുക്കാ ബാറുകളാണ് സര്‍വ്വ കുറ്റകൃത്യങ്ങളുടേയും അടിസ്ഥാനം' എന്ന് അദ്ദേഹം ചേര്‍ത്ത് പറയുന്നു.
ചില ക്രിമിനല്‍ സംഘങ്ങള്‍ ഹുക്കാ ബാറുകള്‍ സ്ഥാപിക്കുന്നുവെന്നതും ചില കുറ്റവാളികള്‍ പതിവായി ഈ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നതിലും സംശയമില്ല. കുറ്റവാളികള്‍ കോഫി ഹൗസുകള്‍, നൈറ്റ് ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ എന്നിവ നടത്തുകയും സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്. മുസ്ലീം കുടിയേറ്റ സമുദായത്തിലെ അംഗങ്ങള്‍ അമിതമായി ആസ്വദിക്കുന്ന ഹുക്കാ ബാറുകള്‍ ഒറ്റപ്പെട്ടുകൊണ്ട് 'വംശീയ കുറ്റകൃത്യത്തിന്റെ അടിസ്ഥാനം' എന്ന നിലയില്‍ ജര്‍മ്മന്‍ രാഷ്ട്രീയക്കാരും സുരക്ഷാ സേനയും ആവര്‍ത്തിച്ചു പറയുന്നത് തീവ്ര വലതുപക്ഷ മുന്‍വിധികള്‍ക്ക് ആക്കം കൂട്ടുന്നു. ആക്രമണത്തിന്റെ ലക്ഷ്യം തിരഞ്ഞെടുക്കുമ്പോള്‍ തോബിയാസിന് ഈ ബാറുകളുടെ ചിത്രീകരണത്തെ സ്വാധീനിച്ചുവെന്ന് കരുതുന്നത് വിദൂരമല്ല. കുടിയേറ്റ സമൂഹങ്ങള്‍ ഉള്‍പ്പെടെ ജര്‍മ്മനിയില്‍ താമസിക്കുന്ന എല്ലാവരേയും ക്രിമിനല്‍ സംഘങ്ങള്‍ ദ്രോഹിക്കുന്നു. രാജ്യത്ത് ക്രമസമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ജര്‍മ്മന്‍ ഭരണകൂടത്തിനുണ്ട്, പക്ഷേ ആയിരക്കണക്കിന് നിരപരാധികളെ കുറ്റവാളികളാക്കാതെയും വംശീയക്കെണികളില്‍ പെടുത്താതെയും അത് ചെയ്യേണ്ടതുണ്ട്.
ജര്‍മ്മനിയിലെ ഈ ദിവസങ്ങളില്‍ രാഷ്ട്രീയ കേന്ദ്രം തീവ്ര വലതുപക്ഷത്തെ അതിവേഗം ഉള്‍ക്കൊള്ളുകയാണ്.. അഫ്ഡി ജനപ്രീതി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന സെന്‍ട്രിസ്റ്റ് പാര്‍ട്ടികളെയും രാഷ്ട്രീയക്കാരെയും ആക്രമണാത്മകമായി കുടിയേറ്റ വിരുദ്ധ, വംശീയ നയങ്ങള്‍ പോലും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങുന്നതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. കുടിയേറ്റത്തെയും സംയോജനത്തെയും കുറിച്ചുള്ള ചൂടേറിയ സംവാദങ്ങള്‍ തീവ്ര വലതുപക്ഷത്തിന് ഗുണം ചെയ്യുന്നുവെന്നതില്‍ സംശയമില്ല. അപ്പോഴും, തീവ്ര വലതുപക്ഷ വിവരണങ്ങളും നയങ്ങളും സ്വീകരിക്കാതെ കുടിയേറ്റത്തെക്കുറിച്ചുള്ള ജര്‍മ്മന്‍ ജനതയുടെ ആശങ്കകള്‍ സെന്‍ട്രിസ്റ്റ് പാര്‍ട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയും.
സെന്‍ട്രിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ നീക്കം ഇന്ന് ആവര്‍ത്തിക്കാം. കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും ജര്‍മ്മനിയിലെ രാഷ്ട്രീയത്തില്‍ മുമ്പത്തേക്കാള്‍ ഇപ്പോള്‍ സജീവമാണ്. അവരുടെ പങ്കാളിത്തത്തോടെ, ജര്‍മ്മനിക്ക് സമഗ്രവും പുരോഗമനപരവുമായ ഒരു കുടിയേറ്റ നയം രൂപീകരിക്കാന്‍ കഴിയും, അത് കുടിയേറ്റത്തെക്കുറിച്ചുള്ള 'നേറ്റീവ്' ജനസംഖ്യയുടെ ആശങ്കകള്‍ക്ക് പരിഹാരം കാണും - പക്ഷപാതപരമോ വംശീയമോ ആയ ഗോത്രവര്‍ഗ്ഗത്തിലേക്ക് കടക്കാതെ 'നേറ്റീവ്', കുടിയേറ്റ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഒത്തുതീര്‍പ്പിലേക്ക് അത് വഴിതെളിക്കുന്നു.
രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടത് അവരുടെ വോട്ട് വിഹിതം സംരക്ഷിക്കുന്നതിനായി വലതുപക്ഷ വിവരണങ്ങളെ അതേ പടി ഏറ്റുപറയുകയല്ല , മറിച്ച് എല്ലാ ജര്‍മ്മന്‍കാര്‍ക്കും സ്വീകാര്യമായ ഒരു വഴി അവതരിപ്പിക്കുകയാണ്, അതേസമയം വംശീയത, സെനോഫോബിയ, വംശീയ വിദ്വേഷം എന്നിവയുടെ അപകടങ്ങളെക്കുറിച്ച് ജര്‍മ്മന്‍ സമൂഹത്തെ ഓര്‍മ്മപ്പെടുത്തണം. ഇല്ലെങ്കില്‍, വംശീയമായ ധ്രുവീകരണത്തിന്റെ രൂപത്തില്‍ 'സ്വദേശികളും' കുടിയേറ്റക്കാരും തമ്മിലുള്ള അന്തരം കൂടുതല്‍ അപകടകരമാംവിധം വര്‍ധിക്കും.
കടപ്പാട്: (അല്‍ ജസീറ)

COMMENTS